/sathyam/media/media_files/2025/08/20/new-project-august-20-2025-08-20-07-27-34.jpg)
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
. ' JYOTHIRGAMAYA '
. +++++++++++
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1201
ചിങ്ങം 4
പുണർതം / ദ്വാദശി
2025 ആഗസ്റ്റ് 20, ബുധൻ
ഇന്ന്;
*ഭാരതീയ അക്ഷയ ഊർജ ദിനം![ഇന്ത്യയിലെ പുനരുപയോഗ ഊർജത്തിൻ്റെ വികാസങ്ങളെയും പ്രാധാന്യത്തെയും കുറിച്ച് അറിവ് വളർത്തുന്നതിനായി എല്ലാ വർഷവും ഓഗസ്റ്റ് 20 ന് ഇന്ത്യൻ അക്ഷയ്
ഊർജ്ജദിനം ആചരിയ്ക്കുന്നു]
*ദേശീയ ശാസ്ത്രാവബോധ ദിനം![ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക് (എഐപിഎസ്എൻ) സയൻ്റിഫിക് ടെമ്പർ ധാബോൽക്കറുടെ സ്മരണാർത്ഥം ഇന്ന് ശാസ്ത്രാവബോധ ദിനമായി ആചരിക്കുന്നു. ]
*ലോക കൊതുകു ദിനം ![ അനോഫെലിൻ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പരത്തുന്നു എന്ന ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസിൻ്റെ 1897-ലെ കണ്ടെത്തലിൻ്റെ സ്മരണയ്ക്കാണ്
എല്ലാ വർഷവും ഓഗസ്റ്റ് 20 ന് ലോക കൊതുക് ദിനമായി ആചരിക്കുന്നത്.
. മലേറിയ, ഡെങ്കിപ്പനി, സിക്ക തുടങ്ങിയ കൊതുകുകൾ പരത്തുന്ന രോഗങ്ങളുടെ അപകടങ്ങളെക്കുറിച്ച് പൊതുജനമധ്യത്തിൽ അവബോധം സൃഷ്ടിക്കുക കൂടിയാണീ ദിനത്തിൻ്റെ ലക്ഷ്യം]
* മെഡിക്കൽ ട്രാൻസ്‌പോർട്ടർമാരുടെ അന്താരാഷ്ട്ര ദിനം ![ആംബുലൻസ് ഡ്രൈവർമാരുടെയും മെഡിക്കൽ ട്രാൻസ്‌പോട്ടേഷൻ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികളുടെയും പ്രവൃത്തികൾ പൊതുജനങ്ങൾക്കു മുന്നിൽ തുറനു കാട്ടുന്നതിനാണി ദിനം ആചരിയ്ക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിലായാലും അല്ലെങ്കിലും, അത്യാഹിത വിഭാഗത്തിൽപ്പെട്ട രോഗികളെ സുരക്ഷിതമായി മെഡിക്കൽ സെൻ്ററുകളിലേക്ക് കൊണ്ടു പോകാൻ അവർ കാണിയ്ക്കുന്ന അവരുടെ ജോലിയിലെ സമർപ്പണ മനോഭാവത്തെ എടുത്തുകാണിച്ച് അവരോട് നന്ദി രേഖപ്പെടുത്താൻ ഉള്ള നമ്മുടെ ഒരു സന്ദർഭമാണ് ഈ ദിനാചരണം കൊണ്ട് നമുക്ക് ലഭിയ്ക്കുന്നത് ]
*ദേശീയ ചോക്ലേറ്റ് പെക്കൻ പൈ ദിനം![അമേരിക്കയിൽ അപൂർവവും രുചികരവുമായ ഒരു തരം ആചാരമായി ഈ ദിനം ആഘോഷിക്കുന്നു]
*ദേശീയ ധനകാര്യ ബ്രോക്കേഴ്‌സ് ദിനം![വ്യക്തികളെ സാമ്പത്തിക അഭിവൃദ്ധിയിലേക്കുള്ള പാതയിലേക്ക് നയിക്കുന്ന ഈ പ്രൊഫഷണലുകൾ വിദഗ്ദ്ധോപദേശം നൽകുന്നു, ക്ലയന്റുകൾക്ക് അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാക്കുന്നു.നാഷണൽ ഫിനാൻസ് ബ്രോക്കേഴ്‌സ് ദിനം അഥവാ NFBD, ധനകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ തിരഞ്ഞെടുത്ത തൊഴിൽ ആഘോഷിക്കാൻ മാത്രമല്ല, അവരുടെ മേഖലയിൽ പഠിക്കാനും വളരാനും ഉള്ള ഒരു അവസരം നൽകുന്നു]
*അന്താരാഷ്ട്ര ഹവായിയൻ പിസ്സ ദിനം![പിസ്സയിൽ പൈനാപ്പിൾ കഴിക്കുക എന്ന ആശയം ചൂടേറിയ ചർച്ചാ വിഷയമാകുമെങ്കിലും, ഈ ഹവായിയൻ ശൈലിയിലുള്ള പിസ്സയോടുള്ള സ്നേഹം ആസ്വദിക്കുന്നതിനീ ദിനം അമേരിക്കക്കാർ കൊണ്ടാടുന്നു]!
ഹങ്കറി: സെയ്ൻറ് സ്റ്റീഫൻസ് ഡേ
എസ്റ്റോണിയ: സ്വാതന്ത്ര്യ പുനസ്ഥാപന ദിനം
°°°°°°°°°°°°°°°°°°°°°°
* ഇന്നത്തെ മൊഴിമുത്ത് *
°=°=°=°=°=°=°=°=°=°=°=°
"ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ല,
തീയിലും നടക്കാം”
“കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല്”
“നാം ദൈവത്തിന്റെ പ്രതിപുരുഷന്‍ മാത്രം, ശരീരം വെറും ജഡം”
“അനാവശ്യമായ ധനവ്യയം ഒരു മംഗളകർമ്മത്തിനും പാടില്ലാ”
“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”
[ - ശ്രീനാരായണ ഗുരു ]
===================
ഇന്നത്തെ പിറന്നാളുകാർ
...............................................
ഇന്ത്യയിലെ സ്ത്രീപക്ഷ ചരിത്രകാരികളിലൊരാളായ ഡോ. ഉമാ ചക്രവർത്തിയുടെ ജന്മദിനം (1945)
ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ. ആർ. നാരായണമൂർത്തിയുടെ ജന്മദിനം (1946)
സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീ സെന്ററിന്റെ ഡയറകടറായിരുന്ന പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം.ജി.എസ്. നാരായണൻ എന്ന മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണന്റെ ജന്മദിനം (1932),
രണ്ട് തവണ കർണാടക സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും സരസ്വതി സമ്മാനും നേടിയ കന്നട എഴുത്തുകാരനായ എസ്.എൽ. ഭൈരപ്പയുടെ ജന്മദിനം(1931),
ഇറ്റലിയിൽ മധ്യ ഇടതുപക്ഷ പാർട്ടിയുടെ ഉപനേതാവും മുൻ പ്രധാനമന്ത്രിയും ആയിരുന്ന എൻറികൊ ലെറ്റയുടെ ജന്മദിനം (1966),
അഞ്ച് അക്കാഡമി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ആറ് സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡുകൾ, നാല് ബാഫ്റ്റ അവാർഡുകൾ, ഒമ്പത് ബി.എഫ്.സി.എ അവാർഡുകൾ എന്നിവയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അമേരിക്കൻ അഭിനേത്രിയും ഗായികയുമായ ഏമി ആഡംസിന്റെ ജന്മദിനം(1974),
മലയാള ചലച്ചിത്ര അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ശ്രിന്ദയുടെ ജന്മദിനം ( 1985)
റിയോ ഒളിമ്പിക്‌സ് നീന്തൽ മത്സരത്തിൽ വനിതകളുടെ ഹീറ്റ്‌സ് ഇനത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഇന്ത്യൻ നീന്തൽ താരം ശിവാനി കടാരിയയുടെയും (1999), ജന്മദിനമാണ് ഇന്ന് !
*******
ഇന്ന് ജന്മദിനം ആചരിയ്ക്കുന്ന ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
+++++++++++++
ശ്രീനാരായണഗുരു ജ (1856-1928)
ഡോ.ടി. ഭാസ്കരൻ ജ (1929- 2010 )
പറവൂർ ജോർജ് ജ( 1938 - 2013)
എൻ.എൻ. ഇളയത് ജ (1940 - 2014)
അസഫ് ജാ ജ (1671 - 1748)
രാജീവ് ഗാന്ധി ജ(1944 - 1991)
വാസിലി ആക്സിയോനൊവ് ജ ( 1932 –2009)
സ്ലൊബൊദാൻ മിലോഷെവിച്ച് ജ(1941- -2006 )
കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും സന്യാസിയും ആയിരുന്ന ശ്രീനാരായണഗുരു(1856 ഓഗസ്റ്റ് 20-1928 സെപ്തംബർ 20)
ഹൈദരാബാദ് രാജ്യത്തിന്റെ സ്ഥാപകനും, അസഫ് ജാ രാജവംശത്തിന്റെ സ്ഥാപകനും ആയിരുന്ന ഖമർ ഉദ്-ദിൻ ചിൻ ഖിലിജ് ഖാൻ (ഖമർ ഉദ്-ദിൻ സിദ്ദിഖി) എന്ന നിസാം-ഉൾ-മുൽക് അസഫ് ജാ (ഓഗസ്റ്റ് 20, 1671 - ജൂൺ 1, 1748)
നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിക്കുകയും, ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെടുകയും, മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിക്കുകയും ചെയ്ത ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് രത്ന ഗാന്ധി(ഓഗസ്റ്റ് 20, 1944 - മേയ് 21,1991) ,
ഒരു ഡോക്റ്ററായ സ്വന്തം അനുഭവത്തെ പറ്റി "കളീഗ്സ്" എന്ന നോവലും, സോവിയറ്റിലെ യുവജനങ്ങളെ പറ്റി ടിക്കറ്റ് റ്റു ദി സ്റ്റാർസ് എന്നീ കൃതികൾ അടക്കം ധാരാളം നോവലുകളും കഥകളും കവിതകളും രചിച്ച റഷ്യൻ എഴുത്തുകാരൻ വാസിലി ആക്സിയോനൊ വ്(ആഗസ്റ്റ് 20, 1932 – ജൂലൈ 6, 2009),
ഒരു സെർബിയൻ യൂഗോസ്ലാവ് രാഷ്ട്രീയ നേതാവും സെർബിയയുടെ ആദ്യത്തെ പ്രസിഡൻറും യുഗോസ്ലാവിയ യുടെ മുന്നാമത്തെ പ്രസിഡന്റും ആയിരുന്ന സ്ലൊബൊദാൻ മിലോഷെവിച് (1941 ഓഗസ്റ്റ് 20-2006 മാർച്ച് 11)
ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾക്ക് 'വിദ്യോതിനി' എന്ന പേരിൽ വ്യാഖ്യാനം, കുമാരനാശാന്റെ പ്രരോദനത്തിന്റെ 'പ്രദ്യോതിനി' എന്ന പേരിൽ വ്യാഖ്യാനം, ഭാസനാടകങ്ങൾ മലയാളലിപിയിൽ ഭാസനാടകചക്രം എന്ന പേരിൽ പ്രസിദ്ധികരണം, കൃഷ്ണഗാഥയെ സംബന്ധിച്ച പഠനങ്ങൾ, ഭാരതീയകാവ്യശാസ്ത്രം ' തുടങ്ങിയ കൃതികൾ രചിക്കുകയും കേരള സർവ്വകലാശാലാ ഹസ്തലിഖിത ഗ്രന്ഥാലയത്തിന്റെ ഡയറക്റ്ററായിരിക്കെ നിരവധി ഗ്രന്ഥങ്ങൾ സംശോധനംചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്ത സംസ്കൃതപണ്ഡിതനും,, അധ്യാപകനും വ്യാഖ്യാതാവും ആയിരുന്ന എഴുത്തുകാരൻ ഡോ.ടി. ഭാസ്കരൻ (1929 ഓഗസ്റ്റ് 20- 2010 ഓഗസ്റ്റ് 12 ),
നരഭോജികൾ,അക്ഷയപാത്രം,അഗ്നിപർവ്വതം, തീജ്ജ്വാല, ദിവ്യബലി, നേർച്ചക്കോഴി, കള്ളിപ്പൂച്ച വരുന്നേ! തുടങ്ങിയ നാടകങ്ങൾ രചിച്ചു നാടകകൃത്ത്,നടൻ,സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ച പറവൂർ ജോർജ്ജ് (20 ഓഗസ്റ്റ് 1938 -16 ഡിസംബർ 2013
സ്വന്തം നാടകവേദിയായ മലയാള നാടകവേദി, എൻ.എൻ. പിള്ളയുടെ വിശ്വകലാസമിതി, വേട്ടക്കുളം ശിവാനന്ദന്റെ കേരള തിയറ്റേഴ്സ്, ദേശാഭിമാനി, വൈക്കം മാളവിക, പൂഞ്ഞാർ നവധാര, ചങ്ങനാശേരി ജയകേരള, കൊല്ലം ഉപാസന തുടങ്ങിയ സമിതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും,വസുപഞ്ചകം, സർവജ്ഞാനപീഠം, അമരകോശം, ഇതിഹാസം, ദൈവം ചിരിക്കുന്നു, ഉദയം കിഴക്കുതന്നെ, ഉൽപ്രേക്ഷ, ഉണരാൻ സമയമായി, തിരക്കഥ, അലയാഴി, കാമധേനു, സമരപുരാണം, മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല തുടങ്ങി മുപ്പതോളം നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത എൻ.എൻ. ഇളയത് എന്നറിയപ്പെട്ട എൻ. നാരായണൻ ഇളയത്(20 ആഗസ്റ്റ് 1940 - 29 ജൂലൈ 2014)
+++++++++++++++++++++
ഇന്നത്തെ സ്മരണ
********
ചേങ്ങലത്ത് കുഞ്ഞിരാമ മേനോൻ മ (1857–1935)
പി. വി. കൃഷ്ണൻ നായർ മ (1911-1973)
ട്രിച്ചി എസ് ഗണേശൻ മ (1960-2016)
എം.കെ. പാന്ഥെ മ(1924 - 2011)
ആർ എസ് ശർമ്മ, മ ( 1919 2011)
നരേന്ദ്ര ധാബോൽക്കർ മ (1945 - 2013)
ബി.കെ.എസ്. അയ്യങ്കാർ മ( 1918 - 2014)
വിശുദ്ധ ബെർണാർഡ് മ ( 1090- 1153)
ജോൺ ഡെവിറ്റ് മ ( 1625 - 1672)
വില്യം ബൂത്ത് മ(1829-1912 )
അഡോൾഫ് വോൺ ബയർ മ (1835–1917)
കൽക്കത്തയിലെ "അമൃതബസാർ പത്രിക" എന്ന പത്രത്തിൽനിന്ന് പ്രചോദന മുൾക്കൊണ്ട് വായനക്കാരിൽ ദേശീയ അവബോധം വളർത്തുന്നതിന് വേണ്ട് കോഴിക്കോട് നിന്നും "കേരള പത്രിക" എന്ന പേരിൽ ഒരു മലയാള വർത്തമാനപത്രം തുടങ്ങുകയും,രാമായണം സാധാരണക്കാർക്ക് മനസ്സിലാവാനായി കമ്പരുടെ ഗദ്യ രാമായണ കഥകൾ തമിഴിൽ നിന്നും മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യുകയും, രഘുവംശ ചരിത്രം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേയ്ക്കു തർജിമ ചെയ്യുകയും ചെയ്ത ചേങ്ങലത്ത് കുഞ്ഞിരാമ മേനോൻ
(1857– ഓഗസ്റ്റ് 20, 1935)
സാഹിത്യ പഠനവും ഗവേഷണവും നിരൂപണവും വളരെ ശ്രദ്ധയോടെയും സത്യസന്ധതയോടെയും കൈകാര്യം ചെയ്തിരുന്ന പ്രമുഖ സാഹിത്യകാരൻ പി. വി. കൃഷ്ണൻ നായർ(1911-1973 ഓഗസ്റ്റ് 20)
ആകാശവാണിയിൽ സ്റ്റാഫ്ആർടിസ്റ്റും സ്വരപ്രസ്താരത്തിലും ലയസംബന്ധമായ പ്രാവിണ്യത്തിലും പ്രത്യേക സിദ്ധിയും ആർജിച്ച സംഗീതജ്ഞരിൽ ഒരാളും പാലക്കാട് മണ്ണാർകാടുകാരനുമായ ട്രിച്ചി എസ് ഗണേശൻ(1960 -2016 ഓഗസ്റ്റ് 20),
സി.പി.ഐ.എം. കേന്ദ്ര സമിതിയംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സി.പി.എം. പൊളിറ്റ് ബ്യൂറോ മെംബർ എന്നീ പദവികൾ വഹിച്ചിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ്. എം.കെ. പാന്ഥെ
(മധുകർ കാശിനാഥ് പാന്ഥെ) ( ജൂൺ 11, 1924 - ആഗസ്റ്റ് 20,2011)
ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ICHR) സ്ഥാപക ചെയർമാനും, അന്തർദേശീയ തലത്തിൽ പ്രസിദ്ധിയാർജ്ജിച്ച ചരിത്രകാരനും,നൂറ്റിപതിനഞ്ചോളം കൃതികൾ വിവിധ ഭാഷകളിലായി പ്രസിദ്ധപ്പെടുത്തുകയും ചെയ്ത പ്രഗൽഭനായ ഇന്ത്യൻചരിത്രകാരൻ ആർ എസ് ശർമ്മ എന്ന റാം ശരൺ ശർമ്മ( 26 നവംബർ 1919 - 20 ഓഗസ്റ്റ് 2011),
ദുർമന്ത്രവാദവും മറ്റ് അനാചാരങ്ങളും നിരോധിക്കുന്ന, അന്ധവിശ്വാസ ദുരാചാരനിർമാർജജന നിയമം (Anti-superstition and black magic bill) പാസാക്കാൻ മഹാരാഷ്ട്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തിവരികയായിരുന്ന സമയത്ത് 2013 ൽ വെടിയേറ്റ് മരിച്ച ഇന്ത്യൻ കബഡി ടീമംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന നരേന്ദ്ര ധാബോൽക്കർ (1945 നവംബർ 1-20 ഓഗസ്റ്റ് 2013)
അയ്യങ്കാർയോഗ' എന്ന യോഗാപ്രസ്ഥാനത്തിന്റെ സ്ഥാപകനും ലോകപ്രശസ്ത യോഗാചാര്യനുമായ ബി.കെ.എസ്. അയ്യങ്കാർ എന്ന ബേലൂർ കൃഷ്ണമചാർ സുന്ദരരാജ അയ്യങ്കാർ (14 ഡിസംബർ 1918 - 20 ഓഗസ്റ്റ് 2014)
വിശുദ്ധമറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ മുഴുകിയ ഫ്രെഞ്ച് ആശ്രമാധിപനും നവീകൃത സിസ്റ്റേഴ്സ്യൻ സമൂഹത്തിന്റെ മുഖ്യസ്ഥാപകനുമാണ് ക്ലെയർവോയിലെ ബെർണർദീനോസ് അഥവാ വിശുദ്ധ ബെർണാർഡ് ( 1090- 1153 ആഗസ്ത് 20) ,
ഡച്ച് പ്രതിനിധിസഭയായ സ്റ്റേറ്റ്സ് ജനറലിന്റെ അധികാരങ്ങൾ വിപുലപ്പെടുത്തണമെന്നും ഡച്ച് ഭരണം നിയന്ത്രിക്കുന്ന രാജവംശമായ ഓറഞ്ചിന്റെ പരമ്പരാഗത അവകാശങ്ങൾ വെട്ടിക്കുറയ്ക്കണമെന്നും വാദിച്ച റിപ്പബ്ളിക്കൻ പാർട്ടിയുടെ നേതാവും, 1653-ൽ ഡച്ച് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയും, വില്യം II-ന്റെ പിൻഗാമികൾ അധികാരത്തിൽ വരുന്നതു തടയുന്നതിനായി 'ഇറ്റേണൽ ഈഡിക്ട്' എന്ന നിയമം ഇ പാസാക്കിയെടുക്കുകയും ചെയ്ത ജോൺ ഡെ വിറ്റ്( 1625 സെപ്റ്റംബർ 24- ഓഗസ്റ്റ് 20, 1672),
സാല്‍വേഷന്‍ ആര്‍മിയെന്ന പേരിൽ ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു രക്ഷാസൈന്യ ശൃംഖല രൂപപ്പെടുത്തി പാവപ്പെട്ടവരെ യേശുവില്‍ എത്തിക്കുന്നതിനു വേണ്ടിയും അധ്യാത്മിക ബോധം സാധാരണക്കാരന് നൽകുന്നതിനുവേണ്ടിയും, ഇന്ത്യ ഉൾപ്പെടെ ലോകം മുഴുവൻ മതപരിവര്‍ത്തന പ്രവർത്തനത്തിൽ മുഴുകിയ വില്യം ബൂത്ത്(ഏപ്രിൽ 10, 1829-1912 ഓഗസ്റ്റ് 20).
സപ്തവർണ്ണങ്ങളിലെ ഇൻഡിഗോ എന്ന സസ്യ വർണ്ണം കൃത്രിമമായി നിർമ്മിക്കുകയും, താലീൻ ചായങ്ങൾ കണ്ടെത്തുകയുംപോളിഅസറ്റിലീൻ, ഓക്സോണിയം ലവണങ്ങൾ, നൈട്രോസോ സംയുക്തങ്ങൾ, യൂറിക്ക് ആസിഡ് തുടങ്ങിയവയെപ്പറ്റി പഠിക്കുകയും, 1869ൽ ഇൻഡോളിന്റെ കൃത്യമായ രാസസൂത്രം കണ്ടെത്തുകയും, ത്രിബന്ധത്തിൽ സ്ട്രൈൻ സിദ്ധാന്തവും ചെറിയ കാർബൺ വലയങ്ങളിലെ സ്ട്രൈൻ സിദ്ധാന്തവും രൂപികരിക്കുകയും, അമ്ലനിലയിൽ ഫ്താലിക് അൻഹൈഡ്രൈഡ് സാന്ദ്രീകരിച്ച് ഫിനോൾഫ്തലീൻ നിർമ്മിക്കുന്ന രീതി കണ്ടെത്തുകയും കൃത്രിമമായി ഒരു ഫ്ലൂറോഫോർ വർണ്ണമായ ഫ്ലൂറസീൻ നിർമ്മിക്കാനുള്ള മാർഗ്ഗവും കണ്ടുപിടിക്കുകയും ഫീനോൾ, ഫോർമാൽഡിഹൈഡ് എന്നിവയുപയോഗിച്ച് ബെക്കലൈറ്റ് എന്ന വസ്തുവിന്റെ നിർമ്മാണത്തിന്റെ ആദ്യപടിയിലെത്തുകയും ചെയ്ത നോബൽ സമ്മാന ജേതാവ് ജർമ്മൻ രസതന്ത്ര ശാസ്ത്രജ്ഞൻ അഡോൾഫ് വോൺ ബയർ എന്ന ജൊഹാൻ ഫ്രിഡ്രിഷ് വിൽഹെം അഡോൾഫ് വോൺ ബയർ (ഒക്ബർ 31, 1835 – ഓഗസ്റ്റ് 20, 1917)
ചരിത്രത്തിൽ ഇന്ന്
********
AD 14 - അന്തരിച്ച റോമൻ ചക്രവർത്തിയായ അഗസ്റ്റസിൻ്റെ മാതൃ പൗത്രനായ അഗ്രിപ്പാ പോസ്റ്റുമസ് , പരദേശ സഞ്ചാരത്തിലിരിയ്ക്കെ അദ്ദേഹത്തിൻ്റെ കാവൽക്കാരാൽ നിഗൂഢമായി വധിക്കപ്പെട്ടു.
636 - യാർമൂക്ക് യുദ്ധം : ഖാലിദ് ഇബ്ൻ അൽ-വാലിദിൻ്റെ നേതൃത്വത്തിലുള്ള അറബ് സൈന്യം ബൈസൻ്റൈൻ സാമ്രാജ്യത്തിൽ നിന്ന് മാറി ലെവൻ്റിൻ്റെ നിയന്ത്രണം ഏറ്റെടുത്തു , ഇത് മുസ്ലീം അധിനിവേശത്തിൻ്റെ ആദ്യത്തെ വലിയ തരംഗവും അറേബ്യയ്ക്ക് പുറത്ത് ഇസ്‌ലാമിൻ്റെ ദ്രുതഗതിയിലുള്ള മുന്നേറ്റവും അടയാളപ്പെടുത്തി .
917 - അച്ചലോസ് യുദ്ധം : ബൾഗേറിയയിലെ സാർ സിമിയോൺ ഒന്നാമൻ ബൈസൻ്റൈൻ സൈന്യത്തെ നിർണ്ണായകമായി പരാജയപ്പെടുത്തി .
1083 - ഹംഗറിയിലെ ആദ്യത്തെ രാജാവായ വിശുദ്ധ സ്റ്റീഫൻ്റെയും മകൻ സെൻ്റ് എമെറിക്കിൻ്റെയും വിശുദ്ധ പദവി ഹംഗറിയിൽ ദേശീയ ദിനമായി ആചരിച്ചു .
1852 - സ്റ്റീംബോട്ട് അറ്റ്ലാൻ്റിക് ഈറി തടാകത്തിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് മുങ്ങി, കുറഞ്ഞത് 150 പേരുടെ ജീവൻ നഷ്ടപ്പെട്ടു.
1858 - ആൽഫ്രഡ് റസ്സൽ വാലസിൻ്റെ അതേ സിദ്ധാന്തത്തോടൊപ്പം , ചാൾസ് ഡാർവിൻ തൻ്റെ പരിണാമ സിദ്ധാന്തം ദി ജേർണൽ ഓഫ് ദി പ്രൊസീഡിംഗ്സ് ഓഫ് ലണ്ടനിൽ ആദ്യമായി പ്രസിദ്ധീകരിച്ചു .
1921 - മലബാർ കലാപം ആരംഭിച്ചു.
1953 - ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻപരസ്യപ്പെടുത്തുന്നു.
1960 - സെനഗൽ മാലിയിൽ നിന്നും സ്വതന്ത്രമായി.
1975 - നാസ വൈകിംഗ് 1 വിക്ഷേപിച്ചു.
1977 - അമേരിക്ക വോയേജർ 2വിക്ഷേപിച്ചു.
1988 - ഇറാൻ-ഇറാക്ക് യുദ്ധം - എട്ടുവർഷത്തെ യുദ്ധത്തിനു വിരാമമിട്ട വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.
2012 - വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ജയിൽ കലാപത്തിൽ 20 പേരെങ്കിലും കൊല്ലപ്പെട്ടു .
2014 - ജപ്പാനിലെ ഹിരോഷിമ പ്രിഫെക്ചറിൽ ഒരു മാസത്തെ മഴ ഒരു ദിവസം കൊണ്ട് പെയ്ത മണ്ണിടിച്ചിലിൽ എഴുപത്തിരണ്ട് പേർ മരിച്ചു.,
2016 - തുർക്കിയിലെ ഗാസിയാൻടെപ്പിൽ ഒരു കുർദിഷ് വിവാഹ പാർട്ടിയിൽ ചാവേർ ബോംബർ സ്വയം പൊട്ടിത്തെറിച്ച് 54 പേർ കൊല്ലപ്പെട്ടു .
2020 - 2020 ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ 2020 ലെ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിന് ജോ ബൈഡൻ തൻ്റെ സ്വീകാര്യത പ്രസംഗം നടത്തി
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya