/sathyam/media/media_files/2025/05/31/uUHd1zVwKNy1Cdo1ILnJ.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
എടവം 17
പൂയം / പഞ്ചമി
2025 മെയ് 31,
ശനി
ഇന്ന്;
*ലോക പുകയില വിരുദ്ധദിനം ![പുകയില വിരുദ്ധ ദിനം: പുകയിലയുടെ ഉപയോഗം കൊണ്ടുള്ള അപകടങ്ങൾ, ദൂരവ്യാപകമായ ആരോഗ്യ സാമൂഹ്യ വിപത്തുകൾ എന്നിവയെക്കുറിച്ച് അറിയാൻ പൊതുജനാവബോധം വളർത്താൻ ഒരു ദിനം.]/sathyam/media/media_files/2025/05/31/1dbe7c0e-3d73-4d57-a757-1e3c6787e101-781731.jpg)
*ലോക തത്ത ദിനം ![World Parrot Day; തത്തകളുടെ സംരക്ഷണത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്തുവാൻ ഒരു ദിവസം.]
* യുണൈറ്റഡ് സ്റ്റേറ്റ്സ് ;
* ദേശീയ യൂട്ടാ ദിനം.!
/sathyam/media/media_files/2025/05/31/2b07d287-e5a9-4b1c-9988-334af8e78f6e-181847.jpg)
*
[National Utah Day ; അമേരിയ്ക്കൻ ഐക്യ നാടുകളിലെ 45-ാമത് സംസ്ഥാനത്തിൻ്റെ ഗ്രാമീണ സൗന്ദര്യം ആസ്വദിയ്ക്കാൻ സംസ്കാര പൈതൃകത്തെ ആദരിക്കാൻ അതിൻ്റെ ചരിത്രം പഠിയ്ക്കാൻ ഒരു ദിവസം.]
*ദേശീയ പുഞ്ചിരി ദിനം ![ National Smile Day ;ചിരിയ്ക്കാൻ മറന്നു പോയ ഈ ലോകത്ത് പരസ്പരം പുഞ്ചിരി പങ്കിടാനും സന്തോഷം പകരാനും ഒരു ദിവസം..]/sathyam/media/media_files/2025/05/31/7ddb2c30-9be2-4403-92fa-a1ea7c998f7c-213780.jpg)
*ദേശീയ മകരൂൺ ദിനം !(National Macaroon Day): മധുരമുള്ള മെറിംഗു അടിസ്ഥാനമാക്കിയുള്ള മിഠായിയെക്കുറിച്ച് അറിയാനും ആസ്വദിയ്ക്കാനും ഒരു ദിവസം.]
* ദേശീയ ധ്യാന ദിനം! (National meditation day ):മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി പരിശീലിയ്ക്കുന്ന ധ്യാനത്തെക്കുറിച്ചറിയാൻ അനുഭവിയ്ക്കാൻ ഒരു ദിവസം. ]/sathyam/media/media_files/2025/05/31/2c942144-1fee-4f99-96d8-8aab55b0bf91-758182.jpg)
*നാഷണൽ സേവ് യുവർ ഹിയറിംഗ് ഡേ! [ National Save Your Hearing Day ശ്രവണശേഷി സംരക്ഷിക്കേണ്ടതിൻ്റെയും കേൾവിക്കുറവ് തടയുന്നതിൻ്റെയും പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുവാൻ ഒരു ദിനം.]
*നാഷണൽ സ്പീക്ക് ഇൻ കംപ്ലീറ്റ് സെൻ്റൻസ് ഡേ![പൂർണ്ണമായ വാക്യങ്ങളിൽ സംസാരിച്ചുകൊണ്ട് വ്യക്തവും ഫലപ്രദവുമായ ആശയവിനിമയം പ്രോത്സാഹിപ്പിയ്ക്കുവാൻ ഒരു ദിനം.]/sathyam/media/media_files/2025/05/31/0b107b7c-a211-4422-9f61-75ea599a034b-689267.jpg)
* വെബ് ഡിസൈനർ ഡേ ![Web Designer Day ; വെബ് ഡിസൈനർമാരെ കുറിച്ച് അറിയാനും വെബ് ഡിസൈനിംഗിനെ കുറിച്ച് പഠിയ്ക്കാനും ഒരു ദിവസം.]
*അവിശ്വാസം ബോധവൽക്കരണ ദിനത്തെ വേദനിപ്പിക്കുന്നു ![Infidelity Hurts Awareness Day ;
അവിശ്വാസം ബന്ധങ്ങൾക്കിടയിൽ വേദനയ്ക്കും കേടുപാടുകൾക്കും കാരണമാവുമ്പോൾ ആ ബന്ധം പുനർനിർമ്മിക്കുന്നതിന് വിശ്വാസവും സത്യസന്ധതയും ക്ഷമയും അത്യന്താപേക്ഷിതമാണെന്ന ബോധം വളർത്താൻ ഒരു ദിനം.]
/sathyam/media/media_files/2025/05/31/6d167b3b-64f3-472e-a17b-b5eb072cf561-726193.jpg)
* ബ്രൂണി: ആനിവേഴ്സറി ഓഫ് റോയൽ ബ്രൂണി മലയ് റെജിമന്റ്.
* ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്്
""എൻ്റെ ഭർത്താവിൻ്റെ മരണശേഷം ഞാൻ ഒരു മുസ്ലീവുമായി പ്രണയത്തിലായി. അവൻ തുടക്കത്തിൽ ദയയും ഉദാരവുമായിരുന്നു. പക്ഷേ, മതം മാറേണ്ടതില്ലെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. അത് വിലപ്പോവില്ല. കൂടാതെ, ഞാൻ ഫെമിനിസ്റ്റ് ആണെന്ന് ആരോപിക്കപ്പെട്ടു. മനസ്സിലാക്കിയതു പോലെ ഞാനൊരു ഫെമിനിസ്റ്റല്ല. ഞാൻ പുരുഷന്മാരെ വെറുക്കുന്നില്ല. ഒരു സ്ത്രീ തൻ്റെ പുരുഷനോട് കീഴടങ്ങുമ്പോഴാണ് അവൾ ഏറ്റവും ആകർഷകമായത് എന്ന് എനിക്ക് തോന്നുന്നു. പുരുഷനില്ലാതെ അവൾ അപൂർണ്ണയാണ്."
. - മാധവിക്കുട്ടി
(ദി ഹിന്ദു, ആഗസ്റ്റ് 13, 2006)
********
/sathyam/media/media_files/2025/05/31/5f979b0a-3cf3-4907-96a2-55f02142d1f5-668726.jpg)
ഇന്നത്തെ പിറന്നാളുകാർ
**********
സി പി എം പാർട്ടി പ്രവർത്തകയും കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ നിയമസഭാ സാമാജികയുമായിരുന്ന സഖാവ് പി. അയിഷാ പോറ്റിയുടെയും (1958),
/sathyam/media/media_files/2025/05/31/3bc8b458-cee0-4cca-8c2b-b5c2592609ad-557525.jpg)
വിദ്യാർത്ഥി-യുവജന സംഘടനകളിലൂടെ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സഖാവ് പി.പി. സുനീറിന്റെയും (1967),
ആധുനിക മലയാള കവിതയിൽ വിരളമായ രീതിയിൽ കഥപറയുന്ന ഉത്തരാധുനിക കവികളിൽ ഒരാളായ മനോജ് കുറൂറിന്റെയും (1971),
/sathyam/media/media_files/2025/05/31/60d6aab2-d579-4b49-9b14-513fde1d35ed-518212.jpg)
വീട്ടിലേക്കുള്ള വഴിയടക്കം പല നല്ല സിനിമകളും. സംവിധാനം ചെയ്ത മലയാള ചലച്ചിത്ര സംവിധായകനും ഹോമിയോ ഡോക്ടറുമായ ബിജുകുമാർ ദാമോദരൻ എന്ന ഡി. ബിജുവിന്റെയും (1971),
കൊളാഷും ഇൻസ്റ്റലേഷനുകളുമായി സ്വദേശത്തും വിദേശത്തും ധാരാളം പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ശ്രദ്ധേയനായ ചിത്രകാരൻ ടി.ആർ. ഉപേന്ദ്രനാഥിന്റെയും (1969),/sathyam/media/media_files/2025/05/31/94bb124d-5cb9-46c6-9ef0-278397e8e722-562107.jpg)
ഇന്ത്യൻ വിവരസാങ്കേതികവിദ്യ കമ്പനിയായ മൈൻഡ്ട്രി ലിമിറ്റഡിന്റെസ്ഥാപകരിൽ ഒരാളും മുൻ ചെയർമാനുമായ സുബ്രതോ ബഗ്ചിയുടെയും (1957),
അറ്റ്ലാൻ്റിക്കിൻ്റെ ഇരുവശങ്ങളിലുമുള്ള നിരവധി പ്രസാധകർ ആദ്യം നിരസിച്ച 'ഷഗ്ഗി ബെയ്ൻ ' എന്ന തന്റെ ആദ്യ നോവലിന് 2020 ലെ ബുക്കർ പ്രൈസ് നേടിയ സ്കോട്ടിഷ്- അമേരിക്കൻ എഴുത്തുകാരനും 24-ാം വയസ്സിൽ ന്യൂയോർക്ക് സിറ്റിയിലേക്ക് മാറുന്നതിന് മുമ്പ് ഫാഷൻ ഡിസൈനിംഗിൽ വിജയകരമായ ഒരു കരിയർ കെട്ടിപ്പടുക്കുകയും ചെയ്ത ഫാഷൻ ഡിസൈനറുമായ ഡഗ്ലസ് സ്റ്റുവർട്ട് (1976) ന്റേയും, /sathyam/media/media_files/2025/05/31/09ba3268-0274-4362-9765-f471861af12c-529982.jpg)
ഹോളിവുഡ്ചലച്ചിത്രതാരം, സിനിമാ നിർമ്മാതാവു്, സംഗീത സംവിധായകൻ, ഓസ്കാർ അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജൂനിയറിന്റെയും (1930),
സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(SDPI) യുടെ ദേശീയ പ്രസിഡൻറ്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രഥമ ചെയർമാൻ, എൻ.ഡി.എഫ് സ്ഥാപക ചെയർമാൻ, ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗം, ആൾ ഇന്ത്യ മില്ലി കൗൺസിൽ സ്ഥാപകാംഗവും പ്രവർത്തക സമിതി അംഗവും ,ആൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ അംഗം എന്നീ നിലകളിൽ പ്രശസ്തനായ ഇ. അബുബേക്കറുടെയും (1952)ജന്മദിനം!
**********
/sathyam/media/media_files/2025/05/31/60b829ae-bc5e-4606-86a7-134bdfce5427-664396.jpg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********
ഡോ. ലീലാ ഓംചേരി ജ. (1929- 2023)
പി.കെ. മന്ത്രി ജ. (1933-1984 )
കെ.സി.എസ്. പണിക്കർ ജ. (1911-1977)
ആഞ്ഞം കൃഷ്ണൻ നമ്പൂതിരി ജ.(1934-2011 )
അഹല്യഭായ് ഹോൾക്കർ ജ.(1725-1795)
പങ്കജ് റോയ് ജ. (1928-2001)
വാൾട് വിറ്റ്മാൻ ജ. (1819 -1892 )
ജൂലിയസ് പെട്രി ജ. (1852-1921)
നോര്‍മന്‍ വിന്‍സെന്റ് പീല്‍ ജ.(1898-1993)
ചിയെൻ ഷിയുങ് വു ജ.(1912-1997)
ഫാസ്‌ബൈന്‍ഡർ ജ.(1945-1982) /sathyam/media/media_files/2025/05/31/43e353d4-63e8-495d-bf86-e2020cb1fb55-989987.jpg)
കർണാടകസംഗീതം, ഹിന്ദുസ്‌ഥാനി സംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടുകയും കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡൽഹി സർവ്വകലാശാലയിൽ നിന്ന് എം.എ., പിഎച്ച്.ഡി. യും, ഡൽഹി സർവ്വകലാശാലയിൽ അദ്ധ്യാപികയും
ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള സംഗീതജ്ഞയും കലാ ഗവേഷകയും പ്രശസ്ത നാടകകൃത്ത് ഓംചേരി എൻ.എൻ പിള്ളയുടെ ഭാര്യയും പ്രശസ്ത ഗായകൻ പരേതനായ കമുകറ പുരുഷോത്തമന്റെ മൂത്ത സഹോദരിയുമായ ഡോ. ലീലാ ഓംചേരി (മെയ് 32, 1929- 2023 നവംബർ 1),
പ്രശസ്ത കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രി കുമാരൻ എന്ന പി.കെ. മന്ത്രി(1933മെയ് 31-1984 ഡിസംബർ 6),/sathyam/media/media_files/2025/05/31/096be027-4779-4f7a-85ca-05ac5501cc29-565766.jpg)
ഇന്ത്യയിലെ ഒരു അതീന്ദ്രിയ (Metaphysical) ചിത്രകാരനും, അമൂർത്ത ചിത്രകാരനുമായിരുന്നു കെ.സി.എസ്. പണിക്കർ. മുഴുവൻ പേര് കോവലെഴി ചീരമ്പത്തൂർ ശങ്കരൻ പണിക്കർ. രാജ്യത്തിന്റെ പുരാതനമായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാൻ ശ്രമിച്ചു ശ്രദ്ധേയനായ കെ.സി.എസ്. പണിക്കർ(31 മെയ് 1911 – 16 ജനുവരി 1977)
ഭാഗവതസപ്താഹരംഗത്തെ ജനകീയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയും , ഭാഗവതകുലപതി ബ്രഹ്മശ്രീ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുജനും, ശിഷ്യനും സന്തത സഹചാരിയുമായിരുന്ന ആഞ്ഞം കൃഷ്ണൻ നമ്പൂതിരി (1934 മേയ് 31- 2011 സെപ്റ്റംബർ 4),/sathyam/media/media_files/2025/05/31/7f8a7479-e7cb-45de-84bb-404b342f465a-208160.jpg)
ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയ, മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണി അഹല്യഭായ് ഹോൾക്കർ(1725 മെയ് 31 – 1795 ആഗസ്റ്റ് 13),
രണ്ടായിരത്തി എട്ടുവരെ നിലനിന്നിരുന്ന ന്യൂസിലാൻഡിനെതിരെ ആദ്യ വിക്കറ്റിനു വിനു മൻകഡിനോടൊപ്പം 413 റൺ എടുത്ത ഇൻഡ്യൻ ക്രിക്കറ്റ് ടെസ്റ്റ് കളിക്കാരൻ പങ്കജ് റോയ് (31 മെയ് 1928 – 4 ഫെബ്റുവരി 2001),/sathyam/media/media_files/2025/05/31/54c221c8-f4b2-4582-af35-d2bf2082ff8c-170292.jpg)
തുറന്ന ലൈംഗീഗത കാരണം അശ്ലീലം എന്ന് നിരൂപർ പറഞ്ഞ പുൽക്കൊടികൾ (Leaves of Grass) എന്ന ഏറ്റവും പ്രസിദ്ധമായ കൃതി എഴുതിയ അമേരിക്കൻ കവിയും, എഴുത്തുകാരനും, മാനവിക വാദിയും, പത്രപ്രവർത്തകനും ആയിരുന്ന വാൾട് വിറ്റ്മാൻ(1819 മേയ് 31-1892 മാർച്ച് 26),
പരീക്ഷണശാലകളിലുപയോഗിക്കുന്ന 'പെട്രി ഡിഷ് 'എന്ന ചെറു പാത്രം ആവിഷ്കരിച്ച പ്രമുഖ ജർമ്മൻ മൈക്രോബയോളജിസ്റ്റ് ജൂലിയസ് റിച്ചാർഡ് പെട്രി (31 മേയ് 1852 - 20 ഡിസംബർ 1921),/sathyam/media/media_files/2025/05/31/579a0c70-2a02-4dee-aafa-b68c173f455f-329707.jpg)
ഏറ്റവും പ്രസിദ്ധമായ 'ദ പവര്‍ ഓഫ് പോസിറ്റീവ് തിങ്കിംഗ് ' അടക്കം എല്ലാ ഗ്രന്ഥങ്ങളുടെയും ദശലക്ഷക്കണക്കിനു കോപ്പികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിഞ്ഞിട്ടുള്ള പ്രചോദനാത്മക ഗ്രന്ഥകാരന്മാരില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന അമേരിക്കന്‍ എഴുത്തുകാരനും, മതപ്രഭാഷകനും ആയിരുന്ന നോര്‍മന്‍ വിന്‍സെന്റ് പീൽ (മെയ് 31, 1898 – ഡിസംബർ24, 1993),/sathyam/media/media_files/2025/05/31/1441bce0-f3e8-4106-ad61-ae116850750a-787740.jpg)
ഗേസിയസ് ഡിഫ്യൂഷൻ വഴി യുറേനിയത്തിൽ നിന്ന് യുറേനിയം-238 ഐസോടോപ്പ്സ്, യുറേനിയം-235 എന്നിവ വേർതിരിക്കാനുള്ള മാൻഹാട്ടൻ പ്രോജക്റ്റിനുവേണ്ടി പ്രവർത്തിക്കുകയും, ലോ ഓഫ് കോൺസെർവേഷൻ ഓഫ് പാരിറ്റി യുമായി എതിരിടേണ്ടിവരുന്ന വു എക്സിപിരിമെന്റുകൾ സംഘടിപ്പിക്കുന്നതിനു 1957 -ലെ ഭൗതികശാസ്ത്രത്തിന്റെ നോബൽ പുരസ്കാരം കിട്ടിയ ചൈനീസ് അമേരിക്കൻ എക്സിപിരിമെന്റൽ ഫിസിസിസ്റ്റ് ചിയെൻ ഷിയുങ് വുവ് (1912, മെയ് 31 -1997 ഫെബ്രുവരി 16),/sathyam/media/media_files/2025/05/31/431e84c7-772e-480d-91be-3ee1a4415c5c-152811.jpg)
ജര്‍മ്മന്‍ നവ സിനിമയുടെ വക്താവും, നാടകകൃത്തും ആയിരുന്നെങ്കിലും ചലച്ചിത്രങ്ങളില്‍ സാഹിത്യമുക്തമായ, ചലച്ചിത്രത്തിന്റെതു മാത്രമായ സൗന്ദര്യശാസ്ത്രം വികസിപ്പിച്ചെടുക്കുകയും, തന്റെ 37 വയസ്സിന്റെ ജീവിതത്തിലെ പതിനഞ്ചു വർഷത്തിനുള്ളിൽ 40 സിനിമകൾ, 2 ടെലിവിഷൻ സീരയലുകൾ, 3 ഷോർട്ട് ഫിലിമുകൾ, 4 വീഡിയൊ പ്രൊഡക്ഷനുകൾ, 24 നാടകങ്ങൾ, 4 റേഡിയൊ നാടകങ്ങൾ, 36 സിനിമാ റോളുകൾ ചെയ്യുകയും, സിനിമാ .നാടക അഭിനേതാവ്, കഥാകൃത്ത്, സംവിധായകൻ, ഛായാഗ്രാഹകൻ, ഡിസൈനർ, സംഗീത സംവിധായകൻ, എഡിറ്റർ, നിർമ്മാതാവ്, തിയേറ്റർ മാനേജർ തുടങ്ങി എല്ലാ തുറകളിലും തന്റെ പ്രതിഭ തെളിയിച്ച റെയ്ന വെർന ഫാസ്‌ബൈന്‍ഡർ(Rainer Werner Fassbinder) ( 31, മെയ് 1945 – 10 ജൂൺ 1982)
*********
/sathyam/media/media_files/2025/05/31/0237ab41-9d30-46f5-be6d-d8d2ebc1dfd4-882651.jpg)
ഇന്നത്തെ സ്മരണ !!!
*********
കമല സുരയ്യ മ. (1934 -2009),
ഡോ.വെള്ളായണി അർജ്ജുനൻ മ. (1933-2023)
സന്ത്റാം ബി.എ മ. (1886 -1988),
സി. അന്തപ്പായി മ. (1862-1936 ).
ജോൺ എബ്രഹാം മ. (1937-1987)
ഏറ്റുമാനൂര്‍ ഗോപാലൻ മ. (1996)
കെ.കെ.വാസുമാസ്റ്റർ മ. (1922-2010 )
പ്രൊഫ. കെ. ഗോപാലകൃഷ്ണൻ
(കെ.ജി.ചെത്തല്ലൂർ) മ. (1932-2012)
ടി ആർ മഹാലിംഗം മ. ( 1926-1986)
സുഭാഷ് ഗുപ്ത മ. (1929-2002)
അനിൽ ബിശ്വാസ് മ. (1914 -2003)
ബ്രജ നാഥ് രഥ മ. (1936-2014)
മൈക്കേൽ ഡാവിറ്റ് മ. (1846 -1906 )
എലിസബത്ത് ബ്ലാക്ക്വെൽ മ.(1821-1910)
/sathyam/media/media_files/2025/05/31/7990d54c-0061-4ce1-b9ec-7dbd4989f903-262158.jpg)
മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികൾ - കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ വിവിധ മേഖലകളിൽ അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരിയായ മാധവികുട്ടി എന്ന കമലദാസ് സുരയ്യ (മാർച്ച് 31, 1934 - മേയ് 31, 2009)/sathyam/media/media_files/2025/05/31/850b92b4-7dad-4ae5-8bfc-ece90e50c8fd-679604.jpg)
മലയാളത്തിൽ മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദം നേടിയ ശേഷം കൊല്ലം ശ്രീനാരായണ കോളേജിൽ മലയാള ഭാഷ/സാഹിത്യവും അദ്ധ്യാപകനും പിന്നീട് അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ ആദ്യത്തെ മലയാളം അദ്ധ്യാപകനുമായി പ്രവർത്തിക്കുകയും ഒപ്പം അവിടെ നിന്ന് 1964-ൽ പിഎച്ച്ഡി ബിരുദം നേടുകയും ചെയ്ത കേരളത്തിലെ ഒരു പ്രമുഖ ഭാഷാപണ്ഡിതനും, എഴുത്തുകാരനും ആയിരുന്ന ഡോ.വെള്ളായണി അർജ്ജുനൻ ( ഫെബ്രുവരി 10-1933-2023, 31 മെയ് )
/sathyam/media/media_files/2025/05/31/803d2be4-9542-4248-ae5d-6c053bc882f3-470274.jpg)
പ്രശസ്ത സാമൂഹിക പരിഷ്കർത്താവും ഹിന്ദി എഴുത്തുകാരനുമായ സന്ത്റാം ബിഎ (1886 - 31 മെയ് 1988),
സരളവും ഫലിതമയവുമായ ശൈലിയിൽ ഗദ്യമെഴുതാൻ സമർത്ഥനും, വിമർശകനെന്ന നിലയിലും സാഹിത്യകാരൻ എന്ന നിലയിലും ശ്രദ്ധ നേടുകയും ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂർത്തിയാക്കിയ എഴുത്തുകാരിൽ ഒരാളും ആയിരുന്ന ചിറയത്തു വീട്ടിൽ തൊമ്മൻ അന്തപ്പായി എന്ന സി. അന്തപ്പായി (1862 ജനുവരി 2- 1936 മെയ് 31),,
/sathyam/media/media_files/2025/05/31/668b5b73-adef-4368-9524-c86825856776-744561.jpg)
ഒഡേസ എന്ന ജനകീയ കലാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും, ജനശ്രദ്ധ പിടിച്ചുപറ്റുന്ന വളരെ കുറച്ചു സിനിമകൾ ചെയ്ത് മലയാളത്തിലെ മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായി മാറുകയും, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശോഭിക്കുകയും ചെയ്ത ജോൺ എബ്രഹാം (ഓഗസ്റ്റ് 11, 1937 - മേയ് 31, 1987),
/sathyam/media/media_files/2025/05/31/8061d0bc-87ed-40aa-9b37-35b03a36816b-504015.jpg)
യുക്തിവാദത്തെക്കുറിച്ച് സമര്‍ഥമായും സമഗ്രമായും ശാസ്ത്രീയമായും അനവധി ലേഖനങ്ങള്‍ രചിക്കുകയും, യുക്തിവാദികള്‍ സമൂഹത്തില്‍ എങ്ങനെ ഇടപഴകണമെന്നും ജീവിക്കണമെന്നും പഠിപ്പിക്കുന്ന "യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം " എന്ന പുസ്തകം എഴുതുകയും ചെയ്ത നിയമജ്ഞനും, മജിസ്ട്രേറ്റും ആയിരുന്ന ഏറ്റുമാനൂര്‍ ഗോപാലൻ (മരണം മെയ് 31.1996),
അനൌപചാരിക വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ച കെ.കെ.വാസുമാസ്റ്റർ (മേയ് 22 , 1922-2010 മെയ് 31)/sathyam/media/media_files/2025/05/31/b1150a0a-a665-45d4-8420-c8ec5e478c2b-626202.jpg)
മലയാള സാഹിത്യകാരനും പ്രഭാഷകനുമായിരുന്ന കെ.ജി.ചെത്തല്ലൂർ എന്ന തൂലികാനാമത്തിലും അറിയപ്പെട്ടിരുന്ന, മലബാർ ക്രിസ്‌ത്യൻ കോളേജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റിയിലും അധ്യാപകനും കേരളസാഹിത്യസമിതിയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന, വളളത്തോൾ വിദ്യാപീഠത്തിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള, കവനകൗമുദി മാസിക മാനേജിങ് എഡിറ്ററായിരുന്ന മലബാർ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ. കെ. ഗോപാലകൃഷ്ണൻ (-2012 മെയ് 31)/sathyam/media/media_files/2025/05/31/ac03a181-493a-4dc4-a6e4-5bd1f3d1c717-576748.jpg)
പുല്ലാങ്കുഴൽ വാദനത്തിൽ പുതിയ പാത വെട്ടിതുറന്ന പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ മാലി എന്ന് അറിയപ്പെട്ടിരുന്ന തിരുവിഡൈമരുതൂരിൽ രാമസ്വാമി മഹാലിംഗം ( 1926 നവംബർ - 1986 മേയ് 31 ),
വെസ്റ്റ് ഇൻഡീസിനെതിരെ 1958-59 ൽ 101 റണ് കൊടുത്ത് 9 വിക്കറ്റ് എടുത്ത (ഗിബ്സിന്റെ വിക്കറ്റ് വിക്കറ്റ് കീപ്പർ പന്ത് പിടിക്കാത്തതിനാൽ കിട്ടിയില്ല)ഇൻഡ്യൻ ക്രിക്കറ്റ് ടീമിലെ ഒരു മികച്ച ആദ്യകാല സ്പിൻ ബോളർ സുഭാഷ് ചന്ദ്ര പണ്ടരീനാഥ് ഗുപ്തെ എന്ന സുഭാഷ് ഗുപ്തെ (11 ഡിസംബർ1929 – 31 മെയ് 2002),/sathyam/media/media_files/2025/05/31/bf67fb4d-1429-4874-9f22-d747147438a9-725894.jpg)
ഈസ്റ്റേൺ ആർട്ട് സിൻഡിക്കേറ്റ്, നാഷണൽ സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങളിലും പിന്നീട് ബോംബെ ടാക്കീസിലും സംഗീത സംവിധായകനായി സേവനമനുഷ്ഠിക്കുകയും, ഗ്യാൻ മുഖർജിയുടെ കിസ്മത്തിലും മെഹ്ബൂബിന്റെ ആദ്യകാല ചിത്രങ്ങളിലും സംഗീതം കൈകാര്യം ചെയ്തു ഹിന്ദി സിനിമാരംഗത്തെ ശ്രദ്ധേയനായ സംഗീത സംവിധായകനാകുകയും കെ.എ.അബ്ബാസിന്റെയും മഹേശ് കൗളിന്റെയും ചിത്രങ്ങൾക്കുവേണ്ടിയും ദൂരദർശന്റെ ഹംലോഗ് എന്ന പരമ്പരയ്ക്കും ഒട്ടേറെ ഫിലിംസ് ഡിവിഷൻ ഡോക്യുമെന്ററികൾക്കും സംഗീതം പകർന്ന ആദ്യകാല ബംഗാളി-ഹിന്ദി സംഗീത സംവിധായകനായിരുന്ന, അനിൽ ബിശ്വാസ് (7 ജൂലൈ 1914 - 31 മെയ് 2003)
അന്തർദേശീയ ഖ്യാതി നേടിയ ഒഡിയ കവി ബ്രജ നാഥ് രഥ (12 ജനുവരി1936 – 31 മെയ് 2014),/sathyam/media/media_files/2025/05/31/ad6c6bfd-85d4-4b08-94bd-f09f98607ce0-966717.jpg)
ഭൂപരിഷ്കരണത്തിനു വേണ്ടി സമരം നയിച്ച ലാൻഡ് ലീഗ് എന്ന സംഘടനയുടെ സ്ഥാപകനേതാവും
ബ്രിട്ടിഷ് മേധാവിത്വത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ യത്നിക്കുകയും ചെയ്ത അയർലണ്ടിലെ ദേശീയ നേതാവായിരുന്ന മൈക്കേൽ ഡാവിറ്റ്(1846 മാർച്ച് 25-1906 മെയ് 31),
യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയും, അമേരിക്ക, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ സ്ത്രീകളിൽ വൈദ്യശാസ്‌ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമപങ്കുവഹിച്ച സമൂഹിക പരിഷ്കർത്താക്കളിൽ മുന്നിട്ടു നിന്നിരുന്ന ഓരാളുമായിരുന്ന എലിസബത്ത് ബ്ലാക്ക്വെൽ(3 ഫെബ്രുവരി 1821– 31 മെയ് 1910),/sathyam/media/media_files/2025/05/31/bb5e34f2-5224-46c4-9226-3e8a83f3bf28-254963.jpg)
ചരിത്രത്തിൽ ഇന്ന്
********
ബിസി 1279-ലെ ഈ ദിവസം, റാംസെസ് ദി ഗ്രേറ്റ് എന്നറിയപ്പെടുന്ന റാമെസെസ് രണ്ടാമൻ, പുരാതന ഈജിപ്തിലെ ഫറവോനായി, ദീർഘവും നിലനിന്നതുമായ ഒരു ഭരണത്തിന് തുടക്കമിട്ടു.
1578 - ഇംഗ്ലീഷ് പര്യവേക്ഷകനായ മാർട്ടിൻ ഫ്രോബിഷർ കാനഡയിലെ ഫ്രോബിഷർ ബേയിലേക്ക് കപ്പൽ കയറി, ഇത് യഥാർത്ഥ സ്വർണ്ണമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട വിഡ്ഢികളുടെ സ്വർണ്ണത്തിൻ്റെ കുപ്രസിദ്ധമായ ഖനനത്തിലേക്ക് നയിക്കും. /sathyam/media/media_files/2025/05/31/b73457c7-3333-499d-b785-4f7b8d0ca90c-946308.jpg)
1727 - ഫ്രാൻസ്, ബ്രിട്ടൻ, നെതർലാൻഡ്സ് എന്നിവ പാരീസ് ഉടമ്പടിയിൽ ഒപ്പുവച്ചു.
1774 - തപാൽ സേവനം പൊതു ജനങ്ങൾക്കു ലഭ്യമാക്കാനായി ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്സ് കൽക്കട്ട ജനറൽ പോസ്റ്റ് ഓഫിസ് ആരംഭിച്ചു .
/sathyam/media/media_files/2025/05/31/a81acb89-0571-4e6d-9d30-d50bad3b0ab6-798866.jpg)
1852 - ജൂലിയസ് റിച്ചാർഡ് പെട്രി - പെട്രി ഡിഷ് എന്നറിയപ്പെടുന്ന ഉപകരണം കണ്ടുപിടിച്ചതിന് പൊതുവെ ബഹുമതിയുള്ള ജർമ്മൻ മൈക്രോബയോളജിസ്റ്റ് ജനിച്ചു.
1867 - ബോംബെയിൽ പ്രയ സമാജം സ്ഥാപിതമായി./sathyam/media/media_files/2025/05/31/cf864ae9-fe45-4428-a6d1-9b4193000c84-439922.jpg)
1878 - യുഎസ് കോൺഗ്രസ് ഡോളറിൻ്റെ പ്രചാരം കുറച്ചു.
1889-ലെ ജോൺസ്റ്റൗൺ വെള്ളപ്പൊക്കത്തിൻ്റെ വാർഷികം . ഇത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മാരകമായ ദുരന്തങ്ങളിലൊന്നാണ്, പെൻസിൽവാനിയയിൽ ഒരു അണക്കെട്ട് തകർന്നപ്പോൾ
200-ലധികം ജീവൻ നഷ്ടപ്പെട്ടു. ഈ സംഭവങ്ങൾ, മറ്റുള്ളവയ്‌ക്കൊപ്പം, ചരിത്രത്തിൻ്റെ ഘടനയിൽ മായാത്ത മുദ്ര പതിപ്പിച്ചു, വിജയത്തിൽ നിന്ന് ദുരന്തത്തിലേക്കുള്ള മനുഷ്യൻ്റെ അനുഭവത്തിൻ്റെ വിശാലത പ്രതിഫലിപ്പിക്കുന്നു./sathyam/media/media_files/2025/05/31/f868efca-7d32-4972-b13b-0f79b5eb593b-902466.jpg)
1893 - സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ യു.എസ് യാത്ര ബോംബെയിൽ നിന്ന് എസ്എസ് പെനിൻസുലാർ' എന്ന കപ്പലിൽ ആരംഭിച്ചു.
1910 - യുണൈറ്റഡ് സ്റ്റേറ്റ്സിൽ മെഡിക്കൽ ബിരുദം നേടിയ ആദ്യ വനിത എന്ന നിലയിൽ ശ്രദ്ധേയയായ ബ്രിട്ടീഷ് ഫിസിഷ്യൻ എലിസബത്ത് ബ്ലാക്ക്വെൽ അന്തരിച്ചു.
1910 - യൂനിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി./sathyam/media/media_files/2025/05/31/bf6333b7-ad5d-492c-a315-b30757e4f647-141570.jpg)
1911 - ടൈറ്റാനിക്' കപ്പൽ നീറ്റിലിറക്കി അയർലൻഡിലെ ബെൽഫാസ്റ്റിൽ വിക്ടോറിയ ചാനലിലാണ് ആദ്യം ഇറക്കിയത്.
1914 മേയ് 31 - ഏഞ്ചലോ മൊറിയോണ്ടോ - ഒരു ഇറ്റാലിയൻ കണ്ടുപിടുത്തക്കാരൻ, അറിയപ്പെടുന്ന ആദ്യകാല എസ്പ്രെസോ മെഷീൻ്റെ പേറ്റൻ്റ് നേടിയതിൻ്റെ ബഹുമതി അദ്ദേഹം - മരിച്ചു.
1921 - ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പതാക അംഗീകരിച്ചു./sathyam/media/media_files/2025/05/31/caaa28e8-f2c1-4e80-904e-c38d87325351-752348.jpg)
1929 - മിക്കി മൗസിൻ്റെ കാർട്ടൂൺ കാർണിവൽ കിഡ് ആദ്യമായി റിലീസ് ചെയ്തത് ഈ ദിവസമാണ്.
1959 - ടിബറ്റിൽ നിന്ന് നാടുകടത്തിയ ശേഷം ബുദ്ധമത വിശ്വാസിയായ ദലൈലാമയ്ക്ക് ഇന്ത്യയിൽ അഭയം ലഭിച്ചു.
1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.
1978 - പയനിയറിംഗ് ജർമ്മൻ ദാദ കലാകാരി ഹന്ന ഹോച്ച് അന്തരിച്ചു
1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു.
/sathyam/media/media_files/2025/05/31/feea4566-2034-47fb-bdb5-074f0164bd48-912219.jpg)
1987 - സംവിധായകൻ ജോൺ ഏബ്രഹാം കോഴിക്കോട് മിഠായിത്തെരുവിലെ കെട്ടിടത്തിൽനിന്നു വീണു മരിച്ചു. അമ്മ അറിയാൻ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, വിദ്യാർഥികളെ ഇതിലെ ഇതിലെ, അഗ്രഹാരത്തിലെ കഴുത എന്നിവയാണു സംവിധാനം ചെയ്‌ത ചിത്രങ്ങൾ.
1994 - ദക്ഷിണാഫ്രിക്ക ചേരിചേരാ പ്രസ്ഥാനത്തിലെ 109-ാമത്തെ അംഗരാജ്യമായി.
2001 - മുൻ സോവിയറ്റ് രാജ്യങ്ങളുടെ കോമൺവെൽത്ത് ഉച്ചകോടി മിസ്കിൽ (ബെലാറസ്) സമാപിച്ചു.
2003 - എയർ ഫ്രാൻസ് അതിന്റെ കോൺകോർഡ് വിമാനങ്ങളുടെ കൂട്ടത്തിൽ നിന്ന് വിരമിച്ചു. /sathyam/media/media_files/2025/05/31/fab67232-967c-4bda-aa44-6c7d3a341bad-197471.jpg)
2005 - വാനിറ്റി ഫെയർ മാർക്ക് ഫീൽറ്റ് " ഡീപ്പ് ത്രോട്ട് " ആണെന്ന് വെളിപ്പെടുത്തുന്നു .
2008 - സർക്കാർ എണ്ണക്കമ്പനികൾ കപ്പൽ ഇന്ധനവില 18.5% വർദ്ധിപ്പിച്ചു.
2008 - ഉസൈൻ ബോൾട്ട് 100 മീറ്റർ സ്പ്രിന്റിൽ ലോക റെക്കോർഡ് തകർത്തു, കാറ്റിൽ നിയമപരമായ (+1.7 മീ/സെക്കൻഡ്) 9.72 സെക്കൻഡ്
2010 - ഇന്ത്യയിൽ അംഗീകൃതമായ എല്ലാ സ്വകാര്യ സ്കൂളുകളിലും പാവപ്പെട്ട കുട്ടികൾക്കായി 25% സീറ്റുകൾ സംവരണം ചെയ്യുന്നതിനുള്ള നിയമം നിലവിൽ വന്നു./sathyam/media/media_files/2025/05/31/c63d8d8b-4071-4b52-a36e-3ce3b913c860-801928.jpg)
2010 - ഗാസ മുനമ്പിലെ നിലവിലുള്ള ഉപരോധം തകർക്കാൻ അന്താരാഷ്ട്ര ജലാശയത്തിലായിരിക്കെ ഇസ്രായേലി ഷായെറ്റെറ്റ് 13 കമാൻഡോകൾ ഗാസ ഫ്രീഡം ഫ്ലോട്ടില്ലയിൽ കയറി ; തുടർന്നുണ്ടായ അക്രമാസക്തമായ സംഘർഷത്തിൽ ഫ്ലോട്ടില്ലയിലെ ഒമ്പത് തുർക്കി പൗരന്മാർ കൊല്ലപ്പെട്ടു.
2013 - ഛിന്നഗ്രഹം 1998 QE2 ഉം അതിന്റെ ചന്ദ്രനും അടുത്ത രണ്ട് നൂറ്റാണ്ടുകളിൽ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്നു .
2013 - യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒക്ലഹോമയിലെ എൽ റെനോയ്ക്ക് സമീപം 2.6 മൈൽ വീതിയുള്ള ടൊർണാഡോ ആക്രമണം എട്ട് മരണങ്ങൾക്കും (മൂന്ന് കൊടുങ്കാറ്റ് പിന്തുടരുന്നവർ ഉൾപ്പെടെ) 150-ലധികം പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായി./sathyam/media/media_files/2025/05/31/d8c3ecc0-54da-4d5c-aece-d1f4cf803878-443029.jpg)
2016 - സിറിയൻ ആഭ്യന്തരയുദ്ധം : ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റിൽ (ISIL) നിന്ന് മാൻബിജ് നഗരം പിടിച്ചെടുക്കാൻ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (SDF) മാൻബിജ് ആക്രമണം ആരംഭിച്ചു .
2017 - തിരക്കിനിടയിൽ ജർമ്മൻ എംബസിക്ക് സമീപമുള്ള കാബൂളിലെ തിരക്കേറിയ കവലയിൽ ഒരു കാർ ബോംബ് പൊട്ടിത്തെറിച്ചു , 90 ലധികം പേർ കൊല്ലപ്പെടുകയും 463 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2019 - വെർജീനിയയിലെ വിർജീനിയ ബീച്ചിലെ ഒരു മുനിസിപ്പൽ കെട്ടിടത്തിനുള്ളിൽ വെടിവയ്പ്പുണ്ടായി , ഷൂട്ടർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us