/sathyam/media/media_files/2025/06/17/wj2wqdrgN5tsJwQ8r6wQ.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 4
ചതയം / ഷഷ്ഠി
2024 ജൂൺ 17,
ചൊവ്വ
ഇന്ന്;
* മരുഭൂവൽക്കരണത്തെയും വരൾച്ചയെയും പ്രതിരോധിക്കാനുള്ള ഉദ്ബോധനത്തിനുള്ള അന്താരാഷ്ട്ര ദിനം ![ World Day to Combat Desertification and Draught; വരൾച്ച പരിഹരിയ്ക്കാനുള്ള, ശക്തമായ സാമൂഹിക പങ്കാളിത്തം, സഹകരണം എന്നിവയ്ക്കായി ഒരു ദിനം.]/sathyam/media/media_files/2025/06/17/2ea5d2ea-4cea-4153-b82b-4729a1183f17-596376.jpeg)
* ലോക ടെസ്സലേഷൻ (ടൈലിംഗ്) ദിനം.![World Tessellation Day ; ഒരു പ്രതലത്തിൽ പരന്ന ആകൃതിയിലുള്ള ഒരു പാറ്റേൺ ഉപയോഗിച്ച് ഓവർലാപ്പുകളോ വിടവുകളോ ഉണ്ടാകാതിരിക്കാൻ അതിനെ മൂടുന്നതിനെയാണ് ടെസ്സലേഷൻ (അല്ലെങ്കിൽ ടൈലിംഗ് ) എന്ന് പറയുന്നത്. ലോക ടെസ്സലേഷൻ ദിനത്തിന്റെ ലക്ഷ്യം ടെസ്സലേഷന്റെ ഗണിതശാസ്ത്ര തത്വങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ഈ ആകർഷകമായ മേഖല പര്യവേക്ഷണം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഈ ദിവസം, വിദ്യാർത്ഥികൾ സ്വന്തമായി ടെസ്സലേഷനുകൾ സൃഷ്ടിക്കുകയും അവരുടെ സുഹൃത്തുക്കളുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു.]/sathyam/media/media_files/2025/06/17/2ffe83bd-f98b-4a69-bead-a19f2a6dc9db-316729.jpeg)
*ലോക ക്രോക്ക് ദിനം ![ലോക ക്രോക്ക് ദിനം ക്രോക്ക്, ക്രോക്കോഡെൽ അഥവാ മുതലയ്ക്കും ഒരു ദിവസം
പ്രകൃതിയിലെ ഏറ്റവും വലിപ്പമുള്ള ഈ ഉരഗ ജീവിയെക്കുറിച്ച് അറിയാനും പഠിയ്ക്കാനും ഒരു ദിനം. നമ്മുടെ ആവാസവ്യവസ്ഥയെ സന്തുലിതമായി നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഇവയുടെ വംശം കുറ്റിയറ്റു പോകാതിരിക്കാനായി നോക്കേണ്ടത് നമ്മുടെ കൂടി ആവശ്യമാണെന്ന് ബോധം നമുക്കുണ്ടാക്കാൻ ഒരു ദിനം. ]
USA ;
* ഈറ്റ് യുവർ വെജിറ്റബിൾസ് ഡേ![ National Eat Your Vegetables Day പച്ചക്കറികളാൽ സമ്പുഷ്ടമായ ആരോഗ്യകരമായ ഒരു ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദിനം ]
* നാഷണൽ ആപ്പിൾ സ്‌ട്രൂഡൽ ദിനം![National Apple Strudel Day ; ആപ്പിൾ, ഉണക്കമുന്തിരി, ഫ്രോസൺ പഫ് പേസ്ട്രി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന ഒരു ശരത്കാല മധുര പലഹാരമാണ് ആപ്പിൾ സ്ട്രൂഡൽ.
ആപ്പിൾ സ്ട്രൂഡലിനെ കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2025/06/17/3b9b8c5e-d45e-4b72-bf8c-9675f4943662-628475.jpeg)
*ദേശീയ സ്റ്റുവാർട്ടിൻ്റെ റൂട്ട് ബിയർ ദിനം ![National Stewart’s Root Beer Day ; മുന്തിരിവള്ളി ഉപയോഗിച്ച് പരമ്പരാഗതമായി നിർമ്മിക്കുന്ന ഒരു വടക്കേ അമേരിക്കൻ സോഫ്റ്റ് ഡ്രിങ്കാണ് റൂട്ട് ബിയർ . റൂട്ട് ബിയർ സാധാരണയായി, മദ്യം അടങ്ങിയിട്ടില്ലാത്തതും , കഫീൻ ഇല്ലാത്തതും , മധുരമുള്ളതും, കാർബണേറ്റഡുമാണ് . കോള പോലെ , ഇതിന് സാധാരണയായി കട്ടിയുള്ളതും നുരയുന്നതുമായ ഒരു തലമുണ്ട് . റൂട്ട് ബിയർ ഫ്ലോട്ട് ചെയ്യാൻ വാനില ഐസ്ക്രീം ചേർക്കുക എന്നതാണ് ഇതിൻ്റെ ഒരു സാധാരണ ഉപയോഗം.
ഇപ്രകാരം ഏറ്റവും രുചിയുള്ള റൂട്ട് ബിയർ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1924 ൽ ഫ്രാങ്ക് സ്റ്റുവർട്ട് ആണ് സ്റ്റുവർട്ട റൂട്ട് ബിയർ ആദ്യമായി ഉണ്ടാക്കിയത്. സ്റ്റുവർട്ട് റൂട്ട് ബിയറിനെക്കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം!]/sathyam/media/media_files/2025/06/17/6abd9e66-335e-4f4c-9fbc-a01b0f020483-145333.jpeg)
* ആഗോള മാലിന്യ ശുചീകരണ തൊഴിലാളി ദിനം ! [ Global Garbage Man Day ; സമൂഹത്തിലെ മാലിന്യങ്ങൾ നീക്കി പരിസരമാകെ ശുചീകരണം നടത്തുന്ന തൊഴിലാളികൾക്കും ഒരു ദിനം.
ഈ തൊഴിലാളികൾ ഒരാഴ്ച പണിമുടക്കിയാൽ വെറും മാലിന്യ കൂമ്പാരമാവുന്ന നമ്മുടെ നാടിനെ ശുചീകരിയ്ക്കുന്നവരെ ആദരയ്ക്കാൻ അംഗീകരിയ്ക്കാൻ ഒരു ദിനം.]
*ദേശീയ ഭാഗ്യചിഹ്ന ദിനം ![ഓരോരുത്തരുടെയും പ്രിയപ്പെട്ട ടീമുകൾക്കും പരിപാടികൾക്കും ജീവൻ നൽകുകയും ഊർജ്ജം പകരുകയും ചെയ്യുന്നതിനായി തയ്യാറാക്കുന്ന കഥാപാത്രങ്ങളെയാണ് ദേശീയ ഭാഗ്യചിഹ്ന ദിനം എന്നു വിളിയ്ക്കുന്നത്. പല തരത്തിലുള്ള വേഷവിധാനങ്ങൾ ചെയ്ത് ഈ ഭാഗ്യചിഹ്നങ്ങൾ, നൃത്തച്ചുവടുകൾ വച്ച്, കളിയായ ഇടപെടലുകൾ നടത്തി ജനക്കൂട്ടത്തെ രസിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നുന്നു .]/sathyam/media/media_files/2025/06/17/2dbe03f3-6147-4951-b84b-82af8a0a242e-766730.jpeg)
*നാഷണൽ അക്കൗണ്ട്സ് പേയബിൾ ദിനം![കൃത്യമായി ബില്ലുകൾ തയ്യാറാക്കുന്നുണ്ടെന്നും കൃത്യമായ കണക്കുകൾ സൂക്ഷിയ്ക്കുന്നുണ്ടെന്നും അവ തമ്മിൽ പൊരുത്തപ്പെടുന്നുണ്ടെന്നും ധനകാര്യ വിദഗ്ദ്ധർ ഉറപ്പാക്കുന്നതിന് ഒരു ദിനം. രാഷ്ട്രീയസാമ്പത്തികകാര്യങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നത് കാണിയ്ക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് അത്. അതിനെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ ഒരു ദിനം. ]
* National Take Your Cat to Work Day!
* എൽ സാൽവഡോർ / ഗ്വാട്ടിമാല: ഫാദേഴ്സ് ഡേ !
* ഇന്ത്യ ; റാണ പ്രതാപ് ജയന്തി !
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
''പണമൊരുവനു ഭൗതികപ്രതാപ-
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം
ഘൃണയതിനൊരുനാളുമില്ല ജീവ
വ്രണമതുണക്കുകയില്ല തെല്ലുപോലും.''
. [ - ചങ്ങമ്പുഴ കൃഷ്ണപിള്ള ]
***********
/sathyam/media/media_files/2025/06/17/8f1e6a7b-bf03-4651-80d5-15fe0511ead1-249975.jpeg)
ഇന്നത്തെ പിറന്നാളുകാർ
***********
വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായും, കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായും, ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ ഇന്ത്യയുടെ ഗവർണറും ആയും പ്രവർത്തിച്ചിരുന്ന തെറ്റാലിൽ പരമേശ്വരൻപിള്ള ശ്രീനിവാസൻ എന്ന ടി.പി. ശ്രീനിവാസന്റെയും ( 1944),
ദേശീയ സഹകരണ വികസന കോർപ്പറേഷനിൽ മുൻ പ്രോജക്ട് ഡയറക്ടർ ആയി പ്രവർത്തിക്കുകയും സാഹിത്യ ജീവിതത്തിലേക്ക് കടന്ന് റിട്ടയേർമെന്റ് ജീവിതം ക്രിയാത്മകമാക്കുകയും മൂന്നിലേറെ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും കവിതയ്ക്കുള്ള 2023-ലെ ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി പുരസ്കാരം നേടുകയും ചെയ്ത ബി രാമചന്ദ്രൻ നായരുടെയും (1949),/sathyam/media/media_files/2025/06/17/3a68ef77-8aec-43f9-ac39-0bfed4ff1c48-840064.jpeg)
കുങ്കുമപ്പൂവ് എന്ന ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുകയും തുടര്‍ന്ന് നിരവധി സീരിയലുകളിലും. എന്നും എപ്പോഴും, വേട്ട, ഒപ്പം, ഒടിയന്‍, തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്ത ശ്രീയ രമേശിന്റേയും (1976),
ടെലിവിഷൻഅവതാരികയും ചലച്ചിത്ര താരവുമായ സിന്ധുമേനോന്റെയും (1985),
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും മോഡലുമായ അമൃത റാവുവിന്റെയും (1981),/sathyam/media/media_files/2025/06/17/7d57d01a-efcd-4194-8fb8-8abc7d0d70a9-335758.jpeg)
ഹോളിവുഡിൽ, ജീവിതത്തിൻ്റെയും അനുഭവങ്ങളുടെയും കഥകൾ പറയുന്ന ശക്തമായ വരികളും സ്പന്ദനങ്ങളും നിറഞ്ഞ സംഗീതം തൻ്റെ തനതായ ശൈലിയിലൂടെ, അവതരിപ്പിച്ച് പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയർന്ന കവിയും കലാകാരനുമായ കെൻഡ്രിക് ലാമർന്റേയും ( Kendrick ലാമർ - 1987),
ഏഴുതവണ റഷ്യൻ ദേശീയ ചാമ്പ്യനും, പത്തു തവണ ചെസ് ഒളിമ്പ്യാഡുകളിൽ റഷ്യയെ പ്രതിനിധീകരിച്ച് രണ്ടു വ്യക്തിഗത വെള്ളിമെഡലുകളും,അഞ്ചു ടീം സ്വർണ്ണ മെഡലുകളും കരസ്ഥമാക്കിയ റഷ്യൻ ചെസ് ഗ്രാൻഡ്മാസ്റ്റർ പീറ്റർ സ്വിഡ്ലറിന്റെയും (1976),
/sathyam/media/media_files/2025/06/17/0989abb1-0b6d-4fc6-b4dd-59567c07a399-859569.jpeg)
1996ലെ അറ്റ്‌ലാൻ്റ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ ഒളിമ്പിക് മെഡൽ പാത തുറന്നിട്ട ഇന്ത്യൻ ടെന്നീസ് താരം ലിയാണ്ടർ പേസിൻ്റെയും(1973 )
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഓൾറൗണ്ടർ ഷെയ്ൻ വാട്സണിന്റെയും ( 1981 )ജന്മദിനം !
************
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*************/sathyam/media/media_files/2025/06/17/717e3d3a-411b-49cc-b95e-c87504888dd8-898014.jpeg)
പുന്നശ്ശേരി നീലകണ്ഠശർമ്മ ജ. (1858-1934)
വി എം നായർ ജ. (1896-1977 )
കെ. ഹസ്സൻ ഗാനി ജ. (1915 -1983)
കെ.എം. ഗോവി ജ. (1930-2013)
ഭരണിക്കാവ് ശിവകുമാർ ജ. (1949-2007)
പ്രൊഫസർ കെ.എസ് നാരായണപിള്ള ( 1931-2006)
കോക്ക്ലോവ ജ. (1891-1955)
ടിഗ്രൻ പെട്രോഷ്യൻ ജ. (1929-1984)
കൈലാഷ് നാഥ് കട്ജു ജ. (1887 - 1968)
ജ്യോതിപ്രസാദ് അഗർവാൾ ജ. (1903-1951)
അയിത്തവും,ജാതി വിവേചനവും ശക്തമായിരുന്ന കാലത്ത് ജാതി-മത-ലിംഗ ഭേദമന്യേ ഏവർക്കും വിജ്ഞാനം പകർന്നു കൊടുത്ത സാമൂഹ്യ പരിഷ്കർത്താവും ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങൾ - ദുർഗ്രഹശാസ്ത്രങ്ങൾ- പഠിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭയും
വൈദ്യം, ജോത്സ്യം, സാഹിത്യം, ഗ്രഹഗണിതം, ഗോള ഗണിതം ഇവയിൽ ഒന്നു പോലെ നിഷ്ണാതനായിരുന്ന സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠ ശർമ്മ(17 ജൂൺ 1858-14 സെപ്റ്റംബർ 1934),/sathyam/media/media_files/2025/06/17/467b21ad-3f24-47ae-a48c-69782c5a1893-112479.jpeg)
കവി ബാലാമണിയമ്മയുടെ ഭർത്താവും കമലാദാസിന്റെ അച്ഛനും മാതൃഭുമി യുടെ മാനേജിങ്ങ് ഡയറക്റ്ററും ആയിരുന്ന വടക്കെക്കര മാധവൻ നായർ എന്ന വി എം നായർ (1896 ജൂൺ 17-1977 മെയ് 12),
എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ (1960-62), മുസ്ലീം ലീഗ് നിയമസഭാകക്ഷി ഉപനേതാവ്, മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ് (ജൂൺ 1961 - നവംബർ 1961), മുസ്ലീം ലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കോട്ടയം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ മുനിസിപ്പൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിലെ മുസ്ലീം ലീഗ് പ്രവർത്തകനായ കെ. ഹസ്സൻ ഗാനി (17 ജൂൺ 1915 - 15 ജൂൺ 1983),/sathyam/media/media_files/2025/06/17/936b2828-ee35-4882-9c34-f6b07ddd79b2-524981.jpeg)
നമ്മുടെ ഗ്രന്ഥാലയശാസ്ത്രത്തിന്റെ വിജ്ഞാനശേഖരത്തിലേക്കു് ഏറ്റവുമധികം സംഭാവന ചെയ്ത ഏറ്റവും പ്രാമാണികനായ ലൈബ്രറി ശാസ്ത്രജ്ഞനും ഭാരതീയഭാഷകളിൽ ആദ്യമായി നിർമ്മിക്കപ്പെട്ട സമഗ്രഗ്രന്ഥസൂചിയായ മലയാളഗ്രന്ഥ സൂചിയുടെ കർത്താവും ആയിരുന്ന കെ.എം. ഗോവി (17 ജൂൺ 1930- 3 ഡിസംബർ 2013).
കോട്ടയം സി.എം.എസ് കോളേജിലും നാഗർകോവിൽ സ്‌കോട് ക്രിസ്‌ത്യൻ കോളേജിലും അദ്ധ്യാപകനായും, മാർത്താണ്ഡം ക്രിസ്‌ത്യൻ കോളേജിൽ മലയാളം പ്രൊഫസറായും തൂത്തൂർ ജൂനിയർ കോളേജിന്റെ പ്രിൻസിപ്പലായും സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളം ഡിപ്പാർട്ട്മെന്റിന്റെ തലവനായും, കേരള സാഹിത്യ അക്കാദമി അംഗമായും, കേരള സംഗീത നാടക അക്കാദമി അംഗമായും പ്രവർത്തിച്ചിട്ടുള്ള ഭാഷാദ്ധ്യാപകനും, കലാ സാഹിത്യ നിരൂപകനും, ഭാഷാപണ്ഠിതനും. നാടകകൃത്തും ആയിരുന്ന പ്രൊഫസർ കെ എസ് നാരായണ പിള്ള (ജൂൺ 17, 1931 - സെപ്റ്റബർ 4 2006),/sathyam/media/media_files/2025/06/17/54e114b1-814c-42ef-9c9e-aec11f97c9c5-538637.jpeg)
മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതുകയും നാടകം, തിരക്കഥ, നോവൽ എന്നിവ രചിക്കുകയും ചെയ്ത സിനിമാ നിർമ്മാതാവും സംവിധായകനും ഗാനരചയിതാവുമായിരുന്ന മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകന്‍ ഭരണിക്കാവ് ശിവകുമാർ (17 ജൂൺ 1949 - 24 ജനുവരി 2007)
പാബ്ലോ പിക്കാസോയുടെ ആദ്യത്തെ ഭാര്യ എന്ന പേരിലും, അദ്ദേഹത്തിന്റെ ആദ്യത്തെ മകനായ പോളോ യുടെ അമ്മയെന്ന പേരിലും കൂടുതൽ അറിയപ്പെടുന്ന റഷ്യൻ ബാലെ നർത്തകിയായിരുന്ന ഓൾഗ പിക്കാസോ എന്ന ഓൾഗ സ്റ്റെപ്പനോവന കോക്ക്ലോവ( ജൂൺ 17, 1891 – 1955, ഫെബ്രുവരി 11),
1963 മുതൽ1969 വരെ ലോക ചെസ്സ് ചാമ്പ്യനുമായിരുന്ന അയൺ ടിഗ്രൻ‘ എന്ന് ചെസ്സ് ലോകത്ത് വിശേഷിപ്പിയ്ക്കപ്പെടുന്ന സോവിയറ്റ്-അർമേനിയൻ ഗ്രാൻഡ്‌മാസ്റ്റർ ടിഗ്രൻ വർത്തനോവിച്ച് പെട്രോഷ്യ ( ജൂൺ 17,1929-ഓഗസ്റ്റ് 13 1984)/sathyam/media/media_files/2025/06/17/091d1005-0b99-4671-8753-d4afc9401ca6-538132.jpeg)
മധ്യപ്രദേശ് സംസ്ഥാനത്തിൻ്റെ മുൻ മുഖ്യമന്ത്രി , കേന്ദ്ര പ്രതിരോധ മന്ത്രി ഒറീസ, പശ്ചിമ ബംഗാൾ ഗവർണർ, കേന്ദ്ര ആഭ്യന്തര മന്ത്രി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഒപ്പം നിരവധി പുസ്തകങ്ങൾ രചിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പ്രത്യേക സംഭാവന നൽകിയിട്ടുമുള്ള കൈലാഷ് നാഥ് കട്ജു
(17 ജൂൺ 1887 - 1968 ഫെബ്രുവരി 17),
ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി, പ്രശസ്ത സാഹിത്യകാരൻ, ചലച്ചിത്ര നിർമ്മാതാവ്, നാടകകൃത്ത്, കഥാകൃത്ത്, ഗാനരചയിതാവ്, കത്ത് എഡിറ്റർ, സംഗീതസംവിധായകൻ, ഗായകൻ എന്നിങ്ങനെ വൈവിധ്യങ്ങളാൽ സമ്പന്നനായ ജ്യോതി പ്രസാദ് അഗർവാൾ എന്നഅസാധാരണ ബഹുമുഖ പ്രതിഭയും ആയിരുന്ന(14-ാം വയസ്സിൽ അദ്ദേഹം 'ഷോണിത് കുൻവാരി' എന്ന നാടകം രചിച്ച് അസമീസ് സാഹിത്യത്തെ സമ്പന്നമാക്കി.) (17 ജൂൺ 1903 - 17 ജനുവരി 1951)
*********
/sathyam/media/media_files/2025/06/17/94ce2881-db96-448c-91ad-9c6303b4b300-102604.jpeg)
ഇന്നത്തെ സ്മരണ !!!
*******
ചങ്ങമ്പുഴ കൃഷ്ണപിള്ള മ. (1911-1948)
പി. അയ്യനേത്ത് മ. (1928- 2008)
സി.ബി.സി. വാര്യർ മ. (1932-2013)
പ്രൊഫ കെ.പി ശശിധരൻ മ.(1938-2015 )
ജിജാബായ് ഷഹാജിഭോസാലെ മ(1598 -1674)
ഗോപബന്ധു ദാസ് മ(1877 - 1928)
മുംതാസ് മഹൽ മ. (1593 -1631)
റാണി ലക്ഷ്മീബായ് മ. (1828-1858 )
കാനിങ് പ്രഭു മ. (1812-1862 )
ഹാരി പിൽസ്ബറി മ. (1872-1906)
അബ്ദുൾ ഫത്താ ഗോഹർ മ(1907-1992
/sathyam/media/media_files/2025/06/17/19e070bb-353a-4a4e-bbf5-c81a78b7df28-811361.jpeg)
കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ കൈരളിക്കു കാഴ്ചവച്ച 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു മുണ്ടശേരി വിശേഷിപ്പിച്ച മറ്റുള്ള മലയാള കവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്ന പ്രിയപ്പെട്ട മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള(1911 ഒക്ടോബർ 11-ജൂൺ 17, 1948),
അദ്ധ്യാപകൻ, പത്രാധിപൻ, സർക്കാർ ഉദ്യോഗസ്ഥൻ ബ്യൂറോ ഓഫ് ഇക്കണോമിക്സിൽ അസിസ്റ്റന്റ് ഡയറക്ടർ എന്നിനിലകളിൽ സേവനമനുഷ്ഠിക്കുകയും നോവൽ, കഥ, നാടകം തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതോളം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായിരുന്ന പത്രോസ് അയ്യനേത്ത് എന്ന പി. അയ്യനേത്ത് (1928 ആഗസ്റ്റ് 10-ജൂൺ 17, 2008),/sathyam/media/media_files/2025/06/17/06208175-596f-443f-9bc2-985d69428e49-629779.jpeg)
സി.പി.ഐ.എം. ആലപുഴയിലെ മുൻ ജില്ല സെക്രട്ടറിയറ്റ് അംഗവും സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും, കെ.എഫ്.സി, കെ.എസ്.എഫ്.ഇ, അഗ്രോ ഇൻഡസ്ട്രീസ് എന്നിവിടങ്ങളിലെ തൊഴിലാളി സംഘടനകളുടെ യൂണിയൻ പ്രസിഡന്റും ഹരിപ്പാട് നിയോജക മണ്ഡലത്തിൽനിന്ന് മൂന്നും നാലും ആറും നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സി.പി.ഐ.എം നേതാവ് സി.ബി.സി. വാര്യർ (30 ഒക്ടോബർ 1932 - 17 ജൂൺ 2013),
പാലക്കാട്ട് ഗവ: വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും അദ്ധ്യാപകനും, മണിമലക്കുന്നു ഗവ കോളേജിൽ പ്രിൻസിപ്പലും, കേരള ഭാഷാ സ്ഥാപനത്തിൽ ഡയറക്ടറും, മലയാള ഭാഷയിൽ 25 ലധികം നോവലുകളും ചെറുകഥാ സമാഹാരങ്ങളും ലേഖന സമാഹാരങ്ങളും വിവർത്തനങ്ങളും രചിക്കുകയും ചെയ്ത പ്രൊഫ കെ പി ശശിധരൻ ( ജൂൺ 10 , 1938 - ജൂൺ 17, 2015 ),/sathyam/media/media_files/2025/06/17/c0f968e7-3f9a-4139-a1ad-db97488b2af0-924015.jpeg)
ജഹാംഗീറിന്റെ പുത്രനും മുഗൾ ചക്രവർത്തിയുമായ ഷാജഹാൻന്റെ ഭാര്യയും ആയിരുന്ന അർജുമന്ദ് ബാനു ബീഗം എന്ന മുംതാസ് മഹൽ (ഇവരുടെ ഓർമ്മയ്ക്കായാണ് ഭർത്താവായ ഷാജഹാൻ ആഗ്രയിലെ താജ്മഹൽ നിർമ്മിച്ചത് ) (ഏപ്രിൽ, 1593 - 17 ജൂൺ1631),
/sathyam/media/media_files/2025/06/17/66600d40-98c8-42f9-b04d-e85a53714b70-130783.jpeg)
1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയും, ബ്രാഹ്മണ സ്ത്രീകൾ ഭർത്താവിന്റെ വിയോഗത്തിനുശേഷം ഭൗതികജീവിതം ഉപേക്ഷിച്ചിരുന്ന കാലഘട്ടത്തിൽ മറാഠ ഭരണത്തിനു കീഴിലായിരുന്ന ഝാൻസിയിലെ രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്ത ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന റാണി ലക്ഷ്മീബായി (1828 നവംബർ 19 - 1858 ജൂൺ 17),
ഷഹാജി ബോൺസ്ലെയുടെ ഭാര്യയും ഛത്രപതി ശിവജിയുടെ അമ്മയുമായിരുന്ന, 'രാജ്മാതാ ജീജാബായി' എന്നും ലളിതമായി 'ജിജായി' എന്നും അറിയപ്പെട്ട ജിജാബായ് ഷഹാജി ഭോസാലെ(12 ജനുവരി 1598 - 17 ജൂൺ 1674),
1857-ലെ ഇന്ത്യൻ ലഹള നടക്കുന്ന സുപ്രധാനകാലയളവിൽ ഗവർണർ ജനറലായിരിക്കുകയും ഈ പ്രക്ഷോഭത്തെ അടിച്ചമർത്തി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ നേരിട്ട് ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയിയായും മാറിയ കാനിങ് പ്രഭു എന്നറിയപ്പെട്ടിരുന്ന ചാൾസ് ജോൺ കാനിങ്(1812 ഡിസംബർ 14 – 1862 ജൂൺ 17),
/sathyam/media/media_files/2025/06/17/27864048-d9da-4186-bb91-58ba548b2f91-151431.jpeg)
ബോർഡുകാണാതെയുള്ള ചെസ്സ് കളിയിൽ പ്രഗല്ഭനും, അമേരിക്കൻ ചെസ്സ് ദേശീയ ചാമ്പ്യനുമായിരുന്ന ഹാരി നെൽസൺ പിൽസ്ബറി(ഡിസം: 5, 1872 – ജൂൺ 17, 1906)
ഈജിപ്ഷ്യൻ സമുദ്രശാസ്ത്രജ്ഞനും ശാസ്ത്രജ്ഞനും ടിവി അവതാരകനുമായിരുന്നു ഹമദ് അബ്ദുൾ ഫത്താ ഗോഹർ (15 നവംബർ 1907 - 17 ജൂൺ 1992),
പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ, കവി, സാഹിത്യകാരൻ, ഉത്കലിൻ്റെ ദിനപത്രമായ 'സമാജ്' സ്ഥാപകൻ. ഒറീസയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന ഗോപബന്ധു ദാസ് (9 ഒക്ടോബർ 1877 - 17 ജൂൺ 1928),
/sathyam/media/media_files/2025/06/17/4866deb2-ecc4-4fcc-9341-d793c1c99661-627488.jpeg)
ചരിത്രത്തിൽ ഇന്ന്…
********
653 - മാർട്ടിൻ ഒന്നാമൻ മാർപ്പാപ്പയെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ലാറ്റെറൻ കൊട്ടാരത്തിൽ വച്ച് അറസ്റ്റുചെയ്തു.
1397 - ഡെൻമാർക്കിലെ മാർഗരറ്റ് ഒന്നാമന്റെ ഭരണത്തിൽ കൽമാർ യൂണിയൻ രൂപീകരിച്ചു.
1549 - ബെൽജിയത്തിലെ ഗെൻ്റ് മേഖലയിൽ നിന്ന് ജൂതന്മാരെ പുറത്താക്കി./sathyam/media/media_files/2025/06/17/05616eb9-4456-45a1-9a93-73ac51007d59-120548.jpeg)
1631 - മുഗൾ ചക്രവർത്തി ഷാജഹാന്റെ പത്നി മുംതാസ് മഹൽ പ്രസവത്തെത്തുടർന്ന് മരണമടഞ്ഞു.
[ഇതേ തുടർന്ന് 20 വർഷം ചെലവിട്ടാണ് ഷാജഹാൻ അവർക്ക് ശവകുടീരമായി താജ് മഹൽ പണിതീർത്തത്.]
1775 - ബങ്കർ ഹിൽ യുദ്ധത്തിൽ ബ്രിട്ടീഷുകാർ അമേരിക്കയിലെ കോണ്ടിനെൻ്റൽ ആർമിയെ പരാജയപ്പെടുത്തി.
/sathyam/media/media_files/2025/06/17/a418b609-5222-46c3-a06a-77c534ed03b5-738762.jpeg)
1756 - നവാബ് സിറാജ്-ഉദ്-ദൗള 50,000 സൈനികരുമായി 1756-ൽ കൽക്കട്ട (ഇപ്പോൾ കൊൽക്കത്ത) ആക്രമിച്ചു.
1799 - നെപ്പോളിയൻ ബോണപാർട്ടെ ഇറ്റലിയെ തൻ്റെ സാമ്രാജ്യത്തോട് ചേർത്തത് ഈ ദിവസമാണ്.
1858 - ഝാൻസിയിലെ റാണി ലക്ഷ്മിഭായി രക്തസാക്ഷിത്വം വരിച്ചത് ഈ ദിവസമാണ്./sathyam/media/media_files/2025/06/17/a9723b80-e9e8-4731-811d-4f161cea3877-904816.jpeg)
1885 - ഫ്രാൻസിൽ നിന്നുള്ള സമ്മാനമായ സ്റ്റാച്യു ഓഫ് ലിബർട്ടി ന്യൂയോർക്ക് തുറമുഖത്തെത്തി.
1917 - മഹാത്മാഗാന്ധി സബർമതി ആശ്രമത്തിലെ ഹൃദയ് കുഞ്ചിൽ വസിച്ചു .
1917 - ഈ ദിവസം ജോർജ്ജ് അഞ്ചാമൻ കുടുംബപ്പേര് വിൻഡ്സർ എന്നാക്കി മാറ്റി. ഇതിനുമുമ്പ് ഈ കുടുംബം ജർമ്മൻ രാജകീയ ഭവനം 'സാച്ച്സ് കോബർഗ് ആൻഡ് ഗോത' എന്നറിയപ്പെട്ടിരുന്നു.
1938 - ഈ ദിവസം ജപ്പാൻ ചൈനക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു./sathyam/media/media_files/2025/06/17/ff0fabdf-f487-4ad0-8b88-6c73c5171038-375890.jpeg)
1940 - ബാൾട്ടിക് രാജ്യങ്ങളായ എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ എന്നിവയെ സോവിയറ്റ് യൂണിയൻ അധീനപ്പെടുത്തി.
1940 - ആർതർ ഹാർഡൻ ഒരു ബ്രിട്ടീഷ് ബയോകെമിസ്റ്റായിരുന്നു. 1929-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആർതർ ഹാർഡൻ അന്തരിച്ചു.
1944 - രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി കീഴടങ്ങി./sathyam/media/media_files/2025/06/17/eb7abc16-4bc3-4b7d-a83d-ea83d9fb04bc-609302.jpeg)
1944 - ഡെന്മാർക്കിൽ നിന്നും സ്വതന്ത്രമായി ഐസ്‌ലന്റ് ഒരു റിപ്പബ്ലിക്കായി.
1956 - ഹിന്ദു പിന്തുടർച്ചാവകാശ നിയമം പാസാക്കിയത് ഈ ദിവസമാണ്.
1963 - യുഎസ് സുപ്രീം കോടതി സ്കൂളുകളിൽ ആവശ്യമായ ബൈബിൾ വായന നിരോധിച്ചു.
1967 - ഹൈഡ്രജൻ ബോംബുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായി ചൈന മാറി.
1970 - ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചിക്കാഗോയിൽ നടന്നു./sathyam/media/media_files/2025/06/17/f87615b0-cd9f-4a1e-a154-c33896930b1c-918068.jpeg)
1972 - വാട്ടർഗേറ്റ് വിവാദം. ജൂൺ 17ന് ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന വാഷിങ്ടണിലെ വാട്ടർഗേറ്റ് കോംപ്ലക്‌സിൽ നിന്ന് രാത്രി 2.30 ഓടെ പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. പ്ലമ്പർമാർ എന്ന വ്യാജേന കെട്ടിടത്തിനകത്ത് കയറിക്കൂടി ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തിയെടുക്കുക എന്നതായിരുന്നു അവരുടെ യഥാർത്ഥ ലക്ഷ്യം. നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് നിക്‌സൺ വീണ്ടും പ്രസിഡന്റായി. വാട്ടർ ഗേറ്റിൽ നിന്നും ചോർത്തിയ എതിർകക്ഷിയുടെ രഹസ്യങ്ങളാണ് വിജയത്തിന് സഹായകരമായത് എന്ന് വിമർശനമുയർന്നു.
1981 - ഈജിപ്തിലെ കെയ്‌റോയിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള സംഘർഷത്തിൽ 14 പേർ കൊല്ലപ്പെട്ടു.
/sathyam/media/media_files/2025/06/17/ed4f9581-6ba8-49ae-94d4-b5987e438941-188416.jpeg)
1984 - സോവിയറ്റ് പ്രശസ്ത ഗായികയും നടിയുമായ ക്ലാവ്ഡിയ ഷുൽഷെങ്കോ അന്തരിച്ചു.
1992 - സമുദ്ര ജീവശാസ്ത്രത്തിൽ ശ്രദ്ധേയമായ സംഭാവനകൾ ഈജിപ്തിലും അറബ് ലോകത്തും മായാത്ത മുദ്ര പതിപ്പിച്ച ഈജിപ്ഷ്യൻ സമുദ്രശാസ്ത്രജ്ഞനും ശാസ്ത്രജ്ഞനും ടിവി അവതാരകനുമായ ഹമദ് അബ്ദുൽ ഫത്താ ഗോഹർ അന്തരിച്ചു.
1994 - അമേരിക്കയിൽ നടന്ന ഫുട്ബോൾ ലോകകപ്പിന് തുടക്കം.
1994 - അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ തങ്ങളുടെ രാജ്യത്ത് തുടരാൻ അനുവദിക്കാൻ ഉത്തര കൊറിയ സമ്മതിച്ചു
/sathyam/media/media_files/2025/06/17/f17b5750-1f49-401b-a295-51d1990e5d96-225185.jpeg)
2004 - ഭൂമിയിലെ പാറകൾക്ക് സമാനമായ പാറകൾ ചൊവ്വയിൽ കണ്ടെത്തി.
2007- പ്രതിഭാപാട്ടീലിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി യു.പി.എ. യും ഇടതു പക്ഷവും നാമനിർദ്ദേശം നൽകി.
2008 - തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് 'തേജസ്' ബാംഗ്ലൂരിൽ വിജയകരമായി പരീക്ഷിച്ചു.
/sathyam/media/media_files/2025/06/17/f4e7b2bb-eded-43b9-a817-2f819e3d4a0a-902301.jpeg)
2012 - ഈജിപ്ഷ്യൻ ചരിത്രത്തിൽ ആദ്യമായി പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടന്നു.
2015 - സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള ഇമാനുവൽ ആഫ്രിക്കൻ മെത്തഡിസ്റ്റ് എപ്പിസ്കോപ്പൽ പള്ളിയിലുണ്ടായ കൂട്ട വെടിവയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു .
2017 - മധ്യ പോർച്ചുഗലിൽ ഉണ്ടായ കാട്ടുതീയിൽ 64 പേർ കൊല്ലപ്പെടുകയും 204 പേർക്ക് പരിക്കേൽക്കുകയും ചെയ്തു./sathyam/media/media_files/2025/06/17/e16abbc1-d0be-4923-a0f9-4fd4d5e15573-206108.jpeg)
2021 - 1983-ലെ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഡേയ്ക്ക് ശേഷം സ്ഥാപിതമായ ആദ്യത്തെ ഫെഡറൽ അവധിയായി, ജുനെറ്റീൻ ദേശീയ സ്വാതന്ത്ര്യദിനം, പ്രസിഡന്റ് ജോ ബൈഡൻ നിയമത്തിൽ ഒപ്പുവച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us