Advertisment

ഇന്ന് ഒക്ടോബര്‍ 29: ലോക പക്ഷാഘാത ദിനവും ലോക സോറിയാസിസ് ദിനവും ഇന്ന്: ഡോ. സി.ജി രാമചന്ദ്രന്‍നായരുടെയും സജ്ജീവ് ബാലകൃഷ്ണന്റേയും ഹരിപ്രിയയുടെയും ജന്മദിനം: സ്‌പെയിന്‍ മൊറോക്കോയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതും 16 രാജ്യങ്ങള്‍ ജനീവയില്‍ സമ്മേളിച്ച് റെഡ് ക്രോസ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project october 29

. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
   ' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200 
തുലാം 13
ഉത്രം  / ദ്വാദശി
2024 / ഒക്ടോബര്‍ 29, 
ചൊവ്വ

Advertisment

ഇന്ന് ;

ലോക പക്ഷാഘാത ദിനം ! [ World Stroke Day ; 'ലോക സ്‌ട്രോക്ക് ഓർഗനൈസേഷൻ 2006-ൽ ആരംഭിച്ചതാണ് വേൾഡ് സ്‌ട്രോക്ക് ദിനം. ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിൽ പക്ഷാഘാതം ഉണ്ടാക്കുന്ന ദോഷകരമായ കാര്യങ്ങളെ കുറിച്ച് അറിയാനും പഠിയ്ക്കാനും അവയ്ക്കാവശ്യമായ ചികിത്സ ലഭിയ്ക്കുന്നതിനും ഊന്നൽ നൽകുന്ന ഒരു വാർഷിക പരിപാടിയ്ക്കാണ് ഈ ദിനം ഉദ്ദേശിച്ചിട്ടുള്ളത്. വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷൻ ഒരു വർഷം മുഴുവനും നടത്തുന്ന ഒരു കാമ്പെയ്‌നാണ് ഇത്, അത്  പക്ഷാഘാതപ്രതിരോധത്തിനും പക്ഷാഘാതപരിരക്ഷയ്ക്കും ഉണ്ടായ പുരോഗതിയെ തുടർന്നും പിന്തുണയ്ക്കുന്ന തരത്തിലുള്ള ഒരു നയമാണ്.  "Greater Than Stroke Active  Challenge," എന്നതാണ് 2024 ലെ ഈ ദിനത്തിൻ്റെ തീം.publive-image

*ലോക സോറിയാസിസ് ദിനം ! [സോറിയാസിസ് വ്യക്തികളെ മാനസീകമായും ശാരീരകവുമായും തളർത്തുന്ന ഒരു ചർമ്മരോഗമാണ്. ആ രോഗത്തെ കുറിച്ച്  പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനും അതുവഴി അതിനെ കുറിച്ചുള്ള ഭീതിയും വെറുപ്പും അറപ്പും പൊതുജനങ്ങൾക്കിടയിൽ കുറയ്ക്കുന്നതിനുമായി ആണ് ലോക സോറിയാസിസ് ദിനം ആചരിയ്ക്കുന്നത്.  കൂടാതെ, സോറിയാസിസ് ബാധിച്ച് ജീവിക്കുന്ന വ്യക്തികൾക്ക് പിന്തുണ നൽകുന്നതിന് വേണ്ടിയുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെയും  കമ്മ്യൂണിറ്റികളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിയ്ക്കാനും ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നുണ്ട്.]

*പരിചരണത്തിൻ്റെയും പിന്തുണയുടെയും അന്താരാഷ്ട്ര ദിനം ! [ഏറ്റവും പ്രധാനപ്പെട്ട പൊതുമൂല്യങ്ങൾ ആഘോഷിയ്ക്കപ്പെടുന്നതിനും അത് ഭംഗ്യന്തരേണ സമൂഹത്തിൽ അവതരിപ്പിക്കുന്നതിനും അതു വഴി ലോകത്തെ ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയും ഐക്യരാഷ്ട്രസഭ സ്ഥാപിച്ച നിരവധി പരിപാടികളിൽ ഒന്നാണ് അന്താരാഷ്ട്ര പരിചരണത്തിൻ്റെയും പിന്തുണയുടെയും ദിനം. 2023-ൽ യുഎൻ ജനറൽ അസംബ്ലി ഇതിനോടു ബന്ധപ്പെട്ട പ്രമേയം അംഗീകരിച്ചപ്പോഴാണ് ഈ ദിനാചരണം സ്ഥാപിതമായത്  "Ageing with Dignity: The Importance of Strengthening Care and Support Systems for Older Persons Worldwide" എന്നതാണി ദിനത്തിൻ്റെ തീം ]

publive-image

*യു എസ് എ! *ദേശീയ പൂച്ച ദിനം.

*RSPB Feed the Birds Day ! ഈ ഗ്രഹത്തിലെ ഏറ്റവും ആകർഷകവും അവിശ്വസനീയവുമായ ജീവികളിൽ ചിലതാണ് പക്ഷികൾ! 11,000-ലധികം സവിശേഷ ഇനം പക്ഷികൾ ലോകത്ത് നിലവിലുണ്ട്, ഓരോന്നിനും അതിൻ്റേതായ പ്രത്യേക രൂപവും ശബ്ദങ്ങളും ശീലങ്ങളും ഉണ്ട്. എന്നാൽ ശൈത്യകാലത്ത് പക്ഷികളുടെ ജീവിതം അൽപ്പം ബുദ്ധിമുട്ടാണ്, അതിനാൽ ആ സമയം അവയെ  സഹായിക്കാൻ ഒരു ദിനം അതാണ് RSPB ഫീഡ് ദി ബേർഡ്‌സ് ഡേ അഥവാ പക്ഷികൾക്ക് അന്നം നൽകാനായി ഒരു ദിവസം!

publive-image

*National Internet Day! [ ഇക്കാലത്ത് ഒരുവിധം എല്ലായിടത്തും ഇൻ്റർനെറ്റ്  ഉണ്ട്, ഫോണുകളിലും ടാബ്‌ലെറ്റുകളിലും അവ ആക്‌സസ് ചെയ്യപ്പെടുന്നു, കൂടാതെ അവ ക്യാമറകളിലും ടിവിയിലും എന്തിന്  സിറ്റി ബസുകൾ മുതൽ പൊതു ഇടങ്ങളിൽ പോലും Wi-Fi ആക്‌സസ് ലഭിയ്ക്കുന്നുണ്ട്, അതിൻ്റെ ഫലമായി ലോകം അനുദിനം ചെറുതായിക്കൊണ്ടിരിക്കുന്നു എന്നതിനപ്പുറം അതില്ലാതെ ജീവിയ്ക്കാനാവില്ല എന്ന നിലയിലേയ്ക്കത് വളർന്നിരിയ്ക്കുന്നു എന്നതാണ് സത്യം. അതിനാൽ ഇൻ്റർ-നെറ്റില്ലാത്ത ആ കാലത്തെ കുറിച്ച് ഓർക്കാനും കൂടിയാണ് നാമിന്ന് ഈ ദിനം ആചരിയ്ക്കേണ്ടത്.]

*National Oatmeal Day! [തണുത്ത കാലാവസ്ഥ അടുത്തുവരുന്ന വർഷത്തിൽ, ഓട്സ് ഒരു സൂപ്പർ കംഫർട്ട് ഫുഡ് ആയി സ്വയം അവതരിപ്പിക്കുന്നതിന് ഒരു ദിനം. എല്ലാവർക്കും താങ്ങാനാവുന്ന ആരോഗ്യകരമായ ഒരു പ്രധാന ഭക്ഷണമാണ് ഓട്സ്, ആ അർത്ഥത്തിൽ ഓട്‌സ് വർഷം മുഴുവനും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും, ഇന്ന് ഓട്സിനായി മാത്രം ചിന്തിയ്ക്കാം. പ്രത്യേകിച്ച് ഈ ദേശീയ ഓട്‌സ് ദിനത്തിൽ!]

publive-image

*National Hermit Day! [ദേശീയ സന്യാസി ദിനത്തിൻ്റെ ചരിത്ര പ്രകാരം ഒക്ടോബർ 27 ന് ആഘോഷിക്കുന്ന സെൻ്റ് കോൾമാൻ മാക് ദുവാഗിൻ്റെ ബഹുമാനാർത്ഥം കത്തോലിക്കാ പള്ളിയിലെ തിരുനാൾ ദിനത്തോട് വളരെ അടുത്താണ് ദേശീയ സന്യാസി ദിനം ആഘോഷിച്ചു വരുന്നത്.]

ഇന്നത്തെ മൊഴിമുത്ത്
''ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ''[ - വാഗ്ഭടാനന്ദൻ ]

publive-image
ജന്മദിനം
ശാസ്‌ത്ര സാഹിത്യകാരനും അദ്ധ്യാപകനും, ശാസ്‌ത്ര പ്രഭാഷകനുമായ ഡോ. സി.ജി രാമചന്ദ്രൻനായരുടെയും(1932),

കാരിക്കേച്ചർ രചനയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടിയിട്ടുള്ള  കേരളത്തിലെ പ്രമുഖനായ കാർട്ടൂണിസ്റ്റ്‌ സജ്ജീവ് ബാലകൃഷ്ണന്റേയും (1963),

വർണ്ണക്കാഴ്ചകൾ(2000), രസികൻ (2004), തിരുവമ്പാടി തമ്പാൻ (2012) തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച മോഡലും അഭിനേത്രിയുമായ ശ്രുതി എന്ന ഹരിപ്രിയയുടെയും (1979),publive-image

പ്രശസ്തമായ തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസ്‌ക്  ബ്രാന്‍ഡിലെ അംഗവും  2011ല്‍ പ്രദര്‍ശനത്തിനെത്തിയ അസുരവിത്ത് എന്ന ചിത്രത്തിനുവേണ്ടി പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ട്‌ ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിക്കുകയും , പാട്ടുകാരന്‍, വയലിനിസ്റ്റ്, മ്യൂസിക് പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ പ്രശസ്തനുമായ ഗോവിന്ദ് വസന്ത എന്ന ഗോവിന്ദ് മേനോ(1988)ന്റെയും,

മുൻ മോഡലും ചലചിത്ര താരവുമായ റിമ സെന്നിന്റെയും (1971),publive-image

ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടുന്ന ആദ്യ കായികതാരമായ വിജേന്ദർ കുമാറിന്റെയും (1985),

വലങ്കയ്യൻ ഫാസ്റ്റ് ബൗളറായ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരൻ വരുൺ റെയ്മണ്ട് ആരോണിന്റെയും (1989),

മുൻ ഓസ്ട്രേലിയൻക്രിക്കറ്റ് കളിക്കാരനായ മാത്യു ലോറൻസ് ഹെയ്ഡന്റെയും (1971) ,publive-image

ജനപ്രിയ ടെലിവിഷൻ പരമ്പരയായ ഗേൾഫ്രണ്ട്സിലെ ജോവാൻ ക്ലേട്ടൺ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി ട്രേസി എല്ലിസ് റോസിൻ്റേയും (1972),

വൈവിധ്യമാർന്ന  വേഷങ്ങൾ ചെയ്ത ഒരു അമേരിക്കൻ നടിയായ വിനോന റൈഡറിൻ്റേയും (1971),

റൊമാന്റിക് കോമഡി ചിത്രങ്ങളായ ദി ബ്രദേഴ്‌സ് (2001), ഡെലിവർ അസ് ഫ്രം ഇവാ (2003), ഡാഡീസ് ലിറ്റിൽ ഗേൾസ് (2007), തിങ്ക് ലൈക്ക് എ മാൻ (2012), തിങ്ക് ലൈക്ക് എ മാൻ ടൂ (2014) എന്നിവയിലെ പ്രകടനത്തിലൂടെ  അറിയപ്പെടുന്ന ഒരു അമേരിക്കൻ നടിയായ ഗബ്രിയേൽ മോണിക്ക് യൂണിയൻ്റേയും  (1972) ജന്മദിനം !!!publive-image

സ്മരണാഞ്ജലി !!
ശേഷയ്യ ശാസ്ത്രി മ. (1828 -1903 )
വാഗ്ഭടാനന്ദൻ മ. (1885-1939 )
ആർ.നാരായണ പണിക്കർ മ. (1889-1959)
ജോസഫ് ചാഴിക്കാട്ട് മ. (1892 -1983)
കെ പി  ഉമ്മർ മ. (1930-2001)
കമലാദേവി ചതോപാധ്യായ മ. (1903-1988 )
കെ.വീരമണി. മ.(1936-:1990 )
ജോസഫ് പുലിറ്റ്സർ മ. (1847 -1911)
ആർനേ ടെസാലിയസ് മ. (1902-1971)
നതാലിയ ബറൻസ്കയ മ. (1908-2004).

തിരുവിതാംകൂറിന്റെയും, പുതുക്കോട്ടയുടെയും ദിവാനായിരുന്ന സർ അമരാവതി ശേഷയ്യ ശാസ്ത്രി  (കെ.സി.എസ്. ഐ) എന്ന ശേഷയ്യ ശാസ്ത്രി(1828 മാർച്ച് 22 – 1903 ഒക്റ്റോബർ 29),publive-image

പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്  മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്ത ഇരുപതാം  ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാ ചാര്യന്മാരിൽ ഒരാളായ വാഗ്ഭടാനന്ദൻ (1885 ഏപ്രിൽ 25 - 1939 ഒക്ടോബർ 29),

തത്ത്വദർശനം, തർക്കശാസ്ത്രം, അഷ്ടാംഗവൈദ്യം എന്നിവയിലും വ്യാകരണാലങ്കാര-ജ്യോതിഷ വിഷയങ്ങളും , സംസ്കൃതം, ഹിന്ദി, ഉർദു, ബംഗാളി, കന്നഡ, തമിഴ് തുടങ്ങിയ ഭാഷാസാഹിത്യങ്ങളും പഠിച്ച് വിവിധ ഹൈസ്കൂളുകളിൽ അധ്യാപകനായും  ഹെഡ്മാസ്റ്ററായും സേവന മനുഷ്ഠിക്കുകയും  ചരിത്രം, ജീവചരിത്രം, നോവൽ, നിഘണ്ടു, വിവർത്തനം, വ്യാഖ്യാനം, പരീക്ഷാസഹായികൾ എന്നിങ്ങനെ വിവിധ മേഖലകളിലായി എൺപതു കൃതികൾ രചിക്കുകയും ഏഴ് ഭാഗങ്ങളുള്ള കേരള ഭാഷാ സാഹിത്യ ചരിത്രത്തിനു ആദ്യ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയും ചെയ്ത  ആർ. നാരായണ പണിക്കർ  (25 ജനുവരി 1889 - 29 ഒക്ടോബർ 1959),publive-image

ശ്രീമൂലം അസംബ്ലിയിലും,  തിരുക്കൊച്ചി നിയമസഭയിലും അംഗമായിരിക്കുകയും, പുലിയന്നൂർ നിയമസഭാ മണ്ഡലത്തിനെയും  , കടുത്തുരുത്തി മണ്ഡലത്തിനെ യും  പ്രജാ സോഷ്യലിസ്റ്റിന്റെയും, കേരളാ കോൺഗ്രസിന്റെയും പ്രതിനിധിയായി ഒന്നും രണ്ടും . മൂന്നും  കേരളനിയമ സഭയിൽ തിരഞ്ഞെടുക്കപ്പെട്ട   ജോസഫ് ചാഴിക്കാട്(മാർച്ച് 1892 - 29 ഒക്ടോബർ 1983)

കെ.പി.എ.സി. തുടങ്ങിയ നാടക ട്രൂപ്പുകളിൽ ഒരു നടനായി അഭിനയ ജീവിതത്തിലേയ്ക്ക് വരുകയും, 1965- ൽ എം.ടിയുടെ മുറപ്പെണ്ണിലൂടെ ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുകയും 1965 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്ന കെ പി ഉമ്മർ
 (ഒക്റ്റോബർ 11, 1930 - ഒക്ടോബർ 29 ,2001)

കവിയായ ഹരീന്ദ്രനാഥ് ചതോപാധ്യായയെ വിവാഹം കഴിച്ചെങ്കിലും, സാമൂഹ്യ പ്രവർത്തനങ്ങൾക്ക് കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ   ബന്ധം വേർപ്പെടുത്തുകയും അഖിലേന്ത്യാ കോൺഗ്രസ്സ് സമിതി അംഗം, പ്രവര്ത്തക സമിതി അദ്ധ്യക്ഷ, ഇന്ത്യൻ സഹകരണ സംഘം, അഖിലേന്ത്യ കരകൌശല ബോർഡ്, ആൾ ഇന്ത്യാ ഡിസൈൻസ് സെൻറർ എന്നിവയുടെ അദ്ധ്യക്ഷ, വേൾഡ് ക്രാഫ്റ്റ്സ് കൌൺസിലിന്റെ ഉപാധ്യക്ഷ, ഇന്ത്യൻ സോഷ്യൽ കോൺഫറൻസിന്റെ സചിവ, എന്നീ സ്ഥാനങ്ങൾ വഹിച്ച സമൂഹ്യ1 പരിഷ്ക്കർത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന  കമലാദേവി ചതോപാധ്യായ ( 1903 ഏപ്രിൽ 3-1988 ഒക്ടോബർ 29 )

തമിഴ് ഭക്തിഗാനങ്ങളുടെ ആലാപനത്തിലൂടെയും പിന്നണിഗാനങ്ങളിലൂടെയും പ്രസിദ്ധനായ ഗായകനായിരുന്നു കെ.വീരമണി.(1936-:1990 ഒക്ടോബർ  29)publive-image

സെൻറ്റ് ലൂയി പോസ്റ്റ് ഡെസ്പാച്ച്, ന്യു യോർക്ക് വേൾഡ് എന്നീ രണ്ടു പത്രങ്ങൾ പ്രസിദ്ധീകരിക്കുകയും സർക്കുലേഷൻ വർദ്ധിപ്പിക്കാനായി മഞ്ഞ പത്രപ്രവർത്തനം ആദ്യമായി തുടങ്ങിയ വ്യക്തിയും പിൽക്കാലത്ത് മുതലാളിത്വത്തിനും അഴിമതിക്കും എതിരെ പൊരുതുകുകയും ഡെമൊക്രാറ്റിക്ക് പാർട്ടിയുടെ ദേശീയ നേതാവും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും ആകുകയും , കൊളംബിയ യൂണിവേഴ്സിറ്റിക്ക് ദാനം ചെയ്ത കാശു കൊണ്ട് എല്ലാ വർഷവും പത്രപ്രവർത്തനം, സാഹിത്യം, സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന്‌ നൽകപ്പെടുന്ന   പുലിറ്റ്സർ പ്രൈസിന്റെ പേരിൽ അറിയപ്പെടുന്ന ജോസഫ് പുലിറ്റ്സർ ( ഏപ്രിൽ 10, 1847 – ഒക്റ്റോബർ 29, 1911) ,

ഇലക്ട്രോഫോറെസിസ്, ക്രോമറ്റോഗ്രാഫി, വിശ്ലേഷണ പ്രക്രിയകളിലൂടെ ' പ്രോട്ടീൻ മിശ്രിതങ്ങളുടെ, വിശേഷിച്ചും രക്തത്തിലെ പ്രോട്ടീനുകളുടെ, സങ്കീർണസ്വഭാവം വിശദമാക്കിയതിനും ശുദ്ധമായ അവസ്ഥയിൽ വേർതിരിക്കുന്നതിനായി നടത്തിയ പഠനങ്ങൾക്ക്1948-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച   സ്വീഡിഷ് രസതന്ത്രജ്ഞനായിരുന്ന ആർനേ ടെസാലിയസ് (1902 ഓഗസ്റ്റ് 10-1971 ഒക്ടോബർ 29 ),

സോവിയറ്റ് ചെറുകഥാകൃത്തും നോവലിസ്റ്റും ആയിരുന്ന നതാലിയ ബറൻസ്ക ( ജനുവരി 31, 1908 – ഒക്ടോബർ 29, 2004).

publive-image
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ മുൻഗാമികളിൽ ചിലർ
ഡോ.എൽ.ഏ.രവിവർമ്മ ജ. (1884-1958)
ജോൺ പോൾ ജ. (1950-2022) 
വാലി ജ. (1931-2013)
ജെയിംസ് ബോസ്വെൽ ജ. (1740-1795)
സർ എ ജെ അയർ ജ. (1910-1989)
ജോസഫ് ഗീബൽസ് ജ. (1897-1945)

ചെറുപ്പത്തിൽ ആയുർവേദം പഠിക്കുകയും  പിന്നിട് മദിരാശി മെഡിക്കൽ കോളേജിൽ നിന്നും 1911 എം.ബി.ബി.എസ് നേടുകയും, കോട്ടയം ജില്ലാ ആശുപത്രിയിൽ കുറേ നാൾ ജോലി ചെയ്ത ശേഷം1921 ല് ലണ്ടനിൽ നിന്നും DOM( Mooefield Hospital) നേടുകയും  തിരുവനന്തപുരം കണ്ണാശുപത്രിയിൽ 1940 വരെ ജോലി നോക്കുകയും, കടൽ കടന്നു യൂറോപ്പിൽ പോയതിനാൽ  സമുദായ ഭ്രഷ്ടനാക്കപ്പെടുകയും  ചിത്തിര തിരുനാളും അമ്മ മഹാറാണിയും കടൽ കടന്നതിനു ശേഷം ഭ്രഷ്ട് മാറ്റപ്പെടുകയും ഭാഷാ പഠനത്തിനും പ്രാചീന വട്ടെഴുത്ത്.കോലെഴുത്ത് പഠനങ്ങൾക്കും റിട്ടയർമെൻറിനു ശേഷം സമയം കണ്ടെത്തുകയും, വേദം ഉപനിഷത്ത് എന്നിവയ്ക്കു വ്യാഖ്യാനങ്ങൾ എഴുതുകയും, 1940-42 കാലത്ത് മാനുസ്ക്രിപ്റ്റ് ലൈബ്രറി ക്യൂറേറ്റർ ആകുകയും , കുട്ടികളുടെ ചികിൽസയിൽ കുമാരഭൃത്യം എന്ന ഗ്രന്ഥം രചിക്കുകയും, ഐൻസ്റ്റീനു വേണ്ടി ഭഗവത് ഗീഥ മൊഴിമാറ്റം നടത്തി ക്കൊടുക്കുകയും   ആയുർവേദ ഡയറക്ടർ ആകുകയും  ചെയ്ത,  കണ്ണൂ വൈദ്യൻ തമ്പുരാൻ, കേൾവി കുറവായതിനാൽ പൊട്ടൻ തമ്പുരാൻ എന്നൊക്കെ  പൊതു ജനം വിളിച്ചിരുന്ന നാട്ടുകാരുടെ പ്രിയംകരനായ തമ്പുരാൻ  ഡോ.എൽ.ഏ.രവിവർമ്മ (1884 ഒക്ടോബർ 29-ഫെബ്രുവരി 16, 1958)publive-image

ടെലിവിഷൻ അവതാരകൻ, അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച സംഘാടകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന പ്രശസ്തനായ തിരക്കഥാകൃത്ത്‌ ജോൺപോൾ പുതുശേരി എന്നറിയപ്പെടുന്ന ജോൺപോൾ(29 ഒക്ടോബർ 1950 - 23 ഏപ്രിൽ 2022 ),

പതിനായിരത്തിലധികം തമിഴ് ചലച്ചിത്രഗാനങ്ങൾ രചിച്ചിക്കുകയും സത്യാ, ഹേ റാം, പാർത്താലേ പരവശം, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത ഒരു തമിഴ് ചലച്ചിത്രഗാന രചയിതാവും, അഭിനേതാവും, കവിയുമായിരുന്ന ടി.എസ്. രംഗരാജൻ എന്ന വാലി
29 ഒക്ടോബർ 1931 - 18 ജൂലൈ 2013),

ഇംഗ്ലീഷ് ഭാഷയിലെ പദ സമുച്ചയത്തിന്റെ  ഭാഗമായി മാറിയ ബോസ്വെല്ലിയൻ, ബോസ്വെലിസം എന്നീ വാക്കുകളിലൂടെ പ്രശസ്തനായ പ്രഖ്യാത  സാഹിത്യകാരനും വിമർശകനുമായിരുന്ന   സാമുവൽ .ജോൺസണിന്റെ   സന്തത സഹചാരി, നിരീക്ഷകൻ ആയിരുന്നതിനാൽ  ഈ പേരിൽ നിന്നും ഉരുത്തിരിഞ്ഞസ്കോട്ട്ലൻഡിലെ എഡിൻബറോയിൽ ജനിച്ച ഒരു അഭിഭാഷകനും, ദിനവൃത്താന്തകനും എഴുത്തുകാരനും ആയിരുന്ന   ജെയിംസ് ബോസ്വെൽ (ഒക്ടോബർ 29, 1740 - മേയ് 19, 1795)

publive-image

ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുo നാസി ജർമ്മനിയുടെ പ്രൊപഗണ്ടമന്ത്രിയുമായിരുന്നു പോൾ ജോസഫ് ഗീബൽസ് (ഒക്ടോബർ 1897 മെയ് 1, 1945)

ഭാഷയും സത്യവും തർക്ക ശാസ്ത്രവും, അറിവ് എന്ന പ്രശ്നം, തുടങ്ങിയ പുസ്തകങ്ങളിലൂടെ താർക്കിക സത്യസന്ധതയുടെ പ്രചാരകനായിരുന്ന സർ ആൽഫ്രട് ജൂൾസ് ഫ്രെഡി അയർ(29 ഒക്ടോബർ 1910 – 27 ജൂൺ 1989) 

ചരിത്രത്തിൽ ഇന്ന്…
1859 - സ്പെയിൻ   മൊറോക്കോ യ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

1863 - പതിനാറു രാജ്യങ്ങൾ   ജനീവയിൽ  സമ്മേളിച്ച് റെഡ് ക്രോസ് സ്ഥാപിക്കാൻ തീരുമാനമെടുത്തു.

publive-image

1913 - എൽ സാൽവഡോറിൽ വെള്ളപ്പൊക്കം; ആയിരങ്ങൾ മരണമടഞ്ഞു.

1922 - ഇറ്റലിയിലെ രാജാവായിരുന്ന വിക്ടർ ഇമ്മാനുവൽ മൂന്നാമൻ ബെനിറ്റോ മുസ്സോളിനിയെ പ്രധാനമന്ത്രിയാക്കി.

1923 - ഓട്ടോമാൻ സാമ്രാജ്യം ഇല്ലാതായതോടെ ടർക്കി റിപ്പബ്ലിക്കായി.
മുസ്തഫാ കമാൽ തുർക്കിയെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു.

1929 - stock market great depression Black Tuesday

1935 - തിരുവനന്തപുരം- മുംബൈ വിമാന സർവീസ് ആദ്യമായി തുടങ്ങി.

1958 - ബോറിസ് പാസ്റ്റർ നാക് സാഹിത്യ നോബൽ നിരസിക്കുന്നു.

1960 - അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ്‌വില്ലിൽ കാഷ്യസ് ക്ലേ (മുഹമ്മദ് അലി) തന്റെ ആദ്യ പ്രഫഷണൽ ബോക്സിങ്ങ് മൽസരം ജയിച്ചു.publive-image

1969 - ആദ്യത്തെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധം അർപാനെറ്റിൽ സാധ്യമായി.

1983 - ടർക്കിയിൽ ഭൂകമ്പം, 1300 മരണം.

1998- എഴുപത്തിയേഴ് കാരനായ ജോൺ ഗ്ലെൻ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരിയായി

1999 - ഒറീസ്സയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് 9615 ൽ‌പ്പരം പേരുടെ അന്തകനാകുന്നു. ആയിരങ്ങൾ ഭവനരഹിതരായി.

2005 - ഡെൽഹിയിൽ ബോംബ് സ്ഫോടനം, 60 മരണം.

2008 - ഡൽറ്റാ എയർലൈൻസ്, നോർത്ത് വെസ്റ്റ് എയർ ലൈൻസ് സംയോജനം.publive-image

2015 - 35 വർഷത്തിന് ശേഷം ചൈന ഒറ്റക്കുട്ടി സിദ്ധാന്തം ഉപക്ഷിച്ചു.

   

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment