ഇന്ന് മാര്‍ച്ച് 17: ഡോക്ടർ-രോഗി ട്രസ്റ്റ്  ദിനം ! പൃഥ്വിരാജ് ചവാന്റേയും സൈന നേവാളിന്റേയും സിന്തിയ ഡാനിയലിന്റെയും ജന്മദിനം: ബ്രിട്ടനും നെതര്‍ലന്‍ഡും തമ്മില്‍ ഒരു വ്യാപാര കരാര്‍ ഒപ്പുവച്ചതും വിക്ടർ ഇമ്മാനുവൽ രണ്ടാമൻ്റെ കീഴിൽ ഇറ്റലി ഏകീകരിക്കപ്പെട്ടതും ഇന്നേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project March 17

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                  ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
മീനം 3
ചിത്തിര  / തൃതീയ
2025 മാർച്ച് 17, 
തിങ്കൾ

ഇന്ന്;

*ഡോക്ടർ-രോഗി ട്രസ്റ്റ്  ദിനം ![ആരോഗ്യ സംരക്ഷണ ദാതാക്കളും അവരുടെ രോഗികളും തമ്മിലുള്ള നിർണായക ബന്ധം എടുത്തുകാണിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ദിവസമാണ് ഡോക്ടർ- പേഷ്യന്റ് ട്രസ്റ്റ് ദിനം.വൈദ്യ പരിചരണത്തിനോടുള്ള വിശ്വാസം, ആശയവിനിമയം, സുതാര്യത എന്നിവയുടെ പ്രാധാന്യം ഈ ദിവസം ഊന്നിപ്പറയുന്നു. രോഗികൾ അവരുടെ ഡോക്ടർമാരെ വിശ്വസിക്കുമ്പോൾ, അവരുടെ വ്യക്തിപരമായ ആരോഗ്യ വിവരങ്ങൾ പങ്കിടുന്നതിൽ അവർക്ക് കൂടുതൽ സുഖം തോന്നുന്നു, ഇത് മികച്ച രോഗനിർണയത്തിനും ചികിത്സയ്ക്കും കാരണമാകുന്നു അതിനായി ഒരു ദിനം.]

publive-image
                
* കാനഡ/ഐർലാൻഡ്: സെയ്ന്റ് പാട്രിക്ക് ദിനം  ![ Saint Patrick’s Day ; അഞ്ചാം നൂറ്റാണ്ടിൽ അയർലണ്ടിൽ ഒരു മിഷനറിയായി സജീവമായിരുന്ന പാട്രിക്കിന്റെ ഓർമ്മ പെരുന്നാൾ. 1500 വർഷങ്ങൾക്ക് മുമ്പ് 492 മാർച്ച് 17 ന് നടന്ന വിശുദ്ധ പാട്രിക്കിൻ്റെ മരണത്തിൻ്റെ സ്മരണയിൽ ലോകമെമ്പാടും ഐറിഷ് വംശജരും ഈ ദിനം ആഘോഷിക്കുന്നു, പ്രത്യേകിച്ച് അർജൻ്റീന, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും സെൻ്റ് പാട്രിക് ദിനം ആഘോഷിക്കുന്നുണ്ട്.
ലോകമെമ്പാടും ഒരു സാംസ്കാരിക പരിപാടിയായി ഈ ദിനം മാറിയിട്ടുണ്ട്.]

*ക്യാമ്പ് ഫയർ ഗേൾസ്  ദിനം![ഒരു നൂറ്റാണ്ടിലേറെയായി സ്ഥാപനത്തെ നിർവചിച്ചിരിക്കുന്ന പര്യവേക്ഷണം, നേതൃത്വം, സേവനം എന്നിവയുടെ മനോഭാവത്തെ ക്യാമ്പ് ഫയർ ഗേൾസ് ദിനം ആഘോഷിക്കുന്നു.ക്യാമ്പ് ഫയറിൽ പങ്കെടുക്കുന്ന യുവാക്കളുടെ വളർച്ച, നേട്ടങ്ങൾ, സമൂഹ സംഭാവനകൾ എന്നിവയെ ഇത് ആദരിക്കുന്നു.എല്ലാ യുവാക്കൾക്കും തുറന്നുകൊടുക്കുന്നതിന് വളരെ മുമ്പുതന്നെ, പെൺകുട്ടികൾക്ക് അർത്ഥവത്തായ ബാഹ്യ അനുഭവങ്ങളും നൈപുണ്യ വികസന പ്രവർത്തനങ്ങളും നൽകുന്നതിനുള്ള ഒരു മാർഗമായാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്.]publive-image

*ദേശീയ കോൺഡ് ബീഫ്, കാബേജ്  ദിനം![പതുക്കെ വേവിച്ചതും സ്വാദിഷ്ടവുമായ മാംസവും മൃദുവായതും രുചികരവുമായ പച്ചക്കറികളും ചേർത്തുണ്ടാക്കിയ ഈ  വിഭവവുമായി സെന്റ് പാട്രിക് ദിനം ആഘോഷിക്കാൻ തയ്യാറാകൂ.
ബ്രെസ്കറ്റിനോട് സാമ്യമുള്ള ഒരു കഷണം, ഉപ്പിട്ട്, ഉണക്കി, കഷണങ്ങളാക്കി മുറിച്ചെടുക്കുന്ന ഒരു മാംസമാണ് കോൺഡ് ബീഫ്. പക്ഷേ അത് ഐറിഷ് ഉത്ഭവമാണോ? അറിയില്ല, കോൺഡ് ബീഫും കാബേജും കഴിക്കുന്ന പാരമ്പര്യം ഐറിഷ് ജനത ആരംഭിച്ചതായിരിക്കാം, പക്ഷേ അവർ അമേരിക്കയിലേക്ക് കുടിയേറിയതിനു ശേഷമാണ് ഈ ശീലം ഉണ്ടായത്. വാസ്തവത്തിൽ, മുൻകാലങ്ങളിൽ മിക്ക ഐറിഷ് ജനതയുടെയും ഭക്ഷണക്രമത്തിൽ ഗോമാംസം ഉണ്ടായിരുന്നില്ല, അവർ പന്നിയിറച്ചി ബേക്കൺ അല്ലെങ്കിൽ ഉപ്പിട്ട പന്നിയിറച്ചി ആസ്വദിച്ചിരിക്കാനുള്ള സാധ്യതയാണ് കൂടുതൽ. ]
      
* ബഗ്ലാദേശ് : ശിശു ദിനം !
* National Corned Beef and Cabbage Day ! 
.
.        ഇന്നത്തെ മൊഴിമുത്ത്‌
 .      ്്്്്് ്്്്് ്്്്്്്്
''ഒരു കാര്യം തീർച്ചയാണ്‌; ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടികൾ, മനുഷ്യർക്കേറ്റവും ഉപകാരപ്രദമായ സൃഷ്ടികൾ നടത്തിയിരിക്കുന്നത് അവിവാഹിതരായ, അല്ലെങ്കിൽ കുട്ടികളില്ലാത്തവർ തന്നെയാണ്.
 കുട്ടികളുണ്ടായാൽ ജീവിതായാസത്തിനു മധുരം കൂടുമെന്നതു ശരി; ദൗർഭാഗ്യങ്ങളുടെ കയ്പ്പു കൂട്ടാനും അവർ മതി എന്നതു മറക്കരുത്.''

.     [ - ഫ്രാൻസിസ് ബേക്കൺ ]
        *********

publive-image
ഇന്നത്തെ പിറന്നാളുകാർ
*********
കേന്ദ്രസർക്കാരിൽ ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ കാര്യാലയം, പരാതിപരിഹാരം, പെൻഷൻ, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ മുൻ സഹമന്ത്രിയും, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ആയിരുന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്റേയും(1946),

ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്ന്  വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റൺ‍‍ താരം ഖേൽ രത്ന സൈന നേവാളിന്റേയും (1990),

publive-image

സ്റ്റോമി ഡാനിയേൽസ്, സ്റ്റോമി വാട്ടേഴ്സ്, സ്റ്റോമി എന്നീ പേരുകളിൽ പ്രശസ്തയായ അമേരിക്കൻ അശ്ലീല (pornographic) ചലച്ചിത്രനടിയും തിരക്കഥാകൃത്തും സംവിധായികയുമായ സ്റ്റെഫനി എ. ഗ്രിഗറി ക്ലിഫോർഡിന്റേയും (1979),

800 മീറ്റർ ഫ്രീസ്റ്റൈലിൽ ലോക റെക്കോഡോടെ റയോ ഒളിമ്പിക്സിൽ സ്വർണം നേടിയ അമേരിക്കൻ നീന്തൽ താരം കാത്തി ലെഡേക്കിയുടേയും (1997), 

ഒരു അമേരിക്കൻ അഭിനേതാവും ഫോട്ടോഗ്രാഫറും, 'സ്വീറ്റ് വാലി ഹൈ' എന്ന ടിവി സീരീസിലെ 'എലിസബത്ത് വേക്ക്ഫീൽഡ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് പ്രശസ്തയായ  സിന്തിയ ഡാനിയലിൻ്റെയും(1976)ജന്മദിനം !
**********

publive-image

ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********
രാജാ കേശവദാസ് ജ. (1745- 1799)
ചമ്പത്തിൽ ചാത്തുകുട്ടി മന്നാടിയാർ ജ. (1857-1905)
പി.കെ. അബ്ദുൾ ഖാദിര്‍ ജ. (1921-1971)
റോസമ്മ ചാക്കോ ജ. (1927-2019)
കാർട്ടൂണിസ്റ് രാജീന്ദ്രകുമാർ ജ. (1965-2023)
മനോഹർ I H ജ. (1914-2010)
കല്‍പ്പന ചൌള ജ. (1963 -2003)
ബംഗാരു ലക്ഷ്മൺ ജ. (1939-2014)
ഗോട്ട്ലിബ് ഡൈമ്‌ലർ ജ. (1834-1900)
സിയെനായിലെ കത്രീന ജ. (1347-1380)
ജോർജ് സൈമൺ ഓം  ജ.(1789-1854)
മാർഗരറ്റ് ബോണ്ട്‌ഫീൽഡ് ജ.
(1873-1953)

എട്ടും ഒൻപതും പത്തും കേരള നിയമ സഭകളിൽ ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവ് റോസമ്മ ചാക്കോ (1927 മാർച്ച് 17 - 2019 മാർച്ച് 14)publive-image

മാതൃഭൂമി ദിനപത്രത്തിലെ 'എക്സിക്കുട്ടൻ' കാർട്ടൂൺ പംക്തിയുടെ ഉപഞഞ്ഞാതാവും  കാർട്ടൂൺ- കാരിക്കേച്ചറുകൾക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും നേടിയിട്ടുള്ള പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ ( മാർച്ച്‌ 17, 1965-2023 ഡിസംബർ 25),

ബോഡി ബിൽഡിങ്ങിൽ മൂന്ന് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടി ഇന്ത്യൻ ബോഡി ബിൽഡിങ്ങിന്റെ പിതാവായി അറിയപ്പെടുന്ന, പൊക്കകുറവു കാരണം പോക്കറ്റ് ഹെർക്കുലീസ് എന്ന് വിളിച്ചിരുന്ന മനോഹർ ഐ എച്ച്  (മാർച്ച് 17,1914- ജൂൺ 5, 2016),

publive-image

ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരിയും ഒരു ബഹിരാശ ദുരന്തത്തിൽ ജീവൻ വെടിയുകയും ചെയ്ത കല്‍പ്പന ചൌള (1962 മാര്‍ച്ച് 17- 2003 ഫെബ്രുവരി 1),

ഭാരതീയ ജനതാപാർട്ടിയുടെ മുൻ ദേശീയ അദ്ധ്യക്ഷനും (2000-2001) 1999-2004-ലെ കേന്ദ്രമന്ത്രിസഭയിൽ സംസ്ഥാന റെയിൽവേ മന്ത്രിയുമായിരുന്ന ബംഗാരു ലക്ഷ്മൺ.( മാർച്ച് 17,1939-2014),

ജർമ്മൻ എഞ്ചിനീയറും വാഹന വ്യവസായിയുമായിരുന്നു ഗോട്ട്ലിബ് വിൽഹെം ഡൈമ്‌ലർ (17 മാർച്ച് 1834 – 6 മാർച്ച് 1900),publive-image

പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ഒരു ക്രിസ്തീയ യോഗിനിയും ഡോമിനിക്കൻ മൂന്നാം സഭാംഗവും ആയിരുന്ന സിയെനായിലെ കത്രീന(17 മാർച്ച് 1347 – 29 ഏപ്രിൽ 1380)

സ്വയം നിർമ്മിച്ച ഉപകരണം ഉപയോഗിച്ച്, ഒരു ചാലകത്തിലൂടെ (Conductor) പ്രവഹിക്കുന്ന വൈദ്യുത ധാര (Current), അതിൽ ചെലുത്തുന്ന പൊട്ടൻഷ്യൽ വ്യതിയാനവുമായി (Voltage) നേർ അനുപാതത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നു കണ്ടു പിടിക്കുകയും, പിന്നീട് ഓമിന്റെ നിയമം (Ohm's law) എന്ന പേരിൽ പ്രശസ്തമാകുകയും,   ഓമിന്റെ ശബ്ദനിയമം (Ohm's acoustic law) എന്ന പേരിൽ അറിയപ്പെടുന്ന നിയമം കണ്ടു പിടിക്കുകയും ചെയ്ത ഒരു പ്രശസ്ത ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന  ജോർജ് സൈമൺ ഓം (17 മാർച്ച് 1789 - 6 ജൂലൈ 1854)

.publive-image

ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ട്രേഡ് യൂണിയനിസ്റ്റും  ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ ക്യാബിനറ്റ് മിനിസ്റ്ററും  , ആദ്യത്തെ വിതാ പ്രൈവി കൌൺസിലറും ആയിരുന്ന മാർഗരറ്റ് ബോണ്ട്‌ ഫീൽഡ് (17 മാർച്ച് 1873 – 16 ജൂൺ 1953),  
*********
ഇന്നത്തെ സ്മരണ   !!!
*********
വിജയശ്രീ മ. (1953-1974)
ടി.എം.പി. നെടുങ്ങാടി (നാദിർഷ) മ.(1862-1999)
മടവുർ ഭാസി മ. (1927-2007)
പി.എൻ കരുണാകരൻ നായർ മ. (-1983)
മനോഹർ പരീഖർ മ. (1955-2019) 
ഇറേൻ ജോലിയോ ക്യൂറി മ. (1897- 1956) 
രമൺ മാഗ്‌സസെ മ. (1907-1957)

അങ്കത്തട്ട്,ആരോമലുണ്ണി, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച, മലയാളത്തിന്റെ മെർലിൻ മൺറോ എന്ന് വിശേഷിപ്പിക്കപ്പെട്ട,  ഏറെ ശ്രദ്ദേയയായാ ശ്രദ്ധേയയായ,  ചെറുപ്പത്തിലെ ആത്മഹത്യ ചെയ്ത  ചലച്ചിത്ര നടി വിജയശ്രീ (ജനുവരി 8, 1953 - 1974 മാർച്ച്‌ 17)

publive-image

പ്രശസ്ത സിനിമാ നിരൂപകനും ,മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചിത്രശാല എന്ന പംക്തിയിൽ തുടര്‍ച്ചയായി നിരൂപണങ്ങള്‍ എഴുതി വായനക്കാരെ ആകര്‍ഷിക്കുകയും ബോംബെയിലായിരുന്നപ്പോൾ പുറപ്പാട്  എന്ന പേരിൽ ഒരു നാടക സമിതി രൂപീകരിക്കുകയും ചെയ്ത നാദിര്‍ഷ എന്നപേരിൽ അറിയപെടുന്ന  ടി.എം.പി. നെടുങ്ങാടി(- 17 മാർച്ച് 1999),

മലയാള നാടകവേദിയുടെ കഥ’, ‘ലഘുഭാരതം’, ‘അര്‍ത്ഥം’, ‘അനര്‍ത്ഥം’, ‘നാട്യശാസ്ത്രം’, ‘അഴിയാത്ത കെട്ടുകള്‍’, ‘അഗ്‌നിശുദ്ധി’ തുടങ്ങിയ കൃതികൾ എഴുതുകയും ആകാശവാണിയിൽ ധാരാളം നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്ത മടവുർ ഭാസി(1927-മാർച്ച് 17, 2007),

publive-image

കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവും  ചെത്തുതൊഴിലാളി യൂണിയൻ തുടങ്ങി നിരവധി സംഘടനകളുടെ കോട്ടയത്തെ മുൻനിര പ്രവർത്തകനും ദീർഘകാലം 'മിൽമ ഡയറക്ടർ ബോർഡ്‌ അംഗവും സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൌൺസിൽ അംഗവുമായിരുന്ന പി. എൻ കരുണാകരൻ (-1983 മാർച്ച്‌ 17),

ഭാരതീയ ജനതാ പാർട്ടി അംഗവും മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീഖർ (ഡിസംബർ 1955-2019 മാർച്ച്, 17),

publive-image

നോബൽ സമ്മാന ജേതാക്കളായ  മേരി ക്യൂറിയുടേയും പിയറി ക്യൂറിയുടേയും  മകളും 1935-ലെ രസതന്ത്രത്തിനുളള നോബൽ പുരസ്കാരം  സഹപ്രവർത്തകനും ഭർത്താവുമായ ഫ്രെഡെറിക് ജോലിയോ ക്യൂറിക്കൊപ്പം പങ്കു വെച്ച ഫ്രഞ്ച് ശാസ്ത്രജ്ഞ ഇറേൻ ജോലിയോ ക്യൂറി (1897സെപ്റ്റംബർ 12 -1956, മാർച്ച് 17 ),

റിപ്പബ്ലിക്ക് ഓഫ്  ഫിലിപ്പൈൻസിന്റെ  മൂന്നാമത്തെ പ്രസിഡണ്ടായിരുന്ന  രമൺ ഡെൽ ഫിറോ മാഗ്‌സസെ.(ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണ്  പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകുന്ന ഏഷ്യയിലെ നോബൽ എന്നറിയപ്പെടുന്ന   മാഗ്സസെ അവാർഡ്) , (ഓഗസ്റ്റ് 31 1907  - മാർച്ച് 17, 1957)  publive-image

ചരിത്രത്തിൽ ഇന്ന്...
********
624 - ബദ്‌ർ യുദ്ധത്തിൽ മുഹമ്മദ് നബി തന്റെ മെക്ക എതിരാളികളുടെ മേൽ ഒരു പ്രധാന വിജയം കൈവരിച്ചു.

1521 -  പോർച്ചുഗീസ് പര്യവേക്ഷകനായ ഫെർഡിനാൻഡ് മഗല്ലൻ ഫിലിപ്പീൻസിലെത്തി.

1537 -  ഫ്രഞ്ച് സൈന്യം ഫ്ലാൻഡേഴ്‌സ് ആക്രമിച്ചു.

publive-image

1762 -  NYC യിൽ ആദ്യത്തെ സെൻ്റ് പാട്രിക്സ് ഡേ പരേഡ് നടന്നു.

1776 - വിപ്ലവ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം ബോസ്റ്റൺ നോവ സ്കോട്ടിയയിലേക്ക് ഒഴിപ്പിച്ചു.

1824 -  ബ്രിട്ടനും നെതർലൻഡും തമ്മിൽ ഒരു വ്യാപാര കരാർ ഒപ്പുവച്ചു. publive-image

1861 -  വിക്ടർ ഇമ്മാനുവൽ രണ്ടാമൻ്റെ കീഴിൽ ഇറ്റലി ഏകീകരിക്കപ്പെട്ടു. 

1871 -  നാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ ബേസ്-ബോൾ കളിക്കാരെ സംഘടിപ്പിച്ചു.

1845 - റബർ ബാന്റ് പെറ്റന്റ് ചെയ്യപ്പെട്ടു.publive-image

1891 - ബ്രിട്ടീഷ് ആവിക്കപ്പൽഎസ്.എസ്. ഉട്ടോപിയ ജിബ്രാൾട്ടർ തീരത്ത് മുങ്ങി,  574 പേർ മരിച്ചു.

1905 -  ആൽബർട്ട് ഐൻസ്റ്റീൻ തൻ്റെ പ്രകാശത്തിൻ്റെ ക്വാണ്ടം സിദ്ധാന്തം വിശദീകരിക്കുന്ന തൻ്റെ ശാസ്ത്രീയ പ്രബന്ധം പൂർത്തിയാക്കി.

1913 -  ഉറുഗ്വേ വ്യോമസേന സ്ഥാപിതമായി.publive-image

1918 -  നഥാനിയൽ നൈൽസ് യുഎസ് പുരുഷന്മാരുടെ ഫിഗർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് നേടി.

1948 - നാറ്റോ ധാരണാപത്രത്തിന്റെ മുന്നോടിയായ ബ്രസൽസ് ഉടമ്പടിയിൽ ബെനെലക്സ്, ഫ്രാൻസ്, യു.കെ. എന്നീ രാജ്യങ്ങൾ ഒപ്പു വച്ചു.

1950 - കാലിഫോർണിയ സർ‌വകലാശാലയിലെ ഗവേഷകർ 98 അണുസംഖ്യയുള്ള മൂലകം നിർമ്മിച്ചു. ഇതിന്‌ അവർ കാലിഫോർണിയം എന്ന് പേരു നൽകി.publive-image

1955 - ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ മാർക്ക് (ISI Mark) റെഗുലേഷൻ ആക്ട് നിലവിൽ വന്നു.Q

1958 - അമേരിക്ക വാൻ‌ഗ്വാർഡ് 1 ഉപഗ്രഹം വിക്ഷേപിച്ചു.

1959 - പതിനാലാമത് ദലൈലാമ, ടെൻസിൻ ഗ്യാറ്റ്സോ ടിബറ്റിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തു.

1960 - ജീൻ-ലൂക്ക് ഗോദാർഡ് സംവിധാനം ചെയ്ത ആദ്യത്തെ ഫ്രഞ്ച് ന്യൂ വേവ് ചിത്രങ്ങളിലൊന്നായ "ബ്രീത്ത്ലെസ്സ്" പുറത്തിറങ്ങി. 

1969 - ഗോൾഡാ മെയർ ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി.publive-image

1972 -  റിംഗോ സ്റ്റാർ യുകെയിൽ "ബാക്ക് ഓഫ് ബൂഗലൂ" എന്ന സിംഗിൾ പുറത്തിറക്കി.

1987 -  സുനിൽ ഗവാസ്‌കർ തൻ്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത് 96 പാക് ഇന്നിംഗ്‌സോടെയാണ്.

1988 - കൊളംബിയൻ ബോയിംഗ് 727 ജെറ്റ്‌ലൈനർ, അവിയാൻക ഫ്ലൈറ്റ് 410 , വെനസ്വേലൻ അതിർത്തിക്കടുത്തുള്ള ഒരു മലഞ്ചെരിവിൽ തകർന്നുവീണ് 143 പേർ മരിച്ചു.

publive-image

1988 - എറിട്രിയൻ സ്വാതന്ത്ര്യസമരം : എറിത്രിയയിലെ എത്യോപ്യൻ ആർമി കോർപ്‌സ് ആയ നാഡ്യൂ കമാൻഡ്, അഫാബെറ്റ് യുദ്ധത്തിന്റെ പ്രാരംഭ പ്രവർത്തനത്തിൽ എറിട്രിയൻ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്റെ സൈനിക യൂണിറ്റുകൾ മൂന്ന് വശത്തും ആക്രമിച്ചു.

1988 - ഇന്ത്യയുടെ പ്രഥമ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് സോവിയറ്റ് യൂണിയനിൽ നിന്ന് വിക്ഷേപിച്ചു.publive-image

1992 - അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഇസ്രയേൽ നയതന്ത്ര കാര്യാലയത്തിനു നേരെയുണ്ടായ ഒരു കാർ ബോംബ് സ്ഫോടനത്തിൽ 29 പേർ മരിക്കുകയും 242 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1992 - ദക്ഷിണാഫ്രിക്കയിൽ വർണ്ണ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ഒരു റഫറണ്ടം 68.7%മുതൽ31.2% വരെ പാസായി.

1992 - ജൂലിയ റോബർട്ട്‌സ് പതിനെട്ടാമത് പീപ്പിൾസ് ചോയ്‌സ് അവാർഡിൽ 'ഡയിംഗ് യങ്ങ്', 'ഹുക്ക്' എന്നിവയ്ക്ക് ഡ്രാമാറ്റിക് മോഷൻ പിക്ചറിലെ പ്രിയപ്പെട്ട നടിക്കുള്ള ബഹുമതി നേടി.

publive-image

2000 -ദൈവത്തിന്റെ പത്തു കൽപ്പനകൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഉഗാണ്ടൻ കാൾട്ട് മൂവ്‌മെന്റിലെ അഞ്ഞൂറ്റി മുപ്പത് അംഗങ്ങൾ തീയിൽ മരിച്ചു, ഇത് ആരാധനാലയത്തിന്റെ നേതാക്കൾ സംഘടിപ്പിച്ച കൂട്ട കൊലപാതകമോ ആത്മഹത്യയോ ആയി കണക്കാക്കുന്നു. മറ്റിടങ്ങളിൽ 248 പേരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.

2003 - ഇറാഖിനെതിരെയുള്ള യുദ്ധസന്നാഹത്തിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി റോബിൻ കുക്ക് രാജി വച്ചു.publive-image

2004 - കൊസോവോയിൽ അശാന്തി; 22 ലക്ഷം പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊസോവോയിലെ മുപ്പത്തിയഞ്ച് സെർബിയൻ ഓർത്തഡോക്സ് ദേവാലയങ്ങളും സെർബിയയിലെ രണ്ട് പള്ളികളും നശിപ്പിക്കപ്പെട്ടു.

2013 -  54-ാമത് SEC പുരുഷന്മാരുടെ ബാസ്‌ക്കറ്റ്ബോൾ ടൂർണമെൻ്റിൽ ഒലെ മിസ് ഫ്ലോറിഡയെ 66-63 ന് പരാജയപ്പെടുത്തി.publive-image

2016 - റോജാവ സംഘർഷം; റമെലാനിൽ നടന്ന ഒരു കോൺഫറൻസിൽ, ഒരു ഡെമോക്രാറ്റിക് സൊസൈറ്റിയുടെ പ്രസ്ഥാനം വടക്കൻ സിറിയയിലെ ഡെമോക്രാറ്റിക് ഫെഡറേഷന്റെ സ്ഥാപനം പ്രഖ്യാപിച്ചു .

2019 - യുഎസ് സെനറ്റർ കിർസ്റ്റൺ ഗില്ലിബ്രാൻഡ് തൻ്റെ പ്രസിഡൻഷ്യൽ ബിഡ് പ്രഖ്യാപിച്ചു.publive-image

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment