ഇന്ന് ഒക്ടോബര്‍ 19; ലോക പീഡിയാട്രിക് ബോണ്‍ ആന്‍ഡ് ജോയിന്റ് ദിനം. സണ്ണി ദിയോളിന്റെ ജന്മദിനവും ശ്രീവിദ്യയുടെയും കൊട്ടാരക്കര ശ്രീധരൻ നായരുടെയും ഓർമ്മദിനവും ഇന്ന്. സൂര്യ ടി.വി പ്രക്ഷേപണം ആരംഭിച്ചതും, മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടികൾ പോപ്പ് ജോൺ പോൾ രണ്ടാമൻ തുടങ്ങിയതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project october 19

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
  ' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200 
തുലാം 3
ഭരണി / ദ്വിതീയ
2024 / ഒക്ടോബര്‍ 19, 
ശനി

Advertisment

ഇന്ന് ; 

*സൂര്യ ടി.വി.യുടെ ആദ്യ സംപ്രേക്ഷേപണം, വാർഷികദിനം! (1998)

*ലോക പീഡിയാട്രിക് ബോൺ ആൻഡ് ജോയിന്റ് ദിനം !  [World Peadiatric bone and Joint day;  ആരോഗ്യമുള്ള എല്ലുകളുടെയും സന്ധികളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തിക്കൊണ്ടും ലോക പീഡിയാട്രിക് ബോൺ, ജോയിന്റ് ദിനം ആഘോഷിക്കുന്നതിന് ഒരു ദിവസം."Say no to fragile bones". എന്നതാണ് 2024 ലെ ഈ ദിനത്തിൻ്റെ തീം]publive-image

*അന്താരാഷ്ട്ര സ്ലോത്ത് ഡേ ![ ജോലികൾക്കിടയിൽ എല്ലാവർക്കും ഇടവിട്ട് വിശ്രമിക്കാൻ അർഹതയുണ്ട് അതിനാൽ വിശ്രമത്തിനായി മാത്രം ഒരു ദിവസം.  യഥാർത്ഥത്തിൽ ഒന്നുരണ്ട് കാര്യങ്ങളെക്കുറിച്ചാണ് ഇന്നേ ദിവസം ചിന്തിയ്ക്കേണ്ടത്: ഒന്ന് കഠിനാധ്വാനത്തിനിടയിലും
ലോകത്തിലെ മടിയന്മാരിൽ നിന്ന് വിശ്രമത്തിൻ്റെ ഒന്നോ രണ്ടോ പാഠങ്ങളെങ്കിലും ദിവസേന പഠിക്കാൻ പഠിക്കാൻ ശ്രമിയ്ക്കുക, കഠിനാധ്വാനം കൊണ്ട് സ്വയം മറ്റുള്ളവരുടെ വളർത്തുമൃഗങ്ങളായി വിൽക്കപ്പെടാനുള്ള സാധ്യത തിരിച്ചറിയുക. കൂടാതെ മടിയന്മാരുടെ മുഖത്ത് കാണുന്ന സംതൃപ്തിയുടെ  പുഞ്ചിരിയുടെ അർത്ഥം ഇന്നേ ദിവസമെങ്കിലും തിരിച്ചറിയുവാൻ ശ്രമിയ്ക്കുക ]

*International repair day! [ആധുനിക സമൂഹത്തിൽ നമ്മളാൽ സൃഷ്ടിയ്ക്കപ്പെടുന്ന പാഴ് വസ്തുക്കളെ വീണ്ടും ഉപയോഗക്ഷമമാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള അന്താരാഷ്ട്ര അറ്റകുറ്റപ്പണി ദിനം കാര്യങ്ങൾ ശരിയാക്കുന്നതിൻ്റെ മൂല്യത്തെക്കുറിച്ചാണ് നമ്മെ ഓർമ്മിപ്പിയ്ക്കുന്നത്. അതിനായി കമ്മ്യൂണിറ്റി റിപ്പയർ ഇവൻ്റുകൾ ലോകമെമ്പാടും സോഷ്യൽ മീഡിയയിലും നടക്കുന്നതിനാൽ, ഇന്നേ ദിവസം നമ്മളാൽ പാഴാക്കപ്പെട്ട സാധനങ്ങളോട്, നമ്മുടെ ബന്ധങ്ങളോട് കുറച്ചുകൂടി സ്‌നേഹവും കരുതലും കാണിക്കുന്നതിൻ്റെ പ്രയോജനങ്ങൾ എടുത്തുകാണിക്കുന്നു .Repair for Everyone എന്നതാണീ 2024 ൽ ഈ ദിനത്തിൻ്റെ തീം]publive-image

* International Gin and Tonic Day ![1700-കളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ഭരണകാലത്താണ് ഈ കോക്ടെയ്ൽ ആശയം ആരംഭിച്ചത്. മലേറിയ ഇന്ത്യയിലാകെ ഒരു പ്രശ്നമായി മാറിയപ്പോൾ. മലേറിയ ചികിത്സിക്കുന്നതിനായി, ടോണിക്കിൻ്റെ ഫ്ലേവർ ഘടകമായ ക്വിനൈൻ, മലേറിയ ചികിത്സിക്കാൻ ഉപയോഗിക്കാമെന്നും അത് ജിന്നുമായി ചേർത്ത് കഴിയ്ക്കാമെന്നും സ്കോട്ടിഷ് ഡോക്ടർ ജോർജ്ജ് ക്ലെഗോൺ കണ്ടെത്തി ഇതിൻ്റെ ഓർമ്മയ്ക്കായി ഒരു ദിവസം]

*നഗര വന്യജീവി സംരക്ഷണ  ദിനം![ആളുകൾ എവിടെ ജീവിച്ചാലും പ്രകൃതിയെ നോവിയ്ക്കാതെ ജീവിയ്ക്കുക! യുഎസിലെ ജനസംഖ്യയുടെ 80% പേരും ഒരു നഗര പശ്ചാത്തലത്തിലോ അതിനടുത്തോ ആണ് താമസിക്കുന്നത് എന്നതിനാൽ, ഒരു പ്രാദേശിക ക്രമീകരണത്തിൽ വന്യജീവികളെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള വഴികൾ പരിഗണിക്കേണ്ടതിൻ്റെ ആവശ്യകത വളരെ പ്രധാനപ്പെട്ടതാണ് എന്ന ചിന്തയിൽ നിന്നാണ് ഈ ദിനാചരണത്തിൻ്റെ തുടക്കം.നഗര വന്യജീവി സംരക്ഷണ ദിനം നഗര പ്രകൃതി പ്രദേശങ്ങൾ സന്ദർശിക്കാൻ മാത്രമല്ല, അവയെ പരിപാലിക്കാനും കൂടിയുള്ളതാണ് എന്ന് എല്ലാവരേയും ബോധവൽക്കരിയ്ക്കുന്നതിന് ഒരു ദിവസം!]

*രാകിജ ദിനം![ബോസ്നിയയിലും ഹെർസഗോവിനയിലും രാകിജ ദിനം ആചരിയ്ക്കുന്നു. രാജ്യത്തിൻ്റെ ഐക്കണിക് ഫ്രൂട്ട് ബ്രാണ്ടിയായ റാക്കിജയെ ആദരിയ്ക്കാൻ ഒരു ദിനം. പ്ലംസ്, മുന്തിരി, അല്ലെങ്കിൽ ആപ്രിക്കോട്ട് തുടങ്ങിയ പഴങ്ങളിൽ നിന്ന് വാറ്റിയെടുത്ത ഈ പാനീയം, ആതിഥ്യമര്യാദ, സൗഹൃദം, എന്നിവയെ ഊട്ടിയുറപ്പിയ്ക്കുന്ന ബോസ്നിയൻ സംസ്കാരത്തിൻ്റെ മൂലക്കല്ലാണ്.]publive-image

*ദേശീയ മധുരദിനം! [ കഴിയുന്നത്ര ചോക്ലേറ്റുകൾ കഴിക്കുന്നതിന് ഒരു ദിവസം. അതിനു മാത്രമല്ല പകരം, അത് സ്നേഹത്തെക്കുറിച്ചാണ് നമ്മോട് സംസാരിയ്ക്കുന്നത് എന്നറിയാനായി ഒരു ദിവസം, അതാണ് ദേശീയ മധുര ദിനം. ജീവിതത്തിൽ എന്തു നല്ലതു നടന്നാലും അത് പ്രകടിപ്പിയ്ക്കാൻ മധുരം നൽകുക, എന്ത് നല്ലത് നടക്കാനും മറ്റുള്ളവർക്ക് മധുരം നൽകുക എന്ന ആശയത്തിൻ്റെ
ഓർമ്മയ്ക്കായാണ് ഈ ദിനം സമർപ്പിയ്ക്കപ്പെടുന്നു.]

*നാഷണൽ ഫെച്ച് ഡേ![മനുഷ്യരും നായ്ക്കളും തമ്മിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന ഗെയിമുകളിലൊന്നാണ് ഫെച്ച് ഗയിം, മനുഷ്യ വംശത്തിൻ്റെ ഈ ഉറ്റസുഹൃത്തുമായി ഉള്ള ആത്മബന്ധം എന്നെന്നും നിലനിർത്തുന്നതിനുള്ള ഒരു വഴി ഇതിനാൽ പരസ്പരം തുറക്കപ്പെടുന്നു എന്നതാണ് ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. അവനവൻ്റെ നായ്ക്കൾ തങ്ങളോട് എത്ര വിശ്വസ്തരായിരിക്കുന്നു എന്ന് സ്വയം തിരിച്ചറിയാനും സ്വന്തം യജമാനൻ തന്നോട് എത്ര മാത്രം വാത്സല്യം കാണിയ്ക്കുന്നു എന്ന് നായയും തിരിച്ചറിയാനായി ഒരു ദിനം.!]

USA; 
*National New Friends Day ! [ഒരുപക്ഷേ ചില ആളുകൾക്ക് പ്രാഥമിക വിദ്യാലയം മുതൽ ഹൈസ്കൂൾ തലം വരെയുള്ള ഒരേ സുഹൃത്തുക്കളെ തന്നെ സ്വന്തം ജീവിതയാത്രയിൽ നിലനിർത്താൻ കഴിഞ്ഞേക്കാം, അവർ ഒരേ പട്ടണത്തിൽ താമസിച്ചാലും ദൂരദേശത്തിരുന്നാലും അതിനു കഴിഞ്ഞാൽ അത് വളരെ മികച്ച സംഗതിയാണ്. എന്നാൽ ജീവിതത്തിൽ ചില പുതിയ പുതിയ കാര്യങ്ങൾ നടക്കുന്നത രസകരമായ സംഭവമാണെന്നതു പോലെ പുതിയ പുതിയ സുഹൃത്തുക്കളെ ജീവിതത്തിൽ സമ്പാദിയ്ക്കാൻ കഴിയുക എന്നതും ഓരോരുത്തരുടെയും മാനസീക ആരോഗ്യം വർദ്ധിപ്പിയ്ക്കുന്നതിന് ഉതകുന്ന സംഗതിയാണ് അതിനാൽ ഇന്നേ ദിവസം നാം ഒരു പുതിയ സുഹൃത്തിനെ സമ്പാദിയ്ക്കാൻ ശ്രമിയ്ക്കുക. ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത് അതാണ്]

publive-image

*National LGBT Center Awareness Day !(ലോകത്ത് എല്ലായിടത്തുമുള്ള എൽജിബിടി കമ്മ്യൂണിറ്റി സെൻ്ററുകളുടെ പ്രവർത്തനത്തെക്കുറിച്ച് ഉണ്ടാവേണ്ട സമൂഹാവബോധത്തെ കേന്ദ്രീകരിച്ചുള്ള ദേശീയ പ്രവർത്തന ദിനമായ “എൽജിബിടി സെൻ്റർ അവെയർനസ് ഡേ” സെൻ്റർലിങ്ക് ഇന്നേ ദിവസം ആചരിക്കുന്നു.]

*National Seafood Bisque Day![ദേശീയ സീഫുഡ് ബിസ്ക്  ദിനം വേനൽ ചൂടിൽ തീരദേശത്തെത്തുന്നതിൻ്റെ ആഘോഷമായി ഒരു ഫുൾ സീഫുഡ്   കഴിച്ചാലും അല്ലെങ്കിൽ യൂറോപ്പിലെ ഒരു തണുത്തു വിറങ്ങലിച്ച ദിവസത്തിൽ ക്രസ്റ്റി ബ്രെഡിനൊപ്പം വിളമ്പുന്ന ലളിതമായ ഒരു പ്രധാന വിഭവമായി ആസ്വദിച്ചാലും, സീഫുഡ് ബിസ്‌ക് എല്ലായ്പ്പോഴും ഒരു രുചികരമായ ഭക്ഷണമാണ്. ഈ രുചികരമായ വിഭവത്തെ ഓർമ്മപ്പെടുത്തന്നതിനാണ് നാഷണൽ സീഫുഡ് ബിസ്‌ക് ദിനം.]

*ദേശീയ കെൻ്റക്കി ദിനം![യുണൈറ്റഡ് സ്റ്റേറ്റ്സിൽ ചേർന്ന പതിനഞ്ചാമത്തെ സംസ്ഥാനമായ കെൻ്റക്കിയുടെ ആഘോഷത്തിൻ്റെ ദിവസമാണിത്.]publive-image
 
*Evaluate Your Life Day ![ഓരോ ജീവിതത്തിലും നാം ഒരു കണക്കെടുപ്പ് നടത്തേണ്ട സമയം വരും, നമ്മൾ ചെയ്ത കാര്യങ്ങളുടെ കണക്കെടുപ്പ്, നാം നേടിയ പുരോഗതി, തോൽവി, നമ്മൾ പോകുന്ന പാത. ആ മൂല്യനിർണ്ണയ വേളയിൽ നമ്മൾ  ഇന്ന് എവിടെയാണ് എന്നത്. എല്ലാം നമ്മൾ ഈ സമയം കണ്ടെത്തിയേക്കാം. ഒരുപക്ഷേ നമ്മൾ ആഗ്രഹിച്ച പുരോഗതി കൈവരിക്കുന്നതായും, അല്ലാതെയും നമുക്ക് തോന്നിയേക്കാം.  അതുകൊണ്ട്, എന്തുതന്നെയായാലും, നമ്മൾ, നമ്മുടെ ജീവിതരീതികൾ ഇടയ്ക്കിടെ സ്വയം വിലയിരുത്തുക, നമ്മുടെ പാതയിൽ നമ്മൾ എവിടെയാണെന്ന് കണ്ടെത്താനുള്ള ഒരു മികച്ച അവസരമാണ് അതുകൊണ്ട് നമുക്ക് ലഭിയ്ക്കുന്നത്. അതിനായിട്ടു മാത്രമാണ് ഈ ദിനാചരണം ആരംഭിച്ചത്]

* അൽബേനിയ: മദർ തെരേസ ദിനം !

* ന്യുയെ (Niue) : ഭരണഘടന ദിനം !

ഇന്നത്തെ മൊഴിമുത്ത്
''തിണ്ണം ചെന്നിട്ടു തീയില്‍ തെളിവിനൊടു തിളയ്ക്കുന്ന പാലൊട്ടു പൊന്നിന്‍ കിണ്ണം കൊണ്ടമ്മ കാണാതടവിലുടനുടന്‍ മുക്കി, മുക്കില്‍ പതുങ്ങി കര്‍ണ്ണം പാര്‍ത്തങ്ങു നിന്നിട്ടതു ചൊടിയിണകൊണ്ടൂതിയൂതിക്കുടിക്കും കണ്ണന്‍ കല്യാണപൂര്‍ണന്‍ കളകമലദളക്കണ്ണനെന്‍ കണ്ണിലാമോ?'' [ -കാത്തുള്ളില്‍ അച്യുതമേനോന്‍ ]
ജന്മദിനം
ഹിന്ദിചലചിത്ര നടൻ ധർമ്മേന്ദ്രയുടെ മകനും,   ചലചിത്ര അഭിനേതാവുമായ സണ്ണി ദിയോളിന്റേയും (1956)

 publive-image

ന്യൂയോർക്കിലെ ക്യൂൻസിൽ ജനിച്ച അമേരിക്കൻ നടനും സംവിധായകനുമായ  ജോൺ ഫ്രാവ്‌റോ എന്ന് അറിയപ്പെടുന്ന ജോനാഥൻ കോലിയ ഫാവ്‌റോ യുടെയും (1966) ജന്മദിനം !

സ്മരണാഞ്ജലി !!!
കാത്തുള്ളില്‍ അച്ചുതമേനോൻ മ. (1851-1909 )
കെ. വാസുദേവൻ മൂസ്സത്‌ മ.(1888-1965)
എൻ ശ്രീനിവാസൻ. മ( 1912- 1988)
കെ.രാഘവൻ മ. (1913 - 2013)
കൊട്ടാരക്കര ശ്രീധരൻ നായർ മ. (1922-1986)
കാക്കനാടൻ മ.  (1935 -2011)
ജോയ് കുളനട മ. (1950- 2015)
ശ്രീവിദ്യ മ. (1953 - 2006)
ജി. വിശ്വനാഥ ശര്‍മ്മ മ. (1912-1998)
വിദ്വാൻ ഇസഹാഖ്‌ ഗുരുക്കൾ മ. ( -1998)
ജോനാഥൻ സ്വിഫ്റ്റ് മ. (1667-1745) 
കുരിശിന്റെ വിശുദ്ധ പൗലോസ് മ. (1694-1775)
ഏർണസ്റ്റ് റൂഥർ ഫോർഡ് മ. (1871-1937)
ഗോർഡൻ ചൈൽഡ് മ. 1892-1957
അലിജാ ഇസ്സത്ത്‌ ബെഗോവിച്ച്‌ മ. (1925-2003)
ജർസി പോപ്പുലസ്ക്കോ മ. (1947 - 1984)publive-image

വെണ്‍മണിപ്രസ്ഥാനത്തിന്റെമുന്‍നിരകവികളിൽ ഒരാളായിരുന്ന കാത്തുള്ളില്‍ അച്ചുതമേനോൻ (1851 ജനുവരി 19- 1909 ഒക്ടോബർ 19),

കവിത, നോവല്‍, വിവര്‍ത്തനം, വ്യാഖ്യാനം, ഗവേഷണ പ്രബന്ധങ്ങള്‍, ഉപന്യാസങ്ങള്‍ –
എന്നിവയിൽ സാഹിത്യസംഭാവനകൾ ചെയ്ത കെ വാസുദേവൻ മൂസ്സത്( 1888 ജൂണ്‍ 28-1965 ഒക്‌ടോബര്‍ 19)

കെ. കരുണാകരൻ നയിച്ച ഏഴാം കേരളനിയമസഭയിൽ 24.05.1982 മുതൽ 30.05.1986 വരെ  എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു  എൻ ശ്രീനിവാസൻ. (12 ഫെബ്രുവരി 1912-19 ഒക്ടോബർ 1988

ശശിധരൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിക്കുകയും, ചെമ്മീനിലെ ചെമ്പൻകുഞ്ഞ്, അരനാഴികനേരത്തിലെ കുഞ്ഞാനാച്ചൻ, കുട്ടി ചാത്തനിലെ മന്ത്രവാദി തുടങ്ങി 300ൽ ഏറെ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച കൊട്ടാരക്കര ശ്രീധരൻ നായർ(11 സെപ്റ്റംബർ 1922– 19 ഒക്ടോബർ 1986),,

മലയാള സിനിമയിൽ അവിസ്മരണിയമായ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനേത്രിയും, ടി വി സീരിയൽ താരവും, പിന്നണി ഗായികയും ആയിരുന്ന ശ്രീവിദ്യ (1953 ജൂലൈ 24-ഒക്റ്റോബർ 19, 2006),

publive-image

മലയാളത്തിലെഅസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്ന ഉഷ്ണമേഖല, വസൂരി തുടങ്ങിയ നോവലുകൾ  രചിച്ച മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന  ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന കാക്കനാടൻ (ഏപ്രിൽ 23 1935 - ഒക്ടോബർ 19 2011),

മലയാള ചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീത സംവിധായകനും ഗായകനും സംഗീതാദ്ധ്യാപകനും ആയിരുന്ന രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന കെ.രാഘവൻ(ഡിസംബർ 2 1913 - ഒക്ടോബർ 19 2013),

.കേരളാ കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനും, കേരളാ അനിമേഷന്‍ അക്കാദമി ചെയര്‍മാനും  ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി കാർട്ടൂൺ വരയ്ക്കുകയും  മുന്നു -നാലു പുസ്തകങ്ങൾ രചിക്കുകയും,  കേരളാ ലളിതകലാ അക്കാദമി പുരസ്‌കാരം, ഹിന്ദുസ്ഥാന്‍ ടൈംസ് കാര്‍ട്ടൂണ്‍ അവാര്‍ഡ്, വൈഎംസിഎ അവാര്‍ഡ്, സംസ്‌കാര സാഹിത പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്ത പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട (1950-ഒക്റ്റോബർ 19, 2015)

ഭാരതീയ ശാസ്ത്ര ദർശനം എന്ന കൃതി രചിക്കുകയും, സംസ്കൃതം സാര്‍വ ജനീനമാക്കി മാറ്റാനും വ്യവഹാര ഭാഷയാക്കി മാറ്റാനും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മഹദ് വ്യക്തികളിൽ ഒരാളായ ജി.വിശ്വനാഥ ശര്‍മ്മ (1912-ഒക്ടോബർ 19, 1998),

publive-image

ആംഗലസാഹിത്യചരിത്രത്തിൽ "ഓഗസ്റ്റൻ യുഗം" എന്നറിയപ്പെടുന്ന കാലഘട്ടത്തിലെ ഏറ്റവും മികച്ച ഗദ്യകാരനായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് - ഐറിഷ് ആക്ഷേപഹാസ്യകാരനും, കവിയും, രാഷ്ട്രീയലഘുലേഖാകാരനും, പുരോഹിതനും ആയിരുന്ന ജോനഥൻ സ്വിഫ്റ്റ് (30 നവംബർ 1667 – 19 ഒക്ടോബർ 1745). 

ഈശോയുടെ പീഡാനുഭവങ്ങളുടെ സ്മരണക്കായി ഒരു പുതിയ സന്ന്യാസസഭ ആരംഭിക്കാനാൻ ഈശോ  ദര്‍ശനത്തില്‍ ആവശ്യപ്പെട്ടതിനാൽ  1720-ല്‍ പുതിയ 'പീഡാനുഭവ സഭ'യ്ക്കുള്ള നിയമാവലിക്കു രൂപം നല്‍കിയകുരിശിന്റെ വിശുദ്ധ പൗലോസ് (1694- 19 ഒക്ടോബർ1775)

മൂലകങ്ങളുടെ ശിധിലീകരണത്തെപ്പറ്റിയുള്ള പഠനത്തിനും റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ രസതന്ത്രം സംബന്ധിച്ച പഠനത്തിനും രസതന്ത്രത്തിനു നോബൽ സമ്മാനം ലഭിച്ച ഏണസ്റ്റ് റഥർഫോർഡ്(ആഗസ്റ്റ് 30,1871- ഒക്റ്റോബർ 19, 1937)publive-image

പുരാവസ്തുശാത്രത്തിൽ പ്രത്യേക പഠനം നടത്തിയ ഒരു ആസ്ട്രേലിയൻ ഭാഷാശാസ്തജ്ഞനായിരുന്നു ഗോർഡൻ ചൈൽഡ് എന്ന് അറിയപ്പെട്ട വിരെ ഗോർഡൻ ചൈൽഡ് (14 ഏപ്രിൽ 1892- 19 ഒക്ടോബർ 1957).

ബോസ്നിയ ഹെർസഗോവീനിയയുടെ ആദ്യത്തെ പ്രസിഡന്റും, പ്രസിദ്ധമായ ഇസ്ലാം രാജമാർഗം അടക്കം ഏറെ ഗ്രന്ഥങ്ങളുടെ കർത്താവും ആയിരുന്ന ബോസ്നിയൻ ചിന്തകനും ആക്റ്റിവിസ്റ്റും, നിയമജ്ഞനുമായ അലിജാ ഇസ്സത്ത്‌ ബെഗോവിച്ച് (ഓഗസ്റ്റ് 8, 1925 – ഒക്ടോബർ 19, 2003),publive-image

പോളണ്ടിലെ കമ്യൂണിസ്റ്റ് നിരീശ്വരവാദത്തിന്റെ പീഡനങ്ങൾക്കെതിരായി പ്രവർത്തിച്ച റോമൻ കത്തോലിക്കാ സഭയിലെ ഒരു വാഴ്ത്തപ്പെട്ടവനായ ജർസി പോപ്പുലസ്ക്കോ(1947 സെപ്റ്റംബർ 14 - 1984 ഒക്ടോബർ 19),

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമല്ലാത്ത നമ്മുടെ പ്രമുഖരായ മുൻഗാമികളിൽ ചിലർ
പുത്തേഴഞ്ഞ് രാമൻ മേനോൻ ജ.(1891-1973)
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ജ.(1923-2021)
മാതംഗിനി ഹാജ്റ ജ. (1879-1942)
പാണ്ഡുരംഗ ശാസ്ത്രി ജ. (1910-2003)
എസ്‌. ചന്ദ്രശേഖർ ജ. (1910 - 1995)
ഉംബർത്തോ ബോച്ചിയോനി ജ.(1882-1916)

ഉപന്യാസകാരൻ, ചെറുകഥാകൃത്ത് , നോവലിസ്റ്റ്, ജീവചരിത്രകാരൻ, ഹാസ്യസാഹിത്യകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പുത്തേഴത്ത്‌ രാമൻ മേനോൻ   ( 1891 ഒക്ടോബര്‍ 19 ,1973 സെപ്റ്റംബർ 22 ),

മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഹാസ്യ വേഷങ്ങളും മുത്തച്ഛൻ വേഷങ്ങളുമാണ്  കൂടുതലായി കൈകാര്യം ചെയ്തിരുന്ന  കോറോം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി(19 ഒക്ടോബർ 1923 – 20 ജനുവരി 2021).publive-image

1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനിടക്ക് ബ്രിട്ടീഷു സായുധ പോലീസിന്റെ വെടിയേറ്റു മരിച്ച, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കു വഹിച്ചബംഗാളി വനിതയാണ് മാതംഗിനി ഹാജ്റാ (ഒക്ടോബർ 19, 1870-സെപ്റ്റംബർ 29, 1942)

ഇന്ത്യൻ തത്ത്വചിന്തകൻ, ആത്മീയ നേതാവ്, സാമൂഹിക പ്രവർത്തകൻ, പരിഷ്കരണവാദി ,വിപ്ലവകാരി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പാണ്ഡുരംഗ് ശാസ്ത്രി അഥവാലെ.(19 ഒക്ടോബർ 1920-25 ഒക്ടോബർ 2003)

ഫിസിക്‌സ്‌,അസ്‌ട്രോഫിസിക്‌സ്‌,അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയും ചന്ദ്രശേഖർ പരിധി (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തൽ   ശാസ്‌ത്രലോകത്തിനു നൽകുകയും ചെയ്ത് ,1983 ലെ ഭൗതിക ശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം നേടിയ ഭാരതത്തിൽ ജനിച്ച്‌ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത്‌ അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞൻ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്‌. ചന്ദ്രശേഖർ (ഒക്ടോബർ 19, 1910 - ഓഗസ്റ്റ് 21, 1995) publive-image

ഇറ്റാലിയൻ ചിത്രകാരനും ശിൽപ്പിയുമായിരുന്നു ഉംബർത്തോ ബോച്ചിയോനി 
(19 ഒക്ടോബർ 1882 – 17 ആഗസ്റ്റ് 1916)

ചരിത്രത്തിൽ ഇന്ന് …

1781 - അമേരിക്കൻ വിപ്ലവ യുദ്ധം അവസാനിക്കുന്നു.

1933 - ബർലിൻ ഒളിമ്പിക്സ് മുതൽ ബാസ്കറ്റ് ബാൾ മത്സര ഇനമായി ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു…

1943 - റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര്ജ്ഞർ ക്ഷയരോഗത്തിന്റെ പ്രതിവിധിയായ സ്ട്രെപ്റ്റോമൈസിൻ വേർതിരിച്ചെടുത്തു.

1950 - ടിബറ്റ് വിമോചനത്തിനായ ചൈന-ടിബറ്റ് യുദ്ധം സമാപിച്ചു.

1952 - തെലുങ്ക് ഭാഷ സംസാരിക്കുന്നവർക്കായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ച് ആന്ധ്രപ്രദേശ് രൂപീകരണത്തിനായി പോറ്റി ശ്രീരാമലു നിരാഹാര സമരം തുടങ്ങി. ഡിസംബർ 15ന്, 58 മത്തെ ദിവസം ഉപവാസത്തിനിടെ മരണപ്പെട്ടു. ഇത്തരത്തിൽ മരണപ്പെടുന്ന ആദ്യ വ്യക്തി എന്ന നിലയിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.publive-image

1954 - ലോകത്തിലെ ആറാമത്തെ ഉയരം കൂടിയ പർവ്വതനിര ചോ ഓ യു ആദ്യമായി 3 പേർ ചേർന്ന് കീഴടക്കി.

1991 - വടക്കൻ ഇറ്റലിയിലുണ്ടായ റിച്റ്റർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2000 പേർ മരിച്ചു.

1998 - മലയാളത്തിലെ രണ്ടാമത്തെ സ്വകാര്യ ടി.വി. ചാനലായ സൂര്യ ടി.വി. പ്രക്ഷേപണം ആരംഭിച്ചു.

2003 - മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള (beat ified) നടപടികൾ പോപ്പ് ജോൺ പോൾ രണ്ടാമൻ തുടങ്ങി.

2005 - സദ്ദാം ഹുസൈനെതിരായ കുറ്റവിചാരണ ഇറാക്കിലെ അമേരിക്കൻ പാവ ഗവൺമെന്റ് തുടങ്ങി.

2005 - വിൽമ ഹരിക്കേൻ ഏറ്റവും ശക്തമായ അറ്റ്‌ലാന്റിക് ഹരിക്കേൻ ആയി റെക്കോഡ് ഇടുന്നു.

2010 - നാഷനൽ ഗ്രീൻ ട്രിബ്യൂണൽ നിലവിൽ വന്നു.publive-image

2016 - ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം 100 ഭാഷകളിലേക്ക് തർജ്ജമ ചെയ്തതിന്റെ ഭാഗമായി തപാൽവകുപ്പ് 'ദൈവദശകം സ്റ്റാമ്പ് ' പ്രകാശനം ചെയ്തു.

2017 - 37 കാരി ജസിന്താ ആർഡൻ ന്യൂസിലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രസിഡണ്ടായി. പദവിയിലിരിക്കെ അമ്മയായി അവർ വീണ്ടും വാർത്ത സൃഷ്ടിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment