ഇന്ന് ആഗസ്റ്റ് 4, ദേശീയ മാനസിക ദിനം, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേയും ബറാക്ക് ഒബാമയുടെയും ജന്മദിനം ഇന്ന്, ജറുസലെമിലെ രണ്ടാമത്തെ ദേവാലയം റോമാക്കാര്‍ നശിപ്പിച്ചതും ആംഗ്ലോ - ഡച്ചു സേന ജിബ്രാള്‍ട്ടര്‍ കീഴടക്കിയതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project august 4

.     ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
.      **************

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200   
കർക്കടകം 19
അനിഴം/ ദശമി
2025 ആഗസ്റ്റ് 4, 
തിങ്കൾ

ഇന്ന്;

Advertisment

* Single WorkingWomen’s Day[അവിവാഹിതരും സ്വയംപര്യാപ്തരുമായ സ്ത്രീകളുടെ ദിനം!]

0cd7a816-f294-43b4-b6cb-582100e7a2cb

*അന്തർദേശീയ കറുത്തപുള്ളിപ്പുലി ദിനം ![ International Clouded Leopard Day!  !അതിദാരുണമായി കുറ്റിയറ്റു പോകുന്ന   ഇരുണ്ട പുള്ളിപ്പുലികളെ  സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ലോകത്തെ ഒന്നിപ്പിക്കാൻ അവബോധം വളർത്തുകയും സഹായിക്കുകയും ചെയ്യുന്നതിന് ഒരു ദിനം ]

  *ദേശീയ മാനസിക ദിനം ![ആളുകൾക്ക് അവരുടെ മാനസികമായ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം നൽകുന്നതിനായി നീക്കിവച്ചിരിക്കുന്നതിന് ഒരു ദിവസം. ]

8a039ab3-6aaf-4668-8004-ea4a9b32ccee

*അന്താരാഷ്ട്ര മൂങ്ങ ബോധവത്കരണ ദിനം.!
[മൂങ്ങകളെക്കുറിച്ചുള്ള പൊതുജനാവബോധം സൃഷ്ടിയ്ക്കുന്നതിനും  അവയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ഈ പക്ഷികൾ കൂടുതലായി വംശനാശം വരാതിരിയ്ക്കാനും വേണ്ടിയുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആണ് ഈ ദിനം ആചരിയ്ക്കുന്നത് ]

 * ദേശീയ അസ്ഥി-സന്ധി ദിനം ! [Bones & Joints Day - എല്ലാ പ്രായത്തിലുമുള്ള ആളുകളിലും എല്ലുകളുടെയും സന്ധികളുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി 2021-ൽ ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷൻ (IOA) ആരംഭിച്ച ദിവസമാണിത്. ]

7c46b891-89da-4601-9e8b-e096295077d1

* ബർക്കിനാ ഫാസോ : വിപ്ലവ ദിനം.![പഴയ നാമം: അപ്പർ വോൾട്ട, പടിഞ്ഞാറേ ആഫ്രിക്കയിലെ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യം ]
* സ്ലോവാക്കിയ: മാറ്റിക സ്ലോവൻസ്  ഡേ!
* കുക്ക്സ് ഐലൻഡ്: ഭരണഘടന ദിനം !

* U.S.A ;
* അമേരിക്കൻ കുടുംബദിനം!
[ American Family Day ; ]

6a12cf1b-fdb7-479e-b75c-0d64de225d96

*യുഎസ് കോസ്റ്റ് ഗാർഡിൻ്റെ ജന്മദിനം ![ US Coast Guard Birthday ; പത്ത് കപ്പലുകളുള്ള ട്രഷറി സെക്രട്ടറി അലക്സാണ്ടർ ഹാമിൽട്ടനെ   കള്ളക്കടത്തിനെയും താരിഫ് വെട്ടിപ്പുകാരെയും നേരിടാൻ അനുവദിച്ച ആദ്യത്തെ കോൺഗ്രസ് സ്ഥാപിതമായ 1790-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ തീരസംരക്ഷണ സേനയുടെ ചരിത്രം അറിയാൻ പഠിയ്ക്കാൻ ഒരു ദിനം.  യഥാർത്ഥത്തിൽ റവന്യൂ മറൈൻ സർവീസ് അല്ലെങ്കിൽ റവന്യൂ കട്ടർ സർവീസ് എന്നറിയപ്പെട്ടിരുന്ന ഈ സേവനം 1915-ൽ യുഎസ് ലൈഫ് സേവിംഗ് സർവീസും പിന്നീട് കോസ്റ്റ് ഗാർഡുമായി മാറി. ]

3adba2d6-590a-486d-a96c-771128a1fe53

* ദേശീയ സഹോദരി ദിനം ! [ National Sisters Day; ]

* ഹൂറേ ഫോർ കിഡ്‌സ് ഡേ  ![ Hooray for Kids Day ; ]

*ദേശീയ വൈറ്റ് വൈൻ ദിനം ![ National White Wine Day;.]

*ദേശീയ ചിപ്പ് കുക്കി ദിനം ![ National Chocolate Chip Cookie Day.]

* Assistance Dog Day  !
* National Water Balloon Day!

   * ഇന്നത്തെ മൊഴിമുത്ത്*
   ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

8c39da9e-2159-4e1c-abc9-2f8c88882de3

*നാം കൂടുതൽ പഠിക്കുന്തോറും നമ്മുടെ അജ്ഞത കണ്ടെത്തും.

*കാമുകന്മാരുടെ ചുണ്ടിൽ ആത്മാവ് ആത്മാവിനെ കണ്ടുമുട്ടുന്നു.

*ഒരു കവി ഒരു നിശാഗന്ധിയാണ്, ഇരുട്ടിൽ ഇരുന്ന് സ്വന്തം ഏകാന്തതയെ മധുരതരമായ ശബ്ദങ്ങളാൽ ആശ്വസിപ്പിക്കാൻ പാടുന്നു.

    [ - ഷെല്ലി ]
************

73d0d179-70d8-4d14-9792-2a9cb868bca3
ഇന്നത്തെ പിറന്നാളുകാർ
***********
ചലച്ചിത്രഗാനരചയിതാവും, കവിയും, സംഗീത സംവിധായകനും,   ഗായകനും,  നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേയും (1950),

മലയാളഭാഷയ്ക്കുള്ള സംഭാവനയ്ക്ക്‌ രാഷ്ട്രപതി നൽകുന്ന ആദ്യ ശ്രേഷ്ഠഭാഷാപുരസ്കാരം    (അഞ്ചുലക്ഷം രൂപയും ബഹുമതി സർട്ടിഫിക്കറ്റും), കേരള സാഹിത്യ അക്കാഡമി ഐ.സി. ചാക്കോ എൻഡോസ്മെൻറ് (1982),

70ddbbd4-8385-4a8e-8d20-96030e4fac59

കോമൺവെൽത്ത് സ്കോളർഷിപ്പ്.എം.കെ.കെ. നായർ അവാർഡ് തുടങ്ങിയവ നേടിയ മലയാള ഭാഷാ പണ്ഡിതനും അദ്ധ്യാപകനുമായ വി.ആർ. പ്രബോധചന്ദ്രൻ നായരുടേയും (1938). 

ഹൗട്ടൺ എന്ന നോവലിനു 2016-ലെ സരസ്വതി സമ്മാൻനേടിയ  മറാഠി, കൊങ്കിണി ഭാഷകളിലെ പ്രമുഖ സാഹിത്യകാരനും അഖില ഭാരത കൊങ്കണി പരിഷദിന്റെ മുൻ അദ്ധ്യക്ഷനുമായ മഹാബലേശ്വർ സെയിൽ (1943)ന്റേയും,

41a658e9-84c8-4c2c-9732-18137786b489

ഹിന്ദി സിനിമ രംഗത്തെ ഒരു നടനും തിരകഥാകൃത്ത്  സലീം ഖാന്റെ മകനും, സൽമാൻ ഖാന്റെ അനിയനും ആയ അർബാസ് ഖാന്റെയും (1967),

ടെസ്റ്റ് ക്രിക്കറ്റു ഫാസ്റ്റ് ബൗളറായിരുന്ന എബി കുരുവിളയുടെയും (1968),

9e42116c-8cc5-490f-b5fe-b96b73031ae6

അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായി രണ്ടു തവണ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട   ബറാക്ക് ഹുസൈൻ ഒബാമയുടെയും (1961) 

ഒരു അമേരിക്കൻ നടനും ഫോട്ടോഗ്രാഫറുമായ, ഡിസ്നി ചാനൽ പരമ്പരയായ ദി സ്യൂട്ട് ലൈഫ് ഓഫ് സാക്ക് & കോഡി (2005-2008), അതിന്റെ സ്പിൻ-ഓഫ് പരമ്പരയായ ദി സ്യൂട്ട് ലൈഫ് ഓൺ ഡെക്ക് ( 2008-2011) എന്നിവയിലെ കോഡി മാർട്ടിൻ എന്ന കഥാപാത്രത്തിലൂടെ അറിയപ്പെടുന്ന കോൾ മിച്ചൽ സ്പ്രൂസിൻ്റെയും
(1992) ജന്മദിനം.!**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*************
ശിവലിംഗദാസ് സ്വാമികൾ ജ.(1867- 1919)
കിഷോർ കുമാർ ജ. (1929-1987)
ശശികല ഓം പ്രകാശ് സൈഗാൾ ജ. (1932-2021)
ഉദ്ദം സിംങ്ങ് കുലർ ജ.(1928-2000)
ഉർബൻ ഏഴാമൻ ജ.(1521-1590)
ഷെല്ലി ജ. (1792-1822).
ന്യൂട്ട് ഹാംസൺ ജ. (1859 -1952 )
റാണാ ഉദയ് സിംഗ് ജ.(1522 - 1572)
ഫിറോസ്ഷാ മേത്ത ജ.( 1845 - 1915) 

781cc08f-f62c-43bd-8e51-50405e0c3b16

1905-ൽ അയ്യപ്പൻ പിള്ള ഗുരുവിൽ നിന്ന് സന്യാസജീവിതം സ്വീകരിച്ച് ശിവലിംഗദാസ സ്വാമിയായി. ശിവലിംഗ സ്വാമിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു മലയാളത്തിൻ്റെ മഹാകവി കുമാരൻ ആശാൻ. ശിവലിംഗദാസ സ്വാമികൾ വർക്കലയിലേക്ക് മാറി ഗുരുവിനെ അനുഗമിക്കുകയും ശിവഗിരിയിൽ ആശ്രമം പണിയാൻ സഹായിക്കുകയും ചെയ്തു. ശ്രീനാരായണ ഗുരുദേവൻ്റെ മഹോന്നതരായ ശിഷ്യൻമാരിൽ പ്രഥമസ്ഥാനീയൻ, പ്രഥമ ശിഷ്യനായ സദ്ഗരു ശിവലിംഗ ദാസ് സ്വാമികൾ ആയിരുന്നു. ( പൂർവ്വാശ്രമത്തിലെ നാമം, കൊച്ചപ്പിപ്പിള്ള) (04ഓഗസ്റ്റ് 1867 - 08ജനുവരി1919),

89c89ddb-ec68-4682-96aa-de2efe088e20

പ്രസിദ്ധ ഗായകനും ഹാസ്യനടനും കുടാതെ. ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക‌ഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കിഷോർ കുമാർ എന്ന അഭാസ് കുമാർ ഗാംഗുലി (ഓഗസ്റ്റ് 4, 1929 – ഒക്ടോബർ 13, 1987),

തിരഞ്ഞെടുത്തെങ്കിലും പതിമൂന്നു ദിവസങ്ങൾക്കകം മലേറിയ പിടിപെട്ട് മരിച്ചതിനാൽ എറ്റവും കുറഞ്ഞ ദിവസം  മാർപ്പാപ്പയായി ഭരിച്ച ഉർബൻ ഏഴാമൻ മാർപ്പാപ്പ (ഓഗസ്റ്റ് 4, 1521 – സെപ്റ്റംബർ 27, 1590),

81b42a45-4eaa-4318-8e2c-3cc219d71a14

ഒസിമാൻഡിയസ്", "ഓഡ് ടു ദ വെസ്റ്റ് വിൻഡ്" "വാനമ്പാടിയോട്", "സംഗീതം", "മൃദുസ്വരങ്ങൾ മരിക്കുമ്പോൾ", "മേഘം" "അരാജകത്വത്തിന്റെ പ്രച്ഛന്നനൃത്തം" തുടങ്ങിയ വിഖ്യാത കവിതാ സമാഹാരങ്ങൾ എഴുതുകയും നാടകങ്ങളുo നോവലുകളും രചിക്കുകയും ചെയ്ത കാൽപ്പനിക യുഗത്തിലെ പേരുകേട്ട കവിത്രയത്തിൽ ( കീറ്റ്സ്, ഷെല്ലി, ബൈറൺ) ഒരാളായ പെഴ്സി ബിഷ് ഷെല്ലി(ആഗസ്റ്റ് 4 1792 –  ജൂലൈ 8 1822).

ഹംഗർ, ഗ്രോത്ത് ഓഫ് ദി സോയിൽ, ഡ്രീമേഴ്സ്, ചിൽഡ്രൻ ഓഫ് ദി ഏജ്, വിമൻ അറ്റ് പമ്പ്, ലാസ്റ്റ് ചാപ്റ്റർ  തുടങ്ങിയ കൃതികൾ രചിച്ച 1920 നോബൽ സമ്മാനിതനായ നോർവീജിയൻ കവി ന്യൂട്ട് ഹാംസൺ (1859 ആഗസ്റ്റ് 4-  1952 ഫെബ്രുവരി 19),

80c91832-fba0-4b4e-aec1-778853c34bcc

2007ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിക്കുകയും  ചലച്ചിത്ര - ടെലിവിഷൻ അഭിനേത്രിയുമായ ശശികല ഓം പ്രകാശ് സൈഗാൾ(:4 ആഗസ്റ്റ് 1932- 2021). 

1952-ലെ ഹോൾസിങ്കി ഒളിമ്പിക്സ്, 1956 മെൽബോൺ ഒളിമ്പിക്സ്, 1960 റോം  ഒളിമ്പിക്സ്, 1964ലെ ടോക്കിയോ ഒളിമ്പിക്സ് എന്നീ ഒളിംപിക്സുകളിലോടെ ഹോക്കി കളിക്കാരനുള്ള ഒളിമ്പിക് റെക്കോർഡിനൊപ്പം, മൂന്നു സ്വർണവും ഒരു വെള്ളി മെഡലും  ഇന്ത്യൻ സർക്കാരിന്റെ അർജുന അവാർഡും നേടിയ ഇന്ത്യൻ ഹോക്കി കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ ഉദ്ദം സിംങ്ങ് കുലർ എന്ന ഉദ്ദം സിംങ്
 (4 ഓഗസ്റ്റ് 1928-2000)

മേവാറിലെ റാണ സംഗയുടെ മകനും റാണാ പ്രതാപിൻ്റെ പിതാവുമായിരുന്ന റാണാ ഉദയ് സിംഗ് (4 ഓഗസ്റ്റ് 1522 - 28 ഫെബ്രുവരി 1572),

3692e7fc-5442-40fd-8e51-9b2b66743049

ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും ബോംബെ മുനിസിപ്പൽ ഭരണഘടനയുടെ (ചാർട്ടർ) ശിൽപിയും ഇംഗ്ലീഷ് ഭാഷാ പത്രമായ ബോംബെ ക്രോണിക്കിളിൻ്റെ സ്ഥാപകനുമായിരുന്നഫിറോസ്ഷാ മേത്ത (4 ഓഗസ്റ്റ് 1845 - 5 നവംബർ 1915),
ഓർമ്മിക്കുന്നു !!
********

99319407-a3fa-4946-81af-92b66dea6602
ഇന്നത്തെ സ്മരണ !!
********
വിശാഖം തിരുനാൾ രാമവർമ്മ മ.(1837-1885)
പൈലോ പോൾ മ. (1863-1936)
പോള്‍ ചിറക്കരോട് മ. (1938 -2008)
കൗമുദി ടീച്ചർ മ. (1917-2009)
ജി പ്രതാപവർമ്മ തമ്പാൻ മ.(1959-2022)
ജി.എസ്‌. പണിക്കർ മ. (1944-2022)
നന്ദിനി സത്പതി മ. (1931-2006)
ജോൺ  മരിയ വിയാനി മ. (1786-1859)
സി ആൻ‌ഡേഴ്സൻ മ. (1805-1875)
അൻവർപാഷ മ. (1881-1922 )
എഡ്‌ഗർ ഡഗ്ളസ് മ. (1889-1977)
കാശി പ്രസാദ് ജയ്‌സ്വാൾ മ.(1881 -1937)

26430470-3d26-4329-a62e-5167cffe132b

മരച്ചീനി കൃഷി കേരളത്തിൽ വ്യാപകമായി നടപ്പാക്കുകയും, ആധുനിക മലയാള സാഹിത്യത്തിനു് നിരവധി  ശ്രദ്ധേയങ്ങളായ രചനകൾ നൽകിയ തിരുവിതാംകൂർ ഭരിച്ചിരുന്ന  വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവ് ( 1837 മെയ് 19- ഓഗസ്റ്റ് 4, 1885)

വിശുദ്ധ വേദ പുസ്തകത്തിനും ഒരു അനുക്രമണിക തയ്യാറാക്കുകയും, മലയാളത്തിലെ ആദ്യ പുരാണനിഘണ്ടുവായ പുരാണകഥാ നിഘണ്ടുവിന്റെ കർത്താവും ആയിരുന്ന പൈലോ പോൾ
( 1863 ജനുവരി 25- ഓഗസ്റ്റ് 4 1936),

4793886d-6dc0-450c-b57a-4e769c4e4c4f

കര്‍ഷകതൊഴിലാളികളുടെ സംഘ ശക്തിയും അതിജീവനാര്‍ഥം അവര്‍ നേരിടുന്ന വെല്ലുവിളികളും, ഭൂപരിഷ്‌കരണത്തിലൂടെ വഞ്ചിക്കപ്പെട്ട് ഭൂമിയില്‍ നിന്നും എന്നന്നേയ്ക്കുമായി അന്യവല്‍കരിക്കപ്പെട്ട ദലിതരുടെ പരിതാപകരമായ സ്ഥിതിയും വിവരിക്കുന്ന ആവരണം, ഏകാന്തതയുടെ ദ്വീപ് തുടങ്ങിയ നോവലുകളും, സഭയ്ക്കുള്ളിലും പുറത്തും നൂറ്റാണ്ടുകളായി ദലിതര്‍ നേരിടുന്ന  അവഹേളനങ്ങളെയും വിവേചനങ്ങളെയും വികാര തീവ്രതയോടെ ചിത്രീകരിക്കുന്ന ദലിത് ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന "പുലയത്തറ" എന്ന നോവലും, ചെറുകഥാസമാഹാരങ്ങളും, ദാര്‍ശനിക പഠനങ്ങളും   വിവിധ സാഹിത്യശാഖകളിലായി 67-ല്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ പോള്‍ ചിറക്കരോട്(1938 സെപ്തംബര്‍ 4-2008 ആഗസ്ത് 4)

2161988d-ac29-4e4a-964b-7407f63a653b

1934-ൽ ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി വടകര കോട്ടപ്പറമ്പിലെത്തിയ ഗാന്ധിജിക്ക്‌ തന്റെ സ്വർണമാലയും കമ്മലും ഊരി നൽകിയ സ്വാതന്ത്ര്യ സമര സേനാനി കൗമുദി ടീച്ചർ(മേയ് 17 1917-2009 ഓഗസ്റ്റ് 4),

ഒറീസ്സയിലെ ഉരുക്കു വനിത' എന്ന് അറിയപ്പെടുന്നവരും, സ്വതന്ത്ര ഭാരതത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയും ഒറിയ സാഹിത്യത്തിലെ അതികായനായ പദ്മഭൂഷൺ കാളിന്ദി ചരൺ പാണിഗ്രാഹിയുടെ മൂത്തമകളും ഒടിയ യിലെ പ്രമുഖ  സാഹിത്യകാരിയും ആയിരുന്ന നന്ദിനി സത്പതി ( 9 ജൂൺ 1931 - 4 ഓഗസ്റ്റ് 2006),

a0f1d653-90e8-48f9-b451-00924ff7966b

കത്തോലിക്ക സഭയിലെ ഒരു വിശുദ്ധനായ ജോൺ ബാപ്റ്റിസ്റ്റ് മരിയ വിയാനി (8 മേയ് 1786 – 4 ആഗസ്റ്റ് 1859),

150-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട "ദ സ്റ്റഡ്ഫാസ്റ്റ് ടിൻ സോൾജ്യർ", "ദ സ്നോ ക്വീൻ", "ദ ലിറ്റിൽ മെർമെയ്ഡ്", "തംബലിന", "ദ ലിറ്റിൽ മാച്ച് ഗേൾ", "ദ അഗ്ളി ഡക്ക്ലിംഗ്" തുടങ്ങിയ പ്രസിദ്ധ കൃതികൾ രചിച്ച ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനും ആയിരുന്ന എച്. സി. ആൻ‌ഡേഴ്സൻ എന്ന ഹാൻസ് ക്രിസ്ത്യൻ ആൻ‌ഡേഴ്സൺ(ഏപ്രിൽ 2, 1805 – ഓഗസ്റ്റ് 4, 1875)

b4f00740-83dc-4969-a209-c53aea0bea42

യുവതുർക്കിവിപ്ലവത്തിൽ പങ്കെടുത്ത് ദേശീയനേതൃത്വത്തിലേക്ക് ഉയർന്ന സൈനികമേധാവിയും യുദ്ധകാര്യമന്ത്രിയും ആയ അൻവർപാഷ ( 1881 നവംബർ 23 - 1922 ഓഗസ്റ്റ് 4),

ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്ത നോബൽ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ്(1889 നവംമ്പർ 30- 1977 ജൂലൈ 4) 

2012-2014 കാലത്ത് കൊല്ലം ഡിസിസി പ്രസിഡന്റ്‌ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു. ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുയുമായിരുന്ന കുണ്ടറ പേരൂർ സ്വദേശിയായ ഡോ. ജി പ്രതാപവർമ തമ്പാൻ (1959-4 ഓഗസ്റ്റ്2022)

ae330086-14f8-4b26-82a9-a9915c8a65ae

രവിമേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളായ 'ഏകാകിനി'(1976) എന്ന ആദ്യ ചിത്രത്തിലൂടെ  മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടുകയും സേതുവിന്റെ പ്രശസ്ത നോവലായ പാണ്ഡവപുരം  വൈലോപ്പിളളി ശ്രീധരമേനോന്റെ 'സഹ്യന്റെ മകൻ ' എന്ന കവിതയെ അവലംബിച്ച് ഒരു ബാലചിത്രം, ഡോക്യുഫിക്ഷൻ ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരി തുടങ്ങി ഏഴു സിനിമകൾ സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്യുകയും ചെയ്ത പ്രശസ്ത സംവിധായകൻ ജി.എസ്. പണിക്കർ( 1944- 4 ഓഗസ്റ്റ് 2022)

ഇന്ത്യയിലെ ഒരു പ്രശസ്ത ചരിത്രകാരനായിരുന്ന ചരിത്രത്തിലും പുരാവസ്തു ശാസ്ത്രത്തിലും അന്താരാഷ്‌ട്ര പ്രശസ്തനായ പണ്ഡിതനായിരുന്ന കാശി പ്രസാദ് ജയ്‌സ്വാൾ (27 നവംബർ 1881 - 4 ഓഗസ്റ്റ് 1937)

ac3d2a1b-eab8-4846-85e9-2f20ad8f0bd6

ചരിത്രത്തിൽ ഇന്ന്…
*******
70 - ജറുസലെമിലെ രണ്ടാമത്തെ ദേവാലയം റോമാക്കാർ നശിപ്പിക്കുന്നു.

1693 - പരമ്പരാഗത വിശ്വാസപ്രകാരം ഈ ദിവസം ഡോം പെരിഗ്നൻ  ഷാം‌പെയിൻ  കണ്ടുപിടിച്ചു.

1889 - വാഷിംഗ്‌ടണിലെ സ്‌പോക്കെയ്‌നിലെ വലിയ അഗ്നിബാധ നഗരത്തിൻ്റെ 32 ബ്ലോക്കുകൾ നശിപ്പിച്ചു, ഇത് ഒരു ബഹുജന പുനർനിർമ്മാണ പദ്ധതിയെ പ്രേരിപ്പിച്ചു.

a29e1fd8-7fb5-44ef-8064-5e7130a857b3

1892 - ലിസി ബോർഡൻ്റെ അച്ഛനെയും രണ്ടാനമ്മയെയും മസാച്യുസെറ്റ്സിലെ ഫാൾ റിവറിലെ അവരുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . ഒരു വർഷത്തിനു ശേഷം അവൾ വിചാരണ ചെയ്യപ്പെടുകയും കുറ്റകൃത്യങ്ങളിൽ നിന്ന് വെറുതെ വിടുകയും ചെയ്യും.

1904 -  സ്പാനിഷ് പിന്തുടർച്ചാവകാശ യുദ്ധത്തിൽ ആംഗ്ലോ - ഡച്ചു സേന ജിബ്രാൾട്ടർ കീഴടക്കി. 

cbd24010-47c1-4cef-86ee-3d725b441724

1914 - ഒന്നാം ലോകമഹായുദ്ധം : ബെൽജിയത്തിലെ ജർമ്മൻ അധിനിവേശത്തോടുള്ള പ്രതികരണമായി , ബെൽജിയവും ബ്രിട്ടീഷ് സാമ്രാജ്യവും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. അമേരിക്ക അതിൻ്റെ നിഷ്പക്ഷത പ്രഖ്യാപിക്കുന്നു.

1915 - ഒന്നാം ലോകമഹായുദ്ധം: 1915-ലെ ഗോർലിസ് -ടാർനോവ് ആക്രമണത്തിലും മഹത്തായ പിൻവാങ്ങലിലും ജർമ്മൻ പന്ത്രണ്ടാം സൈന്യം വാർസോ കീഴടക്കി .

ec79b56d-9fd6-4ac8-8c10-d8a00356ac7a

1921 - ബോൾഷെവിക്-മഖ്നോവിസ്റ്റ് സംഘർഷം : മിഖായേൽ ഫ്രൺസ് മഖ്നോവ്ഷിനയ്‌ക്കെതിരെ വിജയം പ്രഖ്യാപിച്ചു . 

1924 - മെക്സിക്കോയും സോവിയറ്റ് യൂണിയനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടു.

1938 - കൊച്ചി രാജ്യത്ത് ദ്വിഭരണം ഏർപ്പെടുത്തി കൊണ്ട് മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചു. 

1944 -  ഹിറ്റ്ലറുടെ നാസി പട്ടാളം ആൻഫ്രാങ്കിനെ തടവിലാക്കി. 

d264cb6b-3779-44d2-a9fb-e89d8cd8c615

1945 - ഷേഖ് അബ്ദുള്ളയെ ജവഹർലാൽ നെഹ്റു 'ഷേർ-ഇ-കാഷ്മീർ' (കാശ്മീർ സിംഹം) എന്ന് വിശേഷിപ്പിച്ചു.

1956 - ഏഷ്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ആയ അപ്സര ട്രോംബെയിൽ  പ്രവർത്തനക്ഷമമായി. 

1967 -  ഹൈദരാബാദിലെ നാഗാർജുനസാഗർ അണക്കെട്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. 

1971 - അമേരിക്ക ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശ വാഹനത്തിൽ നിന്ന് ചന്ദ്രഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.

d8ec5fdc-088a-42a4-83ea-98b27e22a2da

1975 -  കേരള കർഷക തൊഴിലാളി ക്ഷേമനിധി ബിൽ  കേരള നിയമസഭ പാസാക്കി. 

1994 -  ശിവാജി ഗണേശന് ഫ്രഞ്ച് ഗവൺമെൻറ് ഷെവലിയാർ പദവി നൽകി. 

d3e6b135-2175-44db-9db1-b19cffa5f686

2007 - ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ദ്രവ എൻജിൻ റോക്കറ്റ് മഹേന്ദ്രഗിരിയിൽ  പരീക്ഷിച്ചു. 

2007 - ചെങ്ങറ  പ്ലാൻറഷനിൽ  സാധുജന വിമോചന സംയുക്ത വേദി പ്രവർത്തകർ കയ്യേറ്റ സമരം തുടങ്ങി.

fae6e292-a780-40e9-8587-653537476dd9

2018 - സിറിയൻ ആഭ്യന്തരയുദ്ധം : സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) ഇറാഖ്-സിറിയ അതിർത്തിയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റിനെ (ഐഎസ്‌ഐഎൽ) പുറത്താക്കി , ദേർ എസ്-സോർ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം സമാപിച്ചു . 

fbf6f52d-b8e6-4a2c-aef1-41baf2987d2d

2019 - ഒഹായോയിലെ ഡേട്ടണിൽ നടന്ന വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . 23 പേർ കൊല്ലപ്പെട്ട ടെക്‌സാസിലെ എൽ പാസോയിൽ നടന്ന മറ്റൊരു കൂട്ട വെടിവയ്പ്പിന് 13 മണിക്കൂറിന് ശേഷമാണ് ഇത് . 

2020 - ലെബനനിലെ ബെയ്റൂട്ടിൽ 2,700 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് 220 പേർ കൊല്ലപ്പെടുകയും 5,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment