/sathyam/media/media_files/2025/07/23/new-project-july-23-2025-07-23-08-10-43.jpg)
.
. ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
. **************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കർക്കടകം 7
തിരുവാതിര / ചതുർദശ്ശി
2025 ജൂലായ് 23,
ബുധൻ
ഇന്ന് ;
വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി !! മിനിഞ്ഞാന്ന് (21-07-2025 ന് ) അന്തരിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും കേരളത്തിൻ്റെ മുൻമുഖ്യമന്ത്രിയും മുൻ പ്രതിപക്ഷനേതാവും സർവ്വോപരി മലയാളത്തിൻ്റെ കണ്ണും കരളുമായിരുന്ന വി.എസ്സിന് ആലപ്പുഴ വലിയ ചുടുകാടിൽ അന്ത്യാഞ്ജലി !!
* വിശുദ്ധ സ്നാപകയോഹന്നാൻ്റെ ഓർമ്മതിരുനാൾ ! [ക്രിസ്തീയവിശ്വാസം അനുസരിച്ച്, പ്രവാചകന്മാരുടെ പരമ്പരയിലെ അവസാനത്തെ കണ്ണിയും പ്രവചനങ്ങളുടെ പൂർത്തീകരണവുമായി കരുതപ്പെടുന്ന യേശുവിന്റെ വരവിനു വഴിയൊരുക്കാൻ അയക്കപ്പെട്ടവൻ എന്ന് കരുതുന്ന സ്നാപകയോഹന്നാൻ്റെ ഓർമ്മത്തിരുനാൾ. ( ജൂൺ 24 (Nativity), ഓഗസ്റ്റ് 29 (Beheading), ജനുവരി 7 (Synaxis, Eastern Orthodox), Thout 2 ( Coptic Orthodox Church]
* ഭാരതം : ദേശീയ പ്രക്ഷേപണ ദിനം !!![ National Broadcasting Day; 1927 ജൂലൈ 23 ന്, "ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ലിമിറ്റഡ് (ഐബിസി)" എന്ന പേരിൽ ഒരു സ്വകാര്യ കമ്പനിയായി ഓൾ ഇന്ത്യ റേഡിയോ സ്ഥാപിതമായി. പിന്നീട്, 1936 ജൂൺ 8-ന് ഐബിസി ഓൾ ഇന്ത്യ റേഡിയോ (AIR) ആയി രൂപാന്തരപ്പെട്ടു. 1956-ൽ, AIR "ആകാശവാണി" എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു, രവീന്ദ്രനാഥടാഗോറിന്റെ "ആകാശവാണി" എന്ന കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് "ആകാശങ്ങളിൽ നിന്നുള്ള ശബ്ദം അല്ലെങ്കിൽ അറിയിപ്പ്" എന്ന് അർത്ഥം വരുന്നതാണ് ആ പേര്. ]
*ലോക ഷോഗ്രൻസ് ദിനം ! [World Sjogren’s Day; ഷോഗ്രൻസ് സിൻഡ്രോം എന്ന രോഗാവസ്ഥ കണ്ടുപിടിച്ച സ്വീഡിഷ് (ophthalmologist) നേത്രചികിത്സകന്റെ ജന്മദിനമാണ് ഇന്ന്. ശരീരത്തിലെ ഈർപ്പം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികളെ ( ലാക്രിമലും ഉമിനീരും ) ബാധിക്കുന്ന ഒരു ദീർഘകാല സ്വയം രോഗപ്രതിരോധ രോഗമാണ് ഷോഗ്രൻസ്, പലപ്പോഴും ശ്വാസകോശം, വൃക്കകൾ, നാഡീവ്യൂഹം തുടങ്ങിയ മറ്റ് അവയവ വ്യവസ്ഥകളെ ഇത് ഗുരുതരമായി ബാധിയ്ക്കുന്നു, സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.]
.*പകിട്ടേറിയ മുത്തശ്ശി ദിനം ! [GORGEOUS GRANDMA DAY - നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട പല സന്ദർഭങ്ങളിലും നമുക്കു തുണയായി നിന്ന മുത്തശ്ശിമാരെ ആദരിയ്ക്കാൻ ഒരു ദിവസം. ]
* അന്തഃദേശീയ യഡ, യഡ, യഡ ഡേ !'[International Yada, Yada, Yada Day ; "ബ്ലാ-ബ്ലാ-ബ്ലാ" എന്നതിന് "യാഡ-യാദ-യാദ" ഒരു ഗാർഹിക പകരക്കാരനാക്കിയ ഐക്കണിക് സീൻഫെൽഡ് എപ്പിസോഡ് വീണ്ടും കാണുക. ഇത് ഒരു ബിഞ്ച്-വാച്ചാക്കി മാറ്റുന്നതിൽ കുഴപ്പമില്ല.]
* USA;
*ഹോട്ട് ഇനഫ് ഫോർ യാ ഡേ![വേനൽക്കാലത്തെ കുറച്ചുകൂടി രസകരമാക്കുന്ന, ഉന്മേഷദായകമായ ഇടവേളകളിൽ ഒന്നാണ് ഹോട്ട് ഇനഫ് ഫോർ യാ ഡേ. ഉത്തരം നന്നായി അറിയാവുന്നതിനാൽ ആളുകൾ പുഞ്ചിരിയോടെ ചോദ്യത്തിന് ചുറ്റും ഓടുന്നു.ഇത് പരാതിപ്പെടുക മാത്രമല്ല - ഇത് പങ്കുവെക്കുന്ന ഒരു തമാശയാണ്, വിയർപ്പിലൂടെ ചിരിക്കാനുള്ള ഒരു മാർഗം. ]
*പീനട്ട് ബട്ടർ ആൻഡ് ചോക്ലേറ്റ് ദിനം![റീസിന്റെ പീനട്ട് ബട്ടർ കപ്പുകൾ ഏറ്റവും ജനപ്രിയമായ മിഠായികളിൽ ഒന്നാകാൻ ഒരു കാരണമുണ്ട്. ചോക്ലേറ്റും പീനട്ട് ബട്ടറും ഒരുമിച്ച് പോകുന്നു. ഈ കോമ്പോയിൽ നിങ്ങൾക്ക് തെറ്റുപറ്റാൻ കഴിയില്ല.ഏറ്റവും രുചികരമായ ജോഡികളിൽ ഒന്നായ പീനട്ട് ബട്ടറിനും ചോക്ലേറ്റിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസം സങ്കൽപ്പിക്കുക. എല്ലാ വർഷവും ജൂലൈ 23 ന് ഈ മാന്ത്രിക കോംബോയ്ക്ക് അതിന്റേതായ ഒരു ആഘോഷം ലഭിക്കുന്നു, ഇവ രണ്ടും ഒന്നിക്കുമ്പോൾ ലഭിക്കുന്ന സമ്പന്നവും ക്രീമിയുമായ ഗുണങ്ങൾ ആസ്വദിക്കുന്നതിനെക്കുറിച്ചാണ് ഇതെല്ലാം. ]
*സ്പ്രിംഗിൾ ഡേ![എല്ലാ വർഷവും ജൂലൈ 23 ന് ആഘോഷിക്കുന്ന സ്പ്രിംഗിൾ ഡേ, കലണ്ടറിലെ വെറുമൊരു ദിവസമല്ല. നമ്മുടെ ട്രീറ്റുകൾക്ക് നിറവും രസകരവും നൽകുന്ന ആ ചെറുതും മധുരമുള്ളതുമായ കഷണങ്ങൾക്ക് ആദരവ് അർപ്പിക്കുന്ന ഒരു സമയമാണിത്.]
*ദേശീയ വാനില ഐസ്ക്രീം ദിനം ![ഈ ക്ലാസിക് ക്രീമി ഡെസേർട്ട് പൈകൾ, കേക്കുകൾ, അതിനിടയിലുള്ള എല്ലാത്തിനും അനുയോജ്യമാണ്. ഏത് അവസരത്തിനും അനുയോജ്യമായ ഒരു ട്രീറ്റ്!ക്ലാസിക്, ക്രീമി, എപ്പോഴും രുചികരം... വാനില ഐസ്ക്രീം ആർക്കാണ് ഇഷ്ടമല്ലാത്തത്? ചോക്ലേറ്റ് കേക്ക്, ആപ്പിൾ ക്രംബിൾസ്, സ്പ്രിംഗിൾസ്, സ്ട്രോബെറി സോസ് എന്നിവയ്‌ക്കൊപ്പം നിങ്ങൾക്ക് ഇത് കഴിക്കാം... പട്ടിക നീളുന്നു! തീർച്ചയായും, ഇത് സ്വന്തമായി ഒരുപോലെ സ്വാദിഷ്ടമാണ്.ആഘോഷിക്കാൻ അർഹതയുള്ള, രുചികരവും വൈവിധ്യപൂർണ്ണവുമായ ഒരു മധുരപലഹാരം, ദേശീയ വാനില ഐസ്ക്രീം ദിനം നിങ്ങൾക്ക് അതിനുള്ള തികഞ്ഞ ഒഴികഴിവ് നൽകുന്നു! ഈ മധുര പലഹാരത്തിൽ മുഴുകാനും അത് ആസ്വദിക്കാനുള്ള വ്യത്യസ്ത വഴികൾ പരീക്ഷിക്കാനും ദേശീയ വാനില ഐസ്ക്രീം ദിനം നിങ്ങൾക്ക് തികഞ്ഞ ഒഴികഴിവ് നൽകുന്നു. ]
* എത്യോപ്യ-രസ്താഫറി :ഹെയ്ൽ സെലാസ്സി ജന്മദിനം !
* ഇൻഡോനേഷ്യ: ശിശു ദിനം !
* പപ്പുവ ന്യു ഗിനി: ദേശീയ ഓർമ്മ ദിനം!
* ഓമാനിൽ നവോത്ഥാന ദിനം!
* ഈജിപ്റ്റിൽ വിപ്ലവ ദിനം !
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
ശരീരത്തോടൊപ്പം നിഴലെന്നപോലെ, ശ്രമത്തോടൊപ്പം വിശ്രമമെന്ന പോലെ, ശബ്ദത്തോടൊപ്പം സ്തബ്ധതയെന്നപോലെ, സംഗീതത്തോടൊപ്പം സമാപ്തിയെന്നപോലെ, ഗതിയോടൊപ്പം പതനമെന്നപോലെ, ചേതനയോടൊപ്പം നിദ്രയെന്നപോലെ. മൃത്യുവിന്റെ ദൂതന്മാർ അവളെ അടുത്തുകൊണ്ടുവരുന്നു.
[ - താരാശങ്കർ ബാനർജി (ആരോഗ്യനികേതനം )]
**********
ഇന്നത്തെ പിറന്നാളുകാർ
***********
പ്രമുഖ വ്യവസായിയും ചിട്ടി, സിനിമാ നിർമ്മാണം, സ്കൂൾ, കോളേജുകൾ , എസ് എൻ ഡി പി വിമത നേതാവ് എന്നീ നിലകളിൽ എല്ലാം അറിയപ്പെടുന്ന ഗോകുലം ഗോപാലന്റേയും (1944),
കഴിഞ്ഞ വർഷത്തെ ദേശീയ സിനിമാ പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ തമിഴ് നായകനടൻ സൂര്യ എന്ന പേരിൽ അറിയപ്പെടുന്ന ശരവണൻ സൂര്യ ശിവകുമാറിന്റെയും (1975),
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ സിനിമരംഗത്ത് തുടക്കമിടുകയും 2014ല്‍ പുറത്തിറങ്ങിയ 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാവുകയും ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിന്റെ സംഭാഷണം നിർവ്വഹിക്കുകയും ചെയ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ദിലീഷ് നായരുടേയും (1981),
മലയാളം, തമിഴ്, കന്നട തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും ഒപ്പം ടെലിവിഷന്‍ സീരിയലുകളിലും സജീവ സാന്നിദ്ധ്യമായ അഞ്ജു അരവിന്ദിന്റേയും (1978),
തമിഴ്ചലച്ചിത്രരംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരിൽ ഒരാളും തിരക്കഥാകൃത്തും നിർമ്മാതാവുമായ കാർത്തിക്ക് നരേന്റയും (1994),
ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു നടനും ഗായകനും സംഗീത സംവിധായകനുമായ ഹിമേഷ് രേഷ്മിയയുടെയും(1973),
സൈറ വാസിം, മെഹർ വിജ്, ആമിർ ഖാൻ എന്നിവർ അഭിനയിച്ച 2017-ലെ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിലെ "നച്ച്ഡി ഫിറ", "മെയിൻ കൗൺ ഹൂൺ" എന്നീ 2 സൂപ്പർഹിറ്റ് ട്രാക്കുകളിലൂടെ ശ്രദ്ധേയയാവുകയും 63-ാമത് ഫിലിംഫെയർ അവാർഡുകളിൽ പ്രസ്തുത ഗാനങ്ങൾക്ക് മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഗായിക മേഘ്ന മിശ്രയുടേയും (2001),
1889 - ഹാരിപോട്ടർ സിനിമയിൽ ഹാരിപോട്ടർ ആയി അഭിനയിച്ച ഡാനിയൽ റാഡ്ക്ലിഫ് (1989) ന്റേയും,
2007 ജനുവരി 7 മുതൽ ഉപ്രധാനമന്ത്രിയായും 2009 ഏപ്രിൽ 3 മുതൽ അബ്ദുല്ല അഹ്മദ് ബദാവിയുടെ പിൻഗാമിയായി മലേഷ്യയുടെ ആറാമത്തെ പ്രധാമന്ത്രിയായിരുന്ന നജീബ് തുൻ റസാഖ് എന്ന മൊഹമ്മദ് നജീബ് ബിൻ തുൻ അബ്ദുൾ റസാഖിന്റേയും (1953),
ചരിത്രകാരൻ, പ്രക്ഷേപകൻ, ഡോക്യുമെന്ററി ഫിലിം മേക്കർ എന്നീനിലകളിൽ അറിയപ്പെടുന്ന മൈക്കിൾ ഡേവിഡ് വുഡിന്റെയും(1948),
ഒരു മുൻ വൈറ്റ്‌ഹൗസ് ഇന്റേണും മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള 'അവിഹിത ബന്ധ'ത്തന്റെ പേരിൽ കുപ്രസിദ്ധി നേടിയ വ്യക്തിയുമായ മോണിക്ക സാമില്ലെ ലെവിൻസ്കിയുടെയും(1973),
പ്രമുഖ ചെസ് താരം ജൂഡിറ്റ് പോൾഗാർ ജൂഡിറ്റ് പോൾഗാർന്റേയും(1976)
മുൻ ഇംഗ്ലണ്ട് അന്താരാഷ്ട്ര ക്രിക്കറ്ററും ബാറ്റിങ് കോച്ചും ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളുമായിരുന്ന ഗ്രഹാം ഗൂച്ച് - ( ഗ്രഹാം അലൻ ഗൂച്ചിന്റേയും (1953)ജന്മദിനം !
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
ശ്രീമൂലനഗരം വിജയൻ ജ. (1933-1992)
ചന്ദ്രശേഖർ ആസാദ് ജ(1906-1931)
ബാൽ ഗംഗാധർ തിലക് ജ. (1856-1920)
താരാശങ്കർ ബാനർജി ജ. (1898-1971)
സിസ്റ്റർ നിർമ്മല ജോഷി ജ. (1934-2015)
പി വരദരാജുലു നായിഡു ജ. (1887-1957)
ഹെൻറിക് സാമുവൽ ഷോഗൻസ് ജ. (1899-1986)
കെ.ടി. മുഹമ്മദിന്‍റെ സംഗമം നാടകത്തിലെ ഇബ്രാംഹിംകുട്ടി ഹാജിയാര്‍, കളരിയിലെ വെടിക്കെട്ടുക്കാരന്‍ അദ്രുമാന്‍, അത്താഴവിരുന്നിലെ ജനാബ് സി.കെ. മൗലവി തുടങ്ങിയ ശ്രദ്ധേയ നാടക കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുകയും, സംഗമം നാടകം അച്ഛനും ബാപ്പയും എന്ന പേരില്‍ സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ ഹാജിയാരുടെ കഥാപാത്രത്തെ വെള്ളിത്തിരയിലും അവതരിപ്പിച്ച
നടന്‍, നാടകകൃത്ത്, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനായ ശ്രീമൂലനഗരം വിജയൻ ( ജൂലൈ 23,1933-1992 മെയ് 21 ),
ഭഗത് സിംഗിന്റെ ഗുരുവും, ഭാരതത്തിൽ വിപ്ലവത്തിലൂടെ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി രൂപികരിച്ച ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവും സ്വാതന്ത്ര്യ ത്തിനു വേണ്ടി രക്തസാക്ഷി ആയ ചന്ദ്രശേഖർ സീതാറാം തിവാരി, എന്ന ചന്ദ്രശേഖർ ആസാദ് (ജൂലൈ 23, 1906 – ഫെബ്രുവരി 27, 1931 ) ,
സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനും, ഹോംറൂൾ പ്രസ്ഥാനം തുടങ്ങുകയും, ഇന്ത്യൻ സ്വാതന്ത്ര ദിന ആഘോഷങ്ങൾ എന്ന ആശയം മുന്നോട്ട് വൈയ്ക്കുകയും ചെയ്ത ബാൽ ഗംഗാധർ തിലകൻ (ജൂലൈ 23, 1856 – ഓഗസ്റ്റ് 1, 1920)
65 നോവലുകളും, 53 ചെറുകഥാസമാഹാരങ്ങളും, 12 നാടകങ്ങളും, 4 പ്രബന്ധ സമാഹാരങ്ങളും, 4 ആത്മകഥകളും, 2 യാത്രാവിവരണകൃതികളും രചിച്ചിട്ടുള്ള ഒപ്പം രബീന്ദ്ര പുരസ്കാർ, കേന്ദ്രസാഹിത്യഅക്കാദമി അവാർഡ്, ജ്ഞാനപീഠം അവാർഡ്, പദ്മഭൂഷൺ എന്നിവ ലഭിച്ചിട്ടുള്ള ഇന്ത്യൻ സാഹിത്യരംഗത്തെ അതിപ്രശസ്തനായ ഒരു നോവലിസ്റ്റും കഥാകാരനുമായിരുന്ന താരാശങ്കർ ബന്ദോപാധ്യായ അഥവാ താരാശങ്കർ ബാനർജി (23 ജൂലൈ 1898 -14 സെപ്റ്റംബർ 1971)
**********
ഇന്നത്തെ സ്മരണ !!!
*********
ദേവകി ഗോപീദാസ് മ. (1918-1973)
മേക്കൊല്ല പരമേശ്വരന്‍പിള്ള മ. (1907-1991)
ഡോ.മുഹ്‌യിദ്ദീൻ ആലുവായ് മ. (1925-1996)
ഇ കെ ദിവാകരന്‍പോറ്റി മ. (1918-2005)
പ്രൊഫ. എ. ശ്രീധരമേനോൻ മ. (1925-2010)
ക്യാപ്റ്റൻ ലക്ഷ്മി മ. (1914-2012 )
ഉഴവൂർ വിജയൻ മ. (1952-2017)
കെ.ജി. സത്താർ മ. (1928-2015)
പാച്ചേനി കുഞ്ഞിരാമൻ (1929 -1998)
മെഹമൂദ് മ. ( 1932-2004)
മുഹമ്മദ് സഹീർ ഷാ മ. (1914-2007)
യുള്ളിസസ് എസ്. ഗ്രാന്റ് മ ( 1822-1885)
സാലി റൈഡ് മ. (1951 - 2012)
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും , തിരു കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും, ന്യൂന പക്ഷ കമ്മീഷണറായും , പതിനഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറിയിൽ അംഗമായും, കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗവുമായിരുന്ന ദേവകി ഗോപീദാസ് (1918 - 23 ജൂലൈ 1973).,
പടയണിയും മുടിയേറ്റും പോലുള്ള അനുഷ്ഠാനങ്ങളിലെ ഭക്തിഗാനങ്ങളില്‍ പോലും ഹാസ്യരസം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ഹാസ്യചരിത്രം, ഹാസ്യദര്‍ശനം തുടങ്ങിയ രചനകളിലൂടെ പ്രസിദ്ധനാകുകയും ചെയ്ത മേക്കൊല്ല പരമേശ്വരന്‍പിള്ള( 1907- ജൂലൈ 22, 1991)
അറബി സാഹിത്യകാരൻ, ഗ്രന്ഥകാരൻ, ഇസ്‌ലാമിക പണ്ഡിതൻ, പ്രഭാഷകൻ, പത്രാധിപർ, അദ്ധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. മുഹ്‌യിദ്ദീൻ ആലുവാ (1925,ജൂൺ 1-1996 ജൂലൈ 23 ),
രാഹുല്‍ സാംകൃത്യായന്‍,ഖലീല്‍ ജിബ്രാന്‍,വിക്ടര്‍ യൂഗൊ,ജ്യൂലിയസ് ഫ്യൂച്ചിക്,തര്‍ജനീവ്,ഹാള്‍കെയ്ന്‍ എന്നിവരുടെ പ്രകൃഷ്ട കൃതികളും പ്രേംചന്ദിന്റെ എല്ലാ നോവലുകളുമടക്കം 30 കൃതികള്‍ വിവര്‍ത്തനം ചെയ്ത വിവര്‍ത്തന സാഹിത്യത്തിലെ കുലപതിയും സ്വാതന്ത്ര്യ സമരസേനാനിയും , അദ്ധ്യാപകനും ആയിരുന്ന ഇ കെ ദിവാകരന്‍പോറ്റി(1918 എപ്രില്‍ 18- 2005 ജൂലൈ 23)
കേരള സംസ്ഥാന ഗസറ്റിയേഴ്സ് എഡിറ്റർ, കേരളാ സർവ്വകലാശാലാ രജിസ്ട്രാർ , ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ അദ്ധ്യക്ഷൻ, കേരളചരിത്രം കേരള സംസ്കാരം കേരള ചരിത്ര ശില്പികൾ ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളിൽ) കേരള രാഷ്ട്രീയ ചരിത്രം 1885-1957 കേരളവും സ്വാതന്ത്ര്യ സമരവും സർ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും തുടങ്ങിയ കൃതികളുടെ രചയിതാവ്, എന്നിനിലകളിൽ സേവനമനുഷ്ഠിച്ച ചരിത്രകാരനും, അദ്ധ്യാപകനുമായിരുന്ന പ്രൊഫ. എ. ശ്രീധരമേനോൻ (1925 ഡിസംബർ 18 - 2010 ജൂലൈ 23)
ചെറുപ്പത്തിൽ തന്നെ വിദേശോല്പന്നങ്ങളുടെ ബഹിഷ്കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവർത്തങ്ങളിലൂടെ സജീവമാകുകയും, 1941ൽ ഡോക്റ്റർ ആയി സിംഗപ്പൂരിലേക്ക് പോകുകയും അവിടെയുള്ള ദരിദ്രർക്കായി ഒരു ക്ലിനിക്ക് തുടങ്ങുകയും, ഒപ്പം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇൻഡിപെൻഡന്റ്സ് ലീഗിൽ പ്രവർത്തിക്കുകയും, പിന്നീട് സുഭാഷ് ചന്ദ്ര ബോസിന്റെ നിർദ്ദേശപ്രകാരം സിംഗപ്പൂരിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കുകയും ,സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി- വനിതാ പ്രസ്ഥാന രംഗത്തും സജീവമാകുകയും രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടയായ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്റെ ഉപാധ്യക്ഷയാകുകയും ,1984-ൽ ഇന്ദിരാ വധത്തിനു ശേഷം സിഖ് വിരുദ്ധ കലാപം കൊടുമ്പിരി കൊണ്ടപ്പോൾ സിഖുകാരുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങുകയും അവരുടെ വീടുകൾക്കും കടകൾക്കും സംരക്ഷണം നൽകുകയും, 2002 -ൽ എ.പി.ജെ അബ്ദുൾകലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിൽക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയുമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി(1914 ഒക്ടോബർ 24 - 2012 ജൂലൈ 23)
കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി,. കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി. കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, എൻസിപി തൊഴിലാളി വിഭാഗമായ ഐഎൻഎൽസി സംസ്ഥാന വർക്കിങ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് എൻ.സി.പി.യുടെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകൾ വഹിച്ച ഉഴവൂർ വിജയൻ. (1952 ഏപ്രിൽ 25 - 2017 ജൂലൈ 23),
ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്റ്റും ഹാർമോണിയം സ്വയം അഭ്യസിക്കാവുന്ന 'ഹാർമോണിയ അധ്യാപകൻ' എന്ന കൃതിയുടെ രചയിതാവും 600ലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതി, സംഗീതമിട്ട്, പാടുകയും ചെയ്തിട്ടുള്ള കെ.ജി. സത്താർ (1928-2015 ജൂലൈ 24)
1987 മുതൽ 1996 വരെ കേരള നിയമസഭയിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പ്രമുഖ നേതാവും സി.പി.ഐ.എം. കേരള സംസ്ഥാന സമിതി അംഗം, കേരള കർഷകസംഘം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്ന പാച്ചേനി കുഞ്ഞിരാമൻ(1929 മാർച്ച് -1998 ജൂലൈ 24 ),
ഒരു ഇന്ത്യൻ വൈദ്യശാസ്ത്രജ്ഞനും രാഷ്ട്രീയ പ്രവർത്തകനും മാധ്യമ പ്രവർത്തകനും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി. വരദരാജുലു നായിഡു എന്ന പെരുമാൾ വരദരാജുലു നായിഡു (4 ജൂൺ 1887- 23 ജൂലൈ 1957).
ഹിന്ദി സിനിമാരംഗത്ത് 300 ഓളം സിനിമയിൽ അഭിനയിച്ച അഭിനേതാവും, ഗായകനും, സംവിധായകനും നിർമ്മാതാവും ഹാസ്യകലാകാരനായി. അറിയപ്പെടുന്ന മെഹമൂദ് എന്ന മെഹമൂദ് അലി (29 സെപ്റ്റംബർ 1932 – 23 ജൂലൈ 2004),
അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവും, രാജ്യത്തെ അവസാനത്തെ രാജാവുമായിരുന്ന മുഹമ്മദ് സഹീർ ഷാ (1914 ഒക്ടോബർ 15 - 2007 ജൂലൈ 23),
അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രസിഡന്റ് ആയിരുന്ന യുള്ളിസസ് എസ്. ഗ്രാൻ്റ് (ഏപ്രിൽ 27, 1822 – ജൂലൈ 23, 1885).
1983ൽ ചലഞ്ചറിലാണു സാലി ബഹിരാകാശയാത്ര നടത്തിയ അമേരിക്കയിലെ ആദ്യ ബഹിരാകാശ യാത്രിക സാലി റൈഡ്(26 മേയ് 1951 - 23 ജൂലൈ 2012).
ചരിത്രത്തിൽ ഇന്ന്…
*********
811 - ബൈസന്റൈൻ ചക്രവർത്തി നികെഫോറോസ് I ബൾഗേറിയൻ തലസ്ഥാനമായ പ്ലിസ്‌ക കൊള്ളയടിക്കുകയും ഖാൻ ക്രൂമിന്റെ ട്രഷറി പിടിച്ചെടുക്കുകയും ചെയ്യുന്നു.
1677 - സ്‌കാനിയൻ യുദ്ധം: ഡെൻമാർക്ക്–നോർവേ സ്വീഡനിൽ നിന്ന് മാർസ്‌ട്രാൻഡ് തുറമുഖ നഗരം പിടിച്ചെടുത്തു.
1793 - പ്രഷ്യ, ജർമൻ നഗരമായ മൈന്റ്സ് കീഴടക്കി.
1840 - ആക്ട് ഓഫ് യൂണിയൻ പ്രകാരം കാനഡ പ്രവിശ്യ രൂപവത്കരിക്കപ്പെട്ടു.
1874 - അയേഴ്‌സ് ഡി ഒർനെലസ് ഇ വാസ്‌കോൺസെലോസ് ഇന്ത്യയിലെ ഗോവയിലെ പോർച്ചുഗീസ് കൊളോണിയൽ എൻക്ലേവിന്റെ ആർച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു.
1881 - ചിലിയും അർജന്റീനയും തമ്മിലുള്ള 1881-ലെ അതിർത്തി ഉടമ്പടി ബ്യൂണസ് ഐറിസിൽ ഒപ്പുവച്ചു
1903 - ഫോർഡ് മോട്ടോർ കമ്പനി അവരുടെ ആദ്യത്തെ കാർ വിറ്റു.
1921 - സ്ഥാപക നാഷണൽ കോൺഗ്രസിൽ വച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP) സ്ഥാപിതമായി.
1927 - ഇന്ത്യൻ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയുടെ ആദ്യ സ്റ്റേഷൻ ബോംബെയിൽ സംപ്രേക്ഷണം ചെയ്യുന്നു.
1929 - ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാർ രാജ്യത്ത് വിദേശി വാക്കുകളുടെ പ്രയോഗം നിരോധിച്ചു.
1942 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലർ ഓപ്പറേഷൻ എഡിൽവെയ്സ് ഒപ്പുവച്ചു.
1967 - ഡിട്രോയിറ്റ് ലഹള: ഡെട്രോയിറ്റിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ചരിത്രത്തിലെ ഏറ്റവും മോശമായ കലാപങ്ങളിലൊന്ന്, ആഫ്രിക്കൻ അമേരിക്കൻ അന്തർ നഗരത്തിലെ 12-ആം സ്ട്രീറ്റിൽ ആരംഭിക്കുന്നു. ഇത് ആത്യന്തികമായി 43 പേരെ കൊല്ലുകയും 342 പേർക്ക് പരിക്കേൽക്കുകയും 1,400 ഓളം കെട്ടിടങ്ങൾ കത്തിക്കുകയും ചെയ്തു.
1968 - കോഴിക്കോട് സർവ്വകലാശാല മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് പ്രവർത്തനമാരംഭിച്ചു.
1970 - ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് തന്റെ പിതാവിനെ അധികാരഭ്രഷ്ടനാക്കിയ ശേഷം ഒമാന്റെ സുൽത്താനായി ത്തീർന്നു
1972 - ആദ്യത്തെ ഭൗമ-വിഭവ ഉപഗ്രഹമായ ലാൻഡ്‌സാറ്റ് 1 യുണൈറ്റഡ് സ്റ്റേറ്റ്സ് വിക്ഷേപിച്ചു.
1992 - ജോസഫ് റാറ്റ്‌സിംഗറുടെ നേതൃത്വത്തിലുള്ള വത്തിക്കാൻ കമ്മീഷൻ, സ്വവർഗരതിക്കാരുടെ അവിവാഹിതരായ ദമ്പതികളുടെ ചില അവകാശങ്ങൾ പരിമിതപ്പെടുത്തുന്നത് വംശത്തിന്റെയോ ലിംഗഭേദത്തിന്റെയോ അടിസ്ഥാനത്തിൽ വിവേചനത്തിന് തുല്യമല്ലെന്ന് സ്ഥാപിക്കുന്നു.
1992 - അബ്ഖാസിയ ജോർജിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1999 - ആദ്യത്തെ ഡിജിറ്റൽ ആനിമേഷൻ സിനിമയായ ടാർസൻ പ്രദർശിപ്പിച്ചു.
2012 - 2012-ലെ സോളാർ കൊടുങ്കാറ്റ് അസാധാരണമാംവിധം വലിയ കൊറോണൽ മാസ് ഇജക്ഷനായിരുന്നു , അത് സൂര്യൻ പുറന്തള്ളുകയും ഒമ്പത് ദിവസം കൊണ്ട് ഭൂമിയെ നഷ്ടപ്പെടുത്തുകയും ചെയ്തു . ഇത് ബാധിച്ചാൽ, ലോകമെമ്പാടുമുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് 2.6 ട്രില്യൺ യുഎസ് ഡോളറിന്റെ നാശനഷ്ടം സംഭവിക്കുമായിരുന്നു.
2014 - ട്രാൻസ് ഏഷ്യ എയർവേയ്‌സ് ഫ്ലൈറ്റ് 222 പെൻഗു വിമാനത്താവളത്തിലേക്കുള്ള സമീപനത്തിനിടെ പെൻഗുവിലെ ഹക്സിക്ക് സമീപമുള്ള സിക്സി ഗ്രാമത്തിൽ തകർന്നു . വിമാനത്തിലുണ്ടായിരുന്ന 58 പേരിൽ 48 പേർ കൊല്ലപ്പെടുകയും നിലത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2015 - കെപ്ലർ കെപ്ലർ -452ബി കണ്ടുപിടിച്ചതായി നാസ പ്രഖ്യാപിച്ചു .
2016 - TUTAP പവർ പ്രോജക്റ്റിന്റെ റൂട്ട് മാറ്റത്തിനെതിരെ പ്രതിഷേധക്കാർ, കൂടുതലും ഷിയാ ഹസാര ന്യൂനപക്ഷത്തിൽ നിന്നുള്ള പ്രതിഷേധക്കാർ മാർച്ച് ചെയ്യുമ്പോൾ ദേ മസാങ്ങിന്റെ പരിസരത്ത് കാബൂൾ ഇരട്ട ബോംബാക്രമണം നടന്നു. 80 പേർ കൊല്ലപ്പെടുകയും 260 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2018 - ഗ്രീസിലെ കിഴക്കൻ അറ്റിക്കയിലുണ്ടായ കാട്ടുതീയിൽ 102 പേർ മരിച്ചു. 2009 - ൽ ഓസ്‌ട്രേലിയയിൽ 180 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീയ്ക്ക് ശേഷം 21-ാം നൂറ്റാണ്ടിൽ ഗ്രീസിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ കാട്ടുതീയും ലോകത്തിലെ ഏറ്റവും മാരകമായ രണ്ടാമത്തെ കാട്ടുതീയും ആയിരുന്നു ഇത്.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya