/sathyam/media/media_files/2025/06/06/v4RJAyhMnULnlVEpuUhr.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
എടവം 23
ചിത്തിര / ഏകാദശി
2025 ജൂൺ 6,
വെള്ളി
ഇന്ന് ;
* വൈ.എം.സി.എ സ്ഥാപകദിനം! [120 രാജ്യങ്ങളിലായി 64 ദശലക്ഷത്തിലധികം അംഗങ്ങൾ ഉള്ള സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായുള്ള ഒരു യുവജന സംഘടനയാണ് യംഗ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ. ജോർജ്ജ് വില്യംസ് 1844 ജൂൺ 6-ന് ലണ്ടനിൽ ഇത് സ്ഥാപിച്ചു . ആരോഗ്യകരമായ ശരീരവും മനസ്സും ആത്മാവും വികസിപ്പിച്ചുകൊണ്ട് ക്രിസ്ത്യൻ മൂല്യങ്ങൾ പ്രായോഗികമാക്കാൻ ഈ സംഘടന ലക്ഷ്യമിടുന്നു. ]
/sathyam/media/media_files/2025/06/06/3c4a8804-14dc-457d-bc6b-a4599d2fadaf-280956.jpg)
* ശിശു ഭക്ഷണ ദിനം ![ Infant Feeding Day ; കുട്ടികൾ ഭക്ഷണം കഴിക്കേണ്ടതുണ്ട്. അവരുടെ വിശപ്പുകളെ പരിപോഷിപ്പിക്കുക, അവശ്യ പോഷണം അവർക്ക് നൽകുക, വിലയേറിയ അവരുടെ ജീവിതങ്ങൾ തഴച്ചുവളരാൻ ആരോഗ്യകരമായ തുടക്കം കൊടുക്കുക.]
* ലോക ഗ്രീൻ റൂഫ് ദിനം! [ World Green Roof Day ; ഗ്രീൻ റൂഫ് ഡേയ്‌ക്കായി നിങ്ങളുടെ മേൽക്കൂരയിൽ പരിസ്ഥിതി സൗഹൃദവും സസ്യങ്ങൾ നിറഞ്ഞതുമായ ഒരു ഇടം സൃഷ്‌ടിക്കാൻ കഴിയുമോയെന്ന് നോക്കുക. ലോകമെമ്പാടുമുള്ള പട്ടണങ്ങളും നഗരങ്ങളും അവയുടെ കാർബൺ കാൽപ്പാടുകൾ വൃത്തിയാക്കാനും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനും ഹരിതാഭമായിക്കൊണ്ടിരിക്കുകയാണ്. അത് നാമെല്ലാവരും ആലോചിയ്ക്കേണ്ട ഒരു കാര്യമാണ്! ]/sathyam/media/media_files/2025/06/06/3d425260-f6a5-4ed9-b3f3-bf19f9c568b3-976942.jpg)
*ലോക കീട ദിനം/[World Pest Day; ഫലപ്രദമായ കീടനിയന്ത്രണ രീതികളെക്കുറിച്ചും അവ സസ്യങ്ങളുടെ ഗുണനിലവാരം എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും അറിയാൻ ജൂൺ 6 ന് ലോക കീട ദിനം ആചരിക്കുന്നു.]
/sathyam/media/media_files/2025/06/06/0cdfbe57-7689-4ef2-8c89-5b01669b756b-473705.jpg)
* D-Day!
ഈ ദിവസം, രണ്ടാം ലോകമഹായുദ്ധ സമയത്ത് സഖ്യകക്ഷികൾ ഫ്രാൻസിലെ നോർമണ്ടിയിൽ യുഎസ് ജനറൽ ഡ്വൈറ്റ് ഡി ഐസൻഹോവറിന്റെ നേതൃത്വത്തിൽ വൻതോതിലുള്ള അധിനിവേശം നടത്തി. 1944 ജൂൺ 6 ന് യൂറോപ്പിലെ യുദ്ധത്തിൻ്റെ അവസാനത്തിൻ്റെ തുടക്കമായി ആഘോഷിക്കപ്പെടുന്നു, കാരണം വടക്കൻ ഫ്രാൻസിൻ്റെ അധിനിവേശം സഖ്യസേനയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. ഡി-ഡേയ്ക്ക് ഒരു വർഷത്തിനുശേഷം, സഖ്യകക്ഷികൾ ജർമ്മനിയുടെ കീഴടങ്ങൽ ഉറപ്പാക്കി, യുദ്ധം ഫലപ്രദമായി അവസാനിപ്പിക്കുകയും യൂറോപ്യൻ ഭൂഖണ്ഡത്തിലുടനീളം സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തു.]/sathyam/media/media_files/2025/06/06/0eb670ac-2bfc-49f0-b67f-1a6b69db8861-774391.jpg)
* റഷ്യൻ ഭാഷാ ദിനം! [ Russian Language Day ; " നോവലുകൾ, നാടകം, കവിതകൾ എന്നിവയടക്കം വ്യത്യസ്ഥ മേഖലകളിൽ വ്യാപരിച്ച പ്രതിഭ അലക്‌സാണ്ടർ പുഷ്‌കിൻ്റെ (1799-1837) ജന്മദിനമായ ഇന്ന് യുനെസ്കൊ (UNESCO) അന്തഃരാഷ്ട്ര റഷ്യൻ ഭാഷദിനമായി ആചരിക്കുന്നു ]
* തൈവാൻ : എഞ്ചിനീയേഴ്സ് ഡേ !
* കൊറിയ: ചിൽഡ്രൻസ് ഫൌണ്ടേഷൻഡേ !
* സൌത്ത് കൊറിയ:മെമ്മോറിയൽ ഡേ!
* സ്വീഡൻ: ദേശീയ ദിനം!
* ബൊളീവിയ : അധ്യാപക ദിനം!
* ക്വീൻസ് ലാൻഡ് :ദേശീയ ദിനം!
USA;
/sathyam/media/media_files/2025/06/06/2f166df8-7f65-4d4c-9b08-259febdbcaaf-469181.jpg)
* ദേശീയ കണ്ണട ദിനം ! [ National Glasses Day; കാഴ്ച സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ശരിയായ കണ്ണടയുടെ പ്രാധാന്യത്തെ അനുസ്മരിയ്ക്കാൻ ഒരു ദിവസം.]
* ദേശീയ ഉന്നത വിദ്യാഭ്യാസ ദിനം! [ National Higher Education Day ! ഉന്നത വിദ്യാഭ്യാസത്തിൻ്റെ മൂല്യം തിരിച്ചറിയാനും ആ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ പിന്തുടരാനും അവ നേടാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്ന് ഒരു ദിനം.]
/sathyam/media/media_files/2025/06/06/01f59720-6505-4bf6-a949-83e9fe972807-346642.jpg)
* National Caves and Karst Day[ നാട്ടിലെ ഗുഹകളും കാർസ്റ്റ് ( ചുണ്ണാമ്പ് കല്ലു മലകൾ) ഭൂപ്രകൃതിയും പരിരക്ഷിയ്ക്കാനും പര്യവേക്ഷണം നടത്താൻ വേണ്ട പ്രോത്സാഹനം നൽകാനും ശ്രമിയ്ക്കുന്നതിന് ഒരു ദിനം.]
* ദേശീയ യോ-യോ ദിനം ! [ National Yo-Yo Day ; വ്യത്യസ്‌ത യോ-യോകൾ ഉപയോഗിച്ച് കളിച്ച് നിങ്ങൾ നിങ്ങളുടെ ഉള്ളിലെ പഴയ ആ കുട്ടിയായി മാറാൻ ഒരു ദിവസം.]/sathyam/media/media_files/2025/06/06/0b9adc90-91b0-46b5-a5f3-ce56b78944cb-312731.jpg)
*ദേശീയ പൂന്തോട്ട പരിശീലന ദിനം ![National Gardening Exercise Day പൂന്തോട്ടപരിപാലനത്തിലൂടെ മാനസീകവും ശാരീരികവുമായ സ്വന്തം ആരോഗ്യം പരമാവധി പരിപോഷിപ്പിയ്ക്കാൻ ഒരു ദിവസം.]
* Old-Time Player Piano Day !
* National Applesauce Cake Day!
* National Fish and Chip Day !
* National Drive-In Movie Day ! /sathyam/media/media_files/2025/06/06/6cbcedef-d85a-49de-9551-50851e1d80ab-886547.jpg)
.
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
''വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപ്തമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം''
[ - ഉള്ളൂർ എസ്. പരമേശ്വരയ്യർ ]
(പ്രേമസംഗീതം)
. ****
ഇന്നത്തെ പിറന്നാളുകാർ
***********
പൊതു പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവും പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും സി പി ഐ എം പാർട്ടിയെ പ്രതിനിധീകരിക്കുന്ന നിയമസഭ അംഗവുമായ സി. കൃഷ്ണന്റെയും (1946),/sathyam/media/media_files/2025/06/06/6d313182-0c27-4e64-9aea-0a501cc457db-473491.jpg)
60 ൽ ഏറെ മലയാളം തമിഴ് തെലുഗു ചിത്രങ്ങളിൽ അഭിനയിച്ച നടി ഭാവന എന്ന കാർത്തിക മേനോന്റെയും (1986),
മലയാളം,തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ചലച്ചിത്ര നടനും വിഡീയോ ജോക്കിയുമായ അനീഷ് പദ്മനാഭന്റേയും (1984),
ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍, മറിയം മുക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാള ചലച്ചിത്ര നടി സന അല്‍ത്താഫിന്റേയും (1999),/sathyam/media/media_files/2025/06/06/7a70c446-5736-4b52-969a-d3996545be9e-586608.jpg)
' പച്ചകം ' എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവും തമിഴ് എഴുത്തുകാരനായ പെരുമാൾ മുരുകൻ്റെ കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌ത് ദൈവത്തിൻ്റെ മരണം' എന്ന പേരിലുള്ള പുസ്തകത്തിന്റെ വിവർത്തകനും കവിയും 2016ലെ കവിതയ്ക്കുള്ള ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി പുരസ്കാര ജേതാവുമായ വിനോദ് വെള്ളായണിയുടേയും (1984),
വളരെ ചെറുപ്പത്തിൽ തന്നെ മതപരമായ പരിപാടികളിൽ സംഗീതം അവതരിപ്പിച്ചു തുടങ്ങുകയും പിന്നണി ഗാനത്തിന് പുറമേ, നിരവധി സംഗീത വീഡിയോകളിലും " ഇന്ത്യൻ ഐഡൽ " ഉൾപ്പെടെ നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വിധി കർത്താവായും പ്രത്യക്ഷപ്പെട്ടിട്ടുള്ള, പിന്നണി ഗായകരായ ടോണി കക്കറിൻ്റെയും സോനു കക്കറിൻ്റെയും അനുജത്തികൂടിയായ ഗായിക നേഹ കക്കർ സിംഗിനെയും (1988), /sathyam/media/media_files/2025/06/06/58d1f891-ef3a-483d-9cdc-7bd6895428cd-108336.jpg)
പാക്കിസ്ഥാനി ക്രിക്കറ്റ് കളിക്കാരനും അംപയറുമായ അലീം ദാറിന്റെയും (1968)ജന്മദിനം !
*********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*************
മഹാകവി ഉള്ളൂർ ജ. (1877-1949 )
പാച്ചു മൂത്തത് ജ. (1814 - 1882 )
ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി ജ. (1857-1916)
പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ ജ. (1945-2016)
പോത്തേരി കുഞ്ഞമ്പു ജ. (1857-1919)
അമ്പാടി നാരായണ പൊതുവാൾ ജ.(1871-1936)
ആനി മസ്ക്രീൻ ജ. (1902-1963)
റ്റോംസ് ജ. (1929-2016)
കെ.പി. ഉദയഭാനു ജ. (1936-.2014)
മസ്തി വെങ്കടേശ അയ്യങ്കാർ ജ/മ. (1891-1986)
സി രാജേശ്വര റാവു ജ.(1914-1994)
സുനിൽ ദത്ത് ജ. (1930-2005)
ദഗ്ഗുഭട്ടി രാമനായിഡു ജ. (1936-2015)
അലക്സാണ്ടർ പുഷ്കിൻ ജ. (1799-1837)
പോൾ തോമസ്മാൻ ജ. (1875-1955 )
ജന. സുകർണോ ജ. (1901-1970)
ഗിരിധർ ശർമ്മ നവരത്‌ന (1881 - 1961),
ഗോപിനാഥ് ബൊർദോലോയ് ജ(1890 - 1950)/sathyam/media/media_files/2025/06/06/8be4eff2-d20f-4d39-995c-585c38f8503f-685726.jpg)
തിരുവിതാംകൂറില്‍ ആദ്യമായി ഭാഗ്യക്കുറിക്കു തുടക്കമിടുകയും, ഇന്ന് നമ്മള്‍ സെല്‍ഫി എടുക്കുന്നപോലെ , ഒരു പക്ഷേ സ്വന്തം രൂപം സ്വയം ചിത്രീകരണം (സെൽഫ് പോർട്രെയ്റ്റ്) നടത്തിയ കേരളത്തിലെ ആദ്യത്തെ കലാകാരനും, മലയാളത്തിലെ ആദ്യത്തെ ആത്മകഥയും ആദ്യത്തെ ബാലസാഹിത്യകൃതിയും രചിക്കുകയും, ആദ്യമായി തിരുവിതാംകൂര്‍ ചരിത്രവും ആദ്യത്തെ സമ്പൂര്‍ണ ഭാഷാ വ്യാകരണവും രചിക്കുകയും വൈദ്യൻ, സാഹിത്യകാരൻ, സാമ്പത്തിക വിദഗ്ദ്ധൻ തുടങ്ങി വിവിധമേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്ന നീലകണ്ഠൻ പരമേശ്വരൻ മൂത്തത് എന്ന പാച്ചു മൂത്തത് (1814 ജൂൺ 6- 1882 ആഗസ്റ്റ് 18),
/sathyam/media/media_files/2025/06/06/9a661fe0-b331-491d-a651-f110e49918f4-404894.jpg)
ചെറുപ്പത്തില്‍ തന്നെ ശ്ലോകങ്ങള്‍ രചിച്ചു തുടങ്ങുകയും, കൊടുങ്ങല്ലൂര്‍ കവിസദസ്സിലെ ഒരു പ്രധാന അംഗവും ലക്ഷ്മീസ്തവം, അംബാസ്തവം, അംബികാവിംശതി, കാളീസ്തവം, ദേവീസ്തവം തുടങ്ങിയ നിരവധി സ്തോത്രങ്ങൾ രചിക്കുകയും, കുമാരസംഭവം, അഴകാപുരിവര്‍ണനം, ദേവീമാഹാത്മ്യം തുടങ്ങിയ കൃതികള്‍ സംസ്കൃതത്തില്‍ നിന്ന് മലയാളത്തിലേയ്ക്ക് പരിഭാഷ ചെയ്യുകയും ചെയ്ത ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി (1857 ജൂൺ 6 -1916),
വൈലോപ്പിള്ളി, പി കുഞ്ഞിരാമൻ നായർ, ജി ശങ്കരക്കുറുപ്പ് തുടങ്ങിയ കവികളെക്കുറിച്ച് ഗഹനമായ നിരൂപണ പഠനങ്ങളുടെയും കവിതാ സമാഹാരങ്ങളുടെയും കർത്താവും മലയാള കവിയും സാഹിത്യ നിരൂപകനുമായിരുന്ന, ഒപ്പം കേരള സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ സ്മാരക എൻഡോവ്മെന്റ് അവാർഡ് നേടിയിട്ടുള്ള പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ (1945-2016, ഒക്ടോബർ 11),/sathyam/media/media_files/2025/06/06/74c5cc14-f7ad-48e6-9bc8-dc21abcc1246-715801.jpg)
അധ:സ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത എഴുത്തുകാരൻ പോത്തേരി കുഞ്ഞമ്പു (1857 ജൂൺ 6- 1919 ഡിസംബർ 24),
കേരളീയമായ കഥാകഥനരീതിയോട് പാശ്ചാത്യരചനാശൈലികൾ ഇഴ ചേർത്ത് ഒരു പുതിയ സാഹിത്യരൂപം വികസിപ്പിച്ചവരിൽ പ്രധാനിയായ എ.നാരായണപൊതുവാള്‍, എ.ന്‍. പൊതുവാള്‍, എം.രത്നം ബി .എ എന്നീ പേരുകളില്‍ കഥയെഴുതിയ വേങ്ങയിൽ അമ്പാടി നാരായണ പൊതുവാൾ(1871 ജൂൺ 6 - ജൂലൈ 15, 1936)/sathyam/media/media_files/2025/06/06/29ec0650-3892-4f6e-a72e-43ed3f6f6c4d-721219.jpg)
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായ കവിത്രയത്തിൽ ഒരാളും, കവി എന്നതിനു പുറമേ ചരിത്രകാരനായും തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച, മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 6 - 1949 ജൂൺ 15) ,/sathyam/media/media_files/2025/06/06/33c55c65-604d-4635-95f6-8fb19e8d4130-309959.jpg)
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായ ആദ്യവനിതകളിലൊരാളും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗമാകുന്ന ആദ്യത്തെ വനിതയും കേരളത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും, പറവൂർ ടി.കെ യുടെ മന്ത്രിസഭയിൽ ആരോഗ്യ-വൈദ്യുതി മന്ത്രിയും ആയിരുന്ന സ്വാതന്ത്യ സമര സേനാനി ആനി മസ്ക്രീൻ (ജൂൺ 6, 1902 - 1963),/sathyam/media/media_files/2025/06/06/538e2c76-50b2-48cb-9b3d-ef2d14a4a5ed-363870.jpg)
ബോബനും മോളിയും എന്ന കാർട്ടൂണിലൂടെ അറിയപ്പെടുന്ന ടോംസ് എന്ന അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസ്(1929 ജൂൺ 6 - 27 ഏപ്രിൽ 2016),
വെള്ളിനക്ഷത്രമേ നിന്നെ നോക്കി..., അനുരാഗനാടകത്തിൽ..., താമരത്തുമ്പീവാവാ..., പൊൻവളയില്ലെങ്കിലും..., ,കരുണാസാഗരമേ...,പെണ്ണാളേ പെണ്ണാളേ.. കാനനഛായയിൽ... തുടങ്ങി നല്ല ഇമ്പമുള്ള പാട്ടുകള്‍ നമുക്ക് സമ്മാനിച്ച ഗായകനും സംഗീത സംവിധായകനും കെ പി കേശവമേനോന്റെ അന്തിരവനും ആയിരുന്ന കെ.പി. ഉദയ ഭാനു (6 ജൂൺ 1936 - 5 ജനുവരി 2014),/sathyam/media/media_files/2025/06/06/586d7c2d-e1a3-4d72-825c-198b012714a1-992883.jpg)
വൈദ്യശാസ്ത്രവിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ച് മനുഷ്യവംശം ഇതുവരെ ആർജിച്ച എല്ലാ നല്ല ഗുണങ്ങളും സ്വാംശീകരിച്ച് ആറര പതിറ്റാണ്ടുകാലം മാനവിക സ്നേഹത്തിന്റെ ഉണർത്തു പാട്ടുകാരനായി മാറുകയും ഇരുപത്തിയെട്ട് വർഷം തുടർച്ചയായി കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയിരിക്കുകയും, തെലങ്കാനയുടെ വീരപുത്രൻ എന്ന് വിശേഷിപ്പിക്കുന്ന സഖാവ് ചന്ദ്ര രാജേശ്വര റാവു എന്ന സി രാജേശ്വര റാവു എന്ന സി.ആർ (1914 ജൂൺ 6-1994),/sathyam/media/media_files/2025/06/06/2774357f-16b1-4867-8e0a-d5f3b4a8a0cd-897169.jpg)
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും , സംവിധായകനും കൂടാതെ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും 2004-2005 മൻമോഹൻ സിംഗ് സർക്കാറിൽ യുവജന സ്പോർട്സ് കാര്യ കാബിനറ്റ് മന്ത്രിയും ആയിരുന്ന ബൽരാജ് ദത്ത് എന്ന സുനിൽ ദത്ത് (ജൂൺ 6, 1930 – മേയ് 25, 2005),
13 ഭാഷകളിലായി150 സിനിമകൾ നിർമ്മിച്ച് ഏറ്റവും കൂടുതൽ സിനിമ നിർമ്മിച്ച വ്യക്തി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ കയറിയ തെലുഗ് സിനിമ നിർമ്മിതാവും, സുരേഷ് പ്രൊഡക്ഷൻസിന്റെ സ്ഥാപകനും ബാപ ടാല യിൽ നിന്നും ലോകസഭ അംഗവും ആയിരുന്ന ദഗ്ഗുഭട്ടി രാമനായ്ടു(6 ജൂൺ 1936–18 ഫെബ്റുവരി 2015)/sathyam/media/media_files/2025/06/06/a8f45bfe-5f48-4917-aa54-25812a56651c-788943.jpg)
റഷ്യൻ റൊമാന്റിക്ക് കവിയും, നാടകം, റൊമാൻസ്, ആക്ഷേപഹാസ്യം എന്നിവ കലർത്തിയ ഒരു കഥാകഥന രീതി ആവിഷ്കരിച്ച് ആധുനിക റഷ്യൻ സാഹിത്യത്തിന്റെ സ്ഥാപകന്‍ എന്ന്‍ അറിയപ്പെടുന്ന അലക്സാണ്ടർ സെർഗിയേവിച്ച് പുഷ്കിൻ (ജൂൺ 6 1799 – ഫെബ്രുവരി 10,1837),
ക്ഷയരോഗം ബാധിച്ച തന്റെ മാതുല സഹോദരനെ (കസിൻ) കാണുവാൻ യാത്രചെയ്യുകയും ആശുപത്രിയിൽ മൂന്ന് ആഴ്ച തങ്ങുവാൻ ഉദ്ദേശിച്ചെങ്കിലും പല കാരണങ്ങളാൽ ഏഴു വർഷത്തോളം ആശുപത്രിയിൽ തന്നെ കുടുങ്ങിപ്പോവുകയും, ക്ഷയരോഗ ആശുപത്രിയിൽ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളിലൂടെ സമകാലീന യൂറോപ്യൻ സമൂഹത്തിന്റെ അന്തഃഛിദ്രങ്ങൾ അനാവരണം ചെയ്യുന്ന ഒരു എൻജിനീറിംഗ് വീദ്യാർത്ഥി യുടെ കഥ പറയുന്ന "ദ് മാജിക് മൗണ്ടൻ" ' എഴുതി നോബൽ സമ്മാനം വാങ്ങിയ ജർമ്മൻ നോവലിസ്റ്റും സാമൂഹിക വിമർശകനും മനുഷ്യസ്നേഹിയും എഴുത്തുകാരനും, നവീകരിച്ച ബൈബിൾ കഥകളും ജർമ്മൻ കഥകളും ഗോയ്ഥെ, നീഷേ, ഷോപ്പെൻഹോവെർ എന്നിവരുടെ ആശയങ്ങളും തന്റെ സാഹിത്യ സൃഷ്ട്രികളിൽ ഉപയോഗിച്ച പോൾ തോമസ് മാൻ ( 1875 ജൂൺ 6 - 1955 ഓഗസ്റ്റ് 12),/sathyam/media/media_files/2025/06/06/a747bb16-11f9-400c-ae9a-96c452ec1517-639338.jpg)
നെതർലാന്റിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാനായി നടന്ന സമരത്തിന്റെ നേതാവും, ഡച്ചുകാരുടെ തടവിൽ പത്തുവർഷത്തോളം കിടക്കുകയും, ഡച്ച് കോളണിയായിരുന്ന ഇന്തോനേഷ്യയെ സ്വതന്ത്രമാക്കാനായി രൂപീകരിച്ച ദേശീയ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തു നിന്ന് അവസാനം സ്വാതന്ത്ര്യം നേടാൻ കാരണമാകുകയും, ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റാകുകയും ചെയ്ത ജന. സുകർണോ( 6 ജൂൺ 1901 – 21 ജൂൺ 1970)
ഹിന്ദി സാഹിത്യത്തിലെ ദ്വിവേദി കാലഘട്ടത്തിലെ സ്വയം പ്രഖ്യാപിത വ്യക്തിത്വവും സാഹിത്യകാരനും രാജ്യസ്‌നേഹിയും ഗാന്ധിജിയെ കാണുകയും ദേശീയ ഭാഷയായ ഹിന്ദിയുടെ ദീക്ഷാമന്ത്രം നൽകുകയും അടുത്ത വർഷം തന്നെ ലഖ്‌നൗവിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഹിന്ദിയെ രാജ്യത്തിൻ്റെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചതിന് കാരണഭൂതനാകുകയും ചെയ്ത രാജസ്ഥാനിലെ ഝൽരാപട്ടനിൽ ജനിച്ച ഗിരിധർ ശർമ്മ നവരത്‌ന (6 ജൂൺ 1881 - 1 ജൂലൈ 1961),
/sathyam/media/media_files/2025/06/06/4401346f-fce5-40dc-8d24-75bfd09e97f0-137152.jpg)
കന്നഡ ഭാഷയിലെ അറിയപ്പെടുന്ന എഴുത്തുകാരൻ, "മാസ്തി, കന്നഡയുടെ നിധി" എന്നർത്ഥം വരുന്ന മാസായി കന്നഡ ആസ്തി എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം നൽകി ആദരിക്കപ്പെടുന്ന കന്നഡ എഴുത്തുകാരിൽ നാലാമനായിരുന്നു മസ്തി വെങ്കിടേശ അയ്യങ്കാർ (6 ജൂൺ 1891 - 6 ജൂൺ 1986)
*********
ഇന്നത്തെ സ്മരണ !!!
*********
തരവത്ത് അമ്മാളുഅമ്മ മ. (1873 -1936)
കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ. മ. (1877-1947)
സി.എ. മാത്യു മ. (1927-1976)
തോമസ് മോർ മ.(1478-1535)
ജെറേമി ബെൻതാം മ. (1748-1832)
ജർഹാർട്ട് ഹോപ്ട്ട്മാൻ മ. (1862 -1946 )
ലൂയി ഴാൻ ലൂമിയേ മ. (1864 -1948)
ലൂയി ഷെവർലെ മ. (1878 -1941)
കാൾ യുങ്‍ മ. (1865-1961)
വില്യം ഫോക്നർ മ. (1897-1962 )
/sathyam/media/media_files/2025/06/06/5642e13a-c1b1-4463-8e78-daf34befa940-308300.jpg)
കമലാഭായി അഥവാ ലക്ഷ്മീ വിലാസത്തിലെ കൊലപാതകം" എന്ന മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവൽ കൂടാതെ നോവലുകളുടെ വിവർത്തനങ്ങളും ഭക്തിഗ്രന്ഥങ്ങളും രചിച്ച സാഹിത്യകാരി തരവത്ത് അമ്മാളുഅമ്മ(26 ഏപ്രിൽ 1873 - 6 ജൂൺ 1936),
പുരാണചന്ദ്രിക, പ്രാർത്ഥനാഞ്ജലി, സാവിത്രീവൃത്തം, കൗസല്യാദേവി, ഗോകർണ്ണപ്രതിഷ്ഠ, കടങ്കോട്ടുമാക്കം, ആഴ്വാഞ്ചേരി തമ്പ്രാക്കൾ തുടങ്ങിയ കൃതികൾ രചിച്ച കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ ( 1877ഏപ്രിൽ 17 -1947 ജൂൺ 6 ),
/sathyam/media/media_files/2025/06/06/6069284c-c82e-43e9-b9af-cadceb905cff-510734.jpg)
ഒന്നും, രണ്ടും കേരള നിയമസഭകളിൽ തൊടുപുഴ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ്സ് നേതാവായിരുന്ന സി.എ. മാത്യു (6 ഏപ്രിൽ 1927 - 6 ജൂൺ 1976),
ഒരു ഇംഗ്ലീഷ് അഭിഭാഷകൻ, ജഡ്ജി, സാമൂഹിക തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, രാഷ്ട്രതന്ത്രജ്ഞൻ, അമച്വർ ദൈവശാസ്ത്രജ്ഞൻ, നവോത്ഥാന കാലഘട്ടത്തിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്ന
സർ തോമസ് മോർ പിസി (7 ഫെബ്രുവരി 1478 - 6 ജൂലൈ 1535)/sathyam/media/media_files/2025/06/06/bed3e9af-8049-40f0-be61-e8b5f31678eb-997973.jpg)
ആധുനിക ഉപഭോഗ സിദ്ധാന്തത്തിന്റെ സ്ഥാപകനും ബ്രിട്ടീഷ്തത്വചിന്തകനും, സാമൂഹിക നവോത്ഥാനപ്രവർത്തകനും ജഡ്ജിയുമായിരുന്ന ജെറേമി ബെൻതാം( 15 ഫെബ്രുവരി 1748 – 6 ജൂൺ 1832)
നെയ്ത്തുകാർ, കുഴിച്ചിട്ട മണി, പപ്പാ ഡാൻസ്, ഹാനലിന്റെ തിരുസ്വീകരണം ഇമ്മാനുവൽ ക്വന്റ്, ദി ഹെരിറ്റേജ് ഓഫ് സോവാന തുടങ്ങിയ കൃതികൾ രചിച്ച നോബൽ സമ്മാനം നേടിയ ജർമൻ നാടകകൃത്ത് ജർഹാർട്ട് ഹോപ്ട്ട്മാൻ (1862 നവംബർ 15- മരണം: 1946 ജൂൺ 6),/sathyam/media/media_files/2025/06/06/ce0d8151-72ed-4af8-a697-73ad79b23613-833092.jpg)
സെക്കൻഡിൽ 16 ഫ്രെയിമുകൾ കടന്നുപോകുന്ന രീതിയിൽ സംവിധാനം ചെയ്ത ഒരു പ്രൊജക്ടറും ക്യാമറയും ചേർന്ന ആദ്യത്തെ സിനിമാട്ടോഗ്രാഫിന് രൂപകൽപന ചെയത്, 1895 ൽ പേറ്റൻറ്റ് വാങ്ങുകയും അതേവർഷംതന്നെ തൊഴിലാളികൾ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന ചലച്ചിത്രത്തോടെ ലോകസിനിമയുടെ ചരിത്രം തുടങ്ങി വയ്ക്കുകയും ലോകത്തെ ആദ്യത്തെ സിനിമാശാല പാരീസിൽ തുറക്കുകയും ചെയ്ത രണ്ട് ഫ്രഞ്ച് സഹോദരന്മാരായ ലൂമിയേ സഹോദരന്മാർ എന്ന് അറിയപ്പെടുന്നവരിൽ ഒരാളായ ലൂയി ഴാൻ ലൂമി (1864 ഒക്റ്റോബർ 5 - ജൂൺ 6,1948),/sathyam/media/media_files/2025/06/06/bbd6b2ce-ad20-45d4-b9d4-64128a4520c1-935212.jpg)
സ്വിറ്റ്സർലാൻഡിൽ ജനിച്ച അമേരിക്കകാരൻ റെസ്കാർ ഡൈവറും ഷെവർലെ മോട്ടോർ കമ്പനിയുടെ സ്ഥാപകരിൽ ഒരാളും ആയിരുന്ന ലുയി - ജോസഫ് " ലൂയി " ഷെവർലെ("Louis" Chevrolet) (ഡിസംബർ 25, 1878 – ജൂൺ 6, 1941),
സിഗ്മണ്ട് ഫ്രോയ്ഡിനു ശേഷം ലോകത്ത് ഏറ്റവും പ്രശസ്തനായ, മനഃശാസ്ത്രജ്ഞനും, ലോകപ്രശസ്ത ചിന്തകനും, വിശകലന മനഃശാസ്ത്രത്തിന്റെ (അനലിറ്റിക്കൽ സൈക്കോളജി) പിതാവും ആയിരുന്ന സ്വിറ്റ്സർലൻഡുകാരനായ കാൾ ഗുസ്താഫ് യുങ്(1865 ജൂലൈ 26 - 1961 ജൂൺ 6 ),/sathyam/media/media_files/2025/06/06/f21c3ba7-c8a5-4592-aabb-d4dcfae96c76-447844.jpg)
ചിന്താധാര, പല വീക്ഷണകോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമായ കൃതികൾ രചിക്കുകയും, നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും, സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനും, നോവൽ, ചെറുകഥ, കവിത, നാടകം, തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവ് വില്യം കുത്ബർട്ട് ഫോക്നർ (1897 സെപ്റ്റംബർ 25 - 1962 ജൂൺ 6) ,
/sathyam/media/media_files/2025/06/06/c64426d4-211a-49ae-a249-bbbcf411634c-661961.jpg)
ചരിത്രത്തിൽ ഇന്ന്…
*********
1523 - ഗുസ്താവ് എറിക്സൺ വാസ രാജാവിൻ്റെ തിരഞ്ഞെടുക്കപ്പെട്ടു, കൽമാർ യൂണിയൻ്റെ അന്ത്യം കുറിക്കുകയും ചെയ്ത ജൂൺ 6 സ്വീഡൻ്റെ ദേശീയ ദിനമായി ആഘോഷിക്കുന്നു.
1674 - റായ്ഗഡ് കോട്ടയിൽ വച്ച് ശിവാജി മഹാരാജിൻ്റെ കിരീടധാരണവും അതേ സമയം അദ്ദേഹം ഛത്രപതി എന്ന പദവിയും സ്വീകരിച്ചു./sathyam/media/media_files/2025/06/06/a2935f93-08cf-4e42-a803-3e5c6229e6e0-351803.jpg)
1683 - ലോകത്തെ ആദ്യ സർവകലാശാലാ മ്യൂസിയമായ അഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോർഡിൽ പ്രവർത്തനം ആരംഭിച്ചു.
1752 - മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.
1808 - നെപ്പോളിയൻ്റെ സഹോദരൻ ജോസഫിനെ ഈ ദിവസം സ്പെയിനിൻ്റെ രാജാവായി നിയമിച്ചു.
1829 - എഡോ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ ജാപ്പനീസ് ഗോ കളിക്കാരനായ ഹോനിൻബോ ഷുസാകു ജനിച്ചു.
/sathyam/media/media_files/2025/06/06/ce305a61-58b7-4d33-9a73-a7cbb3176c56-318327.jpg)
1831 - രണ്ടാമത്തെ ദേശീയ കറുത്ത കൺവെൻഷൻ അമേരിക്കയിലെ ഫിലാഡൽഫിയയിൽ നടന്നു.
1844 - യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ (വൈ.എം.സി.എ.) ലണ്ടനിൽ സ്ഥാപിതമായി
1946 - ബാസ്കറ്റ് ബോൾ അസ്സോസിയേഷൻ ഓഫ് അമേരിക്ക ന്യൂയോർക്കിൽ രൂപവൽക്കരിക്കപ്പെട്ടു.
1850 - ജർമ്മൻ ഇലക്ട്രിക്കൽ എഞ്ചിനീയറും കണ്ടുപിടുത്തക്കാരനും ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ കാൾ ഫെർഡിനാൻഡ് ബ്രൗൺ ജനിച്ചു./sathyam/media/media_files/2025/06/06/d8e437a4-cc12-4898-b359-f10fbb4338ba-629865.jpg)
1851 - ഏഞ്ചലോ മൊറിയോണ്ടോ (ഒരു ഇറ്റാലിയൻ കണ്ടുപിടുത്തക്കാരൻ, അറിയപ്പെടുന്ന ആദ്യകാല എസ്പ്രെസോ മെഷീന് പേറ്റൻ്റ് നേടിയതിൻ്റെ ബഹുമതി) ജനിച്ചു.
1882 - ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഉണ്ടായ കൂറ്റൻ തിരമാലകൾ തുറമുഖത്തേക്കടിച്ച് ബോംബേയിൽ ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു.
1916 - അമേരിക്കയിലെ ഈസ്റ്റ് ക്ലീവ്‌ലാൻഡിൽ ഈ ദിവസം സ്ത്രീകൾക്ക് വോട്ടവകാശം നൽകി./sathyam/media/media_files/2025/06/06/fbfbbb01-aa29-4fbd-8f72-a63129273302-615197.jpg)
1918 - ഒന്നാം ലോകമഹായുദ്ധസമയത്ത് ബെല്ല്യൂ വുഡ് യുദ്ധത്തിൽ അമേരിക്കയ്ക്ക് ആദ്യ വിജയം ലഭിച്ചു.
1918 - ഒരു അമേരിക്കൻ ബയോകെമിസ്റ്റും നോബൽ സമ്മാന ജേതാവുമായ എഡ്വിൻ ജി. ക്രെബ്സ് ജനിച്ചു.
1919 - റിപ്പബ്ലിക് ഓഫ് പ്രിക്മാർഗ് ഹംഗേറിയൻ റെഡ് ആർമി ആക്രമിച്ചു./sathyam/media/media_files/2025/06/06/nature-editorial-142983.jpg)
1929 - ഫാസിയ ജാൻസെൻ - ഒരു ജർമ്മൻ രാഷ്ട്രീയ ഗായികയും ഗാനരചയിതാവും സമാധാന പ്രവർത്തകയും - ജനിച്ചു.
1933 - സ്വിസ് ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ഹെൻറിച്ച് റോറർ ജനിച്ചു .
1944 - രണ്ടാം ലോകമഹായുദ്ധ സമയത്ത്, യുഎസ് വ്യോമസേന ജപ്പാനെതിരായ വ്യോമാക്രമണം ആരംഭിച്ചത് തെക്കൻ ജാപ്പനീസ് നഗരമായ ഫോക്കോളയിൽ ബോംബാക്രമണം നടത്തി.
1950 - ചന്തൽ അകെർമാൻ - ഒരു ബെൽജിയൻ ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, കലാകാരൻ - ജനിച്ചു.
1956 - സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാർഷൽ രാജി വച്ചു./sathyam/media/media_files/2025/06/06/f96fe34d-350f-46f7-9422-90470e154442-735431.jpg)
1967 - ഈ ദിവസം ഇസ്രായേൽ സൈന്യം ഗാസ കീഴടക്കി.
1981 - ബീഹാറിലെ ബാഗ്മതി നദിയിൽ ട്രെയിൻ വീണ് 1000-ൽ 800 പേർ മരിച്ചു.
1984 - ജൂണിൽ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെയും അദ്ദേഹത്തിൻ്റെ സായുധ അനുയായികളെയും സുവർണ്ണ ക്ഷേത്ര സമുച്ചയത്തിലെ ഹർമന്ദിർ സാഹിബിൻ്റെ കെട്ടിടങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടത്തി. 1984 ജൂൺ 6-ന് അദ്ദേഹം ഇന്ത്യയിലെ പഞ്ചാബിലെ അമൃത്‌സറിലെ അകാൽ തഖ്തിൽ (സുവർണ ക്ഷേത്രത്തിൽ) കൊല്ലപ്പെട്ടു.
1993 - മംഗോളിയയിൽ ആദ്യത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.
1997 - ബാങ്കോക്ക്, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിൽ 1997-ൽ 'ബിസ്റ്റെക്' എന്ന പേരിൽ ഒരു സാമ്പത്തിക സഹകരണ സംഘം രൂപീകരിച്ചു.
1999 - ഭാരതിയുടെ ആദ്യ ജോഡിയായ ലിയാണ്ടർ പേസും മഹേഷ് ഭൂപതിയും 1999-ൽ ടെന്നീസ് ഗ്രാൻഡ്സ്ലാം നേടി.
2002 - അൽ ഖ്വയ്ദയെ നിരോധിക്കുന്നതിന് ഉള്ള പ്രമേയം യുഎൻ സുരക്ഷാ കൗൺസിൽ ഏകകണ്ഠമായി പാസാക്കി.
/sathyam/media/media_files/2025/06/06/f0238a7b-2626-402c-847c-cb94f50b0a73-421241.jpg)
2004 - തമിഴിനെ ഉൽകൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പ്രഖ്യാപിച്ചു.
2005 - ഇറാൻ വാതക പൈപ്പ്‌ലൈൻ പദ്ധതിയിൽ ഇന്ത്യയും പാകിസ്ഥാനും 2005 ൽ ധാരണയിലെത്തി.
2008 - ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി സർക്കാർ 2008 ൽ വിശ്വാസവോട്ട് നേടി.
2008 - ജാപ്പനീസ് ലാവ് കെയ്ബോ ഈ ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവർത്തിക്കാൻ തുടങ്ങി.
2017 - സിറിയൻ ആഭ്യന്തരയുദ്ധം : ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റിൽ (ISIL) നിന്ന് നഗരം പിടിച്ചെടുക്കാൻ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) നടത്തിയ ആക്രമണത്തോടെയാണ് റാഖ യുദ്ധം ആരംഭിക്കുന്നത് .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us