/sathyam/media/media_files/2025/07/25/new-project-july-25-2025-07-25-07-31-13.jpg)
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
. **************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കർക്കടകം 9
പൂയം / പ്രഥമ
2025 ജൂലായ് 25,
വെള്ളി
ഇന്ന് ;
*ടെസ്റ്റ് ട്യൂബ് ശിശു ദിനം ![സാധാരണഗതിയിൽ ഗർഭം ധരിക്കാൻ കഴിയാത്ത മാതാപിതാക്കളിൽ ടെസ്റ്റ്ട്യൂബ് ബേബി ചികിത്സ വിജയകരമായി പൂർത്തിയാക്കിതിൻ്റെ അനുസ്മരണാർത്ഥം ഒരു ദിനം. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു 1978 ജൂലൈ 25 ന് ഇംഗ്ലണ്ടിൽ ജനിച്ച ലൂയിസ് ജോയ് ബ്രൗൺ ആണ്. ലോകത്തെ വിസ്മയിപ്പിച്ച ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായ ലൂയി ബ്രൗണിന്ന് ഇന്ന് 47വയസ്സ് ]
*അന്താരാഷ്ട്ര നീതിന്യായ ക്ഷേമ ദിനം![ജുഡീഷ്യൽ പ്രൊഫഷണലുകൾക്കായി ഒരു ദിവസം. ദീർഘനേരം ജോലി ചെയ്യുന്നതിനാൽ കടുത്ത സമ്മർദ്ദം നേരിടുന്ന, പലപ്പോഴും വൈകാരികമായി ഭാരിച്ച കേസുകൾ കൈകാര്യം ചെയ്യണ്ടി വരുന്ന, ജഡ്ജിമാരുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നതിന് ഒരു ദിവസം. ]
*ആഫ്രിക്കൻ വംശജരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്ര ദിനം! [ആഫ്രിക്കൻ വംശജരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്രദിനം. ]
*മുങ്ങിമരണ നിവാരണ ദിനം![ World Drowning Prevention Day ; ഓരോ വർഷവും, ഏകദേശം 236,000 ആളുകൾ മുങ്ങിമരിക്കുന്നു, ലോകമെമ്പാടുമുള്ള ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമായി ഇത് മാറുന്നു. 1-24 വയസ് പ്രായമുള്ള കുട്ടികളുടെയും യുവാക്കളുടെയും ആഗോള മരണകാരണങ്ങളിലൊന്നാണ് ഈ മുങ്ങിമരണം. ഈ മുങ്ങി മരണം നിവാരണം ചെയ്യാനായി എന്തെല്ലാം ചെയ്യാം എന്ന കാര്യം ചിന്തിയ്ക്കുന്നതിന് പ്രവർത്തിയ്ക്കുന്നതിന് ഒരു ദിവസം.]
* സെൻ്റ് ജെയിംസ് ടിജി ![ St. James TG ; യേശുവിൻ്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളും സ്പെയിനിൻ്റെ രക്ഷാധികാരിയുമായ വിശുദ്ധ ജെയിംസ് ദി ഗ്രേറ്റിനെ ആദരിക്കുന്നതിന് ഒരു ദിവസം.
സെൻ്റ് ജെയിംസ് ടി. ജി. സ്പെയിനിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ സമർപ്പണവും നിർണായക പങ്കും വഹിച്ചതിൻ്റെ സ്മരണ പുതുക്കാൻ ഒരു ദിവസം.]
*അന്താരാഷ്ട്ര റെഡ് ഷൂ ദിനം![അദൃശ്യ രോഗങ്ങളുള്ളവർ നേരിടുന്ന പോരാട്ടങ്ങളെ എടുത്തുകാണിക്കുന്ന ഊർജ്ജസ്വലവും അർത്ഥവത്തായതുമായ ഒരു സംഭവമാണ് അന്താരാഷ്ട്ര റെഡ് ഷൂ ദിനം. അദൃശ്യ രോഗങ്ങളെ നന്നായി മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു ലോകം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, ദയയും സഹാനുഭൂതിയും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദിവസം.]
* കറൗസൽ ദിനം ![ Carousal day ; അവിശ്വസനീയമായ കണ്ടുപിടുത്തങ്ങളെ ആദരിക്കുക എന്നതാണ് കറൗസൽ ദിനത്തിൻ്റെ ലക്ഷ്യം. ഫെയർഗ്രൗണ്ട്, അമ്യൂസ്‌മെൻ്റ് പാർക്ക് റൈഡുകളിൽ ഏറ്റവും പെട്ടെന്ന് തിരിച്ചറിയാവുന്ന ഒന്നാണിത്. മെറി-ഗോ-റൗണ്ട് എന്നും അറിയപ്പെടുന്ന ഒരു കറൗസൽ ഒരു തരം അമ്യൂസ്‌മെൻ്റ് റൈഡാണ്,അമ്യൂസ്‌മന്റ് പാർക്കുകളിലെ അർമ്മാദിക്കാനുള്ള പുതു ഇനങ്ങൾ ]
*ദേശീയ ഇൻ്റേൺ ദിനം ![ National Intern Day ;ഇൻ്റേണുകളുടെ കഠിനാധ്വാനത്തെയും സംഭാവനകളെയും ആദരിക്കുന്നതിനായി ഒരു ദിനം. ]
* ഡാർവിൻ ഷോ ഡേ ![ Darwin Show Day : എന്നത് നോർത്തേൺ ടെറിട്ടറിയിലെ കൃഷി, പ്രാദേശിക കഴിവുകൾ, കമ്മ്യൂണിറ്റി സ്പിരിറ്റ് എന്നിവ ആഘോഷിക്കുന്ന ഒരു വാർഷിക പരിപാടിയാണ്.]
* ദേശീയചില്ലിനായ ദിനം ![ National Chili Dog Day; എല്ലാ വർഷവും ജൂലൈ മാസത്തിലെ അവസാന വ്യാഴാഴ്ച ആഘോഷിക്കുന്ന ഒരു രസകരമായ ആഘോഷമാണ് നാഷണൽ ചില്ലി ഡോഗ് ഡേ. അമേരിക്കൻ പാചകരീതിയുടെ പ്രിയങ്കരവിഭവമായ ചില്ലി ഡോഗ്സ് ആസ്വദിക്കാൻ എല്ലാവരും ഒത്തുചേരുന്ന ദിവസമാണിത് ]
.* ദേശീയ റിഫ്രഷ്മെൻ്റ് ദിനം !. [2015-ൽ ആരംഭിച്ച, ദേശീയ റിഫ്രഷ്‌മെൻ്റ് ദിനത്തിനായുള്ള ആശയം വളരെ ലളിതമാണ്: ചൂടുള്ള വേനൽക്കാലങ്ങളിലെ ഉച്ചച്ചൂടിനു നടുവിൽ ഐസ് ചേർത്ത ഒരു തണുത്ത ഉന്മേഷദായകമായ പാനീയം ആസ്വദിക്കുന്നതിന് മാത്രം ഒരു ദിനം. ]
*നാഷണൽ ഹയർ എ വെറ്ററൻ ഡേ ![ National Thread The Needle Day ; അർത്ഥവത്തായ തൊഴിൽ പ്രദാനം ചെയ്യുന്നത് തങ്ങളുടെ രാജ്യത്തെ സേവിച്ചവർക്ക് നന്ദിയും അന്തസ്സും ഒരു പുതിയ തുടക്കവും പ്രദാനം ചെയ്യുന്നു എന്നറിയിയ്ക്കുന്നതിന് ഒരു ദിവസം ]
*നാഷണൽ വൈൻ ആൻ്റ് ചീസ് ഡേ ! [ National Wine and Cheese Day ;ചീസ്, വൈൻ എന്നിവയുടെ ആത്യന്തിക ജോടിയെ ആഘോഷിക്കുന്ന തീയതിയാണ് ദേശീയ വൈൻ ആൻഡ് ചീസ് ദിനം ]
*ദേശീയ ത്രഡ് ദി നീഡിൽ ഡേ ![ National Thread The Needle Day ; ജീവിതത്തിലേക്ക് രണ്ട് പാതകൾക്കിടയിൽ കുടുങ്ങിപ്പോയതായി തോന്നുന്ന ഏതെങ്കിലും മേഖലകൾ ഉണ്ടോ എന്ന് പരിശോധിയ്ക്കുന്നതിന് ഒരു ദിനം ].
* National Hot Fudge Sundae Day !
* കോസ്റ്റ റിക്ക : ഗ്വാനാകാസ്തെ ദിനം !
* പോർട്ടൊ റിക്കൊ: ഭരണഘടന ദിനം!
* ജമയിക്ക: ദേശീയ ബഹായി ദിനം !
* ഗലീഷ്യ: ദേശീയ ദിനം !
* ടുണിഷ്യ: റിപ്പബ്ലിക് ഡേ !
*************
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
"സഹിഷ്ണുതയെ പിന്തുണയ്ക്കുന്നതിനായി വലിയ അസഹിഷ്ണുത കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്."
[ -സാമുവൽ ടെയ്‌ലർ കോളറിഡ്ജ്]
************
ഇന്നത്തെ പിറന്നാളുകാർ
**********
വടക്കുന്നാഥാ സർവ്വം നടത്തും നാഥാ, തൃപ്രങ്ങോട്ടപ്പാ, ദുഃഖങ്ങൾ തീർക്കാൻ, തുമ്പിക്കരമതിൽ അൻപിൻ നിറകുടമേന്തും, കന്നിയിൽ ആയില്യം നാളിൽ തുടങ്ങി 500-ലധികം ഭക്തിഗാനങ്ങൾ രചിക്കുകയും
കൂടാതെ ധാരാളം ലളിതഗാനങ്ങളും 2006-ൽ പുറത്തിറങ്ങിയ ആനച്ചന്തം എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചയാളും, പ്രശസ്ത സാഹിത്യകാരൻ നന്തനാരുടെ അനന്തരവനും കൂടിയായ പി.സി. അരവിന്ദൻ (1953) ന്റേയും,
പന്ത്രണ്ടാം കേരള നിയമസഭയിൽ (2006-2011) ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസ് നേതാവും നിലവിൽ ആലപ്പുഴ ഡി.സി.സിയുടെ പ്രസിഡൻറും കെ.പി.സി.സി ജനറൽ സെക്രട്ടറിയും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ അഡ്വ. ബി. ബാബു പ്രസാദിന്റേയും (1961),
ശിരോമണി അകാലിദൾ പാർട്ടിയുടെ നേതാവും പതിനാറാം ലോക്സഭയിലെ ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയും നിലവിൽ ഭട്ടിൻഡയിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ ഹർ സിമ്രത് കൗർ ബാദലിന്റേയും (1966).
ലണ്ടനിലെ ബ്രിക്‌ലൈനിൽ പ്രദർശിപ്പിച്ച 'കം റ്റുഗദർ', പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡു മൊണ്ഡേ അറബിയിലെ '25 ഇയേഴ്സ് ഓഫ് അറബിക് ക്രിയേറ്റിവിറ്റി', ടോക്കിയോ മോറി ആർട്ട് മ്യൂസിയത്തിലെ 'അറബ് എക്‌സ്പ്രസ്,' ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നടത്തിയ 'ഹജ്ജ് ബേർണി ടു ദ ആർട്ട് ഓഫ് ഇസ്‌ലാം' തുടങ്ങിയ സൃഷ്ടികളുടെ കർത്താവും സൗദി അറേബ്യയിലെ പ്രമുഖ കലാകാരനുമായ അഹ്‌മദ് മാത്തർ അൽ-സിയാദ് അസീറിയുടെയും (1979), ജന്മദിനം !
*************
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
**************"
ജയൻ ജ. (1939-1980)
കരമന ജനാർദ്ദനൻ നായർ ജ.(1936-2000)
സോമനാഥ് ചാറ്റർജി ജ. (1929- 2018)
ജെ. മഹേന്ദ്രൻ ജ. (1939- 2019)
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ജ. (1908-2003)
ജിം കോർബറ്റ് ജ. (1875-1955)
മാക്സ് ഡൗതെൻഡി ജ. (1867-1918 )
മുൻ സി പി ഐ (എം) നേതാവും ലോകസഭ സ്പീക്കർ സ്ഥാനം രാജിവയ്ക്കാനുള്ള പാർട്ടി നിർദ്ദേശം അനുസരിക്കാത്തതിനു പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട സോമനാഥ് ചാറ്റർജിയുടെ (25 ജൂലൈ 1929- 13 ആഗസ്റ്റ് 2018 )
കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവും, സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടുക , ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകുക, കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറുക, വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടുക തുടങ്ങിയ അസാധ്യമായ പ്രകടനങ്ങൾ ഡ്യൂപ്പ് ഉപയോഗിക്കാതെ ചെയ്യുകയും, നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ കീഴ്‌പെടുത്തുകയും ചെയ്ത കൃഷ്ണൻ നായർ എന്ന മലയാള സിനിമാ നടൻ ജയൻ(ജൂലൈ 25 1939 - നവംബർ 16 1980) ,
എലിപ്പത്തായം, മതിലുകൾ, മാല യോഗം, വെള്ളാനകളുടെ നാടു് തുടങ്ങി ഏകദേശം ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കരമന ജനാർദ്ദനൻ നായർ (1936 ജൂലൈ 25- 2000 ഏപ്രിൽ 24),
നരഭോജികളായ അനേകം വന്യമൃഗങ്ങളെ കൊന്നൊടുക്കുയും കാലാന്തരത്തിൽ വന്യജീവി സംരക്ഷക പ്രചാരകനുമായിത്തീർന്ന ലോക പ്രശസ്ത നായാട്ടുകാരനും പിൽക്കാലത്ത് ഉത്തരാഞ്ചലിൽ സ്മരണാർഥം ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥാപിക്കപ്പെടുകയും ചെയ്ത എഡ്വേർഡ് ജിം എന്ന ജിം കോർബറ്റ്(1875 ജൂലൈ 25-1955 ഏപ്രിൽ 19 ),
സ്വാതി തിരുനാൾ കൃതികൾക്ക് ചിട്ടയും പ്രചാരവും നൽകുന്നതിലും തിരുവനന്തപുരത്തെ സംഗീത അക്കാദമിയെ ഒരു മാതൃകാ സ്ഥാപനമാക്കി മാറ്റുന്നതിലും മികച്ച സംഭാവനകൾ നൽകിയ ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ' എന്ന് അറിയപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ ഒരാളായിരുന്ന ശെമ്മങ്കുടി ശ്രീനിവാസ അയ്യർ (ജൂലൈ 25,1908 - ഒക്ടോബർ 31,2003),
പ്രകൃതിയോടുള്ള യോഗാത്മക മനോഭാവം (Mystical attitude) നിറഞ്ഞു നിൽക്കുന്ന, തികച്ചും പ്രതീത്യാത്മകമായ (impressionistic) കവിതകൾ എഴുതിയ ജർമൻ കവിയും നാടകകൃത്തുമായിരുന്ന മാക്സ് ഡൗതെൻഡി (1867 ജൂലൈ 25- -1918 സെപ്റ്റംബർ 4),
പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും അഭിനേതാവുമായിരുന്നു ജെ. മഹേന്ദ്രൻ എന്ന പേരിലറിയപ്പെട്ടിരുന്ന ജോസഫ് അലക്സാണ്ടർ. (25 ജൂലൈ 1939 – 2 ഏപ്രിൽ 2019)
*************
ഇന്നത്തെ സ്മരണ !!!
*********
എൻ.കെ ദാമോദരൻ മ. (1909-1996)
മഹാകവി കോതനല്ലൂർ ജോസഫ് മ. (1908-1984)
ആർ.എസ് ഗവായി മ. (1930-2015)
ഫൂലൻ ദേവി മ. (1963-2001)
ഡോ.എഫ്.ആർ ഫരീദി മ. (1932-2011)
ഇന്നസെന്റ് എട്ടാമൻ മാർപ്പാപ്പ മ. (1432-1492)
ചാൾസ് ഡിബ്ഡിൻ മ. (1745 -1814)
സാമുവൽ കോൾറിഡ്ജ് മ. (1772-1834)
ജെയിംസ് സ്റ്റ്യൂവർട്ട് ബാറി മ. (1789-1865)
ചാൾസ് സ്റ്റാർക് ഡ്രാപെർ മ. (1901-1987)
റാൻഡി പോഷ് മ. (1960-2008 )
മൈക്കിൾ കകോയാനിസ് മ. (1922-2011)
സ്കൂൾ അധ്യാപകൻ, ഇൻഷ്വുറൻസ് കമ്പനിയിൽ പ്രസിഡന്റ്, ധനകാര്യവകുപ്പിൽ അക്കൗണ്ട്സ് ഓഫീസർ, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ റീഡർ, സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്റർ, കലാകൗമുദി വാരികയിൽ പത്രാധിപ സമിതി അംഗം, തോന്നയ്ക്കൽ ആശാൻ സ്മാരക സമിതി അധ്യക്ഷൻ, ആശാൻ അക്കാദമിയുടെ സെക്രട്ടറി, എസ്.എൻ. കൾച്ചറൽ സൊസൈറ്റി ഉപദേശകസമിതി അംഗം, മൂലൂർ ജന്മശതാബ്ദി ആഘോഷ പരിപാടിയുടെ സൂത്രധാരൻ എന്നി നിലകളിൽ പ്രവർത്തിക്കുകയും കവിത, ഉപന്യാസം, വിവർത്തനം, എഡിറ്റിങ് എന്നീ വിവിധ മേഖല കളിലായി നിരവധി സംഭാവനകൾ നൽകുകയും ചെയ്ത പ്രമുഖ മലയാള സാഹിത്യകാരൻ എൻ.കെ. ദാമോദരൻ (1909 ആഗസ്റ്റ് 3- ജൂലൈ 25, 1996)
ഭാവനാസമ്പന്നവും പണ്ഡിതതോചിതവുമായ അനേകം കവിതകളും ഖണ്ഡകാവ്യങ്ങളും ഒരു മഹാകാവ്യവുമുൾപ്പടെ അനേകം രചനകളും അനുവാചക സമക്ഷം സമർപ്പിച്ച മഹാകവി കോതാനല്ലൂർ ജോസഫ് (1908-25 ജൂലൈ 1984)
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവും മുൻ ലോകസഭ അംഗവും ബീഹാറിലെയും കേരളത്തിൻ്റേയും ഗവർണറുമായിരുന്ന രാമകൃഷ്ണൻ സൂര്യഭാൻ ഗവായ് (1930 ഒക്റ്റോബർ 30- ജൂലൈ 25, 2015)
മദ്ധ്യപ്രദേശിലെ ചമ്പൽകാടുകളിലെ കൊള്ളക്കാരിയും പിന്നീട് പാർമെന്റ് അംഗവുമായി പ്രവർത്തിച്ച ഫൂലൻ ദേവി(10 ആഗസ്റ്റ് 1963 – 25 ജൂലൈ 2001),
അലീഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയിൽ സാമ്പത്തികശാസ്ത്ര പ്രൊഫസർ, ഇന്ത്യൻ അസോസിയേഷൻ ഫോർ ഇസ്ലാമിക് ഇക്കണോമിക്‌സ് ചെയർമാൻ, ഇന്ത്യൻ സെന്റർ ഫോർ ഇസ്ലാമിക് ഫിനാൻസ് ചെയർമാൻ, റേഡിയൻസ് ഇംഗ്‌ളീഷ് വാരികയുടെ എഡിറ്റർ, സിന്ദഗി നൌ എന്ന ഉറുദുമാസികയുടെ എഡിറ്റർ , ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം, ഉത്തർപ്രദേശ് സംസ്ഥാനസമിതി അംഗം, സംഘടനയുടെ ഗവേഷണ പഠന ഗ്രൂപ്പിന്റെ ഡയറക്ടർ, തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയും, ഇംഗ്ലീഷ് ഉറുദു ഭാഷകളിൽ നിരവിധി ഗ്രന്ഥങ്ങൾ രചിക്കുകയും, അനവധി ഗവേഷണ പ്രബന്ധങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്ത പ്രശസ്ത സാമ്പത്തികശാസ്ത്ര വിചക്ഷണനും, ഇസ്ലാമിക പണ്ഡിതനും, ഗ്രന്ഥകർത്താവും, ആയിരുന്ന ഡോ. എഫ്.ആർ. ഫരീദി എന്ന ഡോ. ഫസലുറഹ്മാൻ ഫരീദ് (1932 ഏപ്രിൽ 2- ജൂലൈ 25, 2011),
തനതായ ഒരു സംഗീത ശൈലിക്ക് ജന്മം നൽകിയ ഇംഗ്ലീഷ് സംഗീതജ്ഞനും നടനും നാടകകൃത്തുമായിരുന്ന ചാൾസ് ഡിബ്ഡിൻ ( 1745 മാർച്ച് 4 - 1814 ജൂലൈ 25),
കത്തോലിക്കാ സഭയുടെ തലവനും 1484 ഓഗസ്റ്റ് 29 മുതൽ അദ്ദേഹത്തിൻ്റെ മരണം വരെ പേപ്പൽ രാജ്യങ്ങളുടെ ഭരണാധികാരിയുമായിരുന്ന ഇന്നസെൻ്റ് എട്ടാമൻ മാർപ്പാപ്പ (1432- 1492 ജൂലൈ 25)
റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ, കുബ്ലാ ഖാൻ തുടങ്ങിയ കവിതകൾ എഴുതുകയും, വേഡ്സ്‌വർത്തിനൊപ്പം ഇംഗ്ലീഷ് കവിതയിലെ കാല്പനിക പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളായി എണ്ണപ്പെടുന്ന ഒരു ഇംഗ്ലീഷ് കവിയും, സാഹിത്യനിരൂപകനും, ദാർശനികനു ആയിരുന്ന സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്(21 ഒക്ടോബർ 1772- 25 ജൂലൈ 1834),
ജനിച്ചതും വളർത്തപ്പെട്ടതും മാർഗരറ്റ് ആൻ ബൾക്ക്ലി എന്ന പേരിൽ പെണ്ണായിട്ടായിരുന്നെങ്കിലും പ്രായപൂർത്തിയെ തുടർന്നുള്ള ജീവിതം മുഴുവൻ ആൺവേഷത്തിൽ കഴിഞ്ഞ പത്തൊൻപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ ബ്രിട്ടീഷ് സൈനികവൈദ്യൻ ജെയിംസ് മിറാന്ദ സ്റ്റ്യൂവർട്ട് ബാർ (1789-25 ജൂലൈ 1865)
ജൈറോസ്കോപ് നിയന്ത്രിത ബോംബ് സൈറ്റ്, ദീർഘദൂര റോക്കറ്റിനുള്ള ജഡത്വീയ നിയന്ത്രണ സംവിധാനം, വിമാനങ്ങൾക്കുള്ള SPIRE (spatial inertial reference equipment) ഉപകരണം, പോളാരിസ് ഉൾപ്പെടെയുള്ള നിയന്ത്രിത മിസൈലുകളിലെ ജഡത്വീയ നിയന്ത്രണ സിസ്റ്റം മുതലായവ കണ്ടുപിടിച്ച അമേരിക്കൻ എയ്റോനോട്ടിക്കൽ എൻജിനീയർ ചാൾസ് സ്റ്റാർക് ഡ്രാപെർ (1901 ഒക്ടോബർ 2-1987 ജൂലൈ 25),
പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് തന്റെ ജീവിതം ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിയ്ക്കുന്നു എന്നറിഞ്ഞതിനു ശേഷം "ദി ലാസ്റ്റ് ലെക്ചർ: റിയലി അചീവിംഗ് യുവർ ചൈൽഡ്‌ഹുഡ് ഡ്രീംസ്"എന്ന പ്രഭാഷണം നടത്തുകയും, 'അന്ത്യപ്രഭാഷണം' എന്ന പേരിൽ ഒരു പുസ്തകം രചിയ്ക്കുകയും, 46 ഭാഷകളിലേയ്ക്ക് ഇത് തർജ്ജമ ചെയ്യപ്പെടടുകയും, ന്യൂയോർക്ക് ബെസ്റ്റ് സെല്ലർ ലിസ്റ്റിലും സ്ഥാനം പിടിക്കുകയും ചെയ്ത അമേരിക്കൻ കമ്പ്യൂട്ടർ എഞ്ചിനീയറും പ്രൊഫസ്സറുമായിരുന്ന റാൻഡോൾഫ് ഫ്രഡറിക് എന്ന റാൻഡി പോഷ് (1960 ഒക്ടോബർ 23 - 2008 ജൂലയ് 25),
നോവലായ സോർബ ദ ഗ്രീക്ക് അടിസ്ഥാനമാക്കി സംവിധാനം ചെയ്ത സോർബ ദ ഗ്രീക്ക് എന്ന ചലച്ചിത്രത്തിലൂടെ പ്രസിദ്ധനായ ഗ്രീക്ക് സൈപ്രസ് ചലച്ചിത്ര സംവിധായകനായിരുന്ന മൈക്കിൾ കകോയാനിസ്( ജൂൺ 11, 1922 – ജൂലൈ 25, 2011),
ചരിത്രത്തിൽ ഇന്ന്…
*********
306 - കോൺസ്റ്റൻ്റൈൻ ഒന്നാമൻ റോമൻ ചക്രവർത്തിയായി അദ്ദേഹത്തിൻ്റെ സൈന്യം പ്രഖ്യാപിച്ചു .
864 - ചാൾസ് ദി ബാൾഡിൻ്റെ പിസ്ട്രസിൻ്റെ ശാസന വൈക്കിംഗുകൾക്കെതിരെ പ്രതിരോധ നടപടികൾക്ക് ഉത്തരവിട്ടു .
1467 - മോളിനെല്ല യുദ്ധം : തോക്കുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഇറ്റലിയിലെ ആദ്യത്തെ യുദ്ധം.
1547 - ഫ്രാൻസിലെ ഹെൻറി രണ്ടാമൻ കിരീടമണിഞ്ഞു .
1554 - സ്പെയിനിലെ മേരി ഒന്നാമൻ്റെയും ഫിലിപ്പ് രണ്ടാമൻ്റെയും രാജകീയ വിവാഹം വിൻചെസ്റ്റർ കത്തീഡ്രലിൽ ആഘോഷിച്ചു .
1668 - കിഴക്കൻ ചൈനയിൽ 8.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 43,000 പേർ മരിച്ചു.
1837 - ഒരു ഇലക്ട്രിക്കൽ ടെലിഗ്രാഫിൻ്റെ ആദ്യത്തെ വാണിജ്യ ഉപയോഗം ലണ്ടനിൽ വില്യം കുക്കും ചാൾസ് വീറ്റ്‌സ്റ്റോണും വിജയകരമായി പ്രദർശിപ്പിച്ചു .
1853 - "റോബിൻ ഹുഡ് ഓഫ് എൽ ഡൊറാഡോ" എന്നറിയപ്പെടുന്ന കാലിഫോർണിയയിലെ പ്രശസ്ത കൊള്ളക്കാരനായ ജോക്വിൻ മുരിയേറ്റ കൊല്ലപ്പെട്ടു.
1894 - ചൈനയുടെ ഒരു യുദ്ധക്കപ്പൽ ജപ്പാൻ ആക്രമിച്ചതിനു പുറകേ ആദ്യ ചൈന-ജപ്പാൻ യുദ്ധം ആരംഭിച്ചു.
1907 - കൊറിയ ജപ്പാന്റെ സാമന്ത രാജ്യമായി.
1908 - അജിനൊമോട്ടൊ കമ്പനി ജപ്പാനിൽ സ്ഥാപിതമായി.
1920 - അറ്റ്ലാന്റിക്കിനു കുറുകേയുള്ള ആദ്യ ഉഭയദിശാ റേഡിയോ പ്രക്ഷേപണം നടന്നു.
1945 - ലോകത്തിൽ ആദ്യമായി അണുബോംബ് പരീക്ഷണം അമേരിക്ക നടത്തി. ശാന്തസമുദ്രത്തിലെ ബിക്കിനി പവിഴപുറ്റു തുരുത്തിലായിരുന്നു പരീക്ഷണം.
1947 - സർ സി.പി.യെ. കെ.പി.എസ് മണി വെട്ടിപ്പരിക്കേൽപിച്ചു.
1973 - സോവിയറ്റ് യൂണിയന്റെ മാർസ് 5 ശൂന്യാകാശപേടകം വിക്ഷേപിച്ചു.
1978 - ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുവായ ലൂയി ബ്രൗൺ ലണ്ടനിൽ പിറന്നു.
1984 - റഷ്യക്കാരി സ്വറ്റ്ലെന ആദ്യമായി ബഹിരാകാശത്ത് നടന്നു
1987 - ഡോ. ആർ. വെങ്കട്ടരാമൻ 8-മത് രാഷ്ട്രപതിയായി ചുമതലയേറ്റു.
1997 - കെ.ആർ. നാരായണൻ ഇന്ത്യയുടെ 10-മത് രാഷ്ട്രപതിയായി സ്ഥാനമേറ്റു.
2001 - ചമ്പൽക്കാടുകളിലെ കൊള്ളക്കാരിയും പിന്നീട് ലോക്സഭാംഗവുമായ ഫൂലൻദേവിയെ ഡൽഹിയിലെ വീടിനു മുൻപിൽ വെടിവെച്ചു കൊന്നു.
2002 - ഡോ. എപിജെ അബ്ദുൽ കലാം രാഷ്ട്രപതിയായി ചുമതലയേറ്റു
2007 - പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ വനിത
2008 - ബാംഗ്ലൂരിൽ സ്ഫോടന പരമ്പര.
2018 - അസ്-സുവാഡ ആക്രമണം: സിറിയയിൽ ഏകോപിത ആക്രമണങ്ങൾ നടന്നു.
2022- ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി സത്യപ്രതിജ്‌ഞ ചെയ്തു
2020 - ഖെലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ നാലാം പതിപ്പിന് ഹരിയാന ആതിഥേയത്വം വഹിക്കുമെന്ന് 2020 ജൂലൈ 25 ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ കിരൺ റിജിജു പ്രഖ്യാപിച്ചു.
2020 - ഇന്ത്യയും യൂറോപ്യൻ യൂണിയനും അടുത്ത അഞ്ച് വർഷത്തേക്ക് ശാസ്ത്ര-സാങ്കേതിക സഹകരണത്തിനുള്ള കരാർ പുതുക്കി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya