ഇന്ന് മെയ് 28: ലോക വിശപ്പ് ദിനം ! സച്ചിദാനന്ദന്റെയും ഇ.പി. ജയരാജന്റേയും ജന്മദിനം: ഇറ്റലിയിലെ മിലാനില്‍ നെപ്പോളിയന്‍ കിരീടധാരണം നടത്തിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project MAY 28

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************
                  🌅ജ്യോതിർഗ്ഗമയ🌅

Advertisment


കൊല്ലവർഷം 1200 
എടവം 14,
മകയിരം / പ്രഥമ
2025 മെയ് 28, 
ബുധൻ

ഇന്ന്;

* ലോക വിശപ്പ് ദിനം !*[World Hunger Day -വിശപ്പ് എല്ലാ രാജ്യത്തെയും ബാധിക്കുന്ന ഒരുവലിയ വെല്ലുവിളിയാണ്. വിശപ്പിനെ, പട്ടിണിയെ ചെറുക്കുന്നതിനുള്ള ആഗോള പ്രവർത്തനത്തിന് തുടക്കം കുറിയ്ക്കാനാണ് ഓരോ വർഷവും മെയ് 28 ന്  ലോക വിശപ്പ് ദിനം ആചരിയ്ക്കുന്നു. ]publive-image

 * ലോക ആർത്തവ ശുചിത്വ ദിനം!  [World Menstrual hygiene day; ആര്‍ത്തവം ഒരു ശാരീരികാ വസ്ഥയാണെന്നും, ആരോഗ്യമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുമെന്നും സമൂഹത്തെ ബോധവൽക്കരിക്കാനായി ലോക ആരോഗ്യ സംഘടന ആചരിക്കുന്ന ഒരു ദിനമാണ് ആർത്തവ ശുചിത്വ ദിനം.]

* ആംനെസ്റ്റി ഇന്റർനാഷണൽ ദിനം ![ Amnesty International Day !ബാലവേല മുതൽ ശൈശവവിവാഹ നിയമം വരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായി അവബോധം വളർത്തുവാൻ ഒരു ദിനം.]publive-image

* തേലസ് ദിനം ![Thales Day; പ്രപഞ്ചത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് തൻ്റെ വ്യക്തിപരമായ അന്വേഷണങ്ങളിലൂടെ ആദ്യകാല ഗ്രീക്ക് ചിന്തകളിൽ വിപ്ലവം സൃഷ്ടിച്ച, പുരാതന ഗ്രീക്ക്തത്ത്വചിന്തകനായ തെലെസ് ഓഫ് മിലേറ്റ്സ് നെക്കുറിച്ച് അറിയാൻ ഒരു ദിനം.   ]

* ലോക പാഷൻ ഫ്രൂട്ട് മാർട്ടിനി ദിനം![World Passion Fruit Martini Day ;  വാനിലയുടെ ഗന്ധവും പാഷൻ ഫ്രൂട്ട് പ്യൂരിയുടെ സ്വാദും ഉൾപ്പെടുന്ന ഒരു വോഡ്ക അധിഷ്‌ഠിത കോക്‌ടെയിലിൻ്റെ രുചി അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.]

publive-image

*ലോക ഒട്ടർ  ദിനം![ഒട്ടർ അഥവാ നീർ നായകളെക്കുറിച്ച് അറിയാനും, അവയുടെ ആവാസ വ്യവസ്ഥകളെക്കുറിച്ചും, അവ നേരിടുന്ന ഭീഷണികളെക്കുറിച്ചും അവബോധം വളർത്തുന്നതിനുമായി ഒരു ദിവസം.]

* കാനഡ ; 
* ഒന്നിലധികം ജനന ബോധവൽക്കരണ (ദേശീയ) ദിനം!

* National Multiple Births Awareness Day ![ ഒരേ ഗർഭത്തിൽ നിന്ന് രണ്ടോ അതിലധികമോ കുഞ്ഞുങ്ങൾ ജനിക്കുന്ന കൗതുകകരമായ സംഭവങ്ങളെക്കുറിച്ചും, ഇത്തരം വൈദ്യശാസ്ത്ര വിസ്മയങ്ങളെ കുറിച്ചും അറിയാനും പഠിയ്ക്കാനും ഒരു ദിവസം. ]

publive-image
       
*ക്രോയേഷ്യ: സശസ്ത്ര സേന ദിനം !
*ഫിലിപ്പൈയ്ൻസ്: പതാക ദിനം !
*നേപ്പാൾ / അസർബൈജാൻ ! *അർമേനിയ: പ്രജാതന്ത്ര ദിനം !
*പാകിസ്ഥാൻ :ദേശീയ ദിനം !(യോം തക്ബീർ)

* USA ;
*ദേശീയ ഹാംബർഗ്ഗർ ദിനം ![National Hamburger Day ;  പ്രതിവർഷം 50 ബില്ല്യണിലധികം കഴിക്കുന്ന അമേരിയ്ക്കക്കാരുടെ ഏറ്റവും ഇഷ്ട ഭക്ഷണമായ ഹാംബർഗറെ കുറിച്ചറിയാൻ ഒരു ദിനം  .]publive-image

*ദേശീയ സീനിയർ ഹെൽത്ത് & ഫിറ്റ്നസ് ദിനം! [ ആരോഗ്യമുള്ള ശരീരത്തിനകത്തേ ആരോഗ്യമുള്ള മനസ്സിന് സ്ഥാനമുള്ളു അതിനാൽ എത്ര പ്രായമായാലും, പ്രായം എത്രയായാലും ആരോഗ്യമുള്ള ശരീരവുമായി ഇരിയ്ക്കാൻ നമ്മെ ഓർമ്മിപ്പിയ്ക്കുന്നതിന് ഒരു ദിനം. ]

*ദേശീയ ബ്രിസ്കറ്റ് ദിനം ![National Brisket Day - ബ്രിസ്‌കെറ്റ് എന്നറിയപ്പെടുന്ന ബീഫ് കട്ട് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വിഭവത്തെക്കുറിച്ച് അറിയാൻ കഴിയ്ക്കാൻ ഒരു ദിനം. ]publive-image

  ഇന്നത്തെ മൊഴിമുത്തുകൾ
    
''ഏതൊരു മനുഷ്യൻ കർമ്മത്തിൽ അകർമ്മത്തെ കാണൂന്നുവോ, അപ്രകാരം തന്നെ അകർമ്മത്തിൽ കർമ്മത്തെ കാണുന്നുവോ അവൻ മനുഷ്യരിൽ വച്ച് ബുദ്ധിമാനാകുന്നു. അവൻ സർവ്വ കർമ്മങ്ങളും ചെയ്യുന്ന യോഗിയാണ്.''

.          [ - ഭഗവദ്ഗീത ]
 *********
ഇന്നത്തെ പിറന്നാളുകാർ
***********
കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുൻസെക്രട്ടറിയും, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ച വ്യക്തിയും, കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ 'Indian Literature ' ന്റെ മുൻഎഡിറ്ററും  ഇപ്പോൾ കേരളസാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കോയപറമ്പത്ത്    സച്ചിദാനന്ദന്റെയും (1946),

publive-image

തൃശൂർ അതിരൂപത വികാരി ജനറൽ, മൗണ്ട് സെന്റ് തോമസിൽ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടർ എന്നീ പദവികളിപ്രവർത്തിച്ച സീറോ മലബാർ സഭയിലെ മെൽബൺ രൂപതയുടെ മുൻമെത്രാനും  സഭയുടെ ചരിത്രത്തിൽ ആദ്യമായി നിയമിതനായ കൂരിയ മെത്രാനുമായിരുന്ന മോൺ ബോസ്കോ പുത്തൂരിന്റെയും (1946),

publive-image

ദീർഘകാലം സിപിഐ (എം) കണ്ണൂർ ജില്ല സെക്രട്ടറിയായും തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും  കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ എന്നീ ചുമതലകളിലും  പ്രവർത്തിക്കുകയും 1991-ൽ അഴീക്കോട് നിന്നും 2011-ലും 2016-ലും കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും നിയമസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെടുകയും 2016 മേയ് 25-ന് പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിയുമായിരുന്ന ഇ.പി. ജയരാജന്റേയും (1950),publive-image

 2018-ൽ നടത്തിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി പി എം നേതാവും ഇപ്പോൾ കേരളത്തിലെ ഫിഷറീസ്, സാംസ്കാരിക വകുപ്പ്, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ സജി ചെറിയാൻ്റെയും (1965),

ജനാധപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവും സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗവും  സംസ്ഥാന കമ്മിറ്റിയംഗവും  മുൻ പാർലമെൻറംഗവുമായ സി.എസ്. സുജാതയുടെയും (1965),publive-image

നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും 2016-ലെ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര നിയമസഭാമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സിപിഐ (എം )നേതാവ് കെ. അൻസലൻ്റെയും (1966),

1993-ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട്, അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ  കുടുംബ ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട  മലയാളചലച്ചിത്ര സംവിധായകൻ രാജസേനന്റെയും (1958),publive-image

കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരകയും നടിയുമായ പേർളി മാണി (1989)യുടേയും,

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌സി‌പി) നേതാവും  ലക്ഷദ്വീപിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ ( പതിനാറാമത് ലോകസഭ )പി‌.പി. മുഹമ്മദ് ഫൈസലിൻ്റെയും (1975),

2022-ലെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (സമ്പർക്കക്രാന്തി) നേടിയ മലയാളത്തിലെ ഒരു നോവലിസ്റ്റും, ചെറുകഥാകൃത്തുമായ  വി. ഷിനിലാലിന്റെയും (1975),publive-image

എക്പ്രസ്സ് ദിനപത്രം, ധനം ബിസിനസ്സ് മാഗസിൻ, സൺഡേ ഇന്ത്യൻ മാഗസിൻ തുടങ്ങിയവയിൽ എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള പത്രപ്രവർത്തകനും മേഘപഠനങ്ങൾ, നിലാവും പിച്ചക്കാരനും, തത്തകളുടെ സ്കൂൾ, ഒന്നാം പാഠപുസ്തകം, മാഞ്ഞുപോയില്ല വൃത്തങ്ങൾ, പഴയ നിയമത്തിൽ പുഴകളൊഴുകുന്നു ( പാമ്പോ കുയിലോ എന്ന കവിത മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ മലയാളം എംഏ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.) തുടങ്ങിയ കൃതികളുടെ രചയിതാവും ആയ ശ്രീകുമാർ കരിയാഡിന്റെയും (1961),

publive-image

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ വി. എസ്  ബിന്ദുവിന്റെയും 

എഴുത്തുകാരനും കവിയുമായ മോഹൻദാസ് മൊകേരിയുടെയും (1960),

നിലവിലെ പാകിസ്താൻ ദേശീയ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് മിസ്ബാ ഉൾ ഹഖൻ്റെയും (1974).publive-image

ഒരു അമേരിക്കൻ ന്യൂറോളജിസ്റ്റും ബയോകെമിസ്റ്റുമായ സ്റ്റാൻലി ബെഞ്ചമിൻ പ്രുസിനർൻ്റെയും ( 1942)

ഓസ്ട്രേലിയൻ ഗായികയും, നടിയുമായ   കൈലീ  ആൻ മിനോയുടെയും (1968) ജന്മദിനം !
************publive-image
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
************
മൊയ്തു പടിയത്ത് ജ. (1931-1989  )
വീർ സവർക്കർ ജ. (1883 -1966 ) 
എൻ.ടി.ആർ  ജ. (1923–1996)
ഇയാൻ  ഫ്ലെമിങ് ജ. (1908-1964)

publive-image

എഴുപതോളം പുസ്തകങ്ങളുടെ കർത്താവും നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധി നേടുകയും, മുസ്ലീം സാമൂഹ്യ പരിവൃത്തം ഉള്ള 100 ദിവസത്തിനു മേൽ ഒരേ പ്രദർശനശാലയിൽ പ്രദർശിപ്പിച്ചിട്ടുള്ള രണ്ടു മലയാള ചിത്രങ്ങളായ ഉമ്മയും കുട്ടിക്കുപ്പായവും അടക്കം നിരവധി സിനിമകളുടെ കഥയും തിരകഥയും സംഭാഷണവും രചിച്ച ശ്രീ മൊയ്തു പടിയത്ത് (28. മെയ്.1931-ജനുവരി 11, 1989  )

ഹിന്ദുത്വസൈദ്ധാന്തികൻ എന്ന നിലയിൽ അറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയും ആധുനിക ഹിന്ദുത്വ സംഘടനകളുടെ ആരാധ്യപുരുഷനും പ്രചോദകനുമായി കണക്കാക്കപ്പെടുന്ന വിനായക് ദാമോദർ സവർക്കർ എന്ന വീർ സവർക്കർ (മെയ് 28, 1883 -1966 ഫെബ്രുവരി 26),publive-image

തെലുഗു ചലച്ചിത്രമേഖലയിലെ ഒരു നടനും, സംവിധായകനും, നിർമ്മാതാവും കൂടാതെ തെലുഗു ദേശം പാർട്ടിയുടെ സ്ഥാപകനും, പ്രവർത്തകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന എൻ.ടി.ആർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നന്ദമുറി തരക രാമ റാവു (28 മേയ് 1923–18 ജനുവരി 1996),

ഇഗ്ലീഷ് എഴുത്തുകാരനും, പത്രപ്രവർത്തകനും, നേവൽ രഹസ്യ വിഭാഗ ഉദ്യോഗസ്തനും, ജെയിംസ് ബോണ്ട് നോവലുകൾ എഴുതി പ്രസിദ്ധി ആർജിച്ച ഇയാൻ ലങ്കാസ്റ്റർ ഫ്ലെമിങ് (28 മെയ് 1908 – 12 ആഗസ്റ്റ് 1964) 
********

publive-image
ഇന്നത്തെ സ്മരണ !!"
********
എം.പി വീരേന്ദ്രകുമാർ മ. (1936-2020)
മുട്ടത്തുവർക്കി, മ. (1913-1989)
ഇടവ ബഷീർ     മ.(1948 -2022)
ഡോ. കെ.ജി അടിയോടി മ. (1937-2001)
ബി വിഠലാചാര്യ മ. (1920-1999) 
മായ ആഞ്ചലോ മ. (1928-2014),

publive-image

എഴുത്തുകാരനും14 -ാം ലോക്‌സഭയിലെ അംഗവും ലോക്താന്ത്രിക് ജനതാദൾ രാഷ്ട്രീയ  പാർട്ടിയുടെ കേരള സംസ്ഥാന  പ്രസിഡന്റും മലയാളം ദിനപത്രമായ മാതൃഭൂമിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഡോ സുകുമാർ അഴീക്കോട്‌ -തത്ത്വമസി പുരസ്കാര ജേതാവുമായിരുന്ന മണിയങ്കോട് പത്മപ്രഭ വീരേന്ദ്രകുമാർ (22 ജൂലൈ 1936 - 28 മെയ് 2020)

മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തുകയും സാധാരണ മലയാളികളെ സാഹിത്യലോകത്തേക്ക് കൈപിടിച്ച് ആനയിക്കുകയും ചെയ്ത ജനപ്രീയ എഴുത്തുകാരനും കഥാകാരനും ആയിരുന്ന മുട്ടത്ത് വർക്കി(ഏപ്രിൽ 28, 1915-മെയ് 28, 1989),publive-image

മലയാള ചലച്ചിത്ര പിന്നണിഗായകനും ഗാനമേളകളുടെ സംഘാടകനുമായിരുന്ന ഇടവ ബഷീർ ( 2 ഡിസംബർ 1948 - 28 മേയ് 2022).

പ്രമുഖനായ ജന്തുശാസ്ത്രജ്ഞനും, ശാസ്ത്ര സാഹിത്യകാരനും, UPSCയിലെ ആദ്യ മലയാളി മെബറും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിലൊ രാളുമായിരുന്ന കേണോത്ത് ഗോവിന്ദൻ അടിയോടി എന്ന ഡോ. കെ.ജി അടിയോടി(1937 ഫെബ്രുവരി 18 – 2001 മേയ് 28),

കന്നടയിലുംതെലുങ്കിലും സിനിമകൾ എടുത്ത ഒരു പ്രശസ്ത സിനിമാ സംവിധായകനും നിർമ്മിതാവും തെലുങ്കു സിനിമാലോകത്ത് ജാനപദ ബ്രഹ് മ  എന്നറിയപ്പെട്ടിരുന്ന ബി. വിഠലാചാര്യ (18 ജനുവരി1920 – 28 മെയ് 1999)

publive-image

ലോകമെങ്ങും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതും, വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നതും ആയ "ഐ നോ വൈ ദ കേജ്ഡ് ബേഡ് സിങ്സ്" എന്ന വിഖ്യാത ആത്മകഥ എഴുതിയ പ്രമുഖ അമേരിക്കൻ കവയിത്രിയും മനുഷ്യാവകാശ പ്രവർത്തക യുമായിരുന്ന മായ ആഞ്ചലോ(4 ഏപ്രിൽ 1928 – 28 മേയ് 2014)

ചരിത്രത്തിൽ ഇന്ന്…
********
1644 - ഡെർബിയിലെ ഏളിനു കീഴിലുള്ള റോയലിസ്റ്റ് സൈന്യം ബോൾട്ടൺ കൂട്ടക്കൊല നടത്തി.publive-image

1805 ഇറ്റലിയിലെ മിലാനിൽ നെപ്പോളിയൻ കിരീടധാരണം നടത്തി.

1830 എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പടിഞ്ഞാറൻ പ്രേരിയിലേക്ക് ഇന്ത്യയെ നീക്കം ചെയ്യാൻ കോൺഗ്രസ് അനുമതി നൽകി.

publive-image

1863 ആഫ്രിക്കൻ-അമേരിക്കൻ റിക്രൂട്ട്‌മെൻ്റുകളുടെ 54-ാമത് മസാച്യുസെറ്റ്‌സ്, ബോസ്റ്റൺ വിട്ടു, സൗത്ത് കരോലിനയിലെ ഹിൽട്ടൺ ഹെഡിലേക്ക്.

1859 ഫ്രഞ്ച് സൈന്യം വടക്കൻ ഫ്രാൻസിലെ ഓസ്ട്രിയൻ സൈന്യത്തിന് നേരെ ആക്രമണം നടത്തി.publive-image

1871 പാരീസ് കമ്യൂണിന്റെ പതനം. വെർസൈൽസിൽ നിന്നുള്ള സൈന്യം അടിച്ചമർത്തപ്പെട്ടു.

1900 - ബ്രിട്ടൻ ദക്ഷിണാഫ്രിക്കയിൽ ഓറഞ്ച് ഫ്രീ സ്റ്റേറ്റ് പിടിച്ചെടുത്തു.publive-image

1908 ഇയാൻ ഫ്ലെമിംഗ് എന്ന ബ്രിട്ടീഷ് നോവലിസ്റ്റ്, ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചു.

1918 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അർമേനിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.

1918 - അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.

1940 ബെൽജിയം ജർമ്മനിക്ക് കീഴടങ്ങി.1952 ഗ്രീസിലെ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.publive-image

1940 - രണ്ടാം ലോകമഹായുദ്ധം: ഓസ്ട്രിയ ജർമനിക്ക് കീഴടങ്ങി.

1953 മെലഡി, ടെക്നിക്കലറിലെ ആദ്യത്തെ ആനിമേറ്റഡ് 3-ഡി കാർട്ടൂൺ, പ്രീമിയർ.1961 മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണൽ സ്ഥാപിതമായി.

1964 ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപീകരിച്ചു.

1993 എറിത്രിയയും മൊണാക്കോയും ഐക്യരാഷ്ട്രസഭയിൽ ചേരുന്നു.

2002 - മാഴ്സ് ഒഡീസി ചൊവ്വയിൽ മഞ്ഞുകട്ടയുടെ വൻ നിക്ഷേപമുള്ളതായി സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തി.

publive-image

2008 - നേപ്പാളിലെ ഭരണഘടനാ അസംബ്ലിയുടെ ആദ്യ യോഗം നേപ്പാളിനെ ഒരു റിപ്പബ്ലിക്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചു, ഷാ രാജവംശത്തിന്റെ 240 വർഷത്തെ ഭരണം അവസാനിപ്പിച്ചു .

2010 - ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി 148 യാത്രക്കാർ മരിച്ചു.

2011 - വിവാഹമോചനത്തിന്റെ ആമുഖത്തിൽ മാൾട്ട വോട്ട് ചെയ്തു ; ഈ നിർദ്ദേശം 53% വോട്ടർമാർ അംഗീകരിച്ചു, അതിന്റെ ഫലമായി ചില വ്യവസ്ഥകൾക്ക് വിധേയമായി വിവാഹമോചനം അനുവദിക്കുന്ന ഒരു നിയമം വർഷാവസാനം പ്രാബല്യത്തിൽ വന്നു.publive-image

2016 - സിൻസിനാറ്റി മൃഗശാലയിലെയും ബൊട്ടാണിക്കൽ ഗാർഡനിലെയും തന്റെ ചുറ്റുപാടിൽ മൂന്ന് വയസ്സുള്ള ആൺകുട്ടിയെ പിടികൂടിയ ശേഷം ഹരാംബെ എന്ന ഗൊറില്ല വെടിയേറ്റ് മരിച്ചു, ഇത് വ്യാപകമായ വിമർശനത്തിനും വിവിധ ഇന്റർനെറ്റ് മെമ്മുകൾക്കും കാരണമായി . 

2017 - മുൻ ഫോർമുല വൺ ഡ്രൈവർ തകുമ സാറ്റോ തന്റെ ആദ്യ ഇന്ത്യാനാപൊളിസ് 500 വിജയിച്ചു , അങ്ങനെ ചെയ്യുന്ന ആദ്യത്തെ ജാപ്പനീസ്, ഏഷ്യൻ ഡ്രൈവർ. ഡബിൾ വേൾഡ് ചാമ്പ്യൻ ഫെർണാണ്ടോ അലോൻസോ തന്റെ ആദ്യ മത്സരത്തിൽ തന്നെ എഞ്ചിൻ പ്രശ്നത്തിൽ നിന്ന് വിരമിച്ചു.

2023 - പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭാരതത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം ഉത്ഘാടനം ചെയ്തു.

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
************