ഇന്ന് സെപ്റ്റംബർ 20, അന്താരാഷ്ട്ര തീരദേശ ശുചീകരണ  ദിനം, മഹേഷ് ഭട്ടിന്റേയും മാർക്കണ്ഡേയ കട്ജുവിന്റേയും സൗന്ദര്യ രജനികാന്തിന്റെയും ജന്മദിനം, സലാദിൻ ജെറുസലേം ആക്രമണം ആരംഭിച്ചതും ദ ഹിന്ദു ആദ്യമായി ഒരു പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project september 20

  ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
   **************

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅
.                       

Advertisment

കൊല്ലവർഷം 1201 
കന്നി 4
മകം /ചതുർത്ഥി
2025 സെപ്റ്റംബര്‍ 20, 
ശനി

ഇന്ന് ;

*അന്താരാഷ്ട്ര തീരദേശ ശുചീകരണ  ദിനം ![ നമ്മുടെ സമുദ്രതീരങ്ങളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന് ഒരു ദിവസം. എല്ലാ വർഷവും ആയിരക്കണക്കിന് ടൺ മാലിന്യം സമുദ്രങ്ങളിലും സമുദ്രതീരങ്ങളിലുമായാ അടിഞ്ഞുകൂടുന്നുണ്ട്, അതിൽ കുറഞ്ഞത് 60% പ്ലാസ്റ്റിക് വസ്തുക്കളാൽ നിർമ്മിതവുമാണ്. ഇത് നിയന്ത്രിച്ച് സമുദ്രത്തെയും സമുദ്രതീരത്തെയും ശുചീകരിയ്ക്കാൻ ഒരു ദിവസം.!]

0f7411cb-779c-441c-a764-cff9812b3691

*അന്താരാഷ്ട്ര റെഡ് പാണ്ട  ദിനം![ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള ജീവികളിൽ ഒന്നായ റെഡ് പാണ്ടയ്ക്ക് വേണ്ടി ഒരു ദിനം.  സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കാനും വംശവർദ്ധന നടത്തി അഭിവൃദ്ധി പ്രാപിക്കാനുമുള്ള അതിൻ്റെ അവസരങ്ങൾ കുറഞ്ഞുവരുന്നതിനാൽ, ചുവന്ന പാണ്ടകൾക്ക് അതിനു വേണ്ട സാഹചര്യം ഒരുക്കിക്കൊടുക്കാൻ ഒരു ദിനം. അതോടൊപ്പം
അന്താരാഷ്ട്ര റെഡ് പാണ്ട ദിനം ആളുകളെ ഈ മനോഹരമായ ജീവിയെക്കുറിച്ച് പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും അവ ജീവിക്കുന്ന ചുറ്റുപാടുകളെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നതും ഒരു പ്രധാന ഉദ്ദേശലക്ഷ്യമാണ്.]

3d15cf82-9d23-4fdc-a277-7034aa403afe

  * അന്താരാഷ്ട്ര ആപ്പിൾ കഴിക്കൽ  ദിനം ![ഒരു വലിയ ആഘോഷത്തിന് തയ്യാറാകൂ! ഇന്റർനാഷണൽ ഈറ്റ് ആൻ ആപ്പിൾ ദിനം എല്ലാവരെയും എല്ലാത്തരം ആപ്പിളുകളുടെയും സ്വാദിഷ്ടമായ രുചി ആസ്വദിക്കാൻ ക്ഷണിക്കുന്നു. ഗ്രാനി സ്മിത്തിന്റെ എരിവ് മുതൽ ഹണിക്രിസ്പിന്റെ മധുരമുള്ള ക്രഞ്ച് വരെ, ഓരോ രുചിക്കും അനുയോജ്യമായ ഒരു ആപ്പിൾ വിപണിയിൽ ലഭ്യമാണ്.നമ്മൾ എന്തിനാണ് ഈ ദിവസം ആഘോഷിക്കുന്നതെന്ന് നിങ്ങൾ ചോദിക്കുന്നു? ആപ്പിൾ വെറും രുചികരം മാത്രമല്ല; അവ ഗുണങ്ങളാൽ നിറഞ്ഞതാണ്. ഒരു ആപ്പിൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പല വിധത്തിൽ വർദ്ധിപ്പിക്കും. ]

2ccdf066-0379-46d2-a494-18e1f1f16ee9

*അന്തർദ്ദേശീയ സർവ്വകലാശാല കായികദിനം ![international university sports day] -സർവ്വകലാശാലകളിലെ കായിക വിനോദത്തിൻ്റെ പ്രാധാന്യവും സമൂഹത്തിൻ്റെ സേവനത്തിൽ കായിക വിദ്യാഭ്യാസം ഏകീകരിക്കുന്നതിൽ സർവകലാശാലകളുടെ സാമൂഹിക പങ്കും ഉയർത്തിക്കാട്ടുന്നതിനാണ് ഈ ദിനം ലക്ഷ്യമിടുന്നത് . യൂണിവേഴ്‌സിറ്റി സ്‌പോർട്‌സിൻ്റെ അന്താരാഷ്‌ട്ര ദിനം സ്‌പോർട്‌സിനെ കേന്ദ്രീകരിച്ച് അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള സംവാദം എന്നിവയാണ് ഈ ദിനത്തിൽ നാം ചെയ്യേണ്ടത്, ഇവ യുവജനങ്ങൾക്കിടയിൽ കായിക വിനോദങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിയ്ക്കുന്നു]

1daedf66-45b1-4bc7-a0d6-3e76ad65f803

* മലങ്കര പുനരൈക്യ ദിനം ![മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ നിന്ന് പിരിഞ്ഞ് കത്തോലിക്കാ സഭയുമായി സഹവർത്തിത്വത്തിലേർപ്പെട്ടപ്പോൾ ആർച്ച് ബിഷപ്പ് ഗീവർഗീസ് ഇവാനിയോസിൻ്റെ നേതൃത്വത്തിൽ നടന്ന പുനരൈക്യ പ്രസ്ഥാനത്തിൻ്റെ ഫലമായി 1930 സെപ്റ്റംബർ 20 ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ രൂപീകരിച്ചു. ]

* USA;
*National Fried Rice Day
[ദേശീയ ഫ്രൈഡ് റൈസ്  ദിനം -മൃദുവായ മാംസങ്ങൾ, പുതിയ പച്ചക്കറികൾ, വിദേശ സുഗന്ധവ്യഞ്ജനങ്ങളുടെ സിംഫണി എന്നിവയുമായി വിദഗ്ധമായി സംയോജിപ്പിച്ച ഫ്ലഫി, ആവി പറക്കുന്ന ധാന്യങ്ങളുടെ രുചികരമായ, ഗുണമുള്ളഇപ്രകാരം ബഹുമുഖവും രുചികരവുമായ വിഭവത്തിൻ്റെ ഭംഗി ആസ്വദിക്കുന്ന ദിനം]

1ce53aee-7ee3-40d0-9e95-6bf42c83dc3c

*റാസ്‌ബെറി ദിനം ![കാവെർനോമ എന്നറിയപ്പെടുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിനം സമർപ്പിച്ചിരിക്കുന്നത്. റാസ്ബെറി ദിനത്തിൻ്റെ തുടക്കം, കൂട്ടായ പ്രവർത്തനത്തിൻ്റെയും ശക്തിയുടെയും അപൂർവ ന്യൂറോളജിക്കൽ ഡിസോർഡറുകളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൻ്റെയും പ്രാധാന്യത്തിൻ്റെ അടയാളമാണ്. കാവർനോമ ബാധിച്ച വ്യക്തികൾക്ക് പിന്തുണയും കരുത്തും നൽകുന്ന യുകെ ആസ്ഥാനമായുള്ള ദി കാവർനോമ സൊസൈറ്റിയാണ് ഈ ദിനാചരണം ആരംഭിച്ചത്. 2019 ജൂലൈയിൽ #BrainLifeGoals പ്രോജക്റ്റ് വിജയികളിൽ ഒരാളായി യൂറോപ്യൻ ഫെഡറേഷൻ ഓഫ് ന്യൂറോളജിക്കൽ അലയൻസസ് (EFNA) സൊസൈറ്റിയെ തിരഞ്ഞെടുത്തു, ഇത് റാസ്‌ബെറി ദിനം സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. ]

04ea7549-2bfd-4b8a-871d-5fce670ec61f

*ലോക പെല്ലദിനം ![കടൽഭക്ഷണം, മാംസം, പച്ചക്കറികൾ എന്നിവയുടെ മിക്‌സിനൊപ്പം കുങ്കുമപ്പൂ കലർന്ന അരിയും കലർത്തിയും രുചികരമായ ഒരു സ്പാനിഷ് വിഭവം.. പരമ്പരാഗത സ്പാനിഷ് പാചകരീതിയുടെ ഈ വ്യാപാരമുദ്രയിലൂടെ രുചിമുകുളങ്ങൾക്ക് അൽപ്പം രുചികരമായി ആസ്വദിക്കാനുള്ള മികച്ച അവസരമാണ് വേൾഡ് പേല്ല ദിനം. ]

*ദേശീയ ശിശുസംരക്ഷണ ദിനം ! . [കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ കമ്മ്യൂണിറ്റികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ദിനമാണിത്.]

010e6bb4-7c8f-417f-9a67-50abdb7150dd

*ദേശീയ പഞ്ച്  ദിനം![പഞ്ച് ദിനത്തിൽ അക്രമം പാടില്ല! പകരം, നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഒരു വലിയ പാത്രത്തിൽ ഫ്രൂട്ടി പഞ്ചിനു ചുറ്റും കൂട്ടി ഉന്മേഷം ആസ്വദിക്കുന്ന ദിനം ]

*ദേശീയ ക്വെസോ ദിനം![, പ്രിയപ്പെട്ട മെക്‌സിക്കൻ അല്ലെങ്കിൽ ടെക്‌സ്-മെക്‌സ് റെസ്‌റ്റോറൻ്റിലേക്ക് പോകുക, ഒരു പാത്രത്തിൽ ക്യൂസോ ചീസ് ഡിപ്പ് കുഴിക്കുന്നത് ആസ്വദിക്കുന്ന ദിനം ]

7e7891ab-7631-4a9d-9adb-2e62b57ebe29

*ദേശീയ വ്യാപാരി ദിനം![ വ്യാപാരികൾക്കും അവരുടെ കഠിനാധ്വാനത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ഒരു ദിനം. അവർ ചെയ്യുന്ന കഠിനാധ്വാനത്തെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്ന അംഗീകാര പരിപാടികൾ, ആഘോഷങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ ഈ ദിവസത്തിൽ ഉൾപ്പെടുന്നു]

* നേപ്പാൾ - ഭരണഘടന ദിനം !
* തായ്‌ലാൻഡ്‌ - ദേശീയ യുവ ദിനം !
* ജർമനി - വിശ്വ ബാല ദിനം !
Uk National fitness day 

USA
National Pepperoni Pizza Day
National String Cheese Day

         ഇന്നത്തെ മൊഴിമുത്ത്      
          **********   

7a3a9aaa-d985-4c54-8d21-b062c97e701b
"അജ്ഞാതമായ ഒരു രാജ്യത്തേക്ക്, നിരവധി സന്തോഷങ്ങൾ അനുഭവിയ്ക്കാൻ, നിരവധി സഖാക്കളെ കണ്ടെത്താൻ, നിങ്ങൾക്കു വിജയിക്കാൻ നിങ്ങൾ പുറപ്പെടുന്ന മഹത്തായ നിങ്ങളുടെ സാഹസിക യാത്രയിൽ നിങ്ങൾ ധൈര്യത്തോടെയും ധീരതയോടെയും പെരുമാറിയാൽ മാത്രമേ, നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തെ ശ്രേഷ്ഠമായി പ്രചോദിപ്പിക്കാനും നിങ്ങൾക്ക് ശരിയായ രീതിയാൽ എവിടെയും ജീവിക്കാനും കഴിയൂ എന്നത് നിങ്ങൾ ഒരിക്കലും മറക്കരുത്. അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങൾ ധാരാളം യുദ്ധങ്ങൾ തോൽക്കുവാൻ സാധ്യതയുണ്ട് "

             [ -ആനി ബസന്റ് ]
            *******

5a74e39f-1fa1-4555-9807-b49b76bc4761
ഇന്നത്തെ പിറന്നാളുകാർ
................
ഹിന്ദി സിനിമയിൽ ഏറെ അറിയപ്പെടുന്ന പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ മഹേഷ് ഭട്ടിന്റേയും (1948),

ഇന്ത്യൻ നിയമജ്ഞനും മുൻ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായും പ്രവർത്തിച്ചിരുന്ന മാർക്കണ്ഡേയ കട്ജുവിന്റേയും (1946),

എ​സ്.​എ​ൻ.​ഡി. ​പി യോ​ഗം മു​ൻ പ്രസിഡന്റും പ്രശസ്ത അഭിഭാഷകനുമായ അ​ഡ്വ.​ സി.​കെ. വി​ദ്യാ​സാ​ഗ​റിന്റേയും (1949),

68a7fecb-5d7a-4b72-a3a8-5abfe702deeb

കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചിട്ടുള്ള സം‌വിധായകനും  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മുൻചെയർമാനും ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ മുൻ അദ്ധ്യക്ഷനുമായ ടി.കെ രാജീവ് കുമാറിന്റെയും (1964 ),

പൊന്നാനി സ്കോളർ കോളേജ്‌, തിരൂർ ആർട്ട്സ്‌ കോളേജ്‌, വിശ്വഭാരതി കോളേജ്‌ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ, കഴിഞ്ഞ 15 വർഷക്കാലമായി അദ്ധ്യാപകർ, നേഴ്സുമാർ, കമ്പനി സ്റ്റാഫുകൾ, ബിരുധധാരികൾ തുടങ്ങിയവർക്ക്‌ നേതൃത്വപരവും വ്യക്തിത്വ വികാസപരവുമായ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുകയും യു.എ.ഇ , കെനിയ, സൗത്ത്‌ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന ഒപ്പം എഴുത്തുകാരനും  ഇടതുപക്ഷ സഹചാരിയുമായ  അജിത്‌ കൊളാടിയുടേയും ( 1960),

422e311d-2d19-4d04-88c1-f07ff9b77672

രജനികാന്തിന്റെ മകളും നടിയും, ഗ്രാഫിക് ഡിസൈനറുമായ സൗന്ദര്യ രജനികാന്തിന്റെയും (1984),

ടെർമിനേറ്റർ സാൽവേഷനിലെ ലെഫ്. ബ്ലയർ വില്യംസ് എന്ന കഥാപാത്രത്തെയും TNT ടെലിവിഷൻ പരമ്പരയായ ഫാളിംഗ് സ്കൈസിലെ ആൻ ഗ്ലാസ് എന്ന കഥാപാത്രത്തേയും അവിസ്മരണിയമാക്കിയ അമേരിക്കൻ അഭിനേത്രിയും മോഡലുമായ കോറിന്ന മൂൺ ബ്ലഡ്ഗുഡിന്റെയും (1975) ജന്മദിനം !               
********"
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖരായ ചിലർ
....................

198fe862-0f15-4a43-81aa-4cc4d17e1cc3
പി. കുമാരൻ ജ. (1906-1970)
മംഗലാട്ടു രാഘവൻ ജ. (1921- 2021)
ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ജ. (1959-2022)
ജയന്ത ഹസാരിക ജ. (1943 -1977)
അക്കിനേനി നാഗേശ്വരറാവു ജ. (1924-2014)
ഴാങ് ജാക്വിസ് ഡെസ്സാലൻ ജ. (1758-1806)
ജെയിംസ് ഡ്യൂവെർ ജ. (1842 -1923 )

79d24a29-76eb-45ec-b34a-70da910ce5ab

കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, കെ.പി.സി.സി. എക്സിക്യൂട്ടിവംഗം, സംസ്ഥാന സഹകരണ ഉപദേശകാംഗം, കേരള സംസ്ഥാന സഹകരണ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ, എന്നിനിലകളിൽ പ്രവർത്തിക്കുകയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത കോൺഗ്രസ്  നേതാവ് പി. കുമാരൻ (20 സെപ്റ്റംബർ 1906 - 1970),

മയ്യഴി വിമോചനസമര നേതാവും  സോഷ്യലിസ്റ്റും ഫ്രഞ്ചു കവിതകളുടെ വിവർത്തകനും, കവിയും പത്രപ്രവർത്തകനുമായിരുന്ന ഈയിടെ അന്തരിച്ച മംഗലാട്ടു രാഘവൻ (1921 സെപ്റ്റംബർ  20 - 2021സെപ്റ്റംബർ4),

76ceef84-61ee-48ce-b26d-9c8462a73367

ഭൂപൻ ഹസാരികയുടെ ഇളയ സഹോദരനും, നിരവധി ചലച്ചിത്രഗാനങ്ങൾക്ക്  സംഗീത സംവിധാനം നിർവ്വഹിച്ച ആസ്സാമീസ് ഗായകനും ഗാനരചയിതാവുമായിരുന്ന ജയന്ത ഹസാരിക(20 സപ്തംബർ 1943 – 15 ഒക്ടോബർ 1977),

69 വർഷത്തെ അഭിനയജീവിതത്തിൽ  പുരാണം, സാമൂഹികം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദ്യമായ ധാരാളം ചിത്രങ്ങളിൽ വേഷമിടുകയും,   ഇപ്പോഴത്തെ നടൻ നാഗാർജുനയുടെ പിതാവും ,ആന്ധ്രാ സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ ഉപദേഷ്ടാവായിരുന്ന പ്രശസ്തനായ  തെലുഗു ചലച്ചിത്രനടൻ അക്കിനേനി നാഗേശ്വരറാവു(സെപ്റ്റംബർ 20, 1924 - 2014 ജനുവരി 22 ),

589b78f3-8328-4fca-b239-4be861aabb33

നിരക്ഷരനായ ഒരു അടിമയായിരുന്നെങ്കിലും, ഫ്രാൻസിന്റെ അധീനതയിൽ നിന്ന് ഹെയ് തിയെ സ്വതന്ത്രമാക്കുകയും 1804 മുതൽ 06 വരെ രാജ്യത്തിന്റെ ചക്രവർത്തിയായി ഭരണം നടത്തുകയും ഒരു കലാപത്തിൽ കൊല്ലപ്പെടുകയും ചെയ്ത ഴാങ് ജാക്വിസ് ഡെസ്സാലൻ(സെപ്റ്റംബർ 20, 1758 – ഒക്ടോബർ 17, 1806),

c733e972-addf-40c0-a52a-677c0b1aff87

നിർവാത പരീക്ഷണങ്ങളെക്കുറിച്ചും ദ്രവവാതകങ്ങളുടെ ലീന താപത്തെക്കുറിച്ചും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും, നിമ്നതാപ ഗവേഷണങ്ങളുടേയും ഉച്ചനിർവാത പരീക്ഷണങ്ങളുടേയും പ്രണേതാക്കളിൽ ഒരാളും തെർമോസ്ഫ്ലാസ്ക് കണ്ടുപിടിക്കുകയും ചെയ്ത ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞൻ ജെയിംസ് ഡ്യൂവെർ (1842 സെപ്റ്റംബർ 20- 1923 മാർച്ച് 27 ).

സ്മരണാഞ്ജലി !!!
******

c80b535b-5a77-4af3-b310-83f08d80c4e1

ടി.കെ. വേലുപ്പിള്ള മ. (1882-1950)
കെടാമംഗലം പപ്പുകുട്ടി മ. (1901-1974)
ആനി ബസന്റ്  മ. (1847-1933)
കെ.സി.എസ്. മണി മ. (1922 -1987)
എ.എൽ. ജേക്കബ് മ. (1911-1995)
കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് മ. (1924 -2012)
രാധിക തിലക്‌ മ. (1969-2015 )
കനകലത ബറുവ മ. (1924 -1942)
ജഗ്‌മോഹൻ ഡാൽമിയ മ. (1940-2015)
സ്വെൻ നിക്വിസ്റ്റ് മ. (1952- 2006)
ബുർഹാനുദ്ദീൻ റബ്ബാനി മ. (1940-2011)

adf712d6-6c1e-4964-a5ff-cde2324e8047

കൃഷിശാസ്ത്രം, വേലുത്തമ്പി ദളവ, തിരുവിതാംകൂര്‍ രാജ്യഭരണം, മൂന്നു മഹാരാജാക്കന്‍മാര്‍,  വൃത്താന്തമഞ്ജരി, ത്യാഗചരിതങ്ങള്‍, രാമായണം ഗദ്യപ്രബന്ധം, സാഹിത്യദര്‍ശം തുടങ്ങിയ കൃതികൾ രചിച്ച പ്രസിദ്ധ ചരിത്രകാരനും, അധ്യാപകനും, നിയമനിര്‍മിതാവും എഴുത്തുകാരനും ആയിരുന്ന സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ള(1882- സെപ്റ്റംമ്പർ 20, 1950)

 സഹോദര പ്രസ്ഥാനത്തിലും കർഷക തൊഴിലാളി പ്രസ്ഥാനത്തിലും അംഗമാകുകയും പീഡിതരെ കുറിച്ച് കവിതകൾ എഴുതുകയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽ സാമുഹിക സാമ്പത്തിക പരിവർത്തനം ലക്ഷ്യ മാക്കി അനേകം രചനകൾ നടത്തുകയും ചെയ്ത കേരള മയോക്കൊവ്സ്ക്കി എന്ന് അറിയപ്പെടുന്ന  കെടാമംഗലം പപ്പുകുട്ടി (1901 മാർച്ച് 21- സെപ്റ്റംബർ 20, 1974),

0877c383-44a9-49e4-a13f-59a260b20679

ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെവെട്ടിപ്പരുക്കേൽപ്പിച്ചതിൻറെ പേരിൽ കേരളം മുഴുവൻ അറിയപ്പെടുവാൻ ഇടയായ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന കോനാട്ടുമഠം ചിദംബര സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ്. മണി (മാർച്ച് 2, 1922 - സെപ്റ്റംബർ 20, 1987)

ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് നിയമസഭകളിൽ എറണാകുളം മണ്ഡലത്തിൽ നിന്ന്‌ നിയമസഭയിലേക്കെത്തുകയും, കൃഷിവകുപ്പും, മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്യുകയും ചെയ്തഒരു മുൻ മന്ത്രിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന എ.എൽ. ജേക്കബ്
 (19 ഏപ്രിൽ 1911 - 20 സെപ്റ്റംബർ 1995),

cc469fb4-0db4-46c1-9a1d-2c8b3b4aed84

മൂന്നാം കേരളനിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച സി പി ഐ നേതാവായിരുന്ന കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട്(27 മേയ് 1924 - 20 സെപ്റ്റംബർ 2012),

ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും ലളിതഗാനങ്ങൾ പാടുകയും, ദൂരദർശനുൾപ്പെടെ വിവിധ ചാനലുകളിൽ അവതാരകയും യേശുദാസ്, എം.ജി. ശ്രീകുമാർ, എസ്. ജാനകി എന്നിവരുടെ സ്റ്റേജ് ഷോകളിലും ഗാനങ്ങൾ പാടുകയും എഴുപതോളം സിനിമകളിൽ പാടുകയും ചെയ്ത പിന്നണി ഗായിക രാധിക തിലക് (1969-2015 സെപ്റ്റംബർ 20)

f8d27386-88cf-4305-b377-2b8157a958f2

ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്പതു വർഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിത ആനി  വുഡ് എന്ന ആനി ബസൻ്റ്( 1847 ഒക്ടോബർ 1 -1933 സെപ്റ്റംബർ 20),

ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ടു നടന്ന ഒരു ജാഥയിൽ പങ്കെടുക്കവേ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട ആസ്സാമിൽ നിന്നുള്ള  സ്വാതന്ത്ര്യ സമര പ്രവർത്തക ആയിരുന്ന കനകലത ബറുവ (22 ഡിസംബർ 1924 - 20 സെപ്തംബർ 1942),

de7012ba-e78a-48bd-a77e-bae94e5dad0a
                   
120' തോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ലോക പ്രശസ്തനായ സ്വീഡിഷ് ചലച്ചിത്രഛായാഗ്രാഹകനായ സ്വെൻ നിക്വിസ്റ്റിനെയും (3 ഡിസംബർ 1952-20 സെപ്റ്റ്ംബർ 2006)

അഫ്ഗാനിസ്താന്റെ ഒരു മുൻ പ്രസിഡണ്ടും, രാജ്യത്തെ ഒരു പ്രമുഖ ഇസ്ലാമികസംഘടനയായ ജാമിയത്ത്-ഇ ഇസ്ലാമിയുടെ നേതാവുമായിരുന്ന ബുർഹാനുദ്ദീൻ റബ്ബാനി(1940 - 2011, സെപ്റ്റംബർ 20)
.....................
ചരിത്രത്തിൽ ഇന്ന് …
*********

1187 - സലാദിൻ ജെറുസലേംആക്രമണം ആരംഭിച്ചു.

1519 - ഫെർഡിനാൻഡ് മാഗല്ലൻ, 270 സഹയാത്രികരുമായി ഭൂമി ചുറ്റി സഞ്ചരിക്കാനുള്ള തന്റെ കപ്പൽയാത്ര സാൻലൂകാർ ഡി ബരാമെഡയിൽ നിന്നും ആരംഭിച്ചു.

d43adfbf-c9fa-4950-bb14-ea53c5ffec26

1878 സെപ്തംബർ 20 ന്, ദ ഹിന്ദു ആദ്യമായി ഒരു പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ചു.

1891 - ആദ്യ പെട്രോൾ കാർ  അമേരിക്കയിൽ മസാചുസെറ്റ്സിലെ സ്പ്രിങ്ഫീൽഡിൽ പുറത്തിറങ്ങി.

1920 - ഐറിഷ് സ്വാതന്ത്ര്യസമരംബ്രിട്ടീഷ് പോലീസ് രണ്ട് നാട്ടുകാരെ കൊല്ലുകയും ഐആർഎ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്നതിനായി ബാൽബ്രിഗൻ പട്ടണം കത്തിക്കുകയും ചെയ്തു.

1930 - ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്,   സീറോ മലങ്കര കത്തോലിക്ക സഭ സ്ഥാപിച്ചു.

1932 - ഗാന്ധിയുടെ നിരാഹാര സമരം1932-ൽ മഹാത്മാഗാന്ധി തൊട്ടുകൂടാത്തവരോട് പെരുമാറുന്നതിനെതിരെ നിരാഹാര സമരം ആരംഭിച്ചു. 

d33c02b2-53f9-4fc0-be5c-cd104a39fd46

1941 - ലിത്വാനിയയിലെ ഹോളോകോസ്റ്റ് ; നെമെൻസൈനിൽ 400 ഓളം ജൂതന്മാരുടെ കൂട്ട വധശിക്ഷ ആരംഭിച്ചു.

1942 - ഉക്രെയ്നിൽ ഹോളോകോസ്റ്റ് ;2 ദിവസത്തിനുള്ളിൽ 3000 ജൂതന്മാരെ കൂട്ടക്കൊല ചെയ്തു.

1946 - ആദ്യ കാൻ ചലച്ചിത്രോൽസവം  സംഘടിപ്പിക്കപ്പെട്ടു.

1971 - ഐറിൻ ചുഴലിക്കാറ്റ് നിക്കരാഗ്വയിൽ ഒരു കരയ്ക്ക് കാരണമായ ശേഷം, ചുഴലിക്കാറ്റ് വേണ്ടത്ര ശക്തി വീണ്ടെടുത്തു, അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് പസഫിക്കിലേക്ക് കടക്കുന്ന ആദ്യത്തെ അറിയപ്പെടുന്ന ചുഴലിക്കാറ്റായി ഇത് മാറി.

1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.

f92ab03d-edb7-4ead-bea2-ced5e8cf3816

1984 - ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കൻ നയതന്ത്ര്യ കാര്യാലയത്തിനു നേരെയുണ്ടായ ആത്മഹത്യാ കാർബോംബ്‌ ആക്രമണത്തിൽ ഇരുപത്തിരണ്ടു പേർ കൊല്ലപ്പെട്ടു.

1990 - സൗത്ത് ഒസ്സെഷ്യ സ്വാതന്ത്ര്യം1990 സെപ്റ്റംബർ 20 ന്, ദക്ഷിണ ഒസ്സെഷ്യ ജോർജിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

2000 - ബ്രിട്ടന്റെ എം.ഐ. 6 രഹസ്യാന്വേഷണ വിഭാഗത്തിന്റെ കെട്ടിടത്തിനു നേരെ മിസൈലാക്രമണം നടന്നു. റഷ്യൻ നിർമ്മിത പീരങ്കിവേധ മിസൈൽ ആയ മാർക്ക് 22ആയിരുന്നു ഇതിനുപയോഗിച്ചത്

f563eef9-2d2a-4fb4-bc53-71f9c36a5b97

2008 - പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍  മാരിയറ്റ് ഹോട്ടലില്‍ ഒരു ട്രക്ക് നിറയെ സ്‌ഫോടക വസ്തുക്കളുമായി ചാവേറുകള്‍ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റി ഉണ്ടായ സ്‌ഫോടനത്തില്‍ 54 പേർ കൊല്ലപ്പെട്ടു. 266 പേര്‍ക്ക് പരുക്കേറ്റു.

2011 – യുഎസ് മിലിട്ടറിയിലെ ഉൾപ്പെടുത്തൽസ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരെയും സ്ത്രീകളെയും ആദ്യമായി പരസ്യമായി സേവിക്കാൻ അനുവദിച്ചുകൊണ്ട് യുഎസ് മിലിട്ടറിയുടെ “ചോദിക്കരുത്, പറയരുത്” നയം അവസാനിച്ചു.

f94ed74a-b13e-4247-96c2-ef0ccc100df5

2017 -പ്യൂർട്ടോ റിക്കോയിലെ മരിയ ചുഴലിക്കാറ്റ് 2,975 ആളുകളുടെ മരണത്തിനും 90 ബില്യൺ യുഎസ് ഡോളറിന്റെ നാശനഷ്ടത്തിനും കാരണമായി, ഇത് ഒരു വലിയ മാനുഷിക പ്രതിസന്ധിയിലേക്ക് നയിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya*

Advertisment