/sathyam/media/media_files/2025/05/11/NaLmj20Ww7rdHeNR8YDO.webp)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
മേടം 28.
ചോതി / ചതുർദശ്ശി
2025 മെയ് 11,
ഞായർ
ഇന്ന്
1 22 PM- ന്
കാർത്തിക ഞാറ്റുവേലാരംഭം
*ലോക 'ഈഗോ' അവബോധ ദിനം ![World Ego Awareness Day;ആത്മവിചിന്തനത്തിനിടയിൽ, “നിങ്ങൾ തന്നെയാണ് മികച്ചത്!” എന്ന് മന്ത്രിക്കുന്ന നിങ്ങളുടെ തലയ്ക്കുള്ളിലെ ആ ചെറിയ ശബ്ദത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ഒരുപക്ഷേ, " നിങ്ങൾ മികച്ചത് അർഹിക്കുന്നു " എന്ന്.അതിനെക്കുറിച്ചറിയാൻ അതിനെക്കുറിച്ച് സ്വയം അവബോധം സൃഷ്ടിയ്ക്കാൻ ഒരു ദിവസം.]/sathyam/media/media_files/2025/05/11/4e1d2b2e-d2d6-4ac8-a4e3-d4d4bc357bc8-739947.jpg)
* ലോക ബക്ക്ഫാസ്റ്റ് ദിനം! World Buckfast Day ;ബക്ക്ഫാസ്റ്റ് ടോണിക്ക് വൈൻ ഒരു സ്കോട്ടിഷ് പാനീയമാണ്, അതിനെക്കുറിച്ച് അറിയൻ അത് നുണയാൻ ഒരു ദിനം.
* ജന്മ മാതൃദിനം! [Birth Mother’s Day; അമ്മയുടെ സ്നേഹവും ത്യാഗവും തിരിച്ചറിയുവാൻ, ഒരു കുഞ്ഞ് ജനിയ്ക്കുമ്പോൾ കൂടെ ഒരു അമ്മയും ജനിയ്ക്കുന്നു എന്നറിയാത്ത ലോകത്ത് ജന്മനാ അമ്മമാർ എന്ന നിലയിലുള്ള അവരുടെ അതുല്യവും പ്രധാനവുമായ പങ്കിന് പ്രത്യേക അംഗീകാരം നൽകുവാൻ ഒരു ദിനം ]/sathyam/media/media_files/2025/05/11/4f63756e-1c20-44ad-959f-7fa970e09ad6-189189.jpg)
* സോമർസെറ്റ് ദിനം![ Somerset Day; സോമർസെറ്റ് ദിനം എല്ലാ വർഷവും മെയ് 11-ന് തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സോമർസെറ്റിലെ അതിശയകരമായ കൗണ്ടി ക്രിക്കറ്റിലേയ്ക്ക് ശ്രദ്ധ തിരിയ്ക്കുവാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ളതായ ഒരു ദിനം.]
* തായ്‌ലാൻഡ് - ദേശീയ സശസ്ത്ര സേനയുടെ മിലിട്ടറി പോലീസ് ദിനം !
* വിയറ്റ്നാം : മനുഷ്യാവകാശ ദിനം !/sathyam/media/media_files/2025/05/11/8ac0a52e-0e12-4a4c-bef5-12dfc5b725a9-115044.jpg)
*ദേശീയ ടെക്നോളജി ദിനം ![National Technology Day ; 1998 മെയ് 11 ന്, ഇന്ത്യൻ ആർമിയുടെ പൊഖ്‌റാൻ ശ്രേണിയിൽ വിജയകരമായി ആണവ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ അഭിമാനകരമായ നേട്ടം കൈവരിച്ചു. 1998-ലെ ഈ സ്മാരക സംഭവത്തിന് ശേഷം മുൻ ഇന്ത്യൻ പ്രധാനമന്ത്രി അന്തരിച്ച ശ്രീ. അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയെ സമ്പൂർണ്ണ ആണവ രാജ്യമായി പ്രഖ്യാപിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞർ, ഗവേഷകർ, എഞ്ചിനീയർമാർ തുടങ്ങി എല്ലാവരുടെയും നേട്ടങ്ങളെ അനുസ്മരിക്കുക എന്ന ലക്ഷ്യത്തോടെ 1999 മുതൽ മെയ് 11 ദേശീയ സാങ്കേതിക ദിനമായി ആചരിക്കുന്നു.]/sathyam/media/media_files/2025/05/11/0ba75da2-ce9a-43f3-a14d-382573f85646-193858.jpg)
*ദേശീയ കന്നുകാലി മാംസ നിരോധന ദിനം![ദേശീയ കന്നുകാലി മാംസ നിരോധന ദിനം ആളുകളെ പലപ്പോഴും അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഒന്നിനെക്കുറിച്ച് ചിന്തിപ്പിക്കുന്നു - കുഞ്ഞു പശുക്കിടാക്കളുടെ ജീവിതങ്ങൾ.ഒരുതരം മാംസം മുറിച്ചെടുക്കുക എന്നതല്ല ഇതിന്റെ ലക്ഷ്യം. ആ മൃഗങ്ങൾ ആരുടെയെങ്കിലും പ്ലേറ്റിൽ എത്തുന്നതിനുമുമ്പ് അവ എന്തിലൂടെ കടന്നുപോകുന്നുവെന്ന് മനസ്സിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പലതും ചെറിയ പെട്ടികളിൽ കുടുങ്ങിക്കിടക്കുന്നു, ചലിക്കാൻ പോലും കഴിയുന്നില്ല. നമ്മുടെ തിരഞ്ഞെടുപ്പുകളിൽ നാം ഏതുതരം ലോകത്തെ പിന്തുണയ്ക്കുന്നുവെന്ന് ചിന്തിക്കാൻ ഈ ദിവസം നമ്മോട് ആവശ്യപ്പെടുന്നു.]
*ദേശീയ ഈറ്റ് വാട്ട് യു വാണ്ട് ഡേ ![National 'Eat What You Want' Day ;നിയന്ത്രിത ഭക്ഷണക്രമം ഒരു ദിവസത്തേക്ക് മാറ്റിവെക്കുന്നു. വർഷത്തിൽ ഒരു ദിവസം ഖേദമില്ലാതെ ഭക്ഷണം കഴിക്കുന്നു. നിങ്ങൾ ഡോനട്ടുകളോ ഫാസ്റ്റ് ഫുഡുകളോ ഇഷ്ടപ്പെടുന്നവരാണെങ്കിലും, ഇന്ന് ഇഷ്ടമുള്ള ഭക്ഷണം കുറ്റബോധം തോന്നാതെ സന്തോഷിക്കാനുള്ള ദിവസമാണ്. ]/sathyam/media/media_files/2025/05/11/08c271d3-c61e-475b-bdc8-595309cd3064-263977.jpg)
*ദേശീയ സന്ധ്യാ മേഖല ദിനം ![National Twilight Zone Day; മറ്റൊരു മാനം നൽകുക.കാഴ്ചയുടെയും ശബ്ദത്തിൻ്റെയും മാത്രമല്ല, മനസ്സിൻ്റെയും ഒരു മാനം. ദി ട്വിലൈറ്റ് സോണിൻ്റെ റോഡ് സെർലിംഗിൻ്റെ മനസ്സിനെ വളച്ചൊടിക്കുന്ന ചില എപ്പിസോഡുകൾ ആസ്വദിക്കൂ.“ നിങ്ങൾ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്, കാഴ്ചയുടെയും ശബ്ദത്തിൻ്റെയും മാത്രമല്ല മനസ്സിൻ്റെയും ഒരു മാനം. ഭാവനയുടെ അത്ഭുത ഭൂമിയിലേക്കുള്ള യാത്ര. അടുത്ത സ്റ്റോപ്പ്, ട്വിലൈറ്റ് സോൺ!]
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്്്്്്്്്്്്
‘'ഏതു ധൂസര സങ്കൽപങ്ങളിൽ വളർന്നാലും
ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും-
ഇത്തിരിക്കൊന്നപ്പൂവും!’'
[ - വൈലോപ്പിള്ളി ശ്രീധരമേനോൻ ]
. *************
/sathyam/media/media_files/2025/05/11/8d996429-0a2d-4898-863a-5960970f1f72-234240.jpg)
. ഇന്നത്തെ പിറന്നാളുകാർ
**********
കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി സി.സി പ്രസിഡൻ്റുമായ കെ. സുധാകരൻ്റെയും
ചലച്ചിത്ര സംവിധായകനാണ് ബൈജു കൊട്ടാരക്കര ആദ്യ ചിത്രം 1994ൽ കമ്പോളം, വംശം, കലാപം, ജെയിംസ് ബോണ്ട് കൂടറിയാതെ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും അഭിനേതാവുമായ ബൈജു കൊട്ടാരക്കരയേയും,
/sathyam/media/media_files/2025/05/11/7bd01ce2-0c1c-4736-83c3-fa8bca4a20c6-263946.jpg)
മലയാളചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയും പ്രശസ്ത ചലച്ചിത്ര നടനായ ജഗതി ശ്രീകുമാറിന്റെ മൂന്നാമത്തെ ഭാര്യയിലുള്ള മകളും ശ്രീലക്ഷ്മി ജഗതി എന്ന പേരിലും അറിയപ്പെടുന്ന ശ്രീലക്ഷ്മി ശ്രീകുമാറിന്റേയും (1995),
ഒരു മലയാള സിനിമ-സീരിയൽ അഭിനേത്രിയും പ്രശസ്ത നടനായിരുന്ന എസ്.പി. പിള്ളയുടെ പേരമകളും അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം കയ്യാളിയവരിൽ ഒരാളും നിരവധി ടെലിവിഷൻ പരിപാടികളുടെ വിധികർത്താവായും പ്രവർത്തിക്കുന്ന മഞ്ജു പിള്ളയുടേയും (1975),/sathyam/media/media_files/2025/05/11/4d33e98d-f1c8-4332-9065-f68a7d0d2b1e-369642.jpg)
ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന അന്തര മാലിയുടെയും (1979),
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പൂർവ്വ നടിയും ഇപ്പോൾ ടെലിവിഷൻ അവതാരകയുമായ പൂജ ബേദിയുടെയും (1979)
/sathyam/media/media_files/2025/05/11/92c56619-f859-4051-99de-dd34a5d2362b-495051.jpg)
മിക്സഡ് ആയോധനകല ലോകത്തെ (എംഎംഎ) അറിയപ്പെടുന്ന വ്യക്തിയായ നൈജീരിയയിൽ വളർന്ന കൗമാരപ്രായത്തിൽ അമേരിക്കയിലേക്ക് മാറിയ കമറു ഉസ്മാൻൻ്റേയും(1987),
മെയ് 11ന് ജനിച്ച അമേരിക്കൻ ഫുട്ബോളിലെ താരമായി. ജോർജിയയിലെ അറ്റ്ലാൻ്റയിൽ യാത്ര ആരംഭിച്ചത അവിടെ കായികരംഗത്തെ കഴിവുകൾ പെട്ടെന്ന് തിളങ്ങിയ കാം ന്യൂട്ടൺൻ്റേയും (1989)ജന്മദിനം !
*********
/sathyam/media/media_files/2025/05/11/93a9f7c2-a95a-49e0-839a-3db3ed39fbfe-155589.jpg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ!!!
***********
വൈലോപ്പിള്ളി ശ്രീധരമേനോൻ ജ. (1911-1985 )
സാൽവദോർ ദാലി ജ. (1904 -1989)
കാലടി ഗോപി ജ. (1932 -1998 )
സാദത് ഹസൻ മൻതോ ജ.(1912–1955)
മൃണാളിനി സാരാഭായി ജ. (1918-2016)
ജൊഹാൻബ്ല്യൂമെൻബാഷ് ജ(1752-1840)
ഐസക് ഡി'ഇസ്റെയലി ജ. (1766-1848)
കാമിലൊ ഹോസെ ഥേല ജ. (1916 -2002)
റിച്ചാർഡ് ഫെയ്ൻമാൻ ജ. (1918- 1988)/sathyam/media/media_files/2025/05/11/71fe6969-6f26-4cff-b51a-71163ec47726-867073.jpg)
മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി ശ്രീധരമേനോൻ (1911 മെയ് 11- 1985 ഡിസംബർ 22),
ചിത്രകല , ശിൽപനിർമ്മാണം, ഛായാഗ്രഹണം, സാഹിത്യം, രാഷ്ട്രീയം, ഫാഷൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ജീവിതത്തിന്റെ അതിസങ്കീർണ ഭാവങ്ങളെ രചനകളിലാ വാഹിക്കുകയും," Persistance of vision " എന്ന പ്രസിദ്ധചിത്രം വരയക്കുകയും ചെയ്ത പ്രതിഭാശാലിയായ സ്പാനിഷ് ചിത്രകാരൻ സാൽവദോർ ഡെമിങ്ങോ ഫെലിപ് ജക്വിന്റോ ദാലി ഇ ഡൊമെനെച് എന്ന സാൽവദോർ ദാലി( 1904 മെയ് 11- ജനുവരി 23, 1989),/sathyam/media/media_files/2025/05/11/93aebf32-5f41-4aa1-96f7-ffccad6104ba-726225.jpg)
ഏഴ് രാത്രികൾ അടക്കം പല നാടകകൃതികളും രചിച്ച സാഹിത്യകാരനും നാടകരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തുമായിരുന്ന കാലടി ഗോപി (1932 മെയ് 11-1998 ഏപ്രിൽ 19),
തോബാ തെക് സിംഗ് ഖോൽ ദോ, തണ്ടാ ഘോഷ് തുടങ്ങിയ ഇന്ത്യാ വിഭജനത്തിൻറെ അനന്തര ഫലങ്ങൾ തീക്ഷണമായി പകർത്തിയ ചെറുകഥകൾ എഴുതിയ ഒരു പ്രമുഖ ഉർദു ചെറുകഥാകൃത്തായിരുന്ന
സാദത് ഹസൻ മൻതോയെ(11 മെയ് 1912 – 18 ജനുവരി1955) ,/sathyam/media/media_files/2025/05/11/55e38168-0c45-4c76-8829-d62fb73667c8-850252.jpg)
ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കി കൊടുത്ത പ്രതിഭയും ഡോ വിക്രം സാരാഭായിയുടെ പത്നിയും ആയിരുന്ന മൃണാളിനി സാരാഭായി (1918 മെയ് 11 - 2016 ജനുവരി 21),
പ്രകൃതിചരിത്രവുമായച്ചേർത്ത് മനുഷ്യനെപ്പറ്റി പഠിച്ച ആദ്യ ശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്ന ജർമ്മൻകാരനായ ശരീരശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനും ആയ ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷ് (11 മെയ് 1752 – 22 ജനുവരി 1840) ,/sathyam/media/media_files/2025/05/11/09afded0-f102-460e-b558-2cb395bd5ff2-863592.jpg)
ഓൺ ദി അബ്യൂസ് ഒഫ് സറ്റയർ ,ഡിഫെൻസ് ഒഫ് പൊയട്രി ,അനിക്ഡോട്സ്, കാരക്റ്റേഴ്സ്, സ്കെച്ചസ് ആൻഡ് ഒബ്സർവേഷൻസ് ലിറ്റററി ക്രിട്ടിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ തുടങ്ങിയ കവിതകളും, ക്യൂറീയോസിറ്റീസ് ഒഫ് ലിറ്ററേച്ചർ , മിസലനീസ് , കലാമിറ്റീസ് ഒഫ് ആതേഴ്സ് , ക്വാറൽസ് ഒഫ് ആതേഴ്സ് , അമെനിറ്റീസ് ഒഫ് ലിറ്ററേച്ചർ തുടങ്ങിയ കൃതികളും രചിച്ച ഇംഗ്ലീഷ്കവിയും നിരൂപകനും സാഹിത്യ ഗവേഷകനുമായിരുന്ന ഐസക് ഡി'ഇസ്റെയലി(1766 മെയ് 11-1848 ജനുവരി 19),
യാഥാർതഥ്യ (realism)ത്തിന്റെയും ഫലിതത്തിന്റെയും അംശങ്ങൾ ഉൾ ച്ചേർന്ന നോവലുകളും കഥകളും രചിച്ച നോബൽ സമ്മാന ജേതാവും കവിയും നാടകകൃത്തും ആയിരുന്ന സ്പാനീഷ് സാഹിത്യകാരൻ കാമിലൊ ഹോസെ ഥേല (1916 മെയ് 11 - ജനുവരി 17 , 2002),/sathyam/media/media_files/2025/05/11/085a204d-f0d6-4a8a-8d26-c8dee58448c8-661181.jpg)
വിദ്യുത് കാന്തിക പ്രതിപ്രവർത്തനങ്ങൾ വിവരിക്കുന്ന ക്വാണ്ടം വിദ്യുത്ഗതിക (Quantum Electrodynamics) ത്തെ സൈദ്ധാന്തികവും പ്രായോഗികവുമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കൃത്യമായ സിദ്ധാന്തമാക്കി മാറ്റിയ നോബൽ സമ്മാന ജേതാവായ അമേരിക്കൻ ശാസ്ത്രജ്ഞൻ റിച്ചാർഡ് ഫിലിപ്പ് ഫെയ്ൻമാൻ (മെയ് 11, 1918- ഫെബ്രുവരി 15, 1988),
********
ഇന്നത്തെ സ്മരണ !
********
ടി.കെ പത്മിനി മ. (1940 -1969)
ഡബ്ല്യു.എച്ച്. ഡിക്രൂസ് മ. (1902
വാൾട്ടർ ആഡംസ് മ. (1876-1956)
എഡ്വേർഡ് തോംസൺ മ. (1857-1935 )
ബോബ് മാർലി മ. (1945-1981)
കിം ഫിൽബി മ. (1912- 1988)
യാസുകോ നമ്പ മ. (1949-1996 )
റോബ് ഹാൾ മ. (.961-1996)
/sathyam/media/media_files/2025/05/11/b1159f1c-565a-4a8a-b6f5-ac82ffef87e1-537605.jpg)
വളരെ ചെറിയ കാലയളവിൽ റൊമാന്റിക്, അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റിക് ഗണങ്ങളിൽ ഉൾപ്പെടുന്ന 230 ചിത്രങ്ങൾ രചിച്ച, കേരളത്തിലെ അമൃതാ ഷെർഗിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി.കെ പത്മിനി (1940 മേയ് 2-1969 മേയ് 11),
നൗകാഭാണ്ഡവാഹകരുടെ അസോസിയേഷൻ പ്രസിഡന്റ്, ഓൾ ഇന്ത്യ ആംഗ്ലോഇന്ത്യൻ അസോസിയേഷൻ (കൊച്ചി) പ്രസിഡന്റ്, കപ്പൽത്തുറയിലെ തൊഴിലാളി ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ഒന്നാം കേരള നിയമസഭയിലേക്ക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്ത നിയമസഭാ സാമാജികന്‍ ഡബ്ല്യു.എച്ച്. ഡിക്രൂസ് (14 മാർച്ച് 1902 - 11 മേയ് 1970),/sathyam/media/media_files/2025/05/11/c0c2d21a-b181-4880-8c8b-a7bc53d2f8ec-321829.jpg)
നക്ഷത്രവർണരാജികളെപ്പറ്റി ആദ്യകാല പഠനങ്ങൾ നടത്തിയ യു. എസ്. ജ്യോതിശാസ്ത്രജ്ഞൻ വാൾട്ടർ സിഡ്നി ആഡംസ്(ഡിസംബർ 20, 1876 – മെയ് 11, 1956),
ചിച്ചൻ ഇറ്റ്സയിലെ മായൻ സംസ്കാരാവശിഷ്ടങ്ങളെക്കുറിച്ചു പഠനങ്ങൾ നടത്തി ശ്രദ്ധേയനായ അമേരിക്കൻ പുരാവസ്തു ഗവേഷകൻ എഡ്വേർഡ് ഹെർബെർട്ട് തോംസൺ ( 28 സെപ്റ്റംമ്പർ1857- 1935 മേയ് 11 ),
ഗിറ്റാറിസ്റ്റും ഗാനരചിയിതാവുമായിരുന്ന ഒരു ജമൈക്കൻ സംഗീതഞ്ജനായ ബോബ് മാർലി എന്ന നെസ്റ്റ റോബർട്ട് ബോബ് മാർലി (1945 ഫെബ് 6-1981 മെയ് 11 ),/sathyam/media/media_files/2025/05/11/c8e4b22a-07e9-4005-b750-12c0d3dbbb37-489236.jpg)
ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് കാരനും റഷ്യക്ക് വേണ്ടിയും ബിട്ടനു വേണ്ടിയും
ഒരേ സമയം 2 രാജ്യങ്ങൾക്കു വേണ്ടി അമേരിക്കയിൽ ചാരപ്പണി നടത്തിയ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിൾ ഏജന്റ് കിം ഫിൽബി (1-ജനുവരി-1912- 11 മെയ് 1988),
ഏഴു കൊടുമുടികളും കീഴടക്കിയ ഏറ്റവും പ്രായം കൂടി വനിതയും (1996 വരെ), എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിതയും (1996 വരെ) ആയിരുന്ന ജപ്പാനീസ് പർവതാരോഹക യാസുകോ നമ്പ ( 1949 ഫെബ്രുവരി 2, – 1996 മേയ് 11, ),/sathyam/media/media_files/2025/05/11/523b825d-f452-4cc1-97b7-6cc3cfd29cb3-579538.jpg)
അഞ്ചു തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയെങ്കിലും 1996 ൽ പര്യവേഷണത്തിനിടയിൽ ഉണ്ടായ എവറസ്റ്റ് ദുരന്തത്തിൽപെട്ട് മരണമടഞ്ഞ ന്യൂസീലൻഡിൽ നിന്നുള്ള പർവ്വതാരോഹകനായിരുന്ന റോബർട്ട് എഡ്വിൻ ഹാൾ എന്ന റോബ് ഹാൾ ( 14 ജനുവരി 1961 -11 മേയ് 1996),
ചരിത്രത്തിൽ ഇന്ന് …
********
868 - ഇന്നുവരെ നിലനിൽക്കുന്ന ഏറ്റവും പഴയ അച്ചടിച്ച പുസ്തകം ചൈനയിൽ നിർമ്മിക്കപ്പെട്ടു
1502 - വെസ്റ്റ് ഇൻഡീസിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേതുമായ യാത്രക്ക് ക്രിസ്റ്റഫർ കൊളംബസ് തുടക്കം കുറിച്ചു.
/sathyam/media/media_files/2025/05/11/a92d7262-061e-4ad2-98de-eae426eea003-682858.jpg)
1812 - ബ്രിട്ടീഷ് പ്രധാനമന്ത്രി, സ്പെൻസർ പെർസിവൽ ലണ്ടനിലെ പൊതുസഭാമന്ദിരത്തിൽ വച്ച് വധിക്കപ്പെട്ടു.
1857 - ഇന്ത്യൻ സ്വാതന്ത്ര്യസമരം: സമരഭടൻമാർ ബ്രിട്ടീഷുകാരിൽ നിന്നും ദില്ലി പിടിച്ചെടുത്തു.
1858 - മിനസോട്ട മുപ്പത്തിരണ്ടാമത് അമേരിക്കൻ സംസ്ഥാനമായി./sathyam/media/media_files/2025/05/11/992905f6-23af-45e6-b85d-21facaac2830-299433.jpg)
1867 - ലക്സംബർഗ് സ്വാതന്ത്ര്യം പ്രാപിച്ചു.
1924 - ഗോട്ട്ലിബ് ഡായ്മെറും, കാൾ ബെൻസും ചേർന്ന് മെഴ്സിഡസ്-ബെൻസ് കമ്പനി സ്ഥാപിച്ചു.
1949 - സയാം അതിന്റെ നാമം ഔദ്യോഗികമായി തായ്‌ലന്റ് എന്നാക്കി.
1949 - ഇസ്രയേൽ ഐക്യരാഷ്ട്രസഭയിൽ അംഗമായി./sathyam/media/media_files/2025/05/11/606c91f4-50d3-480d-8b3d-a65dcf0587c4-860076.jpg)
1951 - രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പുതുതായി നിർമ്മിച്ച സോമനാഥ ക്ഷേത്രം ഉദ്ഘാടനം ചെയ്തു
1951 - ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രസിഡൻ്റ് രാജേന്ദ്ര പ്രസാദ് സോമനാഥ
ക്ഷേത്രത്തിലെ ലിംഗത്തിൻ്റെ പുനഃപ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നൽകി.
1960 - ഗർഭനിരോധനഗുളികകൾ വിപണിയിൽ ആദ്യമായി ലഭ്യമായി./sathyam/media/media_files/2025/05/11/8925a6d2-df1c-44ea-8903-975ce78c0e18-467632.jpg)
1962 - ഡോ സർവേപ്പള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
1987 - ആദ്യത്തെ ഹൃദയ-ശ്വാസകോശ മാറ്റിവക്കൽ ശസ്ത്രക്രിയ അമേരിക്കയിലെ ബാൾട്ടിമോറിൽ നടന്നു. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഡോ. ബ്രൂസ് റെയ്റ്റ്സ് ആണ് ഈ ശസ്ത്രക്രിയ നടത്തിയത്.
1996-ൽ, അറ്റ്ലാൻ്റയിലേക്കുള്ള ValuJet DC-9 മിയാമിയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തീപിടിച്ച് ഫ്ലോറിഡ എവർഗ്ലേഡ്സിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 110 പേരും മരിച്ചു./sathyam/media/media_files/2025/05/11/c9e44568-7650-4661-820d-4332985f247d-897435.jpg)
1997 - ഐ.ബി.എം. ഡീപ്പ് ബ്ലൂ സൂപ്പർ കമ്പ്യൂട്ടർ ഗാരി കാസ്പ്രോവിനെ ചെസ് മൽസരത്തിൽ തോല്പ്പിച്ച് ഒരു ലോകചാമ്പ്യനായ ചെസ് കളിക്കാരനെ തോല്പ്പിച്ച ആദ്യ കമ്പ്യൂട്ടറായി.
1998 - ഇന്ത്യ പൊഖ്റാനിൽ മൂന്ന് അണുപരീക്ഷണങ്ങൾ നടത്തി.
1998 മെയ് 11 ന് ഇന്ത്യൻ ആർമിയുടെ രാജസ്ഥാനിലെ പൊഖ്‌റാൻ ടെസ്റ്റ് റേഞ്ചിൽ ശക്തി-I ആണവ മിസൈൽ വിജയകരമായി പരീക്ഷിച്ചതിൻ്റെ വാർഷികത്തോട് അനുബന്ധിച്ച് എല്ലാ വർഷവും മെയ് 11 ന് ഇന്ത്യയിൽ ദേശീയ സാങ്കേതിക ദിനം ആഘോഷിക്കുന്നു./sathyam/media/media_files/2025/05/11/ed19833e-cfda-4e46-b525-e843a5514729-601132.jpg)
1998-ൽ, ഇന്ത്യ മൂന്ന് ഭൂഗർഭ ആറ്റോമിക് സ്ഫോടനങ്ങൾ നടത്തി, 24 വർഷത്തിനിടയിലെ ആദ്യത്തെ ആണവ പരീക്ഷണം.
2010 മെയ് 11-ന്, ഗോർഡൻ ബ്രൗൺ സ്ഥാനമൊഴിയുകയും 13 വർഷത്തെ ലേബർ ഗവൺമെൻ്റിന് അന്ത്യം കുറിക്കുകയും ചെയ്തതിന് ശേഷം, 43-ാം വയസ്സിൽ, 200 വർഷത്തിനിടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഡേവിഡ് കാമറൂൺ മാറി.
/sathyam/media/media_files/2025/05/11/dd1524b9-663d-48b2-9fe4-c5dfe3ef04c1-752716.jpg)
2011 - സ്പെയിനിലെ ലോർക്കയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം .
2012 - ചിക്കാഗോ ജൂറി ഓസ്‌കാർ ജേതാവ് ജെന്നിഫർ ഹഡ്‌സൻ്റെ മുൻ അളിയൻ വില്യം ബാൽഫോറിനെ അവളുടെ അമ്മയെയും സഹോദരനെയും 7 വയസ്സുള്ള മരുമകനെയും കൊലപ്പെടുത്തിയതിന് ശിക്ഷിച്ചു. (ബാൽഫോറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.)
2013 - തുർക്കിയിലെ റെയ്ഹാൻലിയിൽ ബോംബാക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു . /sathyam/media/media_files/2025/05/11/sandeep-modi-ne-1200x675-241418.jpg)
2014 - പോലീസ് ഉദ്യോഗസ്ഥർ സോക്കർ സ്റ്റാൻഡിലേക്ക് കണ്ണീർ വാതകം എറിഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കിൻഷാസയിൽ 15 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2016 - ബാഗ്ദാദിൽ ISIL ബോംബാക്രമണത്തിൽ നൂറ്റിപ്പത്ത് പേർ കൊല്ലപ്പെട്ടു . /sathyam/media/media_files/2025/05/11/e952fce3-d777-4ab1-a45b-9645631db543-980022.jpg)
2017 - പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, 2016-ലെ തെരഞ്ഞെടുപ്പിൽ ദശലക്ഷക്കണക്കിന് ആളുകൾ നിയമവിരുദ്ധമായി വോട്ട് ചെയ്‌തുവെന്ന തൻ്റെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെ അടിസ്ഥാനമാക്കി, ആരോപിക്കപ്പെടുന്ന വോട്ടർ വഞ്ചനയും വോട്ടർ അടിച്ചമർത്തലും അവലോകനം ചെയ്യുന്നതിനായി ഒരു കമ്മീഷൻ ആരംഭിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു.
2022 - മ്യാൻമറിലെ സാഗയിങ്ങിൽ മോൺ ടെയിംഗ് പിൻ കൂട്ടക്കൊലയിൽ ബർമീസ് സൈന്യം 37 ഗ്രാമീണരെയെങ്കിലും വധിച്ചു .
/sathyam/media/media_files/2025/05/11/f74ea0fc-99d5-4c24-bac4-44d9ae0116a1-744522.jpg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us