/sathyam/media/media_files/2025/08/08/new-project-aug-8-2025-08-08-08-16-25.jpg)
. ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
. **************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കർക്കടകം 23
ഉത്രാടം / ചതുർദശി
2025 ആഗസ്റ്റ് 8,
വെള്ളി
ഇന്ന്;
*ലോക പൂച്ച ദിനം ! [ International Cat Day ; സ്വയംപര്യാപ്തരായ ജീവിവർഗ്ഗമായി കണക്കാക്കപ്പെടുന്ന പൂച്ചകൾക്കും ഒരു ദിവസം. മനുഷ്യരോടൊപ്പം ജീവിയ്ക്കാൻ ഇഷ്ടപ്പെടുന്ന ഇവർ പട്ടികളെപ്പോലെ മനുഷർക്ക് ഇണങ്ങി ജീവിയ്ക്കുന്ന ഒരു ജീവിവർഗ്ഗമല്ല. അതുകൊണ്ടുതന്നെ ഇവയെ ഇവയുടെ ജീവിതക്രമത്തെ നിരീക്ഷിച്ചാൽ നമുക്കും പലതും ജീവിതത്തിൽ പഠിയ്ക്കാനുണ്ട് അതിനാൽത്തന്നെ അവയെ നിരീക്ഷിയ്ക്കാൻ പഠിയ്ക്കാൻ ഒരു ദിവസം. ]
*അന്താരാഷ്ട്ര സഖ്യകക്ഷി ദിനം ![സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി നിലകൊള്ളുന്നതിൻ്റെ പ്രാധാന്യം നമ്മെ ഓർമ്മിപ്പിക്കുന്നതിന്ന് ഒരു ദിനം. ]
*അന്താരാഷ്ട്ര ഇൻഫിനിറ്റി ദിനം![അനന്തത അത്ഭുതങ്ങളെ ഉണർത്തുന്നു. സംഖ്യകൾക്കപ്പുറം, തത്ത്വചിന്ത, കല, അസ്തിത്വത്തിന്റെ നിഗൂഢതകൾ എന്നിവയിലേക്ക് വ്യാപിക്കുന്ന ഒരു ആശയമാണിത്. അന്താരാഷ്ട്ര അനന്തതാ ദിനം ആളുകളെ അനന്തവും ആഴത്തിലുള്ളതുമായ ചിന്തയും ഭാവനയും പര്യവേക്ഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. ]
*ആനന്ദം ഉണ്ടാകുന്ന ദിനം ![ Happens Day -ദേശീയ സന്തോഷ ദിനം പരിധികളില്ലാത്ത സന്തോഷമാണ് ഈ ദിനം ഒരാൾക്ക് പ്രദാനം ചെയ്യുന്നത്. ഒരു ദിവസത്തിൽ നിന്ന് ഒരാൾക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? ഒരാളുടെ സന്തോഷം പങ്കിടാനും മറ്റുള്ളവരുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവരാനുമുള്ള ദിവസമാണിത്.]
*ദേശീയ ഡോളർ ദിനം ![ ഡോളർ എന്ന സാമൂഹ്യ സാമ്പത്തിക വിനിമയോപാധിയെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ ഒരു ദിനം ]
*ദേശീയ പിക്കിൾബോൾ ദിനം![എല്ലാ പ്രായത്തിലുമുള്ള കളിക്കാരെ ആകർഷിക്കുന്ന, സൗഹൃദവും ആവേശഭരിതമായ മത്സരവും ഉൾക്കൊള്ളുന്ന, പാരമ്പര്യത്തിൻ്റെയും പുതുമയുടെയും സമന്വയത്തിൽ നിന്ന് ജനിച്ച ഒരു കായിക വിനോദം. ]
*ദേശീയ ശീതീകരിച്ച കസ്റ്റാർഡ് ദിനം ![ National Frozen Custard Dayഐസ്‌ക്രീം പോലെയുള്ള ഫ്രോസൺ കസ്റ്റാർഡ് രുചിയുള്ള ഒരു തനതായ ക്രീം ഡെസേർട്ട്! ദേശീയ ശീതീകരിച്ച കസ്റ്റാർഡ് ദിനം ഈ സ്വർഗ്ഗീയ ട്രീറ്റ് ആഘോഷിക്കാൻ അവസരം നൽകുന്നു. ഫ്രോസൺ കസ്റ്റാർഡ് ഒരിക്കലും പരീക്ഷിക്കാത്തവർക്കായി? ഇതാണ് ഏറ്റവും അനുയോജ്യമായ സമയം]
*ഓഡി ഡേ ![ Odie Day !പ്രശസ്ത കാർട്ടൂണിസ്റ്റ് ജിം ഡേവിസ് സൃഷ്ടിച്ച പ്രശസ്ത ഗാർഫീൽഡ് കോമിക് സ്ട്രിപ്പിലെ സാങ്കൽപ്പിക കഥാപാത്രത്തിന് ആദരവും ആദരവും അർപ്പിക്കാൻ ഒഡി ഡേ ഇവിടെ എത്തിയിരിക്കുന്നു ]
*മികച്ച 8 വെല്ലുവിളി ദിനം ![ Top 8 Challenge Dayപാൽ, മുട്ട, ഗോതമ്പ്, മത്സ്യം, നിലക്കടല, ട്രീ നട്‌സ്, സോയ, കക്കയിറച്ചി: നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഈ മികച്ച 8 അലർജികൾ നീക്കം ചെയ്‌ത് നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുന്നുണ്ടോ എന്ന് നോക്കുക.]
*സ്കോട്ടിഷ് വൈൽഡ്കാറ്റ് ദിനം ![ Scottish Wildcat Dayവംശനാശഭീഷണി നേരിടുന്ന സ്കോട്ടിഷ് കാട്ടുപൂച്ചയെ സംരക്ഷിക്കാൻ ഒരു ദിനം. ]
* മംഗോളിയ, തൈവാൻ: പിതൃദിനം ! [മന്ദാരിനിൽ 'ബാ ബാ' എന്ന് പറഞ്ഞാൽ പിതാവ് എന്നും 8-8 എന്നും അർത്ഥം ഉണ്ട് ]
* ടാൻസാനിയ: നാനെ നാനെ ഡേ ! [കർഷകരെ ആദരിക്കുന്ന ദിനം, സ്വാഹിലിയിൽ നാനെ എന്നാൽ 8 ]
*ഇറാക്കി ഖുർദിസ്ഥാൻ: വെടിനിർത്തൽ ദിനം
* Dying to Know Day
************
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്‌്‌്
"ദേഷ്യപ്പെടുന്ന ഓരോ മിനിറ്റിലും നിങ്ങൾക്ക് അറുപത് സെക്കൻഡ് സന്തോഷം നഷ്ടപ്പെടും.
[ - എമർസൺ ]
***********
ഇന്നത്തെ പിറന്നാളുകാർ
**********"
കോൺഗ്രസ് പ്രവർത്തകനും, വക്കീലും പതിനഞ്ചാം ലോകസഭയിലെ മാനവ വിഭവശേഷി വികസനം, ശാസ്ത്ര- സാങ്കേതികം, എർത്ത് സയൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ മെംബറുമായ കപിൽ സിബലിന്റെയും (1948),
മുൻ കേന്ദ്ര ടൂറിസം മന്ത്രിയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ടൈം ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുത്ത അൽഫോൻസ് കണ്ണന്താനത്തിന്റെയും (1953),
പുന്നപ്ര-വയലാർ സമരകാലത്ത് 12-മത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റുവേദികളിൽ വിപ്ലവ ഗായികയായി പ്രവർത്തനം ആരംഭിച്ച്, ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയും നിലവിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം, എൻഎഫ്ഐഡബ്ള്യുവിന്റെ ദേശീയ നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന (പ്രശസ്ത തിരക്കഥാ കൃത്ത് ശാരംഗപാണിയുടെ സഹോദരികൂടിയായ) പി.കെ മേദിനിയുടേയും (1933),
മികച്ച നടനും മികച്ച സഹ നടനുമുള്ള പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുള്ള മികച്ച യുവ നടൻ ഫഹദ് ഫാസിലിന്റെയും (1982),
ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയില്‍ സ്വന്തമായി അഞ്ഞൂറിലധികം പാട്ടുകള്‍ എഴുതി ട്യൂണ്‍ നല്‍കി പാടുകയും നിരവധി തിരക്കഥകൾ എഴുതുകയും ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും പൂമരം, സഖാവ്, ഉദാഹരണം സുജാത, കുട്ടനാടന്‍ മാര്‍പാപ്പ, പരോള്‍, വള്ളിക്കെട്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത അരിസ്‌റ്റോ സുരേഷിന്റേയും (1956),
എന്റെ പ്രിയപ്പെട്ട മുത്തുവിന്, അച്ഛന്റെ കൊച്ചുമോള് ഗായത്രി, മാനം തെളിഞ്ഞു തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും കഴിഞ്ഞ 50 വർഷംകൊണ്ട് മൂവായിരത്തിലധികം വേദികളിൽ കഥാപ്രസംഗം അവതരിപ്പിക്കുകയും കാഥികനായ വി.ആർ. തയ്യിലിന്റെ (ആറന്മുള വിക്രമൻനായർ) മകനുമായ മുതുകുളം സോമനാഥിന്റേയും (1952)
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വിഗ്രഹണം, ഭാര്യ, സീത, അനുരാഗം, കൂടത്തായി തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്ന പ്രശസ്ത ടെലിവിഷന്‍ താരവും മോഡലുമായ റോണ്‍സണ്‍ വിന്‍സെന്റിന്റേയും (1989),
ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകനുമായ കെയ്ൻ സ്റ്റുവാർട്ട് വില്യംസണിന്റെയും (1990),
രണ്ടു തവണ അക്കാദമി അവാർഡ്, ആറു തവണ ഗോൾഡൻ ഗ്ലോബ്, മൂന്നു തവണ ബാഫ്ത, എമ്മി അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് അർഹനായ അമേരിക്കൻ ചലച്ചിത്ര നടൻ ഡസ്റ്റിൻ ലീ ഹോഫ്മാന്റെയും (1937),
മികച്ച നടിക്കുള്ള 1994ലെ ദേശീയ പുരസ്കാരം നേടിയ ബംഗാളി ചലച്ചിത്രനടി ദേബശ്രീ റോയ് യുടെയും (1964),
പ്രശസ്തനായ ഇംഗ്ലീഷ് ഗണിതഭൗതിക ശാസ്ത്രജ്ഞനും ശാസ്ത്രതത്വ ചിന്തകനുമായ സർ റോജർ പെൻറോസിന്റെയും (1931),
ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനയായ കളിക്കാരനായി വിലയിരുത്തുന്ന സ്വിസ്സ് ടെന്നീസ് കളിക്കാരൻ റോജർ ഫെഡററിന്റെയും (1981) ജന്മദിനം !!!
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********
മയ്യനാട് എ. ജോൺ ജ. (1894 -1968)
മോൺ.ലോറൻസ് പുളിയനത്ത് ജ. (1898-1961 )
ക്യാപ്റ്റൻ ഫിലിപ്പോസ് തോമസ് ജ. (1940-2018)
റെയ്ഹാന ജബ്ബാരി മലായേരി ജ. (1988-2014)
സാറ ടീസ്‍ഡെയിൽ ജ. (1884 - 1933)
അലിജാ ബെഗോവിച്ച് ജ. (1925-2003)
ആൽബെർട്ടൊ ഗ്രെനാഡൊ ജ. (1922-2011)
പത്ര പ്രവര്‍ത്തകനും ക്രൈസ്തവ സാഹിത്യകാരനായിരുന്ന മയ്യനാട് എ. ജോൺ (8 ആഗസ്റ്റ് 1894 - 20 ജനുവരി 1968) ,
ലത്തീൻ കത്തോലിക്കാ സഭയിലെ ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട ഒരു വൈദികൻ മോൺ.ലോറൻസ് പുളിയനം (1898 ഓഗസ്റ്റ് 8 - 1961 ഫെബ്റുവരി 20)
മഹാവീരചക്ര നേടിയ ആദ്യ മലയാളി സൈനികനായിരുന്ന ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് (Thomas Philipose)
(8 ആഗസ്റ്റ് 1940 - 7 ജൂൺ 2018),
ഹെലൻ ഓഫ് ട്രോയ് ആൻഡ് അദർ പോയംസ്, റിവർ റ്റു ദ സീ, ലവ് സോങ്ങ്സ്, തുടങ്ങിയ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച അമേരിക്കൻ കവയത്രി സാറ ടീസ്‍ഡെയിൽ (ആഗസ്റ്റ് 8, 1884 – ജനുവരി 29, 1933) ,
ബോസ്നിയ ഹെർസഗോവീനിയയുടെ ആദ്യത്തെ പ്രസിഡന്റും, പ്രസിദ്ധമായ ഇസ്ലാം രാജമാർഗം അടക്കം ഏറെ ഗ്രന്ഥങ്ങളുടെ കർത്താവും ആയിരുന്ന ബോസ്നിയൻ ചിന്തകനും ആക്റ്റിവിസ്റ്റും, നിയമജ്ഞനുമായ അലിജാ ഇസ്സത്ത് ബെഗോവിച്ച്(ഓഗസ്റ്റ് 8, 1925 – ഒക്ടോബർ 19, 2003),
ചെഗുവേരയൊടൊപ്പം സൈക്കിളിൽ ലാറ്റിൻ അമേരിക്ക ചുറ്റി സഞ്ചരിക്കുവാൻ അദ്ദേഹത്തിന്റെ സഹയാത്രികനായി ഒപ്പമുണ്ടായിരുന്ന ക്യുബയിലെസാന്റിയാഗോ സ്കൂൾ ഓഫ് മെഡിസിന്റെ സ്ഥാപകനും ജീവരസതന്ത്രജ്ഞനും,എഴുത്തുകാരനും ആൽബെർട്ടൊ ഗ്രെനാഡൊ (ആഗസ്റ്റ് 8, 1922 – മാർച്ച് 5, 2011),
തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാളിനെ കുത്തിക്കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധേയയായ ഇറാനിലെ വനിത റെയ്ഹാന ജബ്ബാരി മലായേരി (1988 – ഒക്ടോബർ 25, 2014)
**********
ഇന്നത്തെ സ്മരണ !!!
********
സിദ്ധിക്ക് ഇസ്മായിൽ മ.(1960-2023)
എം ആർ ബി മ. (1909-2001)
എസ്. നിജലിംഗപ്പ മ. (1902-2000)
ഹുസ്സൈൻ ദീദാത്ത് മ. (1918 -2005),
ജയ്മാല ശിലേദാർ മ. (1926- 2013)
ആൽബർട്ട് നമാത്ത്ജീര മ. (1902-1959)
റെയ്മണ്ട് ബ്രൌൺ മ. (1928 -1998)
കെ.ജെ. ജോർജ്ജ് ഫ്രാൻസിസ് (1943-2020)
സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, കഥാരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനാണ് സിദ്ധിക്ക് ഇസ്മായിൽ എന്നറിയപ്പെടുന്ന സിദ്ധിക്ക്(1 ഓഗസ്റ്റ് 1960 - 8 ഓഗസ്റ്റ് 2023)
കേരളത്തിലെ ഒരു സാഹിത്യകാരനും, സാമൂഹ്യപരിഷ്കർത്താവും, പത്രപ്രവർത്തകനും , നാടകം, കവിത, ഉപന്യാസം എന്നീ രംഗങ്ങളിൽ സംഭാവന നൽകിയ എം. രാമൻ ഭട്ടതിരിപ്പാട് എന്ന എം ആർ ബി (1909-ഓഗസ്റ്റ് 8, 2001),
സംയുക്തകര്‍ണാടകത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും സ്വാതന്ത്യസമരസേനാനിയുമായ സിദ്ധവനഹള്ളി നിജ ലിംഗപ്പ എന്ന എസ്. നിജലിംഗപ്പ (ഡിസംബർ 10 1902- ഓഗസ്റ്റ് 8, 2000),
സൂറത്തിൽ ജനിച്ചെങ്കിലും ജനനത്തോടെ കുടുംബം സൌത്ത് ആഫ്രിക്കയിലേക്ക് താമസം മാറുകയും, പ്രഭാഷകൻ, എഴുത്തുകാരൻ,ബഹുമത പണ്ഡിതൻ , എന്നീ നിലകളിൽ ലോകാടിസ്ഥാനത്തിൽ അറിയപ്പെടുന്ന ഒരു അദ്ധ്യാപകനും, മത താരതമ്യ പണ്ഡിതനും ആയിരുന്ന ഷെയ്ഖ് അഹ്മെദ് ഹുസ്സൈൻ ദീദാത്ത് (ജൂലൈ 1, 1918 - ഓഗസ്റ്റ് 8, 2005),
മറാഠിയിൽ ഒപ്പേറ സംഗീതലോകത്തിന് തുടക്കമിട്ട പ്രമുഖ മറാഠി സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ ജയ്മാല ശിലേദാർ (ആഗസ്റ്റ് 21 1926-8 ആഗസ്റ്റ് 2013),
സെൻട്രൽ ആസ്റ്റ്രേലിയൻ ലാൻഡ്സ്കേപ്പ് (1936), ആജന്റ്സി വാട്ടർ ഹോൾ (1937), റെഡ് ബ്ളഫ് (1938), സെൻട്രൽ ആസ്റ്റ്രേലിയൻ ഗോർഗ് (1940) തുടങ്ങിയ മധ്യ ഓസ്ട്രേലിയയുടെ പ്രകൃതി സൗന്ദര്യത്തെ ആസ്പദമാക്കി വരച്ച ജലച്ചായചിത്രങ്ങൾ മൂലം പ്രശസ്തനായ ഓസ്ട്രേലിയായിലെ അരാന്റെ ആദിഗോത്രത്തിൽപ്പെട്ട ചിത്രകാരൻ ആൽബർട്ട് നമാത്ത്ജീര (28 ജൂലൈ 1902 – 8 ഓഗസ്റ്റ് 1959) ,
വിമർശനാത്മകവും ചരിത്രപരവുമായ രീതിയിലുള്ള ബൈബിൾ പഠനത്തിന് അമേരിക്കയിൽ തുടക്കം കുറിച്ച ആദ്യത്തെ കത്തോലിക്കാ പണ്ഡിതനായ റെയ്മണ്ട് എഡ്വേർഡ് ബ്രൌൺ(മെയ് 22, 1928 – August 8, 1998)
1936ൽ കോട്ടയം നാഗമ്പടത്തെ കാച്ചപ്പിള്ളി തറവാട്ടിൽ 14 മക്കളിൽ പത്താമനായി ജനിച്ച് 1957 കേരളാ പൊലീസിൽ ചേർന്ന്. 1979 ൽ കേരള പൊലീസിന് സംഘടനാ സ്വാതന്ത്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ശ്രദ്ധേയനായി, 1980 നായനാർ സർക്കാരിൻ്റെ കാലത്ത് ടി കെ രാമകൃഷ്ണൻ അഭ്യർ മന്ത്രിയായിരുന്ന കാലത് കേരളാപൊലീസിന് സംഘടനാ സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിന് കാരണക്കാരനായ കേരളാ പോലീസ് അസോസിയേഷൻ്റെയും കേരളാ പോലീസ് അസോസിയേഷൻ്റെയും ആദ്യത്തെ ജനറൽ സെക്രട്ടറിയും ഇടപ്പള്ളി എ കെ ജി ഗ്രന്ഥശാലയുടെ സെക്രട്ടറിയുമായിരുന്ന ജോർജ് ഫ്രാൻസിസിൻ്റെ യും(1943 - 8 ഓഗസ്റ്റ് 2020) ചരമദിനം
ചരിത്രത്തിൽ ഇന്ന് …
********
870 - മീർസെൻ ഉടമ്പടി : ജർമ്മൻ രാജാവായ ലൂയിസും അദ്ദേഹത്തിൻ്റെ അർദ്ധസഹോദരൻ ചാൾസ് ദി ബാൾഡും മിഡിൽ ഫ്രാങ്കിഷ് കിംഗ്ഡത്തെ രണ്ട് വലിയ കിഴക്കും പടിഞ്ഞാറും വിഭജിച്ചു
1220 - ലിഹുല യുദ്ധത്തിൽ എസ്തോണിയൻ ഗോത്രങ്ങൾ സ്വീഡനെ പരാജയപ്പെടുത്തി .
1264 - മുഡേജർ കലാപം : കാസ്റ്റിലിയൻ പട്ടാളത്തെ പരാജയപ്പെടുത്തി മുസ്ലീം വിമത സൈന്യം ജെറെസ് ഡി ലാ ഫ്രോണ്ടേരയിലെ അൽകാസർ പിടിച്ചെടുത്തു .
1497 - വാസ്കോ ഡ ഗാമ ഇന്ത്യയിലേക്കുള്ള പര്യടനം ആരംഭിച്ചു.
1503 - സ്കോട്ട്ലൻഡിലെ രാജാവ് ജെയിംസ് നാലാമൻ ഇംഗ്ലണ്ടിലെ ഹെൻറി ഏഴാമൻ രാജാവിൻ്റെ മകൾ മാർഗരറ്റ് ട്യൂഡറിനെ സ്കോട്ട്ലൻഡിലെ എഡിൻബർഗിലെ ഹോളിറൂഡ് ആബിയിൽ വച്ച് വിവാഹം കഴിച്ചു .
1509 - കൃഷ്ണദേവരായർ വിജയനഗര രാജാവായി.
1777 - USA യിലെ Vermont പ്രദേശം ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടിയ ഉടൻ അടിമത്തം നിർത്തലാക്കി.
1888 - 888 വിപ്ലവം എന്നറിയപ്പെടുന്ന മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭം.
1889 - വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരണം ആരംഭിച്ചു.
1940 - ഇന്ത്യക്ക് സ്വാതന്ത്യം നൽകുന്നത് സംബന്ധിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ചർച്ചിലിന്റെ ആഗസ്ത് ഓഫർ.
1942 - ബോംബെയിൽ നടന്ന കോൺഗ്രസ് സമ്മേളനം നാളെ ആഗ സ്ത് 9ന് ക്വിറ്റ് ഇന്ത്യാ ദിനം ആചരിക്കാൻ തീരുമാനിച്ചു.
1945 - US പ്രസിഡണ്ട് ഹാരി ട്രൂമാൻ UN ചാർട്ടറിൽ ഒപ്പുവച്ചു.
1945 - USSR ന്റ കാർമികത്വത്തിൽ ഉത്തര കൊറിയയിൽ കമ്യൂണിസ്റ്റ് സർക്കാർ സ്ഥാപിക്കപ്പെട്ടു.
1947 - പാക്കിസ്ഥാൻ ദേശിയ പതാക അംഗീകരിച്ചു.
1948 - കോഴിക്കോട് കലാസമിതി ആരംഭം. പിന്നീട് 1954-ൽ അഖില മലബാർ കേന്ദ്രസമിതിയായും 1957-ൽ കേരള കേന്ദ്രകലാസമിതിയായും വളർന്നു.
1949 - ഭൂട്ടാൻ സ്വതന്ത്ര രാജ ഭരണത്തിൻ കീഴിലായി.
1960 - ഐവറി കോസ്റ്റ് സ്വതന്ത്ര രാജ്യമായി
1974 - വാട്ടർ ഗേറ്റ് സംഭവം. അമേരിക്കൻ പ്രസിഡണ്ട് നിക്സൺ രാജി പ്രഖ്യാപിച്ചു.
പദവിയിലിരിക്കെ ആരോപണം മൂലം രാജി വയ്ക്കണ്ടി വന്ന ഏക പ്രസിഡണ്ട്.
1876 - എഡിസണ് വീണ്ടും പാറ്റന്റ് ഇത്തവണ autographing Printing ന്
1983 - പ്രഥമ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് തുടങ്ങി, കാൾ ലൂയിസ് വേഗതയേറിയ ഓട്ടക്കാരൻ
1967 - ASEAN (Association of south East Asian Nations) രുപീകൃതമായി.
1985 - ഇന്ത്യയുടെ ധ്രുവ ആണവ പര്യവേക്ഷണ റിയാക്ടർ പ്രവർത്തന മാരംഭിച്ചു.
1988 - 8 വർഷ യുദ്ധത്തിന് ശേഷം ഇറാൻ ഇറാക്ക് വെടി നിർത്തൽ
1994 - കിങ് ജോൻ ഉൻ ഉത്തര കൊറിയയിലെ സമ്പൂർണ്ണ ഏകാധിപത്യയായി.
2008 - 29 മത് ഒളിമ്പിക്സ് ചൈനയിലെ ബെയ്ജിങ്ങിൽ ആരംഭിച്ചു.
2016 - ജി എസ് ടി. ബില്ലിന് പാർലമെന്റ് അംഗികാരം.
2019 - 59 പേരുടെ ജീവൻ കവരുകയും നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുകയും ചെയ്ത ഉരുള്‍പൊട്ടൽ, മലപ്പുറം കവളപ്പാറ മുത്തപ്പന്‍ കുന്നിൽ
2019 - റഷ്യയിലെ ന്യോനോക്സയിൽ സ്റ്റേറ്റ് സെൻട്രൽ നേവി ടെസ്റ്റിംഗ് റേഞ്ചിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു.
2022 - ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫ്ലോറിഡയിലെ പാം ബീച്ചിലെ മാർ -എ-ലാഗോയിലുള്ള വസതിയിൽ ഒരു സെർച്ച് വാറണ്ട് നടപ്പിലാക്കി.
2023 - 2023 ഹവായ് കാട്ടുതീ : ഹവായിയിലെ മൗയി ദ്വീപിൽ തുടർച്ചയായി കാട്ടുതീ പൊട്ടിപ്പുറപ്പെട്ടപ്പോൾ 17,000 ഏക്കർ ഭൂമി കത്തിനശിക്കുകയും 101 പേർ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേരെ കാണാതാവുകയും ചെയ്തു
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya