/sathyam/media/media_files/2025/07/04/new-project-july-4-2025-07-04-08-11-22.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 20
ചിത്തിര / നവമി
2025 ജൂലൈ 4,
വെള്ളി
ഇന്ന്;
*ലോക ചക്ക ദിനം ! [ World Jackfruit Day;ചക്കയ്ക്കും ഒരു ദിനംചക്ക ഒരു പഴം എന്നതിലുപരി അതിൻ്റെ നാനാതരത്തിലുള്ള ഉപയോഗങ്ങളെയും അത് ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പല വിധത്തിലുള്ള ഭക്ഷ്യവിഭവങ്ങളെക്കുറിച്ചും അവയുടെ നിർമ്മാണരീതികളെ കുറിച്ചും അറിയാൻ പഠിയ്ക്കാൻ പ്രചരിപ്പിക്കുവാൻ ഒരു ദിനം. , .]
/filters:format(webp)/sathyam/media/media_files/2025/07/04/2a2f3089-e09f-4b64-966f-fcd3308da6aa-2025-07-04-07-56-58.jpeg)
*ആലീസ് ഇൻ വണ്ടർലാൻഡ് ഡേ ![Alice in Wonderland Day ;ആലീസ് ഇൻ വണ്ടർലാൻഡ് ഡേ'' എന്ന കഥയ്ക്കും ഒരു ദിനം.]
* ഫിലിപ്പൈൻസും, റ്വാണ്ടയും, വടക്കൻ മരിയാന ദ്വീപുകളും ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.!
* ഫിലിപ്പിനോ-അമേരിക്കൻ സൗഹൃദ ദിനം! [ Filipino-American Friendship Day; ഫിലിപ്പിനോ- അമേരിക്കൻ സൗഹൃദ ദിനം വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സ്നേഹബന്ധത്തെ ഈന്നേ ദിവസം ആഘോഷിക്കുന്നു.]
/filters:format(webp)/sathyam/media/media_files/2025/07/04/4a3ab58e-a9d9-40ff-bd9c-8f8d066e1a4d-2025-07-04-07-56-58.jpeg)
* USA;
* അമേരിക്കയിൽ ഇന്ന് സ്വാതന്ത്ര്യ ദിനം! [1776 ൽ - ഈ ദിവസം, അമേരിക്കൻ രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചു, ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പതിമൂന്ന് അമേരിക്കൻ കോളനികൾ വേർപിരിഞ്ഞതായി പ്രഖ്യാപിച്ചു. സ്വന്തം രാഷ്ട്രത്തെ രൂപപ്പെടുത്തിയ സ്വാതന്ത്ര്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം, പരേഡുകൾ, സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ പൊതു വായനകൾ എന്നിവയുൾപ്പെടെ വിവിധ പാരമ്പര്യങ്ങളോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്.]
/filters:format(webp)/sathyam/media/media_files/2025/07/04/1df84c4d-56f8-4438-aaa9-a55eb7bac2b4-2025-07-04-07-56-58.jpeg)
* ദേശീയ ഹിൽബില്ലി ദിനം ! [ National Hillbilly Day; ദേശീയ ഹിൽബില്ലി ദിനം അപ്പലാച്ചിയയുടെ തനതായ സംസ്കാരത്തെയും ആത്മാവിനെയും ആദരിക്കുന്ന ഒരു സജീവമായ അവസരമാണ്. മലഞ്ചെരുവുകളാൽ സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിരോധശേഷിയുള്ള സ്വഭാവത്തെയും വിലമതിക്കാൻ ഈ ദിവസം അവസരം നൽകുന്നു. മലയോരവാസികൾ അവരുടെ സ്വാതന്ത്ര്യത്തിനും വിഭവസമൃദ്ധിക്കും ശക്തമായ സാമൂഹ്യ ബന്ധത്തിനും പേരുകേട്ടവരാണ്.]
*ദേശീയ സീസർ സാലഡ് ദിനം ![National Caesar Salad Dayഎപ്പോഴെങ്കിലും പരമ്പരാഗത ഇറ്റാലിയൻ ഭക്ഷണം കഴിച്ചിട്ടുള്ള അല്ലെങ്കിൽ ഒരു ഇറ്റാലിയൻ റെസ്റ്റോറൻ്റിൽ പോയിട്ടുള്ള ആർക്കും സീസർ സാലഡ് എന്നറിയപ്പെടുന്ന ഈ രുചികരമായ സാലഡ് മിക്സ് അറിയാം. പാർമെസൻ ചീസ്, മുട്ട, വെളുത്തുള്ളി, കുരുമുളക്, വോർസെസ്റ്റർഷെയർ സോസ്, നാരങ്ങ നീര് (ചില സന്ദർഭങ്ങളിൽ, ആങ്കോവികൾ) എന്നിവയുടെ രുചികരമായ മിശ്രിതത്തോടുകൂടിയ റൊമൈൻ ലെറ്റൂസും ക്രൗട്ടണും അടങ്ങിയ ഈ സാലഡ് രുചിയ്ക്കാനും പാചകം ചെയ്യാനും ഒരു ദിനം.]
/filters:format(webp)/sathyam/media/media_files/2025/07/04/0f88fcb9-8322-42e1-9a94-85bd304a28c4-2025-07-04-07-56-58.jpeg)
*ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
“ഒരു നക്ഷത്രത്തിനു താറുമാറാക്കാൻ കഴിയുന്നതാണ് എന്റെ ജീവിതമെങ്കിൽ അതിനു ഞാൻ ഒരു വിലയും കല്പിക്കുന്നില്ല. ജ്യോത്സവും അതുപോലുള്ള അത്ഭുതവിദ്യകളും പൊതുവേ ദുർബല മനസ്സുകളുടെ ലക്ഷണമാണ്. അവ നിങ്ങളുടെ മനസ്സിൽ പ്രബലമാകുന്നു എന്ന് കണ്ടാൽ ഉടനെ ഒരു ഡോക്ടറെ കാണുകയും നല്ല ഭക്ഷണം കഴിച്ച് വിശ്രമിക്കുകയും വേണം.”
"മതത്തേപ്പോലെ മനുഷ്യന് അനുഗ്രഹങ്ങൾ നൽകിയ മറ്റൊന്നില്ല അതു പോലെ തന്നെ തീവ്രമായ നികൃഷ്ടത നൽകിയ മറ്റൊന്നില്ല; മതത്തേപ്പോലെ സമാധാനവും സ്നേഹവും മറ്റൊന്നും നൽകിയില്ല അതേ പോലെ ക്രൂരതയും പകയും മതത്തേപ്പോലെ മറ്റൊന്നും നൽകിയില്ല''
/filters:format(webp)/sathyam/media/media_files/2025/07/04/0c54344b-e60f-401f-9a34-5a38fd26a112-2025-07-04-07-56-58.jpeg)
[ - സ്വാമി വിവേകാനന്ദൻ ] ************
ഇന്നത്തെ പിറന്നാളുകാർ
**********
ടെലിസീരിയൽ സംവിധായകയും ചലച്ചിത്ര ടെലിഫിലിം നടിയും, രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ , ഒരു ഫിലിംഫെയർ അവാർഡ് , രണ്ട് ഫിലിംഫെയർ OTT അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നീന ഗുപ്തയുടെയും ( 1959)
ബ്രാറ്റ് ടിവിയുടെ മണി എന്ന വെബ് സീരീസിൽ അഭിനയിച്ചതിന് ശേഷം പ്രശസ്തിയിലേക്ക് ഉയർന്ന സാമൂഹിക താരവും നടിയും . അവൾ Piperazzi എന്ന പരമ്പരയിലും പ്രത്യക്ഷപ്പെട്ട ടിവി നടി സോഫി ഫെർഗിയുടെയും (2007),
/filters:format(webp)/sathyam/media/media_files/2025/07/04/4c97562f-4caa-433a-9c04-1d7c55dc1bc7-2025-07-04-07-58-11.jpeg)
യുഎസിലെ ഇല്ലിനോയിസിലെ ചിക്കാഗോയിൽ ജനിച്ച എഴുത്തുകാരിയും ദ ഹാർട്ട് (2023) , സ്വാം (2023) , വെസ്റ്റ് വിംഗ് വീക്ക് (2010) എന്നീ ചിത്രങ്ങൾക്ക് പേരുകേട്ട സംവിധായികയുമായ ബരാക്ക് ഒബാമയുടെയും മിഷേൽ ഒബാമയുടെയും മകൾ
മാലിയ ഒബാമയുടെയും(1998),
ജന്മദിനം !
*********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
***********
വി സാംബശിവൻ ജ. (1929 -1996)
ഗുൽസാരിലാൽ നന്ദ ജ. (1898 -1998 )
പി ആർ ശ്യാമള ജ. (1931-1990)
പൂർണ്ണം വിശ്വനാഥൻ ജ. (1921-2008)
ഗുലാം അഹമ്മദ് ജ. (1922 - 1998 )
പല്ലോൺജി സൈറസ് മിസ്ത്രി ജ. (1968-2022)
ഗിരിജപ്രസാദ് കൊയ്‌രാള ജ. (1924-2010)
അഗസ്റ്റസ് അല്ലെൻ ജ. (1806-1864 )
ക്രിസ്റ്റഫർ ഡ്രെസെർ ജ. (1834 -1904)
സെർജിയോ ഒളിവാ ജ. (1941-2012)
നാനക് സിംഗ് ജ. (4 1897- 1971)
അല്ലൂരി സീതാരാമ രാജു ജ. (1897 -1924)
നസീം ബാനോ ജ. ( 1916-2002),
/filters:format(webp)/sathyam/media/media_files/2025/07/04/9f968d67-8bfc-46aa-96a8-1dd14fa7e4d7-2025-07-04-07-58-11.jpeg)
വിശ്വസാഹിത്യത്തിലെ ഉജ്വല കൃതികളെ തനിമചോരാതെ കഥാപ്രസംഗമാക്കി സാധാരണക്കാർക്ക് ടോള്‍സ്‌റ്റോയിയും ഇബ്‌സനും ഷേക്‌സ്പിയറുമെല്ലാം പരിചയപ്പെടുത്തി കൊടുത്ത കഥാപ്രസംഗത്തിന്റെ രാജാവ് വി സാംബശിവൻ (1929 ജൂലൈ 4 - ഏപ്രിൽ 25, 1996),
കഥകളും നോവലുകളുമായി മുപ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തുകയും, തിരുവനന്തപുരം ആകാശവാണി നിലയത്തിൽ പരിപാടികൾ അവതരിപ്പിക്കുകയും, കുങ്കുമം വാരികയിലെ വനിതാപംക്തി (കുങ്കുമശ്രീ) കുറച്ചുകാലം കൈകാര്യം ചെയ്യുകയും, ശാന്ത പുഷ്പഗിരി എന്ന തൂലികാനാമത്തിൽ കുറെ പാചകക്കുറിപ്പുകൾ എഴുതുകയും , സ്ത്രീ പീഡനത്തെക്കുറിച്ച് ട്രയൽ വാരികയിൽ അറിയപ്പെടാത്ത പീഡനങ്ങൾ എന്ന ലേഖനമെഴുതുകയും ചെയ്ത പ്രശസ്തയായ എഴുത്തുകാരി പി ആർ ശ്യാമള (1931 ജൂലൈ 4 - ജൂലൈ 21 1990),
/filters:format(webp)/sathyam/media/media_files/2025/07/04/015c485b-09f1-46bd-a3c7-18d6234ecd34-2025-07-04-07-58-11.jpeg)
തികഞ്ഞ ഗാന്ധിയനും , രണ്ടുതവണ ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രിയും (1964-ൽ നെഹ്റുവിന്റെ മരണത്തിനുശേഷവും 1966-ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനുശേഷവും) ആയിരുന്ന ഭാരതരത്ന ഗുൽസാരിലാൽ നന്ദ (1898 ജൂലൈ 4 -1998 ജനുവരി 15 ),
പ്രധാനമായും തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെട്ട ഒരു ഇന്ത്യൻ അഭിനേതാവായിരുന്നു . 18-ാം വയസ്സിൽ അദ്ദേഹം സ്റ്റേജിൽ പ്രകടനം ആരംഭിച്ചു . ആകാശവാണിയുടെ വായനക്കാരനായി പ്രവർത്തിച്ച ആഗസ്ത് 15 ന് ആകാശവാണിയിൽ ഇന്ത്യ സ്വതന്ത്രമാണെന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയായിരുന്ന പൂർണ്ണം വിശ്വനാഥൻ (4 ജൂലൈ 1921 - 1 ഒക്ടോബർ 2008)
/filters:format(webp)/sathyam/media/media_files/2025/07/04/9d97e198-fc4e-4c8e-89c8-837c104843ea-2025-07-04-07-58-11.jpeg)
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓഫ് സ്പിൻ ബൌളറും പിൽക്കാലത്ത് ബി.സി.സി.ഐ സെക്രട്ടറിയും, മുൻ പാകിസ്താനി ക്യാപ്റ്റനായിരുന്ന ആസിഫ് ഇക്ബാലിന്റെ അമ്മാവനും, സാനിയ മിർസയുടെ മുൻ തലമുറക്കാരനും ആയിരുന്ന ഗുലാം അഹമ്മദ്(1922 ജൂലൈ 4 - 1998 ഒക്ടോബർ 28),,
/filters:format(webp)/sathyam/media/media_files/2025/07/04/8b5929ed-7e13-4417-a1d8-8c665d7e77ff-2025-07-04-07-58-11.jpeg)
ഗിരിജ ബാബുഎന്നറിയപ്പെടുന്ന ഒരുനേപ്പാൾരാഷ്ട്രീയക്കാരിയായിരുന്ന.നേപ്പാളി കോൺഗ്രസിൻ്റെതലവനായ 1991 മുതൽ 1994 വരെയും 1998 മുതൽ 1999 വരെയും 2000 മുതൽ 2001 വരെയും 2006 മുതൽ 2008 വരെയും ഉൾപ്പെടെ നാല് തവണനേപ്പാളിൻ്റെ പ്രധാനമന്ത്രിയായിസേവനമനുഷ്ഠിച്ച നേപ്പാൾ രത്ന ഗിരിജ പ്രസാദ് കൊയ്രാള ( 4 ജൂലൈ 1924 - 20 മാർച്ച് 2010),
ടെക്സസ് സ്വാതന്ത്ര്യസമരകാലത്ത് അവശ്യസാധനങ്ങളെത്തുന്ന മാർഗങ്ങൾ സംരക്ഷിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിനെ സഹായിക്കുകയും, വിപ്ലവത്തിന് ശേഷം, പുതിയൊരു നഗരം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ 6,600 ഏക്കർ (27 കിമി²) സ്ഥലം വാങ്ങി, സഹോദരനായ ജോൺ കിർബി അല്ലെനോടൊപ്പം, അവിടെ വിപ്ലവത്തിലെ നായകരിലൊരായ ജനറൽ സാം ഹ്യൂസ്റ്റണിന്റെ ബഹുമാനാർത്ഥം ഹ്യൂസ്റ്റൺ നഗരം സ്ഥാപിക്കുകയും ചെയ്ത അഗസ്റ്റസ് ചാപ്മാൻ അല്ലെൻ(1806 ജൂലൈ 4 -1864 ജൂൺ 11),
/filters:format(webp)/sathyam/media/media_files/2025/07/04/015f38cb-7e16-45e1-823c-2577dabaf9e7-2025-07-04-08-02-33.jpeg)
യൂണിറ്റി ഇൻ വെറൈറ്റി (1859), ദ് ഡെവലപ്മെന്റ് ഒഫ് ഓർണമെന്റൽ ആർട്ട് ഇൻ ദി ഇന്റർനാഷണൽ എക്സിബിഷൻ (1862), ജപ്പാൻ, ഇറ്റ്സ് ആർക്കിടെക്ചർ, ആർട്ട് ആൻഡ് മാനുഫാക്ചേഴ്സ് (1882) തുടങ്ങിയവ ഡിസൈനിങ്ങിനെപ്പറ്റി വിലപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച ഒരു ബ്രിട്ടീഷ് കലാശില്പ സംവിധായകനായ ക്രിസ്റ്റഫർ ഡ്രെസെർ(1834 ജൂലൈ 4-1904 നവംബർ 24)
പ്രശസ്തനായ ബോഡി ബിൽഡർ. അർണോൾഡ് സ്വാറ്റ്സെനഗറെ മി. ഒളിമ്പിയ മത്സരത്തിൽ തോൽപ്പിച്ചിട്ടുള്ള ഏക താരവും, അവിശ്വസനീയമായ ശരീരം കാരണം മിഥ്യ (The Myth) എന്ന് അറിയപ്പെട്ടിരുന്ന ക്യൂബയിൽ ജനിച്ച ലോക പ്രശസ്തനായ ബോഡി ബിൽഡർ സെർജിയോ ഒളിവാ(1941 ജൂലൈ 4 - 2012 നവംബർ 12 )
/filters:format(webp)/sathyam/media/media_files/2025/07/04/68a110ca-4124-4c8b-9b23-f87ff1212248-2025-07-04-08-02-33.jpeg)
ഝലം ജില്ലയിലെ (ഇപ്പോൾ പാകിസ്ഥാനിൽ) ചക് ഹമീദിൽ ജനിച്ച കവിയും ഗാനരചയിതാവും പഞ്ചാബി ഭാഷയിലെ നോവലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന നാനക് സിംഗ്(4 ജൂലൈ 1897 - 28 ഡിസംബർ 1971),
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരനായ വിപ്ലവ രക്തസാക്ഷികളിൽ ഒരാൾ, 1920-ൽ മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ ആകൃഷ്ടനാകുകയും എന്നാൽ ഒരു വർഷത്തിനുള്ളിൽ സ്വരാജ്യമെന്ന ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ വന്നപ്പോൾ തൻ്റെ അനുയായികളായ ആദിവാസികളുടെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരെ സായുധ കലാപം നടത്തി സ്വതന്ത്ര അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത അല്ലൂരി സീതാരാമ രാജു (4 ജൂലൈ 1897 - 7 മെയ് 1924),
/filters:format(webp)/sathyam/media/media_files/2025/07/04/76dbd642-8969-430e-b7f5-f84db3fb9eb5-2025-07-04-08-02-33.jpeg)
തൻ്റെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ ഇന്ത്യൻ സിനിമാ ലോകത്തെ പ്രേക്ഷകരെ ഭ്രാന്തരാക്കിയ, "സൗന്ദര്യ രാജ്ഞി" എന്ന് വിളിച്ചിരുന്ന നടിയും പുകർ (1939), അനോഖി അദാ (1948), ശീഷ് മഹൽ (1950) തുടങ്ങിയ ശ്രദ്ധേയമായ കൃതികളുടെ രചയിതാവും ആയ നാൽപ്പതുകളിലെ ഹിന്ദി സിനിമകളിലെ മുൻനിര ഇന്ത്യൻ ചലച്ചിത്ര നടിയും എഴുത്തുകാരിയും ആയിരുന്ന നസീം ബാനോ (4 ജൂലൈ 1916 - 18 ജൂൺ 2002),
**********
/filters:format(webp)/sathyam/media/media_files/2025/07/04/027a3f88-ff6a-44db-a8d7-8d2037331368-2025-07-04-08-02-33.jpeg)
ഇന്നത്തെ സ്മരണ !!!
*********
സ്വാമി വിവേകാനന്ദൻ മ. (1863 -1902)
ഇടപ്പള്ളി രാഘവൻപിള്ള മ. (1909-1936 )
എം.എൻ.സത്യാർത്ഥി മ. (1913-1998)
ചിന്ത രവി (രവീന്ദ്രൻ) മ. (1946- 2011)
പ്രൊഫ. പി.ടി. ചാക്കോ മ. (1923-2013)
ചെങ്ങമനാട് അപ്പു നായർ മ. (1937-2020)
ബാബാജി പാൽവങ്കർ ബാലു മ. (1876-1955),
പിംഗളി വെങ്കയ്യ മ. (1876-1963)
ഹിരൺ ഭട്ടാചാര്യ മ. (1931-2012)
ഹൈറദ്ദീൻ ബാർബറോസ മ. (1478-1546)
തോമസ് ജെഫേഴ്സൺ മ.(1743-1826)
മാഡം ക്യൂറി മ. (1867-1934)
എറിക് സൈക്‌സ് മ. (1923-2012)
നിക്കോളാസ് റോഡ്രിഗ്‌സ് മ. (1927-2015)
ഭരത് വ്യാസ് മ. (1918 -1982)
/filters:format(webp)/sathyam/media/media_files/2025/07/04/35c60946-89e1-4da0-a539-32d421e0275a-2025-07-04-08-02-33.jpeg)
മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്ന ഇടപ്പള്ളി കവികളിൽ ഒരാളും,.വിഷാദം,അപകർഷവിചാരങ്ങൾ, പ്രേമതരളത, മരണാഭിരതി എന്നീ ഭാവധാരകളിൽ കവിത എഴുതുകയും പ്രേമനൈരാശ്യത്തിൽ ജീവൻ ഒടുക്കുകയും ചെയ്ത ഇടപ്പള്ളി രാഘവൻ പിള്ള (1909 മെയ് 30 - 1936 ജൂലൈ 4),
/filters:format(webp)/sathyam/media/media_files/2025/07/04/84f9c21c-f7bc-4860-bf4e-71cb4c24c486-2025-07-04-08-03-26.jpeg)
ബിമല്‍ മിത്രയുടെ ഇരുപതാം നൂറ്റാണ്ട്, ചലോ കല്‍ക്കത്ത, പ്രഭുക്കളും ഭൃത്യരും, ബീഗം മേരി ബിശ്വാസ്, ഭൈരവീരാഗം, വിലയ്ക്കു വാങ്ങാം, വനഫൂലിന്റെ അഗ്നീശ്വരന്‍, അങ്ങാടികളിലും ചന്തകളിലും, ഗജേന്ദ്രകുമാര്‍ മിത്രയുടെ ഞാന്‍ ചെവിയോര്‍ത്തിരിക്കും, മനോജ് ബസു(ബോസ്)വിന്റെ ആര്‍ തടയും, എന്നീ വിവർത്തനങ്ങളും ഉര്‍ദുവില്‍ ഓര്‍, ഇന്‍സാൻ മര്‍ഗയാ (അഥവാ, മനുഷ്യന്‍ മരിച്ചു). എന്ന നോവലും രചിച്ച മലയാളത്തിലെ പ്രമുഖ വിവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മഹേന്ദ്ര നാഥ് സത്യാർത്ഥി എന്ന എം.എൻ.സത്യാർത്ഥി (13 ഏപ്രിൽ 1913 - 4 ജൂലൈ 1998),
/filters:format(webp)/sathyam/media/media_files/2025/07/04/157f15d0-3e2c-4549-b27b-f6c420c169e8-2025-07-04-08-03-26.jpeg)
ഹരിജൻ (തെലുങ്കിൽ), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, ഒരേ തൂവൽ പക്ഷികൾ (മലയാളം) എന്നിങ്ങനെ പുരസ്കാരാർഹമായ മൂന്ന് ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും, ചലച്ചിത്ര സംവിധായകൻ ജി. അരവിന്ദനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ പുരസ്ക്കാരം ലഭിച്ച മൗനം , സൗമനസ്യം, കൂടാതെ ഏഴു യാത്രാവിവരണങ്ങളും ചലച്ചിത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകവും രചിച്ച എഴുത്തുകാരനും, നിരൂപകനുമായിരുന്ന ചിന്ത രവി എന്ന കെ. രവീന്ദ്രൻ (1946-ജൂലൈ 4 2011),
ആത്മീയതയെയും തത്ത്വചിന്തയെയും സമന്വയിപ്പിച്ചുള്ള രചനാ ശൈലി ഉപയോഗിച്ച്, തത്ത്വശാസ്ത്രം, ക്രൈസ്തവ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച പ്രമുഖ ദൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. പി.ടി. ചാക്കോ(28 ജൂൺ 1923 - 04 ജൂലൈ 2013),
/filters:format(webp)/sathyam/media/media_files/2025/07/04/559b870e-cedd-4a9e-ad39-fbbf66b2ad51-2025-07-04-08-03-26.jpeg)
വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവും രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനും ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾ കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾ കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുത്ത നരേന്ദ്രനാഥ് ദത്ത എന്ന സ്വാമി വിവേകാനന്ദൻ(ജനുവരി 12, 1863 - ജൂലൈ 4, 1902) ,
കേരളത്തിലെ ഒരു കൊമ്പ് വാദ്യകലാകാരനായിരുന്ന പതിറ്റാണ്ടുകളോളം തൃശൂർ പൂരത്തിന്റെ മേളപ്പെരുക്കത്തിൽ നായകസ്ഥാനി ആയിരുന്ന ചെങ്ങമനാട് അപ്പു നായർ(1937-2020 ജൂലൈ 4),
ദളിതനയിരുന്നതിനാൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു മൽസരം പോലും കളിച്ചിട്ടില്ലങ്കിലും ഇന്ത്യൻ സ്പിൻ ബൗളിങ്ങിന്റെപിതാവായി അറിയപ്പെടുന്ന വ്യക്തിയായ ബാബാജി പാൽവങ്കർ ബാലു (19 മാർച്ച് 1876 – 4 ജൂലൈ 1955),
/filters:format(webp)/sathyam/media/media_files/2025/07/04/0137a716-d0f1-4f09-b11d-b9194e80ca4d-2025-07-04-08-03-26.jpeg)
റയിൽവേ ഗാർഡ് ആയി സേവനം അനുഷ്ടിക്കുകയും, പിന്നീട് ബെല്ലാരിയിൽ പ്ലേഗ് ഓഫീസർ ആയി സർക്കാർ സർവീസിൽ പ്രവേശിക്കുകയും , ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്യുകയും ചെയ്ത പിംഗളി വെങ്കയ്യ (ഓഗസ്റ്റ് 2, 1876 - ജൂലൈ 4, 1963),
ആധുനിക അസമിയാ കവിതയിൽ പരീക്ഷണങ്ങൾ നടത്തിയ പുതു കവികളുടെ കൂട്ടത്തിൽ ശ്രദ്ധേയനായ ഹിരൺ ഭട്ടാചാര്യ (1931 - 4 ജൂലൈ 2012),
ഓട്ടോമൻ നാവിക സേനക്ക് മെഡിറ്ററെനിയൻ കടലിൽ ആധിപത്യം സ്ഥാപിക്കുവാൻ നടത്തിയ യുദ്ധത്തിനു നേതൃത്വം കൊടുക്കുകയും യൂറോപ്യൻ സഖ്യസേനയുമായി നടന്ന പ്രിവേസ യുദ്ധത്തിൽ തുർക്കി കൾക്ക് നേതൃത്വം കൊടുത്ത് നിർണ്ണായക വിജയം നേടുകയും ചെയ്ത പതിനാറാം നൂറ്റാണ്ടിലെ ഓട്ടൊമൻ നാവിക സൈന്യത്തിന്റെ അതി പ്രഗൽഭനായ സൈന്യാധിപനായ ഹൈറദ്ദീൻ ബാർബറോസ (1478- ജൂലൈ 4, 1546) ,
/filters:format(webp)/sathyam/media/media_files/2025/07/04/92c317e0-79e5-493d-8c8e-c41af278f0b9-2025-07-04-08-03-26.jpeg)
അമേരിക്കൻ ഐക്യനാടുകളുടെ മുഖ്യസ്ഥാപകപിതാക്കളിൽ ഒരാളും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയും രാഷ്ട്രത്തിന് മാർഗ്ഗരേഖകളായി നിന്ന ഗണതന്ത്രസങ്കല്പങ്ങളുടെ രൂപവത്കരണത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുകയും, ചെയ്ത മൂന്നാമത്തെ രാഷ്ട്രപതി തോമസ് ജെഫേഴ്സൺ (1743 ഏപ്രിൽ 13- 1826 ജൂലൈ 4),
അർബുദം പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞ മേരി ക്യൂറി എന്ന മാഡം ക്യൂറി (നവംബർ 7, 1867 - ജൂലൈ 4, 1934),
/filters:format(webp)/sathyam/media/media_files/2025/07/04/785f6dba-047c-46b5-8ad1-148bc4e70edb-2025-07-04-08-05-47.jpeg)
/filters:format(webp)/sathyam/media/media_files/2025/07/04/830a6ebe-23c2-43f5-80ca-a751ef3b19d0-2025-07-04-08-05-47.jpeg)
ഹാറ്റി ജാക്വസുമായി ചേർന്ന് അവതരിപ്പിച്ച വൻ തരംഗമായി മാറിയ "സൈക്‌സ് ആൻറ് എ... "എന്ന ഹിറ്റ് ടെലിവിഷൻ ഷോയടക്കം പല റേഡിയോ ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്ത ബ്രിട്ടനിലെ ടെലിവിഷൻ, സിനിമ, സ്‌റ്റേജ് മേഖലകളിലെ അതിപ്രശസ്തനായ ഹാസ്യനടന്മാരിലൊരാളായിരുന്ന എറിക് സൈക്‌സി (4 മേയ് 1923 - 4 ജൂലൈ 2012),
/filters:format(webp)/sathyam/media/media_files/2025/07/04/a87e9122-d637-4936-9f13-2474c87d051a-2025-07-04-08-05-47.jpeg)
കേരള കർഷക സംഘത്തിന്റെ എറണാകുളം ഏരിയാ സെക്രട്ടറിയും, ജില്ലാ കമ്മിറ്റിയംഗവും, എട്ടാം കേരള നിയമസഭയിലെ എൽ.ഡി.എഫിന്റെ നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും ആയിരുന്ന നിക്കോളാസ് റോഡ്രിഗ്‌സ്(1927 ജൂലൈ 16-2015 ജൂലൈ 4) ,
/filters:format(webp)/sathyam/media/media_files/2025/07/04/5355fe7c-dc28-4fc5-9976-db5a270cf9b1-2025-07-04-08-05-47.jpeg)
1950 കളിലും 1960 കളിലും ഹിന്ദി സിനിമകൾക്ക് ഗാനങ്ങൾ എഴുതിയ പ്രശസ്ത ഗാനരചയിതാവ്. 17-18 വയസ്സിൽ എഴുതിത്തുടങ്ങുകയും ആവോ വീരോ ഹിൽമിൽ ഗയേ വന്ദേമാതരം, എന്ന ആദ്യ ഗാനത്തെതുടർന്ന് ദോ ആംഖ് ബരാ ഹാത്ത് , നവരംഗ് , ബൂന്ദ് ജോ ബൻ ഗയി മോത്തി തുടങ്ങിയ ചിത്രങ്ങളിൽ വ്യാസ് ഗാനങ്ങൾ എഴുതിയിട്ടുള്ള ഭരത് വ്യാസ് (6 ജനുവരി 1918 - 4 ജൂലൈ 1982),
/filters:format(webp)/sathyam/media/media_files/2025/07/04/919b7c52-0df3-40be-96d5-5a110040babd-2025-07-04-08-05-47.jpeg)
ചരിത്രത്തിൽ ഇന്ന്…
********
ബി.സി.ഇ. 780 - ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയിൽ നിരീക്ഷിച്ചു.
1039 - ഹെൻറി മൂന്നാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായി സ്ഥാനമേറ്റു.
/filters:format(webp)/sathyam/media/media_files/2025/07/04/add3f061-4c66-4568-9356-6c5cc33cfc87-2025-07-04-08-06-34.jpeg)
1774 - ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ നിർബന്ധിത നിയമങ്ങൾക്കെതിരായ നിരവധി പ്രതിഷേധങ്ങളിലൊന്നായ ന്യൂയോർക്ക് പ്രവിശ്യയിൽ ഓറഞ്ച്ടൗൺ പ്രമേയങ്ങൾ അംഗീകരിച്ചു .
/filters:format(webp)/sathyam/media/media_files/2025/07/04/d5cc5b58-ba0c-47b7-9cce-d5fcfd3281be-2025-07-04-08-06-34.jpeg)
1776 - ആഭ്യന്തര കലാപങ്ങൾക്കു ശേഷം അമേരിക്ക ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1778 - അമേരിക്കൻ വിപ്ലവ യുദ്ധം : ജോർജ്ജ് ക്ലാർക്കിൻ്റെ കീഴിലുള്ള യുഎസ് സേന ഇല്ലിനോയിസ് കാമ്പെയ്‌നിനിടെ കസ്‌കാസ്കിയ പിടിച്ചെടുത്തു .
1802 - യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമി ന്യൂയോർക്കിലെ വെസ്റ്റ് പോയിൻ്റിൽ തുറന്നു .
/filters:format(webp)/sathyam/media/media_files/2025/07/04/d21cd67d-b4af-4eca-b65f-147e5fb8b8fb-2025-07-04-08-06-34.jpeg)
1803 - ലൂസിയാന പർച്ചേസ് അമേരിക്കൻ ജനതയെ അറിയിച്ചു.
1817 - ന്യൂയോർക്കിലെ റോമിൽ എറി കനാലിൻ്റെ നിർമ്മാണം ആരംഭിച്ചു.
1818 - 1818-ലെ യുഎസ് പതാക നിയമം പ്രാബല്യത്തിൽ വന്നു, ഓരോ സംസ്ഥാനത്തിനും ഒരു നക്ഷത്രത്തോടുകൂടിയ 13 വരയുള്ള പതാക സൃഷ്ടിക്കുന്നു. പുതിയ സംസ്ഥാനം പ്രവേശനത്തിന് ശേഷം ജൂലൈ 4 ന് പുതിയ താരങ്ങളെ ചേർക്കും.
1827 - ന്യൂയോർക്ക് സംസ്ഥാനത്ത് അടിമത്തം നിർത്തലാക്കി .
/filters:format(webp)/sathyam/media/media_files/2025/07/04/cb331e2e-0137-49a3-809c-e3aeffe89cac-2025-07-04-08-06-34.jpeg)
1883 - ഫ്രഞ്ച് ജനത അമേരിക്കയ്ക്ക് 305 അടി ഉയരമുള്ള സ്വതന്ത്രത്തിന്റെ പ്രതിമ സമ്മാനിച്ചു.
1886 - ന്യൂയോർക്ക് ട്രിബ്യൂൺ ഒരു അച്ചടി യന്ത്രം ഉപയോഗിക്കുന്ന ആദ്യത്തെ പത്രമായി.
/filters:format(webp)/sathyam/media/media_files/2025/07/04/b0d14d6e-25d5-442c-bcff-849ad4e27924-2025-07-04-08-06-34.jpeg)
1904 - അറ്റ്ലാൻറിക്കിനെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന 97 കിലോമീറ്റർ ദൈർഘ്യമുള്ള പനാമ കനാലിന്റെ നിർമ്മാണം ആരംഭിച്ചു.
1911 - അമേരിക്കൻ പൗരാവകാശ പ്രവർത്തകയായ എലിസബത്ത് പെരാട്രോവിച്ച് ജനിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/04/d3684f9a-37d3-499f-9c64-e9a654fc3405-2025-07-04-08-07-33.jpeg)
1921 - പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ജെറാർഡ് ഡിബ്രൂ ജനിച്ചു.
1934 ലിയോ ഗില്ലാർഡ് അണുബോംബിൻ്റെ ചെയിൻ റിയാക്ഷന് പേറ്റൻ്റ് നേടി.
/filters:format(webp)/sathyam/media/media_files/2025/07/04/fe762d1b-803c-4a3d-8f55-2944d231f7c6-2025-07-04-08-07-33.jpeg)
1934 - ഹൈം നാച്ച്മാൻ ബിയാലിക് എന്ന ജൂത കവി അന്തരിച്ചു.
4 ജൂലൈ 1934 - മേരി ക്യൂറി , ഒരു പോളിഷ്, പ്രകൃതിദത്ത-ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനും രസതന്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ മരിച്ചു.
1943 - ഐഎൻഎയുടെ നേതൃത്വം റാഷ് ബിഹാരി ബോസിൽ നിന്നും സുഭാഷ്ചന്ദ്രബോസ് ഏറ്റെടുത്തു.
/filters:format(webp)/sathyam/media/media_files/2025/07/04/fb7eb4fe-7e86-4c9e-bfaa-a4c1a8335ff5-2025-07-04-08-07-33.jpeg)
1944 - രണ്ടാം ലോകമഹായുദ്ധം: റോം സഖ്യകക്ഷികൾക്കു മുൻപാകെ കീഴടങ്ങി. കീഴടങ്ങിയ ആദ്യ അച്ചുതണ്ടുശക്തി തലസ്ഥാമാണ് റോം.
1946 - ഫിലിപ്പൈൻ ദ്വീപുകൾ അമേരിക്കയിൽ നിന്ന് സ്വാതന്ത്ര്യം നേടി.
/filters:format(webp)/sathyam/media/media_files/2025/07/04/f91cb1ab-bec2-454e-9863-64b9ad65d9ee-2025-07-04-08-07-33.jpeg)
1948 ബ്രസീലിയൻ സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന ഒരു പ്രമുഖ ബ്രസീലിയൻ എഴുത്തുകാരനും അധ്യാപകനും പ്രസാധകനുമായ മോണ്ടെറോ ലോബാറ്റോ അന്തരിച്ചു.
2003 - ടർക്കിഷ് എഴുത്തുകാരനും വിവർത്തകനുമായ ടോംറിസ് ഉയാർ അന്തരിച്ചു.
1946 - 386 വർഷത്തെ കൊളോണിയൽ ഭരണത്തിനുശേഷം അമേരിക്ക ഫിലിപ്പൈൻസിനു സ്വാതന്ത്ര്യം നൽകി.
1947 - ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള നിർദ്ദേശം ബ്രിട്ടീഷ് പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/07/04/e323def0-ec4b-4258-9bcd-3426ac186f68-2025-07-04-08-07-33.jpeg)
1989 - ചൈനയിൽ ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊല
1997 - ഏഴു മാസത്തെ യാത്രയ്ക്കുശേഷം യുഎസ് ബഹിരാകാശ വാഹനമായ പാത്ത് ഫൈൻഡർ ചൊവ്വയിലെത്തി.
/filters:format(webp)/sathyam/media/media_files/2025/07/04/e3a25c91-5f2b-4991-9727-3ddce1e6ee35-2025-07-04-08-07-33.jpeg)
1997 - 1994 ലെ കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ മുൻമന്ത്രി എം വി രാഘവനെ അറസ്റ്റ് ചെയ്തു.
2005 - ഡീപ് ഇംപാക്ട് എന്ന ബഹിരാകാശ വാഹനം ടെംപിൾ 1 കോമറ്റിൽ ഇടിച്ചു.
2008 - ലോകത്തിലെ ആദ്യ പുരുഷ മാതാവ് എന്ന വിശേഷണം അമേരിക്കക്കാരനായ തോമസ് ബീറ്റി കരസ്ഥമാക്കി.
/filters:format(webp)/sathyam/media/media_files/2025/07/04/dabdee08-5a37-44c0-aa92-0b3e7e0adf6b-2025-07-04-08-07-33.jpeg)
2015 - 2015 ലെ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി ചിലി അന്താരാഷ്ട്ര സോക്കറിൽ ആദ്യ കിരീടം നേടി.
2017 - പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിക്കുന്നത്.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us