/sathyam/media/media_files/2025/06/26/new-project-june-26-2025-06-26-06-51-41.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 11
തിരുവോണം / പ്രഥമ
2025 ജൂൺ 26,
വ്യാഴം
ഇന്ന് ;
.*അടിയന്തരാവസ്ഥ വിരുദ്ധദിനം !
* മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം! [ International Day Against Drug Abuse and Illicit Trafficking ; ( World Drug Day) മയക്കുമരുന്ന് ദുരുപയോഗം ചെയ്യാത്ത ഒരു ലോകം സൃഷ്ടിയ്ക്കുന്നതിനുള്ള പ്രവർത്തനവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്രതലത്തിൽ ലഹരിവിരുദ്ധ ദിനം ആചരിക്കുന്നു .]
/filters:format(webp)/sathyam/media/media_files/2025/06/26/3e017887-594e-4b3c-9bd4-f28183d1a42f-2025-06-26-06-42-35.jpg)
* പീഡനത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ![ International Day to Support Victims of torture ;
മനുഷ്യാവകാശങ്ങളും അന്തസ്സും പരമപ്രധാനമാണെന്ന് ലോകത്തെ ഓർമ്മപ്പെടുത്തുന്നതിനായി ഈ ദിവസം ആചരിയ്ക്കുന്നു, ഇത് പീഡനത്തിന് ഇരയായവരെ പിന്തുണയ്ക്കുക കൂടി ചെയ്യുന്നു.]
* ലോക ശീതീകരണ ദിനം ! [ World Refrigeration Day ; ആധുനിക ജീവിതത്തിൽ ശീതീകരണത്തിൻ്റെ പ്രാധാന്യം നിസ്സാരമായി കാണരുത്. അതില്ലാത്ത ജീവിതം എന്തായിരിക്കുമെന്ന് ചിന്തിക്കുക അസാധ്യം, അത് സാധ്യമാക്കിയവരോടുള്ള നന്ദി പ്രകാശിപ്പിയ്ക്കാൻ കൂടിയുള്ളതാണ് ഈ ദിവസം.]
/filters:format(webp)/sathyam/media/media_files/2025/06/26/106d7dd7-f200-48b4-b5d3-2ba354c45a1a-2025-06-26-06-42-35.jpg)
* ദേശീയ തോണി ദിനം ! [ National Canoe Day ; കാനോയിംഗ് അഥവാ തോണി തുഴച്ചിൽ, ശാരീരികാരോഗ്യത്തിനും മാനസീകാരോഗ്യത്തിനും വളരെ നല്ലതാണ്. ഒരു തുഴയുടെ അനുഭവത്തിലും ഒരു തോണിയുടെ ചലനത്തിലും മാന്ത്രികതയുണ്ടെന്നറിയാൻ, ദൂരം, സാഹസികത, ഏകാന്തത, സമാധാനം എന്നിവ സമന്വയിപ്പിച്ച ആ മാന്ത്രികത സ്വയം അറിയാൻ ഒരു ദിവസം.]
* ദേശീയ ബ്യൂട്ടീഷ്യൻസ് ദിനം ! [ National Beauticians Day ; ചർമ്മസംരക്ഷണം, മാനിക്യൂർ, ഇലക്‌ട്രോളജി, മുടിസംരക്ഷണം, സൗന്ദര്യ സംവർദ്ധകവസ്തുവിൻ്റെ ഉപയോഗം തുടങ്ങിയ മേഖലകൾ ഉൾപ്പെടെ കോസ്മെറ്റോളജിയുടെ മണ്ഡലത്തിൽ ഒന്നിലധികം വിഷയങ്ങളുണ്ട്. അവയക്കുറിച്ചറിയാൽ ഒരു ദിനം.]/filters:format(webp)/sathyam/media/media_files/2025/06/26/76d361d2-db2a-4186-a358-80764a3ab1c9-2025-06-26-06-42-35.jpg)
* ജർമ്മനി : ഹാമ് ലിൻഡേ എലിപിടുത്തക്കാരുടെ ദിനം! [ പൈയ്ഡ് പൈപേഴ്സ് ഡേ ]റാറ്റ്‌കാച്ചർ ദിനം, ഹാമെലിൻ പൈഡ് പൈപ്പർ എന്ന മിഥ്യയെ അനുസ്മരിച്ചു കൊണ്ട് ഇത് ചിലരിന്നും ആഘോഷിക്കുന്നു. ]
USA ;
* LGBTQ+ തുല്യതാ ദിനം![ LGBTQ+ Equality Day ; യുഎസിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയതിൻ്റെ സന്തോഷത്തെ അവരെക്കൂടി നമ്മളിലൊരാളായി കണ്ടതിൻ്റെ ഓർമ്മയ്ക്കായി ഒരു ദിനം.]/filters:format(webp)/sathyam/media/media_files/2025/06/26/65cfd480-4e8a-4981-b1ae-3966c4f0ab04-2025-06-26-06-42-35.jpg)
* ദേശീയ തുന്നൽ ദിനം ! [National Stitch Day ; തയ്യൽ അല്ലെങ്കിൽ ക്രാഫ്റ്റിംഗ് എന്നിവയുമായി ഈ ദിവസത്തിന് യാതൊരു ബന്ധവുമില്ല. ഇത് യഥാർത്ഥത്തിൽ ജനപ്രിയ ഡിസ്നി സിനിമയായ ലിലോ & സ്റ്റിച്ചിലെ ' സ്റ്റിച്ച് ' എന്ന പേരിൽ അറിയപ്പെടുന്ന പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ചുള്ളതാണ്. ഈ കഥാപാത്രത്തിൻ്റെ പ്രത്യേകതകളിലേയ്ക്ക് വെളിച്ചം വീശാനും അതുപോലെ ജീവിതത്തിൽ സൗഹൃദങ്ങൾക്ക് ഉള്ള പ്രത്യേക സ്ഥാനം ഓർമ്മിക്കാനുമാണ് ഈ ദിനം ]
* National Chocolate Pudding Day!
* മഡഗാസ്കർ സ്വാതന്ത്ര്യദിനം! [ Madagascar Independence Day ; 1906-ൽ റിപ്പബ്ലിക് ഓഫ് മഡഗാസ്കർ ആയി മാറുന്നതുവരെ അറുപത്തിനാല് വർഷക്കാലം ഫ്രഞ്ച് ഭരണത്തിൻ കീഴിലായിരുന്നു ഈ രാജ്യം. അതിനുശേഷം, എല്ലാ വർഷവും ജൂൺ 2-ന് മലഗാസി ജനത അവരുടെ ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു]/filters:format(webp)/sathyam/media/media_files/2025/06/26/9c5fd51a-52f7-4f10-a65a-c7d3740a8345-2025-06-26-06-42-35.jpg)
* അസർബൈജാൻ: സൈനിക നാവിക ദിനം !
* റോമാനിയ : പതാക ദിനം!
* സോമാലിയ,മഡഗാസ്കർ: സ്വാതന്ത്ര്യ ദിനം !
* തായ്ലാൻഡ്: സന്തോൺ ഫുവിന്റെ ജന്മദിനം!
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്്്
''നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാവുന്നു. ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.''
. [- മോഹൻദാസ് കരംചന്ദ് ഗാന്ധി ]
**********
/filters:format(webp)/sathyam/media/media_files/2025/06/26/8fffe04c-3ecb-4a99-9c3d-71610bb18fa6-2025-06-26-06-42-35.jpg)
ഇന്നത്തെ പിറന്നാളുകാർ
*********
1965-ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായി വെള്ളിത്തിരയിൽ എത്തുകയും 1986-ൽ മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന സിനിമയിൽ വില്ലനായും മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലൻ), രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത ചലച്ചിത്രതാരവും 2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര-സഹ മന്ത്രിയായി തുടരുന്ന തൃശൂരിൽ നിന്നുള്ള ലോക്സഭാംഗവും കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗവുമായ സുരേഷ്‌ഗോപിയുടേയും (1957),
നിലവിൽ പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിന്റെയും സ്റ്റീലിൻ്റെയും കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെയും ( 1969),
/filters:format(webp)/sathyam/media/media_files/2025/06/26/8b4ae9ad-8ed5-4fc7-acd0-e08aa43caca5-2025-06-26-06-42-35.jpg)
ശങ്കർ സിംഗ്, നിഖിൽ ഡേ എന്നിവരോടൊപ്പം അവർ മസ്ദൂർ കിസാൻ ശക്തി സംഘടന (എംകെഎസ്എസ്) ("തൊഴിലാളികളുടെയും കർഷകരുടെയും ശക്തി യൂണിയൻ") സ്ഥാപിക്കുകയും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനത്തിന് രമൺ മഗ്‌സസെ അവാർഡും (2000)ലാൽ ബഹദൂർ ശാസ്ത്രി ദേശീയ പുരസ്‌കാരവും നേടിയ ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകയും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ പ്രസിഡൻ്റുമായ അരുണ റോയ് യുടേയും ( 1946 ),
ഹിന്ദി സിനിമകളിലെ ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാക്കളായ ബോണി കപൂറിൻ്റെയും മോണ ഷൂരി കപൂറിൻ്റെയും മകനും 2012-ലെ ആക്ഷൻ റൊമാൻസ് ഇഷാഖ്‌സാദെ എന്ന ചിത്രത്തിലൂടെ തൻ്റെ അഭിനയ അരങ്ങേറ്റം കുറിക്കുകയും ചെയ്ത
ബോളിവുഡ് ചലച്ചിത്ര നടൻ അർജുൻ കപൂറിന്റെയും (1985),
/filters:format(webp)/sathyam/media/media_files/2025/06/26/7a8786a0-a99f-4f30-aa50-5c2b2e9656f5-2025-06-26-06-42-35.jpg)
പ്രശസ്തനായ റഷ്യൻ ബിസിനസുകാരനും സാമൂഹ്യ പ്രവർത്തകനും കോളമിസ്റ്റുമായ മിഖായിൽ ബോറിസോവിച്ച് ഖോദൊർക്കോവിസ്ക്കിയുടെയും (1963),ജന്മദിനം !
***********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*************
എം.എ ജോൺ ജ. (1936 -2011)
കാലാമണ്ഡലം ഗംഗാധരൻ ജ. (1936-2015)
ഇമാം ശാമിൽ ജ. (1797 -1871)
ചാൾസ് മെസ്സിയർ ജ. (1730-1817)
പീറ്റർ ക്ലാവർ ജ. (1581-1654)
ലോർഡ് കെൽവിൻ ജ. ( 1824-1907)
പേൾ എസ്. ബക്ക് ജ. (1892-1973)
സാൽവഡോർ അലൻഡെ ജ.(1908-1994)
രാമ രാഘോബ റാണെ ജ. (1918-1994)
നാരായൺ ശ്രീപദ് രാജൻ ജ. (1888-1967)
ഗൗഹർ ജാൻ ജ. (1873-1930)
ബങ്കിം ചന്ദ്ര ചാറ്റർജി ജ. (1838-1894)
/filters:format(webp)/sathyam/media/media_files/2025/06/26/4af8e41b-7848-46ca-a605-eab571b9a83d-2025-06-26-06-42-35.jpg)
കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാക്കളിൽ ഒരാളും,1961-ൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായും തുടർന്ന് 1963-ൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുകയും, സ്വന്തമായി അറുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി ഉണ്ടായിരുന്ന ആളും, എഴുത്തും വായനയും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കുകയും, ഒരു നല്ല കർഷകനും കൂടി ആയിരുന്ന എം.എ ജോൺ (1936 ജൂൺ 26-2011 ഫെബ്രുവരി 22),
കഥകളിയിൽ ഇല്ലാതിരുന്ന പല രാഗങ്ങളും അസാമാന്യ പാടവത്തോടെ കഥകളിയിലേക്ക് വിളക്കിച്ചേർക്കുകയും, വെണ്മണി ഹരിദാസ്, കലാമണ്ഡലം ഹൈദരാലി, ശങ്കരൻ എമ്പ്രാന്തിരി തുടങ്ങി നിരവധി പേരെ കഥകളി സംഗീതം അഭ്യസിപ്പിക്കുകയും ചെയ്ത പ്രശസ്ത കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഗംഗാധരൻ(1936 ജൂൺ 26- ഏപ്രിൽ 26, 2015)
/filters:format(webp)/sathyam/media/media_files/2025/06/26/4e1447f6-3f11-4105-a6ff-8d254c0256a7-2025-06-26-06-42-35.jpg)
റഷ്യൻ സാമ്രാജ്യത്തിനെതിരെ നടന്ന കൊക്കേഷ്യൻ യുദ്ധ ചെറുത്തു നിൽപുകളുടെ നായകനും കൊക്കേഷ്യൻ ഇമാമാത്തിന്റെ (1834–1859) മൂന്നാമത്തെ ഇമാമും, വടക്കൻ കോക്കസിലെ മുസ്‌ലിം ഗോത്രങ്ങളുടെ മതപരവും രാഷ്ട്രീയവുമായ മാർഗ്ഗദർശിയുമായിരുന്ന ഇമാം ശാമിലി(26 ജൂൺ 1797 – 4 ഫെബ്രുവരി 1871),
വളരെ പ്രധാനപ്പെട്ട ഖഗോളവസ്തുക്കളെ ചേർത്ത് പട്ടികയുണ്ടാക്കുകയും, മെസ്സിയർ പട്ടിക എന്നുപറയുന്ന ഈ പട്ടികയിൽ നീഹാരികകളും ഗാലക്സികളും നക്ഷത്രഗണങ്ങളും നക്ഷത്രങ്ങളും ഉൾപ്പെടുത്തുകയും, പിൽക്കാലത്ത് ശാസ്ത്രഞ്ജർ ഇവയെ മെസ്സിയർ വസ്തുക്കൾ എന്നു വിളിക്കുകയും , ചെയ്ത ഫ്രഞ്ചുകാരനായ വാന നിരീക്ഷകൻ ചാൾസ് മെസ്സിയർ (ജൂൺ 26, 1730 – ഏപ്രിൽ 12, 1817),
/filters:format(webp)/sathyam/media/media_files/2025/06/26/468d7fe3-b091-444f-9b23-9f90c986242e-2025-06-26-06-45-13.jpg)
/filters:format(webp)/sathyam/media/media_files/2025/06/26/503bb109-2041-4893-857b-f01cc3186843-2025-06-26-06-45-13.jpg)
അടിമത്തത്തിനെതിരെ പ്രവർത്തിക്കുകയും, അധികാരികളോട് പോരാടി അടിമത്തം ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിലും അടിമകൾക്ക് ആശ്വാസമേകാൻ ഇറങ്ങിത്തിരിക്കുകയും അവശരായ നീഗ്രാകളെ ശുശ്രൂഷിക്കുവാനും അവരെ സഹായിക്കാനും പ്രയത്നിച്ച കത്തോലിക്കാസഭയിലെ വിശുദ്ധൻ പീറ്റർ ക്ലാവർ(26 ജൂൺ 1581–8 സെപ്റ്റംബർ 1654) ,
/filters:format(webp)/sathyam/media/media_files/2025/06/26/80141d72-355d-4d44-ac86-d0bbef06375e-2025-06-26-06-45-14.jpg)
ഈസ്റ്റ് വിൻഡ്: വെസ്റ്റ് വിൻഡ്,ദ് ഗുഡ് എർത്ത്,സൺസ്, എ ഹൌസ് ഡിവൈഡഡ് തുടങ്ങിയ കൃതികള്‍ രചിച്ച പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയും നോബൽ സമ്മാന ജേതാവുമായിരുന്ന പേൾ എസ്. ബക്ക് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പേൾ സിഡൻസ്ട്രൈക്കർ ബക്ക് ( പേൾ കംഫർട്ട് സിഡൻസ്ട്രൈക്കർ), (ജൂൺ 26, 1892- മാർച്ച് 6, 1973) ,
നാവികരുടെ കോമ്പസ്,. താപനിലയുടെ താഴ്ന്ന നിരക്ക്(ആബ്സല്യൂട്ട് സീറോ) -273.15 ഡിഗ്രീ സെൽഷ്യസ് (-459.67 ഫാരൻഹീറ്റ് ഡിഗ്രീ) എന്നത് കൃത്യമായി കണ്ടുപിടിക്കുകയും, വൈദ്യുതിയിലെ ഗണിത വിശകലനവും ഒന്നും രണ്ടും തെർമ്മോഡൈനാമിക്സിലെ നിയമങ്ങൾ എന്നീ പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങൾ നടത്തുകയും, ഭൗതികശാസ്ത്രത്തെ ആധുനികരീതിയിൽ വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്ത ബ്രിട്ടീഷ് ഗണിത-ഭൗതിക ശാസ്ത്രജ്ഞനനും എഞ്ചിനീയറുമായിരുന്ന ലോർഡ് കെൽവിൻ എന്ന വില്യം തോംസൺ(26 ജൂൺ 1824-17 ഡിസംബർ 1907) ,
/filters:format(webp)/sathyam/media/media_files/2025/06/26/16463ced-290d-46fd-9305-8df6fabd40dd-2025-06-26-06-45-14.jpg)
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ആദ്യമായി തുറന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മാർക്സിസ്റ്റ് നേതാവും, ഡോക്റ്ററും, ചിലിയിലെ പ്രസിഡൻറും ആയിരുന്ന സാൽവഡോർ ഗില്ലിമേറൊ അലൻഡെ യോസെൻസ് എന്ന സാൽവഡോർ അലൻഡെ (26 ജൂൺ1908 – 11 സെപ്റ്റംബർ 1973),
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ 'വന്ദേമാതരം' രചിച്ചതിലൂടെ ഏറെ അറിയപ്പെടുകയും ബംഗാളി സാഹിത്യത്തിൻ്റെ വികാസത്തിലെ ഒരു മൂലക്കല്ലായി കണക്കാക്കപ്പെടുന്ന സാഹിത്യ കൃതികളുടെ രചയിതാവും ഒരു വിശിഷ്ട ഇന്ത്യൻ എഴുത്തുകാരനും കവിയും പത്രപ്രവർത്തകനുമായിരുന്ന
ബങ്കിംചന്ദ്ര ചാറ്റർജി (26 ജൂൺ 1838 - 8 ഏപ്രിൽ 1894),
/filters:format(webp)/sathyam/media/media_files/2025/06/26/8885a10e-2c3f-47b4-a9f6-58df1a9d1dfd-2025-06-26-06-45-14.jpg)
ഇന്ത്യയിൽ 1902 ഒക്റ്റോബറിൽ കൊൽക്കത്തയിലെത്തിയ ഗ്രാമഫോൺ കമ്പനി ആലേഖനം ചെയ്ത ആദ്യത്തെ ഇന്ത്യൻ ശബ്ദത്തിന്റെ ഉടമയും ക്ലാസിക്കൽ സംഗീത വിഭാഗത്തിന് നൽകിയ സംഭാവനകൾക്ക് ഓർമ്മിക്കപ്പെടുകയും ചെയ്യുന്ന അസംഗഡ് സംസ്ഥാനത്തിൽ നിന്നുള്ള ഒരു പ്രമുഖ ഇന്ത്യൻ ഗായികയും നർത്തകിയുമായിരുന്ന ഗൗഹർ ജാൻ (26 ജൂൺ 1873 - 17 ജനുവരി 1930),
സ്ത്രീകൾക്ക് നാടക സ്റ്റേജിൽ അഭിനയം നിഷിദ്ധമായിരുന്ന കാലത്ത് മറാത്തി നാടകങ്ങളിലെ സ്ത്രീകഥാപാത്രങ്ങളിലെ വേഷങ്ങൾക്ക് പേരുകേട്ട സ്റ്റേജ് സാന്നിധ്യവും വോയ്‌സ് മോഡുലേഷനും ഇതിഹാസ മറാത്തി ഗായകനും സ്റ്റേജ് നടനുമായിരുന്ന ബാൽ ഗന്ധർവ്വ് എന്ന നാരായൺ ശ്രീപദ് രാജൻസ് ( 26 ജൂൺ 1888 - 15 ജൂലൈ 1967),
/filters:format(webp)/sathyam/media/media_files/2025/06/26/4691a8d3-1ae3-49c5-86e0-3b9f92aab00f-2025-06-26-06-45-14.jpg)
1947 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ, നിരവധി റോഡ് ബ്ലോക്കുകളും മൈൻഫീൽഡുകളും നീക്കം ചെയ്യുന്നതിൽ സുപ്രധാന പങ്കുവഹിച്ചുകൊണ്ട് ഇന്ത്യൻ സൈന്യം രാജൗരി പിടിച്ചെടുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും കരം സിങ്ങിനൊപ്പം ലഭിച്ച ഇന്ത്യയുടെ പരമോന്നത സൈനിക അലങ്കാരമായ പരമവീര ചക്രയുടെ ജീവിച്ചിരിക്കുന്ന ആദ്യ സ്വീകർത്താവാകുകയും ചെയ്ത ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന മേജർ രാമ രഘോബ റാണെ, പിവിസി(26 ജൂൺ 1918 - 11 ജൂലൈ 1994),
********
ഇന്നത്തെ സ്മരണ !!!
*********
എ പി ഗോപാലൻ മ. (-2007)
അടൂർ പങ്കജം മ. (1925 - 2010)
കെ. നാരായണക്കുറുപ്പ് മ. (1927- 2013)
കാവാലം നാരായണപണിക്കർ മ. (1927-2016)
ആൽഫ്രെഡ് ഡോബ്ലിൻ മ. (1878-1957 )
ജഹാനാറ ഇമാം മ. (1929 -1994)
ഏകനാഥ് സോൽക്കർ മ(1948-2005)
യാഷ് ജോഹർ മ.(1929-2004)
ഗോവിന്ദ് ശാസ്ത്രി മ(1881-1961)
ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി മ. (1936-2022)
/filters:format(webp)/sathyam/media/media_files/2025/06/26/4646ff37-a281-4c26-9d75-dfba979215c7-2025-06-26-06-45-14.jpg)
ആദ്യകാലത്ത് നാടകഗാനങ്ങളും ലളിതഗാനങ്ങളും എഴുതുകയും പിന്നീട് മറക്കാനാവാത്ത കുറെ ഗാനങ്ങൾ സിനിമക്കു വേണ്ടി എഴുതുകയും ചെയ്ത എ പി ഗോപാലൻ(- ജൂൺ 26, 2007),
പന്ത്രണ്ടാമത്തെ വയസ്സിൽ മധുമാധുര്യം എന്ന നാടകത്തിലൂടെ നാടകവേദിയിലെത്തുകയും പിന്നീട് രക്തബന്ധം, ഗ്രാമീണ ഗായകൻ, വിവാഹ വേദി തുടങ്ങിയ നാടകങ്ങളിലും ,പ്രേമലേഖ വിശപ്പിന്റെ വിളി, ചെമ്മീൻ , കുഞ്ഞിക്കൂനൻ തുടങ്ങി നാനൂറോളം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യതാരമായും അഭിനയിച്ച അടൂർ പങ്കജം(1925 - ജൂൺ 26 2010),
/filters:format(webp)/sathyam/media/media_files/2025/06/26/856a1200-1a37-486a-8c55-af8d338f2187-2025-06-26-06-45-14.jpg)
കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും, വിവിധ ഘട്ടങ്ങളിലായി 26 വർഷം നിയമസഭയിൽ അംഗമായി പ്രവർത്തിക്കുകയും ചെയ്ത മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കെ. നാരായണക്കുറുപ്പ്(1927 ഒക്ടോബർ 23 - 2013 ജൂൺ 26),
കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടി നാടക രൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതി ഉപയോഗിച്ച് തനതുനാടകവേദി എന്ന ആശയത്തിന് ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയ കവിയും ഗാന രചയിതാവും നാടകകൃത്തും സംവിധായകനും ആയിരുന്ന കാവാലം നാരായണപണിക്കർ( 1927-2016 ജൂൺ 26),
/filters:format(webp)/sathyam/media/media_files/2025/06/26/835d4b80-2468-445b-abd7-bcfa1947f09a-2025-06-26-06-45-13.jpg)
വിവിധ വീക്ഷണങ്ങളിലൂടെ ബർലിനെ നോക്കിക്കാണുന്ന 1929-ൽ പ്രസിദ്ധീകരിച്ച ബർലിൻ അലക്സാണ്ടർ പ്ലാറ്റ്സ് തുടങ്ങി അനേകം കൃതികൾ രചിച്ച ജർമൻ നോവലിസ്റ്റ് ആൽഫ്രെഡ് ഡോബ്ളിൻ (1878 ആഗസ്റ്റ് 10-1957 ജൂൺ 26),
ബഗ്ലാദേശ് സ്വാതന്ത്യ സമരത്തിൽ യുദ്ധ കുറ്റകൃത്യങ്ങൾ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് വിചാരണ ചെയ്യാൻ മുൻകൈ എടുത്ത് പ്രവർത്തിച്ച ബഗ്ലാദേശിലെ എഴുത്തുകാരിയും പൊതു പ്രവർത്തകയും ശഹീദ് ജനനി എന്ന് വിളിക്കുന്ന ജഹാനാറ ഇമാം (3 മെയ് 1929 – 26 ജൂൺ 1994),/filters:format(webp)/sathyam/media/media_files/2025/06/26/540a4cd8-cb4e-4a40-9daa-990be1f12296-2025-06-26-06-45-13.jpg)
ഹിന്ദി ഭാഷയുടെയും സാഹിത്യത്തിൻ്റെയും അതുല്യ സേവകനും ബഹുമുഖ പ്രതിഭയും. 'ഭർത്തേന്ദു നാടക മണ്ഡലി' എന്ന രൂപത്തിൽ ശാസ്ത്ര ശുദ്ധ് ഹിന്ദി തിയേറ്റർ ആദ്യമായി സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും 1901-ൽ കാശിയിൽ എത്തി, തൻ്റെ ജീവിതത്തിൻ്റെ ശേഷിക്കുന്ന 60 വർഷം കൂടുതലും കാശിയിൽ കഴിയുകയും സാഹിത്യാഭ്യാസം നടത്തുകയും ബ്രജ് ഭാഷയിലും ഖരിബോലിയിലും വളരെ മികച്ച കവിതകൾ എഴുതുകയും ബാല സാഹിത്യത്തിൻ്റെ അഭാവം നികത്താൻ നിരവധി കഥകൾ ചിത്രകഥയുടെ രൂപത്തിൽ എഴുതുകയും ചെയ്തിട്ടുള്ള ഗോവിന്ദ് ശാസ്ത്രി ദുഗ്വേക്കർ (1881 - 26 ജൂൺ 1961),
1976-ൽ ധർമ്മ പ്രൊഡക്ഷൻസ് സ്ഥാപിച്ച ഇന്ത്യൻ ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് യാഷ് ജോഹർ (6 സെപ്റ്റംബർ 1929 - 26 ജൂൺ 2004),
/filters:format(webp)/sathyam/media/media_files/2025/06/26/47947031-bafa-41db-a66d-3461677c7db0-2025-06-26-06-47-46.jpg)
27 ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും കളിച്ചിട്ടുള്ള ഒരു ഇന്ത്യൻ ഓൾറൗണ്ട് ക്രിക്കറ്റ് താരം ഏകനാഥ് സോൽക്കർ (18 മാർച്ച് 1948 - 26 ജൂൺ 2005),
കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര നടൻ, പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി നിരവധി മേഖലകളിൽ പ്രസിദ്ധനായ കലാകാരനായിരുന്ന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി( 10 സെപ്റ്റംബർ 1936 - ജൂൺ 26, 2022),
/filters:format(webp)/sathyam/media/media_files/2025/06/26/ded18256-5963-41eb-a05a-5419b2867492-2025-06-26-06-47-46.jpg)
ചരിത്രത്തിൽ ഇന്ന്…
********
363 - ഈ ദിവസം, റോമൻ ചക്രവർത്തി ജൂലിയൻ സസ്സാനിഡ് സാമ്രാജ്യത്തിൽ നിന്ന് പിൻവാങ്ങുന്നതിനിടയിൽ അന്തരിച്ചു, ഇത് പുതിയ ചക്രവർത്തിയായി ജനറൽ ജോവിയൻ്റെ ഉദയത്തിന് കാരണമായി.
684 - ബെനഡിക്റ്റ് രണ്ടാമൻ മാർപ്പാപ്പയായി.
/filters:format(webp)/sathyam/media/media_files/2025/06/26/e312102b-7bc0-4412-a612-528a7b41f666-2025-06-26-06-47-46.jpg)
1483 - റിച്ചാഡ് മൂന്നാമൻ ഇംഗ്ലണ്ടിലെ രാജാവായി.
1541 - പെറുവിൻറെ തലസ്ഥാനമായ ലിമ നഗരം സ്ഥാപിച്ച പിസാറോ എന്ന സ്പെയിൻകാരനെ സ്വന്തം സേനാംഗങ്ങൾ വധിച്ചു.
1599 - ഉദയംപേരൂർ സുന്നഹദോസ് അവസാനിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/26/cde14caa-7f34-473f-923c-c2eca85d3c27-2025-06-26-06-47-46.jpg)
1714 ജൂൺ 26 - സ്പെയിനും നെതർലാൻഡും വ്യാപാര സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.
1819 - ബൈസിക്കിളിന് പേറ്റന്റ് ലഭിച്ചു.
1843 - ഹോങ്കോങ് ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചു.
1858 - ടിന്റസ്സിൽ ഉടമ്പടിയെ തുടർന്ന് ചൈനയും ബ്രിട്ടനും തമ്മിലുള്ള ശത്രുത അവസാനിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/26/c4a46bff-68c5-4aab-9512-3d95da3db477-2025-06-26-06-47-46.jpg)
1894 - ജർമ്മനിയിലെ കാൾ ബെൻസ് വാതകത്തിൽ പ്രവർത്തിക്കുന്ന ഒരു ഓട്ടോയ്ക്ക് യുഎസ് പേറ്റൻ്റ് നേടി.
1909 - ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം തുറന്നു.
/filters:format(webp)/sathyam/media/media_files/2025/06/26/c2c7e775-e41a-4c59-8661-497862084f7e-2025-06-26-06-47-46.jpg)
1919 - അമേരിക്കയിലെ ന്യൂയോർക്ക് ഡെയ്‌ലി ന്യൂസിൻ്റെ പ്രസിദ്ധീകരണം ആരംഭിച്ചു.
1934 - ആദ്യത്തെ പ്രായോഗിക ഹെലികോപ്റ്ററായ ഫോക്ക്-വൾഫ് എഫ്.ഡബ്ല്യു. 61-ന്റെ കന്നി പറക്കൽ.
1941 - രണ്ടാം ലോകമഹായുദ്ധസമയത്ത് ഫിൻലാൻഡ് റഷ്യക്കെതിരെ ഒരു മുന്നണി തുറന്നു.
1945 - ഐക്യരാഷ്ട്ര ചാർട്ടർ സാൻഫ്രാൻസിസ്കോയിൽ ഒപ്പുവക്കപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/06/26/acb46c9d-3117-4881-b149-f7c1b7ab73a3-2025-06-26-06-47-46.jpg)
1948 - രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സോവിയറ്റധീന പ്രദേശങ്ങളാൽ ചുറ്റപ്പെട്ട ബെർലിൻ നഗരത്തിലേക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും വിമാനങ്ങളിൽ ഭക്ഷണം എത്തിക്കാൻ തുടങ്ങി. ചരിത്രത്തിൽ ഇത് ബെർലിൻ എയർലിഫ്റ്റിംഗ് എന്നറിയപ്പെടുന്നു.
1949 - ബെൽജിയൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം ലഭിച്ചു.
1952 - നെൽസൺ മണ്ടേലയും മറ്റ് 51 പേരും ദക്ഷിണാഫ്രിക്കയിൽ കർഫ്യൂ ലംഘിച്ചു.
1960 - ഇന്ത്യൻ സമുദ്രത്തിലെ ദ്വീപ രാഷ്ട്രമായ മഡഗാസ്കർ ഫ്രഞ്ച് അധീനതയിൽ നിന്നും സ്വതന്ത്രമായി
/filters:format(webp)/sathyam/media/media_files/2025/06/26/ac6f5ec6-e039-4d35-8408-5a064239b73e-2025-06-26-06-47-46.jpg)
1963 - ശീതയുദ്ധത്തിൻ്റെ പിരിമുറുക്കമുള്ള കാലഘട്ടത്തിൽ പശ്ചിമ ജർമ്മൻ നഗരമായ ബെർലിനിൽ പശ്ചിമ ബെർലിനുമായുള്ള ഐക്യദാർഢ്യത്തിൻ്റെ പ്രതീകമായ പ്രസിഡൻ്റ് ജോൺ എഫ്. കെന്നഡിയുടെ "ഇച്ച് ബിൻ ഐൻ ബെർലിനർ" പ്രസംഗത്തിന് 1963-ലെ ഈ തീയതി സാക്ഷ്യം വഹിച്ചു.
1975 - ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/26/4553464e-c44c-4b34-9129-848e8b0d579d-2025-06-26-06-47-46.jpg)
1982 - എയർ ഇന്ത്യയുടെ ബോയിങ് വിമാനം ഗൗരീശങ്കർ മുംബൈ വിമാനത്താവളത്തിൽ തകർന്നു വീണു.
1994 - പിഎൽഒ നേതാവ് യാസർ അറാഫത്ത് 27 വർഷങ്ങൾക്ക് ശേഷം ഗാസയിലേക്ക് മടങ്ങി.
1995 - ഒരു രക്തരഹിത അട്ടിമറിയിലൂടെ ഖത്തറിലെ അമീറായിരുന്ന ഖലീഫ ബിൻ ഹമദ് അൽതാനിയെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ പുത്രൻ ഹമദ് ബിൻ ഖലീഫ അൽതാനി ഭരണത്തിലേറി.
/filters:format(webp)/sathyam/media/media_files/2025/06/26/89604e77-c569-4019-bc5c-cae01e4a06f0-2025-06-26-06-47-46.jpg)
1999 - ഈ ദിവസം ബുഡാപെസ്റ്റിൽ (ഹംഗറി) ലോക ശാസ്ത്ര സമ്മേളനം ആരംഭിച്ചു.
2006 - മോണ്ടിനെഗ്രോ റിപ്പബ്ലിക്, ഐക്യരാഷ്ട്രസഭയിലെ 192-ആമത് അംഗരാഷ്ട്രമായി.
2013 - ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ജമ്മുകാശ്മീരിലെ പിർപഞ്ചാൽ പർവ്വതങ്ങൾക്കുള്ളിലൂടെ ആണ് ഈ പാത.
/filters:format(webp)/sathyam/media/media_files/2025/06/26/f4e40cd5-6639-4b29-b469-c7c57ae66fe4-2025-06-26-06-49-59.jpg)
2013 - ഉത്തരാഖണ്ഡിൽ ഒരു രക്ഷാപ്രവർത്തന ഹെലികോപ്റ്റർ തകർന്ന് 20 പേർ മരിച്ചു.
2015 - കുവൈറ്റിലെ ഷിയ ഇമാം അൽ സാദിഖ് പള്ളിയിൽ ചാവേർ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെടുകയും 227 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2015 - സ്വവർഗവിവാഹം നിയമവിധേയമാക്കി കൊണ്ട് അമേരിക്കന്‍ സുപ്രീംകോടതി വിധി പ്രസ്താപിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/26/fe4aeb30-a9fa-40ee-8067-e5410adebbaf-2025-06-26-06-49-59.jpg)
2020 - കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഗരിബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ എന്നൊരു വെബ് പോർട്ടൽ ആരംഭിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us