ഇന്ന് മാര്‍ച്ച് 24: ലോക ക്ഷയരോഗ നിവാരണ ദിനം ! മൈഥിലിയുടെയും ഇമ്രാന്‍ ഹാശ്മിയുടെയും മിന്നു മണിയുടേയും ജന്മദിനം: പട്ടം താണുപ്പിള്ള തിരുവിതാംകൂറിന്റെ ആദ്യ പ്രധാനമന്ത്രിയായതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project march 24

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
മീനം 10
ഉത്രാടം  / ദശമി
2025  മാർച്ച് 24, 
തിങ്കൾ

Advertisment

ഇന്ന്;             
     
  *ലോക ക്ഷയരോഗ നിവാരണ ദിനം ! [ World Tuberculosis Day ; 1992 മുതൽ ഈ ദിനം ആചരിക്കുന്നു. ഇന്ന് ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണ് എന്നിരുന്നാലും ക്ഷയരോഗത്തെക്കുറിച്ചുള്ള പൊതുജനാവബോധം വർദ്ധിപ്പിയ്ക്കാൻ ഒരു ദിനം.]

publive-image

*അന്താരാഷ്ട്ര നേടിയവർ ദിനം![International achiever's day - സ്വന്തം നേട്ടങ്ങളെക്കുറിച്ച് അറിയാനും അംഗീകരിയ്ക്കാനും  ഒരു ദിനം. ] 

* ഉഗാണ്ട :ദേശീയ വൃക്ഷാരോപണ ദിനം!
* അർജന്റീന : സത്യത്തിനും നീതിക്കും വേണ്ടി ഓർമ്മപ്പെടുത്തൽ ദിനം !
* സൈൻറ്റോളൊജി : വിദ്യാർത്ഥി ദിനം !

* USA;*ഫ്ലാറ്റ്മേറ്റ് ദിനം ![Flatmate’s Day ; ഫ്ലാറ്റുകളിൽ താമസിക്കുന്നവർ തമ്മിൽ പരസ്പരം അറിയാനും ഇടപഴകാനും ഒരു ദിനം.]

*ദേശീയ കോക്ടെയ്ൽ  ദിനം ![National Cocktail Day ;  1700-കളുടെ അവസാനത്തിലോ 1800-കളുടെ തുടക്കത്തിലോ ആരംഭിച്ച മദ്യപാനത്തിൻ്റെ അൽപ്പം പുതിയ പതിപ്പാണ് കോക്ടെയ്ലുകൾ.  പഴച്ചാറുകൾ, മസാലകൾ, സ്പിരിറ്റുകൾ എന്നിവയിൽ നിന്ന് നിർമ്മിച്ച  ബ്രിട്ടീഷ് പഞ്ചുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പാനീയം'   കോക്ക്‌ടെയിൽ മിക്‌സിംഗിൻ്റെയും ടെൻഡിംഗ് ബാറിൻ്റെയും ജോലി ഇപ്പോൾ പാചകം പോലെയായിരിക്കുന്നു - അൽപ്പം ശാസ്ത്രവും അൽപ്പം കലയും എല്ലാം ചേർന്ന് ഒന്നായും അതിനെക്കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൻ അറിഞ്ഞ സ്വദിയ്ക്കാൻ ഒരു ദിനം.] publive-image

* ദേശീയ ചോക്കലേറ്റ് മൂടിയ ഉണക്കമുന്തിരി  ദിനം ![National Chocolate Covered Raisin Dayപഴങ്ങളുടെ രുചിയും ചോക്ലേറ്റിൻ്റെ സ്വാദും സമന്വയിപ്പിക്കുന്ന ഒരു മനോഹരമായ ട്രീറ്റിനെക്കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.]

* ദേശീയ ചീസ്‌സ്റ്റീക്ക് ദിനം ![National Cheesesteak Day ; ഒരു മികച്ച സാൻഡ്‌വിച്ച് കഴിയ്ക്കുക മാത്രമല്ല, അതിനെക്കുറിച്ച് അറിഞ്ഞ് ആസ്വദിയ്ക്കാൻ ഒരു ദിനം;]

*ദേശീയ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ  ദിനം ![ മയക്കുമരുന്ന് അമിതമായി ഉപയോഗിയ്ക്കുന്നതിൻ്റെ അപകടങ്ങളെ പറ്റി അറിയാൻ പഠിയ്ക്കാൻ പറഞ്ഞു മനസ്സിലാക്കാൻ ഒരു ദിനം. ]

*ദേശീയ സുനാമി അവബോധ  വാരം![ സുനാമിയുടെ ഗുരുതരമായ ഭീഷണിയെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിന് ഒരു ദിനം. ]

publive-image

.    ഇന്നത്തെ മൊഴിമുത്ത്
.  ്്്്്്്്്്്്്്്്്്്്്്
ഇത്രയധികം പേർ എന്നിൽ കുറ്റം കണ്ടുപിടുക്കുന്നതെന്തു കൊണ്ടാവാം? അവരെന്നെ പ്രശംസിക്കുന്നുവെങ്കിൽക്കൂടി ഞാനവരിൽ കുറ്റം കണ്ടുപിടിക്കുന്നുവെന്നതു തന്നെ.

.             [-കാൾ ക്രാസ് ]
        ***********
ഇന്നത്തെ പിറന്നാളുകാർ
*********
ഇന്ത്യൻ വനിതാ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമായ മിന്നു മണിയുടേയും (1999),

publive-image

പാലേരി മാണിക്യം, ഈ അടുത്ത കാലത്ത്, ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലിയുടെയും (1988),

പ്രശസ്ത ഹിന്ദി ചലച്ചിത്ര സം‌വിധായകൻ മഹേഷ് ഭട്ടിന്റെ   സഹോദരീപുത്രനും ഹിന്ദിയിലെ നല്ല ഒരു ചലച്ചിത്ര അഭിനേതാവുമായ ഇമ്രാൻ ഹാശ്മിയുടെയും (1979),

മൈസൂർ നാട്ടുരാജ്യം ഭരിച്ചിരുന്ന വൊഡയാർ രാജവംശത്തിലെ ഇപ്പോഴത്തെ അധിപൻ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറുടെയും (1992),publive-image

ദേശീയ ഹോക്കി ടീമിനു വേണ്ടി നൂറിലധികം മൽസരങ്ങളിൽ കളിച്ചുട്ടുള്ള മുംബൈയിൽ നിന്നുള്ള മികച്ച ഗോൾകീപ്പർ  അഡ്രിയാൻ ഡിസൂസയുടെയും (1984) ജന്മദിനം !

***********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*************
മുത്തുസ്വാമി ദീക്ഷിതർ ജ. (1775-1835). 
പ്രൊഫ. പി.സി ദേവസ്യ ജ. (1906 -2006)
അഗസ്റ്റിന്‍ ജോസഫ് ജ. (1912 -1965 )
സുധാകരൻ തേലക്കാട്  ജ. (1938 -1965)
ഹാരി ഹൗഡിനി ജ. (1874-1926)
ജോൺ  കെൻഡ്രു ജ. (1917-1997)
വാസിലി  സ്മിസ് ലോഫ് ജ. (1921-2010)

 publive-image

ഹംസധ്വനി രാഗത്തിലെ പ്രശസ്തമായ വാതാപി ഗണപതിം ഭജേ എന്ന കീർത്തനം ഉള്‍പ്പടെ  സാഹിത്യപരമായും സംഗീതപരമായും ഉന്നതനിലവാരം പുലർത്തുന്ന പല കൃതികളും ചിട്ടപ്പെടുത്തിയ കർണ്ണാടക സംഗീതത്തിലെ   ത്രിമൂർത്തികളിൽ ഒരാളായ  മുത്തുസ്വാമി  ദീക്ഷിതർ( 1775  മാർച്ച് 24 - 1835 ഒക്ടോബർ 21).,

കവിത, കഥ, ഉപന്യാസം, വ്യാകരണം എന്നീ മേഖലകളിലെ കൃതികളിലൂടെ മലയാളത്തിലും സംസ്കൃതത്തിലും വ്യക്തിമുദ്ര പതിപ്പിക്കുകയും 1980ൽ "ക്രിസ്തുഭാഗവതം" എന്ന സംസ്കൃത മഹാകാവ്യത്തിന് മികച്ച സംസ്കൃത കൃതിയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1993ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയ സംസ്കൃത -മലയാള സാഹിത്യകാരൻ മഹാകവി പ്രൊഫസർ പി.സി. ദേവസ്യ (1906 മാർച്ച് 24-ഒക്റ്റോബർ 16, 2006),publive-image

മിശിഹ ചരിത്രം, സത്യവാന്‍ സാവിത്രി, ഹരിശ്ചന്ദ്രന്‍, കരുണ തുടങ്ങിയ നാടകങ്ങളിലും വേലക്കാരന്‍ നല്ല തങ്ക തുടങ്ങിയ ആദ്യകാല സിനിമകളിൽ തന്‍റെ ശബ്ദ സൌകുമാര്യം കൊണ്ടും, അഭിനയം കൊണ്ടും മാത്രമല്ല, പ്രസിദ്ധനായ ഗാനഗന്ധര്‍വന്‍ യേശുദാസനെ മലയാളത്തിനു സമ്മാനിച്ച പിതാവും, ആയ    അഗസ്റ്റിന്‍ ജോസഫ് (1912 മാർച്ച് 24 - febr ഫെബ്രുവരി 3,1965 ),

ജീവിത വ്യർത്ഥത, പ്രേമനൈരാശ്യം, അത്മ ക്ഷതങ്ങൾ തുടങ്ങിയ വിഷാദ നിർഭരമായ കവിതകൾ എഴുതിയ അകാലത്തിൽ പൊലിഞ്ഞ യുവകവി സുധാകരൻ തേലക്കാട് (1938 മാർച്ച് 24-1965 ഒക്ടോബർ 7 ),publive-image

പ്രശസ്തനായ  ഹംഗേറിയൻ  ജാലവിദ്യക്കാരനും നടനുമായിരുന്ന  ഹാരി ഹൗഡിനി  (മാർച്ച് 24, 1874 – ഒക്ടോബർ 31, 1926)

അമിനോ അമ്ലം ചേർന്ന നൂറുകണക്കിന് ഘടകങ്ങളും ആയിരകണക്കിന് ആറ്റങ്ങളുമുള്ള പ്രോട്ടീൻ തന്മാത്രയുടെ ത്രിമാനഘടന   കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍  ജോൺ കൗഡറി കെൻഡ്രു(മാർച്ച് 24 , 1917 -  ഓഗസ്റ്റ് 23, 1997),

റഷ്യൻ ഗ്രാൻഡ് മാസ്റ്ററും  ചെസ്സ്  ലോക ചാമ്പ്യനുമായിരുന്ന   വാസിലി വാസില്യേവിച്ച് സ്മിസ് ലോഫ് (24, മാർച്ച് 1921 -  27 മാർച്ച്, 2010) 
*********
ഇന്നത്തെ സ്മരണ !!!
*********
ബിഷപ്പ് പൌലോസ് മാര്‍ പൌലോസ് മ. (1941-1998 )
പി ശ്രീധരൻ മ. ( 1939- 2011)
ജോസ് പ്രകാശ് മ. (1925 - 2012)
മാധവൻ നായർ മ.( 1933- 2009)
ഇ. ഹരികുമാർ മ. (1943-2020)
വി.ഡി രാജപ്പൻ മ. (1944-2016)
എം.ടി നാരയണൻ നായർ മ. (2018)
അലക്സാണ്ട്രോവിച്ച് അലഖിൻ.മ( 1892- 1946).
ജോഹാൻ ക്രൈഫ് മ. (1944-2016)
നിക്കോളായ്  ബെർദ്യായേവ് മ. (1874-1948).publive-image

മാർക്സില്‍ നിന്നും മുന്നോട്ട് പോകാന്‍ മടിക്കുന്ന മാര്‍ക്സിസ്റ്റുകളും മത മൌലികവാദികളും തമ്മില്‍ വ്യത്യാസമില്ല എന്ന്  പറയുകയും, വേദ പുസ്തകം മനുഷ്യന്‍ എഴുതിയതിനാല്‍ അതില്‍ തെറ്റുകള്‍  ഉണ്ടാകാം എന്നും, സ്വര്‍ഗ്ഗ നരകങ്ങളിലെ സുഖദു:ഖങ്ങള്‍ എന്റെ അജണ്ടയില്‍ ഇല്ല എന്നും, മരണാനന്തര ജീവിതമല്ല ഈ ജീവിതം എങ്ങിനെ ഗുണകരമാക്കുക എന്നതാണ് പ്രധാനം എന്നും, പറഞ്ഞ കെ സി പോള്‍ എന്ന ബിഷപ്പ് പൌലോസ് മാര്‍ പൌലോസ് (1941 സെപ്റ്റംബര്‍ 14 - 1998 മാര്‍ച്ച്‌ 24 ),

എക്സ്‌പ്രസ്സ്‌ പത്രം / വാരികകളുടെ പത്രാധിപർ, കോളമിസ്റ്റ്‌ ( മലയാളം ന്യൂസ്‌, മനീഷ,  ടെലിഗ്രാഫ്‌ ) എനി നിലകളിൽ പ്രവർത്തിക്കുകയും   'അടുത്തും അകന്നും ' , 'നമ്പ്യാർ പിന്നെയും മുന്നിൽ നിൽക്കുന്നു '  തുടങ്ങി നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്ത പി. ശ്രീധരൻ( 1939- 2011 മാർച്ച് 24),publive-image

1953ൽ റിലീസായ ശരിയോ തെറ്റോ എന്ന സിനിമയിൽ ഗായകൻ ആയി വന്ന്‍, 100 ല്‍ കൂടുതല്‍ ചിത്രങ്ങളില്‍ പ്രധാനമായും വില്ലന്‍ വേഷങ്ങള്‍ ചെയ്ത ജോസഫ് എന്ന ജോസ് പ്രകാശ്  (ഏപ്രിൽ 14 1925 - മാർച്ച് 24 2012),publive-image

 തിരുവനന്തപുരം-1 നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായ ബി. മാധവൻ നായർ(ഫെബ്രുവരി , 1933-മാർച്ച് 24, 2009)

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന ഇ. ഹരികുമാർ (13 ജൂലൈ 1943 - 24 മാർച്ച് 2020) publive-image

മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ പ്രത്യേകിച്ച്,   നായ,   പോത്ത്, എരുമ,   തവള,   കോഴി, പാമ്പ് തുടങ്ങിയയെ  മിക്ക കഥകളിലെയും കഥാപാത്രങ്ങൾ ആക്കി, അവരുടെ പ്രണയവും, പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയിൽ കഥാപ്രസംഗമായി അവതരിപ്പിക്കുകയും, മലയാള സിനിമാഗാനങ്ങളുടെ പാരഡികൾ ഇതിൽ ചേർക്കുകയും, നൂറോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത, വേലിക്കുഴിയിൽ  ദേവദാസൻ രാജപ്പൻ എന്ന വി.ഡി രാജപ്പൻ (ജനുവരി 3, 1944- മാർച്ച് 24, 2016),

publive-image

എം ടി വാസുദേവൻ നായരുടെ സഹോദരനും ലോക സാഹിത്യത്തെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ, ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ഗഹനമായ തത്ത്വചിന്തയെ ലളിതവും ചേതോഹരവുമായ ഭാഷയില്‍ മലയാളത്തിന്റെ സ്വന്തമാക്കിയ പരിഭാഷകനും എഴുത്തുകാരനുമായ എം.ടി നാരായണൻ നായർ  (1930-മാർച്ച് 24 ,2018),publive-image

റഷ്യക്കാരനും ചെസ് ലോകത്തെ എന്നത്തെയും മികച്ച കളിക്കാരിൽ ഒരാളായ അലക്സാണ്ടർ അലക്സാണ്ട്രോവിച്ച് അലഖിൻ. 
( 1892- മാർച്ച് 24 1946).

ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായും എക്കാലത്തെയും മികച്ച ഡച്ച് ഫുട്ബോൾ കളിക്കാരനായും കണക്കാക്കപ്പെടുന്ന, 1971, 1973, 1974 വർഷങ്ങളിൽ മൂന്ന് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടുകയും ടോട്ടൽ ഫുട്ബോൾഎന്നറിയപ്പെടുന്ന ഫുട്ബോൾ തത്വശാസ്ത്രത്തിൻ്റെ വക്താവുമായിരുന്ന ജോഹാൻ ക്രൈഫ് എന്ന ഹെൻഡ്രിക് ജോഹന്നാസ് ക്രൂയിഫ് (25 ഏപ്രിൽ 1947 - 24 മാർച്ച് 2016),

publive-image

സ്വാതന്ത്ര്യം, സർഗ്ഗക്ഷമത, യുഗാന്തപ്രതീക്ഷ, എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച രചനകൾ നടത്തുകയും,  "ക്രിസ്തീയ അസ്തിത്വവാദി", "യുഗാന്തപ്രതീക്ഷയുടെ ദാർശനികൻ" എന്നൊക്കെ  വിശേഷിപ്പിക്കപ്പെടാറുള്ള. റഷ്യൻ മത-സാമൂഹ്യ ചിന്തകനായിരുന്ന നിക്കോളായ് അലക്സാഡ്രോവിച് ബെർദ്യായേവ് ( മാർച്ച് 6, 1874-മാർച്ച് 24, 1948),publive-image

ചരിത്രത്തിൽ ഇന്ന്…
********

1837 - കാനഡയിൽ ആഫ്രിക്കൻ വംശജർക്ക് വോട്ടവകാശം അനുവദിച്ചു.

1882 - ക്ഷയത്തിനു കാരണമാകുന്ന ബാക്റ്റീരിയയെ കണ്ടെത്തിയെന്ന്   റോബർട്ട്  കോച്ച് പ്രസ്താവിച്ചു.

1896 - ലോകത്തിലെ ആദ്യ റേഡിയോ ട്രാൻസ്മിഷൻ റഷ്യൻ ശാസ്ത്രജ്ഞനായ അലക്സാണ്ടർ പോപ്പോവ് നടത്തി.publive-image

1906 - ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ സെൻസസ് റിപ്പോർട്ട് പുറത്തിറങ്ങി.. ലോകത്തിലെ 5 ൽ 1 രാജ്യങ്ങൾ ബ്രിട്ടീഷ് മേൽക്കോയ്മയിൽ.

1923 - ഗ്രീസ് റിപ്പബ്ലിക്കായി.

1946 - ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തി. പെതിക് ലോറൻസ്, സ്റ്റാൻഫോർഡ് ക്രിപ്സ്, എ.വി.അലക്സാണ്ടർ എന്നിവരായിരുന്നു അംഗങ്ങൾ. ഭരണഘടനാ നിർമാണ സഭ, ഇടക്കാല മന്ത്രിസഭ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.publive-image

1947 - മൗണ്ട് ബാറ്റൻ വൈസ്രോയിയായി സ്ഥാനമേറ്റു.

1948 - പട്ടം താണുപ്പിള്ള തിരുവിതാംകൂറിന്റെ ആദ്യ പ്രധാനമന്ത്രിയായി.

1965 - നാസ എയർ ക്രാഫ്റ്റ് റെയിഞ്ചർ 9 ചന്ദ്രനിൽ പ്രവേശിക്കുന്നത്, അമേരിക്കൻ ടെലിവിഷനിൽ തത്സമയ സംപ്രേഷണം ചെയ്തു.

1972 - ഉത്തര അയർലന്റിൽ യു.കെ. നേരിട്ടുള്ള ഭരണം ഏർപ്പെടുത്തി.publive-image

1977 - സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയായി മൊറാർജി ദേശായി നിയമിതനായി.

1981 - കൊളംബിയ , ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു.

1990 - ഇന്ത്യൻ സമാധാന സംരക്ഷണ സേനയുടെ അവസാന ബറ്റാലിയനും ശ്രീലങ്കയിലെ ദൗത്യം പൂർത്തിയാക്കാതെ പിൻവാങ്ങി.

1992 - ഡ്രിക് ഫ്രീമൗട്ട് ബെൽജിയംകാരനായ ആദ്യ ബഹിരാകാശ സഞ്ചാരി ആയി.publive-image

2006 - പോപ്പ് ബെനഡിക്ട് 16 മൻ, ചരിത്രത്തിൽ ആദ്യമായി 15 ബിഷപ്പുമാരെ ഒരുമിച്ചു കർദിനാൾമാരായി വാഴിച്ചു.

2008 - ഭൂട്ടാൻ ഔദ്യോഗികമായി ജനാധിപത്യ രാജ്യം ആയി.

2015 - രണ്ടാം ക്ലാസ്സുകാരിയായ 7 വയസ്സ് കാരി മലയാളി പെൺകുട്ടി ഉത്തര ഉണ്ണികൃഷ്ണൻ, മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടി.

publive-image

2018 - കേപ് ടൗണിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ പന്ത് ചുരുണ്ടൽ വിവാദത്തിൽ ഓസീസ് താരങ്ങളായ സ്റ്റീഫൻ സ്മിത്ത്, ഡേവിഡ് വാർണർ, ബാൻ ക്രോഫ്റ്റ് എന്നിവർ പിടിക്കപ്പെട്ടു. അവരെ ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കി നിരോധനം പ്രഖ്യാപിച്ചു.

2020 - കൊറോണക്കെതിരെ ഭാരതത്തിൽ 21 ദിവസത്തേക്ക്‌ സമ്പൂർണ്ണ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചു.publive-image

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment