/sathyam/media/media_files/2025/08/12/new-project-aug-12-2025-08-12-06-53-12.jpg)
..
.
. ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅.
കൊല്ലവർഷം1200
കർക്കടകം 27
പൂരൂരുട്ടാതി/തൃതീയ
2025 ആഗസ്റ്റ് 12 /
ചൊവ്വ
ഇന്ന്;
* അന്തഃരാഷ്ട്ര യുവജന ദിനം ! [ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2000 മുതൽ ഈ ദിനം ആചരിച്ചു വരുന്നു. യുവജനങ്ങളുടെ പ്രശ്നങ്ങൾ അന്താരാഷ്ട്ര സമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ഇന്നത്തെ ആഗോള സമൂഹത്തിൽ യുവജനങ്ങളെ പങ്കാളികളാക്കാനുതകുന്നതിൻ്റെ സാധ്യതകൾ ആലോചിയ്ക്കുകയും ചെയ്യുന്നതിനാണ് ഈ ദിനം ആചരിയ്ക്കേണ്ടത്.]
* ലോക ആന ദിനം ![ ലോകത്താകമാനമുള്ള ആനകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ലോകമെമ്പാടും ലോക ഗജദിനം ആചരിച്ചു പോരേണ്ടത് ]
* ദേശീയ വിദൂര സംവേദനം ദിനം ![ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവായി കണക്കാക്കുന്ന ഡോക്ടർ വിക്രം സാരാഭായിയുടെ ജന്മദിനമാണ് (1919) ദേശീയ റിമോട്ട് സെൻസിങ് ദിനം (National Remote Sensing Day) അഥവാ ദേശീയ വിദൂര സംവേദന ദിനമായി ആചരിച്ചു വരുന്നത്. ഒരു വസ്തുവിനെയോ സംഭവത്തെയോ കുറിച്ചുള്ള വിവരങ്ങൾ, പ്രത്യക്ഷബന്ധമില്ലാതെ, കൃത്രിമ ഉപഗ്രഹങ്ങളിലും വിമാനങ്ങളിലും മറ്റും ഘടിപ്പിച്ച കാമറകളും, മറ്റ് വിദൂര സംവേദന സമ്പ്രദായങ്ങളം ഉപയോഗിച്ച് ശേഖരിക്കുന്ന ശാസ്ത്രസംവിധാനമാണ് വിദൂരസംവേദന സംവിധാനം എന്നത്. ഇതിനെക്കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിനം.]
* ദേശിയ ലൈബ്രറി ദിനം. ![ ഇന്ത്യൻ ഗ്രന്ഥാലയ ശാസ്ത്ര ശാഖയുടെ പിതാവ് S R രംഗനാഥന്റെ (1892) ജന്മദിനം ]
*ചിന്താശേഷിയുള്ള സഞ്ചാരി ദിനം![യാത്ര എന്നത് നിങ്ങൾ എഴുതി തയ്യാറാക്കിയ ഒരു പട്ടികയിൽ നിന്ന് നിങ്ങൾ കണ്ട സ്ഥലങ്ങൾ മായ്ച്ചുകളയുന്നതിനേക്കാൾ; അത് നിങ്ങളോടൊപ്പം നിലനിൽക്കുന്ന നിങ്ങൾക്കു തരുന്ന അപൂർവ്വ നിമിഷങ്ങളെക്കുറിച്ചാണ് സംസാരിയ്ക്കുന്നത്. ചിന്താശേഷിയുള്ള സഞ്ചാരി ഒരു ദിവസം അയാൾ കാണുന്ന സ്ഥലങ്ങളെ അവിടെയുള്ള ആളുകളെ വീണ്ടും വീണ്ടും സന്ദർശിക്കാനും ആ സന്ദർശനം നമുക്കു തരുന്ന ചില നല്ല നിമിഷങ്ങളെ നെഞ്ചോടു ചേർക്കാനുമാണ് ആഗ്രഹിയ്ക്കുന്നത് അതിനായി മാത്രം ഒരു ദിനം.]
* ഗ്ലോറിയസ് പന്ത്രണ്ട് ദിനം !ഗ്രൗസ് ഷൂട്ടിംഗ് സീസണിൻ്റെ തുടക്കം കുറിക്കുന്ന ഗ്ലോറിയസ് പന്ത്രണ്ടാമന് സമ്പന്നമായ ചരിത്രമുണ്ട്. 1773-ൽ ഗെയിം ആക്ടിലൂടെയാണ് ഇത് ആരംഭിച്ചത്, അത് എപ്പോൾ ?
വേട്ടയാടുന്ന പക്ഷികളെ എപ്പോൾ വേട്ടയാടാം ? എന്നതിനെക്കുറിച്ചുള്ള നിയമങ്ങൾ സ്ഥാപിച്ചു. വർഷത്തിലെ പ്രത്യേക സമയങ്ങളിൽ വേട്ടയാടൽ നിയന്ത്രിക്കുന്നതിനും വന്യജീവികളെ സംരക്ഷിക്കുന്നതിനുമാണ് ഈ നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്.]
*ബേസ്ബോൾ ആരാധകരുടെ ദിനം!
*ദേശീയ മിഡിൽ ചൈൽഡ് ദിനം ![ മൂത്ത സഹോദരങ്ങളുടെ കീഴിൽ അടങ്ങി ഒതുങ്ങി ജീവിക്കുക, ഇളയവരുമായി മാതൃശ്രദ്ധ നേടുന്നതിന് അംഗീകാരത്തിനായി മത്സരിക്കുക എന്ന ദുർഘടമായ ജീവിത പാതയിൽ സ്വയം പര്യാപ്തതയിൽ മറ്റു മക്കളെ അപേക്ഷിച്ച് സ്വയം വേഗമെത്തുന്ന ... മിഡിൽ ചൈൽഡ്സിനും ഒരു ദിനം. ]
*ദേശീയ വിനൈൽ റെക്കോർഡ് ദിനം![ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിനൈൽ സംഗീതം, അതിൻ്റെ സംസ്കാരം, കല, ശബ്ദം എന്നിവയെ തിരിച്ചറിയുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിനം ]
* തായ്ലാൻഡ്: രാജ്ഞിയുടെ പിറന്നാൾ / ദേശീയ മാതൃദിനം !
* റഷ്യ: വായുസേന ദിനം !
* റഷ്യ : റഷ്യൻ റെയിൽവെ ട്രൂപ്പേഴ്സ് ഡേ !
**********
ഇന്നത്തെ മൊഴിമുത്തുകൾ
************
"ഉപയോഗപ്രദമായ നുണയേക്കാൾ ദോഷകരമായ സത്യം നല്ലതാണ്."
"യുദ്ധം സമാധാനത്തിൻ്റെ പ്രശ്‌നങ്ങളിൽ നിന്നുള്ള ഭീരുത്വം മാത്രമാണ്."
"സമയം തണുക്കുന്നു, സമയം വ്യക്തമാക്കുന്നു; മണിക്കൂറുകളോളം ഒരു മാനസികാവസ്ഥയും മാറ്റമില്ലാതെ നിലനിർത്താൻ കഴിയില്ല."
[ - തോമസ് മാൻ ]
*************
ഇന്നത്തെ പിറന്നാളുകാർ
***********
സർവ്വീസിൽ നിന്നും വിരമിച്ച കെമിസ്ട്രി പ്രൊഫസറും കുറവിലങ്ങാട് ദേവമാതാ കോളേജ് കെമിസ്റ്റ്രി ഡിപ്പാർട്ട്‌മെൻ്റ് മേധാവിയും,നൂറിലധികം മലയാളം സിനിമകളിലും വിവിധ മലയാളം സീരിയലുകളിലും അഭിനയിച്ചിട്ടുമുള്ള ഇന്ത്യൻ ചലച്ചിത്ര-ടിവി നടൻ ബാബു നമ്പൂതിരിയുടെയും (1947)
കർണാടക സംസ്ഥാനത്തെ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും ആയ സിദ്ധരാമയ്യയുടെയും (1946),
മുൻ കോഴിക്കോട് കോർപ്പറേഷൻ മേയറും, രണ്ടു തവണ ലോകസഭ അംഗവുമായിരുന്ന സി പി ഐ എം നേതാവ് എ കെ പ്രേമജത്തിൻ്റെയും (1938 ),
മുൻ ഡി.ജി.പി.യും(പോലീസ് ഡയറക്ടർ ജനറൽ) സംസ്ഥാന പോലീസ് മേധാവിയും 2018 ജനുവരി 31-മുതൽ പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും തിരുവനന്തപുരത്തെ മേജർ ആർക്കിപാർക്കിയിലെ പാസ്റ്ററൽ കൗൺസിലിന്റെ സെക്രട്ടറിയുമായ ജേക്കബ് പുന്നൂസ് ഐ.പി.എസിന്റേയും (1952),
കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം നേടിയ 'യൂറോപ്പ് ആത്മചിഹ്നങ്ങൾ',
ഇദംപാരമിതം എന്ന കൃതിക്ക് കാക്കനാടൻ പുരസ്കാരം,ഡോ.സുകുമാർ അഴീക്കോട് പുരസ്കാരം,അങ്കണം ഷംസുദ്ദീൻ പുരസ്കാരം. തച്ചനറിയാത്ത മരം, നഗ്നൻ തുടങ്ങിയ കൃതികളുടെ രചയിതാവും പത്തോളം ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനും 'ശ്രദ്ധ' ഓൺലൈൻ മാസികയുടെ എഡിറ്ററും തൃശൂർ കേരളവർമ്മ കോളേജിൽ മലയാളം അദ്ധ്യാപകനായി 33 വർഷം പ്രവർത്തിക്കുകയും ചെയ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. വി.ജി തമ്പിയുടേയും(1955),
റോജ എന്ന തമിഴ് ചിത്രത്തിലെ എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ" ചിന്ന ചിന്ന ആസൈ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ സിനിമാലോകത്ത് പ്രശസ്തയാകുകയും മലയാളചിത്രമായ കിഴക്കുണരും പക്ഷിയിലെ സൗപര്‍ണികാമൃത..., കുടുംബ സമേതത്തിലെ ഊഞ്ഞാല്‍ ഉറങ്ങി..., നീലരാവില്‍..., തുടങ്ങിയ മലയാള ഹിറ്റുഗാനങ്ങളിലൂടെ മനം കവർന്ന തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായിക മിന്മിനിയുടേയും (1970),
തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ 'പുലിമുരുകന്‍' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവരുകയും ശങ്കര്‍, രാജമൗലി തുടങ്ങി പ്രശസ്തരായ സംവിധായകരുടെ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനാകുകയും ചെയ്ത ഇന്ത്യയിലെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളായ പീറ്റര്‍ ഹെയ്നിന്റേയും (1973),
പ്രമുഖ അമേരിക്കൻ വ്യവസായിയും നിക്ഷേപകൻ, ജീവകാരുണ്യ പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനുമായ ജോർജ് സോറോസിന്റെയും (1930), ജന്മദിനം !
***********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
എസ്.ആർ രംഗനാഥൻ ജ. (1892-1972)
വിക്രം സാരാഭായ് ജ. (1881-1959)
സീതാറാം യച്ചൂരി ജ. (1952- 2024),
ജന. സിയാ ഉൾ ഹഖ് ജ. (1924-1988)
സുശീൽ കൊയ്രാള ജ. (1939-2016)
എഡ്വാർഡൊ ഇറാഡിയർ ജ.(1856-1921)
സെസിൽ ഡി. മില്ലെ ജ. 1881-1959
എർവിൻ ഷ്രോഡിങ്ങർ ജ. 1887-1967
ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗണിതാദ്ധ്യാപകനും ഗ്രന്ഥശാലാധികാരിയുമായിരുന്ന (ലൈബ്രേറിയൻ)എസ്.ആർ. രംഗനാഥൻ (ഓഗസ്റ്റ് 12, 1892 – സെപ്റ്റംബർ 27, 1972),
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻശാസ്ത്രജ്ഞന്‍
വിക്രം സാരാഭായി (ഓഗസ്റ്റ് 12, 1919 - ഡിസംബർ 30, 1971),
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ മുൻരാജ്യസഭ നേതാവുമായിരുന്ന സീതാറാം യച്ചൂരി (ഓഗസ്റ്റ് 12,1952- 12 സെപ്തംബർ 2024),
പാകിസ്താന്റെ ചരിത്രത്തിൽ മൂന്നാമത്തെ പ്രാവശ്യം (1977-ൽ) പട്ടാളഭരണം ഏർപ്പെടുത്തിയ ചീഫ് മാർഷ്യൽ ലോ അഡ്മിനിസ്ട്രേറ്റർ ആറാമത്തെ പ്രസിഡന്റാണ് മൗലിക ഇസ്ലാമികവിശ്വാസത്തിലധിഷ്ഠിതമായ രാഷ്ട്രീയനയങ്ങൾ പാകിസ്താനിൽ പൊതുധാരയിലേക്ക് കൊണ്ടുവന്ന ജനറൽ മുഹമ്മദ് സിയ ഉൾ ഹഖ് (ഓഗസ്റ്റ് 12, 1924 – ഓഗസ്റ്റ് 17, 1988)
നേപ്പാളി കോൺഗ്രസിന്റെ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയും ആയ സുശീൽ കൊയ്രാള (1939 ഓഗസ്റ്റ് 12-2016 ഫെബ്രുവരി 9),
മൂന്നുതവണ സ്പാനിഷ് പ്രധാനമന്ത്രിയാകുകയും അവസാനം മാഡ്രിഡിൽ വച്ചുണ്ടായ ഭീകരവാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്ത എഡ്വാർഡോ ഡാറ്റോ ഇറാഡിയർ (1856 ആഗസ്റ്റ് 12-മാർച്ച് 8, 1921),
ടെൻ കമാന്റ്മെന്റ്സ് ,ദ് കിങ് ഒഫ് കിങ്സ് ,സാംസൺ ആൻഡ് ദെലീലി,ദ് ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് തുടങ്ങിയ അക്കാദമി അവാർഡ് നേടിയ ശബ്ദമുള്ളവയും നിശ്ശബ്ദവുമായ ചിത്രങ്ങൾ നിർമ്മിച്ച അമേരിക്കൻ ചലച്ചിത്ര നിർമാതാവായിരുന്നസെസിൽ ബ്ലൗണ്ട് ഡി മില്ലെ(ഓഗസ്റ്റ് 12, 1881 – ജനുവരി 21, 1959) ,
ഗവേഷകൻ,ചിന്തകൻ, പ്രഭാഷകൻ,കവി എന്നീ നിലകളിൽ പ്രശസ്തനും, ദ്രവ്യതരംഗത്തിന്റെ (Mechanical waves) ചലനത്തെ അവകലന സമവാക്യമായി (Differential equation) അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും,ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാനശിലയായ ഷ്രോഡിങർ സമവാക്യത്തിന്റെ ശില്പിയും ആയിരുന്ന നോബൽ സമ്മാന ജേതാവ് എർവിൻ റുഡോൾഫ് ജോസഫ് അലക്സാണ്ടർ ഷ്രോഡിങർ (1887 ഓഗസ്റ്റ് 12- 1967 ജനുവരി 12 ),
*********
*ഇന്നത്തെ സ്മരണ !!!
*********
ഡോ. ടി. ഭാസ്കരൻ മ. (1929-2010)
രാമചന്ദ്രൻ വടക്കേടത്ത് മ. (1928-2012)
ചുനക്കര രാമൻ കുട്ടി മ. (1936-2020)
കോന്നിയൂർ ആർ.നരേന്ദ്രനാഥ് മ(1927-2008)
ക്ലിയോപാട്ര VII (69 ബി.സി.-30 ബി.സി)
ഒലോഫ് ഡാലിൻ മ. (1708-1763)
വില്യം ബ്ലെയ്ക്ക് മ. (1757-1827)
വിൽഹെം സ്റ്റീനിറ്റ്സ് മ. (1836-1900)
തോമസ് മാൻ മ. (1875 -1955 )
ഇയാൻ ഫ്ലെമിങ്ങ് മ. (1908 -1964)
വില്യം ഷോക്ലി മ. (1910-1989)
ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾക്ക് 'വിദ്യോതിനി' എന്ന പേരിൽ വ്യാഖ്യാനം, കുമാരനാശാന്റെ പ്രരോദനത്തിന്റെ 'പ്രദ്യോതിനി' എന്ന വ്യാഖ്യാനം, ഭാസനാടകങ്ങൾ മലയാളലിപിയിൽ ഭാസനാടകചക്രം എന്ന പേരിൽ പ്രസിദ്ധികരണം, കൃഷ്ണഗാഥയെ സംബന്ധിച്ച പഠനങ്ങൾ, ഭാരതീയകാവ്യശാസ്ത്രം ' എന്ന ഗ്രന്ഥം, തുടങ്ങിയ കൃതികൾ രചിക്കുകയും കേരള സർവ്വകലാശാലാ ഹസ്തലിഖിത ഗ്രന്ഥാലയത്തിന്റെ ഡയറക്റ്ററായിരിക്കെ നിരവധി ഗ്രന്ഥങ്ങൾ സംശോധനംചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്ത സംസ്കൃതപണ്ഡിതനും,, അധ്യാപകനും വ്യാഖ്യാതാവും ആയിരുന്ന എഴുത്തുകാരനൻ ഡോ.ടി. ഭാസ്കരൻ (1929 ഓഗസ്റ്റ് 20- 2010 ഓഗസ്റ്റ് 12 ),
പന്ത്രണ്ട് സഹോദരങ്ങൾ, വിദൂര വീക്ഷണം, രസ വിചാരം, ഗാന്ധിയും ഭഗവദ് ഗീതയും, ഭാരതീയ സാഹിത്യ ശാസ്ത്രം തുടങ്ങിയ കൃതികൾ രചിച്ച സംസ്കൃത പണ്ഡിതനും, നിരുപകനും, സാഹിത്യകാരനും ആയിരുന്ന വടക്കേടത്ത് രാമചന്ദ്രൻ(1928-1912 ഓഗസ്റ്റ് 12 ) ,
മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. പന്തളം എൻ എസ് എസ് കോളജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി.75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുള്ള മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനായ ചുനക്കര രാമൻ കുട്ടി (1936 ജനുവരി19 - 2020 ആഗസ്റ്റ് 12),
മലയാള സാഹിത്യത്തില്‍ ശാസ്ത്ര കഥകളുടെ വിസ്മയ ലോകം തീര്‍ത്ത,70 ഓളം പുസ്‌തകങ്ങള്‍ രചിച്ചിട്ടുള്ള സാഹിത്യകാരനും ആകാശവാണി ചെന്നൈ നിലയത്തില്‍ ഡയറക്ടര്‍ പദവിയിൽ വിരമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനുമായിരുന്ന കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ്
(1927 ഡിസംബർ 10 - 2008 ഓഗസ്റ്റ് 12),
ഈജിപ്തിലെ വളരെ ശക്തയായ ഭരണാധികാരി ആയിരുന്നു ക്ലിയോപാട്ര. ബി. സി. 332 ൽ അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത് കീഴടക്കുകയും കുറച്ചു കാലം ഭരണം നടത്തുകയും ചെയ്തിരുന്ന ക്ലിയോപാട്ര VII , രാജ്ഞി (ജനുവരി6,9ബി.സി–12ഓഗസ്റ്റ് 30ബി.സി)
ഹിസ്റ്ററി ഒഫ് ദ് സ്വീഡിഷ് കിങ്ഡം എന്ന മൂന്നു വാല്യങ്ങളുളള ചരിത്രഗ്രന്ഥം രചിച്ച സ്വീഡനിലെ ചരിത്രകാരനും സാഹിത്യകാരനുമായിരുന്ന ഒലൊഫ് വൊൺ ഡാലിൻ (1708 ഓഗസ്റ്റ്. 29-1763 ആഗസ്റ്റ്. 12 ),
കാല്പനികയുഗത്തിലെ കവിതയുടേയും ദൃശ്യകലകളുടേയും രംഗത്തെ അതികായന്മാരിലൊരാളായി പരിഗണിക്കപ്പെടുന്ന ഒരു ഇംഗ്ലീഷ് കവിയും ചിത്രകാരനും പ്രിന്റ് നിർമ്മാതാവും ആയിരുന്ന
വില്യം ബ്ലെയ്ക്ക് (28 നവംബർ 1757 – 12 ഓഗസ്റ്റ് 1827),
പൊതുവെ അംഗീകരിയ്ക്കപ്പെട്ട പ്രഥമ ലോക ചെസ്സ് ചാമ്പ്യൻ പ്രേഗിൽ ജനിച്ച വിൽഹെം സ്റ്റീനിറ്റ്സ്(മെയ്17, 1836 – ആഗസ്റ്റ്12, 1900),
ക്ഷയരോഗം ബാധിച്ച തന്റെ മാതുല സഹോദരനെ (കസിൻ) കാണുവാൻ യാത്രചെയ്യുകയും ക്ഷയരോഗാശുപത്രിയിൽ മൂന്ന് ആഴ്ച തങ്ങുവാൻ ഉദ്ദേശിച്ചെങ്കിലും പല കാരണങ്ങളാൽ ഏഴു വർഷത്തോളം ആശുപത്രിയിൽ തന്നെ കുടുങ്ങിപ്പോവുകയും, ക്ഷയരോഗാശുപത്രിയിൽ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളിലൂടെ സമകാലീന യൂറോപ്യൻ സമൂഹത്തിന്റെ അന്തഃഛിദ്രങ്ങൾ അനാവരണം ചെയ്യുന്ന ഒരു എൻജിനീറിംഗ് വീദ്യാർത്ഥി യുടെ കഥ പറയുന്ന "ദ് മാജിക് മൗണ്ടൻ" ' എഴുതി നോബൽ സമ്മാനം വാങ്ങിയ ജർമ്മൻ നോവലിസ്റ്റും സാമൂഹിക വിമർശകനും മനുഷ്യസ്നേഹിയും എഴുത്തുകാരനും, നവീകരിച്ച ബൈബിൾ കഥകളും ജർമ്മൻ കഥകളും ഗോയ്ഥെ, നീഷേ, ഷോപ്പെൻഹോവെർ എന്നിവരുടെ ആശയങ്ങളും തന്റെ സാഹിത്യ സൃഷ്ട്രികളിൽ ഉപയോഗിച്ച പോൾ തോമസ് മാൻ ( 1875 ജൂൺ 6 - 1955 ഓഗസ്റ്റ് 12),
ഇഗ്ലീഷ് എഴുത്തുകാരനും, പത്രപ്രവർത്തകനും, നേവൽ രഹസ്യ വിഭാഗ ഉദ്യോഗസ്തനും, ജെയിംസ് ബോണ്ട് നോവലുകൾ എഴുതി പ്രസിദ്ധി ആർജിച്ച ഇയാൻ ലങ്കാസ്റ്റർ ഫ്ലെമിങ്(28 മെയ് 1908 – 12 ആഗസ്റ്റ് 1964),
കമ്പ്യൂട്ടർ വിപ്ലവം തന്നെ സാദ്ധ്യമാക്കിയ ട്രാൻസിസ്റ്ററുകളുടെ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞന്മാരിൽ ഒരാളായ വില്യം ഷോക്ലി (ഫെബ്രുവരി 13, 1910 – ഓഗസ്റ്റ്12, 1989),
ചരിത്രത്തിൽ ഇന്ന്…
********
ബി.സി.ഇ. 490 - മാരത്തോൺ യുദ്ധം - ജൂലിയൻ കാലഗണനാ രീതിയനുസരിച്ച് ഈ ദിവസമാണ് അധിനിവേശ പേർഷ്യൻ സേനെയെ ഏതൻസ് പരാജയപ്പെടുത്തിയ യുദ്ധം നടന്നത്.
ബി.സി.ഇ. 30 - ആക്റ്റിയം യുദ്ധത്തിൽതന്റേയും മാർക്ക് ആന്റണിയുടേയുംപരാജയത്തെത്തുടർന്ന് ക്ലിയോപാട്രആത്മഹത്യ ചെയ്തു.
1121 - ഡിഡ്ഗോറി യുദ്ധം : ഡേവിഡ് നാലാമൻ രാജാവിൻ്റെ കീഴിലുള്ള ജോർജിയൻ സൈന്യം പ്രശസ്ത സെൽജൂക്ക് കമാൻഡർ ഇൽഗാസിക്കെതിരെ നിർണായക വിജയം നേടി .
1164 - ഹരിം യുദ്ധം : നൂർ അദ്-ദിൻ സാംഗി ട്രിപ്പോളി കൗണ്ടിയിലെയും അന്ത്യോക്യ പ്രിൻസിപ്പാലിറ്റിയിലെയും കുരിശുയുദ്ധസേനയെ പരാജയപ്പെടുത്തി .
1323 - സ്വീഡനും നോവ്ഗൊറോഡ് റിപ്പബ്ലിക്കും തമ്മിലുള്ള നോട്ടെബോർഗ് ഉടമ്പടി ഒപ്പുവച്ചു, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി ആദ്യമായി നിയന്ത്രിക്കുന്നു.
1492 - ക്രിസ്റ്റഫർ കൊളംബസ് പുതിയ ലോകത്തിലേക്കുള്ള തൻ്റെ ആദ്യ യാത്രയിൽ കാനറി ദ്വീപുകളിൽ എത്തി
1687 - മൊഹാക്സ് യുദ്ധം : ലോറൈനിലെ ചാൾസ് ഓട്ടോമൻ സാമ്രാജ്യത്തെ പരാജയപ്പെടുത്തി .
1765 - അലഹബാദ് ഉടമ്പടി ഒപ്പുവച്ചു. ഈ ഉടമ്പടി രാഷ്ട്രീയവും ഭരണഘടനാപരവുമായ ഇടപെടലും ഇന്ത്യയിലെ കമ്പനി ഭരണത്തിൻ്റെ തുടക്കവും അടയാളപ്പെടുത്തുന്നു .
1788 - അഞ്ജല ഗൂഢാലോചന ഒപ്പുവച്ചു
1806 - ഇംഗ്ലീഷുകാരുടെ ആദ്യ അധിനിവേശത്തിനു ശേഷം, സാന്റിയാഗോ ഡി ലിനിയേഴ്സ് ബ്യൂണസ് അയേഴ്സ്നഗരം തിരിച്ചു പിടിച്ചു.
1833 - ഷിക്കാഗോ നഗരത്തിന്റെ സ്ഥാപനം.
1851 - തന്റെ തയ്യൽ യന്ത്രത്തിന്റെപേറ്റന്റ് ഐസക് സിങർ നേടിയെടുത്തു.
1877- ചൊവ്വയുടെ പുതിയ ഉപഗ്രഹം കണ്ടെത്തി.
1883- ലോകത്തിലെ അവസാനത്തെ quagge ( ഒരു തരം zebra) ആംസ്റ്റാർ ഡാമിലെ കാഴ്ചബംഗ്ലവിൽ ഇല്ലാതായി. തോലിന് വേണ്ടിയുള്ള പൈശാചികമായ വേട്ട ആടലാടാണ് ഈ ദുരന്തങ്ങൾക്ക് കാരണം
1898 - സ്പാനിഷ് അമേരിക്കൻ യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള വെടിനിറുത്തൽ ഉടമ്പടി.
1914 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടൺ, ഓസ്ട്രിയ- ഹംഗറിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രാജ്യങ്ങളെല്ലാം സ്വയമേവ യുദ്ധത്തിൽ പങ്കു ചേർന്നു.
1947 - സർ സി പി. രാമസ്വാമി അയ്യർ തിരുവിതാം കൂർ ദിവാൻ പദവി ഉടൻ ഒഴിയുമെന്ന് പ്രഖ്യാപിച്ചു.
1960 - ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ എക്കോ I വിക്ഷേപിച്ചു.
1964 - വർണ്ണവിവേചനനയങ്ങൾ മുൻ നിറുത്തി ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കി.
1976- ലെബനനിൽ ആഭ്യന്തര യുദ്ധത്തിനിടെ അഭയാർഥി കാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 3000 ത്തിലേറെ പേർ കൊല്ലപ്പെട്ടു.
1977 - ശ്രീലങ്കൻ കലാപം : ന്യൂനപക്ഷമായ ശ്രീലങ്കൻ തമിഴരെ ലക്ഷ്യമിട്ട്, യുണൈറ്റഡ് നാഷണൽ പാർട്ടി അധികാരത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ ആരംഭിച്ചു . 300-ലധികം തമിഴർ കൊല്ലപ്പെട്ടു.
1978 - ജപ്പാനും ചൈനയും തമ്മിൽ സൗഹൃദ ഉടമ്പടി ഒപ്പുവച്ചു.
1981 - ഐബിഎം പേഴ്സണൽ കമ്പ്യൂട്ടർ പുറത്തിറങ്ങി.
1984 - അറ്റ്ലാൻ്റ-ഫുൾട്ടൺ കൗണ്ടി സ്റ്റേഡിയത്തിൽ അറ്റ്ലാൻ്റ ബ്രേവ്സിനും സാൻ ഡീഗോ പാഡ്രെസിനും ഇടയിൽ ഒരു കുപ്രസിദ്ധമായ കലഹം നടന്നു .
1985 - ജപ്പാൻ എയർലൈൻസ് ഫ്ലൈറ്റ് 123 ജപ്പാനിലെ ഗുൻമ പ്രിഫെക്ചറിലെ ഒസുതാക പർവതത്തിൽ തകർന്നുവീണ് 520 പേർ മരിച്ചു, ഇത് ഏറ്റവും മോശം ഒറ്റവിമാന വിമാന ദുരന്തമായി മാറി.
1990 - ലോകത്തില ഏറ്റവും വലിയ ഡിനോസറിന്റെ ഫോസിൽ USA യിൽ കണ്ടെത്തി.
2004 - സിംഗപ്പൂരിന്റെ മൂന്നാമത് പ്രധാനമന്ത്രിയായി ലീ സീൻ ലൂങ്ങ്അധികാരമേറ്റു.
2015 - ചൈനയിലെ ടിയാൻജിനിൽ കുറഞ്ഞത് രണ്ട് വലിയ സ്ഫോടനങ്ങളിൽ 173 പേർ കൊല്ലപ്പെടുകയും 800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2016 - സിറിയൻ ആഭ്യന്തരയുദ്ധം : സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) മാൻബിജ് നഗരം ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവൻ്റിൽ നിന്ന് (ഐഎസ്ഐഎൽ) പിടിച്ചെടുത്തു
2017 - വിർജീനിയയിലെ ഷാർലറ്റ്‌സ്‌വില്ലിൽ നടന്ന യുണൈറ്റ് ദ റൈറ്റ് റാലിയിൽ 3 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2018 - സിറിയയിലെ സർമാദയിലെ ആയുധ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ ഒരു ഡസൻ കുട്ടികൾ ഉൾപ്പെടെ 39 സാധാരണക്കാർ കൊല്ലപ്പെട്ടു .
2021 - 2010 ന് ശേഷം യുകെയിൽ നടന്ന ഏറ്റവും വലിയ വെടിവെപ്പിൽ പ്ലിമൗത്തിലെ കീഹാമിൽ ആറ് പേരും അഞ്ച് ഇരകളും കുറ്റവാളിയും കൊല്ലപ്പെട്ടു
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya