/sathyam/media/media_files/2025/08/22/new-project-august-22-2025-08-22-06-46-24.jpg)
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും…
. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
. ' JYOTHIRGAMAYA '
. °=°=°=°=°=°=°=°=°
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
ചിങ്ങം 6
ആയില്യം /ചതുർദ്ദശി
2025 ആഗസ്റ്റ് 22,
വെള്ളി
ഇന്ന്;
* ലോക നാടോടിക്കഥാ ദിനം ! [World Folklore Day] 1846 ഓഗസ്റ്റ് 22-ന് വില്യം ജി. തോൺസ് എന്ന ബ്രിട്ടീഷുകാരനാണ് ലോകത്തിലാദ്യമായി ഫോക്ലോർ എന്ന പദം ലണ്ടൻമാസികയിലെ ഒരു ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളത്. അതിനോടനുബന്ധിച്ച് വർഷങ്ങൾക്കുശേഷം പരമ്പരാഗതമായി നമുക്കു സിദ്ധിച്ച നാടോടി സംസ്കാരത്തിൻ്റെയും നാടോടിക്കഥകളുടെയും സംരക്ഷണം യുനെസ്കോ ഏറ്റെടുത്തപ്പോൾ യുനെസ്ക്കോയുടെ ശുപാർശയിൽ 1989 ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 22 ന് ലോക നാടോടി വിജ്ഞാനീയ ദിനമായി ആചരിയ്ക്കാൻ തീരുമാനിച്ചു]
/filters:format(webp)/sathyam/media/media_files/2025/08/22/0ac57634-7121-4b62-814f-462e8ac9a23b-2025-08-22-06-38-56.jpeg)
*മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിൽ അക്രമത്തിന് ഇരയായവരെ അനുസ്മരിക്കുന്ന അന്താരാഷ്ട്ര ദിനം![International Day Commemorating the Victims of Acts of Violence Based on Religion or Belief-വിശ്വസിക്കുന്നതിന്റെ പേരിൽ മാത്രം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിൽ അക്രമത്തിന് ഇരയായവരെ അനുസ്മരിക്കുന്ന അന്താരാഷ്ട്ര ദിനം അവരെ ആദരിക്കുന്നു.തങ്ങളുടെ വിശ്വാസം ഒരു ലക്ഷ്യമാക്കിയപ്പോൾ പലരും അനുഭവിച്ച വേദനയിലേക്ക് ഇത് ശ്രദ്ധ ക്ഷണിക്കുന്നു. ലോകമെമ്പാടും, തങ്ങളുടെ മതത്തിനനുസരിച്ച് പ്രാർത്ഥിക്കുന്നതിനോ സംസാരിക്കുന്നതിനോ വസ്ത്രം ധരിക്കുന്നതിനോ ആളുകൾ ഇപ്പോഴും ഭീഷണികൾ നേരിടുന്നു.]
/filters:format(webp)/sathyam/media/media_files/2025/08/22/6bc048a4-b822-4367-9cb2-a63d7cca7b5f-2025-08-22-06-38-56.jpeg)
*ലോക സസ്യക്ഷീര ദിനം ! [ World Plant Milk Day ] - പ്ലാൻ്റ് ബേസ്ഡ് ന്യൂസിൻ്റെ സഹ-സ്രഷ്ടാവായ റോബി ലോക്കി 2017-ൽ കണ്ടുപിടിച്ചതാണ് പാലിന് പകരം സസ്യാധിഷ്ഠിത ബദലുകൾ പരിഗണിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നുള്ള കാര്യം. അതിനോടനുബന്ധിച്ച് ഈ ദിനത്തിൽ . മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പാൽ ഉൽപ്പന്നങ്ങൾക്ക് പകരം സസ്യാധിഷ്ഠിത പാൽഉൽപ്പന്നങ്ങൾ നൽകുക എന്ന ഉദ്ദേശലക്ഷ്യത്തോടെ യു എൻ ലോകം മുഴുവൻ ആചരിയ്ക്കാൻ തീരുമാനിച്ചതാണ് ലോക സസ്യക്ഷീരദിനം ]
*ദേശീയ കൊഴുക്കൊട്ട ദിനം !. [ National Bao Day - മധുരമോ, മാംസമോ, പച്ചക്കറികളോ നിറച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു നാടൻ പലഹാരമാണ് കൊഴുക്കട്ട . വളരെ ആരോഗ്യപ്രദമായ ഈ ഭക്ഷണം പൊതു ജനങ്ങൾ ധാരാളം കഴിക്കുന്നത് പ്രോത്സാഹിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ഇപ്രകാരം ആചരിയ്ക്കുന്നതിനായി യുഎൻ പ്രേരിപ്പിയ്ക്കുന്നത്]
/filters:format(webp)/sathyam/media/media_files/2025/08/22/4c2d982a-9211-42ff-85cf-25599aef617b-2025-08-22-06-38-56.jpeg)
*തമിഴ്നാട് : മദ്രാസ് ഡേ (ചെന്നൈ)![1639 ഓഗസ്റ്റ് 22 നാണ് ഈസ്റ്റ് ഇന്ത്യ കമ്പനി മദിരാശി പട്ടണം ( ഇന്നത്തെ ചെന്നൈ) വിജയനഗരം രാജ്യത്തിന്റെ വൈസ്റോയ് ദാമർല വെങ്കടാദ്രി നായകയുടെ അടുക്കൽ നിന്നും വാങ്ങിയത്. അതിൻ്റെ ഓർമ്മയ്ക്കായാണ് ഓഗസ്റ്റ് 22 മദ്രാസ് ഡേ ആയി ആചരിച്ചു വരുന്നത്]
*ബർഗർ ദിനം![അമേരിക്കക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായ ബർഗർ അത് ഉണ്ടാക്കുന്ന ഭക്ഷിയ്ക്കുന്ന എല്ലാ സ്ഥലങ്ങളും കൂടുതൽ വൈവിധ്യത്തോടെ ഭക്ഷിച്ച് ആഘോഷിക്കുന്നതിനായി മിസ്റ്റർ ഹൈഡ് സ്ഥാപിച്ചതാണ് ബർഗർ ഡേ. ]
/filters:format(webp)/sathyam/media/media_files/2025/08/22/3dae6678-4511-49a2-834e-362670ab709c-2025-08-22-06-38-56.jpeg)
*ദേശീയ ഡാഫോഡിൽ ദിനംവസന്തകാലത്ത് പൂക്കുന്ന ആദ്യത്തെ പുഷ്പം എന്ന നിലയിൽ ഡാഫോഡിൽസ് ക്യാൻസറിനെതിരായ പോരാട്ടത്തിൻ്റെ പ്രതീകമായാണ് ലോകം മുഴുവൻ കാണുന്നത്. അതിനാൽ അവയിൽ
ചിലത് നടുക, അല്ലെങ്കിൽ ക്യാൻസർ ഗവേഷണ-ചികിത്സാ ഫണ്ടുകളിലേക്ക് സംഭാവന ചെയ്യുക.
വർഷങ്ങളായി ക്യാൻസറിനെതിരായ പോരാട്ടവുമായി പ്രതീകാത്മകമായി ബന്ധപ്പെട്ടിരിക്കുന്ന ഈ പുഷ്പം, പൂക്കളുടെ ഭാഷയിൽ "പ്രതീക്ഷ"യെ പ്രതിനിധീകരിക്കുമ്പോൾ, രോഗശാന്തിയ്ക്കായുള്ള നിരന്തര പരിശ്രമത്തിൽ, അത്തരം കമ്മ്യൂണിറ്റികളുടെയും സന്നദ്ധ സംഘങ്ങളുടെയും എല്ലാ ശ്രമങ്ങൾക്കും പ്രതീക്ഷകൾക്കും വേണ്ടി ഈ പൂക്കൾ നിലകൊള്ളുന്നു എന്നുള്ള വിശ്വാസം കൊണ്ടാണ് ഇന്നേ ദിവസം ഈ പേരിൽ ആചരിയ്ക്കാൻ പറയുന്നത്.]
/filters:format(webp)/sathyam/media/media_files/2025/08/22/3ce45be7-3832-4aa9-b8d5-3b51c151f2f3-2025-08-22-06-38-56.jpeg)
*നാഷണൽ ബീ ആൻ എയ്ഞ്ചൽ ഡേ![ഒരാൾക്ക് ഒരാളുടെ ജീവിതത്തിൽ മാലാഖയാകാൻ വലിയ വീരകൃത്യങ്ങളിൽ ഒന്നും ഏർപ്പെടേണ്ടതില്ല. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരു ദിവസം മുഴുവനും ചെയ്യുന്ന ചെറിയ ചെറിയ ദയാപ്രവൃത്തികൾ പോലും മറ്റുള്ളവരുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിയ്ക്കാൻ കഴിയും. അത് ഇന്നേ ദിവസത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്നതായി വിശ്വസിയ്ക്കുന്നു]
*ദേശീയ പെക്കൻ ടോർട്ടെ ദിനം![മുട്ട, പഞ്ചസാര, ബ്രെഡ് നുറുക്കുകൾ, വാനില എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു യൂറോപ്യൻ വിഭവമാണിത്, ഇതിൻ്റെ രുചി അറിയാത്തവർക്ക് അത് അറിയുന്നതിനും അറിയുന്നവർക്ക് വീണ്ടുമത് ആസ്വദിയ്ക്കുന്നതിനുമുള്ള ഒരു ദിനം, ആളാണ് പെക്കൻടോർട്ടെ ദിനം]
/filters:format(webp)/sathyam/media/media_files/2025/08/22/8de8cdc5-15f7-4edd-ac12-736d23bb1bbd-2025-08-22-06-40-15.jpeg)
*National Take Your Cat to the Vet Day ! [ നനഞ്ഞ പൂച്ചയെ അതിൻ്റെ ഉണങ്ങിയ അവസ്ഥയുള്ള ഒരു ദിനത്തിലേക്ക് തിരികെ കൊണ്ടുപോകുക എന്നത് ഒരു രോഗ പ്രതിരോധ പരിശോധനാ പ്രക്രിയയിലൂടെ പൂച്ചകളെ ആരോഗ്യത്തോടെ നിലനിർത്തുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ നടപ്പാക്കാൻ തീരുമാനിച്ച ഒരു പദ്ധതിയാണ് അതിൻ്റെ ഓർമ്മയ്ക്കായി ഈ ദിനം എല്ലാ വർഷവും ഇന്നേ ദിവസം ആചരിയ്ക്കുന്നു]
*ദേശീയ ഈറ്റ് എ പീച്ച് ഡേ ![വെൽവെറ്റ് തൊലിയും മധുരവും സൌരഭ്യവുമുള്ള, ചൂടുള്ള വേനൽക്കാല ദിനങ്ങളെ ഓർമ്മിപ്പിക്കുന്ന സ്വർഗ്ഗീയസുഖം പ്രദാനം ചെയ്യുകയും ചെയ്യുന്ന ദിനമായാണ് ഈ ദിനം ആചരിയ്ക്കപ്പെടുന്നത് ]
/filters:format(webp)/sathyam/media/media_files/2025/08/22/51de434c-179d-4f03-bc2e-857b0e38dd91-2025-08-22-06-40-15.jpeg)
* റഷ്യ: ഫ്ലാഗ് ഡേ ![സോവിയറ്റ് യൂണിയനിൽ, വിപ്ലവത്തിന് മുമ്പുള്ള കാലഘട്ടത്തിൽ ചിത്രീകരിച്ച സിനിമകളിൽ കറുപ്പ്-മഞ്ഞ-വെളുപ്പ് ഇടകലർന്ന വർണ്ണങ്ങളോടെയുള്ളഒരു തരം ത്രിവർണ്ണ പതാക ഉപയോഗിച്ചിരുന്നു, 1940 കൾക്ക് ശേഷം ഈ പതാക ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ചരിത്ര പതാകയായി മാറ്റപ്പെട്ടു. ഇതേ പതാക സോവ്യറ്റ് യൂണിയൻ്റെ പതനത്തിനു ശേഷം 1991 ഓഗസ്റ്റ് 22- ന് റഷ്യ വീണ്ടും സ്വന്തം പതാകയായി തിരഞ്ഞെടുത്തു . ഈ തീയതി വർഷം തോറും ഇന്ന് ദേശീയ പതാക ദിനമായി ആഘോഷിക്കുന്നു. ]
*പുരാതന ട്രാക്ടർ സംരക്ഷണ ദിനം![അമേരിക്കയുടെ കാർഷിക പൈതൃകത്തിനും വിന്റേജ് ട്രാക്ടറുകളുടെ സംരക്ഷണത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ഈ ദിനം, പ്രത്യേകിച്ച് കാൻസസ്, മിസോറി തുടങ്ങിയ അമേരിക്കൻ കാർഷിക സംസ്ഥാനങ്ങളിൽ ആഘോഷിക്കപ്പെടുന്നു. ]
/filters:format(webp)/sathyam/media/media_files/2025/08/22/9d6825ef-4b27-40b4-8411-500036867b4d-2025-08-22-06-40-15.jpeg)
*ദേശീയ സർജിക്കൽ ഓങ്കോളജിസ്റ്റ് ദിനം![ലോകത്തിലെ ഏറ്റവും കഠിനമായ രോഗങ്ങളിൽ ഒന്നിനെതിരെ പോരാടാൻ വൈദഗ്ധ്യമുള്ള കൈകളും മൂർച്ചയുള്ള മനസ്സുകളും ഒത്തുചേരുന്നു. ട്യൂമറുകൾ നീക്കം ചെയ്യുന്ന, നിർണായക നടപടിക്രമങ്ങൾ നടത്തുന്ന, ജീവിതത്തെ മാറ്റിമറിക്കുന്ന രോഗനിർണയങ്ങളിൽ രോഗികളെ സഹായിക്കുന്ന വിദഗ്ധരെ ദേശീയ സർജിക്കൽ ഓങ്കോളജിസ്റ്റ് ദിനം ആദരിക്കുന്നു.]
/filters:format(webp)/sathyam/media/media_files/2025/08/22/9d70bfe0-9f4c-431a-abc5-7c44dc87c7ec-2025-08-22-06-40-15.jpeg)
ഇന്നത്തെ മൊഴിമുത്ത്
+++++++++++++++++++
”അന്തർലീനമായ വൈവിധ്യങ്ങളെ അവഗണിക്കുകയും ഇന്ത്യയെ തങ്ങളുടെ പുണ്യഭൂമിയായി കണക്കാക്കാത്തവരെ നിശബ്ദരാക്കുകയും ചെയ്യുന്ന ഒരു ഐക്യം. ഈ ഐക്യമില്ലാതെ ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക അസാധ്യമാണ്."
യു ആർ അനന്തമൂർത്തി
*********
/filters:format(webp)/sathyam/media/media_files/2025/08/22/9a3fae6d-ff81-4104-8c36-e96cace069af-2025-08-22-06-40-15.jpeg)
ഇന്നത്തെ പിറന്നാളുകാർ
°°°°°°°°°°°°°°°°
അവതാരികയായും അഭിനേത്രിയായും സംവിധായികയായും മലയാളികള്‍ക്ക് സുപരിചിതയായ സൗമ്യ സൗദാനന്ദന്റേയും (1985),
ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ രൂപേഷ് പീതാംബരന്റേയും (1982),
/filters:format(webp)/sathyam/media/media_files/2025/08/22/61d21c91-925e-4c03-a9f7-ba65b971598c-2025-08-22-06-41-11.jpeg)
കേളു ചരൺ ഹോപാത്രയുടെ ശിഷ്യയും ഒരു ഇന്ത്യൻ ഒഡീസ്സി നർത്തകിയും സൗരവ് ഗംഗുലിയുടെ പത്നിയുമായ ഡോണ ഗാംഗുലി ( 1976)
കേരളത്തിലെ പൊതുപ്രവർത്തകനും, കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനും, ചേലക്കര നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാ സമാജികനുമായിരുന്നു യു.ആർ. പ്രദീപിൻ്റെയും (1974)
/filters:format(webp)/sathyam/media/media_files/2025/08/22/aa19bc37-8e04-4297-a331-6364227b0cc7-2025-08-22-06-41-11.jpeg)
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി എന്ന കൊനിഡെല ശിവശങ്കര വരപ്രസാദിന്റേയും(1955) ജന്മദിനം !
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നമുക്ക് മുന്നേ സഞ്ചരിച്ച് നമ്മെ വിട്ടുപോയവരുടെ ജന്മദിനം
°°°°°°°°°°°°°°°°°°°
കൈക്കുളങ്ങര രാമവാര്യർ ജ.(1832-1896)
എസ്. ഗുപ്തൻ നായർ ജ.(1919 -2006)
ജി.കുമാരപിള്ള ജ. (1923 - 2000)
ശംഭു മിത്ര ജ. (1915 -1997)
അലക്സാണ്ടർ ചെക്കോവ് ജ.(1851-1913)
ക്ലോഡ് ഡെബ്യുസി ജ. (1862 - 1918 )
ലെനി റീഫൻസ്റ്റാൾ ജ. ( 1902 – 2003)
ഓഹി ബഹ്സൺ ജ. (1908 - 2004)
ബിൽ വുഡ്ഫുൾ ജ. (1987-1965 )
/filters:format(webp)/sathyam/media/media_files/2025/08/22/4029950d-060a-437f-9b54-e7f3e3e9533b-2025-08-22-06-41-11.jpeg)
പ്രാചീന കാവ്യശാസ്ത്രങ്ങൾക്കു സുഗ്രഹവും ലളിതവുമായ വ്യാഖ്യാനങ്ങൾ ചമച്ച പ്രമുഖ സംസ്കൃതഭാഷാ പണ്ഡിതനും, അദ്ധ്യാപകനുമായിരുന്ന കൈക്കുളങ്ങര രാമവാര്യർ ( ഓഗസ്റ്റ് 22, 1832-1896).
പ്രമുഖവിമർശകനും, പ്രഭാഷകനും, നിഘണ്ടുകാരനും, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് അദ്ധ്യാപകനും,കാലിക്കറ്റ് സർവ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനും കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറും, ശ്രീ ചിത്ര ഗ്രന്ഥശാല, മാർഗി, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനവും, 'മലയാളി', ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും . കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും , കേരള സാഹിത്യ അക്കാദമിയുടെയും പ്രസിൻ്റും ആയിരുന്ന പ്രൊഫസര്‍ എസ്. ഗുപ്തൻ നായർ (ഓഗസ്റ്റ് 22 1919 - ഫെബ്രുവരി 6 2006) ,
/filters:format(webp)/sathyam/media/media_files/2025/08/22/2797ea40-e350-4c33-a39d-14c89ab73b75-2025-08-22-06-41-11.jpeg)
പൗരവകാംശം, മദ്യനിരോധനം, ഗാന്ധിമാർഗ്ഗം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ച തികഞ്ഞ ഒരു ഗാന്ധിയനും, കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗവും, അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലെ 'ഹൃദയത്തിൻ രോമാഞ്ചം'. എന്നു തുടങ്ങുന്ന കവിതയടക്കം അരളിപ്പൂക്കൾ, മരുഭൂമിയുടെ കിനാവുകൾ, ഓർമ്മയുടെ സുഗന്ധം,സപ്തസ്വരം തുടങ്ങിയ കൃതികൾ രചിച്ച കവിയും ഗാന്ധിയനും അദ്ധ്യാപകനുമായിരുന്ന ജി.കുമാരപിള്ള (22 ആഗസ്റ്റ് 1923 – 17 സെപ്റ്റംബർ 2000),
/filters:format(webp)/sathyam/media/media_files/2025/08/22/89f31cad-14d1-456a-b810-7be33f32e146-2025-08-22-06-41-11.jpeg)
ബഹുരൂപി എന്ന നാടകസംഘത്തിന് രൂപം നല്കുകയും, ടാഗൂറിന്റെ രക്തകരഭി, മുക്തിധാരാ, രാജാ, ബിസർജൻ എന്നീ നാടകങ്ങളുടെയും, ഇബ്‌സൺ, സോഫോക്ലിസ് എന്നിവരുടെ നാടകങ്ങളുടെയും രംഗാവിഷ്കാരം നടത്തുകയും നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായ ശംഭു മിത്ര( 22 ആഗസ്റ്റ് 1915 - 19 മെയ് 1997),
വിശ്രുത സാഹിത്യകാരനായ ആന്റൺ ചെക്കോവിന്റെ മൂത്ത സഹോദരനും നോവലിസ്റ്റും ചെറുകഥാകൃത്തും പ്രബന്ധരചയിതാവും അലക്സാണ്ടർ ചെക്കോവ് എന്ന അലക്സാണ്ടർ പാവ്ലോവിച്ച് ചെക്കോവ് (ഓഗസ്റ്റ് 22, 1855 – മെയ് 29, 1913) ,
/filters:format(webp)/sathyam/media/media_files/2025/08/22/aa19bc37-8e04-4297-a331-6364227b0cc7-2025-08-22-06-41-52.jpeg)
ജർമ്മൻ നർത്തകിയും അഭിനേത്രിയും ഫോട്ടോഗ്രാഫറും ഹിറ്റ്ലറുടെ നാസി പ്രചരണ ചിത്രങ്ങളുടെ സംവിധായികയുമായിരുന്നു ലെനി റീഫൻസ്റ്റാൾ (22 ഓഗസ്റ്റ് 1902 – 8 സെപ്റ്റംബർ 2003)
മികച്ച പിയാനിസ്റ്റും,വാദ്യസംഗീതത്തിനുവേണ്ടി രചനകൾ നടത്തുന്നതിൽ വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുകയും, വനത്തിലും, ഇരുമാളികയിലും, ഗുഹയിലുമായി അരങ്ങേറുന്ന രംഗങ്ങളിൽ പ്രേമവും അസൂയയും ദുരിതവും കൂടിക്കലരുന്ന പെല്ലെ ആന്റ് മെലിസാന്റ് എന്ന ഓപ്പറ , സ്വന്തം കുഞ്ഞിനുവേണ്ടി രചിച്ച ചിൽഡ്രൻസ് കോർണർ എന്ന പിയാനോ ഗാനം, ദ് ബോക്സ് ഒഫ് ടോയ്സ് എന്ന ബാലെ, ഫ്രഞ്ച് മാസികകളിൽ പ്രസിദ്ധീകരിച്ച സംഗീത സംബന്ധിയായ ലേഖനങ്ങൾ , ഒന്നാംലോകമഹായുദ്ധ കാലത്ത് ബെൽജിയത്തിൽ ജർമനി ബോംബുകൾ വർഷിച്ച സംഭവത്തെ ആസ്പദമാക്കി ക്രിസ്തുമസ് ഒഫ് ദ് ഹോംലെസ് ചിൽഡ്രൻ എന്ന മനോഹരഗാനം തുടങ്ങിയ കൃതികൾ രചിച്ച ഫ്രഞ്ച് ഗാനരചയിതാവ് ക്ലോഡ് ഡെബ്യുസ് (1862 ഓഗസ്റ്റ് 22 – 1918 മാർച്ച് 25),
/filters:format(webp)/sathyam/media/media_files/2025/08/22/c190a2c6-41b9-44fb-94c7-653c54a85711-2025-08-22-06-41-52.jpeg)
ഫ്രഞ്ച് ഛായാഗ്രാഹകനും ആധുനിക ഫോട്ടോജേർണലിസത്തിന്റെ പിതാവ് എന്നു വിശേഷിപ്പിയ്ക്കപ്പെടുന്ന യാളുമായ ഓഹി കാർച്യേ ബഹ് സൺ [Henri Cartier-Bresson] (ഓഗസ്റ്റ് 22, 1908 – ഓഗസ്റ്റ് 3, 2004)
ക്ഷമയും പ്രതിരോധത്തിലൂന്നിയ ബാറ്റിംഗ് നിപുണതയും, മികച്ച മുൻ നിര ബാറ്റ്സമാനാക്കുകയും, ബിൽ പോൺസ്ഫോഡിനോടൊപ്പം ഓപ്പണിംഗ് ജോഡിയായി ചെയ്ത ബാറ്റിങ്ങ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച പ്രകടനമായി ഇപ്പോഴും നിലനിൽക്കുന്ന ക്രിക്കറ്റ് കളിക്കാരൻ വില്ല്യം മാൽഡൺ ബിൽ വുഡ്ഫുൾ
(1987 ഓഗസ്റ്റ് 22- 1965 ഓഗസ്റ്റ് 11),
°°°°°°°°°°°°°°°°°°°°°°°°°°°
/filters:format(webp)/sathyam/media/media_files/2025/08/22/bad9ec5a-4917-4e2b-a064-049ae6a35b6e-2025-08-22-06-41-52.jpeg)
സ്മരണാഞ്ജലി
°°°°°°°°°°°°°°°°°°°
വേളൂർ കൃഷ്ണൻകുട്ടി മ.(1933-2003)
ബി.വി. സീതി തങ്ങൾ മ. ( 1924 - 2002)
കരുവാറ്റ ചന്ദ്രൻ മ. (1944 - 2013)
യു.ആർ അനന്തമൂർത്തി മ. (1932-2014)
ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ മ.(1145-1241)
ആർതർ അഗാദേ മ. (1540-1615)
വാറൻ ഹേസ്റ്റിംഗ്സ് മ. (1732-1818)
സിഡ്നിയെൻഡിസ് മ. (1824-1874)
സാലിസ്ബറി പ്രഭു മ. (-1830-1903)
ജൊമൊ കെനിയാറ്റ മ. (1889-1978)!
/filters:format(webp)/sathyam/media/media_files/2025/08/22/bca1941a-880a-44c9-a612-69d2f7d0e3ee-2025-08-22-06-41-52.jpeg)
മാസപ്പടി മാതുപിള്ള, പഞ്ചവടിപ്പാലം തുടങ്ങി 150 ഓളം ഹാസ്യ കൃതികൾ രചിച്ച പ്രശസ്ത ഹാസ സാഹിത്യകാരനായ വേളൂർ കൃഷ്ണൻകുട്ടി (1933-2003 ഓഗസ്റ്റ് 22)
അണ്ടത്തോടു നിന്ന് രണ്ടാം കേരളനിയമസഭയിലേക്കും ഗുരുവായൂരിൽ നിന്ന് മൂന്നും അഞ്ചും ആറും കേരളനിയമസഭകളിലേക്കും മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച ബി.വി. സീതി തങ്ങൾ( ഒക്ടോബർ 1924 - 22 ഓഗസ്റ്റ് 2002)
/filters:format(webp)/sathyam/media/media_files/2025/08/22/b6947cc5-ba16-44a6-8113-12c413234b6c-2025-08-22-06-41-52.jpeg)
മലയാളത്തിൽ ചിത്രകഥയ്ക്ക് തുടക്കമിടുകയും, ആനുകാലികങ്ങളിൽ നിരവധി കാർട്ടൂണുകളും ചിത്രകഥാ സമാഹാരങ്ങളും കാർട്ടൂൺ കഥകളും വരച്ചിരുന്ന കാർട്ടൂണിസ്റ്റും ദേശീയ - സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായിരുന്ന കരുവാറ്റ ചന്ദ്രൻ (1944 - 22 ഓഗസ്റ്റ് 2013)
കന്നഡ സാഹിത്യത്തിലെ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവും സംസ്‌കാര' അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുള്ള ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി എന്ന യു.ആർ. അനന്തമൂർത്തി(ഡിസംബർ 21, 1932- ഓഗസ്റ്റ് 22, 2014)
/filters:format(webp)/sathyam/media/media_files/2025/08/22/cbfadea8-d76c-4ee5-9c58-c6761197d398-2025-08-22-06-42-46.jpeg)
മതവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ടവരെ വിചാരണ ചെയ്യാനും കഠിനമായി ശിക്ഷിക്കുവാനുമുദ്ദേശിച്ചുകൊണ്ടുള്ള പേപ്പൽ വിചാരണ സ്ഥാപിച്ച ഉഗൊളിനോ ഡിക്കോണ്ടി എന്ന ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ(1145 – 22 ഓഗസ്റ്റ് 1241)
തോമസ് ഹെർനിയുടെ പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞൻമാരുടെ സവിശേഷചർച്ചകളുടെ സമാഹാരം എന്ന ഗ്രന്ഥത്തിൽ പാർലമെന്റിന്റെ ആരംഭം, ഷെയറുകളുടെ പൌരാണികത, മാടമ്പിമാരുടെ അധികാരാവകാശങ്ങൾ തുടങ്ങിയ ആറു ലേഖനങ്ങൾ എഴുതുകയും വില്യം കോൺകറർ ഇംഗ്ളണ്ടിൽ നടപ്പാക്കിയ കണ്ടെഴുത്തിന്റെ പ്രമാണരേഖയായ ഡൂംസ്ഡേ ബുക്കിനെ (Domesday Book) അടിസ്ഥാനമാക്കി ഗവേഷണങ്ങൾ നടത്തുകയും ചെയ്ത ബ്രിട്ടിഷ് പുരാവസ്തുശാസ്ത്രജ്ഞൻ ആർതർ അഗാദേ(1540-1615 ആഗ. 22),
/filters:format(webp)/sathyam/media/media_files/2025/08/22/f025dfb1-e2d9-4cff-9a15-4f71849cfb37-2025-08-22-06-42-46.jpeg)
ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ ബംഗാൾ ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സ് (6 ഡിസംബർ 1732 – 22 ഓഗസ്റ്റ്1818)
അന്തർജ്ഞാനത്തേയും കാര്യങ്ങളുടെ പരസ്പരബന്ധത്തേയും പറ്റിയുള്ള കാല്പനിക സങ്കല്പത്തിലൂന്നിയതും രൂപസംബന്ധമായ സകല വിലക്കുകളേയും വലിച്ചെറിയുന്നതും, അപ്രതിഹതമായ വികാരങ്ങളും, അവ്യവസ്ഥിതവും ശ്ലഥബദ്ധവും ബിംബവിധാനവുമായ സ്പാസ് മോഡിക് കവന സമ്പ്രദായത്തിന്റെ പ്രണേതാക്കളിൽ ഒരാളും ,ഇംഗ്ലീഷ് കവിയും നിരൂപകനുമായിരുന്ന സിഡ്നിയെൻഡിസ് എന്ന സിഡ്നി തോംപ്സൺ ഡോബെൽ (1824 ഏപ്രിൽ 5 -1874 ഓഗസ്റ്റ് 22),
ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായും ഇന്ത്യക്കു വേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറിയായും പ്രവർത്തിച്ച, മൂന്നു പ്രാവശ്യമായി മൊത്തം പതിമൂന്നു വർഷത്തിലധികം ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുകയും ചെയ്ത കൺസെർവേറ്റീവ് രാഷ്ട്രീയക്കാരൻ റോബെർട്ട് ആർതർ റ്റാൽബോട്ട് ഗ്യാസ്കോയ്ൻ-സെസിൽ ( 1830 ഫെബ്രുവരി 3 - 1903 ഓഗസ്റ്റ് 22),
കെനിയയുടെ ആദ്യ പ്രസിഡന്റും സ്ഥാപകപിതാവും ആയ ജൊമൊ കെനിയാറ്റ (1889-ഓഗസ്റ്റ് 22,1978)
/filters:format(webp)/sathyam/media/media_files/2025/08/22/e7cf1c5e-1053-4725-b691-8b6918c658fc-2025-08-22-06-42-46.jpeg)
ചരിത്രത്തിൽ ഇന്ന്…
********
1639 - തദ്ദേശീയരായ നായക് ഭരണാധികാരികളിൽ നിന്നും സ്ഥലം വിലക്കു വാങ്ങി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് നഗരം സ്ഥാപിച്ചു.
1827 - ജോസെ ഡി ല മാർ പെറുവിന്റെ പ്രസിഡണ്ടായി.
1848 - ന്യൂ മെക്സിക്കോ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.
/filters:format(webp)/sathyam/media/media_files/2025/08/22/d2318f39-0c12-4a4d-abd3-8c2ed269100a-2025-08-22-06-42-46.jpeg)
1864 - പന്ത്രണ്ടു രാജ്യങ്ങൾ ആദ്യ ജനീവ കൺവെൻഷനിൽ ഒപ്പു വച്ചു. റെഡ് ക്രോസ്സ് രൂപവൽക്കരിക്കപ്പെട്ടു.
1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പട ലെനിൻഗ്രാഡിലെത്തി.
1942 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികൾക്കെതിരെ ബ്രസീൽ യുദ്ധം പ്രഖ്യാപിച്ചു.
1944 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് യൂണിയൻ റൊമാനിയ പിടിച്ചടക്കി.
1962 - ഫഞ്ചു പ്രസിഡണ്ട് ചാൾസ് ഡി ഗോളിനെതിരെയുള്ള ഒരു വധശ്രമം പരാജയപ്പെട്ടു.
1972 - വർഗ്ഗീയനയങ്ങളെ മുൻനിർത്തി റൊഡേഷ്യയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ നിന്നും പുറത്താക്കി.
1989 - നെപ്റ്റ്യൂണിന്റെ ആദ്യവലയം കണ്ടെത്തി.
1991 - ബാൾട്ടിക് രാജ്യങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാഷ്ട്രമാണ് ഐസ്‌ലാൻഡ് .
1992 - ഐഡഹോയിലെ റൂബി റിഡ്ജിലുള്ള അവളുടെ വീട്ടിൽ 11 ദിവസത്തെ ഉപരോധത്തിനിടെ എഫ്ബിഐ സ്‌നൈപ്പർ ലോൺ ഹോറിയൂച്ചി വിക്കി വീവറെ വെടിവച്ചു കൊന്നു .
/filters:format(webp)/sathyam/media/media_files/2025/08/22/ca131715-ff0e-4293-9c12-639e09b03ab7-2025-08-22-06-42-46.jpeg)
1999 - ചൈന എയർലൈൻസ് ഫ്ലൈറ്റ് 642 ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നുവീണ് മൂന്ന് പേർ കൊല്ലപ്പെടുകയും 208 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2003 - അലബാമ സുപ്രീം കോടതി കെട്ടിടത്തിന്റെ ലോബിയിൽ നിന്ന് പത്ത് കൽപ്പനകൾ ആലേഖനം ചെയ്ത പാറ നീക്കം ചെയ്യാനുള്ള ഫെഡറൽ കോടതി ഉത്തരവ് പാലിക്കാൻ വിസമ്മതിച്ച അലബാമ ചീഫ് ജസ്റ്റിസ് റോയ് മൂറിനെ സസ്പെൻഡ് ചെയ്തു .
2004 - എഡ്വാർഡ് മഞ്ചിന്റെ രണ്ട് പെയിന്റിംഗുകൾ ദി സ്‌ക്രീമിന്റെയും മഡോണയുടെയും പതിപ്പുകൾ നോർവേയിലെ ഓസ്‌ലോയിലെ ഒരു മ്യൂസിയത്തിൽ നിന്ന് തോക്ക് ചൂണ്ടി മോഷ്ടിച്ചു .
2006 - ഗണിതശാസ്ത്രത്തിലെ പോയിൻകെരെ അനുമാനത്തിന്റെ തെളിവിന് ഗ്രിഗോറി പെരൽമാന് ഫീൽഡ്സ് മെഡൽ ലഭിച്ചു, പക്ഷേ മെഡൽ സ്വീകരിക്കാൻ വിസമ്മതിച്ചു.
2007 - ടെക്സസ് റേഞ്ചേഴ്സ് ബാൾട്ടിമോർ ഓറിയോൾസിനെ 30-3 ന് പരാജയപ്പെടുത്തി , ആധുനിക മേജർ ലീഗ് ബേസ്ബോൾ ചരിത്രത്തിൽ ഒരു ടീം നേടിയ ഏറ്റവും കൂടുതൽ റൺസ് .
2012 - കെനിയയിലെ ടാന റിവർ ഡിസ്ട്രിക്റ്റിൽ കന്നുകാലികൾക്ക് മേയാനുള്ള അവകാശത്തെച്ചൊല്ലിയുള്ള വംശീയ ഏറ്റുമുട്ടലിൽ 52-ലധികം പേർ മരിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us