ഇന്ന് ഫിബ്രവരി 26: മഹാശിവരാത്രി ! ശക്തികാന്ത ദാസിൻ്റെയും സെബാസ്റ്റ്യന്‍ ലോബിന്റെയും ക്രിസ് പൈന്റെയും ജന്മദിനം: വാലെന്റീനിയന്‍ ഒന്നാമന്‍ റോമന്‍ ചക്രവര്‍ത്തിയായതും കോപ്പൻ‌ഹേഗനിലെ ക്രിസ്റ്റ്യൻസ്ബർഗ് കോട്ട കത്തി നശിച്ചതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project februaray 26

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                    ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                     🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
കുംഭം 14
തിരുവോണം  /  ത്രയോദശി
2025 ഫിബ്രവരി 26, 
ബുധൻ

Advertisment

ഇന്ന്;

*മഹാശിവരാത്രി! [സംഹാരത്തിന്റെയും പരിവർത്തനത്തിന്റെയും ദേവനായ ശിവന്റെ സ്മരണയ്ക്കായി ഹെെന്ദവർ ആഘോഷിക്കുന്ന ഒരു പ്രധാന ഉത്സവമാണ് മഹാ ശിവരാത്രി. ]publive-image

* കുവൈറ്റ് ലിബറേഷൻ ഡേ !

* സേവിയേഴ്സ് ഡേ ! [അമേരിക്കയിൽ രൂപം കൊണ്ട 'നേഷൻ ഓഫ് ഇസ്ലാം' എന്ന സംഘത്തിന്റെ സ്ഥാപകൻ മാസ്റ്റർ വാലസ് ഫാർദ് മുഹമ്മദിന്റെ ജന്മദിനം അവർ സേവിയേഴ്സ് ഡേ  ആയി ആഘോഷിക്കുന്നു.]

* ലെവി സ്ട്രോസ് ദിനം ![* Levi Strauss Day ;  നാമെല്ലാവരും ഇഷ്ടപ്പെടുന്ന ജീൻസ് ബ്രാൻഡിൻ്റെ സ്ഥാപകനായ ലെവിയുടെ ഓർമ്മക്കായി സമർപ്പിക്കപ്പെട്ട ഒരു ദിവസം.]publive-image

*ദേശീയ ഫെയറി ടെൽ എ ടെയിൽ  ദിനം [തീയ്ക്കു ചുറ്റും ഒത്തുകൂടി യക്ഷിക്കഥകളും പുരാണങ്ങളും പറഞ്ഞിരിയ്ക്കാൻ ഒരു ദിനം.]

*ദേശീയ പിസ്ത  ദിനം![തുർക്കി, സിറിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, തെക്കൻ റഷ്യ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെ ലോകത്തിലെ മധ്യപൂർവേഷ്യൻ പ്രദേശങ്ങളിൽ ഉപയോഗിയ്ക്കുന്ന ഈ ജനപ്രിയ ഭക്ഷ്യ വസ്തുവിനെ അറിയാൽ രുചിയ്ക്കാൻ ഒരു ദിനം.] publive-image

*ദേശീയ പിങ്ക് ഷർട്ട്  ദിനം ![ദേശീയ പിങ്ക് ഷർട്ട് ദിനം 2007-ൽ കാനഡയിലെ നോവ സ്കോട്ടിയയിലുള്ള സെൻട്രൽ കിംഗ്സ് റൂറൽ ഹൈസ്കൂളിൽ പിങ്ക് പോളോ ഷർട്ട് ധരിച്ച് വന്നതിന് ഒരു സ്വവർഗ്ഗാനുരാഗിയായ ഒരു വിദ്യാർത്ഥിയെ ഉപദ്രവിക്കുന്നത് ഡേവിഡ് ഷെപ്പേർഡ്, ട്രാവിസ് പ്രൈസ് എന്നീ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾ കണ്ടതോടെയാണ് പിങ്ക് ദിനം ആരംഭിച്ചത്. 

അവർ അതിനെതിരെ പ്രതികരിയ്ക്കാൻ തീരുമാനിച്ചു, അടുത്തുള്ള ഒരു ഡിസ്കൗണ്ട് സ്റ്റോറിൽ പോയി, അടുത്ത ദിവസം സ്കൂളിൽ ധരിക്കാൻ ടാങ്ക് ടോപ്പുകൾ ഉൾപ്പെടെ 50 പിങ്ക് ഷർട്ടുകൾ വാങ്ങി. അതോടൊപ്പം സ്വവർഗ്ഗഭോഗികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ സമരത്തിൽ പങ്കുചേരാൻ സ്വന്തം സഹപാഠികളെ ക്ഷണിച്ചുകൊണ്ട് അവർ ഈ വാർത്ത ഓൺലൈനിൽ സഹപാഠികളുമായി പങ്കുവച്ചു. അടുത്ത ദിവസം, നൂറുകണക്കിന് വിദ്യാർത്ഥികൾ പിങ്ക് വസ്ത്രങ്ങൾ ധരിച്ച് ഇതിനോട് അനുകൂലിച്ച് എത്തി ഇതിൻ്റെ ഓർമ്മയ്ക്കായി ഒരു ദിനം. ]publive-image

*ടെക്സ് ആവറി  ദിനം ![ ലോക ആനിമേഷൻ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായ ടെക്സ് ആവറിയെ ആദരിക്കുന്നതിന് ഒരു ദിനം.]

*ദേശീയ കാർപെ  ദിനം! [നാളേക്കുവേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും ഭാവിക്കുവേണ്ടി ജീവിക്കുന്നതിലും പലരും പരാജയപ്പെട്ടു പോകുന്നു, എന്നാൽ ജീവിതത്തിൽ നമുക്ക് യഥാർത്ഥത്തിൽ ഉറപ്പുള്ള ഒരേയൊരു നിമിഷം ഈ നിമിഷം മാത്രമാണ്!  എന്ന കാര്യം ഓർമ്മപ്പെടുത്താൻ ഒരു ദിനം.]publive-image

*കാർണിവൽ ദിനം![കാർണിവൽ ദിനം ക്രിസ്ത്യൻ പ്രീ-ലെന്റൻ കാലഘട്ടത്തിന്റെ അവസാനത്തിൽ സംഭവിക്കുന്ന ഒരു ഉത്സവ സീസണാണ് കാർണിവൽ അല്ലെങ്കിൽ ഷ്രോവെറ്റൈഡ് ,  കാർണിവലിൽ സാധാരണയായി പൊതു ആഘോഷങ്ങൾ ഉൾപ്പെടുന്നു , അതിൽ പരേഡുകൾ , തെരുവ് പാർട്ടികൾ , മറ്റ് വിനോദങ്ങൾ എന്നിവ ഉൾപ്പെടുന്നു, ഇവയിൽ സർക്കസിന്റെ ചില ഘടകങ്ങൾ കൂടി സംയോജിപ്പിക്കുന്നുണ്ട് . വിപുലമായ വസ്ത്രങ്ങളും മുഖംമൂടികളും ധരിച്ച് ആളുകളെയും ഇവിടെ കാണാം. ഇതിൽ പങ്കെടുക്കുന്നവർ പലപ്പോഴും മദ്യം,  മാംസം, വരാനിരിക്കുന്ന നോമ്പുകാലത്ത് ഉപേക്ഷിക്കപ്പെടുന്ന മറ്റ് ഭക്ഷണങ്ങൾ എന്നിവ അമിതമായി കഴിയ്ക്കാറുണ്ട്. പരമ്പരാഗതമായ, വെണ്ണ, പാൽ, മറ്റ് മൃഗ ഉൽപ്പന്നങ്ങൾ എന്നിവ "അമിതമായി" കഴിക്കാറില്ല, പകരം, മാലിന്യം കുറയ്ക്കുന്നതിനായി ഷ്രോവെറ്റൈഡ് സമയത്ത് അവയുടെ സ്റ്റോക്ക് പൂർണ്ണമായും ഉപയോഗിയ്ക്കും. നോമ്പുകാലത്തിന് മുമ്പുള്ള വലിയ ആഘോഷമായി ഈ ഉത്സവം അറിയപ്പെടുന്നു. ]

publive-image

*ഇൻകവൻഷ്യൻസ് യുവർസെൽഫ്  ഡേ![ അസൗകര്യദിനംമറ്റൊരാൾക്ക് വേണ്ടി സ്വയം അസൗകര്യം സൃഷ്ടിക്കുക ഒരു വൃദ്ധയ്ക്ക് വേണ്ടി വാതിൽ തുറന്നുകൊടുത്തും, ഗർഭിണിയായ സ്ത്രീക്ക് സ്വന്തം സീറ്റ് വിട്ടുകൊടുത്തും, ഒരു കുട്ടിയെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ചും, ഒരു വിനോദസഞ്ചാരി വഴിതെറ്റിപ്പോയോ, അയാൾക്ക് വഴി ആവശ്യമുണ്ടോ എന്ന് ചോദിച്ചും, ഒരു സ്യൂട്ട്കേസ് പടികൾ മുകളിലേക്ക് കൊണ്ടുപോകാൻ സഹായം ചെയ്തും, ഒരു ചെറിയ ത്യാഗം ചെയ്തും ആർക്കും ഇൻകവൻഷ്യൻസ് യുവർസെൽഫ് ദിനം ആഘോഷിക്കാം.]

*  ജൂത പുസ്തക വാരം![ Jewish Book വീക്ക്‌ ; ഫെബ്രുവരി 26, 2025 - തിങ്കൾ മാർച്ച് 4, 2025 
ചരിത്രം, വിശ്വാസം, മനുഷ്യാനുഭവം എന്നിവയിൽ ഉൾക്കാഴ്ച നൽകുന്ന കൃതികളിലൂടെ യഹൂദ ജനതയുടെ സമ്പന്നമായ സാഹിത്യ പാരമ്പര്യം പര്യവേക്ഷണം ചെയ്യുവാൻ ഒരു ദിനം.]publive-image
.                   
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്

 ''ആഴത്തിൽ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു. പഠനമേറുന്തോറും ജ്ഞാനമേറുന്നു.''

.   [ -തിരുവള്ളുവർ ] 
********
ഇന്നത്തെ പിറന്നാളുകാർ
*******
മാത്തമാറ്റിക്കൽ ഫിസിക്സ് എന്ന ശാസ്ത്ര ശാഖയ്ക്ക് വളരെയധികം സംഭാവനകൾ നൽകിയതിനു 2012-ലെ ഹെൻ റി പോയിൻ കെയർ പുരസ്ക്കാരമടക്കം വിവിധ പുരസ്ക്കാരങ്ങൾക്ക് അർഹയായ  പാരീസ് സർവ്വകലാശാലയിലെ ഫുൾ ടൈം പ്രൊഫസ്സർ നളിനി ഫ്ലോറൻസ് അനന്തരാമന്റെയും (1976),

 publive-image

സമീപഭാവിയിൽ ഫ്രാൻസിൽ ഇസ്ലാമിക സർക്കാർ വരുമെന്ന സങ്കൽപ്പകഥ പറയുന്ന സബ്മിഷൻ എന്ന നോവൽ എഴുതിയ ഫ്രഞ്ച് നോവലിസ്റ്റും കവിയും ചലച്ചിത്ര സംവിധായകനുമായ മൈക്കൽ ഹൂലെബെക്കിന്റെയും (1956),

ആർബിഐയുടെ 25-ാമത് ഗവർണറായി സേവനമനുഷ്ഠിച്ച ഇന്ത്യൻ ബ്യൂറോക്രാറ്റ് ശക്തികാന്ത ദാസിൻ്റെയും(1957),publive-image

 ഫ്രഞ്ച് റാലി ഡ്രൈവറും ലോക റാലി ചാമ്പ്യൻഷിപ്പിൽ (WRC) ഒന്നിലധികം ലോക ചാമ്പ്യനുമായ സെബാസ്റ്റ്യൻ ലോബിൻ്റെയും(1974),

സ്റ്റാർ ട്രെക്ക് റീബൂട്ട് ഫ്രാഞ്ചൈസി, വണ്ടർ വുമൺ, ഇൻ ടു ദ വുഡ്സ് തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ അമേരിക്കൻ നടൻ ക്രിസ് പൈൻ്റെയും ( 1980),publive-image

പോർച്ചുഗീസ് ഫുട്‌ബോൾ കളിക്കാരനായ  ആക്രമണാത്മക കളിയ്ക്കും പ്രതിരോധ കഴിവുകൾക്കും പേരുകേട്ട പെപ്പെയുടെയും (1983) ജന്മദിനം !!!
********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*********
പി വി ഉറുമീസ് തരകൻ ജ. (1906-1986)
കെ.കുഞ്ചുണ്ണിരാജ ജ. (1920 2005)
ബാരിസ്റ്റർ ജി.പി. പിള്ള ജ. (1864- 1903)
കടവൂർ ജി. ചന്ദ്രൻപിള്ള ജ. (1940-2007)
പി.സി.തോമസ് പന്നിവേലിൽ ജ. (1938-2009)
ഏരിയൽ ഷാരോൺ ജ. (1928-2014) 
സുധീർ തായ്ലാങ് ജ. (1960- 2016)
വില്ല്യം ജോസെഫ് ഹാമെർ ജ. (1858-1934)
വിക്ടർ ഹ്യൂഗോ ജ. (1802-1885)
ലെവി സ്ട്രോസ് ജ. (1829-1902)
ജോൺ ഹാർവികെല്ലോഗ് ജ. (1852-1943)
ജോണി കാഷ് ജ. (1932 - 2003) publive-image

കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്ന  പാറായിൽ ഉറുമീസ് തരകൻ  (26 ഫെബ്രുവരി 1906 - 7 നവംബർ 1986),

30 പുസ്തകങ്ങളും 200-ൽ ഏറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ച  കേരളത്തിലെ ഒരു പ്രമുഖ സംസ്കൃത പണ്ഡിതന്‍ കെ.കുഞ്ചുണ്ണി രാജ (1920 ഫെബ്രുവരി 26 - 2005 മേയ് 30) , publive-image

തിരുവിതാംകൂറിലെ ആദ്യത്തെ ബാരിസ്റ്റർ, തിരുവിതാംകൂറിൽനിന്നും ആദ്യമായി ഇംഗ്ലണ്ടിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തിയ കോൺഗ്രസ് നേതാവ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറിസ്ഥാനം വഹിച്ച ആദ്യത്തെ തിരുവിതാംകൂറുകാരൻ, ഇംഗ്ലണ്ടിലും ഇന്ത്യയിലും ശ്രദ്ധയാകർഷിച്ച വാഗ്മി, എഴുത്തുകാരൻ, 'എഡിറ്റർമാരുടെ എഡിറ്റർ' എന്നു പത്രങ്ങൾ വിശേഷിപ്പിച്ച  'മദ്രാസ് സ്റ്റാൻഡേർഡ്' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപർ, തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്, ഈഴവരും മറ്റു പിന്നാക്ക സമുദായങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ ഡോ. പൽപ്പുവിന്റെ അഭ്യർഥനപ്രകാരം സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടിലേക്ക് പോയ സാമൂഹിക പരിഷ്‌കർത്താവ് മലയാളി മെമ്മോറിയൽ സമർപ്പണത്തിന്റെ മുന്നണിപ്പോരാളിഎന്നി നിലകളില്‍ തിളങ്ങിയ  ബാരിസ്റ്റർ ജി.പി. പിള്ള എന്ന ജി. പരമേശ്വരൻ പിള്ള(26 ഫെബ്രുവരി 1864 - 1903 മേയ് 21),publive-image

ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും നാടകത്തിലും സജീവമായിരുന്ന  പ്രമുഖ  നാടകകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കടവൂർ ജി. ചന്ദ്രൻപിള്ള(26 ഫെബ്രുവരി 1940 - സെപ്റ്റംബർ 2007) ,

കടുത്തുരുത്തി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ രണ്ടുതവണ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്ന  പി.സി. തോമസ് പന്നിവേലിൽ  (1938 ഫെബ്രുവരി 26 – 2009 മേയ് 27),

ആധുനിക ഇസ്രയേൽ രൂപീകരണത്തിന് മുഖ്യ പങ്കുവഹിച്ച ഇസ്രായേലിലെ മുൻ പ്രധാനമന്ത്രി  ഏരിയൽ ഷാരോൺ(26 ഫെബ്രുവരി 1928 - 11 ജനുവരി 2014)publive-image

 ഇല്യുസ്‌ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ,നവഭാരത് ടൈംസ്, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്‌സ്‌പ്രസ്,​ ടൈംസ് ഓഫ് ഇന്ത്യ , ഏഷ്യൻ ഏജ് തുടങ്ങിയ ആനുകാലികങ്ങളില്‍ സ്ഥിരമായി  കാർട്ടൂൺ വരച്ചിരുന്ന സുധീർ തായ്ലാങ്  (1960 ഫെബ്രുവരി 26 -2016 ഫെബ്രുവരി 6),

ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും, വൈമാനികനും 1908 മുതൽ  എഡിസണിന്റെ അഗ്രഗാമികളുടെ പ്രസിഡന്റും ഏലിയറ്റ് ക്രെസ്സൺ മെഡൽ ജേതാവുകൂടിയായിരുന്ന വില്ല്യം ജോസെഫ് ഹാമെർ  (1858 ഫെബ്രുവരി 26 — 1934 മാർച്ച് 24),

ഒരു ഫ്രഞ്ച് റൊമാൻ്റിക് കവിയും നോവലിസ്റ്റും രാഷ്ട്രീയക്കാരനുമായിരുന്ന വിക്ടർ ഹ്യൂഗോ ( 26 ഫെബ്രുവരി 1802 - 22 മെയ് 1885), publive-image

നീല ജീൻസ് നിർമ്മിക്കുന്ന ആദ്യത്തെ കമ്പനി സ്ഥാപിച്ച, 1853-ൽ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോയിൽ  ലെവി സ്‌ട്രോസ് ആൻഡ് കോ. (ലെവീസ്) സ്ഥാപനം ആരംഭിച്ച ലെവി സ്ട്രോസ്(ഫെബ്രുവരി 26, 1829-1902 സെപ്റ്റംബർ 26 ),

 ഒരു അമേരിക്കൻ വ്യവസായിയും  വൈദ്യനും  പുരോഗമന പ്രസ്ഥാനത്തിൻ്റെ വക്താവുമായിരുന്ന ജോൺ ഹാർവി കെല്ലോ ഗ്(ഫെബ്രുവരി 26, 1852 - ഡിസംബർ 14, 1943),publive-image

അമേരിക്കൻ ഗായകൻ, ഗാനരചയിതാവ്, നടൻ, തൻ്റെ ആഴമേറിയ, വ്യതിരിക്തമായ ശബ്ദത്തിനും, "റിംഗ് ഓഫ് ഫയർ", "ഐ വാക്ക് ദ ലൈൻ" തുടങ്ങിയ ഹിറ്റ് ഗാനങ്ങളുള്ള നാടോടി സംഗീത വിഭാഗങ്ങൾ, റോക്ക് ആൻഡ് റോൾ എന്നിവയ്‌ക്കും അദ്ദേഹം നൽകിയ സംഭാവനകൾക്ക് പേരുകേട്ട ജോണി കാഷ്  (  ഫെബ്രുവരി 26, 1932 - സെപ്റ്റംബർ 12, 2003) 
*******
ഇന്നത്തെ സ്മരണ !!!
*********
രാമൻ നമ്പിയത്ത് മ. (1924-2014)
ഫാ. സിറിയക്‌ വെട്ടിക്കാപ്പള്ളി മ .(1878-1947)
സി.ജി. സദാശിവന്‍ മ. (1913-1985)
പവിത്രൻ മ. (1950-2006)
ആനന്ദി ഗോപാൽ ജോഷി മ. (1865-1887)
വീർ സവർക്കർ മ. (1883- 1966)
മീര കൊസാംബി മ. (1939-2015)
അവിജിത് റോയി മ. (1972- 2015)
സ്റ്റിഫേൻ ഹെസ്സൽ മ. (1917-2013)
അലക്സാണ്ടർ അംഫിറ്റിയാട്രോവ് മ.(1862-1938)
ആൻഡ്രൂ ഹെൻഡേഴ്സൺ 
ലീത്ത് ഫ്രെയ്സർ മ. (1848-1919)
റിച്ചാർഡ് ജെ. ഗാറ്റ്ലിംഗ് മ. (1818 -1903)
കാൾ മെംഗർ മ. (1840-1921)
ബിൽ ഹിക്‌സ് മ. (1961-1994)

publive-image

നിണമണിഞ്ഞ കാൽപ്പാടുകൾ,   കാപാലിക, നിറമാല തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും  ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി 1961-ൽ  കാൽപ്പാടുകൾ എന്ന സിനിമ (യേശുദാസ് ആദ്യമായി പാടിയ സിനിമ )നിര്‍മ്മിക്കുകയും ചെയ്ത രാമൻ നമ്പിയത്ത്(1924 - 26 ഫെബ്രുവരി 2014),

വൈക്കം സത്യഗ്രഹത്തിന്റെ മുന്നണി പോരാളികളിൽ പ്രമുഖനും സർ സി. പി ഭരണകൂടത്തിന്റെ  വിമർശകനും തൊടുപുഴ–കുന്നത്തുനാട് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി (1922-1925) തിരുവിതാംകൂർ‌ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു തിര‍ഞ്ഞെടുക്കപ്പെട്ട ഏക വൈദികനും ആയിരുന്ന ഫാ.സിറിയക് വെട്ടിക്കാപ്പള്ള (ഫെബ്രുവരി 2, 1878 1947 ഫെബ്രുവരി 26), publive-image

അവിഭക്ത കമ്മ്യൂണിസ്റ്റ്പാർട്ടിയെയാണ് ഒന്നാം കേരള നിയമസഭയിൽ മാരാരിക്കുളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്ന  സി.ജി. സദാശിവൻ
(13 ഓഗസ്റ്റ് 1913 - 26 ഫെബ്രുവരി 1985), 

അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ "കബനീനദി ചുവന്നപ്പോൾ",   "യാരോ ഒരാൾ" എന്ന ചിത്രങ്ങള്‍  നിര്‍മ്മിച്ച  ചലച്ചിത്ര സംവിധായകനും, സംഗീതജ്ഞനുമായിരുന്ന പവിത്രൻ(1950 ജൂൺ 1 -2006 ഫെബ്രുവരി 26),

ഇന്ത്യൻ ഫിസിഷ്യനും അമേരിക്കയിൽ മെഡിക്കൽ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതയുമായ ആനന്ദി ഗോപാൽ ജോഷി( 31 മാർച്ച് 1865-1887ഫിബ്രവരി 26),publive-image

ഹിന്ദുത്വസൈദ്ധാന്തികൻ എന്ന നിലയിൽ അറിയപ്പെട്ട  സ്വാതന്ത്ര്യസമര സേനാനി  ആധുനിക ഹിന്ദുത്വ സംഘടനകളുടെ ആരാധ്യപുരുഷനും പ്രചോദകനുമായി കണക്കാക്കപ്പെടുന്ന വിനായക് ദാമോദർ സവർക്കർ എന്ന വീർ സവർക്കർ (മെയ്യ് 28, 1883 - 1966  ഫെബ്രുവരി 26),

മാർക്സിസ്റ്റ് ചരിത്രകാരനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന ഡി.ഡി. കൊസാംബിയുടെ ഇളയ മകളും , രാജ്യാന്തര പ്രശസ്തയായ സാമൂഹിക ശാസ്ത്രജ്ഞയും വിവിധ കോളജുകളിൽ  അധ്യാപികയായും  മുംബൈ എസ്.എൻ.ഡി.ടി വനിത സർവകലാശാലയിൽ സ്ത്രീപഠന ഗവേഷണകേന്ദ്രത്തിൻെറ ഡയറക്ടറായും 19ആം നൂറ്റാണ്ടിലെ സ്ത്രീവിമോചക പണ്ഡിത  രമാബായിയുടെ രചനകളെ മറാട്ടിയില്‍നിന്നും ഇങ്ക്ളീഷിലെക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്ത  മീര കൊസാംബി  (24 ഏപ്രിൽ 1939 - 26 ഫെബ്രുവരി 2015),publive-image

ബംഗ്ലാദേശിൽ നിന്ന്അ മേരിക്കയിലേക്ക് കുടിയേറി   അമേരിക്കൻ  പൗരത്വം സ്വീകരിച്ച   യുക്തിവാദി ബ്ലോഗെഴുത്തുകാരനും എഴുത്തുകാരനും കഴിഞ്ഞ വര്ഷം  ധാക്ക പുസ്തകോൽസവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പ്രാദേശിക തീവ്രവാദി സംഘടനയായ അൻസാർ ബംഗ്ലക്കാർ കൊലപ്പെടുത്തുകയും ചെയ്ത   അവിജിത് റോയി (1972 - 26 ഫെബ്രുവരി 2015),

നാസി തടങ്കൽപ്പാളയത്തിൽ നിന്നു രക്ഷപെടുകയും പിന്നീട് ഫ്രഞ്ച് പൗരത്വം സ്വീകരിച്ച്  ഫ്രഞ്ച് പ്രതിരോധ മുന്നണിയിലെ അംഗവും മനുഷ്യാവകാശ പ്രവർത്തകനും  നയതന്ത്രവിദഗ്ദ്ധനും ജനപ്രിയ ഫ്രഞ്ച് സാഹിത്യകാരനും ആയിരുന്ന സ്റ്റിഫേൻ ഹെസ്സൽ (20 ഒക്ടോബർ 1917 - 27 ഫെബ്രുവരി 2013),

റഷ്യൻ എഴുത്തുകാരനും നോവലിസ്റ്റും ചരിത്രകാരനും ആയിരുന്ന അലക്സാണ്ടർ അംഫിറ്റിയാട്രോവ് നേയും (ഡിസംബർ 26, 1862 -1938 ഫെബ്രുവരി 26),

2) ബോംബയിൽ ജനിച്ച്, 1871ൽ ഇന്ത്യൻ സിവിൽ സർവീസിൽ ചേരുകയും ഏകദേശം മുപ്പതോളം സെൻട്രൽ പ്രൊവിൻസിൽ സർവീസിൽ തുടരുകയും, സെൻട്രൽ പ്രവിശ്യയുടെ ചീഫ് കമ്മീഷണർ, 1902 ൽ പോലീസ് കമ്മീഷൻറെ പ്രസിഡന്റ് 1903 ബംഗാൾ ലഫ്റ്റനൻറ് ഗവർണർ തുടങ്ങിയ പദവികളിൽ പ്രവർത്തിക്കുകയും 1909 ൽ ഇന്ത്യൻ രാജാക്കന്മാരും കലാപങ്ങളും, 1911 ൽ കഴ്സൺണിന് കീഴിലെ ഇന്ത്യ എന്നീ കൃതികൾ പ്രസിദ്ധീകരിക്കുകയും  ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പൊതു വിദ്യാലയങ്ങളിൽ ഒന്നായ ചത്തീസ്ഗഡിലെ റായ്പൂർ രാജ്കുമാർ കോളേജ് സ്ഥാപിക്കുകയും അതിൻറെ ആദ്യത്തെ പ്രിൻസിപ്പിൾ ആവുകയും ചെയ്ത ആൻഡ്രൂ ഹെൻഡേഴ്സൺ ലീത്ത് ഫ്രേസർ (14 നവംബർ 1848 - ഫെബ്രുവരി 26, 1919).

ആദ്യത്തെ മെഷീൻ ഗൺ സൃഷ്ടിച്ചതിൽ പ്രശസ്തനായ അമേരിക്കൻ കണ്ടുപിടുത്തക്കാരൻ റിച്ചാർഡ് ജെ. ഗാറ്റ്ലിംഗ്( സെപ്റ്റംബർ 12, 1818-1903 ഫിബ്രവരി 26),publive-image

 ഓസ്ട്രിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ, മാർജിനൽ യൂട്ടിലിറ്റി സിദ്ധാന്തത്തിൻ്റെ പ്രവർത്തനത്തിന് പേരുകേട്ട കാൾ മെംഗർ(   28 ഫെബ്രുവരി 1840-1921ഫിബ്രവരി 26) ,

 അമേരിക്കൻ സ്റ്റാൻഡ്-അപ്പ് ഹാസ്യനടൻ, സാമൂഹിക നിരൂപകൻ, ആക്ഷേപഹാസ്യം, അമേരിക്കൻ സമൂഹത്തെയും സംസ്കാരത്തെയും കുറിച്ചുള്ള ഇരുണ്ട, അസെർബിക് നർമ്മത്തിനും വിമർശനങ്ങൾക്കും പേരുകേട്ടവനായ ബിൽ ഹിക്‌സ് (ഡിസംബർ 16, 1961-1994 ഫിബ്രവരി 26),

ചരിത്രത്തിൽ ഇന്ന്…
********

364 - വാലെന്റീനിയൻ ഒന്നാമൻ റോമൻ ചക്രവർത്തിയായി.

1525 - മെനസിസ് എന്ന പോർച്ചുഗീസ് വൈസ്രോയി പൊന്നാനി കൊള്ളയടിച്ചു. എന്നാൽ സാമൂതിരി അവരെ തോല്പിച്ചു

publive-image

1794 - കോപ്പൻ‌ഹേഗനിലെ ക്രിസ്റ്റ്യൻസ്ബർഗ് കോട്ട കത്തി നശിച്ചു.

1797 - ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഒരു പൗണ്ടിന്റേയും രണ്ടു പൗണ്ടിന്റേയും നോട്ടുകൾ പുറത്തിറക്കി.

1815 - നെപ്പോളിയൻ ബോണപ്പാർട്ട് എൽബയിൽ നിന്നും രക്ഷപ്പെട്ടു.publive-image

1848 - രണ്ടാം ഫ്രഞ്ച് റിപ്പബ്ലിക് അധികാരത്തിലേറി.

1887 - ജോർജ് ലോമാൻ, ഒരു ടെസ്റ്റ് ഇന്നിങ്സിൽ എട്ട് വിക്കറ്റ് നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി.

1909 - ആദ്യത്തെ വിജയകരമായ കളർ മോഷൻ പിക്ചർ പ്രക്രിയയായ Kinemacolor, ലണ്ടനിലെ പാലസ് തിയേറ്ററിൽ പൊതുജനങ്ങൾക്കായി ആദ്യമായി പ്രദർശിപ്പിച്ചു.

1917 - ഒറിജിനൽ ഡിക്സിലാൻഡ് ജാസ് ബാൻഡ്, "ലിവറി സ്റ്റേബിൾ ബ്ലൂസ്" എന്ന ആദ്യ ജാസ് റെക്കോർഡ് രേഖപ്പെടുത്തി.publive-image

1935 - അഡോൾഫ് ഹിറ്റ്‌ലർ, വെർസൈൽസ് ഉടമ്പടി ലംഘിച്ച് ജർമ്മനിയുടെ പുനർനിർമ്മാണത്തിന് ഉത്തരവിട്ടു, ഇത് ലുഫ്റ്റ്‌വാഫിൻ്റെ പുനർരൂപീകരണത്തോടെ ആരംഭിച്ചു.

1935 -  റഡാർ (റേഡിയോ ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ്) ആദ്യമായി പ്രദർശിപ്പിച്ചത് റോബർട്ട് വാട്സൺ-വാട്ട് ആണ്.

1936 - ജപ്പാൻ സേനയിലെ ചെറുപ്പക്കാരായ ചില ഉദ്യോഗസ്ഥർ ചേർന്ന് ഗവർണ്മെന്റിനെതിരെ അട്ടിമറിശ്രമം നടത്തി.publive-image

1952 - ബ്രിട്ടന്റെ കൈവശം അണുബോംബുണ്ടെന്ന് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പ്രഖ്യാപിച്ചു.

1969 - ആദ്യമായി ഇന്ത്യയിൽ നിർമ്മിച്ച സെന്റോർ റോക്കറ്റ് തുമ്പയിൽ നിന്ന് വിക്ഷേപിച്ചു.

1982 - സമാധാന സംരക്ഷണത്തിന്‌ അമേരിക്കൻ സേന ബെയ്റൂട്ടിലെത്തി.

1984 - അമേരിക്കൻ സേന ബെയ്റൂട്ടിൽ നിന്നും പിന്മാറി.

1986 - ഫിലിപ്പൈൻസിൽ ജനകീയവിപ്ലവം.publive-image

1991 - വേൾഡ്‌ വൈഡ്‌ വെബ് എന്ന ആദ്യ വെബ് ബ്രൗസർ ടിം ബെർണേഴ്സ് ലീ പുറത്തിറക്കി. പിന്നീട് ഇതിനെ നെക്സസ് എന്ന് പുനർ‌നാമകരണം ചെയ്തു.

1991 - ഗൾഫ് യുദ്ധം: കുവൈറ്റിൽ നിന്ന് സേനാപിന്മാറ്റം നടത്തുകയാണെന്ന് സദ്ദാം ഹുസ്സൈൻ പ്രഖ്യാപിച്ചു. ഇറാഖിന്റെ  പക്കൽനിന്നും സംയുക്ത സേന കുവൈറ്റ് സിറ്റി പിടിച്ചടക്കി.

1993-ൽ ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെൻ്ററിൻ്റെ പാർക്കിംഗ് ഗാരേജിൽ ഇസ്ലാമിക തീവ്രവാദികൾ സ്ഥാപിച്ച ട്രക്ക് ബോംബ് പൊട്ടിത്തെറിച്ചു, ആറ് പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1967 - ഇറ്റലിയുടെ മരിയോ ആന്ദ്രേറ്റി തൻ്റെ ആദ്യത്തേതും ഏകവുമായ NASCAR ഗ്രാൻഡ് നാഷണൽ ഇവൻ്റിൽ 9th Daytona 500-ൽ വിജയിച്ചു, യുഎസിന് പുറത്ത് ജനിച്ച് ഗ്രേറ്റ് അമേരിക്കൻ റേസ് നേടിയ ഏക ഡ്രൈവറായി.

publive-image

1995 -  യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ നിക്ഷേപ ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നായ ബാറിംഗ്സ് ബാങ്ക്, ഒരു തെമ്മാടി വ്യാപാരിയായ നിക്ക് ലീസണ് ഊഹക്കച്ചവടത്തിൽ കോടിക്കണക്കിന് ഡോളർ നഷ്ടപ്പെട്ടതിനെത്തുടർന്ന് തകർന്നു.

2000 - ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

2001 - അഫ്ഘാനിസ്ഥാനിൽ ബാമ്യാനിലെ രണ്ടു വലിയ ബുദ്ധ പ്രതിമകൾ താലിബാൻ തകർത്തു.

2004 - മാസിഡോണിയയുടെ പ്രസിഡണ്ട് ബോറിസ് ട്രാജ്കോവ്സ്കി, ബോസ്നിയ ഹെർസെഗോവിനായിൽ വച്ച് ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.

2006 - ലോകത്തെ മൊത്തം ജനസംഖ്യ 650 കോടിയിലെത്തി.publive-image

2008-ൽ, ന്യൂയോർക്ക് ഫിൽഹാർമോണിക് ഉത്തര കൊറിയയിലെ പ്യോങ്‌യാങ്ങിൽ അവതരിപ്പിച്ചു, സ്വേച്ഛാധിപത്യ രാജ്യത്ത് നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടി.

2012 -  17 വയസ്സുള്ള ആഫ്രിക്കൻ അമേരിക്കക്കാരനായ ട്രെയ്‌വോൺ മാർട്ടിൻ, പലചരക്ക് കടയിൽ നിന്ന് മടങ്ങുമ്പോൾ ഫ്ലോറിഡയിലെ ഒരു അയൽപക്ക വാച്ച് വോളണ്ടിയർ വെടിയേറ്റ് കൊല്ലപ്പെട്ടു, ഇത് ദേശീയ പ്രതിഷേധങ്ങൾക്കും വംശീയ പ്രൊഫൈലിംഗിനെയും തോക്ക് നിയന്ത്രണത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായി.

2017 -  എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു, 89-ാമത് ഓസ്‌കാർ അവാർഡിൽ കേസി അഫ്‌ലെക്ക് മികച്ച നടനുള്ള ഓസ്‌കാറുകൾ നേടി. മൂൺലൈറ്റ് മികച്ച ചിത്രമായി.

2019 -  പുൽവാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ പാകിസ്ഥാനിലേക്ക് കടന്ന് ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്പുകൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment