/sathyam/media/media_files/2025/08/10/new-project-aug-10-2025-08-10-07-09-35.jpg)
.
. ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
. **************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കർക്കടകം 25
അവിട്ടം/ പ്രഥമ
2025 ആഗസ്റ്റ് 10,
ഞായർ
ഇന്ന്;
*ലോക സിംഹ ദിനം ! [ World Lion Day ; മനുഷ്യനെ ആകർഷിച്ചിട്ടുള്ള തലയെടുപ്പുള്ള മൃഗങ്ങളിൽ ഒന്നായ ശാന്തശീലനായ ഈ ജീവിയെക്കുറിച്ച് അറിയാൻ ഒരു ദിവസം. സംസ്കാരങ്ങളിലുടനീളം ആജ്ഞ, ശക്തി അധികാരം എന്നിവയെ പ്രതിനിധീകരിക്കുന്ന ഈ മൃഗത്തിനും ഒരു ദിവസം .]
/filters:format(webp)/sathyam/media/media_files/2025/08/10/2be1fffa-9bec-44a0-9285-9f515756ed36-2025-08-10-07-00-54.jpg)
* ലോക ബയോഇന്ധന ദിനം![ഇന്ധന ദൗർബ്ബല്യം നിലനിൽക്കുന്ന ഇന്നത്തെ കാലത്ത് ഈ ലോകത്ത് ലഭ്യമായ ഇന്ധനങ്ങിൽ പ്രധാനപ്പെട്ട ഇന്ധനമായ പ്രകൃതിജന്യ ഇന്ധനമായ ബയോ ഇന്ധനത്തിനെ കുറിച്ച് അറിയാൻ ഒരു ദിവസം. ]
*ദേശീയ ഗാരേജ് വിൽപ്പന ദിനം! [ നമുക്ക് ആവശ്യമില്ലാത്ത ആക്രി ഇനങ്ങളെ ഒഴിവാക്കുന്നതിന് ഒരു ദിവസം വീട്ടിലുള്ള ഒരു ഗാരേജിലെ യാർഡിലെ നമുക്കാവശ്യമില്ലാത്ത വസ്തുക്കൾ വിൽപ്പനയോ നടത്തി ഗാരേജും മുറ്റവും വീടും വൃത്തിയാക്കാനുള്ളതിന് ഒരു സമയം. ഒരാളുടെ ജങ്ക് മറ്റൊരാളുടെ നിധിയായിരിക്കാമെന്നോർക്കേണ്ട ദിനം കൂടിയാണ് ഇന്ന്]
/filters:format(webp)/sathyam/media/media_files/2025/08/10/4dc62b15-f15c-47f3-aabb-e3222715a871-2025-08-10-07-00-54.jpg)
*ദേശീയ അലസ ദിനം![ജീവിതത്തിൻ്റെ തിരക്കുകളിൽ നിന്ന് ഒരു ഇടവേള എടുത്ത് വിശ്രമിക്കാനും ആ നിമിഷം ആസ്വദിക്കാനും ഒരു ദിനം. ]
*ദേശീയ ബൗളിംഗ് ദിനം![കളിയിൽ അവബോധവും പങ്കാളിത്തവും വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബൗളിംഗ് പ്രൊപ്രൈറ്റേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക, ഇൻകോർപ്പറേഷനാണ് ഈ ദിനം ആദ്യമായി സ്പോൺസർ ചെയ്തത്. ]
/filters:format(webp)/sathyam/media/media_files/2025/08/10/4c68ab1d-5feb-47d5-9aac-98411b21e1bf-2025-08-10-07-00-54.jpg)
*ദേശീയ വ്ലോഗിംഗ് ദിനം![മറ്റ് വ്ലോഗർമാരുമായി കണക്റ്റുചെയ്യുക അല്ലെങ്കിൽ വീഡിയോ ബ്ലോഗുകൾ അല്ലെങ്കിൽ വ്ലോഗുകൾ വഴി ഓൺലൈനിൽ അവരുടെ വൈദഗ്ദ്ധ്യം, താൽപ്പര്യങ്ങൾ, ജീവിതങ്ങൾ എന്നിവ പങ്കിടുന്ന ആളുകളുടെ വർദ്ധിച്ചുവരുന്ന കമ്മ്യൂണിറ്റിയിൽ ചേരുന്നതിനുള്ള ദിനം]
*ദുരാൻ ദുരാൻ ദിനം![പുതിയ തരംഗ സംഗീതത്തിൻ്റെ മുഖച്ഛായ മാറ്റാൻ സഹായിച്ച 80-കളിലെ ഈ തകർപ്പൻ റോക്ക് ബാൻഡിനെ ആദരിക്കുന്നതിനായി ഒരു ദിനം. ]
/filters:format(webp)/sathyam/media/media_files/2025/08/10/3fe9ff38-475e-4a5e-a039-9c94483ca322-2025-08-10-07-00-54.jpg)
*നാഷണൽ സ്‌പോയിൽ യുവർ ഡോഗ് ഡേ![നൂറ്റാണ്ടുകളായി മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളായും കൂട്ടാളികളായും നായ്ക്കൾ കണക്കാക്കപ്പെടുന്നു. വിശ്വസ്തരും സ്‌നേഹമുള്ളവരും ലാളിത്യമുള്ളവരുമായ നായ്ക്കളോടൊപ്പം ചെലവിടാനുള്ള ദിനം]
*ദേശീയ S'mores ദിനം ! [സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ഒരു ക്യാമ്പ് ഫയറിന് ചുറ്റും കൂട്ടുക, കുറച്ച് മാർഷ്മാലോകൾ സ്വർണ്ണ തവിട്ട് നിറത്തിൽ (അല്ലെങ്കിൽ കരിഞ്ഞ കറുപ്പ്) വറുത്ത് ഗ്രഹാം ക്രാക്കറിൽ ചോക്ലേറ്റ് ഉപയോഗിച്ച് പൊട്ടിച്ച് ആസ്വദിക്കുന്നതിനുള്ള ദിനം]
/filters:format(webp)/sathyam/media/media_files/2025/08/10/2c5875a5-bde8-4c72-891d-f899a196e82e-2025-08-10-07-00-54.jpg)
* ഇക്വഡോറിന്റെ സ്വാതന്ത്യദിനം
* അർജന്റീന : വായുസേന ദിനം
* ഇർഡോനേഷ്യ: ദേശീയ വൃദ്ധസൈനിക ദിനം !
**********
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
''കഴിഞ്ഞ കാലം ഒരു ക്ലീൻസ്ളേറ്റു പോലെയാണ്. അതിൽ വരകളും കുറികളുമില്ല. പൊട്ടലും വിള്ളലുകളുമില്ല. മഴ നനഞ്ഞ പാടുകളുമില്ല. കാലം എല്ലാം മറക്കുന്ന കടലാണ് "
[- സജിൽ ശ്രീധർ]
**********
/filters:format(webp)/sathyam/media/media_files/2025/08/10/5bf70639-17bf-49a2-90d5-311b7d1854f7-2025-08-10-07-01-40.jpg)
ഇന്നത്തെ പിറന്നാളുകാർ
***********
1956 ൽ എ.ഐ.എസ്.ഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച്, കെ.പി.എ.സി, കർഷകസംഘം, പ്രവാസി സംഘടന തുടങ്ങി നിരവധി സംഘടനകളുടെ ചുമതലക്കാരനായും 2006 മുതൽ 2012 വരെ രാജ്യസഭാംഗം, 1995 മുതൽ 2018 വരെ സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി, മൂന്ന് തവണ(1996, 1991, 1982) നിയമസഭാംഗം, 1996 മുതൽ 2001 വരെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്ന പാലക്കാട് ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.ഐ നേതാവ് കെ. ഇ ഇസ്മായിലിന്റേയും (1941),
/filters:format(webp)/sathyam/media/media_files/2025/08/10/9b853c06-9adc-486f-9a42-3a8310edc671-2025-08-10-07-01-40.jpg)
നാടകം, കവിത, ലേഖനം തുടങ്ങി പല കൃതികളും രചിക്കുകയും നാടകത്തിലും, സിനിമയിലും, ടെലി ഫിലിമിലും, സീരിയലിലും അഭിനയിക്കുകയും ചെയ്യുന്ന പാലോട് ദിവാകരന്റെയും (1948),
ഝാർഖണ്ഡ് മുക്തിമോർച്ച (ജെ.എം.എം) നേതാവും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി യുമായിരുന്ന ഹേമന്ത് സോറന്റെയും (1975),
/filters:format(webp)/sathyam/media/media_files/2025/08/10/09f47f12-3dd4-498b-91b3-3fce9a39af90-2025-08-10-07-01-40.jpg)
ലോക സ്ക്വാഷ് റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ സ്ക്വാഷ് താരമായ സൗരവ് ഘോഷാലിന്റെയും ( 1986),
മുൻ മലേഷ്യൻ ഉപപ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ അൻവർ ഇബ്രാഹിമിന്റെയും (1947),
രാജ്യത്ത് അരനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരിഗണിച്ച് 2016 ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ലഭിച്ച മുൻ കൊളംബിയൻ പ്രസിഡന്റ് ഹുവാൻ കാർലോസ് സാന്റോസിന്റെയും (1951) ,
/filters:format(webp)/sathyam/media/media_files/2025/08/10/8ea997c3-d03a-407e-ae9f-3973bd0eb3ba-2025-08-10-07-01-40.jpg)
പത്രപ്രവർത്തകനും വാസവദത്ത , അവർണ്ണൻ തുടങ്ങിയ മുപ്പതിലേറെ പുസ്തകങ്ങൾ, എഴുതിയിട്ടുള്ള ജീവചരിത്രകാരനും കഥാകൃത്തുമായിട്ടുള്ള സജിൽ ശ്രീധറിൻ്റേയും. (1969) ജന്മദിനം !
*********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
***********
വി.വി.ഗിരി ജ. (1894-1980)
എന്‍. ഗോപാലപിള്ള ജ.(1901-1968)
പി.കെ. ചാത്തൻ ജ. (1923-1988)
പി. അയ്യനേത്ത് ജ. (1928-2008)
മയിലമ്മ ജ. (1937-2006 )
വിഷ്ണു നാരായണൻ ഭാട്ഘണ്ടെ ജ. (1860-1936)
ഫൂലൻ ദേവി ജ. (1963-2001)
ആൽഫ്രെഡ് ഡോബ്ലിൻ ജ. (1878-1957)
ആർനേ ടെസാലിയസ് ജ. (1902-1971)
വാൾട്ടർ കോമറേക് ജ. (1930-1986)
പി. ഗംഗാധരൻ ജ. ( 1910-1985)
പ്രേം ആദിബ് ജ .(1916 -1959)
ഹരിശങ്കർ പർസായി ജ(1922 -1995)
/filters:format(webp)/sathyam/media/media_files/2025/08/10/5e752fbd-5b93-41ae-ae39-9e32de83ae53-2025-08-10-07-01-40.jpg)
സംസ്കൃത കോളേജിലും സയന്‍സ് കോളേജിലും ട്യുടര്‍ ആര്‍ട്സ് കോളേജില്‍ ലെക്ച്ചറര്‍, സംസ്കൃത കോളേജില്‍ പ്രിന്‍സിപ്പള്‍, സര്‍വ വിജ്ഞാന കോശത്തിന്റെ ആദ്യത്തെ ചീഫ് എഡിറ്റര്‍, സാഹിത്യ അകാദമി മെമ്പര്‍ എന്നി നിലയാള്‍ സേവനം അനുഷ്ടിച്ചിട്ടുള്ള വ്യക്തിയും, പ്രഗല്‍ഭനായ വാഗ്മി അദ്ധ്യാപകന്‍, കവി, പണ്ഡിതന്‍ നിരൂപകന്‍ എന്നി നിലയില്‍ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്ത എന്‍. ഗോപാലപിള്ള ( ആഗസ്റ്റ് 10, 1901-ജൂൺ 10, 1968),
പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള ഖാദി ഗ്രാമീണ വ്യവസായ ബോർഡ് ചെയർമാൻ, കേരള പുലയർ മഹാസഭയുടെ പ്രസിഡന്റ്,ഒന്നാം കേരള നിയമ സഭയിലെ തദ്ദേശസ്വയംഭരണം, പിന്നോക്ക വികസനം എന്നീ വകുപ്പുകളുടെ മന്ത്രി, ഒന്നും, നാലും, അഞ്ചും കേരളാ നിയമസഭകളിലെ ഒരംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച ഒരു കമ്മ്യുണിസ്റ്റ് നേതാവായിരുന്ന ചാത്തൻ മാസ്റ്റർ എന്ന പി.കെ. ചാത്തൻ(1923 ആഗസ്റ്റ് 10- 22 ഏപ്രിൽ 1988),
/filters:format(webp)/sathyam/media/media_files/2025/08/10/9bb136dc-330a-4786-9930-23d17c4526fb-2025-08-10-07-02-32.jpg)
അദ്ധ്യാപകൻ, പത്രാധിപൻ, സർക്കാർ ഉദ്യോഗസ്ഥൻ ബ്യൂറോ ഓഫ് ഇക്കണോമിക്സിൽ അസിസ്റ്റന്റ് ഡയറക്ടർ എന്നിനിലകളിൽ സേവനമനുഷ്ഠിക്കുകയും നോവൽ,കഥ,നാടകം തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതോളം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായിരുന്ന പത്രോസ്അയ്യനേത്ത് എന്ന പി. അയ്യനേത്ത്(1928 ആഗസ്റ്റ് 10-ജൂൺ 17, 2008),
സ്കൂൾ വിദ്യാഭ്യാസം പോലുമില്ലെങ്കിലും കോക്കകോള വിരുദ്ധ സമിതി സ്ഥാപിക്കുകയും, പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ ജല സംരക്ഷണത്തിന് വേണ്ടി കൊക്ക-കോള കമ്പനി ക്കെതിരെ സമരം നയിക്കുകയും ചെയ്ത ആദിവാസി സ്ത്രീ മയിലമ്മ (1937 ഓഗസ്റ്റ് 10- 2006 ജനുവരി 6 ),
/filters:format(webp)/sathyam/media/media_files/2025/08/10/57cb267d-b692-438a-88f9-57652a335fae-2025-08-10-07-02-32.jpg)
വായ് മൊഴിവഴി പണ്ട് പഠിപ്പിച്ചു കൊണ്ടിരുന്ന ഹിന്ദുസ്ഥാനി സംഗീതത്തിനു ആദ്യമായി ഒരു ഗ്രന്ഥം രചിച്ച പ്രസിദ്ധ സംഗീതജ്ഞൻ വിഷ്ണു നാരായണൻ ബാത് ഘണ്ടെ(ആഗസ്റ്റ്10,1860 –സെപ്റ്റംബർ19, 1936),
തൊഴിലാളിപ്രസ്ഥാന പ്രവർത്തനങ്ങളിൽ മുഴുകയും 1923ൽ All India Railwaymen’s Federation സ്ഥാപിക്കുകയും, പത്തുവർഷത്തോളം അതിന്റെ ജനറൽ സെക്രട്ടറിയായി സേവിക്കുകയും ഉത്തർ പ്രദേശ് (1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും, മൈസൂരിന്റെയും (1965-1967) ഗവർണർ ആയും , ആക്ടിംഗ് പ്രസിഡന്റ് ആയും പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആകുകയും ചെയ്ത വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി (ഓഗസ്റ്റ് 10, 1894 - ജൂൺ 23, 1980),
/filters:format(webp)/sathyam/media/media_files/2025/08/10/53e93299-01a9-4d78-a2fc-7f3a87c3c9d1-2025-08-10-07-02-32.jpg)
മദ്ധ്യപ്രദേശിലെ ചമ്പൽകാടുകളിലെ കൊള്ളക്കാരിയും പിന്നീട് പാർമെന്റ് അംഗവുമായി പ്രവർത്തിച്ച ഫൂലൻ ദേവി(10 ആഗസ്റ്റ് 1963 – 25 ജൂലൈ 2001),
വിവിധ വീക്ഷണങ്ങളിലൂടെ ബർലിനെ നോക്കിക്കാണുന്ന 1929-ൽ പ്രസിദ്ധീകരിച്ച ബർലിൻ അലക്സാണ്ടർപ്ലാറ്റ്സ് തുടങ്ങി അനേകം കൃതികൾ രചിച്ച ജർമൻ നോവലിസ്റ്റ് ആൽഫ്രെഡ് ഡോബ്ലിൻ (1878 ആഗസ്റ്റ് 10-1957 ജൂൺ 26),
/filters:format(webp)/sathyam/media/media_files/2025/08/10/47f17bac-a25f-4b13-b15a-42f180a55577-2025-08-10-07-02-32.jpg)
ഇലക്ട്രോഫോറെസിസ്, ക്രോമറ്റോഗ്രാഫി, വിശ്ലേഷണ പ്രക്രിയകളിലൂടെ പ്രോട്ടീൻ മിശ്രിതങ്ങളുടെ, വിശേഷിച്ചും രക്തത്തിലെ പ്രോട്ടീനുകളുടെ, സങ്കീർണസ്വഭാവം വിശദമാക്കിയതിനും ശുദ്ധമായ അവസ്ഥയിൽ വേർതിരിക്കുന്നതിനായി നടത്തിയ പഠനങ്ങൾക്ക്1948-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച സ്വീഡിഷ് രസതന്ത്രജ്ഞനായിരുന്ന ആർനേ ടെസാലിയസ്(1902 ഓഗസ്റ്റ് 10-1971 ഒക്ടോബർ 29 ),
ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റു ഭരണകൂടത്തെ താഴെയിറക്കിയ 1989ലെ വെൽവെറ്റ് വിപ്ലവത്തിന്റെ നായകനും, അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും, രാഷ്ട്രീയ നേതാവും, മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന വാൾട്ടർ കോമറേക് (10 ആഗസ്റ്റ് 1930 - 16 മേയ് 2013),
/filters:format(webp)/sathyam/media/media_files/2025/08/10/21b165e9-bc72-4f2a-a07b-81c5a0a1724e-2025-08-10-07-02-32.jpg)
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, തൊഴിലാളി പ്രവർത്തകനും പത്രപ്രവർത്തകനും പള്ളുരുത്തി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച മുൻ നിയമസഭാംഗവുമായിരുന്നപി. ഗംഗാധരൻ ( ആഗസ്റ്റ് 10, 1910-1985 )
ഇന്ത്യൻ ചലച്ചിത്ര നടനായിരുന്ന റാം എന്ന കഥാപാത്രത്തിലൂടെ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്ന, ശോഭന സമർഥിനൊപ്പം രാമൻ്റെ വേഷത്തിൽ ഓൺ സ്‌ക്രീനിൽ എത്തിയ ഹൃദയസ്പർശിയായ അഭിനയം അദ്ദേഹത്തിന് സിനിമാ ലോകത്ത് ഒരു പ്രത്യേക ഇടം നേടിയ പ്രേം ആദിബ് (10 ഓഗസ്റ്റ് 1916 - 25 ഡിസംബർ 1959).
/filters:format(webp)/sathyam/media/media_files/2025/08/10/421bfb42-1fa0-41f0-9eb9-dc85492f5aa2-2025-08-10-07-03-26.jpg)
പ്രശസ്ത ഹിന്ദി എഴുത്തുകാരനും ആക്ഷേപഹാസ്യകാരനുമാണ്. ആക്ഷേപഹാസ്യത്തിന് ഒരു വിഭാഗത്തിൻ്റെ പദവി നൽകുകയും ലഘുവായ വിനോദത്തിൻ്റെ പരമ്പരാഗത പരിധിയിൽ നിന്ന് അതിനെ പുറത്തുകൊണ്ടുവരുകയും സമൂഹത്തിൻ്റെ വിശാലമായ ചോദ്യങ്ങളുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്ത ആദ്യത്തെ ഹിന്ദി എഴുത്തുകാരനായിരുന്നഹരിശങ്കർ പർസായി (22 ഓഗസ്റ്റ് 1922 - 10 ഓഗസ്റ്റ് 1995),
**********
ഇന്നത്തെ സ്മരണ !!!
*********
/filters:format(webp)/sathyam/media/media_files/2025/08/10/976a054d-64d7-4711-90a2-67dfe294c816-2025-08-10-07-03-26.jpg)
കെ.എ. ശിവരാമഭാരതി മ.(1923-1989)
ജനറൽ അരുൺ വൈദ്യ മ. (1926-1986)
കെ.സി. ജോർജ്ജ് മ. (1903 -1986)
ടി.കെ. വർഗീസ് വൈദ്യൻ മ. (1914-1989)
കലാമണ്ഡലം തിരൂർ നമ്പീശൻ മ.(1942-1994)
പ്രേംജി (എം.പി ഭട്ടതിരിപ്പാട്)മ(1908-1998)
കെ.പി. ബ്രഹ്മാനന്ദൻ മ. (1946-2004)
തമ്പി കാക്കനാടൻ മ. (1941 -2011)
പി.സി. അലക്സാണ്ടർ മ. (1921- 2011)
ബലദേവ് ഉപാദ്ധ്യായ മ. (1899 -1999)
റോബർട്ട് ഗൊദാർദ് മ. (1882-1945 )
ആഗാ മൊഹമ്മദ് യാഹ്യാ ഖാൻ മ. (1917-1980),
കാൾ വിൽഹേം ഓട്ടോ ലിലിയന്തൽ മ.(1848 -1896)
വിശുദ്ധ ലോറൻസ് മ ( 225 - 258)
ശ്യാംലാൽ ഗുപ്ത 'പർഷാദ് മ(1893 -1977)
/filters:format(webp)/sathyam/media/media_files/2025/08/10/868a4884-628b-4c9a-9ab8-a790773ed90c-2025-08-10-07-03-26.jpg)
കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ സോഷ്യലിസ്റ്റ് നേതാക്കളിലൊരാളും സ്വാതന്ത്ര്യ സമരസേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു കെ.എ. ശിവരാമ ഭാരതി ( 30 മാർച്ച് 1923 - 10 ഓഗസ്റ്റ് 1989),
ഇന്ത്യൻ കരസേനയുടെ പതിമൂന്നാമത്തെ മേധാവിയായിരുന്നു ജനറൽ അരുൺ ശ്രീധർ വൈദ്യ
എന്ന ഏ.എസ്.വൈദ്യ PVSM, മഹാവീർ ചക്രം AVSM ('27 ജനുവരി 1926 – 10 ഓഗസ്റ്റ് 1986),
/filters:format(webp)/sathyam/media/media_files/2025/08/10/577d9314-2160-4ef7-80b6-d1df53866092-2025-08-10-07-03-26.jpg)
കേരള നിയമസഭയിലൽ ആദ്യമായി ഭക്ഷ്യവകുപ്പും, വനം വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയും രാജ്യസഭാംഗ വുമായിരുന്ന കെ.സി. ജോർജ് (13 ജനുവരി 1903 - 10 ഓഗസ്റ്റ് 1986),
കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെയും പുന്നപ്ര-വയലാർ സമരത്തിന്റെയും ഗതിവിഗതികൾ നിയന്ത്രിക്കുകയും, പിൽക്കാലത്ത് എസ്.എ. ഡാങ്കെയുടെ എ.ഐ.സി.പി., മൊഹത് സെന്നിന്റെ യു.സി.പി.ഐ. തുടങ്ങിയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകുകയും ചെയ്ത ഒരു പഴയകാല കമ്യൂണിസ്റ്റ് നേതാവായ ടി.കെ. വർഗീസ് വൈദ്യൻ (1914 മാർച്ച് 9 - 1989 ഓഗസ്റ്റ് 10)
/filters:format(webp)/sathyam/media/media_files/2025/08/10/343c9012-a2d4-49f4-98d8-cf79f17352d3-2025-08-10-07-03-26.jpg)
കേരളത്തിന്റെ തനതു സംഗീത പദ്ധതികളിൽ ശ്രേഷ്ഠ പദവി അലങ്കരിക്കുന്നതും, അഭിനയ സംഗീതം,ഭാവ സംഗീതം എന്നീ നിലകലിൽ ശ്രദ്ധേയമായ കഥകളി സംഗീത ആലാപനത്തിലൂടെ കലാസ്നേഹികളുടെ ആരാധനക്കു പാത്രമായ ഒരു കഥകളി ഗായകനായ കലാമണ്ഡലം തിരൂർ നമ്പീശൻ (14 മെയ് 1942- ഓഗസ്റ്റ് 10, 1994),
സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർത്തകനാകുകയും, അക്കാലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തിക മാക്കിക്കൊണ്ട് കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിൽ വിവാഹം ചെയ്യുകയും, വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്ത് എത്തുകയും, പിന്നീട് എം.ആർ.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് , കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ തുടങ്ങിയ നാടകങ്ങളിലും, മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തുകയും, തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ഓളം ചിത്രങ്ങളിൽ അഭിനയിക്കുകയും, കവി എന്ന നിലക്കും ശ്ലോകരചയിതാവ് എന്നനിലക്കും തനതായ സംഭാവന നൽകുകയും ചെയ്ത പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാട്(23 സെപ്റ്റംബർ 1908 - 10 ഓഗസ്റ്റ് 1998),
/filters:format(webp)/sathyam/media/media_files/2025/08/10/4502728c-bc54-4e37-a503-243cc8064504-2025-08-10-07-04-29.jpg)
കാൽനൂറ്റാണ്ടോളംചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകൾ മാത്രo ആലപിച്ചെങ്കിലും ശ്രോതാക്കളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങൾ പാടി ശ്രദ്ധേയനായ പിന്നണി ഗായകൻ കെ.പി. ബ്രഹ്മാനന്ദനൻ (ഫെബ്രുവരി 22, 1946 - ഓഗസ്റ്റ് 10, 2004) ,
സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരന്‍ കാക്കനാടന്റെ സഹോദരനും ആയിരുന്ന
തമ്പി കാക്കനാടൻ (1941 -2011 ഓഗസ്റ്റ് 10),
/filters:format(webp)/sathyam/media/media_files/2025/08/10/92667e61-2d07-4427-9e53-671e31b7f993-2025-08-10-07-04-29.jpg)
ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും, ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ ആയും,തമിഴ്നാട് ഗവർണറായും മഹാരാഷ്ട്ര ഗവർണറായും രാജ്യസഭയിൽ മഹാരാഷ്ട്ര സംസ്ഥാനത്തെ സ്വതന്ത്രനായി പ്രതിനിധീകരിക്കുകയും ചെയ്ത പി.സി. അലക്സാണ്ടർ എന്ന പടിഞ്ഞാറേത്തലക്കൽ ചെറിയാൻ അലക്സാണ്ടർ (മാർച്ച് 20, 1921 - ഓഗസ്റ്റ് 10, 2011),
/filters:format(webp)/sathyam/media/media_files/2025/08/10/9947b594-dad3-4115-8c5d-801c4d4270ef-2025-08-10-07-04-29.jpg)
ഹിന്ദി സംസ്കൃത സ്കോളറും, സാഹിത്യകാരനും ഇതിഹാസകാരനും, നിരൂപകനും ആയിരുന്ന
ബലദേവ് ഉപാദ്ധ്യായ( 10 ഒക്റ്റോബർ 1899 – 10 ഓഗസ്റ്റ് 1999) ,
ദ്രാവക ഇന്ധനം അടിസ്ഥാനമാക്കി ആദ്യത്തെ റോക്കറ്റ് നിർമിച്ച റോക്കറ്റുകളുടെ പിതാവ്
റോബർട്ട് ഗൊദാർദ് (1882 ഒക്ടോബർ 5-1945 ആഗസ്റ്റ് 10)
/filters:format(webp)/sathyam/media/media_files/2025/08/10/6772bbde-db47-4001-910c-11067a7f2d32-2025-08-10-07-04-29.jpg)
മുൻ കരസേനാ മേധാവിയും,1969 മുതൽ 1971 വരെ പാകിസ്താൻ ഭരിച്ചിരുന്ന സൈനിക സ്വേച്ഛാധിപതിയും പാകിസ്താന്റെ മൂന്നാമത്തെ പ്രസിഡണ്ടും ആയിരുന്ന ജനറൽ ആഗാ മൊഹമ്മദ് യാഹ്യാ ഖാൻ (ഫെബ്രുവരി 4,1917 – ആഗസ്റ്റ് 10, 1980),
/filters:format(webp)/sathyam/media/media_files/2025/08/10/abb4bbc4-6633-4690-bffc-b016a078230f-2025-08-10-07-05-19.jpg)
"പറക്കുന്ന മനുഷ്യൻ" എന്നറിയപ്പെട്ട ഒരു ജർമ്മൻ വ്യോമയാന പയനിയർ ആയിരുന്ന ഗ്ലൈഡറുകൾ ഉപയോഗിച്ച് നന്നായി രേഖപ്പെടുത്തപ്പെട്ട, ആവർത്തിച്ചുള്ള, വിജയകരമായ വിമാനങ്ങൾ നടത്തിയ ആദ്യത്തെ വ്യക്തിയായ കാൾ വിൽഹെം ഓട്ടോ ലിലിയന്തൽ (23 മെയ് 1848 - 10 ഓഗസ്റ്റ് 1896)
/filters:format(webp)/sathyam/media/media_files/2025/08/10/b3539baf-4213-4ecc-abfb-a05dd72d1e83-2025-08-10-07-05-19.jpg)
സിക്‌സ്റ്റസ് രണ്ടാമൻ മാർപ്പാപ്പയുടെ കീഴിൽ റോം നഗരത്തിലെ ഏഴ് ഡീക്കൻമാരിൽ ഒരാളായിരുന്ന 258-ൽ റോമൻ ചക്രവർത്തിയായ വലേറിയൻ ഉത്തരവിട്ട ക്രിസ്ത്യാനി വിശുദ്ധ ലോറൻസ് അല്ലെങ്കിൽ ലോറൻസ്
( ഡിസംബർ AD 225 - 10 ഓഗസ്റ്റ് 258 ),
/filters:format(webp)/sathyam/media/media_files/2025/08/10/b8cc3ba8-4881-41bd-a3a3-d48d964b586c-2025-08-10-07-05-19.jpg)
ഒരു പോരാളി, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അധ്യാപകൻ എന്നിവരായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്തെ ഉത്തേജകമായ 'വിജയ് വിശ്വ തിരംഗ പ്യാര' എന്ന പതാക ഗാനത്തിൻ്റെ രചയിതാവായശ്യാംലാൽ ഗുപ്ത 'പർഷാദ്'(16 സെപ്റ്റംബർ 1893 - 10 ഓഗസ്റ്റ് 1977),
/filters:format(webp)/sathyam/media/media_files/2025/08/10/acfbb302-20b3-48d8-9288-44cea306b9d9-2025-08-10-07-05-19.jpg)
ചരിത്രത്തിൽ ഇന്ന് …
*********
654 - മാർട്ടിനസ് ഒന്നാമൻ്റെ പിൻഗാമിയായി യൂജിൻ ഒന്നാമൻ മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/08/10/a0dd326f-0685-47af-b4fd-8e160cabda6a-2025-08-10-07-05-19.jpg)
955 - ലെച്ച്ഫെൽഡ് യുദ്ധം : വിശുദ്ധ റോമൻ ചക്രവർത്തിയായ ഓട്ടോ I മഗ്യാർമാരെ പരാജയപ്പെടുത്തി , 50 വർഷത്തെ പടിഞ്ഞാറൻ മഗ്യാർ അധിനിവേശം അവസാനിപ്പിച്ചു.
991 - മാൽഡൺ യുദ്ധം : എസെക്‌സിലെ എൽഡോർമാൻ ബൈർത്‌നോത്തിൻ്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷുകാർ, എസെക്‌സിലെ മാൾഡണിനടുത്ത് ഉൾനാടൻ ആക്രമണം നടത്തുന്ന വൈക്കിംഗുകളുടെ ഒരു ബാൻഡിനോട് പരാജയപ്പെട്ടു .
/filters:format(webp)/sathyam/media/media_files/2025/08/10/bef1759a-a3ce-4589-8667-78096562c613-2025-08-10-07-06-14.jpg)
1776 - അമേരിക്കൻ വിപ്ലവം: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വാർത്ത ലണ്ടനിലെത്തുന്നു.
1792 - ഫ്രഞ്ച് വിപ്ലവം: ത്വിലെരിയെസ് കൊട്ടാര ആക്രമണം. ഫ്രാൻസിലെ ലൂയി പതിനാറാമനെ അറസ്റ്റു ചെയ്യുന്നു.
/filters:format(webp)/sathyam/media/media_files/2025/08/10/d596ca89-e452-450d-b64f-dad48413be88-2025-08-10-07-06-15.jpg)
1809 - ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ സ്പെയിനിൽനിന്നു സ്വാതന്ത്ര്യ പ്രഖ്യാപിക്കുന്നു.
1821 - മിസ്സോറിയെ അമേരിക്കൻ ഐക്യനാടുകളിലെ 24ആമത്തെ സംസ്ഥാനമായി അംഗീകരിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/08/10/d4a1e662-df0a-4c14-aa2d-68d69bec06b6-2025-08-10-07-06-15.jpg)
1856 - ലാസ്റ്റ് ഐലൻഡ് ചുഴലിക്കാറ്റ് ലൂസിയാനയിൽ ആഞ്ഞടിച്ചു , അതിൻ്റെ ഫലമായി 200-ലധികം പേർ മരിച്ചു
1913 - രണ്ടാം ബാൽക്കൻ യുദ്ധംഅവസാനിക്കുന്നു: ബൾഗേറിയ, റുമാനിയ, സെർബിയ, മോണ്ടിനെഗ്രോ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ബുക്കാറസ്റ്റ് ഉടമ്പടി ഒപ്പുവയ്ക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/08/10/ccd3a1dd-d253-424e-8f4b-34f8da24ff75-2025-08-10-07-06-14.jpg)
1944 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സേന ഗ്വാമിലുള്ള അവസാന ജാപ്പനീസ് സേനയെയും തുരത്തുന്നു.
1953 - ഒന്നാം ഇന്തോചൈന യുദ്ധം : മധ്യ വിയറ്റ്നാമിലെ വിയറ്റ് മിന്നിനെതിരായ ഓപ്പറേഷൻ കാമാർഗിൽ നിന്ന് ഫ്രഞ്ച് യൂണിയൻ സൈന്യം പിൻവലിച്ചു .
/filters:format(webp)/sathyam/media/media_files/2025/08/10/c1e098d2-ccc5-421b-9c13-6bc032e41746-2025-08-10-07-06-14.jpg)
1954 - ന്യൂയോർക്കിലെ മസെനയിൽ സെൻ്റ് ലോറൻസ് സീവേയുടെ തറക്കല്ലിടൽ ചടങ്ങ് നടന്നു.
1961 - വിയറ്റ്‌നാം യുദ്ധം : വിയറ്റ്‌നാം യുദ്ധം : വിയറ്റ്‌കോംഗിൻ്റെ ഭക്ഷണവും സസ്യജാലങ്ങളും നഷ്ടപ്പെടുത്താനുള്ള ശ്രമത്തിൽ ദക്ഷിണ വിയറ്റ്‌നാമിലെ ഗ്രാമപ്രദേശങ്ങളിൽ ഏകദേശം 20 ദശലക്ഷം യുഎസ് ഗാലൻ (76,000 മീ 3 ) ഡിഫോളിയൻ്റുകളും കളനാശിനികളും തളിച്ച് യുഎസ് സൈന്യം ഓപ്പറേഷൻ റാഞ്ച് ഹാൻഡ് ആരംഭിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/10/daa8581d-007c-404c-b572-736be78fe9d2-2025-08-10-07-06-57.jpg)
1966 - ഹെറോൺ റോഡ് പാലം പണിയുന്നതിനിടെ തകർന്നു, ഒട്ടാവയിലും ഒൻ്റാറിയോയിലും നടന്ന ഏറ്റവും മാരകമായ നിർമ്മാണ അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു .
/filters:format(webp)/sathyam/media/media_files/2025/08/10/efdc0ec2-fa1a-462f-9982-e7c5d8942cd9-2025-08-10-07-06-57.jpg)
1969 - ഷാരോൺ ടേറ്റിനെയും മറ്റ് നാല് പേരെയും കൊലപ്പെടുത്തിയതിന് ഒരു ദിവസം കഴിഞ്ഞ് , ചാൾസ് മാൻസൻ്റെ ആരാധനാലയത്തിലെ അംഗങ്ങൾ ലെനോയെയും റോസ്മേരി ലാബിയങ്കയെയും കൊന്നു .
1971 - സൊസൈറ്റി ഫോർ അമേരിക്കൻ ബേസ്ബോൾ റിസർച്ച് ന്യൂയോർക്കിലെ കൂപ്പർസ്റ്റൗണിൽ സ്ഥാപിതമായി .
/filters:format(webp)/sathyam/media/media_files/2025/08/10/ead1c4cf-3e6d-48e2-9aa4-cc15d6fb022f-2025-08-10-07-06-57.jpg)
1977 - ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ , 24-കാരനായ തപാൽ ജീവനക്കാരൻ ഡേവിഡ് ബെർകോവിറ്റ്‌സ് ("സാമിൻ്റെ മകൻ") ഒരു വർഷത്തിനിടെ ന്യൂയോർക്ക് സിറ്റി പ്രദേശത്ത് നടന്ന കൊലപാതക പരമ്പരകൾക്ക് അറസ്റ്റിലായി .
1977 – വള്ളത്തോൾ വിദ്യാപീഠം (ശുകപുരം) ആരംഭം.
/filters:format(webp)/sathyam/media/media_files/2025/08/10/e3dce80f-1700-45c6-985d-6740463ec949-2025-08-10-07-06-57.jpg)
1978 - ഉൾറിച്ച് കുടുംബത്തിലെ മൂന്ന് പേർ അപകടത്തിൽ മരിച്ചു. ഇത് ഫോർഡ് പിൻ്റോ വ്യവഹാരത്തിലേക്ക് നയിക്കുന്നു .
1990 - മഗല്ലൻ ശൂന്യാകാശഗവേഷണ വാഹനം ശുക്രനിലെത്തുന്നു.
2000 - www ibiblio org എന്ന സൈറ്റിലെ കൗണ്ടർ പ്രകാരം ലോകജനസംഖ്യ 6 ബില്യൺ കടക്കുന്നു.
2003 - റഷ്യൻ ബഹിരാകാശ ഗവേഷകനായ യുറി ഇവാനോവിച്ച് മലെൻ ചെൻകോ ബഹിരാകാശത്തുവെച്ച് വിവാഹം ചെയ്യുന്ന ആദ്യ മനുഷ്യനായി
2012 - ദക്ഷിണാഫ്രിക്കയിലെ റസ്റ്റൻബർഗിന് സമീപം മരികാന കൂട്ടക്കൊല ആരംഭിച്ചു , അതിന്റെ ഫലമായി 47 പേർ മരിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/10/d32653b8-e050-498d-b695-4688dbceb5aa-2025-08-10-07-06-57.jpg)
2014 - സെപാഹാൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 5915 ടെഹ്‌റാനിലെ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്ന് 40 പേർ മരിച്ചു .
2018 - ഹൊറൈസൺ എയർ ജീവനക്കാരൻ റിച്ചാർഡ് റസ്സൽ വാഷിംഗ്ടണിലെ സിയാറ്റിൽ-ടകോമ ഇന്റർനാഷണൽ എയർപോർട്ടിൽ ഹൊറൈസൺ എയർ ബൊംബാർഡിയർ ഡാഷ് 8 ക്യു 400 വിമാനം റാഞ്ചുകയും അനധികൃതമായി ടേക്ക്ഓഫ് ചെയ്യുകയും ചെയ്തു , ഒരു മണിക്കൂറിലേറെ അത് പറത്തി, വിമാനം തകർന്ന് കെട്രോൺ ദ്വീപിൽ സ്വയം മരിച്ചു. ശബ്ദം .
/filters:format(webp)/sathyam/media/media_files/2025/08/10/f8283bcc-6036-4283-b59b-6c5ae357e7d9-2025-08-10-07-07-42.jpg)
2018 - വിക്ടോറിയ കൊട്ടാരത്തിന് മുന്നിൽ പ്രതിഷേധിച്ച 100,000 പേരെ റൊമാനിയൻ ജെൻഡർമേരിയിലെ അംഗങ്ങൾ ആക്രമിക്കുമ്പോൾ ഒരു സർക്കാർ വിരുദ്ധ റാലി കലാപമായി മാറുകയും 452 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയമപാലകരെ ആക്രമിക്കാൻ തുടങ്ങിയ ഗുണ്ടകളാണ് ജനക്കൂട്ടത്തിലേക്ക് നുഴഞ്ഞുകയറിയതെന്ന് അധികൃതർ ആരോപിച്ചു.
2019 - ലെക്കിമ ചുഴലിക്കാറ്റ് ചൈനയിലെ സെജിയാങ്ങിൽ കരകയറിയതിനെത്തുടർന്ന് മുപ്പത്തിരണ്ട് പേർ കൊല്ലപ്പെടുകയും ഒരു ദശലക്ഷം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു . നേരത്തെ ഇത് ഫിലിപ്പീൻസിൽ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു .
/filters:format(webp)/sathyam/media/media_files/2025/08/10/z7brqrdgeksmmhtjf5dvyl0y80nxtjrlznbobu1p-2025-08-10-07-07-42.jpg)
2019 - ഫിലിപ്പ് മൻഷൗസ് തൻ്റെ രണ്ടാനമ്മയെ വെടിവെച്ച് കൊല്ലുകയും ബാറം മസ്ജിദിലെ വെടിവെപ്പിൽ ഒരു പള്ളി ആക്രമിക്കുകയും ചെയ്തു
2020 - യുഎസ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇടിമിന്നൽ ദുരന്തമായി അയോവയിലെ ഡെറെച്ചോ മാറി .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us