ഇന്ന് ഏപ്രില്‍ 3 : ചൈല്‍ഡ് ഹെല്‍പ്പ് ദേശീയ പ്രത്യാശയുടെ ദിനം ! ഹരിഹരന്റെയും പി.കെ ബിജുവിന്റേയും ജന്മദിനം: തൃപ്പൂണിത്തറ ഹില്‍ പാലസില്‍ വച്ച് കൊച്ചി നിയമസഭയുടെ ആദ്യ യോഗം ചേര്‍ന്നതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project APRIL 3

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
മീനം 20
മകയിരം  / ഷഷ്ഠി
2025, ഏപ്രിൽ 3, 
വ്യാഴം

ഇന്ന്;

*പൂന്താനം ദിനം!

* ചൈൽഡ് ഹെൽപ്പ് ദേശീയ  പ്രത്യാശയുടെ ദിനം! [Childhelp National Day of Hope ; ഓരോ വർഷവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ ദുരുപയോഗത്തിനും അവഗണനയ്ക്കും ഇരയാകുന്നു, കുട്ടികൾ നേരിടുന്ന ഇത്തരം ദുരവസ്ഥയ്‌ക്കായി ഈ ദിവസം സമർപ്പിക്കുന്നു ]publive-image

 *ലോക പാർട്ടി ദിനം  ![ World Party day or Pday; ലോകമെമ്പാടുമുള്ള എല്ലാ പ്രദേശങ്ങളിലും സമയ മേഖലകളിലും ഒരേസമയം സംഭവിക്കുന്ന ഒരേയൊരു അവധിയാണ് ലോക പാർട്ടി ദിനം, ഇത് ഒരു യഥാർത്ഥ ആഗോള ആഘോഷമാക്കി മാറ്റുന്ന നല്ല ഒരു ലോകത്തിനായി 1995 മുതൽ ആചരിക്കുന്നു ]

* ലോക ജലജീവി ദിനം ![World Aquatic Animal Day; സമുദ്രത്തിൽ ഏകദേശം ഒരു ദശലക്ഷം വ്യത്യസ്ത ജീവിവർഗ്ഗങ്ങൾ ഉണ്ട്. സമുദ്ര ജീവികളെക്കുറിച്ച് അറിയുക, സമുദ്രത്തിൻ്റെ ഭീഷണികളെക്കുറിച്ച് അവബോധം വളർത്തുക.]

publive-image

* സ്വതന്ത്ര കലാകാരുടെ ദിനം![ Independent Artist Day ; കലാരംഗത്ത് സ്വതന്ത്ര കലാകാരന്മാർക്കുള്ള പ്രത്യേക സ്ഥാനം വെളിപ്പെടുത്തുന്ന ഒരു വാർഷിക അവസരം. നമ്മുടെ സാംസ്കാരികവും കലാപരവുമായ ലാൻഡ്സ്കേപ്പുകളിൽ സ്വതന്ത്ര കലാകാരന്മാരുടെ ശ്രദ്ധേയമായ സംഭാവനകളെ തിരിച്ചറിയാനുള്ള ദിവസമാണിത്.]

* ദേശീയ ബയോമെക്കാനിക്സ് ദിനം![National Biomechanics Day ; ബയോളജിക്കൽ സിസ്റ്റങ്ങളുടെ മെക്കാനിക്കൽ വശങ്ങളെക്കുറിച്ചുള്ള പ്രവർത്തനം, ഘടന, ചലനം എന്നിവയെക്കുറിച്ചുള്ള പഠനം ബയോമെക്കാനിക്സ് സംയോജിപ്പിക്കുന്നു.  ജീവനുള്ള ശരീരത്തിൻ്റെ ചലനത്തെക്കുറിച്ച് ഈ ശാസ്ത്രം ഉൾക്കാഴ്ച നൽകുന്നു, പ്രത്യേകിച്ച് സ്പോർട്സ്, അത്ലറ്റിക്സ്, അതുപോലെ തന്നെ പരിക്കുമായി ബന്ധപ്പെട്ട പുനരധിവാസ സാങ്കേതികതകൾ.]

publive-image

* ലോക മേഘ സുരക്ഷാ ദിനം,[World Cloud Security Day ;  നമ്മൾ പലപ്പോഴും അവഗണിക്കുന്ന അദൃശ്യമായ മേഘങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭീഷണികൾ ദൃശ്യമാകുന്ന സമയമാണിത്.]

* ദേശീയ ചലച്ചിത്ര സ്‌കോർ ദിനം![ National Film Score Day ;   ആചരിച്ചുകൊണ്ട് സിനിമയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ചില കഥകൾക്കൊപ്പമുള്ള സംഗീത മാസ്റ്റർപീസുകളെ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുക.]

publive-image

*ദേശിയ ചോക്ലേറ്റ് മോസ് ദിനം![National Chocolate Mousse Dayഎല്ലാ ഏപ്രിൽ 3-നും ദേശീയ ചോക്ലേറ്റ് മൗസ് ദിനം. 1800-കളിൽ ഫ്രാൻസിൽ ജനപ്രീതി നേടിയ ജീർണിച്ച മധുരപലഹാരത്തെ അംഗീകരിക്കുന്നു.]

*ദേശീയ ഊർണ്ണപടം ദിനം ![ National Tweed Day ;  സ്കോട്ട്ലൻഡിൽ ഉൽപ്പാദിപ്പിച്ച, മോടിയുള്ള തുണിത്തരങ്ങൾ തുടക്കത്തിൽ കൈകൊണ്ട് നെയ്തതായിരുന്നു.  പരുക്കൻ, കമ്പിളി തുണി ഉറപ്പുള്ളതാണെങ്കിലും, അത് ഭാരം കുറഞ്ഞതാണെന്നും അറിയപ്പെടുന്നു.!]publive-image

*നാഷണൽ ട്വീഡ് ഡേ ![ National Tweed Day ; സെനറ്ററായി മാറിയ വില്യം "ബോസ്" ട്വീഡിനെ ഈ ആചരണം ആഘോഷിക്കുന്നതായി ചിലർ കരുതുന്നു.  1823 ഏപ്രിൽ 3 നാണ് ട്വീഡ് ജനിച്ചത്. അക്കാലത്തെ ഏറ്റവും സമ്പന്നനും ശക്തനുമായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം.  രാഷ്ട്രീയ അഴിമതിയുടെ "പോസ്റ്റർ ബോയ്" ആയി പരിഗണിക്കപ്പെടുമ്പോൾ, ട്വീഡ് ഇപ്പോഴും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധ രാഷ്ട്രീയക്കാരിൽ ഒരാളായി അറിയപ്പെടുന്നു.  ദശലക്ഷക്കണക്കിന് ഡോളർ മോഷ്ടിച്ച പൊതുപണവുമായി പിടിക്കപ്പെട്ടതിനെത്തുടർന്ന് 1878-ൽ ജയിലിൽ വെച്ച് അദ്ദേഹം മരിച്ചു.]

* അർമേനിയൻ അപ്രീസിയേഷൻ ഡേ!
* National Walking Day
* National Find a Rainbow Day
* Fish Fingers and Custard Day

    ഇന്നത്തെ മൊഴിമുത്ത്
    ്്്്്്്്്്്്്്്്്്്്്
''ഒരു മനുഷ്യന്റെ മുതുകത്തു കയറി ഇരിക്കുകയാണു ഞാൻ, അയാളെ ശ്വാസം മുട്ടിക്കുകയാണു ഞാൻ, അയാളെക്കൊണ്ട് എന്നെ ചുമപ്പിക്കുകയാണു ഞാൻ, എന്നിട്ട് എന്നെത്തന്നെയും മറ്റുള്ളവരെയും ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്‌, എനിക്കയാളുടെ കാര്യത്തിൽ വലിയ സങ്കടമുണ്ടെന്നും, ആ തലവിധിയിൽ നിന്ന് അയാളെ മോചിപ്പിക്കാൻ എനിക്കു സാദ്ധ്യമായതൊക്കെ ഞാൻ ചെയ്യുമെന്നും, എന്നു പറഞ്ഞാൽ, അയാളുടെ മുതുകത്തു നിന്നിറങ്ങുക എന്നതൊഴികെ.''

.       [ - ലിയോ ടോൾസ്റ്റോയ് ]
      **********
ഇന്നത്തെ പിറന്നാളുകാർ
***********
മലയാളത്തിലെ പ്രശസ്ത സംവിധായകനും ഗാനരചയിതാവും മികച്ച ചിത്രങ്ങളിൽ ചിലത്, ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ എന്നിവ. ഈ സിനിമകൾക്ക് ദേശീയതലത്തിൽ അംഗീകാരവും ലഭിച്ചിട്ടുണ്ട്.  സിനിമകളിൽ എപ്പോഴും മികച്ച ഗാനങ്ങൾ  ഉൾപ്പെടുത്താറുള്ള ഏഴാമത്തെ വരവ് എന്ന ചിത്രത്തിൽ  ആദ്യമായി സംഗീതവും നൽകിയിട്ടുള്ള ഹരിഹരന്റേയും, (1955),publive-image

15, 16 ലോക്‌സഭകളിൽ  2019 മെയ് വരെ ആലത്തൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച മുൻ എം.പിയും സി.പി.എം നേതാവുമായ പി.കെ ബിജുവിന്റേയും (1974),

ഏതാണ്ട് ഇരുനൂറോളം ചിത്രങ്ങളില്‍ പാടുകയും 2020ല്‍ പുറത്തിറങ്ങിയ കിംഗ് ഫിഷ് എന്ന ചിത്രത്തിലെ ഒരു ഗാനം രചിക്കുകയും ആ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും  ഗായിക, സംഗീത സംവിധാനം, ഗാനരചന എന്നിവയ്ക്കു പുറമെ റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള രഞ്ജിനി ജോസിന്റേയും (1984),

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയും  നര്‍ത്തകി കൂടിയായ  നൂറിന്‍ ഷെരീഫിന്റെയും (1999),publive-image

മലയാളത്തിലെ അറിയപ്പെടുന്ന ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ബി. മുരളിയുടെയും (1971),

ബോളിവുഡ്ഡിലെ പ്രശസ്ത സിനിമാതാരവും നർത്തകിയും രാജ്യസഭാ മെംബെറുമായ ജയപ്രദയുടേയും,(1962),

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം  തുടങ്ങിയ ഭാഷകളിൽ‌ പാടുന്ന  പ്രശസ്തനായ ഗസൽഗായകനും ചലച്ചിത്രപിന്നണി ഗായകനുമായ എ. ഹരിഹരന്റെയും (1955),publive-image

ചലച്ചിത്രനടനും, സംവിധായകനും, നൃത്ത സംവിധായകനുമായ 'പ്രഭുദേവ' എന്നറിയപ്പെടുന്ന പ്രഭുദേവ സുന്ദരത്തിന്റെയും (1973),

ഗോദറേജ് ഗ്രൂപ്പിന്റെ മേധാവിയും ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സ് ചെയർമാനും ഇന്ത്യൻ വ്യവസായിയുമായ ആദി ഗോദറേജിന്റെയും (1942) ജന്മദിനം.!

publive-image

***********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
************
പുനത്തിൽ കുഞ്ഞബ്ദുള്ള ജ.(1940-2017)
എം. കുഞ്ഞുകൃഷ്ണൻനാടാർ ജ.(1911-1978)
കമലാദേവി ചതോപാധ്യായ ജ. (1903-1988)
സാം മനേക്‌ ഷാ ജ. (1914 - 2008)
മനു ഭണ്ഡാരി ജ. (1931- 2021),
ജോൺ എം. ഡാർലി ജ. (1938-2018)
മാർലൺ ബ്രാൻഡോ ജ. (1924 -2004 )
നസിയാ ഹസൻ ജ. (1965 - 2000)
ഒ.എസ്. ത്യാഗരാജൻ ജ.(1947-2023)publive-image

കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള നാടാർ മഹാജനസംഘം പ്രസിഡന്റ്, ദക്ഷിണേന്ത്യൻ കളരിപയറ്റ് മർമ്മ അസോസിയേഷൻ പ്രസിഡന്റ്, കേരള കരകൗശലവികസന ബോർഡ് ചെയർമാൻ, ഒന്നും, രണ്ടും, നാലും കേരളനിയമസഭകളിൽ പാറശ്ശാല നിയോജകമണ്ഡലത്തേയും, നാലാം കേരളനിയമസഭയിൽ കോവളം നിയോജകമണ്ഡലത്തേയും,പ്രതിനിധീകരിച്ച ഒരു കോൺഗ്രസ്   നേതാവ്,   മർമ്മശാസ്ത്ര പീഡിക എന്ന ഒരു പുസ്തക രചയിതാവ് എന്നി നിലകളില്‍ അറിയപ്പെടുന്ന എം. കുഞ്ഞുകൃഷ്ണൻ നാടാർ (3 ഏപ്രിൽ 1911 - 15 ഓഗസ്റ്റ് 1978),

സ്മാരകശിലകൾ അടക്കം നിരവധി നോവലുകളും കഥകളും രചിച്ച പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള(1940 ഏപ്രിൽ 3-27 ഒക്ടോബർ 2017 ),publive-image

കവിയായ ഹരീന്ദ്രനാഥ് ചതോപാധ്യായയെ വിവാഹം കഴിച്ചെങ്കിലും, സാമൂഹ്യ പ്രവർത്തനങ്ങൾക്ക് കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ   ബന്ധം വേർപ്പെടുത്തുകയും അഖിലേന്ത്യാ കോൺഗ്രസ്സ് സമിതി അംഗം, പ്രവര്ത്തക സമിതി അദ്ധ്യക്ഷ, ഇന്ത്യൻ സഹകരണ സംഘം, അഖിലേന്ത്യ കരകൌശല ബോർഡ്, ആൾ ഇന്ത്യാ ഡിസൈൻസ് സെൻറർ എന്നിവയുടെ അദ്ധ്യക്ഷ, വേൾഡ് ക്രാഫ്റ്റ്സ് കൌൺസിലിന്റെ ഉപാധ്യക്ഷ, ഇന്ത്യൻ സോഷ്യൽ കോൺഫറൻസിന്റെ സചിവ, എന്നീ സ്ഥാനങ്ങൾ വഹിച്ച സമൂഹ്യ പരിഷ്ക്കർത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന  കമലാദേവി ചതോപാധ്യായ ( 1903 ഏപ്രിൽ 3-1988 ഒക്ടോബർ 29 )

ഇന്ത്യ-പാക്ക് യുദ്ധത്തിൽ പ്രമുഖമായ പങ്ക്‌ വഹിക്കുകയും,  ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയും ആയിരുന്ന സാം ഹോർമുസ്ജി "സാം ബഹാദൂർ" ജംഷെഡ്ജി മനേക്‌ഷാ എന്ന സാം മാനേക്ഷ(ഏപ്രിൽ 3, 1914 - ജൂൺ 27, 2008),.publive-image

മനുഷ്യ മനഃശാസ്ത്രത്തെയും സ്ത്രീ ജീവിതത്തെയും ആധാരമാക്കി സാഹിത്യരചന നടത്തുന്ന രാജസ്ഥാനിൽ ജനിച്ച പ്രമുഖ ഹിന്ദി എഴുത്തുകാരി   മനു ഭണ്ഡാരി (എപ്രിൽ 3,1931- നവംബർ 15, 2021),

ഗോഡ്‌ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമായ വിറ്റോ കൊറിയോണിയെ അവതരിപ്പിച്ച വിഖ്യാത നടൻ  മാർലൺ ബ്രാൻഡോ (1924 ഏപ്രിൽ 3-2004 ജൂലൈ 1)publive-image

അപകടസമയത്ത് സഹായം നല്കാൻ ജനങ്ങൾ മടിക്കുന്നതിന്റെ കാരണം അന്വേഷിച്ചുള്ള പഠനം നടത്തിയ പ്രശസ്ത മനശാസ്ത്രജ്ഞൻ ജോൺ എം. ഡാർലി (ഏപ്രിൽ 3 ,1938 - ആഗസ്റ്റ് 31, 2018) ,

ഇന്ത്യൻ ചിത്രമായ ഖുർബാനിയ്ക്ക് (Qurbani -1980) വേണ്ടി "ആപ് ജൈസാ കോയി" എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം ആലപിച്ച പാകിസ്താനിലെ പോപ് ഗായികയും  സിനിമാ പിന്നണി ഗായികയുമായിരുന്ന നസിയാ ഹസൻ (3 ഏപ്രിൽ 1965 - 13 ആഗസ്റ്റ് 2000),

ഓൾ ഇന്ത്യ റേഡിയോയിലും   ദൂരദർശനിലും നിരവധി കർണാടക സംഗീത കച്ചേരികൾക്ക് നേതൃത്വം നൽകിയിട്ടുള്ള പ്രശസ്ത കർണ്ണാടക സംഗീത വിദഗ്ദ്ധൻ ഒ.എസ്. ത്യാഗരാജൻ (ഏപ്രിൽ 3,1947-31 ഡിസംബർ 2023) 

publive-image
***********
ഇന്നത്തെ സ്മരണ !!!
********
ബെഞ്ചമിൻ ബെയ്‌ലി മ. (1791- 1871)
സി.പി അച്യുതമേനോൻ മ. (1862-1937)
വിദ്വാന്‍ ടി പി രാമകൃഷ്ണപിള്ള മ.(1904 -1933)
പി.കെ. ബാലകൃഷ്ണൻ മ. (1926-1991)
കലാമണ്ഡലം പത്മനാഭൻ നായർ, മ. (1928-2007)
കെ.റ്റി ജോർജ്ജ്‌ മ. (1929-1972)
വില്ല്യം ലോഗൻ മ. (1841-1941)
ശിവാജി ഭോസ്‌ ലെ  മ. (1627 – 1680)
റൂത്ത് പ്രവർ ജബാവാല മ. (1927 - 2013 )
ഗ്രേയം ഗ്രീൻ മ. (1904-1991)publive-image

 മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയായിരുന്ന  ബെഞ്ചമിൻ ബെയ്‌ലി(1791 - 1871 ഏപ്രിൽ 3), 

ചെറുകഥാകൃത്തും നോവലിസ്റ്റും   വിവര്‍ത്തകനും പൊതു പ്രവര്‍ത്തകനും ആയിരുന്ന  വിദ്വാന്‍ ടി പി രാമകൃഷ്ണ പിള്ള (1904 -1933 ഏപ്രിൽ 3),

മലയാളസാഹിത്യനിരൂപണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സാഹിത്യ നിരൂപകനും വിദ്യാവിനോദിനി സാഹിത്യമാസികയുടെ പത്രാധിപരുമായിരുന്ന   സി.പി. അച്യുതമേനോൻ (27 ഏപ്രിൽ 1862-1937 ഏപ്രിൽ 3),publive-image

ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലൂടെ പ്രശസ്തിയിലേക്ക് ഉയരുകയും ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തിലൂടെ അന്നുവരെ ചരിത്രമെന്ന് വിശ്വസിച്ചിരുന്ന പലതിനെയും ചോദ്യം ചെയ്ത  ഒരു  ചരിത്രകാരനും, സാമൂഹ്യ-രാഷ്ട്രീയ വിമർശകനും, നിരൂപകനും, പത്ര പ്രവർത്തകനും, ദിനസഭയുടെ എഡിറ്ററും, കേരളകൗമുദിയിൽ ദീർഘകാലം പത്രാധിപ സമിതയംഗവും കേരളഭൂഷണം, മാധ്യമം എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപരും നോവലിസ്റ്റുമായിരുന്ന പി.കെ. ബാലകൃഷ്ണൻ എന്ന  പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ 1926- ഏപ്രിൽ 3, 1991),

. “കഥകളി വേഷം” , “ചൊല്ലിയാട്ടം” എന്നീ അമൂല്യഗ്രന്ഥങ്ങളുടെ കര്‍ത്താവും കലാമണ്ഡലം മുൻ പ്രിൻസിപ്പാളും കഥകളി ആചാര്യൻ പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ മകനും പ്രസിദ്ധ നർത്തകിയും മോഹിനിയാട്ടത്തിലെ ആചാര്യയുമായ കലാമണ്ഡലം സത്യഭാമയുടെ ഭർത്താവും ആയിരുന്ന കലാമണ്ഡലം പദ്മാനാഭൻ നായർ (1928- 2008 ഏപ്രിൽ 3)

publive-image

താൻ സ്നേഹിച്ചു പരിചരിച്ച ജില്ലയുടെ ചരിത്രവും ഭൂമിശാസ്ത്രവും പ്രശ്നങ്ങളും വികസന സാധ്യതയും എല്ലാം പഠിച്ചു വിശദമായി വിശകലനം ചെയ്യുന്ന ഈടുറ്റ ചരിത്രരേഖയായ മലബാർ മാനുവൽ എന്ന വിലപ്പെട്ട ഗ്രന്ഥം രചിക്കുകയും,  ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മലബാർ ജില്ലയിൽ ഭരണപരിഷ്ക്കാരവും കാർഷികനിയമ സംവിധാനവും സമുദായമൈത്രിയും കൈവരുന്നതിനനായി അത്യദ്ധ്വാനം ചെയ്ത പ്രഗൽഭനായ ഭരണാധികാരിയും ന്യായാധിപനുമായിരുന്ന വില്ല്യം ലോഗൻ (മെയ് 17, 1841- ഏപ്രിൽ 3, 1941)

മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനും മറാത്തികളുടെ ആരാധ്യ നേതാവും ആയ ഛത്രപതി ശിവാജി മഹാരാജ്  എന്ന ശിവാജി ഭോസ്ലേ  (ഫെബ്രുവരി 19, 1627 – ഏപ്രിൽ 3, 1680),publive-image

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്ന കെ.ടി. ജോർജ് (1929 ജൂലായ് 20-1972 ഏപ്രിൽ 3),

മർച്ചന്റ് ഐവറി പ്രൊഡക്ഷൻസിന്റെ 22 ചലച്ചിത്രങ്ങൾക്കു തിരക്കഥയെഴുതുകയും ഇ.എം. ഫോസ്റ്ററുടെ ‘ഹൊവാർഡ്സ് എൻഡ്’, ‘എ റൂം വിത് എ വ്യൂ’ എന്നീ നോവലുകൾ, ആസ്പദമാക്കി രചിച്ച തിരക്കഥകൾക്ക് രണ്ടുതവണ ഓസ്കർ ലഭിക്കുകയും ‘ഹീറ്റ് ആൻഡ് ഡസ്റ്റ്’ എന്ന രചനക്ക് 1975ൽ മാൻ ബുക്കർ അവാർഡ് ലഭിക്കുകയും ചെയ്ത അപൂർവ സാഹിത്യ, ചലച്ചിത്ര പ്രതിഭയായിരുന്ന റൂത്ത് പ്രവർ ജബാവാല( 1927 മെയ് 7-2013 ഏപ്രിൽ 3),

publive-image

ആധുനികലോകത്തിലെ സന്ദിഗ്ധതയുള്ള സദാചാര, രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന  കൃതികൾ  രചിച്ച പ്രശസ്തനായ ഇംഗ്ലീഷ് നാടകകൃത്തും, നോവലിസ്റ്റും, ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്ന ഹെന്രി ഗ്രേയം ഗ്രീൻ, ഒ.എം., സി.എച്.  എന്ന ഗ്രേയം ഗ്രീൻ(ഒക്ടോബർ 2, 1904 – ഏപ്രിൽ 3, 1991),

ചരിത്രത്തിൽ ഇന്ന് …
**********
1721 - റോബർട്ട് വാൾപോൾ ബ്രിട്ടന്റെ ആദ്യ പ്രധാനമന്ത്രി ആയി ചുമതലയേറ്റു. അന്നത്തെ ഔദ്യോഗിക പേര് സർക്കാർ ഖജനാവിന്റെ അധികാരി (lord of treasury) എന്നായിരുന്നു.publive-image

1885 - ഗോട്ടിലെബ് ഡേയിംലർ, എൻജിൻ രൂപകല്പനയ്ക്ക് ജർമൻ പേറ്റന്റ് ലഭിച്ചു.

1922 - സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  ആദ്യ ജനറൽ സെക്രട്ടറിയായി ജോസഫ് സ്റ്റാലിൻ സ്ഥാനമേറി.

1925 - തൃപ്പൂണിത്തറ ഹിൽ പാലസിൽ വച്ച് കൊച്ചി നിയമസഭയുടെ ആദ്യ യോഗം ചേർന്നുpublive-image

1933 - എവറസ്റ്റ് കൊടുമുടിയുടെ മുകളിലൂടെ ബ്രിട്ടീഷ് ഹൂസ്റ്റൺ- മൌണ്ട് എവറസ്റ്റ് പര്യവേക്ഷക സംഘം ആദ്യമായി വിമാനം പറത്തി.

1952 - രാജ്യസഭ നിലവിൽ വന്നു. മെയ്‌ 13ന്‌ ആദ്യ ചെയർമാൻ ഡോ. എസ്‌ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ആദ്യ സമ്മേളനം നടന്നു.

1958 - ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള റിബൽ സൈന്യം ഹവാന ആക്രമിച്ചു.publive-image

1965 - അമേരിക്ക ആദ്യമായി ആണവ ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന
SNAP-10A (Systems for Nuclear,  Auxiliary  Power) മനുഷ്യ നിർമിത ഉപഗ്രഹം വിക്ഷേപിച്ചു. 43 ദിവസം പ്രവർത്തിച്ച ശേഷം വോൾട്ടേജ് നിയന്ത്രണ സംവിധാനത്തിലെ തകരാർ നിമിത്തം പ്രവർത്തനം നിലച്ചു.

1972 - സംസ്ഥാന ധനകാര്യ മന്ത്രി കെ.ടി. ജോർജ് നിയമസഭയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വിണു മരിച്ചു.

publive-image

1973 - ലോകത്തിലെ ആദ്യ മൊബൈൽ ഫോൺ വിളി. അമേരിക്കയിലെ ന്യൂയോർക്കിൽ മോട്ടറോള കമ്പനിയുടെ മാർട്ടിൻ കൂപ്പർ, (സെൽഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നു) ബെൽ ലാബിലെ ജോയൽ എസ്. എംഗലിനെ വിളിച്ചു സംസാരിച്ചു.

1975 - അനറ്റോലി കാർപ്പോവിനെതിരെ മത്സരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ബോബി ഫിഷറിന്റെ ലോക ചെസ്സ് കിരീടം തെറിച്ചു. അനറ്റോലി കാർപ്പോവ് ചാമ്പ്യൻ ആയി പ്രഖ്യാപിക്കപ്പെട്ടു.publive-image

1981 - ലോകത്തിലെ ആദ്യ പോർട്ടബിൾ കമ്പ്യൂട്ടർ- ഓസ്ബോൺ I, പുറത്തിറക്കി.

1982 - ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗൺസിൽ, അർജന്റീനയോട് ഫാക് ലാൻഡ് ദ്വീപിൽ നിന്നു പിന്മാറാൻ ആവശ്യപ്പെട്ടു.

1984 - ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മ (ലോകത്തെ 138 മൻ) ഉൾപ്പടെ മൂന്നു ഗഗന സഞ്ചാരികൾ സോവിയറ്റ് യൂണിയന്റെ സോയൂസ് ടി 11 റോക്കറ്റിൽ ബഹിരാകാശ നിലയമായ സല്യൂട്ട് 7 ലേക്ക് പുറപ്പെട്ടു. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന 14 മത് രാജ്യമായി ഇന്ത്യ മാറി.publive-image

1991 - ഗൾഫ് യുദ്ധ വിരാമത്തിനുള്ള കരാർ ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗൺസിൽ അംഗീകരിച്ചു.

1992 - ഗാന ഗന്ധർവൻ കെ ജെ യേശുദാസിനെ സംസ്ഥാനത്തിന്റെ ആസ്ഥാന ഗായകനായി പ്രഖ്യാപിച്ചു. വിവാദങ്ങൾ കാരണം 1996 ൽ ഉപേക്ഷിച്ചു.

1999 - ഇൻസാറ്റ് 2 ഇ വിക്ഷേപണം, ഫ്രഞ്ച് ഗയാനയിൽ നിന്ന്‌.publive-image

2007 - ഫ്രഞ്ച് ടി. ജി.വി ട്രെയിൻ, പരീക്ഷണ ഓട്ടത്തിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ ഓടിയ ട്രെയിൻ ആയി. മണിക്കൂറിൽ 574.8 കി.മീ ആയിരുന്നു കൈവരിച്ച വേഗം.

2010 - ആപ്പിൾ കമ്പനി, ഐപാഡ് പുറത്തിറക്കി.publive-image

2016 - കുപ്രസിദ്ധമായ പനാമ പേപ്പർ ലീക്ക്, 214,488 വ്യാജ കമ്പനികളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആണ് പുറത്തായത്. ലോകത്തെ പിടിച്ചുലച്ച വിവാദങ്ങളിൽ ഒന്ന്.

2017 - സെൻ്റ് പീറ്റേഴ്‌സ്ബർഗ് മെട്രോ സിസ്റ്റത്തിൽ ഒരു ബോംബ് പൊട്ടിത്തെറിച്ചു , 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.publive-image

2018 - യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ് : കാലിഫോർണിയയിലെ സാൻ ബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്ത് 38 വയസ്സുള്ള ഒരു തോക്കുധാരി വെടിയുതിർത്തു , ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മൂന്ന് പേർക്ക് പരിക്കേറ്റു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment