ഇന്ന് ജൂലൈ 31, അന്താരാഷ്ട്ര വനപാലക ദിനം, സിൽവിയ ഡൊമിനിക്കിന്റേയും കിയാര അദ്വാനിയുടേയും ജന്മദിനം, ക്രിസ്റ്റഫർ കൊളംബസ് ട്രിനിഡാഡ് കണ്ടുപിടിച്ചതും ഔറംഗസീബ് മുഗള ചക്രവർത്തിയായി സ്വയം അവരോധിതനായതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project july 31

.
.     ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
.      **************

Advertisment

.                    ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
കർക്കടകം 15
ചിത്തിര/ സപ്തമി
2025  ജൂലായ് 31, 
വ്യാഴം

ഇന്ന്;

* അന്താരാഷ്ട്ര വനപാലക ദിനം !  [ International Rangers Day -ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത റേഞ്ചർമാരുടെ സ്മരണയ്ക്കായി ജൂലൈ 31 ന് ലോക റേഞ്ചർ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു, കൂടാതെ ഭൂമിയിലെ പ്രകൃതിസമ്പത്തും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനായി റേഞ്ചർമാർ ചെയ്യുന്ന പ്രവർത്തനങ്ങളെ ഇന്നേ ദിവസം ആദരിയ്ക്കുന്നു.]

000dha-1753829428137-663155f9-33e5-47f4-9913-327500db93d0-900x526

*ലൈഫ് ഗാർഡ് അഭിനന്ദന  ദിനം![ബീച്ചുകൾ, കുളങ്ങൾ, തടാകങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവിടങ്ങളിൽ നീന്തൽക്കാരെ സംരക്ഷിക്കുന്ന ആളുകളെയാണ് ലൈഫ് ഗാർഡ്കൾ എന്ന് വിളിയ്ക്കുന്നത്.  പരിശീലനം ലഭിച്ച ഈ പ്രൊഫഷണലുകൾ എപ്പോഴും ജാഗ്രതയോടെയും തയ്യാറായും  ദീർഘനേരം ചെലവഴിക്കുന്നതിനാൽ ഇത്തരം പ്രദേശങ്ങളിൽ ഒരു പരിധിവരെ  അപകടങ്ങൾ തടയപ്പെടുന്നു, നീന്തുവാൻ ബുദ്ധിമുട്ടുള്ളവരെ നീന്തിച്ചെന്ന് സുരക്ഷിത സ്ഥാനത്തേക്ക് എത്തിയ്ക്കുന്നതിലും, ആവശ്യമുള്ളപ്പോൾ പ്രഥമശുശ്രൂഷ നൽകുന്നതിലും ഇവർ പ്രത്യേകം ശ്രദ്ധയൂന്നുന്നുണ്ട്. ഇവരെ അറിയാൻ ആദരിയ്ക്കാൻ ഒരു ദിനം.  ]

8ea3faf9-7de5-4247-a123-9a323b1e8828

*ദേശീയ ഇന്റേൺ  ദിനം[സാധാരണയായി ഒരു പ്രൊഫഷണൽ മേഖലയുടെ (വൈദ്യശാസ്ത്രം അല്ലെങ്കിൽ അദ്ധ്യാപനം പോലുള്ളവ) മേൽനോട്ടത്തിൽ പ്രായോഗിക അനുഭവം നേടുന്ന ഒരു ഉന്നത വിദ്യാർത്ഥി അല്ലെങ്കിൽ ബിരുദധാരിയെയാണ് ഇൻ്റേണുകൾ എന്നു വിളിയ്ക്കുന്നത്.

അവരുടെ ഇൻ്റെൺഷിപ്പിനിടയിൽപഠനാനുഭവങ്ങൾക്കായി പലപ്പോഴും തങ്ങളുടെ ഒഴിവുസമയം ത്യജിക്കുന്ന, കഠിനാധ്വാനികളായ, പലപ്പോഴും ശമ്പളം പോലും ലഭിക്കാത്ത അല്ലെങ്കിൽ വളരെ കുറഞ്ഞ ശമ്പളമുള്ള ഇന്റേണുകൾക്ക് അംഗീകാരവും നന്ദിയും അറിയിയ്ക്കാൻ ഒരു ദിവസം. ]

7cd3e814-22c5-4951-8ab2-41616bff3927

*അന്താരാഷ്ട്ര ഡിജിറ്റൽ അഡോപ്ഷൻ (DAP) പ്രൊഫഷണലുകൾ  ദിനം![പുതിയ ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ആളുകളെ നയിക്കുന്ന വിദഗ്ധരെയാണ് ഇന്റർനാഷണൽ ഡിജിറ്റൽ അഡോപ്ഷൻ (ഡിഎപി) പ്രൊഫഷണലുകൾ എന്നു വിളിയ്ക്കുന്നത്. ഇവരുടെ പ്രവർത്തനങ്ങളെ ആദരിയ്ക്കുന്നതിന് ഒരു ദിനം. ]

   *ബ്ലാക്ക് ടോട്ട് ഡേ![Black Tot Day- ബ്രിട്ടീഷ് റോയൽ നേവിയുടെ റം റേഷൻ അവസാനിച്ചതിൻ്റെ സ്മരണയ്ക്കായി ആചരിക്കുന്ന ദിനം. ]

6dc1d1db-3082-478b-bb88-3055d8523772

*ദേശീയ അവോക്കാഡോ ദിനം![ പ്രഭാതഭക്ഷണം സൃഷ്ടിക്കുക എന്ന സന്തോഷകരമായ ആശയത്തിലേക്ക് എത്തുന്നതിനും, അവോക്കാഡോ ടോസ്റ്റ്,  അല്ലെങ്കിൽ ഓംലെറ്റിൽ പഴങ്ങൾ ഉൾപ്പെടുത്തൽ എന്നിവ ആസ്വദിക്കുകയാണെങ്കിൽ, ഈ പോഷകസമൃദ്ധമായ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ ടോൺ സജ്ജമാക്കുന്നു എന്നുറപ്പിക്കുന്ന ദിനം ]

*അപൂർവ്വ ഉപകരണ അവബോധ  ദിനം ![Uncommon Instrument Awareness Day വിശേഷ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നവരെ ആദരിക്കുന്നതിനായി ഒരു ദിനം. ]

6dac6107-250e-4c07-8b2d-cfb26ec2df32

*ദേശീയ മഠം ദിനം![National Mutt Day- മൃഗസംരക്ഷണ അഭിഭാഷകനും പെരുമാറ്റ വിദഗ്ധനുമായ കോളിൻ പൈഗെയാണ് ദേശീയ മഠം ദിനത്തിൻ്റെ സ്ഥാപകൻ. എല്ലാ മൃഗങ്ങളോടും സ്നേഹം പ്രോത്സാഹിപ്പിയ്ക്കാനുള്ള ആഗ്രഹത്തിൽ, പലപ്പോഴും ഉപേക്ഷിക്കപ്പെടുന്ന മിക്സഡ് ബ്രീഡ് നായ്ക്കളുടെ പ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് ഈ ദിനം]

*ദേശീയ റാസ്‌ബെറി കേക്ക് ദിനം![നമ്മുടെ രുചിമുകുളങ്ങളെ ആനന്ദിപ്പിക്കുകയും പാചക സർഗ്ഗാത്മകതയെ ഉണർത്തുകയും ചെയ്യുന്ന പാചകചരിത്രത്തിൻ്റെ സമ്പന്നമായ ഒരു ചരടാണ് റാസ്ബെറി കേക്ക്. ഇതിനെക്കുറിച്ചറയാൻ ഒരു ദിനം. ഒരു കാട്ടുബെറിയിൽ നിന്ന് ലോകമെമ്പാടുമുള്ള അടുക്കളകളിൽ പ്രിയങ്കരമായ ഒരു ചേരുവയിലേക്കുള്ള റാസ്ബെറിയുടെ യാത്രയുടെ തെളിവാണ് ഈ പ്രത്യേക ദിനം]

25d50fbf-c76f-4e92-9dba-53d0cbb1d6fb

* നാഷണൽ  ജെല്ലി ബീൻസ് ദിനം ! [National Jump for Jelly Beans Day! ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട മധുര പലഹാരങ്ങളിൽ ഒന്നാണ് ജല്ലി ബീൻസ്. എല്ലാ പ്രായത്തിലുമുള്ള മിഠായി പ്രേമികൾക്ക് സന്തോഷം നൽകുന്ന  സ്വാദുകളും ചടുലമായ നിറങ്ങളും ആസ്വദിക്കാനുള്ള അവസരമാണ് ജല്ലി ബീൻസ് ഡേ.]

* ബ്രിട്ടൻ : ട്രിനിറ്റി (ബ്രിട്ടീഷ്  ഹൈക്കോർട്ട്‌ ) ടേമിന്റെ അവസാനം "
* പോളണ്ട് : ട്രഷറി ഡേ !
* മലേഷ്യ: പോരാളി ദിനം (warrier's day)
* ഹരിയാന / പഞ്ചാബ്:  ശഹീദ്  ഉദ്ദം സിംഗിന്റെ രക്തസാക്ഷി ദിനം !

97f1b9f0-3391-4d0c-9e20-9eb9d3dd6939

    *ഇന്നത്തെ മൊഴിമുത്തുകൾ!!
   ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
''ഓരോ മനുഷ്യനും താൻ കാണുന്ന സത്യത്തെ പിന്തുടരേണ്ടതുണ്ട്".

"നമ്മുടെ ഭൂതകാലത്തിലുള്ള എൻ്റെ വിശ്വാസമാണ് വർത്തമാനകാലത്ത് പ്രവർത്തിക്കാനും നമ്മുടെ ഭാവിയിലേക്ക് ഉറ്റുനോക്കാനും എനിക്ക് ശക്തി നൽകിയത്."

.       [   - കെ എം മുൻഷി ]
   ***********
ഇന്നത്തെ പിറന്നാളുകാർ
***********
സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റംഗം,   മോട്ടോർ തൊഴിലാളി യുണിയൻ ജില്ലാ കമ്മിറ്റി അംഗം, ആൾ ഇന്ത്യ ലോയേഴ്സ് യുണിയൻ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സി.പി.എം. നേതാവും വാമനപുരം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമായ ഡി.കെ. മുരളിയുടേയും (1961),

91ef2d3f-a4ac-4157-b51c-9140045a012f

2012-ൽ ഗോഡ് ഫാദർ എന്ന കന്നഡ സിനിമയിലൂടെ അരങ്ങേറ്റം, 2018-ൽ ഹിന്ദി സിനിമ സീറോയ്‌ക്ക് വേണ്ടി "മേരേ നാം തു" എന്ന ആദ്യ ഗാനം "മൂങ്കിൽ തോട്ടം" എന്ന ഗാനത്തിലൂടെയും,കാതൽ എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഹരിണിക്കൊപ്പമുള്ള ഡ്യുയറ്റിലൂടെയും,  മലയാളത്തിൽ  ആകാശവാണി, ജോമോന്റെ സുവിശേഷങ്ങൾ, കൂടെ, സംസം, സോളമന്റെ തേനീച്ചകൾ,  തമിഴിൽ കാതൽ, എൻറെൻറും പുന്നകൈ, അനേകൻ തുടങ്ങി മലയാളം , തമിഴ്‌, തെലുഗു, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലെ നിരവധി ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചിട്ടുള്ള അഭയ് ജോധ്പുർക്കറിന്റേയും (1991),

83c2cd3b-a6cb-4677-a032-ed9b9a099450

ഫൈനൽ മിക്‌സഡ് ട്രാക്കിന്റെ മികച്ച റീ-റെക്കോർഡിസ്റ്റിനുള്ള 60-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ, 49-ാമത് കേരള സ്റ്റേറ്റ് ഫിലിം അവാർഡിൽ മികച്ച ശബ്ദ മിശ്രണത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്‌  തുടങ്ങിയവ നേടുകയും ഇംഗ്ലീഷ് , ഹിന്ദി , മലയാളം , തമിഴ് , മറാത്തി സിനിമകൾ ഉൾപ്പെടുന്ന ഏതാണ്ട് 20 ഭാഷകളിലായി 350 ലധികം ഫീച്ചർ ഫിലിമുകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ഇന്ത്യൻ ഫിലിം സൗണ്ട് മിക്‌സറും സൗണ്ട് ഡിസൈനറുമായ സിനോയ് ജോസഫിന്റേയും (1981),

എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി (2016), നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് (2018- എന്ന സിനിമയിൽ ലൈംഗികമായി അതൃപ്തയായ ഭാര്യയുടെ വേഷം)   പൊളിറ്റിക്കൽ ത്രില്ലറായ ഭാരത് അനെ നേനു (2018) തുടങ്ങി ഹിന്ദി/തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നടി കിയാര അദ്വാനിയുടേയും (1982),

68b6239f-bbbe-47d3-83db-7807fc1d78c4

പ്രിന്‍സ് എന്ന കന്നഡ ചിത്രത്തിലൂടെ  ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും അന്യര്‍ക്കു പ്രവേശനമില്ല, മൈസൂര്‍ 150, ശിര്‍ക്ക് തുടങ്ങിയ  ചിത്രങ്ങളിൽ അഭിനയിക്കുകയും 2018ല്‍ ബിഗ്‌ബോസ് മലയാളം (സീസണ്‍ വണ്‍) റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും ഫൈനലിസ്റ്റുകളില്‍ ഒരാളാവുകയും ചെയ്ത, ചലച്ചിത്ര നടി,മോഡല്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയായ അദിതി റായ് എന്ന സില്‍വിയ ഡൊമിനിക്കിന്റേയും (1993),

ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവായ   ജെ.കെ. റൗളിങ്  അഥവാ   ജോവാൻ റൌളിംഗിന്റെയും (1965),

661dfa35-bb68-4ed3-8d4a-9cee10e39164

രാം ഔർ ശ്യാം, ഖിലൌന, ദൊ രാസ്തെ, ആപ് കി കസം തുടങ്ങിയ സിനിമകളിൽ മികച്ച അഭിനയം കാഴ്ചവച്ച  മുംതാസിന്റെയും (1947)ജന്മദിനം!
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
കാർട്ടൂണിസ്റ്റ് ശങ്കർ ജ. (1902-1989)
കെ.ജി. സേതുനാഥ് ജ. (1924 -1988)
അറ്റ്‌ലസ്‌ രാമചന്ദ്രൻ ജ. (1942-2022)
കെ ഇ മാമ്മൻ ജ. (1921-3017)
മുൻഷി പ്രേംചന്ദ്  ജ. (1880 -1936) 
ഡി.ഡി. കൊസാംബി ജ. (1907-1966)
പന്നലാൽ ഘോഷ് ജ. (1911-1960)
ഹേമു അധികാരി ജ. (1919 -2003)
മണിവർണ്ണൻ ജ. (1954 -2013)
പ്രിമോ ലെവി ജ. (1919-1987)

71720007-5ebf-4cf6-9291-7676d22ea402

മലയാള പത്രങ്ങളിലെ കാർട്ടൂൺ പംക്തികൾക്ക് തുടക്കമിട്ട കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ എന്ന കെ. ശങ്കരപിള്ള (31 ജൂലൈ,1902- 1989 ഡിസംബർ 26),.

ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.ഇ. മാമ്മൻ എന്ന കണ്ടത്തിൽ ഈപ്പൻ മാമ്മൻ(31 ജൂലൈ, 1921- 26 ജൂലൈ, 2017),

നാല്പതു നോവലുകളും രണ്ടായിരത്തിലധികം റേഡിയോ നാടകങ്ങളും അഞ്ഞൂറിലധികം ചെറുകഥകളും രചിച്ച മലയാളത്തിലെ പ്രസിദ്ധനായ  എഴുത്തുകാരനും, ബാല സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായിരുന്ന കെ.ജി. സേതുനാഥ് (ജൂലൈ 31 1924- നവംബർ 2, 1988),

77883faa-8582-4717-ba71-fe69766ff67c

ഗോദാൻ, രംഗ്ഭൂമി, കർമ്മഭൂമി, പ്രേമാശ്രം തുടങ്ങിയ കൃതികൾ എഴുതിയ, ആധുനിക ഹിന്ദി ഉർദുസാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരനായ മുൻഷി പ്രേംചന്ദ്(ജൂലൈ 31, 1880 - ഒക്ടോബർ 8, 1936)  ,

ഹിന്ദുസ്ഥാനി സംഗീതത്തിൽ പുല്ലാങ്കുഴൽ വായനയ്ക്കു ഗണ്യമായ സ്ഥാനം നേടീക്കൊടുക്കുന്നതിൽ  വലിയ പങ്ക് വഹിച്ച പ്രശസ്ത ബാംസുരി (പുല്ലാങ്കുഴൽ) വാദകനായിരുന്ന അമൽജ്യോതി ഘോഷ് എന്ന പന്നലാൽ ഘോഷ്(31 ജൂലൈ 1911 – 20 ഏപ്രിൽ 1960),

9688b6cb-20f9-44b3-88ad-318841ccf153

ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും കോച്ചും ആയിരുന്ന കേണൽ ഹേമചന്ദ്ര രാമചന്ദ്ര അധികാരി  എന്ന ഹേമു അധികാരി ( 31 ജൂലൈ 1919-2003 ഒക്ടോബർ 25),

നാനൂറോളം തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ച നടനും 50 ഓളം ചിത്രങ്ങളിൽ സംവിധായകനുമായിരുന്ന മണിവണ്ണൻ ( ജൂലൈ 31, 1954-ജൂൺ 15, 2013),

രണ്ടു നോവലുകളും, ചെറുകഥാ സമാഹാരങ്ങളും ഉപന്യാസങ്ങളുടെ സമാഹാരങ്ങളും ആയി അനേകം കൃതികൾ എഴുതുക മാത്രമല്ല ഇതുവരെ എഴുതപ്പെട്ടവയിൽ വച്ച് ഏറ്റവും നല്ല ശാസ്ത്ര പുസ്തകമായി റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രെയിറ്റ് ബ്രിട്ടൻ തെരഞ്ഞെടുത്ത ദി പീരിയോഡിക് ടേബിൾ എന്ന പുസ്തകവും രചിച്ച ഇറ്റാലിയൻ എഴുത്തുകാരനും,ഓഷ് വിറ്റ്സ് തടങ്കൽ പാളയത്തിലെ അന്തേവാസിയുമായിരുന്ന പ്രിമോ ലെവി(31 ജൂലൈ 1919 – 11 ഏപ്രിൽ 1987)

7490f36b-0d43-4abb-a35a-757db7608152

പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്ര നിർമ്മാതാവും സർഗ്ഗ പ്രവർത്തനത്തിലും അക്ഷര ശ്ലോക പ്രസ്ഥാനത്തിലും തല്പരനുമായ   'അറ്റ്ലസ് രാമചന്ദ്രൻ എന്ന പേരിൽ അറിയപ്പെടുന്ന 
ഡോ. എം.എം. രാമചന്ദ്രൻ  (31 ജൂലൈ, 1941-02 ഒക്ടോബർ, 2022),

 ഭാരതീയ പുരാവസ്തു ശാസ്ത്രം, വംശപഠനം, നാണയവിജ്ഞാനീയം, സാമ്പത്തിക ശാസ്ത്രം, ജൈവശാസ്ത്രം എന്നിവയിലൂന്നിയ ചരിത്ര പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും തുടക്കം കുറിക്കുകയും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ഗണിതശാസ്ത്ര വകുപ്പിന്റെ അദ്ധ്യക്ഷനായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള ഇന്ത്യൻ ചരിത്രകാരനും ഗണിത ശാസ്ത്രജ്ഞനുമായ ദാമോദർ ധർമാനന്ദ കൊസാംബി (ഗോവ) എന്ന ഡി.ഡി. കൊസാംബി (1907,  ജൂലായ്‌ 31- 29 ജൂൺ, 1966),ഓർമ്മിക്കുന്നു !!!
***********

a41fab25-0835-4148-b4f7-f7deb8cba6b9

ഇന്നത്തെ സ്മരണ !
********
തെമ്പാട്ട് ശങ്കരന്‍ നായർ മ.(1918-2010)
വക്കം പുരുഷോത്തമൻ മ. (1928- 2023)
മുഹമ്മദ് റഫി മ. (1924-1980)
കലാമണ്ഡലം താമിയാശാൻ മ. (2016-1940)
ധീരൻ ചിന്നമലൈ മ. (1756-1805)
നബാരുൺ ഭട്ടാചാര്യ മ. (1948-2014)
ഉദ്ദം സിംഗ്‌ മ. (1899-1940)
(മുഹമ്മദ്‌ സിംഗ്‌ ആസാദ്‌)
റോസൻബെർഗ് മ. (1879 -1947)
ഫ്രെഡ് കിൽഗർ മ. (1914-2006)
അലൻ ഒക്ടേവിയൻ ഹ്യൂം മ.(1828-1912)
ആൻഡ്രൂ ജോൺസൺ മ. (1808-1875)
ജിം റീവ്‌സ്‌ മ. (1923-1964)
ഔറേലിയ കോട്ട മ. (120 BC-54 BC )
(Aurelia Cotta - Mother of julius ceaser)

acda8c33-5050-48b3-a0a6-8711c53f3ff1

ദളിതർക്ക് ഗുരുവായൂർ ക്ഷേത്രത്തിനകത്ത് മേളം അവതരിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മഞ്ജുളാൽ പരിസരത്ത് 1987 ജൂൺ 14 മുതൽ ഏഴുദിവസം നീണ്ട ഉപവാസത്തിൽ പങ്കെടുത്തിട്ടുള്ള പ്രമുഖ വാദ്യകലാകാരനും ദളിതനായ ഏക കലാമണ്ഡലം ഭരണസമിതി അംഗവുമായിരുന്ന കലാമണ്ഡലം താമിയാശാൻ (1940- ജൂലൈ 31, 2016)

 2011 മുതൽ 2014 വരെ മിസോറാം ഗവർണറായും കേരള നിയമസഭയുടെ സ്പീക്കറായും സംസ്ഥാന ധനകാര്യമന്ത്രിയായും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനൻ്റ് ഗവർണറായും സേവനമനുഷ്ഠിച്ചുള്ള കോൺഗ്രസ് നേതാവായിരുന്ന വക്കം പുരുഷോത്തമൻ.(12 ഏപ്രിൽ 1928 - 31 ജൂലൈ 2023)

aae4713b-d31e-4649-af35-70d17a9a4e4f .

 പത്ര പ്രവര്‍ത്തനം, മുദ്രണം, അധ്യാപനം, അധ്യാപക സംഘടന പ്രവര്‍ത്തനം, പത്രാധിപത്യം സര്‍ഗാത്മക രചന , വിവര്‍ത്തനം തുടങ്ങി ഒട്ടേറെ മേഖലകളില്‍ വിഹരിച്ചിരുന്ന തെമ്പാട്ട് ശങ്കരന്‍ നായർ (1918 മാർച്ച്‌ 31 - ജൂലൈ 31,  2010),

കട്ടബൊമ്മന്റെയും ടിപ്പുവിന്റെയും മരണശേഷം ബ്രിട്ടിഷുകാരോടു കോയംമ്പത്തൂരിൽ വച്ച് പൊരുതാൻ മറാട്ടകളുടെയും മരുതു പാണ്ഡ്യരുടെയും സഹായം തേടിയെങ്കിലും അവരെ ബ്രിട്ടീഷ് സൈന്യം തോൽപ്പിച്ചതിനാൽ തന്നെ കോയമ്പത്തൂരിനെതിരെ യുദ്ധം ചെയ്ത് തോറ്റ ങ്കിലും പിന്നീട് ഒളിപ്പോരു നടത്തി ബിട്ടിഷുകാരെ കാവേരി യുദ്ധത്തിലും, ഓടാനിലൈയിലും, അരച്ചലൂർ യുദ്ധത്തലും തോൽപ്പിച്ചെങ്കിലും സ്വന്തം പാചകക്കാരനാൽ ഒറ്റു കൊടുക്കപ്പെടുകയും സഹോദരങ്ങൾക്ക് ഒപ്പം തുക്കി കൊല്ലപ്പെടുകയും ചെയ്ത  സ്വാതന്ത്രസമര പോരാളിയും, കൊങ്ക പടയുടെ നായകനും ആയ ധീരൻ ചിന്നമലൈ അഥവാ ചിന്നമലൈ തീർഥ ഗിരി ഗൗൺഡർ( 17 ഏപ്രിൽ1756 – 31 ജൂലൈ 1805)

a985427f-701f-4335-b310-a0be9a520bef

1950 മുതൽ 1970 വരെ ഉർദു-ഹിന്ദി ചലച്ചിത്രപിന്നണി ഗായകരിലെ മുടിചൂടാമന്നനായിരുന്ന മുഹമ്മദ് റഫി
 (ഡിസംബർ 24, 1924 – ജുലൈ 31, 1980)

ഇപ്റ്റ’യുടെ സ്ഥാപകരിൽ ഒരാളും പ്രശസ്ത നാടകകൃത്തുമായ ബിജോൻ ഭട്ടാചാര്യയുടെയും മഹാശ്വേത ദേവിയുടെയും മകനും,ഏഷ്യയിലെയും യൂറോപ്പിലെയും സാഹിത്യരചനകളുടെ പരിഭാഷയ്ക്ക് ഊന്നൽ കൊടുക്കുന്ന 'ഭാഷാബന്ധൻ' എന്ന പ്രസിദ്ധീകരണം ഏറെ നാൾ നടത്തിയ വ്യക്തിയും,, മാജിക്കൽ റിയലിസത്തിന്റെ മേമ്പൊടിയോടെ  സൃഷ്ടിച്ച 'ഫ്യാതാരു' എന്ന പ്രത്യേകതരം കഥാപാത്രങ്ങൾ വായനക്കാരെ ഏറെ ആകർഷിക്കുകയും, ഈ  പുസ്തകത്തെ ആസ്പദമാക്കി സുമൻ മുഖോപാദ്ധ്യായ സംവിധാനം ചെയ്ത 'കാങ്ങാൽ മാൽഷാത്' (പാവപ്പെട്ടവന്റെ യുദ്ധവിലാപം) എന്ന സിനിമ മമതാ ബാനർജിയെ വിമർശിക്കുന്നെന്നു പറഞ്ഞ് ബംഗാൾ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയും ചെയ്ത , ബംഗാളി നോവലിസ്റ്റും പത്രാധിപരുമായിരുന്ന നബാരുൺ ഭട്ടാചാര്യ (23 ജൂൺ 1948 – 31 ജൂലൈ 2014),

a1334a41-5211-4948-8ca3-a556c87c890a

ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ   ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ   കൊലപ്പെടുത്തിയ സ്വാതന്ത്ര്യസമര സേനാനി ഉധം സിങ് (ഡിസംബർ 26, 1899 – ജൂലൈ 31, 1940),

കലാ ചരിത്രകാരനും, കലാവസ്തുക്കൾ ശേഖരിക്കുന്നയാളും, പ്രസാധകനും, 20ആം നൂറ്റാണ്ടിലെ ഫ്രെഞ്ച് ചിത്രവിൽപ്പനക്കാരിൽ ആവേശമുണർത്തിയതിലെ പ്രധാന വ്യക്തിയും ആയിരുന്ന ലിയോൻസ് റോസൻബെർഗ (1879 സെപ്റ്റംബർ 12  - 1947 ജൂലൈ 31),

aef52891-df2c-41f5-80d3-c40b5d1bf027

ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥ‍ശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരീകയും ചെയ്യുന്ന ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ ഒ.സി.എൽ.സി.യുടെ  (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.) സ്ഥാപക നേതാവും ആദ്യ അദ്ധ്യക്ഷനുമായിരുന്ന  അമേരിക്കൻ ലൈബ്രേറിയനായിരുന്ന ഫ്രെഡ് കിൽഗർ എന്ന ഫ്രെ‍ഡെറിക് ഗ്രിഡ്ലി കിൽഗർ(1914 ജനുവരി 6- ജൂലൈ 31, 2006),

സ്കോട്ട്ലൻഡുകാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനും 'ഇന്ത്യയിലെ പക്ഷി നിരീക്ഷണത്തിന്റെ പിതാവ് ' (Father of Indian ornithology) എന്നറിയപ്പെട്ടയാളുമായിരുന്നഅലൻ ഒക്ടേവിയൻ ഹ്യൂം.(1828-1912 ജൂലൈ 31)

d1db007e-61a8-48e9-9687-b719fefbf521

അമേരിക്കൻ ഐക്യനാടുകളുടെ പതിനേഴാമത്തെ പ്രസിഡന്റായിരുന്നു ആൻഡ്രൂ ജോൺസൺ ( 1808-1875 ജൂലൈ 31)

 ഒരു അമേരിക്കൻ രാജ്യവും ജനപ്രിയ സംഗീത ഗായകനും ഗാനരചയിതാവുമായിരുന്ന
 ജെയിംസ് ട്രാവിസ് റീവ്സ് (ആഗസ്റ്റ് 20, 1923 - ജൂലൈ 31, 1964)

bf8a2da3-757b-400b-aa54-c2d66df792e9

റോമൻ ജനറലും രാഷ്ട്രതന്ത്രജ്ഞനുമായ ജൂലിയസ് സീസറിൻ്റെ അമ്മയായിരുന്ന ഔറേലിയ ( c. 120 BC -ജൂലൈ 31, 54 BC),

ചരിത്രത്തിൽ ഇന്ന്…
********
781 – ഫുജി പർവതത്തിൻ്റെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കം ചെന്ന സ്ഫോടനം (പരമ്പരാഗത ജാപ്പനീസ് തീയതി : ടെനോ (天応) യുഗത്തിൻ്റെ ഒന്നാം വർഷത്തിലെ ഏഴാം മാസത്തിലെ ആറാം ദിവസം). 

1009 - ജോൺ പതിനെട്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി സെർജിയസ് നാലാമൻ 142-ാമത്തെ മാർപ്പാപ്പയായി .

bec02ea0-7791-4fde-b105-8387f9e51627

1201 - അലക്സിയോസ് മൂന്നാമൻ ആഞ്ചലോസിൻ്റെ സിംഹാസനത്തിനായി ജോൺ കൊമ്നെനോസ് ദ ഫാറ്റ് തട്ടിയെടുക്കാൻ ശ്രമിച്ചു .

1009 - പോപ്പ് സെർജിയസ് നാലാമൻ , ജോൺ XVIII-ന്റെ പിൻഗാമിയായി 142-മത്തെ പോപ്പായി.

1492 - അൽഹാംബ്ര ഉത്തരവ് പ്രാബല്യത്തിൽ വരുമ്പോൾ ശേഷിക്കുന്ന എല്ലാ ജൂതന്മാരും സ്പെയിനിൽ നിന്ന് പുറത്താക്കപ്പെടുന്നു. [അൽഹാംബ്ര : 1492 മാർച്ച് 31-ന് സ്പെയിനിലെ സംയുക്ത കത്തോലിക്കാ ചക്രവർത്തിമാർ പുറപ്പെടുവിച്ച ഉത്തരവാണ് അൽഹാംബ്ര ഡിക്രി,  കാസ്റ്റിൽ, അരഗോൺ പ്രദേശങ്ങളിൽ നിന്നും സ്വത്തുക്കളിൽ നിന്നും യഹൂദന്മാരെ പുറത്താക്കാൻ ഉള്ള ഉത്തരവാണ്‌ അത്‌. ]

b0477c6b-a3f9-4a13-955f-03942859e648

1498 -  പടിഞ്ഞാറൻ അർദ്ധഗോളത്തിലേക്കുള്ള തന്റെ മൂന്നാമത്തെ യാത്രയിൽ, ക്രിസ്റ്റഫർ കൊളംബസ് ട്രിനിഡാഡ് ദ്വീപ് കണ്ടെത്തിയ ആദ്യത്തെ യൂറോപ്യനായി.

1658 - ഔറംഗസീബ് മുഗള ചക്രവർത്തിയായി സ്വയം അവരോധിതനായി.

1703 – ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ലഘുലേഖ പ്രസിദ്ധീകരിച്ചതിന്  രാജ്യദ്രോഹപരമായ അപകീർത്തി എന്ന കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്തതിനു ശേഷം  ഡാനിയേൽ ഡിഫോയെ ഒരു സ്തംഭത്തിൽ കിടത്തി, പക്ഷേ പൂക്കൾ കൊണ്ട് എറിഞ്ഞു.

1856 – ക്രൈസ്റ്റ് ചർച്ച്, ന്യൂസിലാൻഡ് ഒരു നഗരമായി ചാർട്ടേഡ് ചെയ്തു.

1861 - ആസാമിലെ ചിറാപുഞ്ചിയിൽ ഒരു ദിവസം 9300 മില്ലി മീറ്റർ മഴ. അന്നത്തെ റെക്കാർഡ്.

1865 - ലോകത്തിലെ ആദ്യത്തെ നാരോ ഗേജ് മെയിൻലൈൻ റെയിൽവേ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലെ ഗ്രാൻഡ്‌ ചെസ്റ്ററിൽ തുറന്നു.

1932 -  ജർമ്മൻ തിരഞ്ഞെടുപ്പിൽ NSDAP (നാസി പാർട്ടി) 38% വോട്ടുകൾ നേടി.

1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി ഏകദേശം 300,000 സോവിയറ്റ് റെഡ് ആർമി തടവുകാരെ പിടികൂടുന്നതോടെ സ്മോലെൻസ്ക് യുദ്ധം അവസാനിക്കുന്നു.

d320ce26-a417-4535-adf0-d38d3bc66348

1948 - ന്യൂയോർക്ക് ഇന്റർനാഷണൽ എയർപോർട്ട് (പിന്നീട് അത് ജോൺ എഫ്. കെന്നഡി ഇന്റർനാഷണൽ എയർപോർട്ട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) സമർപ്പിക്കപ്പെട്ടു.

1948 - സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് ഫുട്ബാൾ മത്സരം. ഫ്രാൻസിനോട് ( 1-2 ) തോറ്റു.

1959 - ചെന്നൈ ഐ ഐടിപ്രവർത്തനം ആരംഭിച്ചു.

fcad0339-368c-4983-89a8-dec6cdad461b

1959 - നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം കേരളത്തിലെ ഇ എം എസ് സർക്കാരിനെ കേന്ദ്ര സർക്കാർ (രാഷ്ട്രപതി ) പിരിച്ചു വിട്ടു.

1964 - റേഞ്ചർ പ്രോഗ്രാം:  റേഞ്ചർ 7  ചന്ദ്രന്റെ ആദ്യത്തെ ക്ലോസ്-അപ്പ് ഫോട്ടോഗ്രാഫുകൾ തിരികെ അയക്കുന്നു, ഭൂമിയിൽ നിന്ന് ബൗണ്ട് ചെയ്‌ത ടെലിസ്‌കോപ്പുകളിൽ നിന്ന് ഇതുവരെ കണ്ടതിനേക്കാൾ 1,000 മടങ്ങ് വ്യക്തതയുള്ള ചിത്രങ്ങൾ.

1965 - ബ്രിട്ടിഷ് ടി.വിയിൽ സിഗരറ്റ് പരസ്യം നിരോധിച്ചു.

fac9dd47-1ec6-4741-98f2-4d8cd36c4ba9

1971- അപ്പോളോ 15 ലെ യാത്രക്കാർ ചന്ദ്രോപരിതലത്തിൽ ആറര മണിക്കൂർ ഇലക്ട്രിക്ക് കാറിൽ യാത്ര ചെയ്തു.

1991- START (strategic arms reduction ) treaty ൽ അമേരിക്കയും സോവിയറ്റ് യൂണിയനും ഒപ്പുവച്ചു.

1992 – ജോർജിയ രാജ്യം ഐക്യരാഷ്ട്രസഭയിൽ ചേരുന്നു.

1992- നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ വിമാന ദുരന്തം.
 തായ് എയർവേയ്‌സ് ഇന്റർനാഷണൽ ഫ്ലൈറ്റ് 311 കാഠ്മണ്ഡുവിനു വടക്കുള്ള ഒരു പർവതത്തിൽ  ഇടിച്ച്  വിമാനത്തിലുണ്ടായിരുന്ന 113 പേരും മരിച്ചു.

1992 - ചൈന ജനറൽ ഏവിയേഷൻ ഫ്ലൈറ്റ് 7552 നാൻജിംഗ് ഡാജിയോചാങ് എയർപോർട്ടിൽ  ( Nanjing Dajiaochang Airport ) നിന്ന് ടേക്ക്ഓഫിനിടെ തകർന്ന് 108 പേർ മരിച്ചു.

f78a8e19-eee8-4bb9-86a7-fa73549c55e7

1995 - കൽക്കത്തയിൽ രാജ്യത്തെ ആദ്യ മൊബൈൽ സർവിസ് ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്ര മന്ത്രി സുഖ്റാമിനെ വിളിച്ച് ഉദ്ഘാടനം ചെയ്തു.

1996 - സെയഷൽസ് സ്വതന്ത്ര രാഷ്ട്രമായി

1998- ബ്രിട്ടൻ ലാൻഡ് മൈൻ നിരോധന നിയമം പാസാക്കി.

2006 - ഫിഡൽ കാസ്‌ട്രോ അദ്ദേഹത്തിന്റെ സഹോദരൻ റൗൾ കാസ്ട്രോയ്ക്ക്‌ അധികാരം കൈമാറുന്നു.

2007 - ഓപ്പറേഷൻ ബാനർ , വടക്കൻ അയർലണ്ടിലെ ബ്രിട്ടീഷ് സൈന്യത്തിന്റെ സാന്നിധ്യവും എക്കാലത്തെയും ദൈർഘ്യമേറിയ ബ്രിട്ടീഷ് ആർമി ഓപ്പറേഷനും അവസാനിച്ചു.

dd6812e4-712d-4958-91bd-4c5481eb4c67

2008 - ചൊവ്വയിൽ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം നാസയുടെ ഫീനിക്സ്‌ ബഹിരാകാശപേടകം സ്ഥിരീകരിച്ചു.

2008 - ഈസ്റ്റ് കോസ്റ്റ് ജെറ്റ്സ് ഫ്ലൈറ്റ് 81 മിനസോട്ടയിലെ ഒവാട്ടോണയിലെ ഒവാട്ടോണ ഡെഗ്നർ റീജിയണൽ എയർപോർട്ടിന് സമീപം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. 

2012 - ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ലാരിസ ലാറ്റിനിനയുടെ റെക്കോർഡ് 1964 ൽ മൈക്കൽ ഫെൽപ്സ് തകർത്തു .

2014 - തെക്കൻ തായ്‌വാനീസ് നഗരമായ കാവോസിയുങ്ങിൽ ഗ്യാസ് സ്‌ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 270-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya
TG Vijayakumar Adv Jayakumar Theertham Umadevi Thurutheri 

Advertisment