ഇന്ന് ഏപ്രിൽ 22, ലോക ഭൌമദിനവും അന്താരാഷ്ട്ര മാതൃഭൂമി ദിനവും ഇന്ന്; കൊച്ചിൻ ഹനീഫയുടെയും ആനത്തലവട്ടം ആനന്ദന്റെയും ജന്മദിനം ; പോർച്ചുഗീസ് സഞ്ചാരിയായ പെഡ്രോ കബ്രാൾ, ബ്രസീലിലെത്തിയ ആദ്യ യുറോപ്യനായതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project april 22

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                     ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                     🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
മേടം 9
തിരുവോണം  / നവമി
2025 ഏപ്രിൽ 22, 
ചൊവ്വ

ഇന്ന്;

.* ലോക ഭൌമദിനം ![ Earth Day ; ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌ ]

publive-image

* അന്താരാഷ്ട്ര മാതൃഭൂമി ദിനം![ International Mother Earth Day -നമ്മുടെ ഗ്രഹത്തിന്റെ ദുർബലതയെയും അതിനെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യത്തെയും കുറിച്ചുള്ള ശക്തമായ ഓർമ്മപ്പെടുത്തലായി ഇത് ആചരിയ്ക്കുന്നു. ]

* ലെനിന്റെ ജന്മദിനം  (1870-1924)![ലെനിനിസത്തിന്റെ ഉപജ്ഞാതാവ്‌, റഷ്യൻ യൂണിയന്റെ ആദ്യത്തെ അദ്ധ്യക്ഷൻ എന്ന നിലയിലെല്ലാം  ലോക പ്രശസ്തനാണ്‌. നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച്‌ ലെനിൻ സോവിയറ്റ്‌ യൂണിയൻ എന്ന ബൃഹത്തായ രാഷ്ട്രത്തിന്‌ രൂപം നൽകി. ]

* യു. കെ ; 
* സ്റ്റീഫൻ ലോറൻസ് ഡേ ![ Stephen Lawrence Day ; 1993 ഏപ്രിൽ 22-ന് വൈകുന്നേരം, തെക്ക്-കിഴക്കൻ ലണ്ടനിലെ എൽതാമിൽ  ബസ് കാത്തു നിൽക്കുകയായിരുന്ന കറുത്ത വർഗക്കാരനായ  18 വയസുള്ള സ്റ്റീഫൻ ലോറൻസിനെ വംശീയ പ്രേരിതമായ ആക്രമണത്തിൽ വെള്ളക്കാരൻ ആക്രമിച്ച് കൊലപ്പെടുത്തി.]

publive-image

* USA ;
* National Baseball Day![ദേശീയ ബേസ്ബോൾ  ദിനം -കളി ആസ്വദിക്കുന്ന ആളുകൾക്കും കളിക്കാർക്കും പരിശീലകർക്കും ആരാധകർക്കും പോലും കളിയോട് സ്നേഹവും വിലമതിപ്പും പ്രകടിപ്പിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലായി ദേശീയ ബേസ്ബോൾ ദിനം ഇവിടെയുണ്ട്!]

* National Girl Scout Leader’s Day ![വ്യക്തിഗത പെൺകുട്ടികൾക്കും ലോകത്തിനും വേണ്ടി ഈ മുതിർന്ന വളണ്ടിയർ നേതാക്കൾ ചെയ്യുന്ന ത്യാഗപരമായ പ്രവർത്തനങ്ങളോട് സ്നേഹവും വിലമതിപ്പും പ്രകടിപ്പിക്കാൻ ദേശീയ ഗേൾ സ്കൗട്ട് ലീഡേഴ്‌സ് ദിനം ഒരു മികച്ച അവസരം നൽകുന്നു! ]

* ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്ന ദിവസം! [ In God We Trust Day; അമേരിക്കൻ ചരിത്രവും സംസ്കാരവും കൂടിച്ചേരുന്ന ഒരു സുപ്രധാന സ്ഥലത്തെ പ്രതിനിധീകരിക്കുന്നു.  ഈ അവസരത്തിൽ "ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന വാചകം യുണൈറ്റഡ് സ്റ്റേറ്റ്സ് കറൻസിയിൽ ഉൾപ്പെടുത്തുന്നു.]

publive-image

* ദേശീയ പിൻ അപ്പ് ദിനം !!![ National Pinup Day ; സ്ത്രീത്വത്തിൻ്റെ കലാപരമായ ആഘോഷത്തിൽ ഗ്ലാമറസ് കാലഘട്ടങ്ങളുടെ സത്ത ഉൾക്കൊള്ളുന്ന, ക്ലാസിക് വിഷ്വൽ സൗന്ദര്യശാസ്ത്രത്തിലൂടെ കാലാതീതമായ ആകർഷണം പകർത്തുന്നു.]

*ദേശീയ ജെല്ലി ബീൻ  ദിനം ![National Jelly Bean Day ; നിങ്ങളുടെ പ്രിയപ്പെട്ട സ്വാദുകളുടെ ഒരു വർണ്ണാഭമായ ബാഗ് ഒരുമിച്ച് ചേർക്കുക, അല്ലെങ്കിൽ ധൈര്യമായിരിക്കുക, ബെർട്ടി ബോട്ടിൻ്റെ എവരി ഫ്ലേവർ ബീൻസിൽ ഛർദ്ദിയുടെയും ബോഗി-ഫ്ലേവർ ബീൻസിൻ്റെയും അപകടസാധ്യത എടുക്കുക.]

*ദേശീയ ബീഗിൾ ദിനം ![National Beagle day; ഫ്ളോപ്പി ചെവികളും ആത്മാർത്ഥമായ കണ്ണുകളും, മനുഷ്യൻ്റെ ഏറ്റവും നല്ല സുഹൃത്തും വിലയേറിയ വേട്ടയാടുന്ന നായയുമാണ് ബീഗിൾ. 2018 ഏപ്രിൽ 22-ന് 1029 ബീഗിളുകൾ ഒറ്റ ഇനത്തിലെ ഏറ്റവും വലിയ നായ നടത്തത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ഒരു വർഷത്തിന് ശേഷം സീൻ, എല്ലാ വർഷവും 22-ാം ദിവസം ഈ കൊച്ചു മിടുക്കികളെ ആഘോഷിക്കുന്ന ദേശീയ ബീഗിൾ ദിനത്തിന് ഓൺലൈനിൽ പിന്തുണ പ്രഖ്യാപിച്ചു. ]

publive-image

* ബ്രസിൽ : ഡിസ്ക്കവറി ഡേ !
* സെർബിയ: ഹോളൊകോസ്റ്റ്  ഓർമ്മ  ദിനം !

publive-image

  ഇന്നത്തെ മൊഴിമുത്ത്
  ്്്്്്്്്്്്്്്്്്്്്്്
 ഒരിക്കല്‍ ശുദ്ധഗതിക്കാരനായ ഒരു സഖാവ് (അയാള്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെ എങ്ങനെയെത്തിയെന്നു ലെനിന്‍ അത്ഭുതപ്പെടുന്നുണ്ട്) ലെനിനോട് ഇങ്ങനെ ചോദിക്കുകയുണ്ടായി.

 ”എന്താണ് നമ്മുടെ അഭിപ്രായ ഭിന്നതക്കുള്ള യഥാര്‍ഥ കാരണം ?"  

“നിങ്ങളുടെ സഖാക്കള്‍ പാര്‍ലമെന്റിലിരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയാണ് തൊഴിലാളിവര്‍ഗം സമരത്തിന് തയാറെടുക്കുകയാണ് വേണ്ടതെന്ന്.”

.                [- ലെനിൻ ]
   ***********
ഇന്നത്തെ പിറന്നാളുകാർ
*********
ഫൈവ് പോയന്റ് സംവൺ, വൺ നൈറ്റ് അറ്റ് ദി കോൾ സെന്റർ, ദ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ് , 2 സ്റ്റേറ്റ്സ് - ദി സ്റ്റോറി ഓഫ് മൈ മാര്യേജ്, റെവല്യൂഷൻ 2020, ഹാഫ് എ ഗേൾ ഫ്രണ്ട് തുടങ്ങിയ നോവലുകൾ എഴുതിയ ദി ന്യൂയോർക്ക് ടൈംസ് ദിനപ്പത്രം  "ഇന്ത്യ കണ്ട ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ ഇംഗ്ലീഷ് കഥാകൃത്ത്" എന്ന് വിശേഷിപ്പിച്ച ചേതൻ ഭഗത്തിന്റെയും (1974),publive-image

ന്യൂറോട്ടിക് കഥാപാത്രങ്ങളുടെ മികവാർന്ന അഭിനയത്തിന്‌  ഏറെ പ്രശസ്തനായ ഹോളിവുഡ് നടനും, സംവിധായകനും നിർമ്മിതാവുമായ ജോൺ ജോസഫ് "ജാക്ക്" നിക്കോൾസൺ (1937) ന്റെയും  ജന്മദിനം !


* ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട  ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ !!
*********,*
അമ്മു സ്വാമിനാഥൻ ജ. (1884- 1978)
ടി.എം. വർഗീസ് ജ. (1886 -1961) ചിത്രമെഴുത്ത് കെ.എം.വർഗീസ് ജ. (1889-1962)
ജഗതി വേലായുധന്‍നായര്‍ ജ. (1928-2023 )
ക്രോസ്ബെൽറ്റ് മണി ജ. (1935 - 2021) 
കൊച്ചിൻ ഹനീഫ  ജ. (1951-2010 )
എം. സി. ജേക്കബ് ജ. (1933-2011).
വയലാ വാസുദേവൻപിള്ള ജ.(1943-2011)
ആനത്തലവട്ടം ആനന്ദൻ ജ. (1937-2023)
ലെനിൻ ജ. (1870-1924)
ജെ. റോബർട്ട് ഓപ്പൻ‌ഹൈമർ ജ.(1904-1967)

publive-image

ഇന്ത്യയിലെ ആദ്യകാല വനിതാ സംഘടനയായ 'മദ്രാസ് വിമൻസ് അസോസിയേഷന്റെ' പ്രവർത്തകയും, ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിക്കുകയും,1947ൽ രൂപീകൃതമായ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ അംഗമാകുകയും, പിന്നീട്  രാജ്യസഭാംഗവുമായ സാമൂഹ്യ പ്രവർത്തകയും സ്വാതന്ത്ര്യസമര പങ്കാളിയുമായിരുന്ന അമ്മു സ്വാമിനാഥൻ (1884 ഏപ്രിൽ 22-1978),

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകരിലൊരാളും തിരു-കൊച്ചി സംസ്ഥാനത്തിലെ 1952-ലെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയും ആയിരുന്ന ടി.എം. വർഗീസ്(1885 ഏപ്രിൽ 22-1961 ഡിസംബർ 31),publive-image

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, കൊച്ചി മഹാരാജാവ്, വട്ടശ്ശേരിൽ തിരുമേനി, ശ്രീനാരായണ ഗുരു, കെ.സി. മാമ്മൻ മാപ്പിള തുടങ്ങിയവരുടേതടക്കം 120-ഓളം ഛായാചിത്രങ്ങൾ വരയ്ക്കുകയും, അനേകം പാരിതോഷികങ്ങൾ കരസ്ഥമാക്കുകയുംമലയാളത്തിലാദ്യമായി ഗദ്യകവിത രചിക്കുകയും,  അഞ്ച് ചരിത്രകഥകളും രണ്ട് നോവലുകളും രണ്ട് ചരിത്രഗ്രന്ഥങ്ങളും ഗദ്യകവിത, കഥാ സമാഹാരങ്ങളുമുൾപ്പെടെ ചെറുതല്ലാത്ത സാഹിതീസമ്പത്തിന്റെ ഉടമയും, ഇതിനു പുറമേ മഗ്ദലന മറിയം എഴുതാൻ മഹാകവി വളളത്തോളിനു പ്രേരണ നൽകുകയും, ആ ഖണ്ഡകാവ്യത്തിന് അവതാരികയും ടിപ്പണിയും എഴുതുകയും ചെയ്തചിത്രമെഴുത്തുകാരൻ, സാഹിത്യ വിമർശകൻ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചരിത്ര ഗവേഷകൻ, ഗദ്യകവി തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്ന ചിത്രമെഴുത്ത് കെ.എം.വർഗീസ്(ഏപ്രിൽ 22,1888 - 21 ജൂലൈ,1962 ),

ആലുവായ്ക്കു സമീപമുള്ള കിഴക്കമ്പലത്തെ അന്നാ-കിറ്റക്‌സ് ഗ്രൂപ്പ് കമ്പനികളുടെ ഉടമയും,വ്യവസായ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരളാ സംസ്ഥാന സർക്കാർ സമ്മാനിക്കുന്ന പ്രഥമ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത  എം. സി. ജേക്കബ്
 (ഏപ്രിൽ 22, 1933 - ജൂൺ 5, 2011),

publive-image

നാലു ദശാബ്ദത്തിലേറെ വിദ്യാധിരാജ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചട്ടമ്പിസ്വാമികളെപ്പറ്റി ഗവേഷണം നടത്തുകയുംശ്രീ ചട്ടമ്പിസ്വാമികളുടെ ചരിത്രം എഴുത്തച്ഛന്റെ കിളിപ്പാട്ടുപോലെ മധുരമായ ഹംസപ്പാട്ടായി ശ്രീ വിദ്യാധിരാജ പുരാണം എന്ന പേരിൽ  രചിക്കുകയും  ചെയ്ത  പ്രൊഫ. ജഗതി വേലായുധന്‍ നായർ (1928 ഏപ്രിൽ 22-28 ഫെബ്രുവരി 2023)

നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയി പ്രവർത്തിക്കുകയും ചെയ്ത കെ വേലായുധൻ നായർ എന്ന ക്രോ സ്ബെൽറ്റ് മണി (22 ഏപ്രിൽ 1935 - 30 ഒക്റ്റോബർ .2021) 

തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും,കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറും പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ നല്ല പങ്കുവഹിക്കുകയും ചെയ്ത കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്ന  വയലാ വാസുദേവൻ പിള്ള (1943 ഏപ്രിൽ 22-2011 ഓഗസ്റ്റ് 29 ),

publive-image

സിനിമയില്‍ ആദ്യം വില്ലന്‍ ആയിട്ടും പിന്നീട്  ഹാസ്യനടനായിട്ടും ആഭിനയിക്കുകയും  സം‌വിധാനം ചെയ്യുകയും , തിരക്കഥ എഴുതുകയും ചെയ്ത  സലീം മുഹമ്മദ് ഘൗഷ്, എന്ന കൊച്ചിൻ ഹനീഫ( 1951ഏപ്രിൽ 22 - 2010 ഫെബ്രുവരി 2),

സി.പി.ഐ (എം)ന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം,  സി.ഐ.ടി.യു സംസ്ഥാന അദ്ധ്യക്ഷൻ, ദേശീയ ഉപാദ്ധ്യക്ഷൻ, അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മുൻ നിയമസഭ അംഗം ആനത്തലവട്ടം ആനന്ദൻ (22 ഏപ്രിൽ 1937 - 5 ഒക്ടോബർ 2023),

കാറൽ മാർക്സ്‌, ഫ്രെഡറിക് ഏംഗൽസ് എന്നിവരുടെ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾക്ക്‌ 1917-ലെ റഷ്യൻ വിപ്ലവത്തിലൂടെ നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച്‌  സോവിയറ്റ്‌ യൂണിയൻ എന്ന ബൃഹത്തായ രാഷ്ട്രത്തിന്‌ രൂപം നൽകിയ റഷ്യൻ വിപ്ലവകാരി,  ലെനിനിസത്തിന്റെ ഉപജ്ഞാതാവ്‌, റഷ്യൻ യൂണിയന്റെ ആദ്യത്തെ അദ്ധ്യക്ഷൻ എന്നി നിലയിലെല്ലാം ലോക പ്രശസ്തനായ വ്ലാഡിമിർ ഇല്ലിച്ച്‌ ഉല്യാനോവ് എന്ന ലെനിൻ (22 ഏപ്രിൽ 1870- ജനുവരി 21 1924),publive-image

പ്രശസ്തനായ അമേരിക്കൻ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനും,ആദ്യത്തെ അണുബോംബ് നിർമ്മാണ പദ്ധതിയായിരുന്ന മൻ‌ഹാട്ടൻ പദ്ധതിയുടെ ഡയറക്ടറും ആയിരുന്ന ജെ. റോബർട്ട് ഓപ്പൻ‌ഹൈമർ (ഏപ്രിൽ 22,1904 – ഫെബ്രുവരി18,1967),
ഓർമ്മിക്കുന്നു.!

ഇന്നത്തെ സ്മരണ !!"
*********
ചേറ്റൂർ ശങ്കരൻ നായർ മ. (1857 -1934)
എച്ച്. മെഹബൂബ്  മ. (1926-1981)
പി.കെ. ചാത്തൻ മാസ്റ്റർ മ. (1923-1988)
ഓമന ഗോപാലകൃഷ്ണൻ മ.(1936-2003 )
ലാൽഗുഡി ജയരാമൻ മ. (1930 - 2013)
റിച്ചാർഡ്  നിക്സൺ മ. (1913-994 )

ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും ,1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന്  വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാജി വയ്ക്കുകയും ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും  ഇംഗ്ളണ്ടിൽ ചെന്ന് കേസ് വാദിക്കുകയും ചെയ്ത ചേറ്റൂർ ശങ്കരൻ നായർ എന്ന സി. ശങ്കരൻ നായരെയും(15 ജൂലായ് 1857 -22 ഏപ്രിൽ 1934),

publive-image

നീലക്കുയിലിലെ "മാനെന്നും വിളിക്കില്ല" എന്ന ഗാനമടക്കം ബാബുരാജ്, കെ. രാഘവൻ, ദേവരാജൻ, ആർ. കെ. ശേഖർ തുടങ്ങി പ്രഗല്ഭരുടെ സംഗീതത്തിൽ നിരവധി ഗാനങ്ങൾ പാടി, എല്ലാ ഗാനങ്ങളും ഹിറ്റാക്കിയ ചുരുക്കം ഗായകരിലൊരാളായിരുന്ന എച്ച്. മെഹബൂബിനെയും  (1926-1981 ഏപ്രിൽ 22)

പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള ഖാദി ഗ്രാമീണ വ്യവസായ ബോർഡ് ചെയർമാൻ,  കേരള പുലയർ മഹാസഭയുടെ പ്രസിഡന്റ്, ഒന്നാം  കേരള  നിയമസഭയിലെ തദ്ദേശസ്വയംഭരണം, പിന്നോക്ക വികസനം എന്നീ വകുപ്പുകളുടെ മന്ത്രി, ഒന്നും, നാലും, അഞ്ചും കേരളാ നിയമസഭകളിലെ ഒരംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച  കമ്മ്യുണിസ്റ്റ് നേതാവായിരുന്ന ചാത്തൻ മാസ്റ്റർ എന്ന പി.കെ. ചാത്തനെയും(1923 ആഗസ്റ്റ് 10- 22 ഏപ്രിൽ 1988),publive-image

മോസ്കൊയിൽ ഭർത്താവിനോടൊപ്പം ജീവിച്ച 25 വർഷം കൊണ്ട് സാഹിത്യം, നാടോടിക്കഥകൾ, കമ്മ്യൂണിസ്റ്റ് ക്ലാസിക്കുകൾ, പ്രചാരണ സാമഗ്രികൾ മുതലായ വിവിധ വിഭാഗങ്ങളിലായി '.c അനേകം കൃതികൾ റഷ്യൻ ഭാഷയിൽ നിന്നും വിവർത്തനം ചെയ്ത ഓമന ഗോപാലകൃഷ്ണനെയും (1936-2003 ഏപ്രിൽ 22) 

അന്തർദ്ദേശീയതലത്തിൽ കർണാടക സംഗീതരീതി പ്രകാരമുള്ള വയലിൻ വായനശൈലി അവതരിപ്പിച്ച പ്രശസ്ത
വാഗ്ഗേയകാരനും വയലിനിസ്റ്റും ആയിരുന്ന ലാൽഗുഡി ജയരാമനെയും (സെപ്റ്റംബർ17,1930 - ഏപ്രിൽ 22, 2013)

അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെഴാമത്തെ രാഷ്ട്രപതി ആയിരുന്ന റിച്ചാർഡ് മിൽഹൌസ് നിക്സണിനെയും
 (1913 ജനുവരി 9- 1994 ഏപ്രിൽ 22)

publive-image


ചരിത്രത്തിൽ ഇന്ന് …
*********

1500 - പോർച്ചുഗീസ് സഞ്ചാരിയായ പെഡ്രോ കബ്രാൾ, ബ്രസീലിലെത്തിയ ആദ്യ യുറോപ്യനായി.

1915 - ഒന്നാം ലോകമഹായുദ്ധത്തിൽ ആദ്യമായി രാസായുധം പ്രയോഗിച്ചു. രണ്ടാം സൈപ്രസ്‌ യുദ്ധത്തിൽ ആയുധമായി ക്ലോറിൻ വാതകം പ്രയോഗിച്ചു.

publive-image

1945 - രണ്ടാം ലോകമഹായുദ്ധം: റെഡ് ആർമിയുടെയും പോളിഷ് ഫസ്റ്റ് ആർമിയുടെയും സൈനികർ സക്‌സെൻ ഹൗസൻ കോൺസെൻട്രേഷൻ ക്യാമ്പ് മോചിപ്പിച്ചു . 

1948 - അറബ്-ഇസ്രായേൽ യുദ്ധം : തുറമുഖ നഗരമായ ഹൈഫ ജൂത സൈന്യം പിടിച്ചെടുത്തു .publive-image

1951 - കൊറിയൻ യുദ്ധം : കപ്യോങ് യുദ്ധത്തിൽ റോയൽ ഓസ്‌ട്രേലിയൻ റെജിമെന്റും രാജകുമാരി പട്രീഷ്യയുടെ കനേഡിയൻ ലൈറ്റ് ഇൻഫൻട്രിയും സംരക്ഷിച്ച സ്ഥാനങ്ങൾ ചൈനീസ് പീപ്പിൾസ് വോളണ്ടിയർ ആർമി ആക്രമിക്കാൻ തുടങ്ങി .

1954 - റെഡ് സ്കയർ : സാക്ഷികൾ സാക്ഷ്യപ്പെടുത്താൻ തുടങ്ങി, ആർമി-മക്കാർത്തി ഹിയറിംഗുകളുടെ തത്സമയ ടെലിവിഷൻ കവറേജ് ആരംഭിക്കുന്നു.

1969 - ബ്രിട്ടീഷ് യാട്ട്‌സ്മാൻ സർ റോബിൻ നോക്‌സ്-ജോൺസ്റ്റൺ സൺഡേ ടൈംസ് ഗോൾഡൻ ഗ്ലോബ് റേസിൽ വിജയിക്കുകയും ലോകത്തെ ആദ്യത്തെ സോളോ നോൺ-സ്റ്റോപ്പ് പ്രദക്ഷിണം പൂർത്തിയാക്കുകയും ചെയ്തു.publive-image

1969 - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) രൂപീകരണം കൊൽക്കത്തയിൽ നടന്ന ബഹുജന റാലിയിൽ പ്രഖ്യാപിച്ചു.

1970 - ആദ്യത്തെ ഭൗമദിനം ആചരിച്ചു

1977 - തത്സമയ ടെലിഫോൺ ഗതാഗതത്തിനായി ഒപ്റ്റിക്കൽ ഫൈബർ ആദ്യമായി ഉപയോഗിച്ചു.

1992 - മെക്സിക്കോയിലെ ഗ്വാഡലജാരയിൽ തെരുവുകളിലൂടെ ഗ്യാസ് പൊട്ടിത്തെറിച്ച് 206 പേർ മരിച്ചു.publive-image

1993 - പതിനെട്ടുകാരനായ സ്റ്റീഫൻ ലോറൻസ് എൽതാമിലെ വെൽ ഹാളിൽ ബസ് കാത്തുനിൽക്കുമ്പോൾ വംശീയ പ്രേരിത ആക്രമണത്തിൽ കൊല്ലപ്പെട്ടു .

1993 - വെബ് ബ്രൗസർ ആയ മൊസൈക് 1.0 പുറത്തിറങ്ങി.publive-image

2005 - രണ്ടാം ലോക മഹായുദ്ധത്തിലെ ചെയ്തികള്‍ക്ക് ജപ്പാന്‍ പ്രധാനമന്ത്രി ജുനിചിരോ കൊയിസൂമി മാപ്പ് പറഞ്ഞു

2006 - നേപ്പാളിലെ ഗ്യാനേന്ദ്ര രാജാവിനെതിരെ ജനാധിപത്യവാദികൾ നടത്തിയ പ്രക്ഷോഭത്തിനു നേരെ സുരക്ഷാസേന വെടിയുയർത്ത് 243 പേർക്ക് പരിക്കേറ്റു

2016 -  ആഗോളതാപനത്തിനെതിരെ പോരാടാൻ സഹായിക്കുന്ന പാരീസ് ഉടമ്പടി ഒപ്പുവച്ചു,publive-image

2020 - മെൽബണിലെ ഈസ്റ്റേൺ ഫ്രീവേയിൽ അതിവേഗ ഡ്രൈവറോട് സംസാരിക്കുന്നതിനിടെ നാല് പോലീസ് ഉദ്യോഗസ്ഥർ ട്രക്ക് ഇടിച്ച് മരിച്ചു , ഇത് വിക്ടോറിയ പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ പോലീസ് ജീവിത നഷ്ടത്തെ അടയാളപ്പെടുത്തിpublive-image

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment