/sathyam/media/media_files/2025/06/15/gD68xch5ICmL5dJraE5M.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ല വർഷം 1200
മിഥുനം 1
തിരുവോണം / ചതുർത്ഥി
2025 ജൂൺ 15,
ഞായർ
ഇന്ന്;
*ലോക കാറ്റ് ദിനം ![Global wind Day ; ചരിത്രത്തിലുടനീളം തങ്ങളുടെ ജീവിതത്തിൽ പല തരത്തിൽ മനുഷ്യർ ഉപയോഗിച്ചിട്ടുള്ള ഒരു സുപ്രധാന ഊർജ്ജ പ്രതിഭാസമാണ് കാറ്റ്. കാറ്റിന്റെ ഈ ശക്തി കണ്ട് മനുഷ്യർ പല പുരാണ കഥകൾക്കും കഥാപാത്രങ്ങൾക്കും രൂപം നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ സ്വന്തം ദൈവങ്ങൾക്ക് പോലും ഈ കാറ്റിൻ്റെ പേരുകൾ നൽകുകയും ചെയ്തിട്ടുണ്ട്. കാറ്റിന്റെ നിലനിൽപ്പ് ഭൂമിയുടെ താപനിലയെത്തന്നെ നിയന്ത്രിക്കുകയും, ഭൂപ്രകൃതിയെ രൂപപ്പെടുത്തുകയും, വിത്തുകൾ പരാഗണം നടത്തുന്നതിലൂടെ ജൈവവൈവിധ്യത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, കടലിനു കുറുകെ കപ്പലുകളെ വരെ തള്ളിനീക്കാൻ കഴിവുള്ള ഈ കാറ്റിനെ അന്നു മുതൽ ഇന്നുവരെ ഒരു വലിയ ഊർജ്ജ സ്രോതസ്സായി കണ്ട മനുഷ്യർ, അതിൻ്റെ അടിസ്ഥാനത്തിൽ 2007-ൽ, യൂറോപ്യൻ വിൻഡ് എനർജി അസോസിയേഷൻ രൂപീകരിച്ചു ആ അസോസിയേഷൻ്റെ തീരുമാനപ്രകാരം ജൂൺ 15 ന് നാമിന്ന് ആഗോള കാറ്റ് ദിനമായി ആചരിച്ചു വരുന്നു. ]
/sathyam/media/media_files/2025/06/15/89fcbf9c-e9de-4d98-b422-df21766394b2-415665.jpeg)
* ലോക വൃദ്ധശകാര അവബോധ ദിനം ![ World Elder Abuse Awareness Day; പ്രായമായവരോട് മോശമായി പെരുമാറുന്ന ഒരു രീതി ഈയിടെയായി ഗണ്യമായി വർദ്ധിച്ചു വരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രായമായവരെ സംരക്ഷിക്കേണ്ടതിൻ്റെയും പിന്തുണയ്‌ക്കേണ്ടതിൻ്റെയും ആവശ്യം ഉയർത്തിക്കാട്ടുന്നതിന് വേണ്ടി ഒരു ദിനം." പ്രായമായവർ നേരിടുന്ന ഇത്തരം ദുരുപയോഗം, അവഗണന, ചൂഷണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനാചരണം ലക്ഷ്യമിടുന്നു.]/sathyam/media/media_files/2025/06/15/6f496e22-0d16-4b5e-8ce8-6123fa6f75cb-484464.jpeg)
* International Women in Mining Day ![അന്താരാഷ്ട്ര വനിതാ ഖനന ദിനം -ഭൂമിയ്ക്കടിയിൽ പര്യവേക്ഷണം നടത്തുന്ന സ്ത്രീകളെക്കുറിച്ച് ഒരു ദിനം. വ്യവസായങ്ങളെയും സമൂഹങ്ങളെയും രൂപപ്പെടുത്തുന്നവർ, ഏതൊരു സമൂഹത്തിനും ഏതൊരു പ്രദേശത്തിനും ഏതൊരു രാജ്യത്തിനും അത്യാവശ്യമായി വേണ്ട പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ് ഖനനം. ആ പ്രവൃത്തി ചെയ്യുന്നവർക്ക് വേണ്ടി ഒരു ദിനാചരണം. ]
* International Working Animal Day |[ലോകമെമ്പാടുമുള്ള ജോലി ചെയ്യുന്ന മൃഗങ്ങൾ; അഥവാ മനുഷ്യർക്കു വേണ്ടി ജോലിയെടുക്കുന്ന മൃഗങ്ങൾ ഈ സമൂഹത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഒരു ദിനം.കൃഷിയ്ക്കും സവാരി ചെയ്യുന്നതിനും ഗ്രാമപ്രദേശങ്ങളിലേക്ക് ഭക്ഷണവും വെള്ളവും കൊണ്ടുപോകുന്നതിനും വരെ നാം ഉപയോഗിയ്ക്കുന്ന നിരവധി മൃഗങ്ങളെ കുറിച്ച് അറിയാൻ അവയ്ക്ക് ലഭിയ്ക്കേണ്ട ആരോഗ്യ പരിചരണങ്ങളെക്കുറിച്ച് ബോധമുണ്ടാക്കുവാൻ, ഒരു ദിനം. ]/sathyam/media/media_files/2025/06/15/73c00434-37c1-4945-ae61-65cbd8158021-854590.jpeg)
* യു.കെ : മാഗ്ന കാർട്ട ദിനം /sathyam/media/media_files/2025/06/15/89ab7c02-1562-4623-9521-eaa33e8cf79e-308251.jpeg)
1947-ൽ, ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുണ്ടായിരുന്ന അമേരിക്കയിലും ഇന്ത്യയിലും അടക്കമുള്ള നിരവധി രാജ്യങ്ങളിൽ മാഗ്നകാർട്ടാ ദിനം ഒരു പൊതുഅവധി ആക്കണമെന്ന് നിർദ്ദേശിച്ചു. ശീതയുദ്ധത്തിൻ്റെ ആദ്യ വർഷങ്ങളിൽ കൊണ്ടുവന്ന ഈ നിർദ്ദേശം പാശ്ചാത്യ ലോകത്തെ സ്വാതന്ത്ര്യത്തിൻ്റെയും സാഹോദര്യത്തൻ്റെയും സമത്വത്തിൻ്റെയും കാരണങ്ങൾ കാണിച്ച് ഒന്നിപ്പിച്ച് യുദ്ധം വിജയിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു.]
*ട്രിനിറ്റി ഞായറാഴ്ച ![ക്രിസ്തുമതത്തിന്റെ ഏറ്റവും ആഴമേറിയ വിശ്വാസങ്ങളിലൊന്നിലേക്ക് ഈ ത്രിത്വ ഞായറാഴ്ച വെളിച്ചം വീശുന്നു: പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ നിലകളിൽ ദൈവം നിലനിൽക്കുന്നു എന്നതാണ് ഇതിലെ പ്രധാന സങ്കല്പം. ത്രിത്വം എന്നറിയപ്പെടുന്ന ഈ ആശയം അമ്പരപ്പിക്കുന്നതായി തോന്നിയേക്കാം - മൂന്ന് വ്യത്യസ്ത വ്യക്തികൾ, എന്നാൽ ഒരു ദൈവം. ഇത് ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ എന്നീ മൂന്ന് ദൈവങ്ങളെക്കുറിച്ചല്ല, മറിച്ച് മൂന്ന് തരത്തിൽ അനുഭവിച്ചറിയപ്പെടുന്ന ഒരു ദൈവം അതിനെക്കുറിച്ചാണ്.]/sathyam/media/media_files/2025/06/15/4e8a5dae-50af-4ebf-9c8e-dd790188114e-779422.jpeg)
*പ്രകൃതി ഫോട്ടോഗ്രാഫി ദിനം ![ ഓരോ ഫോട്ടോയും ഓരോ അനുഭവമാണ്, ഓരോ അനുഭവവും അനുസ്മരിയ്ക്കപ്പെടേണ്ടതാണ്, അതിനാൽത്തന്നെ ഏതൊരു അനുഭവവും അനുസ്മരിയ്ക്കാനായി ഓരോ ഫോട്ടോഗ്രാഫും ആവശ്യമാണ്. അതിനാൽ തന്നെ ഈ
ഫോട്ടോഗ്രാഫിയ്ക്കും ഒരു ദിനം ]/sathyam/media/media_files/2025/06/15/86c89962-eb75-498c-9c22-260d631ee8bf-588483.jpeg)
* UK ; Beer Day Britain ;
* കോസ്റ്റ റിക്ക : വൃക്ഷാരോപണ ദിനം !
* ഡെൻമാർക്ക് വാൾഡെമാർ / പുനരേകീകരണ ദിനം !
* ഇറ്റലി: എഞ്ചിനീയേഴ്സ് ഡേ !
* അസർബൈജാൻ: ദേശീയ മോചന ദിനം !
* USA;
*ദേശീയ പുഞ്ചിരി പവർ ദിനം ![National Smile Power Dayജൂൺ 15-ന് ദേശീയ സ്‌മൈൽ പവർ ദിനത്തിൽ നാം പുഞ്ചിരിക്കുന്നു, നമ്മുടെ പുഞ്ചിരി മറ്റൊരാളെ ചിരിപ്പിക്കുന്ന മറ്റൊരു വ്യക്തിയെ ചിരിപ്പിക്കും.]
*ഡംപ് ദി പമ്പ് ഡേ ![National Dump the Pump Dayബൈക്കിംഗ് നിങ്ങൾക്ക് നിസ്സംശയമായും മികച്ചതാണ്, കൂടാതെ ഇക്കാലത്ത് പൊതുഗതാഗതത്തിൻ്റെ പല രൂപങ്ങളും പ്രൊപ്പെയ്ൻ അല്ലെങ്കിൽ ഇലക്ട്രിക് പോലും ഉപയോഗിക്കുന്നു. ഡംപ് ദി പമ്പ് ഡേ പമ്പിൽ നിന്ന് നിങ്ങൾക്കും ലോകത്തിനും ഒരു ഇടവേള നൽകാനും ലോകത്തെ മാറ്റിമറിക്കാൻ തുടങ്ങാനും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.]/sathyam/media/media_files/2025/06/15/69f70fba-9f77-4bb2-b922-d44219396892-256625.jpeg)
*ദേശീയ ലോബ്‌സ്റ്റർ ദിനം![നിങ്ങൾ വളരെക്കാലമായി ലോബ്‌സ്റ്ററിന്റെ ആരാധകനോ കടൽ ഭക്ഷണത്തോട് ഇപ്പോഴും മടിയനോ ആകട്ടെ, ഇപ്പോൾ ഈ ക്ലാസിക് സമുദ്ര വിഭവം പരീക്ഷിച്ചു നോക്കാനുള്ള സമയമായി.എല്ലാവരും സമുദ്രവിഭവങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്നത് ശരിയാണ്, പക്ഷേ ഇത് നിങ്ങൾ പര്യവേക്ഷണം ചെയ്യേണ്ട, ഉപയോഗിക്കപ്പെടാത്ത ഒരു പാചക നിധിശേഖരമാണെന്നതും സത്യമാണ്. ]
. ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
''നാമം ചൊല്ലണമെന്തോ
ചിലതു പഠിക്കണം
കേവലമിതേയുള്ളൂ
കൗമാര നിബന്ധന.
കെട്ടുകെട്ടായിത്താങ്ങി-
പ്പുസ്തകം ചുമക്കണ്ടാ
മുട്ടിയെത്തുമാച്ചൊട്ട-
വണ്ടി കാത്തിരിക്കണ്ടാ.
മുട്ടിനും കണംകാല്‍ക്കും
കഴപ്പുണ്ടാക്കും ബൂട്ടു-
ചട്ട പേറണ്ടാ, ഹന്ത-
യെന്തൊരാനന്ദം ബാല്യം!''
. [ - കടത്തനാട്ട് മാധവിയമ്മ ]
*********
/sathyam/media/media_files/2025/06/15/2ac4b666-980b-47ff-92ac-0443cdf2ccf6-635517.jpeg)
ഇന്നത്തെ പിറന്നാളുകാർ
**********
പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന് ശ്രമിച്ച പ്രമുഖരിൽ ഒരാളും അഹമ്മദ്നഗർ ജില്ലയിലെ "റാലിഗാൻസിദ്ദി " എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയ അണ്ണാ ഹസാരെയെന്ന് അറിയപ്പെടുന്ന കിഷൻ ബാപ്പത് ബാബുറാവു ഹസാരെയുടേയും (1940), /sathyam/media/media_files/2025/06/15/439c6937-be4c-4b10-b4a8-07ee37df0fb5-674657.jpeg)
സീറോ മലങ്കര കത്തോലിക്കാ സഭയുടെനിയുക്ത പ്രഥമ നിയുക്ത കർദ്ദിനാളും ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും കാതോലിക്കോസുമായ മോറോൻ മാർ ബസേലിയോസ് ക്ലീമിസിന്റെയും (1959),
എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഐ ജി , ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂൾ, ഭൂമി മലയാളം, കോളേജ് ഡെയ്സ്, 72 മോഡൽ, വർഷം, ലാവണ്ടർ തുടങ്ങിയ ചിത്രങളിലും അഭിനയിച്ചിട്ടുള്ള, ഒപ്പം മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലെ അവതാരകൻ കൂടിയായ ഗോവിന്ദ് പദ്മസൂര്യയുടേയും (1987),/sathyam/media/media_files/2025/06/15/133807b5-1ecd-474c-a034-d5628c277490-492061.jpeg)
സി.പി.ഐ.എം. പാലക്കാട് ജില്ല കമ്മിറ്റി അംഗം, ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നിയമസഭ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കെ.എസ്. സലീഖയുടെയും (1961),
മിത്തൽ സ്റ്റീൽ എന്ന കമ്പനിയുടെ സ്ഥാപകനും, ആർസെലൊർ മിത്തൽ എന്ന കമ്പനിയുടെ ചെയർമാനും ഇപ്പോൾ ഇംഗ്ലണ്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായിയും ആയ ലക്ഷ്മി മിത്തൽ എന്ന ലക്ഷ്മി നിവാസ് മിത്തലിൻ്റെയും (1950),
2012 മുതൽ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായ ഷി ജിൻ പിൻങ്ങിന്റെയും (1953),/sathyam/media/media_files/2025/06/15/300ad5db-4fd0-4382-a69a-b2f780d22a30-463507.jpeg)
ലിവർപൂളിനു വേണ്ടി കളിക്കുന്ന ഈജിപ്റ്റിലെ പ്രൊഫഷണൽ ഫുട്ബാൾ കളിക്കാരൻ മൊഹമ്മദ് സാലായുടെയും (1992) ജന്മദിനം !
**********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**********
കുട്ടികൃഷ്ണമാരാർ ജ. (1900 -1973),
പരുമല തിരുമേനി ജ. (1848-1902)
കടത്തനാട്ട് മാധവിയമ്മ ജ. (1909 -1999)
തോമസ് പോൾ ജ. (1889-1933)
എം എന്‍ കുറുപ്പ് ജ. (1927-2006)
മലേഷ്യ വാസുദേവൻ ജ. (1944 -2011)
എം അച്യുതൻ ജ. (1930-2017)
ഉസ്താദ് സിയ ഫരീദുദ്ദീൻ ദാഗർ ജ. (1932 -2013),
കൊബയാഷി ഇസ്സ ജ. ( 1763-1828)
മാർഗരറ്റ് അബ്ബോട്ട് ജ. (1878 -1955 )
ഇല്ലിസറോവ് ജ. (1921-1992 )/sathyam/media/media_files/2025/06/15/7123ae1b-540d-49e6-ab34-d270e44f2e28-461012.jpeg)
പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനും, താപസവര്യൻ , അനുഗൃഹീത പ്രഭാഷകൻ, മികച്ച അജപാലകൻ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രഖ്യാപിത പരിശുദ്ധൻ പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് (ജൂൺ 15, 1848 - നവംബർ 2, 1902),
സാഹിത്യ പ്രണയികൾ എന്ന് മലയാള സാഹിത്യകാരന്മാരെ പറ്റി നാലു ഭാഗങ്ങളായി പുസ്തകം രചിച്ചതോമസ് പോൾ ( ജൂൺ 15, 1889-ഫെബ്രുവരി 17 , 1933)
/sathyam/media/media_files/2025/06/15/3048e5b0-2c46-4e1f-8ec1-469c3e51353c-711522.jpeg)
വിമർശനത്തെ സർഗാത്മക കലയാക്കി മാറ്റുകയും . "കല കലയ്ക്കു വേണ്ടി", "കല ജീവിതതത്തിനു വേണ്ടി" എന്ന രണ്ടു വാദമുഖങ്ങളുടെ ഇടയിൽ "കല ജീവിതം തന്നെ" എന്ന വാദം അവതരിപ്പിക്കുകയും, വിമർശനം പക്ഷപാതപരമായിരിക്കണം എന്നും പക്ഷപാതപരമല്ലാത്ത വിമർശനം, വിമർശകന്റെ വ്യക്തിത്വം അലിഞ്ഞു ചേരാഞ്ഞതിനാൽ നിർജീവം ആയിരിക്കുമെന്നും വിശ്വസിച്ചിരുന്ന പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാർ ( ജൂൺ 15, 1900 - ഏപ്രിൽ 6, 1973),
സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള കവയിത്രി കടത്തനാട്ട് മാധവിയമ്മ (1909 ജൂൺ 15-24 ഡിസംബർ1999),
/sathyam/media/media_files/2025/06/15/a58d9366-9e6d-475f-bb66-ef7738e9ac79-379737.jpeg)
കവിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എം എന്‍ കുറുപ്പ് (1927 ജൂൺ 15-2006 ജൂലൈ 9),
ചെറുപ്രായത്തിൽ തന്നെ മലേഷ്യയിലെ പ്രാദേശിക തമിഴ് നാടകസംഘങ്ങളിൽ ഗായകനായും അഭിനേതാവായും ഇദ്ദേഹം ജീവിതം ആരംഭിക്കുകയും പിന്നീട് ചെന്നൈയിൽ വന്ന് തമിഴ്‌സിനിമകളിൽ 8000 ത്തോളം ഗാനങ്ങൾ ആലപിക്കുകയും 85 ഓളം ചലച്ചിത്രങ്ങളിലും ടി.വി സീരിയലുകളിലും അഭിനയിക്കുകയും കൂടാതെ മലയാളത്തിലും ഹിന്ദിയിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും പാടുകയും ചെയ്ത മലയാളിയായ മലേഷ്യ വാസുദേവൻ (1944 ജൂൺ 15-2011 ഫെബ്രുവരി 20),/sathyam/media/media_files/2025/06/15/76720131-bbdf-4e09-a484-f7d8b86b918f-948279.jpeg)
സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള, മഹാരാജ കോളേജ് റിട്ടയേർട് പ്രഫസറും മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജാമാതാവും, പന്ത്രണ്ടോളം കൃതികൾ രചിച്ച സാഹിത്യകാരൻ എം അച്യുതൻ (1930 ജൂൺ 15- 2017 ഏപ്രിൽ -09)
പ്രമുഖനായ ദ്രുപദ് ഗായകനും ഉദയ്പുർ രാജാവ് മഹാറാണ ഭൂപൽ സിങ്ങിന്റെ ആസ്ഥാന സംഗീതജ്ഞനായിരുന്ന ഉസ്താദ് സിയാവുദ്ദീൻ ദാഗറിന്റെ മകനും ദ്രുപദിലെ ദഗർബാനി സംഗീത ശാഖയുടെ പ്രചാരകനും പ്രമുഖ ഹിന്ദുസ്ഥാനി ദ്രുപദ് ഗായകനുമായിരുന്ന ഉസ്താദ് സിയ ഫരീദുദ്ദീൻ ദാഗർ(15 ജൂൺ 1932 - 8 മേയ് 2013),
/sathyam/media/media_files/2025/06/15/37619fae-4e46-46d9-83e2-56905c848311-182289.jpeg)
ദീർഘമായ തന്റെ സാഹിത്യസപര്യക്കിടയിൽ ഇരുപതിനായിരത്തോളം ഹൈക്കു രചിച്ച ( മിക്കവയും ചെറുപ്രാണികളെയും ജന്തുജീവികളെയും പരാമർശിച്ച് ) ഒരു ജാപ്പനീസ് കവിയും ബുദ്ധ സന്യാസിയുമായിരുന്ന കൊബയാഷി ഇസ്സ ( ജൂൺ 15, 1763 – ജനുവരി 5, 1828),
1900 ലെ പാരീസ് ഒളിമ്പിക്സിൽ വനിതകൾക്കായുള്ള ഗോൾഫ് മത്സരത്തിൽ ഒളിമ്പിക്സിൽ 47 പോയൻറ്റോടെ ഒന്നാം സ്ഥാനം നേടുകയും, ഏതെങ്കിലും ഒരു ഇനത്തിൽ സമ്മാനം നേടുന്ന ആദ്യ അമേരിക്കൻ വനിതയായ മാർഗരറ്റ് ഇവ്സ് അബ്ബോട്ട് (1878 ജൂൺ 15-1955 ജൂൺ 10),
എല്ലുകളുടെ വൈകല്യം പരിഹരിയ്ക്കുന്നതിനും, എല്ലുകളുടെ നീളം കൂട്ടുന്നതിനും ഇല്ലിസറോവ് അപ്പാരറ്റസ് എന്ന സംവിധാനം കണ്ടുപിടിച്ച സോവ്യറ്റ് ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഗാവ്രിൽ ഇല്ലിസറോവ്( 15 ജൂൺ 1921 – 24 ജൂലൈ 1992 ),
/sathyam/media/media_files/2025/06/15/bef77f70-a29a-4491-a3b6-4fb0ab0922bc-506951.jpeg)
**********
ഇന്നത്തെ സ്മരണ !!!
********
ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ മ. (1877-1949)
സത്യൻ മ. (1912 -1971)
ചാത്തന്നൂർ മോഹൻ മ. (1953 - 2016 )
ബി എം സി നായർ മ. (1941-2018)
പദ്മജ രാധാകൃഷ്ണനേയും മ. (1952-.2020),
ഡോ. കാവാലം ഐസക്ക് മ. 2016
ഗോപീചന്ദ് നാരംഗ് മ. (1931-2022)
കെ. ഹസ്സൻ ഗാനി മ. (1915 -1983)
ഡോ. രാജാ സർ അണ്ണാമലച്ചെട്ടിയാർ മ. (1881-1948)
മണിവണ്ണൻ മ. ( 1954-2013)/sathyam/media/media_files/2025/06/15/c3cfc5fa-1b45-4346-bf71-161396ed4d91-221019.jpeg)
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായ കവിത്രയത്തിൽ ഒരാളും, കവി എന്നതിനു പുറമേ ചരിത്രകാരനായും, തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച, മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15),
തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാള സിനിമാരംഗത്ത് മുടിചൂടാമന്നനായി വാണ അഭിനേതാവ് മാനുവേൽ സത്യനേശൻ നാടാർ എന്ന സത്യൻ (നവംബർ 9, 1912 - ജൂൺ 15, 1971),/sathyam/media/media_files/2025/06/15/b8d8a216-4ae4-4fad-9f43-7fa87b03ceaa-320968.jpeg)
മുൻ ഇന്ത്യൻ സ്ഥാനപതിയും സാഹിത്യകാരനും മലയാളത്തിൽ ഏറ്റവും ശ്രദ്ധേയമായ കലിക എന്ന മാന്ത്രിക നോവൽ,കാപ്പിരികളുടെ രാത്രി', 'ഹൈമവതി', വേലൻ ചെടയൻ തുടങ്ങിയ രചനകളുടെ കർത്താവുമായിരുന്ന ബി എം സി നായർ IFS (മെയ് 20, 1941-2018 ജൂൺ 15),
ഗാനരചയിതാവും അന്തരിച്ച സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യയുമായ പദ്മജ രാധാകൃഷ്ണൻ (1952-ജൂൺ 15,.2020),
രഹസ്യങ്ങളുടെ കോട്ട, ജ്വാലാമുഖികള്‍ തുടങ്ങിയ കൃതികളുടെ രചയിതാവ് കാവാലം ഐസക്ക്. (- ജൂൺ 15, 2016),
/sathyam/media/media_files/2025/06/15/ad24e86a-409d-4706-8bf1-51cd616a5d5b-734514.jpeg)
ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ ഏ​റെ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന ഉ​ർ​ദു പ​ണ്ഡി​ത​നും ഭാ​ഷാ​ശാ​സ്ത്ര​ജ്ഞ​നും സാഹിത്യ സൈദ്ധാന്തികനും സാ​ഹി​ത്യവി​മ​ർ​ശ​കനും മുൻ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനും ആയിരുന്ന പ്രൊഫ. ഗോപി ചന്ദ് നാരംഗ് (11 ഫെബ്രുവരി 1931- ജൂൺ 15, 2025),
മലയാളനാടക ഗാനരചയിതാവും കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹൻ (1953 - 2016 ജൂൺ 15)
എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ (1960-62), മുസ്ലീം ലീഗ് നിയമസഭാകക്ഷി ഉപനേതാവ്, മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ് (ജൂൺ 1961 - നവംബർ 1961), മുസ്ലീം ലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കോട്ടയം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ മുനിസിപ്പൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിലെ മുസ്ലീം ലീഗ് പ്രവർത്തകനായ കെ. ഹസ്സൻ ഗാനി (17 ജൂൺ 1915 - 15 ജൂൺ 1983),/sathyam/media/media_files/2025/06/15/aca0ba07-7fc2-4a17-93f3-526dfc6c65dd-999032.jpeg)
അണ്ണാമലൈ സർവകലാശാലയുടെ സ്ഥാപകനും,ഇന്ത്യൻ ബാങ്കിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളും, 1921-ൽ ഇമ്പീരിയൽ ബാങ്ക് ആരംഭിച്ചപ്പോൾ അതിന്റെ ഒരു ഗവർണറും,മദ്രാസ് ലെജിസ്ളേറ്റീവ് കൌൺസിൽ അംഗവും, സാമൂഹിക സാമ്പത്തിക രംഗങ്ങളിലെല്ലാം പ്രവർത്തിച്ചു വിജയം കൈവരിക്കുകയും ചെയ്ത ഡോ. രാജാ സർ അണ്ണാമലച്ചെട്ടിയാർ (1881 സെപ്റ്റംബർ 30 -1948 ജൂൺ 15),/sathyam/media/media_files/2025/06/15/c8e83465-a42d-41c8-808e-048d13db488a-606601.jpeg)
.
നാനൂറോളം തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ച നടനും 50 ഓളം ചിത്രങ്ങളിൽ സംവിധായകനു മായിരുന്ന മണിവണ്ണൻ( ജൂലൈ 31, 1954-ജൂൺ 15, 2013),
ചരിത്രത്തിൽ ഇന്ന്…
*********
763 - ബി.സി - അസേറിയക്കാർ സൂര്യഗ്രഹണം രേഖപ്പെടുത്തി. മെസപ്പോട്ടോമിയൻ സംസ്കാരത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിന് ഇത് ഉപയോഗിച്ചു വരുന്നു./sathyam/media/media_files/2025/06/15/b0e5f5c6-d115-47de-9295-a9a322dd72ba-858646.jpeg)
1215 - ജോൺ ചക്രവർത്തി മാഗ്നാകാർട്ടയിൽ ഒപ്പു വെച്ചു.
1667 - ഡോ. ബീൻ-ബാപ്ടൈസ് ഡെനീസിന്റെ നേതൃത്വത്തിൽ ആദ്യത്തെ രക്തം മാറ്റിവെക്കൽ നടന്നു.
1752 - ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ മിന്നലാണ് വൈദ്യുതി എന്ന് തെളിയിച്ചു./sathyam/media/media_files/2025/06/15/d590dadf-af2b-470b-aec3-d47ab2e1c624-453635.jpeg)
1808 - ജോസഫ് ബൊണാപാർട്ട് സ്പെയിനിന്റെ രാജാവായി.
1834 - സ്വാതിതിരുനാൾ തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ തുടങ്ങി.
1844 - റബ്ബറിന്റെ ശക്തി വർദ്ധിപ്പിക്കുന്ന വൾക്കനൈസേഷൻ എന്ന സംവിധാനത്തിന് ചാൾസ് ഗുഡ്‌ഇയർ പേറ്റന്റ് നേടി.
/sathyam/media/media_files/2025/06/15/df6fe806-a3ce-4d2b-8bd0-3a87c50959be-224850.jpeg)
1904 - ന്യൂയോർക്ക് നഗരത്തിലെ ഈസ്റ്റ് റിവറിൽ എസ്എസ് ജനറൽ സ്ലോകം എന്ന സ്റ്റീം ബോട്ടിലുണ്ടായ തീപിടിത്തത്തിൽ 1,000 പേർ മരിച്ചു.
1911 - ഐ.ബി.എം. പ്രവർത്തനം ആരംഭിച്ചു.
1919 - അറ്റ്ലാന്റിക്കിനു കുറുകെ വിമാനം പറത്തി. (1919 മെയ് 8 നും 31 നും ഇടയിൽ, കർട്ടിസ് സീപ്ലെയിൻ ൺച്-4 യുഎസിൽ നിന്ന് ന്യൂ ഫൗണ്ട്‌ലാൻഡിലേക്കും പിന്നീട് അസോറസിലേക്കും പോർച്ചുഗലിലേക്കും ഒടുവിൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്കും അറ്റ്ലാന്റിക് കടത്തി .)/sathyam/media/media_files/2025/06/15/e4dd3cc3-cd81-4941-b3e2-a60e725426c8-782950.jpeg)
1916 - യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് വുഡ്രോ വിൽസൺ ബോയ് സ്കൗട്ട്സ് ഓഫ് അമേരിക്കയെ ഉൾക്കൊള്ളുന്ന ബില്ലിൽ ഒപ്പുവച്ചു , ഫെഡറൽ ചാർട്ടർ ഉള്ള ഏക അമേരിക്കൻ യുവജന സംഘടനയായി അവരെ മാറ്റി.
1919 - ജോൺ അൽകോക്കും ആർതർ ബ്രൗണും അയർലണ്ടിലെ കൗണ്ടി ഗാൽവേയിലെ ക്ലിഫ്ഡനിൽ എത്തിയപ്പോൾ അറ്റ്ലാൻ്റിക് സമുദ്രത്തിലെ ആദ്യത്തെ നോൺസ്റ്റോപ്പ് ഫ്ലൈറ്റ് പൂർത്തിയാക്കി.
1920 - 1920-ലെ ഷ്ലെസ്വിഗ് ഹിതപരിശോധനയെത്തുടർന്ന് വടക്കൻ ഷ്ലെസ്വിഗ് ജർമ്മനിയിൽ നിന്ന് ഡെന്മാർക്കിലേക്ക് മാറ്റി.
1921 - ബെസ്സി കോൾമാൻ തൻ്റെ പൈലറ്റ് ലൈസൻസ് നേടി, ആഫ്രിക്കൻ-അമേരിക്കൻ വംശജയായ ആദ്യത്തെ വനിതാ പൈലറ്റായി.
1934 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് നാഷണൽ പാർക്ക് സ്ഥാപിതമായി.
1936 - വിക്കേഴ്സ് വെല്ലിംഗ്ടൺ ബോംബറിൻ്റെ ആദ്യ വിമാനം ./sathyam/media/media_files/2025/06/15/f955030c-b3c4-4fa9-8b2a-449a04ce7f50-176193.jpeg)
1937 - കാൾ വീൻ്റെ നേതൃത്വത്തിലുള്ള ഒരു ജർമ്മൻ പര്യവേഷണസംഘം നംഗ പർബത്തിൽ ഉണ്ടായ ഹിമപാതത്തിൽ പതിനാറ് അംഗങ്ങളെ നഷ്ടപ്പെട്ടു . 8000 മീറ്റർ കൊടുമുടിയിൽ സംഭവിക്കുന്ന ഏറ്റവും മോശമായ ഒറ്റ ദുരന്തമാണിത് .
1940 - രണ്ടാം ലോകമഹായുദ്ധം : ഓപ്പറേഷൻ ഏരിയൽ ആരംഭിച്ചു: പാരീസും രാജ്യത്തിൻ്റെ ഭൂരിഭാഗവും ജർമ്മനി പിടിച്ചെടുത്തതിനെത്തുടർന്ന് സഖ്യസേന ഫ്രാൻസ് ഒഴിപ്പിക്കാൻ തുടങ്ങി./sathyam/media/media_files/2025/06/15/c25f170e-759d-4bf9-ac28-32cc428ae67b-165126.jpeg)
1954 - യു.ഇ.എഫ്.എ. സ്വിറ്റ്സർലാന്റിലെ ബസ്സൽസിൽ രൂപവത്കരിച്ചു.
1949 - നാഷണൽ ബുക്ക് സ്റ്റാൾ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ ലയിച്ചു./sathyam/media/media_files/2025/06/15/dc23658d-608b-4b3d-a629-e8ccd09d16fb-847771.jpeg)
1969 - ദേശാഭിമാനി വാരിക, തുടക്കം.
1996 - മാഞ്ചസ്റ്ററിലുണ്ടായ ഭീകര ബോംബാക്രമണത്തിൽ 200-ൽ അധികം പേർക്ക് പരിക്കു പറ്റി.
2001 - ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ രൂപീകരിച്ചു .
2007 - ഫിൻലാൻഡിലെ ലൗക്കയിലെ ലിവെസ്‌റ്റോറിൽ നോക്കാക്കിവി അമ്യൂസ്‌മെന്റ് പാർക്ക് തുറന്നു . /sathyam/media/media_files/2025/06/15/e4be4faf-f4ad-49f3-a976-37a060ce9cbb-772226.jpeg)
2012 - നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ നേരിട്ട് നടന്ന് വിജയിച്ച ആദ്യത്തെ വ്യക്തിയായി നിക്ക് വാലൻഡ .
2013 - പാകിസ്ഥാൻ നഗരമായ ക്വറ്റയിൽ ബസിൽ ബോംബ് പൊട്ടിത്തെറിച്ച് 25 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
/sathyam/media/media_files/2025/06/15/e6a39410-ed82-4535-8641-0b9e3cf871e1-568298.jpeg)
2022 - മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിന് അനുകൂലമായി 26 വർഷത്തിന് ശേഷം അതിന്റെ സർവ്വവ്യാപിയായ ഇന്റർനെറ്റ് എക്സ്പ്ലോറർ വിരമിച്ചു .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us