/sathyam/media/media_files/2025/05/12/0rYYcx4eMfbBvcBnMaQ2.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1199
മേടം 29
വിശാഖം / പൗർണമി
2025 മെയ് 12/
തിങ്കൾ
ബുദ്ധ പൗർണമി
ഇന്ന്;
*ഡോ. സുകുമാർ അഴീക്കോടിന്റെ 99 മത് ജന്മദിനം![1926 മേയ് 12ന് പനങ്കാവിൽ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂർ ജില്ലയിലെ അഴീക്കോട് ജനനം.
ഉജ്ജ്വലനായ പ്രഭാഷകനും വിദ്യാഭ്യാസചിന്തകനും സാഹിത്യ വിമർശകനും. വർത്തമാനകാലകേരളം നേരിടുന്ന സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾക്കെതിരെ വാക്കുകൾ കൊണ്ട് പോരാടുന്ന സുകുമാർ അഴീക്കോട് ഓരോ കേരളീയന്റേയും അഭിമാനമായിരുന്നു. വാക്കുകൾക്ക് ബുള്ളറ്റിനേക്കാൾ ശക്തിയുണ്ടെന്ന പഴയ പ്രസ്താവനയെ ഓർമ്മിപ്പിക്കുന്ന അദ്ദേഹത്തിൻ്റെ പ്രഭാഷണം വളരെ പതിയെ ശാന്തമായി തുടങ്ങീ ആവേശത്തിന്റെ കൊടുമുടിയിൽ എത്തുന്ന വിധത്തിലായിരുന്നു.]
*അന്തഃരാഷ്ട്ര നേഴ്സസ് ഡേ ![ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ മേഖല എല്ലാ വർഷവും ഫ്ലോറൻസ് നൈറ്റിംഗേലിൻ്റെ ജന്മദിനമായ മെയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിക്കുന്നു.
*അന്താരാഷ്ട്ര സസ്യ ആരോഗ്യ ദിനം ![International Day of Plant Health; ഓരോ സസ്യത്തിൻ്റെയും ഓരോ ഇലയും ഓരോ തണ്ടും ഓരോ വേരും ജീവചൈതന്യത്തിൻ്റെ കഥ പറയുന്ന ഒരു ലോകത്തെ സങ്കൽപ്പിക്കുക, ജീവൻ നിലനിർത്തുന്ന ജീവിതത്തിൻ്റെ ഒരു കഥഅതിനായി ഒരു ദിനം.]
*ബുദ്ധ ദിനം![ബുദ്ധമത സ്ഥാപകനായ സിദ്ധാർത്ഥ ഗൗതമന്റെ ജീവിതത്തെ അനുസ്മരിയ്ക്കുന്നതിന് ഒരു ദിനം. വെസക് എന്നറിയപ്പെടുന്ന ഈ ദിനം സാധാരണയായി മെയ് മാസത്തിലെ വൈശാഖ മാസത്തിലെ പൗർണ്ണിയിലാണ് ആചരിക്കുന്നത്.]
*ദേശീയ മാനസികാരോഗ്യ ദാതാക്കളുടെ അഭിനന്ദന ദിനം![മാനസികാരോഗ്യ വിദഗ്ധരുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും ആദരിക്കുന്നതിനുള്ള ഒരു പ്രത്യേക ദിവസമാണ് ദേശീയ മാനസികാരോഗ്യ ദാതാവിന്റെ അഭിനന്ദന ദിനം.തെറാപ്പിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, കൗൺസിലർമാർ എന്നിവരുൾപ്പെടെയുള്ള ഈ വ്യക്തികൾ മാനസിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അവർ പരിചരണം, അനുകമ്പ, മാർഗ്ഗനിർദ്ദേശം എന്നിവ വാഗ്ദാനം ചെയ്യുന്നു, മാനസികാരോഗ്യ വെല്ലുവിളികൾ കൈകാര്യം ചെയ്യാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ആളുകളെ സഹായിക്കുന്നു. ]
* USA;
* Fibromyalgia Awareness Day
* National Nutty Fudge Day
* National Limerick Day
* National Odometer Day ![ദേശീയ ഓഡോമീറ്റർ ദിനം -ഓഡോമീറ്ററിന്റെ കണ്ടുപിടുത്തത്തെയും അത് വാഹനങ്ങളുടെ രൂപകൽപ്പനയെയും പ്രവർത്തനത്തെയും എങ്ങനെ സഹായിച്ചു എന്നതിനെയും അനുസ്മരിയ്ക്കുന്നതിന് ഒരു ദിനം.]
* പെൻസിൽവാനിയ: രണ്ടാം ഭേദഗതി ദിനം !
* ദേശീയ ലിമെറിക്ക് ദിനം ![National Limerick Day ; എല്ലാ വർഷവും മെയ് 12 ന് നടക്കുന്ന ദേശീയ ലിമെറിക്ക് ദിനം, ചെറുകവിതകൾ വ്യാപകമാക്കിയ വ്യക്തിക്ക് ആദരാഞ്ജലി അർപ്പിക്കുന്നു - എഡ്വേർഡ് ലിയർ. "ക്വാംഗിൾ-വാംഗിൾസ്", "റൺസിബിൾ സ്പൂണുകൾ" എന്നിവയുടെ കഥകൾ പറയുന്ന, പലപ്പോഴും നിർമ്മിച്ച വാക്കുകൾ ഉപയോഗിച്ച് എഴുതുന്ന, അസംബന്ധ ശൈലിക്ക് പേരുകേട്ട ഒരു ഇംഗ്ലീഷ് കവിയായിരുന്നു ലിയർ.]
* ദേശീയ ഫൈബ്രോമയാൽജിയ ദിനം !'[ മാംസപേശികളിലും എല്ലുകളിലും വേദന വരുത്തുന്ന ഫൈബ്രോമയാൽജിയ എന്ന രോഗത്തെ കുറിച്ചുള്ള ബോധവൽക്കരണ ദിനം ]
*ദേശീയ നട്ടി ഫഡ്ജ് ദിനം ![National Nutty Fudge Day ; നിങ്ങളുടെ സ്വന്തം ഫഡ്ജ് ഉണ്ടാക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ അടുത്തുള്ള ടൂറിസ്റ്റ് നഗരത്തിലേക്ക് രസകരമായ ഒരു യാത്ര നടത്തുക, എത്ര രുചിയും സ്വാദും കോമ്പിനേഷനുകൾ പരീക്ഷിക്കുക.]
ഇന്നത്തെ മൊഴിമുത്തുകള്‍
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''എവിടെ നമുക്കു പരസ്പരം സ്നേഹിക്കാൻ കഴിയാതിരിക്കുന്നോ അവിടെ തമസ്സാണ്.''
''. മനുഷ്യൻ ഒറ്റയ്ക്കാകുന്നതിൽ ഭയപ്പെടുന്നതിലേറെ വേറെ യാതൊന്നിനെയും ഭയപ്പെടുന്നില്ല.''
''സ്നേഹം അറിയാത്ത ലോകം സ്നേഹം അനുഷ്ഠിക്കുന്നവർക്കു കൊടുക്കുന്ന വിലയാണ് ഈ 'കുരിശ്' എന്നത്.
''വാക്ക് നല്ലതാണെങ്കിൽ നമ്മെ കീഴടക്കുന്നു. അത് വൃത്തികെട്ടതാണെങ്കിൽ സമൂഹത്തിൽ ഉടനീളം മാലിന്യം വിതറുന്നു.''
''അധ്യാപകർ വിദ്യാർഥികളെ ഹൃദയം കൊണ്ട് സ്പർശിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിൽ പ്രകാശമുണ്ടാകുന്നത്!പാഠപുസ്തകത്തിനും വിദ്യാർഥികൾക്കുമിടയിലെ മധ്യസ്ഥനാണ് അധ്യാപകൻ.
പാഠപുസ്തകത്തിൽ 'വിഷാംശ'മുണ്ടെങ്കിൽ, അത് തൊണ്ടയിൽ ഒതുക്കി, അമൃതുമാത്രം കുട്ടികൾക്ക് പകർന്നു കൊടുക്കുന്ന 'ആധുനിക ശിവനാ'യി മാറണം അധ്യാപകൻ!!''
[ -ഡോ. സുകുമാർ അഴിക്കോട്]
. ***********
ഇന്നത്തെ പിറന്നാളുകാർ
**********
ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശക്കമ്മീഷന്റെ അദ്ധ്യക്ഷനും ദളിത് വിഭാഗത്തിൽ പെട്ട ആദ്യത്തെ പരമോന്നത ന്യായാധിപനുമായിരുന്ന കെ.ജി. ബാലകൃഷ്ണൻ എന്ന കൊനകുപ്പക്കാട്ടിൽ ഗോപിനാഥൻ ബാലകൃഷ്ണന്റെയും (1945),
കമ്മ്യൂണിസ്റ്റ് പാർട്ടി (CPI) പ്രവർത്തകനും മുൻ നിയമസഭാംഗവും പത്രപ്രവർത്തകനും ആയ രാജാജി മാത്യു തോമസിന്റെയും (1954),
സി.പി.ഐ നേതാവും ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും ഹാന്റ്‌ലൂം, ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കിൻഫ്ര എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറും ദേവസ്വം ബോർഡ് അംഗവുമായി പ്രവർത്തിച്ചിട്ടുള്ള വി. ശശി (1950)യുടേയും,
`2019 മുതൽ തൃശൂരിൽ നിന്നുള്ള ലോക്സഭാംഗവും മുൻ നിയമസഭാംഗവും മുൻ തൃശൂർ ഡി.സി.സി പ്രസിഡൻ്റുമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവായ ടി.എൻ. പ്രതാപന്റേയും (1960),
ഏറ്റവും നല്ല മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ, 2000-ൽ പുറത്തിറങ്ങിയ പുനരധിവാസം എന്ന ആദ്യ ചലച്ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ഇടം നേടുകയും മലയാളം, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി പത്തിലധികം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്ത വികെപി എന്ന പേരിലാണ് അറിയപ്പെടുന്ന മലയാളിയായ ചലച്ചിത്ര-പരസ്യചിത്ര സംവിധായകൻ വി.കെ. പ്രകാശിന്റേയും (1960),
ലോഹിതദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച, 2007-ൽ പ്രഥമചിത്രമായ നിവേദ്യത്തിലെ മികച്ച പ്രകടനത്തിന് ആ വർഷത്തെ മികച്ച പുതുമുഖനടനുള്ള ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം നേടിയ വിനു മോഹൻ(1986)ന്റേയും,
ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ റഫറിയും പ്രധാനമായും ഐ-ലീഗിലും ഇന്ത്യൻ സൂപ്പർ ലീഗിലും ചുമതല വഹിക്കുന്ന, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രൊഫഷണലാക്കുന്ന ഇന്ത്യയിലെ മൂന്ന് റഫറിമാരിൽ ഒരാളായി കുമാർ ഉൾപ്പെടുമെന്ന് 2012 ൽ പ്രഖ്യാപിച്ചിരുന്ന മുരിംഗോത്തുമാലിൻ സന്തോഷ് കുമാർ (1975)ന്റേയും,
പ്രമുഖ നിക്കരാഗ്വൻ കവിയും നോവലിസ്റ്റും പത്രപ്രവർത്തകയുമായ ക്ലാരിബെൽ അലിഗ്രിയഎന്ന തൂലികാ നാമത്തിൽ എഴുതുന്ന ക്ലാരാ ഇസബെൽ അലിഗ്രിയ വിദെസിന്റെയും (1924) ജന്മദിനം !
***********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*************
സുകുമാർ അഴിക്കോട് ജ. (1926-2012 )
ചടയൻ ഗോവിന്ദൻ ജ. (1929 -1998)
ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ ജ. (1939 - 2009 )
സൈനുദ്ദീൻ ജ. (1952- 1999 )
മത്തായി ചാക്കോ, ജ. (1959 -2006).
തങ്കം എലിസബത്ത് ഫിലിപ്പ്, ജ. ( 2009).
ജിദ്ദു കൃഷ്ണമൂർത്തി ജ. (1895-1986)
ഇന്ദ്ര ദേവി ജ. (1899- 2002)
വിരേൻ ഷാ ജ. (1926-2013)
ഫ്ലോറൻസ് നൈറ്റിങ്ഗേൽ ജ.(1820-1910)
കാത്തറീൻ ഹെപ്ബേൺ ജ.(1907-2003)
പ്രൈമറിതലം മുതൽ പരമോന്നത സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിക്കുകയും കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലർ ആകുകയും മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവും, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗവും, പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരും, സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും, ഗാന്ധിയനും, ഗവേഷകനും, ഉപനിഷത് വ്യാഖ്യാതാവും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന സുകുമാർ അഴിക്കോട് (മെയ് 12, 1926-2012 ജനുവരി 24),
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ കൗൺസിൽ അംഗം, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി, കേരള നിയമസഭാംഗം (1977-1979) സിപിഎം സംസ്ഥാന സെക്രട്ടറി, എന്നിനിലയിൽ പ്രവർത്തിച്ച ചടയൻ ഗോവിന്ദൻ ( മേയ് 12 1929 - സെപ്റ്റംബർ 9 1998),
പ്രമുഖ ക്രിസ്തീയ വൈദികനും കേരള ലത്തീൻ സഭയുടെ അധ്യക്ഷനും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പുമായിരുന്ന ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ(1939 മെയ് 12- 2009 ഒക്ടോബർ 26).
കൊച്ചിൻ കലാഭവൻ എന്ന മിമിക്രി സ്ഥാപനത്തിലൂടെ മിമിക്രി രംഗത്തേക്ക് വന്ന് ധാരാളം സിനിമകളിൽ ഹാസ്യ പ്രധാമായ അഭിനയം കാഴ്ചവച്ച സൈനുദ്ദീൻ (12 May 1952- നവംബർ 4 ,1999 ),
കേരളത്തിലെ ഒരു പൊതു പ്രവർത്തകനും പതിനൊന്നും പന്ത്രണ്ടും കേരള നിയമ സഭകളിലെ അംഗവുമായിരുന്നു മത്തായി ചാക്കോ (12 മെയ് 1959 - 13 ഒക്ടോബർ 2006),
ന്യൂട്രീഷനിസ്റ്റും ഭാരതത്തിലെ ആതിഥ്യമര്യാദ പരിശീലനത്തിന്റെ തുടക്കക്കാരിയുമാണ്തങ്കം എലിസബത്ത് ഫിലിപ്പ് (1921 മെയ് 12– 2009),
, “എഡ്യുക്കേഷൻ ആൻറ് ദ സിഗ്നിഫിക്കൻസ് ഓഫ് ലൈഫ്” (Education and the significance of life) “ദ ഫസ്റ്റ് ആൻറ് ലാസ്റ്റ് ഫ്രീഡം”(The first and last freedomS) “ദ ലഗസി ഓഫ് ചേഞ്ച്”(The legacy of change) അറിഞ്ഞതിൽ നിന്നുളള മോചനം (Freedom from the known) ജനങ്ങളെ മനശാസ്ത്രപരമായി മോചിപ്പിക്കുവാനും ജനങ്ങൾക്ക് സമാധാനപരമായ ജീവിതം കണ്ടെത്തുന്നതിനും വേണ്ടി പ്രയത്നിച്ച പ്രശസ്തനായ ഒരു ദാർശനികനും പ്രഭാഷകനും എഴുത്തുകാരനു മായിരുന്ന ജിദ്ദു കൃഷ്ണമൂർത്തി (മേയ് 12, 1895 – ഫെബ്രുവരി 17, 1986)
ഗ്രെറ്റ ഗാർബൊ, ഇവ ഗാബോർ, ഗ്ലോറിയ സ്വാൻസൺ തുടങ്ങിയവരെ. യോഗ പഠിപ്പിച്ച ശ്രീ തിരുമലൈ കൃഷ്ണാചാര്യയുടെ ശിഷ്യയും, റഷ്യക്കാരിയും ആയ യൂജിനി വി പീറ്റർസൺ എന്ന ഇന്ദ്ര ദേവവി (മെയ് 12, 1899- ഏപ്രിൽ 25, 2002),
മുകന്ദ് സ്റ്റീലിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്റ്ററും, ലോകസഭയിലും, രാജ്യസഭയിലും, മെംബറും വെസ്റ്റ് ബംഗാൾ ഗവർണറും ബി ജെ പിയുടെ ടെഷററും ആയിരുന്ന വിരേൻ ഷാ ( 12 മെയ് 1926 - 9 മാർച്ച് 2013),
വിളക്കേന്തിയ വനിത എന്ന് അറിയപ്പെടുന്ന, ആധുനിക നേഴ്‌സിങ്ങിന് അടിത്തറപാകിയ, എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേൽ (1820 മെയ് 12 - 1910 ഓഗസ്റ്റ് 13),
അറുപത് വർഷക്കാലം വെള്ളിത്തിരയിൽ നിറസാനിധ്യം ആയിരുന്ന ഹോളിവുഡ് അഭിനേത്രി കാത്തറീൻ ഹെപ്ബേൺ (മെയ് 12, 1907 – ജൂൺ 29, 2003)ഓർമ്മിക്കാം.!
***********
ഇന്നത്തെ സ്മരണ !!!
**********
വി എം നായർ മ. (1902-1977 )
മൊയ്യാരത്ത് ശങ്കരൻ, മ. (1889-1948).
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ മ.(1915-1999 )
കവിയൂർ രേവമ്മ മ. (1930-2012)
ശരത് പുജാരി മ. (1934-2014)
കെ ബിക്രം സിങ്ങ് മ. (1938 – 2013)
ഫ്രെഡ്രിക്ക് ഷില്ലർ ഫൗസ്റ്റ് മ. (1892-1944)
കവി ബാലാമണിയമ്മയുടെ ഭർത്താവും കമലാദാസിന്റെ അച്ഛനും മാതൃഭുമി യുടെ മാനേജിങ്ങ് ഡയറക്റ്ററും ആയിരുന്ന വടക്കെക്കര മാധവൻ നായർ എന്ന വി എം നായർ (1902-1977 മെയ് 12)
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായിരുന്ന മൊയ്യാരത്ത് ശങ്കരൻ(ഓഗസ്റ്റ് 1889 - 12 മേയ് 1948),
കലാമണ്ഡലത്തിലെ ആദ്യ വിദ്യാര്‍ഥിനിയും മോഹിനിയാട്ടം എന്ന കലയെ വള്ളത്തോളിന്റെ പരിഷ്കരണതോടൊപ്പം അതിന്റെ തുടര്‍ച്ചയായി പരിഷ്കരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്ത കലാമണ്ഡലം കല്യാണി കുട്ടിയമ്മ (1915-1999 മെയ് 12 )
മലയാളചലച്ചിത്രപിന്നണിഗായികയും കർണാടക സംഗീതജ്ഞയുമായിരുന്ന കവിയൂർ രേവമ്മ എന്നറിയപ്പെടുന്ന ഡോ. സി.കെ. രേവമ്മ(14 ഏപ്രിൽ 1930 - 12 മേയ് 2012),
ഒഡിയ ഫിലിം ഇൻഡസ്റ്ററിയിലെ ഒരു അറിയപ്പെടുന്ന അഭിനേതാവും, നിർമ്മിതാവും, സംവിധായകനും ആയിരുന്ന ശരത് പുജാരി (8 ആഗസ്റ്റ് 1934 – 12 മെയ് 2014),
ഇൻഡ്യൻ റെയിൽവെ ഉദ്യോഗസ്തനും, ഫിലിം ഫെസ്റ്റിവൽ ഡയറകറ്ററും, പത്രത്തിൽ കോളം റൈറ്ററും, ഡോക്കുമെൻറ്ററി സിനിമ നിർമ്മിതാവും, സിനിമ സംവിധായകനും, എഴുത്തുകാരനും, ആയിരുന്ന കെ ബിക്രം സിംഗ് (മെയ് 26, 1938 – മെയ് 12, 2013)
ഡോ.ജെയിംസ് കിൽഡാരെ എന്ന ഒരു യുവ മെഡിക്കൽ ട്രെയ്നീ കഥാപാത്രത്തെ സൃഷ്ടിച്ച് ആ വൃക്തിയെ ചുറ്റി ധാരാളം സ്തോഭജനകമായ പൈങ്കിളി കഥകൾ എഴുതുകയും കഥകൾ പതിറ്റാണ്ടുകളോളം സിനിമയിലും റേഡിയോ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും കോമിക്കുകളിലും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്ത പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻമാകസ് ബ്രാൻഡ് എന്ന പേരിലും കൂടാതെ George Owen Baxter, Evan Evans, George Evans, David Manning, John Frederick, Peter Morland, George Challis, Peter Ward and Frederick Frost തുടങ്ങിയ തൂലിക നാമങ്ങളും ഉപയോഗിച്ച് എഴുതിയിരുന്ന ഫ്രെഡ്രിക്ക് ഷില്ലർ ഫൗസ്റ്റ്
(മെയ്29, 1892 – മെയ് 12, 1944),
ചരിത്രത്തിൽ ഇന്ന് …
********
1743 - വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായ ചാൾസ് ഏഴാമനെ തോല്പിച്ച ഓസ്ട്രിയയിലെ മറിയ തെരേസയെ ബൊഹീമിയയുടെ രാജാവായി അവരോധിച്ചു.
1797 - ഫ്രാൻസിലെ നെപ്പോളിയൻ ഒന്നാമൻ വെനീസ് കീഴടക്കി.
1873 - ഓസ്കർ രണ്ടാമൻ സ്വീഡന്റെ രാജാവായി അവരോധിക്കപ്പെട്ടു.
1890 - കൗണ്ടി ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് മൽസരങ്ങൾ ആരംഭിച്ചു.
1904 - കുമാരാനാശാൻ പത്രാധിപരായിട്ടുള്ള വിവേകോദയം ആരംഭം.
1941 - കോൺറാഡ് സ്യൂസ് Z3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമാറ്റിക്ക് കമ്പ്യൂട്ടർ പുറത്തിറക്കി.
1949 - സോവിയറ്റ് യൂണിയൻബെർളിനു മേലുള്ള ഉപരോധം നീക്കി.
1952 - ഗജ് സിങ്ങ് ജോധ്പൂർ മഹാരാജാവായി.
1965 - സോവിയറ്റ് യൂണിയന്റെ ബഹിരാകാശപേടകമായ ലൂണ 5 ചന്ദ്രനിൽ ഇടിച്ചുതകർന്നു.
2007 - പാകിസ്താൻ ചീഫ് ജസ്റ്റിസ് ഇഫ്തിക്കർ മുഹമ്മദ് ചൗധരി കറാച്ചി നഗരത്തിൽ എത്തിയതിനെത്തുടർന്നുണ്ടായ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2008 - ചൈനയിലെ സിച്വാനിലുണ്ടായ വുൻച്വാൻ ഭൂകമ്പത്തിൽ 69,000 പേർ മരണമടഞ്ഞു.
2010 - ലിബിയയിലെ ട്രിപ്പോളിയിലെ ട്രിപ്പോളി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അവസാന സമീപനത്തിൽ അഫ്രിഖിയ എയർവേസ് ഫ്ലൈറ്റ് 771 തകർന്നു , വിമാനത്തിലുണ്ടായിരുന്ന 104 പേരിൽ 103 പേർ മരിച്ചു.
2015 - ഫിലാഡൽഫിയയിൽ ട്രെയിൻ പാളം തെറ്റി എട്ട് പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2015 - നേപ്പാളിലെ വൻ ഭൂകമ്പത്തിൽ 218 പേർ കൊല്ലപ്പെടുകയും 3,500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2017 - WannaCry ransomware ആക്രമണം ലോകമെമ്പാടുമുള്ള 400,000 കമ്പ്യൂട്ടറുകളെ സ്വാധീനിച്ചു, ഇത് യുണൈറ്റഡ് കിംഗ്ഡത്തിൻ്റെ നാഷണൽ ഹെൽത്ത് സർവീസസ് , ടെലിഫോണിക്ക കമ്പ്യൂട്ടറുകൾ എന്നിവയെ ലക്ഷ്യം വച്ചുള്ളതാണ്.
2018 - പാരീസ് കത്തി ആക്രമണം : ഒരാളെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ശേഷം പാരീസിൽ ഒരാൾ പോലീസിൻ്റെ വെടിയേറ്റു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya