/sathyam/media/media_files/2025/01/15/csPYp53xO5JMQo1Y07pQ.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മകരം 2
പൂയം / ദ്വിതീയ
2025, ജനുവരി 15,
ബുധൻ
ഇന്ന്;
[Kerala Paliyetive Care day !(കേരള സാന്ത്വന പരിചരണ ദിനം)സ്നേഹസ്പർശത്തിലൂടെ ഞങ്ങൾ പറയുന്നു; എല്ലാവരുടെയും വേദനയ്ക്കുമുണ്ടൊരു അന്ത്യകാലം, അതിനായി, എല്ലാ വർഷവും ജനുവരി 15 ന്, കേരളത്തിൽ സാന്ത്വന പരിചരണ ദിവസമായി ആചരിച്ചു വരുന്നു. ആരെയും മാറ്റിനിർത്താതെ സാന്ത്വന പരിചരണം എല്ലാവരിലും എത്തിക്കുക എന്നതാണ് ഇങ്ങനെയൊരു ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. പാലിയേറ്റീവ് എന്ന വാക്കിന്റെ ഉത്ഭവം പാലിയർ (Palliere) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. പുതപ്പ് അഥവാ ആവരണം എന്നാണ് ഈ പദത്തിന്റെ അർത്ഥം. വേദനാപൂർണമോ സങ്കീർണമോ ആയ രോഗങ്ങൾ ബാധിച്ചവരുടെയും കുടുംബാംഗങ്ങളുടെയും സങ്കടങ്ങൾ മാറ്റുവാൻ, അവരുടെ ജീവിതനിലവാരം ഉയർത്തുകയാണ് പാലിയേറ്റീവ് കെയറിലൂടെ ലക്ഷ്യമിടുന്നത്./sathyam/media/media_files/2025/01/15/031c86aa-32ef-4aca-a32a-ca267ed972d1.jpeg)
രോഗലക്ഷണങ്ങൾ മാത്രം ചികിത്സിച്ച് അന്ത്യകാല ക്ലേശങ്ങൾ പരമാവധി കുറയ്ക്കുന്ന രീതിയാണ് പാലിയേറ്റീവ് പരിചരണം.ഡോക്ടർമാർ, പാലിയേറ്റീവ് കെയർ പരിശീലനം ലഭിച്ച നഴ്സുമാർ, ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ എന്നിവർ അടങ്ങിയ ഒരു കൂട്ടായ്മയാണ് ഓരോ പാലിയേറ്റീവ് കെയർ യൂണിറ്റും.
ആശുപത്രികളിലോ പുറത്തുള്ള സ്ഥാപനങ്ങളിലോ രോഗിയുടെ വീട്ടിലോ ഈ ചികിത്സകൾ നൽകാം.
പാലിയേറ്റീവ് കെയർ എന്ന ശുശ്രൂഷാ ശാഖയ്ക്ക് ഒൻപത് പ്രധാന ദൗത്യങ്ങളുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
*വേദനയിൽ നിന്നും മറ്റ് ദുരിതങ്ങളിൽ നിന്നും രോഗിയ്ക്ക് ആശ്വാസം നൽകുക.
*ജീവനെ വിലമതിക്കുകയും എന്നാൽ മരണത്തെ ഒരു സ്വാഭാവിക പ്രക്രിയയായി കാണുകയും ചെയ്യുക.
*മരണം നീട്ടിവയ്ക്കുന്നതിനോ ത്വരിതപ്പെടുത്തുന്നതിനോ ശ്രമിക്കാതിരിക്കുക.
*രോഗശുശ്രൂഷയിൽ രോഗിയുടെ ശാരീരികമായ പ്രശ്നങ്ങളെക്കൂടാതെ മാനസികമായ വശങ്ങളെ കൂടി സമന്വയിപ്പിക്കുക.
*മരണംവരെ രോഗിക്ക് ഊർജസ്വലമായ ജീവിതം നയിക്കാൻ വേണ്ട സഹായം ചെയ്തു കൊടുക്കുക.
*രോഗിയുടെ ബന്ധുക്കളെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനു സഹായിക്കുക.
*രോഗിയുടേയും ബന്ധുക്കളുടേയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് കൗൺസിലിങ് അടക്കമുള്ള സംയോജിത മാർഗങ്ങൾ നിർദേശിക്കുക,
*അവരുടെ ജീവിത നിലവാരത്തെയും രോഗാവസ്ഥയെത്തന്നെയും മെച്ചപ്പെടുത്തുക.
*കാൻസർ രോഗത്തിന്റെ തുടക്കത്തിൽതന്നെ കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ രോഗശമന ഉപാധികൾ ഉപയോഗപ്പെടുത്തി ക്ലേശപൂർണമായ രോഗാവസ്ഥ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.
എന്നതാണ് പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ‘ഞാനുമുണ്ട് പരിചരണത്തിന് ‘
എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുന്നതിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ.]/sathyam/media/media_files/2025/01/15/36a6032d-ae4d-410f-9a07-1861e37efab9.jpeg)
* ഇന്ത്യൻ സൈനിക ദിനം ![Indian Army Day ; 1.4 ദശലക്ഷത്തിലധികം സജീവ സൈനികരുള്ള, യുദ്ധകാലത്തും സമാധാനകാലത്തും ധീരവും ഉദാത്തവുമായ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഇന്ത്യൻ സൈന്യം ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നാണ് .ആ സൈന്യത്തിൻ്റെ ആദ്യത്തെ കമൻ്റർ ഇൻ ചീഫും, ജനറലുമായിരുന്ന കെ എം കരിയപ്പ ഫീൽഡ് മാർഷൽ ആയ ദിനമാണ് ഇന്ന്]
.
* ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് ഇന്ന് 151 വയസ്സ് !! രാജ്യത്തിനു വേണ്ടികാലാവസ്ഥാ മാറ്റം, ഭൂകമ്പ വിവരങ്ങൾ, എന്നിവ കണ്ടെത്തി വിവരങ്ങൾ അറിയിയ്ക്കാൻ ഉത്തരവാദിത്വമുള്ള, ഇന്ത്യയിലും അന്റാർട്ടിക്കയിലുമായി നൂറുകണക്കിന് നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിയ്ക്കുന്ന ഇന്ത്യാ ഗവൺമെന്റിന്റെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഒരു ഏജൻസിയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ( IMD ). ഈ സ്ഥാപനം1875 ജനുവരി 15നു രൂപീകരിച്ചതിൻ്റെ 151-ാം വാർഷികമാണ് ഇന്ന്./sathyam/media/media_files/2025/01/15/9ebbc1f3-249f-4d24-85b6-6dd93b76ee16.jpeg)
* വിക്കിപീഡിയ ദിനം ! [Wikipedia Day ; ശാസ്‌ത്രം മുതൽ പോപ്പ് സംസ്‌കാരം വരെയുള്ള ദശലക്ഷക്കണക്കിന് പ്രാഥമിക വിവരങ്ങളുടെ സമാഹാരമുള്ള വിക്കിപീഡിയ ഏതാണ്ട് എന്തിനെക്കുറിച്ചും ഉള്ള വിവരങ്ങൾ അറിയാനും അറിയിയ്ക്കാനുമുള്ള ജാലിശൃംഘലയിലെ (internet) മികച്ച ഒരു ഇടമാണ്!
വൻതോതിൽ ജനപ്രീതിയാർജ്ജിച്ച, സ്വതന്ത്രമായ, ബഹുഭാഷാ, ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ, ആളുകൾ ഗവേഷണം നടത്തുകയും വിവരങ്ങൾ നേടുകയും ചെയ്യുന്ന ഒരു പൊതു രീതിയെ മാറ്റിമറിച്ചു. ഈ ഓൺലൈൻ ഉറവിടം സൃഷ്ടിച്ചതിന്റെ വാർഷികമാണ് ഇന്ന്.!]
*മാർട്ടിൻ ലൂഥർ കിംഗ്, ജൂനിയർ. ദിവസം![Martin Luther King, Jr. Day ; സാമൂഹ്യ നീതിക്കു വേണ്ടി അചഞ്ചലമായ നിശ്ചയ ദാർഢ്യത്തോടെ ഒരു സമൂഹത്തെ മുഴുവൻ മുന്നോട്ടു നയിക്കുകയും ആ സമൂഹത്തിൻ്റെ മാറ്റത്തിനായി നിരന്തരം പ്രചോദിപ്പിക്കുകയും അവരിൽ ഐക്യം വളർത്തുകയും ചെയ്ത കൊണ്ട്, ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഒരു സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ്റെ ഓർമ്മ ദിനം. ]/sathyam/media/media_files/2025/01/15/7a37cfa7-6a21-4923-8ad8-6f6d8eccb241.jpeg)
* എലിമെന്ററി സ്കൂൾ അധ്യാപക ദിനം ![Elementary School Teacher Day ; എലിമെന്ററി സ്കൂൾ അധ്യാപകരാണ് ഏതൊരു നാടിൻ്റെയും വഴികാട്ടികൾ, അവർ ആ നാടിൻ്റെ പ്രതീക്ഷകളായ കുട്ടികളെ സ്വപ്നങ്ങൾ കാണാനും, പ്രശ്നങ്ങൾ പഠിക്കാനും പഠനത്തിനൊത്ത് വളരാനും വളർച്ചയ്ക്കാെത്ത് സ്വയം സാക്ഷാത്കരിക്കാനും പഠിപ്പിയ്ക്കുന്നു പ്രചോദിപ്പിക്കുന്നു. അവരെ അനുസ്മരിയ്ക്കാൻ ഒരു ദിനം]
* ഐഡഹോ മനുഷ്യാവകാശ ദിനം ![Idaho Human Rights Day ; യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഐഡഹോ സംസ്ഥാനം,1890-ൽ അമേരിക്കൻ യൂണിയനിൽ ചേരുന്നതിന് മുമ്പ് ആയിരക്കണക്കിന് വർഷങ്ങളായി തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങൾ അധിവസിച്ചിരുന്ന സ്വതന്ത്ര പ്രദേശമായിരുന്ന. 1805-ൽ യൂറോപ്യൻ-അമേരിക്കൻ രോമ വ്യാപാരികളും ഖനി ത്തൊഴിലാളികളും സ്ഥിരതാമസമാക്കിയതോടെ ഐഡഹോയുടെ ആദ്യകാല സമ്പദ്‌വ്യവസ്ഥയായിരുന്ന കൃഷി മാറി, ഖനനം, വനം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായി മാറി, ഐഡഹോ ഇന്നും ഒരു കാർഷിക സംസ്ഥാനമാണ്. ഉരുളക്കിഴങ്ങ്, ഗോതമ്പ്, എന്നിവയുടെ ഉത്പാദനത്തിനും കന്നുകാലി, ക്ഷീര വ്യവസായങ്ങൾക്കും പ്രസിദ്ധമായ ഇവിടം , തടി, ധാതുക്കൾ, ജലവൈദ്യുതി എന്നിവയുൾപ്പെടെ നിരവധി പ്രകൃതി വിഭവങ്ങളാൽ സമൃദ്ധവുമാണ്. ഈ പ്രദേശത്തെ അറിയാനും അനുഭവിയ്ക്കാനും ഒരു ദിവസം.]/sathyam/media/media_files/2025/01/15/7a37cfa7-6a21-4923-8ad8-6f6d8eccb241.jpeg)
* ദേശീയ തൊപ്പി ദിനം !
**********
[National Hat Day ; തണുപ്പിൽ നിന്ന് സംരക്ഷണം ലഭിയ്ക്കാൻ ചെവിയടച്ചു കൊണ്ടുള്ള സ്ത്രീകളുടെ വർണ്ണാഭമായ വുളൻ ബീനികൾ മുതൽ 1920 ൽ വെയിൽസ് രാജകുമാരൻ മുതൽ ഇന്ത്യാനാ ജോൺസ് ഫെയിം ഹാരിസൺ ഫോഡ് വരെ ഉപയോഗിയ്ക്കുന്ന ജനപ്രിയ ഫെഡോറകൾ വരെയുള്ള എല്ലാ തൊപ്പികളും നിരീക്ഷിച്ചാൽ, എല്ലാ അവസരങ്ങളിലും എല്ലാവർക്കും ധരിയ്ക്കാൻ ഒരു തൊപ്പിയുണ്ടായിരുന്നു.
ഒരു കാലത്ത് ഒരു തൊപ്പി എന്നത് ഒരു വ്യക്തിയുടെ സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുവാനുള്ള സൂചകമായും ഏത് വസ്ത്രത്തിന്റെ കൂടെയും ഒരു സ്പർശം ചേർക്കുന്ന ഒരു പ്രധാന ഘടകവുമായിരുന്നു. അങ്ങനെയുള്ള ആ തൊപ്പിയെ കുറിച്ച് അറിയാൻ അതണിയാൻ ഒരു ദിവസം.]/sathyam/media/media_files/2025/01/15/732cf6d6-ff94-405e-8dc2-3c7312af4869.jpeg)
* ദേശീയ കുഴി ദിനം /sathyam/media/media_files/2025/01/15/9b573838-8323-4283-99d3-c29d64804875.jpeg)
ദേശീയ പോത്തോൾ ദിനത്തിലെ ജനപങ്കാളിത്തം പ്രാദേശിക അധികാരികൾക്ക് കുഴികൾ റിപ്പോർട്ട് ചെയ്യുന്നത് മുതൽ പോത്ത്‌ഹോൾ തീം പാർട്ടികൾ മുതൽ സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നത് വരെയുള്ള കൂടുതൽ ക്രിയാത്മകമായ പരിശ്രമങ്ങൾ വരെ എടുക്കാം എന്നുള്ളതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, വ്യക്തികളും സമൂഹവും ഈ പ്രശ്നം അധികാരികൾക്കു മുന്നിൽ ഉയർത്തിക്കാട്ടുകയും എല്ലാവർക്കും സുരക്ഷിതമായ റോഡുകൾ നൽകുകയും
അതുവഴി യഥാർത്ഥ ജനാധിപത്യം പുലരാനിടയാവുകയും ചെയ്യുന്നു.
അല്ലെങ്കിൽ വ്യക്തികൾ ഈ ദിനത്തിൽ സ്വമേധയാ നടത്തുന്ന അറ്റകുറ്റപ്പണികളിലൂടെയോ, കുഴികൾ നികത്തുന്നതിൽ ഏർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളെ വിളിച്ച് അവ നികത്തുന്നതിന് സാമ്പത്തികമായും ശാരീരികമായും മുൻകൈ എടുക്കുക അല്ലെങ്കിൽ റോഡിലെ തേയ്മാനം കുറയ്ക്കുന്നതിന് ബദൽ ഗതാഗതം തിരഞ്ഞെടുക്കുന്നതിലൂടെയോ, ഉള്ള എല്ലാ പ്രവർത്തനങ്ങളും ഇന്നേ ദിവസം ചെയ്യാവുന്നതാണ്.]/sathyam/media/media_files/2025/01/15/790b7f4d-6cac-4fba-80d0-90568da46009.jpeg)
ദേശീയ ബൂച്ച് ദിനം ; [National Booch Day ; ഈ അമേരിയ്ക്കൻ ചായയെ കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിവസം.]
* ബ്രൂ തിങ്കളാഴ്ച !
*********
[Brew Monday ; ഒരു സുഹൃത്തിനെയോ അയൽക്കാരനെയോ കുടുംബാംഗത്തെയോ ക്ഷണിച്ച് ഒരു കപ്പ് കാപ്പിയോ ചായയോ നൽകി അവരോടൊപ്പം കുറച്ചു നേരം ഇരുന്ന് സംസാരിയ്ക്കാൻ ഒരു ദിനം. അതാണ് അമേരിയ്ക്കക്കാരൻ്റെബ്രൂ (ബ്ലൂ) മൺഡേ. ]
* ദേശീയ സ്ട്രോബെറി ഐസ്ക്രീം ദിനം ![National Strawberry Ice Cream Day ; !]
* ദേശീയ ബാഗൽ ദിനം ![National Bagel Day ;.]
ദേശീയ ഫ്രഷ് ജ്യൂസ് ഞെക്കിയെടുത്ത ദിനം !
[National Fresh Squeezed Juice Day ;]
* ഈജിപ്റ്റ്: ആർബർ ഡേ! (Arbor = tree (Latin) )
* നൈജീരിയ : സശസ്ത്ര സേനാ ദിനം!
* മലാവി: ജോൺ ചിലംബവെ ഡേ!
* വടക്കൻ. കൊറിയ: കൊറിയൻ ആൽഫബെറ്റ് ഡേ!
* ഇൻഡോനേഷ്യ : കടൽ കടമ ദിനം!
* വെനിൻസുല: അദ്ധ്യാപക ദിനം!
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്‌്‌്
“ എല്ലാ താഴ്‌വരകളും മഹത്വവൽക്കരിക്കപ്പെടുകയും എല്ലാ കുന്നുകളും കുലപർവതങ്ങളും തലകുനിക്കുകയും, എല്ലാ പരുക്കൻ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി മാറുകയും, അതിലൂടെ ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായ് നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്. ”
. [ -മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ]
. ***************
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
*********"
പച്ചവെള്ളം, ഇവളെ വയ്ക്കുമ്പോൾ, അടുക്കല, പച്ച, വട്ടിയില്ല, തുടങ്ങിയ കവിതാ സമാഹാരങ്ങളും ഓർമ്മക്കുറിപ്പുകൾ (പാബ്ലോ നെരൂദയുടെ കവിതകൾ ), വഴികാട്ടി (ആർ.കെ. നാരായണന്റെ നോവൽ), അനുരഞ്ജനം (ബേനസീർ ഭൂട്ടോയുടെ ഓർമ്മക്കുറിപ്പ് ) തുടങ്ങിയ മലയാള പരിഭാഷകളുടെ രചയിതാവും ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും ആയ സച്ചിദാനന്ദൻ പുഴങ്കരയുടെയും (1953),/sathyam/media/media_files/2025/01/15/38bb4696-fc30-4c60-9538-fe03d8ecdfb1.jpeg)
2016-ല്‍ പുറത്തിറങ്ങിയ മലയാളചിത്രം ഹാപ്പി വെഡ്ഡിംഗ്, 2017ല്‍ അഡ്വവഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടന്‍ എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിലൂടെ മലയാളത്തിനു ലഭിച്ച മികച്ച സംഗീത സംവിധായകനായ അരുണ്‍ മുരളീധരന്റേയും (1989),
പൊതുജീവിതത്തിലെ അഴിമതി ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമവും ജന ലോക്പാൽ ബില്ലും പ്രാബല്യത്തിൽ വരുത്തുന്നതിന് ശ്രമിച്ച പ്രമുഖരിൽ ഒരാളും, സാമുഹിക സന്നദ്ധ പ്രവർത്തകനും ആയ അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന കിഷൻ ബാപ്പത് ബാബുറാവു ഹസാരെയുടെയും (1940),
/sathyam/media/media_files/2025/01/15/18fdf8f5-dd1a-41d4-b20e-4e3b869d454c.jpeg)
2007-ൽ നടന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ ബി.എസ്.പി പാർട്ടിയുടെ വമ്പിച്ച വിജയത്തിന്റെ മുഖ്യശില്പിയും മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് പാർട്ടിയുടെ പ്രസിഡന്റും ആയ മായാവതി നൈന കുമാരിയുടെയും (1956),
സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക ഭദ്രത എന്നിവ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന 'ഗിൽഡ് ഓഫ് സർവീസ്' എന്ന സന്നദ്ധ സംഘടനയുടെ ചെയർപേഴ്സണും മുൻ പ്രസിഡന്റ് വി.വി ഗിരിയുടെ മരുമകളും ആയ മോഹിനി ഗിരിയുടെയും (1938),
ഹിന്ദി ഗായകൻ മുകേഷിന്റെ കൊച്ചുമകനും ചലചിത്ര അഭിനേതാവുമായ നീൽ നിതിൻ മുകേഷിന്റെയും (1982),
/sathyam/media/media_files/2025/01/15/51127eb2-f017-4b20-a2dd-75b17eb96c90.jpeg)
തെലുഗു തമിഴ് മലയാളം ഹിന്ദി സിനിമകളിൽ നായികനടിയായി അഭിനയിച്ചിരുന്ന ഭാനുപ്രിയയുടെയും (1967),
ഇന്ത്യൻ ഫുട്ബോൾ ഗോൾ കീപ്പറും കേരളാ ബ്ലാസ്റ്റേർസ് ഗോൾ കീപ്പറുമായിരുന്ന സന്ദീപ് നന്ദിയുടെയും (1975),
ഇന്ത്യക്കു വേണ്ടി ഹോക്കി കളിച്ചിരുന്ന ഹർചരൺ സിങ്ങിന്റെയും (1950),
സൗദി അറേബ്യയുടെ ആദ്യ രാജാവും സ്ഥാപകനുമായ ഇബ്നു സൗദിന്റെയും (1975),
വേഗതയ്ക്കും സാങ്കേതിക ബോക്സിംഗിനും പേരുകേട്ട അമേരിക്കൻ ബോക്സറും മുൻ മിഡിൽവെയ്റ്റ് ചാമ്പ്യനുമായ ബെർണാഡ് ഹോപ്കിൻസിന്റെയും (1965) ,/sathyam/media/media_files/2025/01/15/c3c0433a-e244-4552-a4f0-6534677786c0.jpeg)
വാച്ച്‌മെൻ, ഇഫ് ബീൽ സ്ട്രീറ്റ് കുഡ് ടോക്ക് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിന് പേരുകേട്ട അമേരിക്കൻ നടിയും ഓസ്‌കാർ ജേതാവുമായ റെജീന കിംഗിന്റെയും (1971) ,
ഡിസ്നി ചാനൽ സിറ്റ്കോം "ലിവ് ആൻഡ് മാഡി" എന്ന ചിത്രത്തിലെ ഇരട്ട വേഷത്തിലൂടെ പ്രശസ്തി നേടിയ അമേരിക്കൻ അഭിനേത്രിയും ഗായികയുമായ ഡോവ് കാമറൂണിന്റെയും (1996) ,
അമേരിക്കൻ റാപ്പർ, ഗായകൻ, ഗാനരചയിതാവ്, വ്യവസായി, നടൻ എന്നീ നിലകളിൽ പ്രസിദ്ധനായ
പിറ്റ്ബുൾ എന്ന പേരിൽ അറിയപ്പെടുന്ന അർമാൻഡോ ക്രിസ്റ്റ്യൻ പെരെസിന്റെയും (1981) ,
അമേരിക്കൻ അഭിഭാഷകനും ബിസിനസുകാരനും യാഥാസ്ഥിതിക വീക്ഷണങ്ങൾക്കും തീക്ഷ്ണമായ സംവാദങ്ങൾക്കും പേരുകേട്ട ബെൻ ഷാപ്പിറോയുടെയും (1984),/sathyam/media/media_files/2025/01/15/c5c65569-730c-495a-a0c2-7e3de082254a.jpeg)
.സാൻ ഡീഗോ ചാർജേഴ്സിന് വേണ്ടി കളിച്ച ഒരു പ്രശസ്ത മുൻ പ്രൊഫഷണൽ അമേരിക്കൻ ഫുട്ബോൾ ക്വാർട്ടർബാക്കായ ഡ്രൂ ബ്രീസിന്റെയും (1979) ജന്മദിനം !
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ ചില പൂർവ്വികർ
*********
പി.കെ. കോരു ജ. (1890-1968)
കെ.പി.ബി. പാട്യം ജ. (1928
എം. വി. ദേവൻ ജ. (1928
വി.എസ്. രമാദേവി ജ. (1934-2013)
മാള അരവിന്ദൻ ജ. i1939- 2015)
രാം ഗോപാൽ ഘോഷ് ജ. (1815 -1868)
സൈഫുദ്ദീൻ കിച്ച്‌ലൂ, ജ (1888 -1963)
കെ ഡി യാദവ് ജ. (1926-1984)
ഷംസൂർ റഹ്മാൻ ഫാറൂഖി ജ1935
മോളിയേ ജ. (1673
എഡ്വേർഡ് ടെല്ലർ ജ. (1908
ഗമാൽ അബ്ദുന്നാസർ ജ. (1918 -
മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ജ.1929
ജുവൻ ഓഫ് ആർക്ക്. ജ. (1412- 1431)/sathyam/media/media_files/2025/01/15/128162d3-e208-4cc3-b15d-a37c18c60ba9.jpeg)
നക്ഷത്ര ദീപിക, മലയാളം സാങ്കേതിക നിഘണ്ടു, ജ്യോതിഷ ബാലബോധിനി എന്നി കൃതികള്‍ രചിച്ച ഒന്നാം കേരളനിയമ സഭയിൽ ഗുരുവായൂർ നിയോജക മണ്ഡലത്തെ സ്വതന്ത്രനായി പ്രതിനിധീകരിച്ച രാഷ്ട്രീയ പി.കെ. കോരു (15 ജനുവരി 1890 -),
സാഹിത്യത്തിലും പത്ര പ്രവര്‍ത്തനത്തിലും ,സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്ന കവി കെ പി ബി പാട്യം(1928 ജനവരി 15 -1969 നവംബര്‍ 21) ,
കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരനും ,വാസ്തുശില്പ മേഖലയിൽ ലാറി ബേക്കറുടെ അനുയായിയും മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഓണററി ഡയറക്ടറും പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന മഠത്തിൽ വാസുദേവൻ എന്ന എം. വി. ദേവനെയും (15 ജനുവരി 1928 - 29 ഏപ്രിൽ 2014),/sathyam/media/media_files/2025/01/15/59462810-4ac5-46ea-9092-ced151fa962d.jpeg)
ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിസേവനമനുഷ്ഠിച്ച ആദ്യവനിതയും ഹിമാചൽ പ്രദേശ്, കർണാടകം എന്നി സംസ്ഥാനങ്ങളുടെ ഗവർണറും ആയിരുന്ന ആന്ധ്രപ്രദേശുകാരി വി.എസ്. രമാദേവിയെയും (1934 ജനുവരി 15 – 2013 ഏപ്രിൽ 17),
ചെറുപ്പകാലത്ത് തബലിസ്റ്റായും പിന്നീട് നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുകയും 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ സ്വതസ്സിദ്ധമായ ഹാസ്യ ശൈലിയിലൂടെ 650ലേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്ത മാള അരവിന്ദൻ ( 1939 ജനുവരി 15-2015, ജനുവരി 28) ,
' യംഗ് ബംഗാൾ' ഗ്രൂപ്പിന്റെ നേതാവും വാഗ്മിയും സാമൂഹിക പരിഷ്കർത്താവും'
വിജയശ്രീലാളിതനായ ബിസിനസുകാരനുംഇന്ത്യയുടെ ഡെമോസ്തനീസ് ' എന്ന് വിളിക്കപ്പെടുകയും ചെയ്തിരുന്ന രാംഗോപാൽ ഘോഷ് (ജനുവരി 15, 1815 - 25 ജനുവരി 1868) ,
അമൃത്സറിലെ ജാലിയൻ വാലാബാഗ് റാലിക്ക് തുടക്കമിടുകയും, റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത ഇന്ത്യൻ അഭിഭാഷകനും രാഷ്ട്രീയക്കാരനും സ്വാതന്ത്ര്യസമര പ്രവർത്തകനുമായ സൈഫുദ്ദീൻ കിച്ച്‌ലൂ (15 ജനുവരി 1888 - 9 ഒക്ടോബർ 1963),/sathyam/media/media_files/2025/01/15/59462810-4ac5-46ea-9092-ced151fa962d.jpeg)
ആദ്യമായി ഒളിമ്പിക്സിൽ വ്യക്തഗത ഇനത്തിൽ ഇന്ത്യക്കു വേണ്ടി (പുരുഷന്മാരുടെ ഗുസ്തി മത്സരത്തിൽ വെങ്കലം) മെഡൽ നേടിയ ഖഷബ ദാദാസാഹേബ് ജാദവ് (ജനുവരി 15, 1926 - ഓഗസ്റ്റ് 14, 1984),
ഇന്ത്യൻ കവിയും നിരൂപകനുമായ ഷംസൂർ റഹ്മാൻ ഫാറൂഖി (15 ജനുവരി 1935 - 25 ഡിസംബർ 2020 ),
മനുഷ്യസഹജമായ ദൌർബല്യങ്ങൾ, സാധാരണക്കാരായ മിക്ക മനുഷ്യരുടെയും പെരുമാറ്റത്തിലെ അനാശാസ്യത, പല മനുഷ്യരും പ്രകടിപ്പിക്കാറുള്ള സ്വഭാവ വൈകൃതങ്ങൾ തുടങ്ങിയവ അവിസ്മരണീയമായ രീതിയിൽ ചിത്രീകരിക്കുകയും യൂറോപ്യൻ നാടകവേദിയിലെ ആധുനിക കാലഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്ത പ്രശസ്ത ഫ്രഞ്ച് നാടകകൃത്ത് 'മോളിയേ' എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ട ജീൻ-ബാപ്റ്റിസ്റ്റ് പോക്വെൽ(15 ജനുവരി 1622 - 17 ഫെബ്രുവരി 1673) ,/sathyam/media/media_files/2025/01/15/a25df3db-fd0f-4cc8-bc20-d9416e86b50f.jpeg)
രണ്ടാം ലോകയുദ്ധകാലത്ത് മാൻഹട്ടൻ പ്രോജക്റ്റിൽ പ്രവർത്തിച്ച് ആദ്യ അണ്വായുധമായ ഹൈഡ്രജൻ ബോംബ് നിർമിക്കുകയും, ഹൈഡ്രജൻ ബോംബിന്റെ പിതാവ്' എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്ന അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന എഡ്വേർഡ് ടെല്ലർ (1908 ജനുവരി 15-2003 സെപ്റ്റംബർ 9 )
അറബ് ദേശീയത, ചേരിചേരായ്മ, സോഷ്യലിസം തുടങ്ങിയ നയങ്ങളിലൂടെ ജനപിന്തുണയും ലോകശ്രദ്ധയും നേടുകയും, അറബ്‌ലോകത്ത് ഒരു വീരനായകനായി വിലയിരുത്തപ്പെടുകയും, ചേരിചേരാ നയത്തിന്റെ പേരിൽ അസ്വാൻഅസ്‌വാൻ അണക്കെട്ടിനുള്ള ധനസഹായം പിൻവലിച്ച പടിഞ്ഞാറൻ ശക്തികളോട് സൂയസ് കനാൽ ദേശസാത്ക്കരണത്തിലൂടെ പകരം ചോദിക്കുകയും, ജവഹർലാൽ നെഹ്രു, ടിറ്റോ തുടങ്ങിയവരോടൊപ്പം ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയിരുന്നതിൽ പ്രമുഖനായിരുന്ന ഈജിപ്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഗമാൽ അബ്ദുന്നാസർ അഥവാ ജമാൽ അബ്ദുന്നാസർ (1918 ജനുവരി 15–1970 സെപ്റ്റംബർ 28),
/sathyam/media/media_files/2025/01/15/60995985-e16c-4ed5-b09a-955f34884aea.jpeg)
, അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിക്കുകയും സമാധാനത്തിനു നോബല്‍ സമ്മാനം ലഭിക്കുകയും വെള്ളക്കാരന്റെ വെടിയേറ്റ് മരിക്കുകയും ചെയ്ത മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ (1929ജനുവരി 15- 1968 ഏപ്രിൽ 4),
യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം ഫ്രഞ്ച് സൈനികർക്ക് ആണിന്റെ വേഷത്തിൽ എത്തി അവർക്കെല്ലാം പ്രചോദനം നൽകുകയും പിന്നീട് ശത്രുക്കൾ പിടിച്ച് ദുർമന്ത്രവാദിനി എന്ന മുദ്ര കുത്തി വിചാരണ ചെയ്ത് ചുട്ടുകൊല്ലുകയും 24 വർഷത്തിനുശേഷം ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പ ജോനിന്റെ വ്യവഹാരം അവളുടെ അമ്മയുടെ ശ്രമഫലമായി വീണ്ടും പരിശോധിക്കുകയും പഴയ വിധി തിരുത്തി വിശുദ്ധയായി പ്രഖ്യാപിക്കുകയും ഇന്ന് കത്തോലിക്ക സഭയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിശുദ്ധയും യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിതയുമായ ജുവൻ ഓഫ് ആർക്ക്(ജനുവരി 12, 1412 – 1431 മേയ് 30) /sathyam/media/media_files/2025/01/15/c2b5bb07-a1ba-4802-895b-22f34ae4ccaf.jpeg)
സ്മരണാഞ്ജലി !!!
്്്്്്്്്്്്്
അനന്ദനാരായണ ശാസ്ത്രി മ.1947
എം.സി. അപ്പുണ്ണി നമ്പ്യാര്‍ മ. 1986
ഗുൽസാരിലാൽ നന്ദ മ. 1998
തപൻ സിൻഹ മ. 2009
ഹോമായ് വ്യാരവാല മ. 2012
റോസ ലക്സംബർഗ് മ. (1817-1919)
ഈവ ടാങ്ഗ്വേ മ.1955
മേയർ ലാൻസ്കി മ ( 1902 - 1983)
ഹാരി നിൽസൺ മ (1941 - 1994)
ഡോളോറസ് മേരി എലീൻ ഒറിയോർഡൻ മ ( 1971 - 2018 )
റോക്കി ജോൺസൺ മ ( 1944 - 2020)
ബഹുഭാഷാ പണ്ഡിതൻ, ഗ്രന്ഥകാരൻ, വിമർശകൻ, പ്രസാധകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന പണ്ഡിതരാജൻ പി.എസ് അനന്തനാരായണ ശാസ്ത്രികൾ (1885 ഡിസംബർ 30- 1947 ജനുവരി 15) ,
/sathyam/media/media_files/2025/01/15/b795e087-1e4e-4328-bf09-b39772bf6898.jpeg)
കേരള സംഗീത അക്കാദമി ചെയര്‍മാനും സി.പി.ഐ നേതാവും, പ്രമുഖ എഴുത്തുകാരനും കവിയും വടക്കന്‍ പാട്ടുകളുടെ സമ്പാദകനും ആയിരുന്ന എം.സി. അപ്പുണ്ണി നമ്പ്യാർ ( 1927-1986, ജനുവരി 15)
തികഞ്ഞ ഗാന്ധിയനും, രണ്ടുതവണ ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രിയും (1964-ൽ നെഹ്റുവിന്റെ മരണത്തിനു ശേഷവും 1966-ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനു ശേഷവും) ആയിരുന്ന ഭാരതരത്ന ഗുൽസാരിലാൽ നന്ദ (1898 ജൂലൈ 4 -1998 ജനുവരി 15 ),/sathyam/media/media_files/2025/01/15/a82d997b-6323-4456-9b6e-95a0caa856c4.jpeg)
ഇന്ത്യയുടെ ചരിത്രപ്രധാനമായ മൂഹൂർത്തങ്ങളിൽ പലതും ക്യാമറയിൽ പകർത്തിയ രാജ്യത്തെ ആദ്യത്തെ വനിതാ പത്രഛായാഗ്രാഹകയായിരുന്ന ഹോമായ് വ്യാരവാല(9 ഡിസംബർ 1913 - 15 ജനുവരി 2012),
പോളിഷ്-ജൂത-ജർമ്മൻ മാർക്സിസ്റ്റ് സൈദ്ധാന്തികയും സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രജ്ഞയും വിപ്ലവകാരിയുമായിരുന്ന റോസാ ലക്സംബർഗ് (മാർച്ച് 5, 1871 - ജനുവരി 15, 1919)[
മൗലികമായ ചില രചനാസങ്കേതങ്ങൾ ക്കായുള്ള അന്വേഷണം നടത്തുകയും ഓട്ടോമാറ്റിക് എന്നു വിളിക്കപ്പെട്ട ഒരു ശൈലിയുടെ ഉപഞ്ജാതാവാകുകയും, വൈയക്തിക സ്വപ്നങ്ങളുടെ വിശാലവും വിശദാംശങ്ങളടങ്ങിയതു മായ ചിത്രങ്ങൾ വരച്ച ഒരു ഫ്രഞ്ച് -അമേരിക്കൻ ചിത്രകാരനായിരുന്ന ഈവ ടാങ്ഗ്വേ (1900 ജനുവരി 5-1955 ജനുവരി 15),
/sathyam/media/media_files/2025/01/15/c8c7a440-b5e3-4f0e-8bd3-2695b588bc3d.jpeg)
അമേരിക്കയിൽ ഏറ്റവും സ്വാധീനവും ഭയവും ഉള്ള ഗുണ്ടാസംഘങ്ങളിൽ ഒരാളായിരുന്ന മോബിന്റെ അക്കൗണ്ടന്റ് " എന്നറിയപ്പെട്ടിരുന്ന മേയർ ലാൻസ്കി ( ജൂലൈ 4, 1902 - ജനുവരി 15, 1983) ,
2) 1970 കളുടെ തുടക്കത്തിൽ തന്റെ വിജയത്തിന്റെ കൊടുമുടിയിൽ എത്തിയ ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും ആയിരുന്ന ഹാരി എഡ്വേർഡ് നിൽസൺ മൂന്നാമൻ (ജൂൺ 15, 1941 - ജനുവരി 15, 1994),
ഒരു ഐറിഷ് ഗായികയും സംഗീതജ്ഞനും ഗാനരചയിതാവും ആയിരുന്ന ഡോളോറസ് മേരി എലീൻ ഒറിയോർഡൻ ( 6 സെപ്റ്റംബർ 1971 - 15 ജനുവരി 2018 ) ,/sathyam/media/media_files/2025/01/15/e06594bb-9358-4303-ae21-b01ea87966f4.jpeg)
നടനും മുൻ WWE ഗുസ്തിക്കാരനുമായ ഡ്വെയ്ൻ "ദി റോക്ക്" ജോൺസന്റെ പിതാവും,
നിരവധി ദേശീയ ഗുസ്തി അലയൻസ് ടൈറ്റിലുകൾക്കിടയിൽ, ആദ്യത്തെ ബ്ലാക്ക് ജോർജിയ ഹെവിവെയ്റ്റ് ചാമ്പ്യനും NWA ടെലിവിഷൻ ചാമ്പ്യനും (2 തവണ) ആകുകയും. 1983-ൽ ലോക ടാഗ് ടീം ചാമ്പ്യൻഷിപ്പ് നേടുകയും, തന്റെ പങ്കാളി ടോണി അറ്റ്‌ലസിനൊപ്പം, WWE ചരിത്രത്തിലെ ആദ്യത്തെ കറുത്ത ചാമ്പ്യന്മാരാകുയും ചെയ്ത വെയ്ഡ് ഡഗ്ലസ് ബൗൾസ് എന്ന റോക്കി ജോൺസൺ ( ഓഗസ്റ്റ് 24, 1944 - ജനുവരി 15, 2020),
*********
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1535 - ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായി ഹെന്റി എട്ടാമൻ രാജാവ് സ്വയം പ്രഖ്യാപിക്കുന്നു.
1559 - എലിസബത്ത് ഒന്ന് ഇംഗ്ലണ്ടിലെ രാജ്ഞിയായി അധികാരമേറ്റു.
1582 - റഷ്യ ലിവോണിയയും എസ്റ്റോണിയയും പോളണ്ടിന് അടിയറവച്ചു./sathyam/media/media_files/2025/01/15/f6089622-470d-4933-86cf-13aee4f0a8d2.jpeg)
1753 - വിവിധ പുരാവസ്തുക്കളാൽ സമ്പന്നമായ ലോക പ്രശസ്തമായ ബ്രിട്ടീഷ് മ്യൂസിയം, പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
1759 - ബ്രിട്ടീഷ് മ്യൂസിയം പ്രവർത്തനമാരംഭിച്ചു.
1784 - കൊൽക്കൊത്ത യിൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചു.
1846 - പ്രശസ്ത റഷ്യൻ എഴുത്തുകാരനായ ഫിയോദർ ദസ്തയേവ്സ്കിയുടെ ആദ്യ നോവൽ "പാവം നാടൻ" പ്രസിദ്ധീകരിച്ചു.
1867 - ലണ്ടനിലെ റീഗന്റ്സ് പാർക്കിലെ ബോട്ടിംഗ് തടാകത്തിൽ മഞ്ഞുമൂടി 40 പേർ മരിച്ചു.
1870 - ഡെമോക്രാറ്റിക് പാർട്ടി ഓഫ് അമേരിക്കയുടെ പ്രതീകമായി കഴുതയെ ആദ്യമായി ഉപയോഗിച്ചു./sathyam/media/media_files/2025/01/15/f6089622-470d-4933-86cf-13aee4f0a8d2.jpeg)
1892 - ജെയിംസ് നൈസ്മിത്തിന്റെ ബാസ്കറ്റ്ബോൾ നിയമങ്ങൾ ആദ്യമായി ത്രികോണ മാഗസിനിൽ പ്രസിദ്ധീകരിച്ചു.
1919 - ജർമ്മനിയിലെ രണ്ട് പ്രമുഖ മാർക്‌സിസ്റ്റ് വിപ്ലവകാരികളായ റോസ ലക്‌സംബർഗും കാൾ ലീബ്‌നെക്റ്റും സ്‌പാർട്ടക്കസ് പ്രക്ഷോഭത്തിന്റെ അവസാനത്തിൽ ഫ്രീകോർപ്‌സ് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.
1934 - ബിഹാറിൽ ഉണ്ടായ ഭൂകമ്പത്തിൽ രണ്ടായിരത്തിലേറെ മരണം.
1938 - മലയാളത്തിലെ ആദ്യ സംസാരിക്കുന്ന ചിത്രം ബാലൻ റിലീസായി./sathyam/media/media_files/2025/01/15/cd61c3d1-1609-4992-9614-881a72ea4763.jpeg)
1941 - ഞാൻ പോയാൽ അദ്ദേഹം ( നെഹ്റു ) എന്റെ ഭാഷ സംസാരിക്കും എന്ന് മഹാത്മജി എ ഐ സി സി സമ്മേളനത്തിൽ നെഹ്റുവിനെ വിശേഷിപ്പിച്ചു.
1943 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ ആസ്ഥാന മന്ദിരമായ പെന്റഗൺ പൂർത്തിയാക്കി സമർപ്പിക്കപ്പെട്ടു.
1949 - ലെഫ്.കേണൽ കെ.എം കരിയപ്പ കരസേനയുടെ കമാൻഡർ ഇൻ ചീഫായി സ്ഥാനമേറ്റു.
1951 - KPAC ആരംഭം.
1964 - തുഞ്ചൻ സ്മാരക ആരംഭം.
/sathyam/media/media_files/2025/01/15/d66cbec3-7df7-4335-af6d-4712d0ac5d35.jpeg)
1967 - AFL-NFL വേൾഡ് ചാമ്പ്യൻഷിപ്പ് ഗെയിം എന്ന പേരിൽ ആദ്യത്തെ സൂപ്പർ ബൗൾ കളിച്ചു. നാഷണൽ ഫുട്ബോൾ ലീഗ് (എൻഎഫ്എൽ) ചാമ്പ്യൻ ഗ്രീൻ ബേ പാക്കേഴ്സ് അമേരിക്കൻ ഫുട്ബോൾ ലീഗ് (എഎഫ്എൽ) ചാമ്പ്യൻ കൻസാസ് സിറ്റി ചീഫുകളെ 35–10 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
1970 - മുഅമ്മർ ഗദ്ദാഫി ലിബിയയുടെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടു.
1973 - വിയറ്റ്നാം വെടി നിർത്തൽ – അമേരിക്കൻ പ്രസിഡണ്ട് നിക്സൻ ഉത്തരവിട്ടു.
1974 - ഹെൻറി വിങ്ക്‌ലർ, മരിയോൺ റോസ്, ആൻസൺ വില്യംസ് എന്നിവർ അഭിനയിച്ച ഹാപ്പി ഡേയ്‌സ് എന്ന ഐക്കണിക് അമേരിക്കൻ സിറ്റ്‌കോം എബിസിയിൽ പ്രദർശിപ്പിച്ചു./sathyam/media/media_files/2025/01/15/d9666026-1959-4ce4-a713-23ae90e8dd0a.jpeg)
1975 - പോർച്ചുഗൽ അംഗോളക്ക് സ്വാതന്ത്ര്യം നൽകി.
1990 - ഇന്ത്യയിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാകുന്ന ആദ്യ MLA ആയി ആർ.ബാലകൃഷ്ണപ്പിള്ള മാറി. വർക്കല രാധാകൃഷ്ണൻ ആയിരുന്നു സ്പീക്കർ.
1992 - യുഗോസ്ലാവ്യ രണ്ടായി ക്രൊയേഷ്യയും സ്ലോവാനിയയും നിലവിൽ വന്നു.
2001 - ജിമ്മി വെയിൽസും ലാറി സാംഗറും ചേർന്ന് വിക്കിപീഡിയ എന്ന സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശം സ്ഥാപിച്ചു.
/sathyam/media/media_files/2025/01/15/e1388aee-9b54-499b-8b11-c93c3c71c6a7.jpeg)
2005 - ESA യുടെ SMART-1 ലൂണാർ ഓർബിറ്റർ കാൽസ്യം, അലൂമിനിയം, സിലിക്കൺ, ഇരുമ്പ്, ചന്ദ്രനിൽ മറ്റ് ഉപരിതല ഘടകങ്ങൾ തുടങ്ങിയ ഘടകങ്ങളെ കണ്ടുപിടിച്ചു.
2009 - "മിറക്കിൾ ഓൺ ദി ഹഡ്സൺ" നടന്നു. പൈലറ്റുമാരായ ചെസ്ലി "സുള്ളി" സുല്ലെൻബെർഗറും ജെഫ്രി സ്‌കൈൽസും യു.എസ് എയർവേയ്‌സ് ഫ്ലൈറ്റ് 1549 ഹഡ്‌സൺ നദിയിൽ വിജയകരമായി ലാൻഡ് ചെയ്തു, ഒരു പക്ഷി ആക്രമണത്തെ തുടർന്ന് വിമാനത്തിന്റെ എഞ്ചിന് കേടുപാടുകൾ സംഭവിച്ചു. നിസാര പരിക്കുകളോടെ 155 യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
2013 - ഗ്രേറ്റർ കെയ്‌റോയിലെ ഗിസയ്ക്ക് സമീപം ഈജിപ്ഷ്യൻ ആർമിയെ വഹിച്ചുകൊണ്ടിരുന്ന ട്രെയിൻ പാളം തെറ്റി 19 പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2015 - സ്വിസ് നാഷണൽ ബാങ്ക് യൂറോയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വിസ് ഫ്രാങ്കിന്റെ മൂല്യത്തിന്റെ പരിധി ഉപേക്ഷിച്ചു , ഇത് അന്താരാഷ്ട്ര സാമ്പത്തിക വിപണികളിൽ പ്രക്ഷുബ്ധത സൃഷ്ടിച്ചു. /sathyam/media/media_files/2025/01/15/fee1fe22-f1e3-46eb-8e24-6c8d4bd818d3.jpeg)
2016 - സൊമാലിയയിലെ എൽ-അദ്ദെയിൽ അൽ-ഷബാബ് ഇസ്ലാമിക് കലാപകാരികളുമായുള്ള പോരാട്ടത്തിൽ കെനിയൻ സൈന്യം ഏറ്റവും മോശമായ തോൽവി ഏറ്റുവാങ്ങി . ഏകദേശം 150 കെനിയൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
2018 - ബ്രിട്ടീഷ് മൾട്ടിനാഷണൽ കൺസ്ട്രക്ഷൻ ആൻഡ് ഫെസിലിറ്റിസ് മാനേജ്‌മെന്റ് സർവീസ് കമ്പനിയായ കരിലിയോൺ ലിക്വിഡേഷനിലേക്ക് പോയി [20] - ഔദ്യോഗികമായി, "യുകെയിലെ എക്കാലത്തെയും വലിയ ട്രേഡിംഗ് ലിക്വിഡേഷൻ"
2019 - സൊമാലിയൻ തീവ്രവാദികൾ കെനിയയിലെ നെയ്‌റോബിയിലെ DusitD2 ഹോട്ടലിൽ ആക്രമണം നടത്തി 21 പേരെങ്കിലും കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
2019 - നിർദിഷ്ട യൂറോപ്യൻ യൂണിയൻ പിൻവലിക്കൽ കരാറിനെതിരെ 432 എംപിമാർ വോട്ട് ചെയ്തപ്പോൾ തെരേസ മേയുടെ യുകെ സർക്കാർ ആധുനിക കാലത്തെ ഏറ്റവും വലിയ സർക്കാർ പരാജയം ഏറ്റുവാങ്ങി , അവരുടെ എതിരാളികൾക്ക് 230 ഭൂരിപക്ഷം നൽകി.
2020 - ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയം ജപ്പാനിലെ ആദ്യത്തെ COVID-19 കേസ് സ്ഥിരീകരിച്ചു .
/sathyam/media/media_files/2025/01/15/fcf432f3-d84a-4c3b-a012-bf316206767e.jpeg)
2021 - ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 105 പേർ കൊല്ലപ്പെടുകയും 3,369 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2022 - ഹംഗ ടോംഗ-ഹംഗ ഹാഅപായ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു , ടോംഗയുമായുള്ള ആശയവിനിമയം വിച്ഛേദിക്കുകയും പസഫിക്കിലുടനീളം സുനാമി ഉണ്ടാകുകയും ചെയ്തു.
2023 - യെതി എയർലൈൻസ് ഫ്ലൈറ്റ് 691 പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us