/sathyam/media/media_files/2025/02/04/m7OAOzBVhnegT8YnJF2F.jpg)
. ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മകരം 22
അശ്വതി / സപ്തമി
2025 ഫെബ്രുവരി 4,
ചൊവ്വ
ഇന്ന്;
*ഫേസ്ബുക്കിൻ്റെ ജന്മദിനം![ഫ്രണ്ട്സ് ഡേ എന്നറിയപ്പെടുന്ന ഫേസ്ബുക്കിൻ്റെ ജന്മദിനം,
മാനുഷിക ബന്ധങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ആഗോളതലത്തിൽ സ്വീകരിയ്ക്കപ്പെട്ട ഒരു പ്രത്യേക സംവിധാനവും അവസരവുമണ് ഫേസ്ബുക്ക്. ഇത് നമ്മുടെ സാമൂഹിക ജീവിതത്തിന് ഇന്ന് അത്യന്താപേക്ഷിതമായി വന്നിരിയ്ക്കുന്നു. വിവിധ ഫീച്ചറുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഫേസ്ബുക്ക് ഇന്ന് നമ്മെ സൗഹൃദത്തിൻ്റെ ശക്തിയും സ്വാധീനവും പഠിപ്പിയ്ക്കുന്നു. അത് വർഷം തോറും നമ്മെ ഓർമ്മിപ്പിയ്ക്കാനും കൂടാതെ, എങ്ങനെ ഇത്തരം പ്ലാറ്റ്ഫോമുകൾ എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ നമുക്ക് ഉപയോഗിയ്ക്കാം എന്ന കാര്യം തീരുമാനിയ്ക്കാനും ഒരു ദിനം.]
അന്തഃരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം ![ International Day of Human Fraternity വ്യത്യസ്ഥ പരിസരങ്ങളിൽ, വ്യത്യസ്ഥ ഭൂപ്രകൃതികളിൽ, വ്യത്യസ്ഥ കാലാവസ്ഥകളിൽ, ജീവിയ്ക്കേണ്ടി വരുന്ന വ്യത്യസ്ഥരായ ജനവിഭാഗങ്ങൾ എല്ലാവരും ഒരൊറ്റ ജനുസിൽപ്പെട്ടവരാണെന്നും, ഏകോദര സോദരരാണെന്നും, വ്യത്യസ്ഥ പരിതസ്ഥിതികളിൽ ജീവിച്ചു വന്നതുകൊണ്ടു മാത്രം വ്യത്യസ്ഥരായി കാണപ്പെടുന്നതാണെന്നും നമ്മെ എല്ലാവരെയും ഓർമ്മിപ്പിയ്ക്കുന്നതിന് ഒരു ദിനം
-തിരക്കേറിയ നഗര ചത്വരത്തിൽ ചടുലമായി നിരവധി വ്യത്യസ്ഥ പതാകകൾ പാറി പറക്കുന്നു, അവ ഓരോന്നും വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. അവിടെ ഒരു കെട്ടിടത്തിൽ ഒരുക്കിയ സദസ്സ് അങ്ങനെ വ്യത്യസ്ഥ സമൂഹ സംസ്കാരങ്ങളുടെ കലവറയായി മാറുന്നു. അത്തരം വ്യത്യസ്ത സാമൂഹ്യ സംസ്കാര പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന ആളുകൾ അവിടെ ഒത്തുചേരുന്നു, കഥകളും ചിരിയും പാട്ടും കളികളും അവർ പങ്കിടുന്നു. അന്താരാഷ്‌ട്ര മനുഷ്യ സാഹോദര്യ ദിനത്തിൻ്റെ ഉജ്ജ്വലമായ ആഘോഷമായ ഈ ഒത്തുചേരൽ പ്രത്യാശയുടെ വെളിച്ചമായി നിലകൊള്ളുന്നു.
ഇത്തരം വ്യത്യാസങ്ങൾക്കപ്പുറമുള്ള മനുഷ്യബന്ധത്തിൻ്റെ സൗന്ദര്യവും സൗഹൃദവും ഇത് പ്രകടമാക്കുന്നു. മാനുഷീക സാഹോദര്യത്തിൻ്റെ അന്താരാഷ്ട്ര ദിനം ലോകമെമ്പാടുമുള്ള ആളുകളെ വ്യത്യസ്ത സംസ്കാരങ്ങളോടും മതങ്ങളോടും കൂടുതൽ സഹിഷ്ണുതയും ധാരണയും കാണിക്കാൻ പ്രരിപ്പിയ്ക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു.
ഈ ദിനത്തിന് പിന്നിലെ പ്രധാന ആശയം ലോകത്തിലെ സകല മനുഷ്യരെയും ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ്. വ്യത്യസ്ത സമുദായങ്ങൾക്കിടയിലുള്ള സംഭാഷണം, ബഹുമാനം, സഹകരണം എന്നിവയുടെ പ്രാധാന്യവും ഇത് എടുത്തുകാണിക്കുന്നു.]
.*ലോക അർബുദ ദിനം ! [ World Cancer Day ; ലോക കാൻസർ ദിനംമനുഷ്യർക്ക് കാൻസർ എപ്പൊഴും ശക്തനായ ഒരു എതിരാളിയാണ്, എന്നാൽ അതിനെതിരെ പോരാടുന്നവരുടെ, അതിനെ പ്രതിരോധിയ്ക്കുന്നവരുടെ, ധീരതയും പ്രതിരോധശേഷിയും ഒരുപോലെ ശക്തവും പ്രചോദനാത്മകവുമാണ്. നേരിട്ടോ അല്ലാതെയോ ഏതെങ്കിലും തരത്തിൽ കാൻസർ ബാധിച്ചിട്ടില്ലാത്ത ഒരാളെ ഇന്ന് സമൂഹത്തിൽ കണ്ടെത്തുക പ്രയാസമാണ്.ലോക കാൻസർ ദിനം ഈ ഭയാനകമായ രോഗത്തോട് പോരാടുന്നവരെയും അതിനാൽ നഷ്ടപ്പെട്ട പോയവരെയും ആദരിക്കുന്നതിനുള്ളതാണ്.
ക്യാൻസറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അതിനെതിരെ നടപടിയെടുക്കാൻ എല്ലാവരെയും പ്രചോദിപ്പിയ്ക്കാനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ ദിനാനുസ്മരണം. പലതരം അർബുദങ്ങൾ ലോകത്ത് ഉണ്ടെങ്കിലും, കോശങ്ങളുടെ പരിവർത്തനങ്ങൾ ട്യൂമറുകൾ എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലേയ്ക്ക് വളരുമ്പോഴാണ് അതിനെ രോഗമായി പരിഗണിയ്ക്കുന്നത്. ഇത് ചികിത്സിച്ചില്ലെങ്കിൽ, കാൻസർ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ പടരാനും ബാധിക്കാനും തുടങ്ങും, അതിനാൽ ഇതിനെ ആരംഭത്തിലെ തിരിച്ചറിഞ്ഞ് ചികിത്സിയ്ക്കുക പ്രതിരോധിയ്ക്കുക.]
*പീഡന നിർമാർജന ദിനം![പീഡനം അവസാനിപ്പിക്കുന്നതിനും ഇരകളെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുന്നതിനുമായി ഒരു ദിനം. ലോകമെമ്പാടുമുള്ള എണ്ണമറ്റ വ്യക്തികൾ അഭിമുഖീകരിക്കുന്ന ക്രൂരമായ ഒരു യാഥാർത്ഥ്യമാണ് പരപീഡനം. ഇതിനെതിരെ ബോധവൽക്കരണം നടത്താനും അത്തരം പീഡനങ്ങളിൽ നിന്നുമുള്ള തീർത്തും മുക്തമായ ഒരു ഭാവിക്കു വേണ്ടി പ്രവർത്തിയ്ക്കുവാനും പ്രതികരിയ്ക്കുവാനും വാദിക്കുവാനുമായി ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകൾ ഒരു മനസ്സോടെ ഒത്തുചേരേണ്ടതിൻ്റെ ആവശ്യകത ഈ ദിനം നമ്മെ ഓർമ്മിപ്പിയ്ക്കുന്നു.
ഇത് ഒരു വലിയ മനുഷ്യാവകാശ ലംഘനമാണെന്നും ഇതിനെ ഈ ലോകത്തു നിന്നും ഉന്മൂലനം ചെയ്യേണ്ടത് മനുഷ്യ കുലത്തിൻ്റെ അത്യാവശ്യമാണെന്നും ഉള്ള കാര്യങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നു.]
ദേശീയ ദിനങ്ങൾ
********
*സുപ്രധാന ജെർക് ദിനം ഉപേക്ഷിക്കുക ![Dump Your Significant Jerk Day ; നിഷേധാത്മകതയിൽ നിന്നും വിഷലിപ്തമായ ബന്ധങ്ങളിൽ നിന്നും മുക്തമാകുക എന്നതിനർത്ഥം നിങ്ങളുടെ സന്തോഷം വീണ്ടും കണ്ടെത്തുകയും ശോഭനമായ ഭാവി സ്വീകരിക്കുകയും ചെയ്യുക എന്നാണ്)
* ദേശീയ സ്വെറ്റർ ദിനം ! [National Sweater Day ; ശൈത്യകാലത്തെ തീവ്രമായ തണുപ്പിനെ നേരിടാൻ അനുയോജ്യമായി നെയ്ത വസ്ത്രമായ സ്വറ്ററിന് ഒരു ദിനം ]
*സ്വഭവനങ്ങളിൽ തയ്യാറാക്കുന്ന സൂപ്പ് " ദിനം ![National Homemade Soup Day ; ശീതകാല മഞ്ഞിനേയും തണുത്ത കാറ്റിനെയും നേരിടാൻ പുതിയ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കുന്ന സൂപ്പുകൾക്ക് ഒരു ദിനം.]
* സ്റ്റഫ്ഡ് കൂൺ ദിനം! [National Stuffed Mushroom Day ;.]
*മെയിൽ കാരിയറിനു നന്ദി ദിനം ![National Thank A Mail Carrier Day ;
പേർഷ്യയിൽ ആരംഭിച്ച അഞ്ചൽ ഓട്ടമെന്ന തപാൽ സംവിധാനത്തിൻ്റെ ഓർമ്മയ്ക്കായി ഒരു ദിനം. ]
*ട്രാൻസിറ്റ് ഇക്വിറ്റി ദിനം! [യുഎസിലെ ചില വലിയ നഗരപ്രദേശങ്ങളിൽ പൊതുഗതാഗതം ലഭ്യമാണെങ്കിലും, ഒരു പൊതുനിയമമെന്ന നിലയിൽ, എല്ലായിടത്തും വാഹനമോടിക്കാത്തതോ സ്വന്തമായി കാറുകളോ ഇല്ലാത്ത ആളുകൾക്ക് രാജ്യത്തുടനീളം സഞ്ചരിയ്ക്കുന്നതിന് ഒരു പാട് ബുദ്ധിമുട്ടുകളുണ്ട്. അതിനെ പരിഹരിയ്ക്കുവാൻ ഒരു ദിനം.]
*ആഫ്രിക്കൻ അമേരിക്കൻ പരിശീലകരുടെ ദിനം! [ആഫ്രിക്കൻ അമേരിക്കൻ കോച്ചുകളുടെ വിവിധ മേഖലകളിലെ നേട്ടങ്ങൾ തിരിച്ചറിയുന്നതിനായി ഒരു ദിനം. സ്‌പോർട്‌സ്, ബിസിനസ്സ്, വ്യക്തിത്വ വികസനം എന്നിവയിൽ അവരുടെ സേവനം എടുത്തുകാണിയ്ക്കുവാനും അവരെ അഭിനന്ദിയ്ക്കാനും ഒരു ദിനം.]
*വിമോചന ദിനം! [മിന്നുന്ന പ്രകടനങ്ങൾക്കും ജീവിതത്തേക്കാൾ വലിയ വ്യക്തിത്വത്തിനും പേരുകേട്ട അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ എൻ്റർടെയ്‌നർമാരിൽ ഒരാളുടെ ആഘോഷമാണ് ലിബറേസ് ഡേ. സംഗീതജ്ഞൻ്റെ ശാസ്ത്രീയ സംഗീതത്തിൻ്റെയും പോപ്പ് സംഗീതത്തിൻ്റെയും അതുല്യമായ സംയോജനത്തെയും ഫാഷനിലും സ്റ്റേജ് ഡിസൈനിലുമുള്ള അദ്ദേഹത്തിൻ്റെ അസാധാരണമായ പ്രവർത്തനങ്ങളെ ഈ ദിവസം ആദരിക്കുന്നു.]
*ദേശീയ വിക്കർ ദിനം![ദേശീയ വിക്കർ ദിനം. വിക്കർ നെയ്ത്ത് എന്ന കലയുടെയും കരകൗശലത്തിൻ്റെയും അംഗീകാരത്തിന് ഒരു ദിനം. ഫർണിച്ചർ മുതൽ അലങ്കാര വസ്തുക്കൾ വരെയുള്ള വിക്കർ ഉൽപ്പന്നങ്ങളുടെ സൗന്ദര്യവും ഉപയോഗവും ഈ ദിവസം എടുത്തുകാണിക്കുന്നു.
ഇന്നും ഫാഷനും പരിസ്ഥിതി സൗഹൃദവുമായി നിലനിൽക്കുന്ന ഒരു പുരാതന സാങ്കേതിക വിദ്യയ്ക്കുള്ള അംഗീകാര കൂടിയാണിത്.]
*ദേശീയ ഹെംപ് ദിനം! [ചണത്തിൻ്റെ നിരവധി ഉപയോഗങ്ങളും നേട്ടങ്ങളും ശ്രദ്ധയിൽപ്പെടുത്തുന്നതിന്ന് ഒരു ദിനം. തുണിത്തരങ്ങൾ മുതൽ ചവിട്ടികൾ വരെയുള്ള ഉൽപ്പന്നങ്ങളിൽ ഉപയോഗിയ്ക്കുന്ന ഈ വസ്തുവിനെ അറിയാൻ ഒരു ദിനം. ]
*സ്ത്രീകളുടെ ഹൃദയ വാരം! [Women’s Heart Week : Feb 1st - Feb 7th ]
സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ തിരിച്ചറിയാനും ചികിത്സിയ്ക്കാനുമായി ഒരു ദിനം.]
*അന്താരാഷ്ട്ര നെറ്റ്‌വർക്കിംഗ് ആഴ്ച! [ഫെബ്രുവരി 4 - ഫെബ്രുവരി 10, 29 ]
* ശ്രീലങ്ക: ജനാധിപത്യ ദിനം ! [1948 ൽ ഇന്നേ ദിവസമാണ് ശ്രീലങ്ക ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായത്.]
* അംഗോള: സശസ്ത്ര കലഹദിനം !
* കാലിഫോർണിയ, മിസ്സൗരി: റോസ പാർക്സ് ഡേ !
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്‌്‌്
ഇന്ന് ജന്മദിനംനിങ്ങൾ ഇവിടെ വന്നത് കേവലം ജീവിതം ജീവിച്ചു തീർക്കാനല്ല, ലോകത്തെ കൂടുതൽ പ്രവർത്തനക്ഷമമാക്കാനും, മികച്ച കാഴ്ചപ്പാടോടെ ഉയർന്ന പ്രതീക്ഷകളോടെ നേട്ടം കൈവരിയ്ക്കാനുമാണ്. അങ്ങനെ നിങ്ങളുടെ ലോകത്തെ സമ്പന്നമാക്കാനാണ് നിങ്ങളിവിടെ വന്നിരിയ്ക്കുന്നത്. അത് മറന്നാൽ നിങ്ങളിവിടെ ദാരിദ്ര്യം അനുഭവയ്ക്കുംവുഡ്രോ വിൽസൺ
********
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
************
മുൻ കേന്ദ്ര മന്ത്രിയും ആലപ്പുഴ നിന്നുള്ള ലോകസഭാംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ ദേശീയ സംഘടനാ സെക്രട്ടറിയും കോൺഗ്രസ്ന്റെ ദേശീയ നേതാവുമായ കെ.സി. വേണുഗോപാലിന്റേയും (1963),
നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു കൊണ്ടിരിക്കുന്ന നായകനടൻ ആസിഫ് അലിയുടെയും (1986),
നൃത്ത സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവും കോറിയോഗ്രാഫറും, ഭരതനൃത്തം എന്ന പുതിയ നൃത്ത ശാഖ വികസിപ്പിക്കുകയും ചെയ്ത പദ്മ സുബ്രഹ്മണ്യത്തിന്റെയും (1943),
'തച്ചോളി വർഗീസ് ചേകവരി’ൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച ഹിന്ദി ചലച്ചിത്ര നായിക ഉർമ്മിള മണ്ടോത്കറിന്റെയും (1974),
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന് ചുവട്ടിലെ പ്രണയം, മിഖായേല്‍, ബിഗില്‍, ഫോറന്‍സിക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച മോഡലും നടിയുമായ റെബ മോണിക്കയുടേയും (1994),
എന്നും എപ്പോഴും, മറിയംമുക്ക്, ഒരു വടക്കന്‍ സെല്‍ഫി, കെഎല്‍ പത്ത്, ഉറുമ്പുകള്‍ ഉറങ്ങാറില്ല, ലോഹം, പത്തേമാരി തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സന്തോഷ് കീഴാറ്റൂരിൻ്റെയും ( 1976),
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അമേരിക്കൻ അഭിനേത്രി പൂജ കുമാറിന്റെയും (1977),
ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാമത് ലോക്സഭയിലെ രാസവളം, രാസവസ്തു വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന കേന്ദ്ര സഹമന്ത്രിയും ഇപ്പോൾ ഗംഗാനഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോകസഭ അംഗം നിഹാൽ ചന്ദ് ചൗഹാനിന്റെയും (1971),
നേപ്പാളി കോൺഗ്രസ് നേതാവും നേപ്പാളിന്റെ ആദ്യ പ്രസിഡൻ്റുമായിരുന്ന രാംബരൺ യാദവിന്റെയും (1947),
തൻ്റെ തനതായ ശൈലിയും ആകർഷകമായ സ്റ്റേജ് പ്രകടനങ്ങളും കൊണ്ട് റോക്ക് സംഗീതത്തിൽ വിപ്ലവം സൃഷ്ടിച്ച ആലീസ് കൂപ്പറിൻ്റെയും ( 1948),
NFL ചരിത്രത്തിലെ ഏറ്റവും മികച്ച ലൈൻബാക്കറായി കണക്കാക്കപ്പെടുന്ന അമേരിക്കൻ ഫുട്ബോൾ കളിക്കാരനായ ലോറൻസ് ടെയ്‌ലറിൻ്റെയും (1959),
രാഷ്ട്രീയത്തിലും മീഡിയയിലും ഒരുപോലെ തിളങ്ങിയ നിക്കോൾ വാലസിൻ്റെയും (1972),
അമേരിക്കൻ ബോക്സർ, കായികരംഗത്തെ ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന, ആറ് ഭാരോദ്വഹനങ്ങളിൽ ലോക ചാമ്പ്യനായ ഓസ്കാർ ഡി ലാ ഹോയയുടെയും (1973)
ജന്മദിനം !
*********
ഇന്ന് ജന്മദിനമാചരിയ്ക്കുന്ന ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരായ പ്രമുഖരിൽ ചിലർ
*********""
കെ.സി.കേശവപിള്ള ജ. (1868-1914)
മുഴങ്ങോട്ടുവിള കൃഷ്ണപിള്ള ജ.(1887-1970)
വി.കെ. ഗോവിന്ദൻ നായർ ജ.(1903-1977)
എൻ. ശിവൻ പിള്ള ജ. (1918-2004)
കെ.സരസ്വതി അമ്മ ജ.(1919-1975)
ബിർജു മഹാരാജ് ജ. (1938-2022)
പണ്ഡിറ്റ് ഭീം സെൻ ജോഷി ജ. (1922-2011)
യാഹ്യാ ഖാൻ ജ. (1917-1980)
ഡോ. ഹെർമൻ ഗുണ്ടർട്ട് ജ. (1814-1893)
റോസ പാർൿസ് ജ.(1913 -2005)
വിൽഫ്രെഡ് ബാക് ഹൗസ് ജ. (1885-1965)
ജ്യൂളാ ഗ്രോഷീഷ് ജ. (1926-2014)
ചാൾസ് അഗസ്റ്റസ് ലിൻഡ്ബർഗ് ജ. (1902-1974),
ജോർജ്ജ് ആൻഡ്രൂ റൊമേറോ ജ.(1940 - 2017)
മലയാളം, സംസ്കൃതം, ഇംഗ്ളീഷ്, തമിഴ് തുടങ്ങി നാലു ഭാഷയിൽ സംഗീതം രചിച്ച സരസഗായക കവിമണി സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്ന മഹാകവി കെ.സി.കേശവപിള്ള ( 4 ഫെബ്രുവരി. 1868- 4 സെപ്തംബർ. 1913) ,
ശ്രീമഹാഭാഗവതം സംസ്‌കൃതത്തിൽനിന്ന് മലയാളത്തിലേക്ക് പൂർണരൂപത്തിൽ പരിഭാഷപ്പെടുത്തിയ സാഹിത്യകാരന്‍ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള (4 ഫെബ്രുവരി 1887 – 17 ആഗസ്റ്റ് 1970),
ശ്രീകൃഷ്ണാവതാരത്തെ ചുറ്റിപ്പറ്റി എഴുതിയ മുക്തകങ്ങളുടെ സമാഹാരമായ 'അവിൽപ്പൊതി' എഴുതിയ കവി വി.കെ. ഗോവിന്ദൻ നായർ(4 ഫെബ്രുവരി 1903 - 15 ഒക്ടോബർ 1977),
ഏഴു ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ പ്രവർത്തകനും സ്വാതന്ത്ര്യ സമരസേനാനിയും ഒന്നും, ഏഴും, എട്ടും കേരളനിയമസഭകളിൽ പറവൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.ഐ നേതാവായിരുന്ന എൻ. ശിവൻ പിള്ള (ഫെബ്രുവരി 4, 1918 - 13 മാർച്ച് 2004),
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയും അവശന്മാരുടേയും ആർത്തന്മാരുടേയും കഥകൾ എഴുതിയ കെ.സരസ്വതി അമ്മ (1919 ഫെബ്രുവരി 4 -1975 ഡിസംബർ 26),
കഥക്കിലെ കൽക്ക - ബിനാദിൻ ഘരാനയുടെ മുഖ്യ പ്രയോക്താവും കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻ മാരിലൊരാളുമായിരുന്ന ഈയിടെ അന്തരിച്ച ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ് (4 ഫെബ്രുവരി1937 - 17 ജനുവരി 2022),
ഖാൻ സാഹിബ് അബ്ദുൾകരീം ഖാന്റെ പ്രശസ്തമായ കിരാന ഘരാനയുടെ പ്രയോക്താവും സംഗീതക്കച്ചേരികൾക്കും പഠനത്തിനും ഗവേഷണത്തിനും പ്രചരണത്തിനും ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നതിനുമൊക്കെയായി ജീവിതം ഉഴിഞ്ഞു വച്ച ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ, വിശേഷിച്ച് ഖയാൽ വായ്പ്പാട്ടിൽ വിശാരദനായ സംഗീതജ്ഞനായിരുന്ന ഭീംസെൻ ഗുരുരാജ് ജോഷി ( ഫെബ്രുവരി 4, 1922 - ജനുവരി 24, 2011),
മുൻ പാകിസ്ഥാൻ കരസേനാ മേധാവിയും,1969 മുതൽ 1971 വരെ പാകിസ്താൻ ഭരിച്ചിരുന്ന സൈനിക സ്വേച്ഛാധിപതിയും മുൻ കരസേനാ മേധാവിയും,1969 മുതൽ 1971 വരെ പാകിസ്താൻ ഭരിച്ചിരുന്ന സൈനിക സ്വേച്ഛാധിപതിയും പാകിസ്താന്റെ മൂന്നാമത്തെ പ്രസിഡണ്ടും ആയിരുന്ന ജനറൽ ആഗാ മൊഹമ്മദ് യാഹ്യാ ഖാൻ (ഫെബ്രുവരി 4, 1917 – ആഗസ്റ്റ് 10, 1980),
മലയാളം വ്യാകരണം , ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിൿഷണറി ബൈബിൾ വേദ പുസ്തകത്തിന്‍റെ മലയാള പരിഭാഷ,മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രമായ രാജ്യസമാചാരം, പിന്നെ വിജ്ഞാനസംബന്ധമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പശ്ചിമോദയം എന്ന ആനുകാലികം എന്നി സംരംഭങ്ങളാല്‍ മലയാള ഭാഷക്ക് വളരെ ഏറെ സംഭാവനകള്‍ നല്‍കിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്ന റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട്(1814 ഫെബ്രുവരി 4 - 1893 ഏപ്രിൽ 25),
ആധുനിക കാലഘട്ടത്തിലെ പൗരാവകാശ പ്രവർത്തനങ്ങളുടെ അമ്മ (Mother of the
Modern-Day Civil Rights Movement) എന്നു അമേരിക്കൻ കോൺഗ്രസ്സ് വിശേഷിപ്പിച്ച വനിതയും കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് ആക്കം നൽകുന്നതിൽ വലിയ പങ്കു വഹിക്കുകയും ചെയ്ത റോസ ലൂയിസ് മക്‌കോളി പാർൿസ് എന്ന റോസ പാർൿസ് , (1913 ഫെബ്രുവരി 4 - 2005ഒക്ടോബർ 24),
ഒരു ഇംഗ്ലീഷ് പക്ഷി ശാസ്ത്രജ്ഞനും കീടശാസ്ത്രജ്ഞനുമായിരുന്ന വിൽഫ്രിഡ് ബാക്ക്‌ഹൗസ് അലക്‌സാണ്ടർ
(4 ഫെബ്രുവരി 1885 - 18 ഡിസംബർ 1965),
1950 കളിൽ സജീവമായിരുന്ന ഹംഗറിയുടെ പ്രശസ്തകളിക്കാരടങ്ങിയ മാന്ത്രിക മാഗ്യാറുകൾ എന്നു വിളിക്കപ്പെട്ട സംഘത്തിലെ അംഗവും കളിക്കളത്തിലെ കറുത്ത നിറത്തിലെ വസ്ത്രവിധാനം കൊണ്ട് ബ്ലാക്ക്പാന്തർ എന്ന പേരിലും അറിയപ്പെടുകയും ചെയ്തിരുന്ന ഹംഗറി ഫുട്ബോൾ ദേശീയടീമിലെ ഗോൾ കീപ്പറായിരുന്ന ജ്യൂളാ ഗ്രോഷീഷ്(ഫെബ്രുവരി:4-1926 - ജൂൺ 13-2014),
ന്യൂയോർക്ക് സിറ്റിയിൽ നിന്ന് പാരീസിലേക്ക് നോൺസ്റ്റോപ്പായി ആദ്യത്തെ സോളോ ട്രാൻസ് അറ്റ്ലാൻ്റിക് ഫ്ലൈറ്റ് നടത്തിയ അമേരിക്കൻ വൈമാനികനും സൈനിക ഉദ്യോഗസ്ഥനുമായിരുന്ന ചാൾസ് അഗസ്റ്റസ് ലിൻഡ്ബർഗ് (ഫെബ്രുവരി 4, 1902 - ഓഗസ്റ്റ് 26, 1974),
നൈറ്റ് ഓഫ് ലിവിംഗ് ഡെഡ് സീരീസിലൂടെ ഹൊററിന്, പ്രത്യേകിച്ച് സോംബി വിഭാഗത്തിന് തുടക്കമിട്ട അമേരിക്കൻ ചലച്ചിത്രകാരൻ ജോർജ്ജ് ആൻഡ്രൂ റൊമേറോ ( ഫെബ്രുവരി 4, 1940 – ജൂലൈ 16, 2017)
ഇന്നത്തെ സ്മരണ !!!
*********
എൻ.എ കരിം മ. (1926-2016)
വാണിജയറാം മ. (1945-2023)
കടുവാക്കുളം ആന്റണി മ. (1936-2001)
ജി. ബാലകൃഷ്ണൻ നായർ മ.(1923- 2011)
മധുസൂദൻ ദാസ് മ. (1848 - 1934)
ഇമാം ശാമിൽ മ. (1797-1871)
സത്യേന്ദ്രനാഥ് ബോസ് മ.(1894-1974)
ഡി.എസ്. കോത്താരി മ. (1905-1993 )
കാൾ റോജേഴ്സ് മ. (1902-1987)
ഡാനിയൽ അരാപ് മോയ് മ.(1924-2020)
ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസ് മ. (1853-1928)
വാലൻറ്റിനോ ലിബറേസ് (1919 - 1987)
പട്രീഷ്യ ഹൈസ്മിത്ത് മ. (1921 - 1995),
പ്രമുഖനായ ഒരു വിദ്യാഭ്യാസ വിചക്ഷണനും കേരള സർവകലാശാലയിൽ രണ്ട് തവണ പ്രോ വൈസ് ചാൻസലറായും ഇരുന്നിട്ടുള്ള എഴുത്തുകാരനായ ഡോ എൻ എ കരീം ( 1926 - 2016 ഫെബ്രുവരി 4),
മലയാളം, തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായിരുന്ന വാണി ജയറാം (1945 നവംബർ 30-4 ഫെബ്രുവരി 2023),
ഹാസ്യരസപ്രദാനമായ വേഷങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നാടക- ചലച്ചിത്ര അഭിനേതാവായിരുന്ന കടുവാക്കുളം ആന്റണി(1936 നവംബർ 9- 2001 ഫെബ്രുവരി 4),
വേദാന്ത ആചാര്യനും ഭഗവദ്ഗീതയുടെയും ശ്രീനാരായണ കൃതികളുടെയും വ്യാഖ്യാതാവും ആത്മീയ പ്രഭാഷകനും ശിവഗിരിമഠം മുൻ ആചാര്യനും സംസ്‌കൃതാധ്യാപകനുമായിരുന്ന ജി. ബാലകൃഷ്ണൻ നായർ (1923, ഫെബ്രുവരി 5 - 2011 ഫെബ്രുവരി 4),
ഒറീസയുടെ ഏകീകരണത്തിനും അംഗീകാരത്തിനും വേണ്ടി പ്രവർത്തിച്ച ഇന്ത്യൻ അഭിഭാഷകനും സാമൂഹിക പരിഷ്കർത്താവുമായ മധുസൂദൻ ദാസ്(28 ഏപ്രിൽ 1848 - 4 ഫെബ്രുവരി 1934),
റഷ്യൻ സാമ്രാജ്യത്തിനെതിരെ നടന്ന കൊക്കേഷ്യൻ യുദ്ധ ചെറുത്തു നിൽപുകളുടെ നായകനും കൊക്കേഷ്യൻ ഇമാമാത്തിന്റെ (1834–1859) മൂന്നാമത്തെ ഇമാമും, വടക്കൻ കോക്കസിലെ മുസ്‌ലിം ഗോത്രങ്ങളുടെ മതപരവും രാഷ്ട്രീയവുമായ മാർഗദർശിയുമായിരുന്ന ഇമാം ശാമിലി (26 ജൂൺ 1797 – 4 ഫെബ്രുവരി 1871),
ആൽബർട്ട് ഐൻസ്റ്റീന്റെ പേരിനൊപ്പം ചേർത്ത് വായിക്കപ്പെടുന്ന ഏക ഇന്ത്യൻ ശാസ്ത്രജ്ഞനും ബോസ്- ഐൻസ്റ്റൈൺ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് എന്നിവയുടെ സംഭാവനകളാല്‍ അറിയപ്പെ ടുന്ന ഭൗതിക ശാസ്‌ത്രജ്ഞന്‍ സത്യേന്ദ്രനാഥ് ബോസ് (1894 ജനുവരി 1 -1974 ഫെബ്രുവരി 4 ),
ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ മുൻ ശാസ്ത്രോപദേശകനും യു.ജി.സി.യുടെ മുൻ ചെയർമാനുമായിരുന്ന ഭൗതിക ശാസ്ത്രജ്ഞൻ ദൌലത്ത് സിങ്ങ് കോത്താരി എന്ന ഡി എസ് കോത്താരി (1905, ജൂലൈ 6 - 1993, ഫെബ്രുവരി 4).
സീമാൻ ഇഫക്റ്റിൻ്റെ കണ്ടെത്തലിനും വിശദീകരണത്തിനും 1902-ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഡച്ച് ഭൗതികശാസ്ത്രജ്ഞനായ ഹെൻഡ്രിക് ആൻ്റൂൺ ലോറൻ്റ് സ് (ജൂലൈ 18, 1853 - , ഫെബ്രുവരി 4, 1928),
2) അതിഗംഭീരമായ വസ്ത്രങ്ങൾക്കും സംഗീതജ്ഞനെന്ന നിലയിലുള്ള പ്രദർശനത്തിനും പേരുകേട്ട അമേരിക്കൻ പിയാനിസ്റ്റായ വാലൻറ്റിനോ ലിബറേസ് (മേയ് 16, 1919 - ഫെബ്രുവരി 4, 1987),
ക്ലയൻ്റും തെറാപ്പിസ്റ്റും തമ്മിലുള്ള അടുപ്പമുള്ള വ്യക്തി-വ്യക്തി ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനഃശാസ്ത്രത്തോടുള്ള മാനവിക സമീപനം വികസിപ്പിച്ച അമേരിക്കൻ സൈക്കോളജിസ്റ്റ്കാൾ റോജേഴ്‌സ്(8 ജനുവരി 1902 -ഫെബ്രുവരി 4,1987)
കെനൃയിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡൻ്റായി (1978-2002) ഭരിച്ചിരുന്ന ഡാനിയൽ അരാപ് മോയ് (2 സെപ്റ്റംബർ 1927-4 ഫെബ്രുവരി 2020),
ദ ടാലൻ്റഡ് മിസ്റ്റർ റിപ്ലി, ഡീപ് വാട്ടർ തുടങ്ങിയ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സൈക്കോളജിക്കൽ ത്രില്ലർ നോവലുകൾക്ക് പേരുകേട്ട അമേരിക്കൻ എഴുത്തുകാരി പട്രീഷ്യ ഹൈസ്മിത്ത്( ജനുവരി 19, 1921 - ഫെബ്രുവരി 4, 1995),
ചരിത്രത്തിൽ ഇന്ന്,
*******
1703 - ജപ്പാനിലെ 47 റോണിൻ (യജമാനനില്ലാത്ത സമുറായികൾ) തങ്ങളുടെ യജമാനൻ്റെ മരണത്തിന് പ്രതികാരം ചെയ്തതിന് ശേഷം ആചാരപരമായ ആത്മഹത്യ (സെപ്പുകു) ചെയ്തു.
1789 - ജോർജ്ജ് വാഷിങ്ടൺ ആദ്യ അമേരിക്കൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
1859 - ജർമൻ പുരാവസ്തു വിദഗ്ധർ സിനൽ ബൈബിൾ, ചരിത്രനിധിയായ ഗ്രീക്ക് ബൈബിളിന്റ കയ്യെഴുത്ത് പ്രതി കണ്ടെടുത്തു.
1861 - അടിമത്തം നിലനിർത്തുന്ന 6 യു.എസ് രാജ്യങ്ങൾ ചേർന്ന് കോൺഫെഡറേഷൻ ഓഫ് സ്റേററ്റ് ഓഫ് അമേരിക്ക രൂപീകരിച്ചു. 1865 വരെ നിലനിന്നു.
1862 - ലോകത്തെ ഏറ്റവും വലിയ മദ്യനിർമ്മാതാക്കളിലൊന്നായ ബകാർഡി (Bacardi), ക്യൂബയിൽ പ്രവർത്തനമാരംഭിച്ചു.
1899 - ഫിലിപ്പൈൻസും അമേരിക്കയും തമ്മിൽ യുദ്ധം ആരംഭിച്ചു.
1916 - ബനാറസ് ഹിന്ദു സർവകലാശാല ഉദ്ഘാടനം. ഗാന്ധിജി ഇന്ത്യയിൽ പങ്കെടുത്ത ആദ്യ പൊതു ചടങ്ങ്.
1922 - ഗോരഖ്പൂരിലെ ചൗരി ചൗര പട്ടണത്തിൽ നിസ്സഹകരണ സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിന് പ്രതിഷേധക്കാർ പോലീസ് സ്റ്റേഷന് തീയിടുകയും 22 പോലീസുകാരെ കൊല്ലുകയും ചെയ്തു.
1924 - ആദ്യത്തെ വിന്റർ ഒളിമ്പിക്സ് ഫ്രാൻസിലെ ചമോണിക്സിൽ തുടങ്ങി.
1938 - തോൺടൺ വൈൽഡറിൻ്റെ "ഔർ ടൗൺ" എന്ന ഐതിഹാസിക നാടകം ബ്രോഡ്‌വേയിൽ തുറന്നു.
1945 - രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാന ഘട്ടത്തിൽ ക്രിമിയയിൽ യാൽറ്റ കോൺഫറൻസ് ആരംഭിച്ചു, ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ്, വിൻസ്റ്റൺ ചർച്ചിൽ, ജോസഫ് സ്റ്റാലിൻ എന്നിവർ ജർമ്മനിയുടെ പരാജയം തീരുമാനിക്കാൻ യോഗം ചേർന്നു.
1948 - ഇപ്പോൾ ശ്രീലങ്ക എന്ന് വിളിക്കപ്പെടുന്ന സിലോൺ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
1969 - യാസർ അറഫാത്ത്, പാലസ്തീൻ വിമോചന മുന്നണിയുടെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു.
1970-ൽ, രണ്ടാം ലോകമഹായുദ്ധ സമയത്ത് യുഎസ് ജനറൽ ജോർജ്ജ് എസ്. പാറ്റനെ അടിസ്ഥാനമാക്കി 'പാറ്റൺ' എന്ന ജീവചരിത്ര യുദ്ധ ഇതിഹാസം പ്രദർശിപ്പിച്ചു.
1972 - ഡച്ച് സ്പീഡ് സ്കേറ്റർ ആർഡ് ഷെങ്ക് സപ്പോറോ വിൻ്റർ ഒളിമ്പിക്സിൽ 5,000 മീറ്ററിൽ 1,500 മീറ്ററിലും 10,000 മീറ്ററിലും സ്വർണ്ണ മെഡലുകൾ നേടി.
1976 - ഗ്വോട്ടിമാലയിലേയും ഹോണ്ടുറാസിലേയും ഭൂകമ്പത്തിൽ 22,000-ത്തിലേറെപ്പേർ കൊല്ലപ്പെട്ടു.
1990 - എറണാകുളം ജില്ല ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത നേടിയ ജില്ലയായി.
1992 - ഹ്യൂഗോ ഷാവേസ് വെനസ്വേലൻ പ്രസിഡൻ്റ് കാർലോസ് ആന്ദ്രെ പെരസിനെതിരെ ഒരു അട്ടിമറിക്ക് നേതൃത്വം നൽകി.
1997 - അമേരിക്കൻ ഫുട്ബോൾ കളിക്കാരനും NFL റണ്ണിംഗ് ബാക്ക് ഓജെ സിംപ്സണും ഒരു സിവിൽ സ്യൂട്ടിൽ റോൺ ഗോൾഡ്മാൻ, നിക്കോൾ സിംപ്സൺ എന്നിവരുടെ മരണത്തിന് ഉത്തരവാദിയാണെന്ന് കണ്ടെത്തി.
1999 - ഹ്യൂഗൊ ഷാവേസ് വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
2003 - യൂഗോസ്ലാവ്യയുടെ ഔദ്യോഗിക നാമധേയം സെർബിയ ആന്റ് മോണ്ടിനീഗ്രോ എന്നാക്കി മാറ്റി.
2004 - മരണ മടഞ്ഞ് 13 വർഷത്തിന് ശേഷം ഡൽഹി ഹൈക്കോടതി ബോഫോഴ്സ് കേസിൽ രാജീവ് ഗാന്ധിയെ കുറ്റവിമുക്തനാക്കി.
2004 - ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ
'Facebook ' മാർക്ക് സക്കർബർഗും എഡ്വേർഡോ സാവെറിനും ചേർന്ന് ആരംഭിച്ചു.
2007 - ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത “ബ്രഹ്മോസ്” സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.
2007 - കേരള സർക്കാർ കൊണ്ടുവന്ന ദേവസ്വം ഓർഡിനൻസ് ഗവർണർ ആർ.എൽ.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ ഇല്ലാതായി.
2008 - ഇറാനിലെ ആദ്യത്തെ ബഹിരാകാശ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
2014 - സത്യ നാദെല്ല മൈക്രോസോഫ്റ്റിൻ്റെ സിഇഒ ആയി നിയമിതനായി.
2018 - ലഘു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് ജപ്പാൻ വിജയകരമായി വിക്ഷേപിച്ചു.
2021 - പി.കെ. ഹരികുമാർ സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ്പിസിഎസ്) പ്രസിഡന്റ് ആയി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya