/sathyam/media/media_files/2025/06/13/04u10tRMCmwGgpAgWyvn.webp)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
എടവം 30
പൂരാടം / ദ്വിതീയ
2025 ജൂൺ 13,
വെള്ളി
ഇന്ന്;
*അന്താരാഷ്ട്ര ആൽബിനിസം അവബോധ ദിനം ![ International Albinism Awareness Day;ത്വക്കിൽ കറുപ്പുനിറം നൽകുന്ന മെലാനിൻ എന്ന വർണ്ണവസ്തുവിന്റെ ഉത്പാദനത്തിൽ ഉണ്ടാകുന്ന തകരാറ് ഉണ്ടാക്കുന്ന രോഗമാണ് ആൽബിനിസം. ഒരു ജനിതക അവസ്ഥയായ ആൽബിനിസത്തെക്കുറിച്ച് പഠിക്കാനും ആൽബിനിസം ഉള്ളവർക്കൊപ്പം ചേരാനും ഒരു ദിനം ]/sathyam/media/media_files/2025/06/13/57d95fc1-06bf-48d7-ad39-b1e00c416205-236305.jpeg)
* ഇൻ്റർനാഷണൽ കമ്മ്യൂണിറ്റി അസോസിയേഷൻ മാനേജർമാരുടെ ദിനം![ International Community Association Managers Day ; എല്ലാ ജൂൺ 13-നും, കമ്മ്യൂണിറ്റികളെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രൊഫഷണലുകളെ ആദരിയ്ക്കുന്നതിന് ഒരു ദിനം. ]
*ലോക സോഫ്റ്റ്ബോൾ ദിനം![ World Softball Day ; സോഫ്റ്റ് ബോളിനും സോഫ്റ്റ് ബോൾ ഗയിമിനും ഒരു ദിനം. ]
* ദേശീയ കർഷകത്തൊഴിലാളി ദിനം! [ National Farm Workers Day ; കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഒരു ദിനം.]
/sathyam/media/media_files/2025/06/13/58d296d9-5d4c-4c84-bc07-859eff9b7ee5-437513.jpeg)
* ദേശീയ തയ്യൽ മെഷീൻ ദിനം![ National Sewing Machine Day ; തുണിത്തരങ്ങളും നൂലുമായി ചേർത്ത് തയ്ക്കാൻ ഉപയോഗിക്കുന്ന ഒരു തരം യന്ത്രമാണ് തയ്യൽ മെഷീൻ . ഒന്നാം വ്യാവസായിക വിപ്ലവകാലം വരെ
വസ്ത്രനിർമ്മാണ കമ്പനികളിൽ ചെയ്തു കൊണ്ടിരുന്ന കൈകൊണ്ടുള്ള തയ്യൽ ജോലിയുടെ അസൗകര്യം കുറയ്ക്കുന്നതിനാണ് തയ്യൽ മെഷീനുകൾ കണ്ടുപിടിച്ചത് . 1790-ൽ ഇംഗ്ലീഷുകാരനായ തോമസ് സെന്റ് ആണ് ആദ്യത്തെ തയ്യൽ മെഷീൻ കണ്ടുപിടിച്ചത്. വസ്ത്ര നിർമ്മാണ വ്യവസായത്തിന്റെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വളരെയധികം മെച്ചപ്പെടുത്തിയിട്ടുള്ള തയ്യൽ മെഷിനെക്കുറിച്ചറിയാൻ ഒരു ദിനം]
* ദേശീയ സീസക്കർ ദിനം! [ National Seersucker Day ;സീർസക്കർ , ഹിക്കറി സ്ട്രൈപ്പ് അല്ലെങ്കിൽ റെയിൽറോഡ് സ്ട്രൈപ്പ് എന്നത് നേർത്തതും, പക്കേർഡ് ആയതുമായ ഒരു തരം കോട്ടൺ തുണിയാണ് , ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു. ഈ വാക്ക് പേർഷ്യൻ പദങ്ങളായ ഷീർ - ഷക്കർ എന്നിവയിൽ നിന്നാണ് ഉത്ഭവിച്ചത് , അക്ഷരാർത്ഥത്തിൽ ഇതിനർത്ഥം "പാലും പഞ്ചസാരയും" എന്നാണ്.സീർസക്കർ ഉപയോഗിച്ച് നിർമ്മിക്കുന്ന സാധാരണ ഇനങ്ങളിൽ സ്യൂട്ടുകൾ , ഷോർട്ട്സ് , ഷർട്ടുകൾ , വസ്ത്രങ്ങൾ , റോബുകൾ എന്നിവയാണ്. ]/sathyam/media/media_files/2025/06/13/4a9c21cc-d356-48e8-a25b-0b4a809d4d64-975924.jpeg)
* ദേശീയ പോസ്റ്റ് ട്രോമാറ്റിക് വളർച്ചാ ദിനം! [ National Posttraumatic Growth Day ; കുറഞ്ഞത് 20% അമേരിക്കക്കാർ എങ്കിലും മാനസികാരോഗ്യപ്രശ്നങ്ങളുമായി പൊരുതുന്നുണ്ട്, ലോകമെമ്പാടും ഇത്തരക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
അവരെക്കുറിച്ചറിയാൻ അവരെ ചേർത്തു നിർത്താൻ ഒരു ദിനം. ]
*ദേശീയ റാൻഡം ആക്ട്സ് ഓഫ് ലൈറ്റ് ഡേ![ National Random Acts of Light Day ; യുണൈറ്റഡ് സ്റ്റേറ്റ്സിൽ, 1.3 ദശലക്ഷത്തിലധികം ആളുകൾ രക്താർബുദവുമായി ജീവിക്കുന്നു, ഓരോ ദിവസവും ഡസൻ കണക്കിന് പുതിയ രോഗികൾ കണത്തെപ്പെടുകയും ചെയ്യുന്നു. ഇക്കൂട്ടർക്കായി പ്രവർത്തിയ്ക്കുന്ന ലുക്കീമിയ & ലിംഫോമ സൊസൈറ്റി (എൽഎൽഎസ്) ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്, ഈ അസുഖത്തെക്കുറിച്ചറിയാൻ ഈ തരം രോഗികളെക്കുറിച്ചറിയാൻ സംഘടനയെക്കുറിച്ച് അറിയാൻ ഒരു ദിനം.]
/sathyam/media/media_files/2025/06/13/7e3eead4-b61a-4b84-9a2f-b22b34d712d0-540015.jpeg)
* ദേശീയ പൂന്തോട്ടത്തിലെ കളകളെ പിഴുതെറിയൽ ദിനം! [ National Weed Your Garden Day ; പൂന്തോട്ടപരിപാലനത്തിനും ഒരു ദിനം. ]
*ദേശീയ ഉൽപ്പാദനക്ഷമതാ ബിസിനസ് പൗരത്വ ദിനം ![ദേശീയ ഉൽപ്പാദനക്ഷമതാ ബിസിനസ് സിവിലിറ്റി ദിനം കാര്യക്ഷമതയും ബഹുമാനവും സംയോജിപ്പിക്കുന്നതിന്റെ ശക്തി എടുത്തുകാണിക്കുന്നു. മറ്റുള്ളവരോട് മാന്യമായി പെരുമാറുമ്പോൾ തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഇത് പ്രൊഫഷണലുകളെ പ്രോത്സാഹിപ്പിക്കുന്നു. ]/sathyam/media/media_files/2025/06/13/9fa1e849-e47c-444c-8199-1b766b2c59ed-285889.jpeg)
* ഹങ്കറി: ഇൻവെൻറ്റേഴ്സ് ഡേ !
* ഇറാക്കി കുർദിസ്ഥാൻ: സുലൈമാനിയ സിറ്റി : രക്തസാക്ഷി ദിനം !
* ഇന്നത്തെ മൊഴിമുത്ത്*
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാൻ നാം ആഗ്രഹിക്കുന്നു. അത് നിലവിൽ വരുത്താൻ നാം ശ്രമിക്കുന്നു , ഇതാണ് സാങ്കൽപ്പിക സോഷ്യലിസം.
നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും മുതലാളിത്തം തകർന്ന് സോഷ്യലിസം രൂപം കൊള്ളും. അത് അനിവാര്യമാണ് . ഇതാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനം. ''
. [ - സഖാവ് ഇ.എം.എസ് ]
***********
/sathyam/media/media_files/2025/06/13/52e14dab-9981-432f-b319-3f3e22ea4329-682073.jpeg)
ഇന്നത്ത പിറന്നാളുകാർ
*********
അമ്പെയ്ത്തിലെ ലോക റാങ്കിങ്ങിൽ നിലവിൽ രണ്ടാം റാങ്കിലും മുമ്പ് ഒന്നാം റാങ്കിലായിരുന്നതുമായ താരമായ ദീപിക കുമാരിയുടെയും (1994 ),
പ്രധാനമായും ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയായ ദിഷ പതാനിയുടെയും (1992),
വൈദ്യുതി നിരക്ക് വർധനയിലും ചെലവുചുരുക്കൽ നടപടികളിലും പ്രതിഷേധിച്ചുള്ള രാജ്യവ്യാപക സമരത്തിന്റെ പശ്ചാത്തലത്തിൽ 2013 ൽ രാജിവച്ച മുൻ ബൾഗേറിയൻ പ്രധാനമന്ത്രി ബൊയ്‌കൊ ബോറിസോവിന്റെയും (1959),
/sathyam/media/media_files/2025/06/13/2a42b4c4-5755-4e94-9063-344050db7321-556717.jpeg)
12മത്തെ വയസിൽ കവിതകൾ എഴുതി തുടങ്ങി, കുട്ടീം കോലും, നീലാകാശം പച്ചകടൽ ചുവന്ന ഭൂമി, നോർത്ത് 24 കാതം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഗാനരചനനടത്തുകയും 2019 -ൽ ഗാനരചനയ്ക്കുള്ള (ആരാധികേ- അമ്പിളി)സൈമ അവാര്‍ഡ് നേടിയ ചലച്ചിത്ര ഗാനരചയിതാവായ വിനായക് ശശികുമാറിന്റേയും (1994),
ഇന്ത്യൻ രാഷ്ട്രീയക്കാരനും ഇന്ത്യൻ ഗവൺമെൻ്റിൻ്റെ കാബിനറ്റ് മന്ത്രിയുമായ റെയിൽവേ മന്ത്രി, വാണിജ്യ വ്യവസായ മന്ത്രി, ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി തുടങ്ങിയ മന്ത്രാലയങ്ങൾ വഹിക്കുന്ന അതിനുമുമ്പ്, വൈദ്യുതി, കൽക്കരി, പുതിയ & പുനരുപയോഗ ഊർജം (2014-2017), ഖനികൾ (2016-17) എന്നിവയുടെ സഹമന്ത്രിയായിരുന്നപിയൂഷ് ഗോയലിൻ്റെയും (1965),/sathyam/media/media_files/2025/06/13/6a9b92c6-92b7-4a91-9b93-01a5f4db1341-119652.jpeg)
ഐക്യരാഷ്ട്രസഭയുടെ മുൻ സെക്രട്ടറി ജനറലും 2004 മുതൽ തെക്കൻ കൊറിയയുടെ വിദേശകാര്യത്തിന്റെയും വ്യാപാരത്തിന്റേയും ചുമതലയുള്ള മന്ത്രിയായി ചുമതല വഹിക്കുന്ന ബൻ കി മൂണിന്റെയും (1944)ജന്മദിനം !
**********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**********
ഇ. എം. എസ്. ജ (1909 -1998)
സഞ്ജയൻ ജ. (1903 -1943)
കുമാരി തങ്കം ജ. (1933-2011)
രഘുകുമാർ ജ. (1953 -2014)
ജമിനി ശങ്കരൻ ജ. (1924-2023)
(മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ)
ഡബ്ല്യു ബി യേറ്റ്സ് ജ. (1865-1939)/sathyam/media/media_files/2025/06/13/965da712-d69b-4fed-a25c-ecefd8b991b4-176964.jpeg)
ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തലവനും ആയിരുന്ന ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് (ജൂൺ 13, 1909 - മാർച്ച് 19, 1998),
കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടും, കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനുമായിരുന്ന മാണിക്കോത്ത് രാമുണ്ണിനായർ (എം. ആർ. നായർ) എന്ന സഞ്ജയൻ ( 1903 ജൂൺ 13 - 1943 സെപ്റ്റംബർ 13),/sathyam/media/media_files/2025/06/13/8446abc5-1a52-44cf-ba5b-80fe5661cde4-847990.jpeg)
നായികയായും നായികാ പ്രാധാന്യമുള്ള വേഷങ്ങളിലും 20-ഓളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള മലയാള ചലച്ചിത്രമേഖലയിലെ ആദ്യകാല നടിമാരിലൊരാളായിരുന്ന കുമാരി തങ്കം (1933-2011 മാർച്ച് 8),
1979ല്‍ പുറത്തിറങ്ങിയ ഈശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് കടന്നുവരികയും ആറാം തമ്പുരാന്‍ എന്ന സിനിമയിലെ ഹരിമുരളീരവം എന്ന ഗാനരംഗത്ത് യേശുദാസിനൊപ്പം അനിതര സാധാരണമായ വേഗതയില്‍ തബല നോട്ട്‌സ് പാടി ശബ്ദം പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുകയും ചെയ്ത തബല വിദ്വാന്‍ കൂടിയയ സംഗീത സംവിധായകനും ഗായകനുമായിരുന്ന രഘുകുമാർ
(ജൂൺ 13,1953 - 2014 ഫെബ്രുവരി 20.),
ഒരു കേരളീയനായ ഇന്ത്യൻ സർക്കസ് ഉടമ, ബിസിനസുകാരൻ, ഇന്ത്യയിലെ സർക്കസ് വ്യവസായത്തിന്റെ തുടക്കക്കാരിൽ ഒരാൾ. ജെമിനി സർക്കസിന്റെയും ജംബോ സർക്കസിന്റെയും ഉടമ, ഇന്ത്യാ ഗവൺമെന്റിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് വാർഡിന് അർഹനായിരുന്ന ജമിനി ശങ്കരൻ എന്ന
മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ(13 ജൂൺ 1924 - 23 ഏപ്രിൽ 2023)/sathyam/media/media_files/2025/06/13/460e508f-81de-4b22-8792-0e53be2341e3-333774.jpeg)
ഐറിഷ് സാഹിത്യ നവോത്ഥാനത്തിനു പിന്നിലെ ഒരു പ്രധാന പ്രേരക ശക്തിയും,1923-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത ആംഗ്ലോ-ഐറിഷ് കവിയും നാടകകൃത്തും മിസ്റ്റിക്കുമായിരുന്ന വില്യം ബട്ട്ലർ യേറ്റ്സ് (1865 ജൂൺ 13 - 1939 ജനുവരി 28)
********
ഇന്നത്തെ സ്മരണ..!!!
********
ഡോ. കെ കെ രാഹുലൻ മ. (1930 -2011. )
പഴവിള രമേശൻ മ. (1936-2019)
ജെ. ചിത്തരഞ്ജൻ (1927 - 2008)
കാനം ഇ ജെ ജ./മ. (1926-1987)
ആചാര്യ അത്രെ മ. (1898 -1969)
മെഹ്ദി ഹസൻ മ. (1927- 2012)
മാലിക് മേരാജ് ഖാലിദ് മ. (1915-2003)
ആലിസ് ഡീഹിൽ മ. (1844 -1912)
ജ്യൂളാ ഗ്രോഷീഷ് മ. (1926-2014)
ഗോപതി നാരായണസ്വാമി ചെട്ടി മ. (1881-1950)
കീർത്തി ചൗധരി മ. (1934-20008)
മഹാനായ അലക്സാണ്ടർ ചക്രവർത്തി മ. (20/21 ജുലൈ 356-10/13 ജൂൺ 323 ബീ.സി)/sathyam/media/media_files/2025/06/13/60706c01-f0bc-4f93-9044-fd36b0390b1d-800028.jpeg)
എസ് എന്‍ ഡി പി യോഗത്തിന്‍റെ പ്രസിഡന്റും, എസ് എന്‍ ട്രസ്റ്റ് സെക്രട്ടറിയും, ഐ എം എ കേരള പ്രസിഡന്റും, ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റും, സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവും, മദ്യനിരോധ സംഘടനകളിലെ സജീവ പ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന ഡോ. കെ കെ രാഹുലൻ (1930 -2011, ജൂൺ 13 ),
കവി, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന പഴവിള രമേശൻ ( 29 മാർച്ച് 1936-13 ജൂൺ 2019),
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) പ്രമുഖ നേതാക്കളിലൊരാളും സിപിഐ-യുടെ ട്രേഡ് യൂണിയൻ വിഭാഗമായ എഐടിയുസിയുടെ പ്രസിഡന്റും സംസ്ഥാനത്തെ മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന ജെ. ചിത്തരഞ്ജൻ(22 ഒക്ടോബർ 1927 - 13 ജൂൺ 2008),
പ്രശസ്ത മലയാളം വാരികയായ മനോരാജ്യം വാരികയുടെ സ്ഥാപകനും പത്രാധിപരും മലയാളത്തിലെ അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തും ഗാനരചയിതാവും ആയിരുന്ന കാനം ഇ ജെ എന്ന ഇലവുങ്കൽ ജോസഫ് ഫിലിപ്പ്(13 ജൂൺ 1926 - 13 ജൂൺ 1987),
പ്രമുഖ മറാഠി എഴുത്തുകാരനും പത്രപ്രവർത്തകനും, മറാത്ത എന്ന പത്രത്തിന്റെ സ്ഥാപക പത്രാധിപരും, രാഷ്ട്രിയ നേതാവും, സിനിമ നിർമാതാവും, സംവിധായകനും തിരകഥാകൃത്തും, പ്രഭാഷകനും ആയിരുന്ന ആചാര്യ അത്രെ എന്ന് അറിയപ്പെട്ടിരുന്ന പ്രഹ്ലാദ് കേശവ് അത്രെ(13 ഓഗസ്റ്റ് 1898 – 13 ജൂൺ 1969), /sathyam/media/media_files/2025/06/13/1495e85c-a7c2-4b45-9ee3-5d15018b388b-925850.jpeg)
ഗസലുകളുടെ ചക്രവർത്തി ("ഷഹൻഷായി ഗസൽ" ) എന്നറിയപ്പെടുന്ന പാകിസ്താനിലെ പ്രമുഖ ഗസൽ കലാകാരൻ മെഹ്ദി ഹസൻ (ജൂലൈ 18, 1927 – 13 ജൂൺ 2012),
പാകിസ്താനിലെ ഒരു ഇടതു പക്ഷ രാജ്യതന്ത്രജ്ഞനും, മാർക്സിസ്റ്റ് തത്വചിന്തകനും, പാകിസ്താൻ പീപ്പിൾ പാർട്ടിയുടെ സ്ഥാപകനും, പാകിസ്ഥാനിലെ പ്രധാനമന്ത്രിയും ആയിരുന്ന മാലിക് മേരാജ് ഖാലിദ്( 20 സെപ്റ്റംബർ 1915– 13 ജൂൺ 2003),
സംഗീത അവലോക ലേഖനങ്ങളും ഏകദേശം 50 നോവലുകളും മറ്റു പുസ്തകങ്ങളും രചിച്ച ഇംഗ്ളീഷ് നോവലിസ്റ്റും സംഗീതജ്ഞയുമായിരുന്ന ആലിസ് ഡീഹില്ലി ( 1844 – 13 ജൂൺ 1912) ,/sathyam/media/media_files/2025/06/13/feaffb4c-be72-4086-850d-e2e1d75b43ce-969505.jpeg)
ലോകം കണ്ട എറ്റവും നല്ല ഗോൾകീപ്പർ എന്ന് ഫുട്ട്ബാൾ പ്രേമികൾ വിശ്വസിക്കുന്ന ഹങ്കറിക്കു വേണ്ടി 86 പ്രാവിശ്യം ഗോൾകീപ്പർ ആയ കറുത്ത ജെഴ്സി അണിയുന്നതിനാൽ ബ്ലാക്ക് പാൻത്തർ എന്ന് അറിയപ്പെട്ടിരുന്ന ജ്യൂളാ ഗ്രോഷീഷ് (ഫെബ്രുവരി4-1926 – ജൂൺ 13-2014),
ഒരു ഇന്ത്യൻ വ്യാപാരി, ഭൂവുടമ, രാഷ്ട്രീയക്കാരൻ, നിയമസഭാംഗം, സാമ്പത്തിക വിദഗ്ധൻ. 1930 മുതൽ 1936 വരെ കൗൺസിൽ ഓഫ് സ്റ്റേറ്റ്, ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഓഫ് ഇന്ത്യ അംഗമായി പ്രവർത്തിച്ചഗോപതി നാരായണസ്വാമി ചെട്ടിയാർ(28 സെപ്റ്റംബർ 1881 - 13 ജൂൺ 1950),
തർ സപ്തകിലെ പ്രശസ്ത കവയിത്രി. സാഹിത്യകാരി "നോവലിൻ്റെ ഇതിവൃത്ത ഘടകം" പോലെയുള്ള ഒരു വിഷയത്തിൽ ഗവേഷണം നടത്തി ലണ്ടനിൽ വെച്ച് അന്തരിച്ച കീർത്തി ചൗധരി (1934. -2008 ജൂൺ 13),/sathyam/media/media_files/2025/06/13/248e5bb5-1e77-4fbb-ba36-8c7b2a89475b-403662.jpeg)
ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന, യുദ്ധങ്ങളിൽ ഒരിക്കലും പരാജയപ്പെടാത്ത, മരണമടയുമ്പോഴേക്കും പുരാതന ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കിയ പുരാതന മാസിഡോണിയയിലെ ഗ്രീക്ക് രാജാവായിരുന്ന അലക്സാണ്ടർ ചക്രവർത്തി (അലക്സാണ്ടർ മൂന്നാമൻ )- 20/21 ജുലൈ 356-10/13 ജൂൺ 323 ബീ.സി), /sathyam/media/media_files/2025/06/13/40327aef-a515-495b-9282-94d4165de3e6-222487.jpeg)
ചരിത്രത്തിൽ ഇന്ന്…
********
1420 - ജലാലുദ്ദീൻ ഫിറോസ് ഷാ ഡൽഹിയുടെ സിംഹാസനത്തിൽ കയറിയത് ഈ ദിവസമാണ്.
1757 - ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ റോബർട്ട് ക്ലൈവ് സിറാജ്-ഉദ്-ദൗളയ്‌ക്ക് എതിരെ പോരാടാൻ മുർഷിദാബാദിലേക്ക് പോയി.
/sathyam/media/media_files/2025/06/13/773b286b-a88b-4c9f-9ac6-b988a8f58d85-934569.jpeg)
1774 - റോഡ് അയർലൻഡ്, ഈ ദിവസം അടിമത്തം നിരോധിച്ച ബ്രിട്ടീഷ് അമേരിക്കയിലെ ആദ്യത്തെ കോളനി.
1864 - ഡേവിഡ് ലിവിങ്സ്റ്റൺ സമുദ്ര പര്യവേഷണത്തിനിടയിൽ മുംബൈയിലെത്തി.
1865 - ഒരു ഐറിഷ് കവിയും നാടകകൃത്തും എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായ വില്യം ബട്ട്‌ലർ യീറ്റ്‌സ് ജനിച്ചു./sathyam/media/media_files/2025/06/13/a712e14e-3754-428c-a50f-135c97527543-189755.jpeg)
1870 - ബെൽജിയൻ ഇമ്മ്യൂണോളജിസ്റ്റും മൈക്രോബയോളജിസ്റ്റും നോബൽ സമ്മാന ജേതാവുമായ ജൂൾസ് ബോർഡറ്റ് ജനിച്ചു.
1878 - യു.എസ്.എസ്. ജെന്നറ്റ് എന്ന യുദ്ധക്കപ്പൽ ആർട്ടിക്ക് സമുദ്രത്തിൽ ഐസ് പാളികളിൽ ഇടിച്ച് തകർന്നു.
1911 - അമേരിക്കൻ പരീക്ഷണാത്മക ഭൗതികശാസ്ത്രജ്ഞനും കണ്ടുപിടുത്തക്കാരനും പ്രൊഫസറും നോബൽ സമ്മാന ജേതാവുമായ ലൂയിസ് വാൾട്ടർ അൽവാരസ് ജനിച്ചു./sathyam/media/media_files/2025/06/13/333121df-1f07-4564-baa8-f9f8ab175eb7-296210.jpeg)
1922 - തിയോഡോസിയ ഒക്കോ - ഘാനയിലെ അദ്ധ്യാപികയും 1957-ൽ ഘാനയുടെ ദേശീയ പതാക രൂപകൽപന ചെയ്തതിൽ പ്രശസ്തയായ കലാകാരനും ജനിച്ചു.
1927 - സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ വലതുവശത്ത് അമേരിക്കൻ പതാക ആദ്യമായി അമേരിക്കയിൽ പ്രദർശിപ്പിച്ചു.
1928 - അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ജോൺ ഫോർബ്സ് നാഷ് ജൂനിയർ ജനിച്ചു .
/sathyam/media/media_files/2025/06/13/9873540b-41f9-4795-896c-60e1a7e4f27d-414735.jpeg)
1932 - ഈ ദിവസം ഇംഗ്ലണ്ടും ഫ്രാൻസും സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.
1940 - ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ സമയത്ത് പഞ്ചാബ് ഗവർണറായിരുന്ന മൈക്കൽ ഒഡ്വയറുടെ കൊലപാതകത്തിന് പ്രതികാരം ചെയ്ത ഇന്ത്യൻ ഉദ്ദം സിംഗിനെ ലണ്ടനിൽ തൂക്കിലേറ്റി.
1942 - രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധവിവരങ്ങൾ അറിയാൻ അമേരിക്ക യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് വാർ ഇൻഫോർമേഷൻ എന്ന ഒരു സംവിധാനം തുറന്നു./sathyam/media/media_files/2025/06/13/c5f025f3-4ae6-4e2f-9ef2-cb7191a6f12d-329664.jpeg)
1943 - സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസ് ജർമ്മനിയിൽ നിന്ന് ടോക്കിയോയിലേക്ക് അന്തർവാഹിനിയിൽ യാത്ര തുടങ്ങി.
1944 - ഈ ദിവസം നാസി ജർമ്മനി V-1 ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്തി.
1946 - അമേരിക്കൻ ബയോകെമിസ്റ്റും നോബൽ സമ്മാന ജേതാവുമായ പോൾ ലോറൻസ് മോഡ്രിച്ച് ജനിച്ചു.
1955 - മിർ മൈൻ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയിൽ കണ്ടെത്തി/sathyam/media/media_files/2025/06/13/c33a3365-857d-4741-8d68-84cf0fe9d983-643501.jpeg)
1956 - 72 വർഷത്തോളം ബ്രിട്ടൻ്റെ നിയന്ത്രണത്തിലായിരുന്ന ശേഷം സൂയസ് കനാലിൻ്റെ നിയന്ത്രണം ഈജിപ്തിന് കൈമാറി.
1956 - റയൽ മാഡ്രിഡ് ആദ്യത്തെ യൂറോപ്യൻ ചാമ്പ്യൻ ക്ലബ്സ് കപ്പ് കരസ്ഥമാക്കി
1959 - വിമോചനസമരം രൂക്ഷമാകാൻ കാരണമായ അങ്കമാലിയിലെ പോലീസ് വെടിവെയ്പ്പിൽ ഏഴ് മരണം.
1978 - ഇസ്രായേൽ സൈന്യം ലെബനനിൽ നിന്നു പിന്മാറി./sathyam/media/media_files/2025/06/13/ba67791b-11fb-4a21-ba52-36577239eb5b-715320.jpeg)
1993 - കിം കാംബെൽ കാനഡയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഈ ദിവസം.
1997 - ഡൽഹിയിലെ ഉപഹാർ സിനിമയിലുണ്ടായ തീപിടിത്തത്തിൽ 59 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2000 - 1981 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വധിക്കാൻ ശ്രമിച്ച തുർക്കി തോക്കുധാരിയായ മെഹ്മെത് അലി അക്കയ്ക്ക് ഇറ്റലി മാപ്പ് നൽകി./sathyam/media/media_files/2025/06/13/dbe34f6d-2595-4f96-aaf1-df53e90a10b9-556664.jpeg)
2002 - ബാലിസ്റ്റിക് വിരുദ്ധ മിസൈൽ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറി.
2003 - കസാക്കിസ്ഥാൻ്റെ പുതിയ പ്രധാനമന്ത്രിയായി ഡാനിൽ അഖ്മിറ്റോവ് നിയമിതനായി.
2005 - 2009 അവസാനം മുതൽ 25 വർഷത്തേക്ക് ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകം കയറ്റുമതി ചെയ്യാൻ ഇറാൻ സമ്മതിച്ചു.
2005 - പോപ്പ് ഗായകൻ മൈക്കൽ ജാക്‌സൺ 13 വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2005-ൽ കുറ്റവിമുക്തനാക്കപ്പെട്ടു./sathyam/media/media_files/2025/06/13/ae109464-cde2-4398-a7af-5f3836dc6e16-563537.jpeg)
2007 - അൽ അസ്കാരി പള്ളി വീണ്ടും ബോംബിനിരയായി
2007 - അൽ അസ്കാരി പള്ളി വീണ്ടും ബോംബിനിരയായി
2008 - ചൈനയും തായ്‌വാനും ഈ ദിവസം എയർലൈൻ ആരംഭിക്കുന്നതിനുള്ള ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു.
2010 - ഛിന്നഗ്രഹ പര്യവേക്ഷകൻ ഹയബൂസ ഭൂമിയിലേക്ക് മടങ്ങി./sathyam/media/media_files/2025/06/13/f94e9914-5945-47dd-9fa3-2c42b17db90f-530572.jpeg)
2012 - ഇറാഖിലുടനീളം നടന്ന ബോംബാക്രമണങ്ങളിൽ ബാഗ്ദാദ്, ഹില്ല, കിർക്കുക് എന്നിവയുൾപ്പെടെ 93 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
2016 - വനനശീകരണം നിരോധിച്ച ലോകത്തെ ആദ്യത്തെ രാജ്യമായി നോർവേ മാറി.
2020 - പൂനെ റെയില്‍വേ സ്റ്റേഷനിൽ യാത്രക്കാരുടെ കോവിഡ് പരിശോധനയ്ക്കായി 'ക്യാപ്റ്റന്‍ അര്‍ജുന്‍' എന്നൊരു റോബോട്ടിനെ പുറത്തിറക്കി. പൂനെയിലെ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ആണ് 'ക്യാപ്റ്റന്‍ അര്‍ജുന്‍' എന്ന റോബോട്ടിനെ രൂപകല്‍പ്പന ചെയ്തത്./sathyam/media/media_files/2025/06/13/f789db34-fd46-4787-905c-2552021210d2-168907.jpeg)
2023- നൈജീരിയയിലെ ക്വാറ സംസ്ഥാനത്തെ നൈജർ നദിയിൽ വിവാഹ ബോട്ട് മറിഞ്ഞ് 100 പേർ മരിച്ചു
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us