/sathyam/media/media_files/2025/02/20/Jq911L0iESSVePzCRzgo.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം1200
കുംഭം 8
വിശാഖം / സപ്തമി
2025 ഫിബ്രവരി 20,
വ്യാഴം
ഇന്ന്;
* ലോക സാമൂഹ്യനീതി ദിനം ![ ഇന്ന് (ഫെബ്രുവരി 20), ലോക സാമൂഹിക നീതി ദിനമയി (സാമൂഹിക നീതി സമത്വ ദിനം) ആഘോഷിക്കുന്നു . ദാരിദ്ര്യ നിർമ്മാർജ്ജനം, ലിംഗസമത്വം, തൊഴിലില്ലായ്മ, മനുഷ്യാവകാശ, സാമൂഹിക സംരക്ഷണം തുടങ്ങിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക നീതി നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരിയ്ക്കുന്നതിന്നും ഉള്ള ഒരു ദിനമാണ് ഇന്ന്. (റെനെ കാസിൻ ഓർമദിനം 1887-1976) 2007 മുതൽ UN ആചരിക്കുന്നു.) 2007 മുതൽ UN ആചരിക്കുന്നു.]/sathyam/media/media_files/2025/02/20/4b0a3c7a-e821-4c51-af0b-63749f86fdf1-422077.jpeg)
*ലോക നരവംശശാസ്ത്ര ദിനം! [നരവംശശാസ്ത്രം, മനുഷ്യ സമൂഹങ്ങളെക്കുറിച്ചും, സംസ്കാരങ്ങളെക്കുറിച്ചും ആ സമൂഹത്തിൽ ആളുകൾ പരസ്പരം എങ്ങനെ ഇടപഴകുന്നുവെന്നും, കാലാന്തരത്തിൽ പുരാതന യുഗങ്ങളിൽ നിന്നും ആധുനിക യുഗത്തിലേക്ക് ഈ സംസ്കാരങ്ങൾ എങ്ങനെ വികസിച്ചു വന്നുവെന്നും പഠിക്കുന്നതാണ് നരവംശശാസ്ത്രം. മനുഷ്യ സംസ്കാരത്തെക്കുറിച്ചുള്ള പഠനത്തിലും ധാരണയിലും കൂടുതൽ ആളുകൾ പങ്കാളികളാകാനുള്ള ഒരു ക്ഷണമായി ലോക നരവംശശാസ്ത്ര ദിനം പ്രവർത്തിക്കുന്നു. മികച്ച മാനുഷീകബന്ധങ്ങൾ വളർത്തിയെടുക്കാൻ പരസ്പരം മനസ്സിലാക്കാൻ, ഈ ലോകത്തെ മനുഷ്യവാസത്തിനു പറ്റിയ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റാൻ വേണ്ടിയുള്ള പരിശ്രമങ്ങളുടെ ആരംഭമാണി ശാസ്ത്രവും ശാസ്ത്ര ദിനാചരണവും!]/sathyam/media/media_files/2025/02/20/2c26809d-2763-4cb4-81c0-9373ceefcd39-482169.jpeg)
*ഇൻ്റർനാഷണൽ ലെഗോ ക്ലാസിക്കസം ദിനം![ International Lego Classicism Day ;
പ്രത്യേകമായി, LEGO. പണ്ഡിതന്മാർ മുതൽ പുരാവസ്തു ഗവേഷകർ വരെ, മ്യൂസിയം ഡയറക്ടർമാർ മുതൽ ആർക്കൈവിസ്റ്റുകൾ വരെയുള്ള നിരവധി പേർ, പുരാതന ലോകത്തോടുള്ള അവരുടെ സ്നേഹത്തിലൂടെയും LEGO-യിലൂടെ നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നതിലൂടെയും ബന്ധപ്പെട്ടിരിക്കുന്ന ലോകമെമ്പാടുമുള്ള ആളുകളാണ് BCE നിർമ്മിച്ചിരിക്കുന്നത്. അതിനെക്കുറിച്ചറിയാൻ മനസ്സിലാക്കാൻ ഒരു ദിനം]/sathyam/media/media_files/2025/02/20/1b284386-e02a-4e4a-b400-a3a3180fc166-979957.jpeg)
*1947 ഫെബ്രുവരി 20 ൻ്റെ പ്രത്യേകത![ ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കും ഒപ്പം ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തിലേക്കുമുള്ള നീക്കത്തിൻ്റെ മേൽനോട്ടം വഹിക്കാൻ ഇന്ത്യയുടെ അവസാന വൈസ്രോയിയായി മൗണ്ട് ബാറ്റൺ പ്രഭു നിയമിതനായി. കൂടാതെ, അതേ ദിവസം തന്നെ ബ്രിട്ടീഷ് ഗവൺമെൻ്റ് ബ്രിട്ടീഷ് ഇന്ത്യയുടെ അധികാരം ഇന്ത്യൻ നേതാക്കളുടെ കൈകളിലേക്ക് മാറ്റാനുള്ള തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ച ദിവസം കൂടിയാണിന്ന്.]/sathyam/media/media_files/2025/02/20/4bd62c5d-6252-41cf-a9e6-159206468208-651350.jpeg)
*ഉക്രെയ്ൻ: Day of Heavenly Hundred Heroes !(യുറൊമെയ്ദൻ പ്രതിഷേധത്തിൽ മരിച്ചവരുടെ ഓർമയ്ക്ക്.)
*അന്താരാഷ്ട്ര പൈപ്പ് പുകവലി ദിനം !International Pipe Smoking Day ; പൈപ്പ് കൊണ്ട് പുകവലിയ്ക്കുന്ന സമ്പ്രദായത്തിൻ്റെ പുരാതനവും ആഢ്യത്തം നിറഞ്ഞതുമായ പാരമ്പര്യം പര്യവേക്ഷണം ചെയ്യുവാൻ ഒരു ദിനം!.
*രാഷ്ട്രീയ രഹിത ദിനം! [No politics Day ; ഒരിക്കലും അവസാനിക്കാത്ത രാഷ്ട്രീയ നാടകങ്ങളുടെ ലോകത്ത്, വാർത്തകളെ അവഗണിക്കുക, സംവാദങ്ങൾക്ക് ചെവി കൊടുക്കാതിരിയ്ക്കുക, രാഷ്ട്രീയ രഹിർക്ക് അസ്തിത്വത്തിൻ്റെ സ്വാതന്ത്ര്യത്തിൽ മുഴുകാൻ അവസരം ലഭിയ്ക്കുന്നതിന് ഒരു ദിനം]
/sathyam/media/media_files/2025/02/20/3d67fc52-4f00-43c3-b41a-5bc7801834a0-738268.jpeg)
*National Love Your Pet Day !നിങ്ങളുടെ വളർത്തുമൃഗവുമായി അഭേദ്യമായ ബന്ധം വളർത്തിയെടുക്കുന്നതിന്ന് ഒരു ദിനം.]
*ദേശീയ കൈവിലങ്ങ് ദിനം![National Handcuff Day ; 1912 ഫെബ്രുവരി 20-ന് ജോർജ്ജ് എ കാർണിക്ക് ന് വിപ്ലവകരമായ ഒരു പുതിയ രീതിയിലുള്ള കൈവിലങ്ങിന് പേറ്റൻ്റ് ലഭിച്ചതിൻ്റെ ഓർമ്മയ്ക്കായി ഒരു ദിനം. ]
* ഹൂഡി ഹൂ ഡേ ![ Hoodie Hoo Day ; ശീതകാല അന്ധകാരത്തെ അകറ്റാനും വസന്തത്തിൻ്റെ ഭംഗിയിലേക്ക് സ്വാഗതം ചെയ്യാനും ഹൂഡി ഹൂ ഡേ! ]/sathyam/media/media_files/2025/02/20/3cc8e7e4-a57e-40c9-b890-340b8a2dcd1d-223288.jpeg)
*ദേശീയ സുഖനിദ്ര ദിനം![ National Comfy Day ; ഒരു ചൂടുള്ള കൊക്കൂണിൽ സ്വയം പൊതിഞ്ഞ്, നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകമോ സിനിമയോ ഉപയോഗിച്ച് ഒതുങ്ങുന്നത് ജീവിതത്തെ മൂല്യവത്തായതാക്കുന്നു എന്ന ചിന്തയ്ക്കും പ്രവൃത്തിയ്ക്കുമായി ഒരു ദിനം.]
*ദേശീയ വിദ്യാർത്ഥി വളണ്ടിയർ ദിനം![വിദ്യാർത്ഥികൾക്കിടയിൽ ദാനശീലം വളർത്തിയെടുക്കുന്നതിനാണ് ദേശീയ വിദ്യാർത്ഥി വളണ്ടിയർ ദിനം ആഘോഷിക്കുന്നത്. തങ്ങളുടെ സമൂഹത്തെ മെച്ചപ്പെടുത്തുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന യുവ വളണ്ടിയർമാരുടെ ശ്രമങ്ങളെ ഈ പ്രത്യേക ദിനം ആദരിയ്ക്കുന്നു.!]/sathyam/media/media_files/2025/02/20/0ad030ed-3cee-4ee5-b1ab-c7013c77e902-131765.jpeg)
*ദേശീയ നേതൃത്വ ദിനം![ജോലിസ്ഥലം മുതൽ സമൂഹം വരെയുള്ള വിവിധ മേഖലകളിലെ നേതാക്കളുടെ നിർണായകമായ പങ്കിനെ ദേശീയ നേതൃത്വ ദിനം ആയി ആചരിയ്ക്കുന്നു. ]
*ടാംഗി ചെറി പൈ ദിനം![ National Cherry Pie Day ; ആദ്യകാല റോമാക്കാരാണ് ആദ്യത്തെ പൈ നിർമ്മിച്ചതെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു, അവർ ഗ്രീക്കുകാരിലൂടെ ആശയം കൊണ്ടുവന്നു. പുരാതന റോമൻ പൈ ഇന്നത്തെ മധുരപലഹാരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ഈ പൈകൾ പലപ്പോഴും ഒരു ഞാങ്ങണയ്ക്കുള്ളിൽ മധുരമോ രുചിയുള്ളതോ ആയ പൂരിപ്പിക്കൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. കൂടാതെ പലതരം ചേരുവകൾ ഉപയോഗിച്ച് ഫില്ലിംഗുകൾ ഉണ്ടാക്കാമായിരുന്നു.]/sathyam/media/media_files/2025/02/20/1a6462f4-1f5c-4853-8754-51c8de57bee3-867907.jpeg)
*ദേശീയ മഫിൻ ദിനം![ National Muffin Day ; ഊഷ്മളമായ, പുതുതായി ചുട്ടുപഴുപ്പിച്ച ട്രീറ്റുകൾ, ക്രിസ്പി എക്സ്റ്റീരിയർ, ഫ്ലഫി ഇൻ്റീരിയർ, വിവിധ രുചികളിൽ - പ്രഭാത ഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ അനുയോജ്യമാണ്]
. ഇന്നത്തെ മൊഴിമുത്ത്
്്്്്്്്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്്്‌്
"മഹാകവികളുടെ കൃതികൾ വായിക്കുമ്പോൾ എന്തോ ഒരു ആഹ്ലാദം നമുക്ക് അനുഭവസിദ്ധമായിട്ടുണ്ടല്ലോ. ഈ ആഹ്ലാദത്തെ അനുഭവിക്കുന്നതിനു അനുകൂലമായ ചിന്താശേഷയുള്ളവരെ സഹൃദയന്മാർ എന്നു പറയുന്നു. ഇത്തരം സഹൃദയന്മാരുടെ ഹൃദയത്തിനു ആഹ്ലാദത്തെ ജനിപ്പിക്കുന്നതായ കവിതാധർമ്മത്തിനു ചമൽക്കാരമെന്ന് പേർ. ചമൽക്കാരത്തിനു ആശ്രയമായ വാക്യഭംഗി തന്നെയാണ് അലങ്കാരം. "
. [ - ഏആർ.രാജരാജവർമ്മ]
. (കേരള പാണിനി)
*************
ഇന്നത്തെ പിറന്നാളുകാർ
++++++++++++++++++
ഇന്ത്യയുടെ 29താമത് കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കേരള കേഡറിൽ നിന്നുള്ള 1970 ബാച്ചിലെ ഐഎഎസുകാരനായ ഇന്ത്യയുടെ റവന്യൂ സെക്രട്ടറിയായും ജനീവയിലെ ഡബ്ല്യുടിഒയിലെ ഇന്ത്യൻ അംബാസഡറായും സേവനമനുഷ്ഠിച്ച അതിനുമുമ്പ് വാണിജ്യ മന്ത്രാലയത്തിൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ ജോയിൻ്റ് സെക്രട്ടറിയായിരുന്ന കെ എം ചന്ദ്രശേഖറിൻ്റെയും(1948 ),/sathyam/media/media_files/2025/02/20/9d231058-5da9-487c-91fd-c04277ef51cf-792316.jpeg)
തിരുവനന്തപുരം 'ലോ അക്കാഡമി'യിൽ നിന്നും എൽ.എൽ.ബിയും എൽ.എൽ.എമ്മും പി എച്ച്എഡിയും എടുത്ത ലോ അക്കാഡമി' മുൻ പ്രിൻസിപ്പലും, ഫിലിം സെൻസർ ബോർഡ് അംഗവും, കൈരളി ടി.വി.യിലെ 'മാജിക് ഓവൻ', 'ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ' എന്നീ പരിപാടികൾ അവതരിപ്പിക്കുകയും പാചക പുസ്തകങ്ങൾ രചിക്കുകയും ചെയ്യുന്ന പാചകവിദഗ്ദ്ധയും പ്രമുഖ ടെലിവിഷൻ അവതാരകയുമായ ഡോ. പി. ലക്ഷ്മി നായരുടെയും (1966 ),/sathyam/media/media_files/2025/02/20/016b235a-9131-4b3e-aa74-6e0c49cc59cf-753300.jpeg)
നാടക രംഗത്തുപ്രവർത്തിച്ച് പിന്നീട് ചലച്ചിത്ര രംഗത്ത് എത്തിയ മലയാള ചലച്ചിത്ര സംവിധായകനും നടനും 2006-ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ജേതാവുകൂടിയായ പ്രിയനന്ദനൻ്റേയും (1966),
എറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വനിതയും, അഭിനേത്രിയുമായ വിജയ നിർമ്മലയുടെയും (1946),
/sathyam/media/media_files/2025/02/20/44c57fda-fea3-4fdc-a49b-79319a884488-826213.jpeg)
സുനിൽ ഗാവസ്കറുടെ പുത്രൻ, ക്രിക്കറ്റ് താരം രോഹൻ ഗാവസ്ക്കർ ൻ്റെയും(1976),
അതുല്യമായ നർമ്മത്തിനും അഭിനയ നൈപുണ്യത്തിനും പ്രശസ്തി നേടിയ അമേരിക്കൻ ഹാസ് നടി ചെൽസി പെരെറ്റിയുടെയും (1978),
ജർമ്മൻ ബയോകെമിസ്റ്റും നോബൽ സമ്മാന ജേതാവുമായ റോബർട്ട് ഹുബർൻ്റെയും(1937 ) ജന്മദിനം !!!
+++++++++++++++++
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
++++++++++++++++++++++
കേരള പാണിനി എ.ആർ. രാജരാജവർമ്മ ജ. (1863 -1918)
മുഹമ്മദ് നജീബ് ജ. (1901-1984)
നുറനാട് ഹനീഫ് ജ. (1935 -2006)
ജി.പി. കൊയ്‌രാള ജ. (1925-2010)
ഇവാന ട്രംമ്പ് ജ. (1949-2022)
ക്ർട്ട് കൊബൈൻ ജ. (1967-1994)
രാമകൃഷ്ണ രംഗറാവു ജ. (1901-1978),
ജെ വില്യംസ് (1948-2005)/sathyam/media/media_files/2025/02/20/097ac8fd-ff67-42de-83c9-3d3a60bfd4c3-847715.jpeg)
നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നി നിലകളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് നിയതമായ രൂപരേഖകളുണ്ടാക്കിയ വൈയാകരണൻ എന്ന നിലയിലുo പ്രശസ്തി നേടിയ കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന അനന്തപുരത്ത് രാജരാജവർമ്മ എന്ന എ.ആർ. രാജരാജവർമ്മ (1863 ഫെബ്രുവരി 20 - 1918 ജൂൺ 18),
അബ്ദുന്നാസറിനൊപ്പം 1952-ലെ ഈജിപ്ഷ്യൻ വിപ്ലവം നയിച്ച ആദ്യത്തെ പ്രസിഡന്റ് മുഹമ്മദ് നജീബ് (1901 ഫെബ്രുവരി 20 - 1984 ഓഗസ്റ്റ് 28) ,/sathyam/media/media_files/2025/02/20/9d7d03ac-d46f-42ce-8c7d-e59387f57ef7-393926.jpeg)
നോവല്‍, ചെറുകഥ, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതോളം രചനകള്‍ നിര്‍വ്വഹിച്ച നുറനാട് ഹനീഫ( ഫെബ്രുവരി 20, 1935-ആഗസ്റ്റ് 5 2006),
നേപ്പാളി രാഷ്ട്രീയ പ്രവർത്തകനും, നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടും നാലു തവണ നേപ്പാളിന്റെ പ്രധാനമന്ത്രിയുമായി ഇരുന്നിട്ടുള്ള ജി.പി. കൊയ്‌രാള എന്നു കൂടുതലായറിയപ്പെടുന്ന ഗിരിജ പ്രസാദ് കൊയ്‌രാള (20 ഫെബ്രുവരി 1925 –20 മാർച്ച് 2010),/sathyam/media/media_files/2025/02/20/7d269d8b-46aa-448c-a425-e74e973eb2a7-266356.jpeg)
അമേരിക്കയിലെ അബർദീനിൽ രൂപം കൊണ്ട് ലോകപ്രശസ്തിയിലേക്ക് ഉയർന്ന ആൾട്ടെർനേറ്റിവ് റോക്ക് സംഗീത സംഘമായ നിർവ്വാണയുടെ മുൻനിര ഗായകനും, ഗിത്താറിസ്റ്റുമായിരുന്നു ക്ർട്ട് ഡൊണാൾഡ് കൊബൈനിൻ(ഫെബ്രുവരി 20, 1967 – ഏപ്രിൽ 5, 1994),
കരിയർമോഡലിങ്, ഫാഷൻ, ബിസിനസ്സ്, എഴുത്ത് എന്നിവയിൽ വ്യാപിച്ചു ബഹുമുഖ കഴിവുകളും വൈവിധ്യമാർന്ന അനുഭവങ്ങൾ നിറഞ്ഞ, ശ്രദ്ധേയമായ ജീവിതം നയിച്ച ചെക്കോസ്ലോവാക്യയിൽ വളർന്ന, പിന്നീട് ട്രമ്പിനെ വിവാഹം കഴിക്കുകയും അമേരിക്കയിൽ ശ്രദ്ധേയയായ വ്യക്തിയാകുകയും ചെയ്ത ഇവാന ട്രംമ്പ് (ഫെബ്രുവരി 20, 1949 - ജൂലൈ 14, 2022),/sathyam/media/media_files/2025/02/20/6d8d215f-c0c8-499e-b1b2-3df0f05a8b42-292884.jpeg)
1932 മുതൽ 1937 വരെ അദ്ദേഹം മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച 1946 മുതൽ 1951 വരെ, ഇന്ത്യൻ ഭരണഘടന രൂപീകരിച്ച ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിലെ അംഗമായി സേവനമനുഷ്ഠിച്ച പിന്നീടുള്ള വർഷങ്ങളിൽ, ബോബിലി അസംബ്ലി മണ്ഡലത്തിലെ ആന്ധ്രാപ്രദേശ് നിയമസഭയിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ച രാമകൃഷ്ണ രംഗ റാവു(20 ഫെബ്രുവരി 1901 - 10 മാർച്ച് 1978)
മലയാള സിനിമാ നിർമ്മാതാവ്, സംവിധായകൻ, ഛായാഗ്രാഹകൻ എന്നി നിലകളിൽ ശ്രദ്ധേയനും, ഛായാഗ്രാഹകൻ എന്ന പേരിൽ ഏറെ പ്രശസ്തനുമായിരുന്ന ജെ. വില്യംസൻ്റെയും (26 ആഗസ്റ്റ് 1948 - 20 ഫെബ്രുവരി 2005)
/sathyam/media/media_files/2025/02/20/7a04be34-4506-42b1-8e38-16464a37cf30-681544.jpeg)
+++++++++++++++
ഇന്നത്തെ സ്മരണ !!!
*********
കെ.പാനൂർ (കുഞ്ഞിരാമൻ) മ. (1927-2018)
രഘുകുമാർ മ. (1953-2014)
സി.രാഘവൻ മ. (1932-2010 )
കെ.വി സൈമൺ മ. (1883-1944)
തങ്ങൾ കുഞ്ഞു മുസ്‌ലിയാർ മ.(1897-1966 )
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ മ. (1912-1984 )
തോപ്പില്‍ ഗോപാലകൃഷ്‌ണൻ മ. (2008)
എൻ.ഗണപതി മ. (1927-2010)
ഇന്ദ്രജിത് ഗുപ്ത മ. (1919-2001)
മലേഷ്യ വാസുദേവൻ മ.(1944-2011)
ഗോവിന്ദ് പൻസാരെ മ. (1933- 2015)
ഫ്രഡറിക് ഡഗ്ലസ് മ. (1818-1895)
ജെ.വില്യംസ് മ. (1948-2005)
ഹരിശ്ചന്ദ്ര സഖാറാം ഭതാവ്‌ദേക്കർ മ.( 1868 - 1958),
ടി. വി രാജു മ. (1921 -2 1973),
നിഹാർ രഞ്ജൻ ഗുപ്ത മ. (1911 -1986),
പാർവതി കൃഷ്ണൻ മ. (1919-2014),
ഫ്രാൻസിസ്കോ ബലാഗ്താസ് മ. (1788-1862)
ഹെൻറി മോയ്സൻ മ. (1852 -1907)
റെനെ കാസിൻ മ. (1887-1976)/sathyam/media/media_files/2025/02/20/47214105-da9e-4ccd-8aa4-84cbf87863dc-199957.jpeg)
പൌരാവകാശപ്രവർത്തകനും, 2006-ൽ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരനുമായ ,കവി, ഗദ്യകവി, ഉപന്ന്യാസകാരൻ എന്നീ നിലകളിൽ വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്തിന്റെ രംഗത്ത് സജീവമായിരുന്ന കുഞ്ഞിരാമൻ പാനൂരെന്ന കെ.പാനൂർ (1927- 20 ഫെബ്രുവരി 2018)
ഈശ്വര ജഗദീശ്വര' എന്ന ചിത്രത്തിലൂടെ 1979-ൽ ചലച്ചിത്രലോകത്തെത്തിയ സംഗീത സംവിധായകൻ രഘുകുമാർ (ജൂൺ 13, 1953 - 2014ഫിബ്രവരി 20 )
മലയാളിയായ പ്രമുഖ വിവർത്തന സാഹിത്യകാരനായിരുന്ന കന്നഡ, തുളു ഭാഷകളിലെ സാഹിത്യ കൃതികൾ പ്രധാനമായും മലയാളത്തിലേയ്ക്ക് തർജമ ചെയ്തിരുന്ന, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സി. രാഘവൻ (1932 - ഫെബ്രുവരി 20 2010). /sathyam/media/media_files/2025/02/20/97e237f1-79df-41a3-9bb5-ade3a0c3ed2f-484725.jpeg)
പ്രശസ്തമായ ഒട്ടേറെ മലയാള ക്രിസ്തീയ കീർത്തനങ്ങളുടെ രചയിതാവും, നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങൾ എഴുതിയ പ്രമുഖ ദൈവശാസ്ത്രപണ്ഡിതനും, ക്രൈസ്തവ മതപ്രചാരകനും ആയിരുന്ന . കെ.വി സൈമൺ (1883 ഫെബ്രുവരി 7 - 1944 ഫെബ്രുവരി 20 ) ,
വിദ്യാഭ്യാസം, പത്രപ്രവർത്തനം, സംസ്കാരം എന്നീ മേഖലകളിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പ്രശസ്തനായ ഒരു വ്യവസായിയും, സാമൂഹിക പ്രവർത്തകനും ആയിരുന്ന " കശുവണ്ടി രാജാവ് " എന്ന് അറിയപ്പെട്ടിരുന്ന തങ്ങൾ കുഞ്ഞു മുസ്‌ലിയാർ ( 1897 -1966 ഫെബ്രുവരി 20),
/sathyam/media/media_files/2025/02/20/188844d3-54e0-4810-8891-283b237de4d3-192370.jpeg)
സിബിസിഐ പ്രസിഡൻറ്റും , കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ( 1910-1984 ഫെബ്റുവരി 20),
പ്രമുഖ സി.പി. ഐ നേതാവും ജനയുഗം ദിനപത്രത്തിന്‍റെ മുന്‍ പത്രാധിപർ,സി.പി. ഐ ദേശീയ കൗണ്‍സില്‍ അംഗം, എ. ഐ. എസ്. എഫ്, എ. ഐ. വൈ. എഫ് എന്നീ സംഘടനകളുടെ സംസ്ഥാന സെക്രട്ടറി എ. ഐ.വൈ. എഫ് ദേശീയ സെക്രട്ടറി, സി.പി. ഐ സംസ്ഥാന കൗണ്‍സില്‍ അംഗം, സി.പി. ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തോപ്പില്‍ ഗോപാലകൃഷ്‌ണൻ(1945 - ഫെബ്രുവരി 20, 2008),/sathyam/media/media_files/2025/02/20/9062b39b-1b3c-4971-9fa5-b4a9ea0ad5b7-294918.jpeg)
ദേവികുളം നിയോജകമണ്ഡലത്തെ ഒന്നും, മൂന്നും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവായിരുന്ന എൻ. ഗണപതി (ഓഗസ്റ്റ് 1927 - 20 ഫെബ്രുവരി 2010) ,
മുതിര്‍ന്ന സിപിഐ നേതാവും ഏറ്റവും കൂടുതല്‍ തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റേറിയന്‍ എന്ന ബഹുമതിക്ക് അര്‍ഹനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇന്ദ്രജിത് ഗുപ്ത (18 മാർച്ച് 1919- ഫെബ്രുവരി 20, 2001),
/sathyam/media/media_files/2025/02/20/344f6a50-9773-4650-8bda-e9af6e889919-683520.jpeg)
ചെറുപ്രായത്തിൽ തന്നെ മലേഷ്യയിലെ പ്രാദേശിക തമിഴ് നാടകസംഘങ്ങളിൽ ഗായകനായും അഭിനേതാവായും ഇദ്ദേഹം ജീവിതം ആരംഭിക്കുകയും പിന്നീട് ചെന്നൈയിൽ വന്ന് തമിഴ്‌സിനിമകളിൽ 8000 ത്തോളം ഗാനങ്ങൾ ആലപിക്കുകയും 85 ഓളം ചലച്ചിത്രങ്ങളിലും ടി.വി സീരിയലുകളിലും അഭിനയിക്കുകയും കൂടാതെ മലയാളത്തിലും ഹിന്ദിയിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും പാടുകയും ചെയ്ത മലയാളിയായ മലേഷ്യ വാസുദേവൻ(1944 ജൂൺ 15-2011 ഫെബ്രുവരി 20),
/sathyam/media/media_files/2025/02/20/593d891a-26e5-4054-8ce7-4b5da30f8729-195305.jpeg)
മഹാരാഷ്ട്ര സ്വദേശിയായ ഒരു രാഷ്ട്രീയ പ്രവർത്തകനും ഗ്രന്ഥകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (CPI) മുതിർന്ന നേതാവും ബുദ്ധിജീവിയും ശിവജിയെക്കുറിച്ച് വസ്തുനിഷ്ഠമായി രചിച്ച "ആരായിരുന്നു ശിവജി?", തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത് കാക്കറെയുടെ വധത്തിന്റെ ഉള്ളറകൾ തുറന്നുകാണിക്കുന്ന ‘ഹു കിൽഡ് കാക്കറെ ?’ എന്നീ പുസ്തകങ്ങൾ രചിച്ചതിനു വർഗ്ഗീയ തീവ്രവാദികളിൽ നിന്ന് അദ്ദേഹം ഭീഷണി നേരിടേണ്ടി വരികയും, കോൽഹാപൂരിലെ കോൾവിരുദ്ധ സമരത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചതിനു കോർപ്പറേറ്റുകൾക്കിടയിൽ ശത്രുതവളർത്തുകയും, കഴിഞ്ഞ വർഷം' തീവ്രവാദികളാൽ കൊല്ലപ്പെടുകയും ചെയ്ത ഗോവിന്ദ് പൻസാരെ(26 നവംബർ 1933 - 20 ഫെബ്രുവരി 2015),/sathyam/media/media_files/2025/02/20/cd0909f6-2859-4b51-93e1-5057df57c3dc-372006.jpeg)
ഒരു അമേരിക്കൻ സാമൂഹിക പരിഷ്കർത്താവും ഉന്മൂലനവാദിയും വാഗ്മിയും എഴുത്തുകാരനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ഫ്രെഡറിക് ഡഗ്ലസ്(ഫെബ്രുവരി 1818 - ഫെബ്രുവരി 20, 1895),/sathyam/media/media_files/2025/02/20/61748cf6-3d59-4ac0-b281-9f884a871596-472280.jpeg)
മലയാളഭാഷാ ചിത്രങ്ങളുടെ നിർമ്മാതാവും സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന പ്രധാനമായും ക്യാമറാമാൻ എന്നറിയപ്പെടുന്ന 8 ചിത്രങ്ങൾ സംവിധാനം ചെയ്ത ,കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുള്ള ജെ. വില്യംസ്(ആഗസ്റ്റ് 26 ,1948-ഫിബ്രവരി 20 2005),
ഇന്ത്യയിൽ ഒരു ചലച്ചിത്രം നിർമ്മിച്ച ആദ്യ ഇന്ത്യക്കാരൻ, ചരിത്ര പ്രാധാന്യമുള്ള സിനിമകളും റിയാലിറ്റി സിനിമകളും നിർമ്മിച്ച ഹരിശ്ചന്ദ്ര സഖാറാം ഭതാവ്‌ദേക്കറേ (15 മാർച്ച് 1868 - 20 ഫെബ്രുവരി 1958),
/sathyam/media/media_files/2025/02/20/c5bc6a63-50b6-419d-99d8-0c54c7927e55-511296.jpeg)
ദക്ഷിണേന്ത്യയിലെ നിരവധി സിനിമകളുടെ സംഗീത സംവിധായകനായിരുന്നു ടി വി രാജു എന്നറിയപ്പെടുന്ന തോട്ടക്കൂറ വെങ്കിട രാജു(1921 -20 ഫെബ്രുവരി 1973),
ഒരു ഇന്ത്യൻ ഡെർമറ്റോളജിസ്റ്റും പ്രശസ്ത ബംഗാളി നോവലിസ്റ്റും. കിരിറ്റി റോയ് എന്ന സാങ്കൽപ്പിക കുറ്റാന്വേഷക കഥാപാത്രത്തിൻ്റെ സ്രഷ്ടാവുമായ നിഹാർ രഞ്ജൻ ഗുപ്ത(6 ജൂൺ 1911 - 20 ഫെബ്രുവരി 1986),
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി. പി. ഐ നേതാവും കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ പാർലമെൻ്റ് അംഗവും രാജ്യസഭാംഗവും ആയിരുന്ന പാർവതി കൃഷ്ണൻ (15 മാർച്ച് 1919 - 20 ഫെബ്രുവരി 2014),/sathyam/media/media_files/2025/02/20/a5a99766-2710-4a11-9f59-d1cc771e826c-231513.jpeg)
ഫിലിപ്പിനോ കവിയും തഗാലോഗ് ഭാഷയുടെ സാഹിത്യകാരനുമായ ഫ്രാൻസിസ്കോ ബലാഗ്താ സ്
(1788 -1862 ഫെബ്രുവരി 20 ),
ഫ്രഞ്ച് രസതന്ത്രജ്ഞനും ഫാർമസിസ്റ്റും നോബൽ സമ്മാന ജേതാവുമായ ഹെൻറി മോയ്‌സൺ ( 1852-1907 ഫെബ്രുവരി 20 ),
ഫ്രഞ്ച് നിയമജ്ഞനും നോബൽ സമ്മാന ജേതാവുമായ റെനെ കാസ്[1976 ഫെബ്രുവരി 20 - ഇദ്ദേഹത്തിന്റെ ചരമദിനം ലോക സാമൂഹിക നീതി - സമത്വ ദിനമായും ആഘോഷിക്കുന്നു .]/sathyam/media/media_files/2025/02/20/b24c6459-9cb6-4038-a6fc-49dc81055f27-800485.jpeg)
ചരിത്രത്തിൽ ഇന്ന് .…
*********
1798 - ലൂയിസ് അലക്സാന്ദ്രെ ബെർത്തിയർ പോപ്പ് പയസ് നാലാമനെ അധികാരഭ്രഷ്ടനാക്കി.
1811 - ഓസ്ട്രിയ, പാപ്പരായതായി പ്രഖ്യാപിച്ചു./sathyam/media/media_files/2025/02/20/bb30b253-9c84-4d91-8a9c-89de416e12d6-636848.jpeg)
1835 - ചിലിയിലെ കോൺസെപ്ഷ്യോൺ നഗരം ഒരു ഭൂകമ്പത്തിൽ തകർന്നു.
1864 - ഒലുസ്റ്റീ യുദ്ധം.
1888 - ശ്രീ നാരായണ ഗുരു തന്റെ പ്രസിദ്ധമായ ജാതിഭേദം, മതദ്വേഷം എന്ന ദിവ്യമന്ത്രം അരുവിപ്പുറത്ത് വച്ച് പ്രഖ്യാപിച്ചു.
/sathyam/media/media_files/2025/02/20/cd5bf6bf-ac18-4c18-8cfb-8076e78eb863-842514.jpeg)
1891 - ഗാന്ധിജിയുടെ ആദ്യ പ്രസംഗം.. ഇംഗ്ലണ്ടിൽ വെജിറ്റേറിയൻ സൊസൈറ്റി യോഗത്തിൽ.
1935 - കരോളിൻ മിക്കെൽസൻ അന്റാർട്ടിക്കയിലെത്തുന്ന ആദ്യ വനിതയായി.
1938 - KSRTC യുടെ മുൻഗാമിയായ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഉദ്ഘാടന ഓട്ടം.
1938 - ചൈന- ജപ്പാൻ യുദ്ധത്തിൽ, അഡോൾഫ് ഹിറ്റ്ലർ ജപ്പാന് പിന്തുണ പ്രഖ്യാപിച്ചു.
1944 - ബാറ്റ്മാൻ കാർട്ടൂൺ പ്രസിദ്ധീകരിക്കുവാൻ ആരംഭിച്ചു/sathyam/media/media_files/2025/02/20/c201d743-9d5e-4e50-adb4-9476cfe3e4ee-943031.jpeg)
1947 - ഇന്ത്യക്ക് അധികാരം കൈമാറുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ക്ലമന്റ് അറ്റ്ലിയുടെ പ്രഖ്യാപനം. മൗണ്ട്ബാറ്റനെ അവസാന വൈസ്രോയി ആയി നിയമിച്ചു
1962 - ജോൺ ഗ്ലെൻ, ഭൂമിയെ വലംവെയ്ക്കുന്ന ആദ്യ അമേരിക്കക്കാരൻ ആയി.
1964 - പീച്ചി വിവാദത്തെ തുടർന്ന് മന്ത്രി പി.ടി. ചാക്കോ രാജിവച്ചു./sathyam/media/media_files/2025/02/20/e354a36f-10ab-48e6-b0cf-847fd627eeb0-218691.jpeg)
1965 - റേയ്ഞ്ചർ 8 ഉപഗ്രഹം ചന്ദ്രനിൽ ഇറങ്ങി.
1976 - ദക്ഷിണ പൂർവ്വേഷ്യ ട്രീറ്റി ഓർഗനൈസേഷൻ പിരിച്ചുവിട്ടു.
1987 - അരുണാചൽ പ്രദേശ്, മിസോറാം രൂപീകരണ ദിനം.
2007 - എറണാകുളം-ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻകെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് പക്ഷിസങ്കേത പ്രദേശത്ത് പെരിയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ പതിനഞ്ചു കുട്ടികളും മൂന്ന് അദ്ധ്യാപികമാരും മരിച്ചു.
/sathyam/media/media_files/2025/02/20/e4743249-1389-4975-8aff-c232cc58c5fe-239743.jpeg)
2010 - പോർട്ടുഗീസിലെ മഡീറ ഐലൻഡിൽ വെള്ളപ്പൊക്കം മൂലം 43 പേർ മരിക്കുകയും ദ്വീപസമൂഹ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തമായി മാറുകയും ചെയ്തു.
2013 - വൈദ്യുതി കാറുകൾക്കുള്ള ദേശീയ ചാർജിങ് സംവിധാനം, ലോകത്തു ആദ്യമായി എസ്റ്റോണിയയിൽ നിലവിൽ വന്നു./sathyam/media/media_files/2025/02/20/d0d4d99a-2f6a-4118-89de-7d0d25e96d29-937375.jpeg)
2015 - സ്വിറ്റ്സർലാന്റിലെ റാഫ്സ് ടൗണിലെ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 49 പേർക്ക് പരിക്കേറ്റു. ഇതിനെത്തുടർന്ന് ചില സേവനങ്ങളും സ്വിസ് ഫെഡറൽ റെയിൽവേ റദ്ദാക്കിയിരുന്നു.
2016 - മിഷിഗണിൽ കലാമസ്സൂ കൗണ്ടിയിൽ നടന്ന വെടിവയ്പിൽ 6 പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേല്ക്കുകയും ചെയ്തു./sathyam/media/media_files/2025/02/20/fb518ca4-b812-4eca-9bfb-a16518c5e806-283832.jpeg)
2018 - സാമ്പത്തിക ക്ഷാമം പരിഹരിക്കുന്നതിനായി, ലോകത്തു ആദ്യമായി വേനിസ്വേല എന്ന രാജ്യം, പെട്രോ എന്ന വിര്‍ച്വല്‍ കറൻസി പുറത്തിറക്കി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us