/sathyam/media/media_files/2025/06/30/new-project-june-30-2025-06-30-07-54-10.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 16
മകം / പഞ്ചമി
2025 ജൂൺ 30,
തിങ്കൾ
സ്കന്ദപഞ്ചമി
ഇന്ന്;
.കോട്ടയത്തിന് ഇന്ന് 76 വയസ്
.
*സമൂഹ മാധ്യമദിനം /filters:format(webp)/sathyam/media/media_files/2025/06/30/0d66f3d7-9ce0-4f4e-90bf-a4448e4e9ab7-2025-06-30-07-45-54.jpg)
നിങ്ങൾക്കറിയാവുന്ന ഒരു പൊതു പ്രശ്നത്തിൻ മേൽ നിങ്ങളുടെ ഒരു അഭിപ്രായം പോസ്റ്റുചെയ്യുക, റീട്വീറ്റ് ചെയ്യുക, റീബ്ലോഗ് ചെയ്യുക, അഭിപ്രായമിടുക, ഹാഷ്‌ടാഗ് ചെയ്യുക...അതു വഴി സോഷ്യൽ മീഡിയ ദിനത്തിൽ ഓൺലൈനിൽ തന്നെ നേരിട്ട് ഇടപെടുക, അല്ലെങ്കിൽ മറ്റുള്ളവരുമായി കണക്റ്റുചെയ്യുന്നതിനും പുതിയ ഉള്ളടക്കം കണ്ടെത്തുന്നതിനും അതിലേറെ കാര്യങ്ങൾക്കുമായി ഒരു പുതിയ പ്ലാറ്റ്ഫോം പരീക്ഷിക്കുക. അതിനായി ഒരു ദിനം]
*അന്തഃരാഷ്ട്ര ഉൽക്ക ദിനം![ International Asteroid Day ;നക്ഷത്രസദൃശ്യമായഛിന്നഗ്രഹദിനം, ഛിന്നഗ്രഹങ്ങളെക്കുറിച്ചും ഭൂമിയിൽ അതുണ്ടാക്കാവുന്ന ആഘാത സാധ്യതകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള
ഒരു ദിവസം.]
/filters:format(webp)/sathyam/media/media_files/2025/06/30/229ab42b-105e-4924-b905-4087d742cc00-2025-06-30-07-45-54.jpg)
*അന്താരാഷ്ട്ര പാർലമെന്ററി ദിനം![നീതിയുക്തവും ന്യായയുക്തവുമായ സമത്വപൂർണ്ണവുമായ ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ പാർലമെന്റുകൾക്കുള്ള ശക്തിയെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ പൊതുജനാവബോധം സൃഷ്ടിയ്ക്കാൻ ഒരു ദിനം. ഈ ഭരണസമിതികൾ ജനങ്ങളുടെ ശബ്ദമാണ്, ഈ ശബ്ദം അവരുടെ ശക്തിയാണ്, പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ആശങ്കകളെ തീർക്കാനുള്ള നിയമങ്ങളാക്കി മാറ്റുവാൻ ഈ ഭരണ സമിതികൾക്കുള്ള പ്രാപ്തി സീമാതീതമാണ് എന്ന അറിവാണ് ഈ ദിനാചരണത്തിൻ്റെ പ്രഥമവും പ്രധാനവുമായ ഉദ്ദേശം. ]
*ലോക സ്നോർക്കലിംഗ് ദിനം![ലോക സ്നോർക്കലിംഗ് ദിനം സ്നോർക്കലിംഗ് എന്നത് ഒരു ജലാശയത്തിലൂടെ മുഖം താഴേയ്ക്ക് ആക്കാ നീന്തുന്ന രീതിയാണ് , സ്നോർക്കൽ എന്നറിയപ്പെടുന്ന ട്യൂബിലൂടെ ശ്വസിച്ച്, നീന്തൽ ഗ്ലാസുകൾ അല്ലെങ്കിൽ ഡൈവിംഗ് മാസ്ക് , സ്വിംഫിനുകൾ എന്നിവ ഉപയോഗിച്ച് അന്തരീക്ഷ വായുവെ അകത്തേയ്ക്കെടുക്കുന്ന രീതിയിലാണ് ഇവർ വെളളത്തിലൂടെ സഞ്ചരിയ്ക്കുക. ഇത്തരത്തിൽ സമുദ്രാന്തർ ഭാഗത്തേയ്ക്കു പോലും സഞ്ചരിയ്ക്കുവാനും പവിഴപ്പുറ്റുകൾക്കിടയിലെ അത്ഭുത ദൃശ്യങ്ങൾ കാണുവാനും ഒരു ദിവസം. ]
/filters:format(webp)/sathyam/media/media_files/2025/06/30/70ce0239-7b66-4113-98d3-62a9588d94f4-2025-06-30-07-45-54.jpg)
*ക്യൂയർ യൂത്ത് ഓഫ് ഫെയ്ത്ത് ഡേ ![ Queer Youth of Faith Day; LGBTQ+ 13-നും 24-നും ഇടയിൽ പ്രായമുള്ള ഏകദേശം 2ദശലക്ഷം യുവാക്കൾ ഓരോ വർഷവും ആത്മഹത്യയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും, 45 സെക്കൻഡിനുള്ളിൽ ഒരാളെങ്കിലും ഇപ്രകാരം ആത്മഹത്യയ്ക്ക് ശ്രമിക്കു അണ്ടെന്നും കണക്കാക്കപ്പെടുന്നു. ഈ യുവാക്കളിൽ പലരും തങ്ങളുടെ വ്യക്തിത്വത്തെയോ ലിംഗഭേദത്തെയോ ലൈംഗികതയെയോ വർണ്ണ വർഗ്ഗ വ്യത്യാസത്തെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സ്വന്തം സ്വീകാര്യതയെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളിൽ വല്ലാതെ കഷ്ടപ്പെടുന്ന വിധത്തിൽ, ഒറ്റപ്പെട്ടുപോയതായി തോന്നിയിരുന്നു. ഈ യുവാക്കൾക്ക് അവരുടെ ജീവിതത്തിലെ ഈ നിർണായക സമയത്ത് അവരർഹിയ്ക്കുന്ന സ്വീകാര്യതയും പരിചരണവും ലഭിയ്ക്കാൻ ആവശ്യമായ ഒരു ഇടം പ്രദാനം ചെയ്യുക എന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത് .]
* USA ;
*ദേശീയ കോർവെറ്റ് ദിനം ![National Corvette Day അമേരിക്കൻ സ്‌പോർട്‌സ് കാറായ ഷെവർലെ കോർവെറ്റിനെ ലോക ഓട്ടോമോട്ടീവ് ചരിത്രത്തിൽ അതിൻ്റെ പ്രാധാന്യത്തിനനുസരിച്ച് ആദരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസമാണിത്. 2008 ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് ഈ ദിനം ഔദ്യോഗികമായി നിശ്ചയിച്ചു.
; ഓട്ടോമൊബൈൽ ലോകത്തെ ഒരു അമേരിക്കൻ ഐക്കൺ ആയ, കോർവെറ്റ് സ്വാതന്ത്ര്യത്തെയും വേഗതയെയും വിജയത്തെയും പ്രതിനിധീകരിക്കുന്നു. ഈ ക്ലാസിക് കാറിൻ്റെ ചരിത്രത്തെക്കുറിച്ച് കൂടുതലറിയുവാനു ഉപയോഗിയ്ക്കുവാനും ഈ ദിനം ഉപകരിയ്ക്കുന്നു!]
/filters:format(webp)/sathyam/media/media_files/2025/06/30/1cbaac6c-a1c9-4fae-a35b-3b69190e15a6-2025-06-30-07-45-54.jpg)
* ഗ്വാട്ടിമാല : സശസ്ത്ര സേന ദിനം ![ഗ്വാട്ടിമാലയിലെ സൈനിക സേനയെ ആദരിക്കുന്നു.]
*കോംഗോ :സ്വാതന്ത്ര്യദിനം ![ബൽജിയൻ കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്രം പ്രാപിച്ച കോംഗോ രാജ്യത്തിൻ്റെ ചരിത്രപരമായ വിമോചന സമരത്തിൻ്റെ ഉജ്ജ്വലമായ അനുസ്മരണമാണ് ഇന്ന്.]
* മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്: ജനറൽ പ്രേയർ ഡേ !
* ഇസ്രായൽ:നാവിക ദിനം !
* സുഡാൻ: വിപ്ലവ ദിനം !
* ഡൊമിനിക്കൻ റിപ്പബ്ലിക് : അദ്ധ്യാപക ദിനം !
* ഫിലിപ്പൈൻസ്: ഫിലിപ്പൈൻ സ്പാനീഷ് മൈത്രിദിനം !
/filters:format(webp)/sathyam/media/media_files/2025/06/30/1b6a2230-33fd-4470-9fde-636af834f44a-2025-06-30-07-45-54.jpg)
ഇന്നത്തെ മൊഴിമുത്ത്
***********
''ഒരു വിജ്ഞാനകോശം സ്വന്തമാക്കുന്നയാൾ അതുകൊണ്ടുമാത്രം അതിലെ ഓരോ വരിയും, ഓരോ ഖണ്ഡികയും, ഓരോ പുറവും, ഓരോ ചിത്രവും സ്വന്തമാക്കുന്നില്ല; അതൊക്കെ പരിചയിക്കാനുള്ള സാദ്ധ്യത അയാൾക്കു സ്വന്തമാകുന്നുവെന്നേയുള്ളു.''
[- ഹോർഹെ ലൂയി ബോർഹെ ]
**********
/filters:format(webp)/sathyam/media/media_files/2025/06/30/323d0d55-a918-499f-a0f4-c17c461175db-2025-06-30-07-47-28.jpg)
ഇന്നത്തെ പിറന്നാളുകാർ
**********
ദേശീയ ശാസ്ത്ര ഉപദേശക സമിതി അധ്യക്ഷനും ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ സ്ഥാപകനുമായ പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജൻ ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന ഡോ. സി.എൻ. ആർ. റാവുവിന്റെയും (1934),
കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ വളം-രാസവസ്തു വകുപ്പുകൾ കൈകാര്യം ചെയ്ത ഡിഎം കെ നേതാവ് എം.കെ. അഴഗിരിയുടെയും ( 1945),
/filters:format(webp)/sathyam/media/media_files/2025/06/30/5512e173-6c15-4f4d-b24f-2e4b8e0cab60-2025-06-30-07-47-28.jpg)
2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും 2019 - ൽ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ച സുരാജ് വെഞ്ഞാറുമൂടിന്റെയും (1973),
ഒരു ഇന്ത്യൻ പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനുമായ ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്‌സണായ ഹരിവംശ് നാരായൺ സിംഗിനേയും ( 1956),
ദളപതി, റോജ, ബോംബെ, ദേവരാഗം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടൻ അരവിന്ദ് സ്വാമിയുടെയും (1970),
/filters:format(webp)/sathyam/media/media_files/2025/06/30/903efae9-1ec8-454f-81a9-9eb9f3bb4842-2025-06-30-07-47-28.jpg)
മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര അഭിനേത്രി സിത്താരയുടെയും (1973),
തമിഴ് /മലയാളം ചിത്രങ്ങളിൽ അഭിനയിക്കുന്ന നടി പ്രിയങ്ക നായരുടെയും (1985),
സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന്റെ കഥയ്ക്ക് സംസ്ഥാന ചലചിത്രപുരസ്കാരo ലഭിച്ച മലയാള ചലചിത്ര സംവിധായകനും , തിരക്കഥാകൃത്തും ഗാനരചയിതാവുമായ അനീഷ് അൻവറിന്റെയും (1981),
വിദേശ ക്ലബ്ബിനു വേണ്ടി പ്രഫഷണൽ ബാസ്കറ്റ് ബോൾ ലീഗിൽകളിച്ച ആദ്യ ഇന്ത്യൻ വനിത, താരമായ ഗീതു അന്ന ജോസിന്റെയും (1985),
/filters:format(webp)/sathyam/media/media_files/2025/06/30/760d676c-024e-40f9-b218-7778aeeccd2d-2025-06-30-07-47-28.jpg)
ന്യൂക്ലിക് അമ്ലത്തെപ്പറ്റി ഗവേഷണം നടത്തിയതിന് 1980ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കകാരനായ രസതന്ത്രജ്ഞൻ പോൾ ബെർഗിന്റെയും (1926) ,
നീന്തലിൽ പല വിഭാഗങ്ങളിലായി 6 ലോക റെക്കോർഡുകളുടെ ഉടമയായ അമേരിക്കൻ നീന്തൽതാരം മൈക്കൽ ഫ്രെഡ് ഫെൽപ്സിന്റെയും (1985),
ഒരു അമേരിക്കൻ ബോക്സർ, 20 വയസ്സുള്ളപ്പോൾ, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹെവിവെയ്റ്റ് ചാമ്പ്യനായി. ആരാണ് 1985 മുതൽ 2005 വരെ മത്സരിച്ചത്? തൻ്റെ കരിയറിലെ ആദ്യകാലങ്ങളിൽ "അയൺ മൈക്ക്", "കിഡ് ഡൈനാമിറ്റ്" എന്നീ വിളിപ്പേരുകളും പിന്നീട് "ഗ്രഹത്തിലെ ഏറ്റവും മോശം മനുഷ്യൻ " എന്നറിയപ്പെട്ടിരുന്ന എക്കാലത്തെയും മികച്ച ഹെവിവെയ്റ്റ് ബോക്സർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മൈക്കൽ ജെറാൾഡ് ടൈസൻ്റെയും (1966),
/filters:format(webp)/sathyam/media/media_files/2025/06/30/379b68cd-4c55-4307-91dd-4e8c4b031903-2025-06-30-07-47-28.jpg)
ആദ്യ ഓവറുകളിലെ ആക്രമണ ബാറ്റിങ്ങ് ശൈലിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായി കരുതപ്പെടുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ സനത് ടെറൻ ജയസൂര്യയുടെയും (1969) ജന്മദിനം !.
************
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
***********
ഇടപ്പള്ളി രാഘവൻ പിള്ള ജ. (1909-1936)
ജി വിവേകാനന്ദൻ ജ. (1921-1999)
അച്ചാണി രവി ജ . (1933 2023)
പ്രൊഫ. നബീസ ഉമ്മാൾ ജ. (1930-2023)
സർ ദിൻഷാ പെറ്റിറ്റ് ജ. (1823 – 1901)
അഫ്സൽ ഗുരു ജ. (1969 - 2013)
വൈദ്യനാഥ് മിശ്ര ജ(1911-1998.)
/filters:format(webp)/sathyam/media/media_files/2025/06/30/5661d347-effe-41de-b5c1-a81ed3f39069-2025-06-30-07-48-28.jpg)
മലയാളത്തിലെ കാല്പനികകവികളിൽ പ്രമുഖനായ മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്ന ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്.കവി ഇടപ്പള്ളി രാഘവൻ പിള്ള(1909 ജൂൺ 30 - 1936 ജൂലൈ 5).
ആകെ നിർമ്മിച്ച 14 സിനിമകളിലൂടെ 18 ദേശീയ -സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര നിർമ്മാതാവും കൊല്ലത്തെ ഒരു കശുവണ്ടി വ്യവസായിയും ഇന്ന് നവതി ആഘോഷിക്കുകയും ചെയ്യുന്ന 'അച്ചാണി രവി (ജനറൽ പിക്ചേഴ്സ് രവി) എന്ന കെ രവീന്ദ്രനാഥൻ നായർ (1933 ജൂൺ 30-08 ജൂലൈ 2023)
/filters:format(webp)/sathyam/media/media_files/2025/06/30/a1b8be14-eb25-486a-8b36-c2219abbf1ee-2025-06-30-07-48-28.jpg)
1987 മുതൽ 1991 വരെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്ന തിരുവനന്തപുരം ജില്ലയിലെ മുതിർന്ന സി.പി.എം നേതാവായിരുന്ന്സ് പ്രൊഫ.എ.നബീസ ഉമ്മാൾ(ജൂൺ 30,1931-2023),
സാധാരണക്കാരുടെ ജീവിതത്തെ വളരെ തന്മയത്വത്തോടെ തന്റെ കഥകളിലും നോവലുകളിലും ആവിഷ്കരിക്കുകയും മലയാളത്തിലെ ആദ്യത്തെ ഓര്‍വോ കളര്‍ ചിത്രമായ കള്ളി ചെല്ലമ്മയുടെ കഥയും സംഭാഷണവും എഴുതിയ ജി വിവേകാനന്ദൻ (ജൂണ്‍ 30,1921 - ജനുവരി 23 , 1999) ,
പാഴ്സി സംരംഭകനും,ബിസിനസ് മാനും, ഇൻഡ്യയിലെ ആദ്യത്തെ തുണിമില്ല് തുടങ്ങിയ വ്യക്തിയും , ഗവർണർ ജനറലുടെ ലെജിസ്ലേറ്റിവ് കൌൺസിൽ മെംബറും മൊഹമ്മദ് അലി ജിന്നയു ടെ ഭാര്യ റത്തൻബായ് പെറ്റിറ്റിന്റെ അപ്പുപ്പനും ആയിരുന്ന സർ ദിൻഷാ മാനേക്ജി പെറ്റിറ്റ് (30 ജൂൺ 1823 – 5 മെയ് 1901),
/filters:format(webp)/sathyam/media/media_files/2025/06/30/774191e3-370e-4bd2-86b3-e951571416d2-2025-06-30-07-48-28.jpg)
കാശ്മീറിൽ ജനിക്കുകയും പാർലമെന്റ് ആക്രമണത്തിൽ പ്രധാന പങ്ക് വഹിച്ചതിനു കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വധശിക്ഷക്ക് വിധിക്കുകയും തൂക്കിലേറ്റുകയും ചെയ്ത മുഹമ്മദ് അഫ്സൽ ഗുരു (30 ജൂൺ 1969 – 9 ഫെബ്രുവരി 2013),
ഹിന്ദി, മൈഥിലി കവിയായ നാഗാർജുൻ എന്നറിയപ്പെടുന്ന ഏതാനും നോവലുകൾ, ചെറുകഥകൾ, സാഹിത്യ ജീവചരിത്രങ്ങൾ, യാത്രാവിവരണങ്ങൾ എന്നിവ എഴുതിയ ജനകവി- ജനകീയ കവി എന്നറിയപ്പെടുന്ന വൈദ്യനാഥ് മിശ്ര (30 ജൂൺ 1911 - 5 നവംബർ 1998),
*********
ഇന്നത്തെ സ്മരണ !!!
********
കെ.പി.പി. നമ്പ്യാർ മ. (1929- 2015)
രാജീവൻ കാഞ്ഞങ്ങാട് മ. (1966 -2015 )
എ.എസ്. നായർ മ. (1936-1988)
ദാദാഭായ് നവറോജി മ. ( 1825 - 1917)
സാഹിബ്സിങ്ങ് വർമ്മ മ. ( 1943 –2007)
മഹാരാജ ഗുലാബ് സിംഗ് മ(1792-1857)
ലക്ഷ്മികാന്ത കവി മ(1943-2007)
/filters:format(webp)/sathyam/media/media_files/2025/06/30/7962fb58-e910-4839-9d0b-f84c6568b4ed-2025-06-30-07-48-28.jpg)
കെൽട്രോണിന്റെ ആദ്യത്തെ ചെയർമാൻ, ടെക്നോപാർക്കിന്റെ പ്രഥമ പദ്ധതി നിർവഹണ സമിതി ചെയർമാൻ, കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ സെക്രട്ടറി എന്ന നിലകളിൽ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇലക്ട്രോണിക്സ് വിദഗ്ദ്ധൻ കെ.പി.പി. നമ്പ്യാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കുന്നത്ത് പുതിയവീട്ടിൽ പത്മനാഭൻ നമ്പ്യാർ(ഏപ്രിൽ 15, 1929-ജൂൺ 30, 2015),
' അസ്ഥികൂടവും പച്ചിലകളും', 'നാവികൻ' 'മൂന്നു വ്യത്യസ്ത കംപാർട്ടുമെന്റുകൾ', തുടങ്ങിയ കൃതികൾ രചിച്ച നോവലിസ്റ്റും കഥാകൃത്തും ഗാനരചയിതാവു മായിരുന്ന രാജീവൻ കാഞ്ഞങ്ങാട് (1966 -2015 ജൂൺ 30 ),
/filters:format(webp)/sathyam/media/media_files/2025/06/30/7477ec55-a44d-4f03-ab61-359c592765fa-2025-06-30-07-48-28.jpg)
ചിത്രകലയിൽ ശ്രീ കെ.സി.എസ് പണിക്കരുടെ ശിഷ്യനും മാതൃഭൂമിയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള കേരളത്തിലെ ഒര രേഖാ ചിത്രകാരനായിരുന്ന (ഇലസ്റ്റ്‌റേറ്റർ) അത്തിപ്പറ്റ ശിവരാമൻ നായർ എന്ന എ.എസ്. നായർ (1936-1988 ജൂൺ 30)
ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടൺ ചോർത്തിയെടുക്കുന്നതിനെക്കുറിച്ച് പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ (Poverty and Un-British Rule in India) എന്ന പുസ്തകമെഴുതുകയും, ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനും, എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈ യെടുക്കുകയും ചെയ്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയും, "ഇന്ത്യയുടെ വന്ദ്യവയോധികൻ" എന്നറിയപ്പെടുകയും ചെയ്ത വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച പാർസി വംശജൻ ദാദാഭായ് നവറോജി
സെപ്റ്റംബർ 4 1825 - ജൂൺ 30 1917),
/filters:format(webp)/sathyam/media/media_files/2025/06/30/a2708068-d82f-427e-9036-16a199e0e58d-2025-06-30-07-49-17.jpg)
ഒരു ട്രക്ക് അപകടത്തിൽ മരിച്ചു പോയ ഭാരതീയ ജനത പാർട്ടിയുടെ മുൻ വൈസ് പ്രസിഡന്റും ദില്ലിയിലെ പഴയ ചീഫ് മിനിസ്റ്ററും, പതിമൂന്നാം ലോക സഭയുടെ സദസ്യനും, യൂണിയൻ ലേബർ മിനിസ്റ്ററും ആയിരുന്ന സാഹിബ്സിങ്ങ് വർമ്മ(15 മാർച്ച് 1943 – 30 ജൂൺ 2007),
ഡോഗ്ര രാജവംശത്തിൻ്റെ സ്ഥാപകനും ജമ്മു-കാശ്മീർ നാട്ടുരാജ്യത്തിൻ്റെ ആദ്യ മഹാരാജാവും, ബ്രിട്ടീഷ് രാജിൻ്റെ കീഴിലുള്ള രണ്ടാമത്തെ വലിയ നാട്ടുരാജ്യത്തിലൃ രാജാവുമായ മഹാരാജ ഗുലാബ് സിംഗ് (1792 ഒക്ടോബർ 17 - 30 ജൂൺ 1857)
/filters:format(webp)/sathyam/media/media_files/2025/06/30/d04fa8a5-409c-4729-a68f-fe01df316f58-2025-06-30-07-49-17.jpg)
നടൻ, കവി, തിരക്കഥാകൃത്ത്, നാടകകൃത്ത്, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ പ്രശസ്തനായ ബാലിജെപ്പള്ളി ലക്ഷ്മികാന്ത കവി (23 ഡിസംബർ 1881 - 30 ജൂൺ 1953).
ചരിത്രത്തിൽ ഇന്ന്…
*********
296-ലെ ഈ ദിവസത്തിൽ, കത്തോലിക്കാ സഭയുടെ മതചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായി മാർസെലിനസ് മാർപ്പാപ്പ തൻ്റെ മാർപ്പാപ്പ പദവി ആരംഭിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/30/c1cc77cf-fbbf-4d56-8911-d563257792c1-2025-06-30-07-49-17.jpg)
1422-ലെ അർബെഡോ യുദ്ധം മിലാൻ പ്രഭുവും സ്വിസ് കൻ്റോണുകളും തമ്മിലുള്ള ശ്രദ്ധേയമായ സൈനിക സംഘട്ടനമായിരുന്നു.
1520-ൽ, La Noche Triste കാലത്ത്, ഹെർനാൻ കോർട്ടെസിൻ്റെ നേതൃത്വത്തിലുള്ള സ്പാനിഷ് ജേതാക്കളെ ടെനോച്ചിറ്റ്ലാനിൽ നിന്ന് പുറത്താക്കി, ഇത് ആസ്ടെക് സാമ്രാജ്യത്തിൻ്റെ സ്പാനിഷ് അധിനിവേശത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി. കൂടാതെ,
1559-ൽ ഫ്രാൻസിലെ രാജാവ് ഹെൻറി രണ്ടാമന് ഒരു ജൗസ്റ്റിംഗ് മത്സരത്തിൽ
/filters:format(webp)/sathyam/media/media_files/2025/06/30/b7aa6ae9-30d1-422a-b141-8c9e45a59f6f-2025-06-30-07-49-17.jpg)
1651 - പോളണ്ടിന്റെ വിജയത്തോടെ ബെറെസ്റ്റെച്കോ യുദ്ധം അവസാനിച്ചു.
1855 - ബ്രിട്ടീഷ് കൊളോണിയൽ അധികാരത്തിനും ജമീന്ദാരി സമ്പ്രദായത്തിനുമെതിരെ സന്താൽ കലാപം, സന്താൽ ഹൂൾ എന്നും അറിയപ്പെടുന്നു.
1857 - ചിൻഹട്ട് യുദ്ധം ബ്രിട്ടീഷ് സൈന്യവും ഇന്ത്യൻ വിമതരും തമ്മിൽ ചിൻഹാട്ടിനടുത്തുള്ള ഇസ്മൈഗഞ്ചിൽ വെച്ച് യുദ്ധം ചെയ്തു.
1859 - ഫ്രഞ്ച് സാഹസികനായ ചാൾസ് ബ്ലോൺഡിൻ കയറിനു മുകളിലൂടെ നയാഗ്ര വെള്ളച്ചാട്ടം മുറിച്ചു കടന്നു.
1894 - ലണ്ടനിലെ തെയിംസ് ടവർ പാലം തുറന്നു.
/filters:format(webp)/sathyam/media/media_files/2025/06/30/a588eef3-3427-42df-abb6-c82cd1cf306b-2025-06-30-07-49-17.jpg)
1905 - വിശിഷ്ട ആപേക്ഷികതയെ അവതരിപ്പിക്കുന്ന ഓൺ ദ് ഇലക്ട്രോഡൈനമിക്സ് ഓഫ് മൂവിങ് ബോഡീസ് എന്ന പ്രബന്ധം ആൽബർട്ട് ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ചു.
1911 - പ്രശസ്ത പോളിഷ് കവിയും ഗദ്യ എഴുത്തുകാരനും ഉപന്യാസകാരനും നോബൽ സമ്മാന ജേതാവുമായ ചെസ്ലാവ് മിലോസ് ജനിച്ചു.
1914 - ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ ഗാന്ധിജി ആദ്യമായി അറസ്റ്റിലാകുന്നത്.
/filters:format(webp)/sathyam/media/media_files/2025/06/30/d04fa8a5-409c-4729-a68f-fe01df316f58-2025-06-30-07-50-05.jpg)
1919 - ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ജോൺ വില്യം സ്‌ട്രട്ട് ജനിച്ചു.
1926 - പ്രശസ്ത അമേരിക്കൻ ബയോകെമിസ്റ്റും നോബൽ Ashish ജേതാവുമായ പോൾ ബെർഗ് ജനിച്ചു.
1942 - ഫ്രാൻ്റിസ്ക പ്ലാമിൻകോവ , ഒരു ചെക്ക് ഫെമിനിസ്റ്റും വോട്ടവകാശ പ്രവർത്തകയും ജനിച്ചു മരിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/30/fa47a58c-a5a2-4fc9-8713-ed7c804629dd-2025-06-30-07-50-05.jpg)
1947 ജൂൺ 30 - ഇന്ത്യയുടെ വിഭജന പ്രഖ്യാപനത്തിന് ശേഷം ബംഗാൾ, പഞ്ചാബ് വിഭജനത്തിനായുള്ള അതിർത്തി കമ്മീഷനിലെ അംഗങ്ങളെ പ്രഖ്യാപിച്ചു.
1953 ജൂൺ 30 - പ്രശസ്ത സ്വീഡിഷ് എഴുത്തുകാരിയും കുട്ടികളുടെ പുസ്തകങ്ങളുടെ ചിത്രകാരനുമായ എൽസ ബെസ്കോവ് അന്തരിച്ചു.
1956 - വടക്കൻ അരിസോണയിലെ ഗ്രാൻഡ് കന്യോണിന് മുകളിൽ വച്ച് രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു 128 മരണം.
/filters:format(webp)/sathyam/media/media_files/2025/06/30/fac350c2-b509-47a2-970e-3bee15edeff2-2025-06-30-07-50-05.jpg)
1960 - കോംഗോബെൽജിയത്തിൽ നിന്നും സ്വതന്ത്രമായി.
1967 - റഷ്യയുടെ സോയൂസ് 2 ബഹിരാകാശ വാഹനം കസാഖിസ്ഥാനിൽ ഇറങ്ങിയപ്പോൾ അതിലുണ്ടായിരുന്ന 3 യാത്രികരും സീറ്റുകളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
1974 - മാർട്ടിൻ ലൂതർ കിങിന്റെ മാതാവ് ആൽബർട്ടാ കിങിനെ ദൈവാലയ ശുശ്രൂഷയിൽ പങ്കെടുക്കവെ ആക്രമികൾ കൊന്നു.
1997 - ബ്രിട്ടൻ ഹോങ്കോങ് ചൈനയ്ക്ക് കൈമാറി.
/filters:format(webp)/sathyam/media/media_files/2025/06/30/eb626712-fa37-458d-bcc9-b6c0c0530c3c-2025-06-30-07-50-05.jpg)
2005- സ്വവർഗ്ഗവിവാഹം സ്പെയിനിൽ അംഗീകൃതമായി.
2007- സ്കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഭീകരർ എന്ന് സംശയിക്കുന്നവർ നടത്തിയ കാർ ബോംബ് സ്ഫോടനം.
2009 - മുംബൈയിലെ ബാന്ദ്രയെയും വർളിയും ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ച കടൽപ്പാലം സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/06/30/dfc49cc4-1f6b-4da0-9dfa-757e35151ad4-2025-06-30-07-50-05.jpg)
2013 - അരിസോണയിലെ യാർനെലിൽ കാട്ടുതീ നിയന്ത്രിക്കവെ 19 അഗ്നിശമന സേനാംഗങ്ങൾ മരിച്ചു.
2013 - പ്രസിഡന്റ് മുഹമ്മദ് മോർസിക്കും ഭരണകക്ഷിയായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിക്കും എതിരെ ഈജിപ്തിൽ ചുറ്റുപാടും പ്രതിഷേധം ആരംഭിച്ചു.
2015 - ഇന്തോനേഷ്യയിലെ മേദാനിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഹെർക്കുലീസ് സി -130 സൈനിക വിമാനം തകർന്ന് 116 പേർ മരിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/30/dad09158-64ca-4d86-95b9-1da698d9fc54-2025-06-30-07-50-05.jpg)
2018 - മഹാരാഷ്ട്ര സർക്കാർ ‘കന്യാ വാൻ സമൃദ്ധി യോജന’ എന്ന പുതിയ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പെൺകുട്ടികൾ ജനിക്കുന്ന കർഷക കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ
സസ്യ തൈകൾ വിതരണം ചെയ്യുന്നു.
2020 - ജാർഖണ്ഡ് സ്വദേശിനിയായ കൃതിക പാണ്ഡെയുടെ The Great Indian Tee and Snakes എന്ന കൃതിയ്ക്ക് 2020 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം ലഭിച്ചു. കോമൺവെൽത്ത് റൈറ്റേഴ്സ് ഓർഗനൈസേഷനാണ് പുരസ്കാരം നൽകുന്നത്.
/filters:format(webp)/sathyam/media/media_files/2025/06/30/c1cc77cf-fbbf-4d56-8911-d563257792c1-2025-06-30-07-50-05.jpg)
2020 - എന്‍ഐആര്‍എഫ് റാങ്കിങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) പ്രോഗ്രാമിങ് ആന്‍ഡ് ഡാറ്റാ സയന്‍സില്‍ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ഡിഗ്രി ആരംഭിച്ചു.
2020 - ഇന്ത്യയിലുടനീളമുള്ള കർഷകർക്കായി എച്ച്ഡിഎഫ്സി ബാങ്ക് ‘ഇ-കിസാൻ ധൻ’ ആപ്പ് പുറത്തിറക്കി.
/filters:format(webp)/sathyam/media/media_files/2025/06/30/da6be841-0ee5-4b54-9d2d-771eaa7036d4-2025-06-30-07-50-05.jpg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us