ഇന്ന് സെപ്റ്റംബര്‍ 16, ലോക ഓസോൺ ദിനം, ഡോ.എം. ലീലാവതി ടീച്ചറിന്റെയും മീനയുടെയും ജന്മദിനം, മെയ് ഫ്‌ലളവറിലെ തീര്‍ത്ഥാടകര്‍ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് കുടിയേറ്റക്കാര്‍ പ്ലൈമൗത്തിലെത്തിയതും സ്‌പെയിനിന്റെ കോളനിയായിരുന്ന മെക്‌സിക്കോ സ്വതന്ത്രമായതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
   **************

.              ' JYOTHIRGAMAYA '
.             ്്്്്്്്്്്്്്്്
.               🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201 
ചിങ്ങം 31
 തിരുവാതിര  /  ദശമി
2025 സെപ്റ്റംബർ 16,
ചൊവ്വ

Advertisment

ഇന്ന് ;

  * കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് 55 വയസ്സ് *

  * ലോക ഓസോൺ ദിനം ![2025 ലെ ലോക ഓസോൺ ദിനത്തിന്റെ പ്രമേയം "ശാസ്ത്രം മുതൽ ആഗോള പ്രവർത്തനം വരെ". ഓസോൺ പാളി സംരക്ഷണ ശ്രമങ്ങളുടെ യാത്രയെ ഈ ദിനം എടുത്തുകാണിക്കുന്നു, ഓസോൺ ശോഷണത്തെക്കുറിച്ചുള്ള പ്രാരംഭ ശാസ്ത്രീയ കണ്ടെത്തലുകൾ മുതൽ മോൺട്രിയൽ പ്രോട്ടോക്കോൾ പോലുള്ള ലോകമെമ്പാടുമുള്ള സഹകരണ ശ്രമങ്ങൾ വരെ, ഓസോൺ ശോഷണത്തിന് കാരണമാകുന്ന വസ്തുക്കളെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുകയും ഓസോൺ പാളി വീണ്ടെടുക്കലിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തു. ]

01d9619f-0b39-4530-90dd-5d24ae22e4f1

*ലോക ബാർബർ  ദിനം![ഓരോ തലമുടിയും മുറിയ്ക്കുന്നതിനുവേണ്ടി പ്രയത്നിയ്ക്കുന്നതിനു പിന്നിലെ കൗശലം, പരിചരണം, സർഗ്ഗാത്മകത എന്നിവയെയാണ് ലോക ബാർബർ ദിനം ആഘോഷിക്കുന്നത്. ]

*ഇന്റർവെൻഷണൽ  കാർഡിയോളജിക്കുള്ള അന്താരാഷ്ട്ര ദിനം![തുറന്ന ശസ്ത്രക്രിയ കൂടാതെ ഹൃദയം ശരിയാക്കുന്നത് സയൻസ് ഫിക്ഷൻ പോലെയാണ് തോന്നുന്നത് - പക്ഷേ അത് യഥാർത്ഥമാണ്, അത് എല്ലാ ദിവസവും ജീവൻ രക്ഷിക്കുന്നു. ഇന്റർവെൻഷണൽ കാർഡിയോളജിയുടെ അർത്ഥവും അതാണ്. വലിയ മുറിവുകൾ വരുത്തുന്നതിനുപകരം, ഡോക്ടർമാർ രക്തക്കുഴലുകളിലൂടെ ചെറിയ ഉപകരണങ്ങൾ കടത്തിവിടുകയും തടസ്സങ്ങൾ നീക്കുകയോ ഇടുങ്ങിയ ധമനികൾ തുറക്കുകയോ ചെയ്യുന്നു. ]

5a23e59a-e3a1-49b0-8238-887ce24697e1

*മെക്സിക്കൻ സ്വാതന്ത്ര്യ  ദിനം![മെക്സിക്കോയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം, വർണ്ണാഭമായ ആഘോഷങ്ങളിലും അഭിമാനത്താലും ആളുകളെ ഒന്നിപ്പിക്കുന്ന സ്വാതന്ത്ര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും ആഘോഷം. അതായത് ഈ സിൻകോ ഡി മായോ ആഘോഷം യഥാർത്ഥത്തിൽ ഫ്രഞ്ചുകാർക്കെതിരായ മെക്സിക്കൻ ജനതയുടെ വിജയത്തെ സൂചിപ്പിക്കുന്ന 1862 ലെ പ്യൂബ്ല യുദ്ധം ആഘോഷിക്കുന്ന ദിനം ]

*ട്രയൽ ഓഫ് ടിയേർസ് സ്മരണ ദിനം ! [ട്രയൽ ഓഫ് ടിയേഴ്സ് എന്നറിയപ്പെടുന്ന നിർബന്ധിത സ്ഥലംമാറ്റങ്ങളിൽ ദുരിതമനുഭവിച്ച തദ്ദേശീയരായ അമേരിക്കക്കാരുടെ സ്മരണയെ ബഹുമാനിക്കുന്ന സമയമാണ്. ]

*കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും  ദിനം ![ കുടുംബങ്ങളെയും കമ്മ്യൂണിറ്റികളെയും കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക സമയമാണ്. പ്രിയപ്പെട്ടവരുമായി ഗുണമേന്മയുള്ള സമയം ചിലവഴിക്കുക, ശക്തമായ കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കുക, കമ്മ്യൂണിറ്റി സ്പിരിറ്റ് വളർത്തുക എന്നിവയുടെ പ്രാധാന്യം ഈ ദിവസം ഊന്നിപ്പറയുന്നു.ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് നമുക്ക് ഏറ്റവും പ്രാധാന്യമുള്ള ആളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലായി ഇത് പ്രവർത്തിക്കുന്നു. ]

1f84f8c3-3b42-4278-898a-42aa1b61b727

*Teenager Workout Day ![കൗമാരക്കാരുടെ വർക്ക്ഔട്ട് ദിനം, യുവാക്കൾക്കുള്ള വ്യായാമത്തിൻ്റെ നിർണായക പ്രാധാന്യത്തെ ചൂണ്ടിക്കാണിക്കുന്നു.കൗമാരക്കാരുടെ പൊണ്ണത്തടിയും യുവാക്കൾക്കിടയിലെ ശാരീരിക പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള കുറവും സംബന്ധിച്ച വർദ്ധിച്ചുവരുന്ന ആശങ്കകൾക്കുള്ള പ്രതികരണമായാണ് ഈ ദിനം നിലവിൽ വന്നത്.]

* മെയ് ഫ്ലവർ ദിനം![ഇംഗ്ലണ്ടിൽ നിന്നെത്തിയ തീർത്ഥാടകരുടെ ആദ്യ സമൂഹത്തിൻ്റെ വരവില്ലാതെ അമേരിക്കൻ ചരിത്രം സമാനമാകില്ല. പുതിയ ലോകത്തേക്ക് അവർ മെയ്ഫ്ലവറിൽ കപ്പൽ കയറുമ്പോൾ, തങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് അവർക്ക് തന്നെ അറിയില്ലായിരുന്നു, മാത്രമല്ല അവരുടെ പ്രവർത്തനങ്ങൾ ലോകത്തിൻ്റെ ഭാവിയിൽ ചെലുത്തുവാൻ പോകുന്ന സ്വാധീനത്തെ കുറിച്ച് വളരെ കുറച്ച് ധാരണ മാത്രമെ അവർക്കും ലോകത്തിനും ഉണ്ടായിരുന്നുള്ള. അത്തരമൊരു അവസ്ഥ സൃഷ്ടിയ്ക്കാൻ സഹായിച്ച മെയ്ഫ്ലവർ ദിനത്തെക്കുറിച്ച് അറിയാനും ആഘോഷിക്കാനുമുള്ള സമയമാണിത് ]

02a4a3f8-6323-4914-8024-2161257a24bd

*ദേശീയ വർക്കിംഗ് പാരൻ്റ്സ് ഡേ ![ കുടുംബങ്ങൾക്കായി വർഷം മുഴുവൻ കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കളെ അംഗീകരിയ്ക്കാനുള്ള ദിവസമാണ് ഇന്ന്. കുടുംബത്തോടൊപ്പം ജോലിയിലും യാത്രയിലും സ്ഥിരമായി കഴിയുന്ന ഈ ആളുകൾക്ക് അഭിനന്ദനങ്ങൾ നൽകാനും അവരെ ആദരിയ്ക്കാനുമുള്ള സമയമാണിത് ]

* സെൻ്റ് കിറ്റ്സ് / നെവിസ് : ദേശീയ  നായക ദിനം !
* ലിബിയ: രക്ത സാക്ഷി ദിനം !
* മലയേഷ്യ, സിങ്കപ്പൂർ: മലയേഷ്യ ദിനം!
* മലേഷ്യ: സശസ്ത്ര സേനാ ദിനം !
* പപ്പുവ ന്യൂ ഗിനിയ : സ്വാതന്ത്ര്യ ദിനം !

          ഇന്നത്തെ മൊഴിമുത്ത് 
         ്്്്്്്്്്്്്്്്്്്്

15d24df0-9a94-4528-9173-6df8e3170e35

'കാളിദാസന്റെ ശകുന്തള താനനുഭവിക്കുന്ന ദു:ഖങ്ങള്‍ക്ക് കഴിഞ്ഞ ജന്മത്തിലെ തെറ്റുകളെ പഴിക്കുമ്പോള്‍ കുമാരനാശാന്റെ സീത ഈ ജന്മത്തില്‍ത്തന്നെ താന്‍ ചെയ്ത തെറ്റുകളെ കണ്ടെത്തി ഓര്‍ക്കുകയാണ്. ദുഷ്യന്തനെ വെള്ള പൂശിയപോലെ ശകുന്തള തെറ്റു ചെയ്തിട്ടില്ലെന്ന കാര്യം തമസ്‌ക്കരിക്കുകയാണ് കാളിദാസന്‍. സാക്ഷാല്‍ വിവേകാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പോലും സീതയുടെ തെറ്റുകള്‍ കണ്ടില്ല. രാമന്‍ അനേകമുണ്ടാവാം എന്നാല്‍ സീത ഒന്നുമാത്രം എന്നാണ് വിവേകാനന്ദന്‍പോലും പറഞ്ഞത്. എന്നാല്‍ വാത്മീകി രാമായണത്തില്‍ സീതയുടെ എത്രയോ കടുവാക്കുകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. സീതയ്ക്ക് തെറ്റുപറ്റില്ല എന്നൊരു വിചാരമുണ്ട്. അത് ഉപേക്ഷിക്കപ്പെട്ടവളോടുള്ള അനുകമ്പയില്‍ നിന്നുണ്ടാകുന്നതാകണം. ആശാന്‍ മാത്രം വാത്മീകിയില്‍ നിന്ന് വ്യതിചലിച്ചില്ല."  [ -ഡോ എം ലീലാവതി]
.......................

451ab5f7-e493-4c5f-85df-7e2da5b225e2
ഇന്നത്തെ പിറന്നാളുകാർ
..............

സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ ഡോ.എം. ലീലാവതി (1927) ടീച്ചറിന്റെയും,

ഉദയനാണ് താരം,   ഫ്രണ്ട്സ്,   ദൃശ്യം  തുടങ്ങിയ മലയാളം ചിത്രങ്ങളിലടക്കം എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിക്കുന്ന മീന എന്ന മീന ദുരൈരാജിന്റെയും (1975),

സത്യം കമ്പ്യൂട്ടർ സർവീസസ്  സ്ഥാപകനും അതിന്റെ മുൻ ചെയർമാനുമായിരുന്ന ബി. രാമലിംഗ രാജുവിന്റെയും (1954),

658b1924-1ff2-49d9-8345-93fc1c517fcd

തമിഴിൽ റോജാരമണി എന്നും മലയാളത്തിൽ ശോഭന എന്നും അക്കാലത്ത് അറിയപ്പെട്ട (ആദ്യകാലത്ത് ശോഭന എന്ന പേരിൽ മലയാളസിനിമയിൽ അറിയപ്പെട്ടിരുന്ന നടി അവർ‌ മാത്രമായിരുന്നു)1966 ൽ അഞ്ചാമത്തെ വയസ്സിൽ തെലുങ്കു സിനിമയായ ഭക്ത പ്രഹ്ളാദ എന്ന ചിത്രത്തിലൂടെ ഒരു ബാലതാരമായി രംഗത്തെത്തിയ ശോഭനയുടേയും (1959),

ഏഷ്യൻ പെയിന്റ്സ്, കാഡ്ബറീസ്, പോണ്ട്സ് തുടങ്ങി നിരവധി പരസ്യങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച പരസ്യവാചക എഴുത്തുകാരനും താരേ സമീൻപർ, എന്നചിത്രത്തിലേയും ചിറ്റഗോങ് എന്ന ചിത്രത്തിലേയും ഗാനങ്ങൾക്ക്‌ രണ്ടു പ്രാവശ്യം ദേശീയപുരസ്കാരം നേടിയ പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രസൂൻ ജോഷിയുടേയും(1971)ജന്മദിനം !!!

85c4b21e-5431-4074-b362-52a28d3c171a

ഇന്ന് ജന്മദിനമാചരിയ്ക്കുന്ന ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ മുൻഗാമികളിൽ ചിലർ
.........................
 
എൻ.കോയിത്തട്ട ജ. (1916 -1990)
എം എസ്‌ സുബ്ബലക്ഷ്മി ജ. (1916 - 2004)
ടി.എം. ജേക്കബ് ജ. (1950 - 2011 )
ഇ.സി.ജി. സുദർശൻ ജ. (1931-2018)
ജലിയ സ്റ്റിംസൺ ജ. (1944-2006)
ജോഹൻ ടെറ്റൻസ് ജ. (1736 -1807)

ഭാഷാപണ്ഡിതൻ, കവി, സാഹിത്യ നിരൂപകൻ, ഭാഷാശാസ്ത്രജ്ഞൻ, അധ്യാപകൻ, വാസ്തുശാസ്ത്രജ്ഞൻ, ഗ്രന്ഥരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ബഹുമുഖവ്യക്തിത്വ മുണ്ടായിരുന്ന നാരായണൻ എന്ന വിദ്വാൻ എൻ.കോയിത്തട്ട (1916 സപ്തംബർ 16-1990 ഒക്റ്റോബർ 7 ),
.                        
വെങ്കടേശ്വര സുപ്രഭാതം എന്ന കീർത്തനത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കുകയും മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റുകയും, ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ വളരെയേറെ ജനപ്രീതി നേടുകയും ,  നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ്‌ സുബ്ബലക്ഷ്മി  എന്ന  മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മി(സെപ്റ്റംബർ 16, 1916 - ഡിസംബർ 11, 2004),

035e785c-53b1-4d7e-a501-8312d324e3a2

ക്ഷീണ ബലത്തെ സംബന്ധിച്ച വി - എ സിദ്ധാന്തം, ക്വാണ്ടം ഒപ്റ്റിക്സിലെ മൗലിക ഗവേഷണം, തുറന്ന ക്വാണ്ടം വ്യവസ്ഥകളെ സംബന്ധിച്ച കണ്ടെത്തലുകൾ, പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകൾ തുടങ്ങിയ ഭൗതികശാസ്ത്ര മേഖലയിൽ മികവ് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ    അഥവാ   എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ (1931 സെപ്തംബർ 16- 2018 മെയ് 14)

എട്ട് തവണ നിയമസഭയിൽ അംഗമാകുകയും  നാലു മന്ത്രിസഭകളിൽ വിദ്യാഭ്യാസം, ജലസേചനം, ജലവിഭവം, സാംസ്കാരികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാകുകയും ചെയ്ത കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയുടെ നേതാവായിരുന്ന ടി.എം. ജേക്കബ് (1950 സെപ്റ്റംബർ 16- 2011 ഒക്ടോബർ 30),

733f3828-47ee-44b4-9190-4106ed191d35

മനുഷ്യന്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്കും അതിഭൗതിക ശാസ്ത്രത്തെ സംബന്ധിച്ച പ്രശ്നങ്ങൾക്കും മനഃശാസ്ത്രപരമായ സമീപനത്തിലൂടെയുള്ള പരിഹാരമാർഗ്ഗം നൽകിയ ജർമൻ തത്ത്വചിന്തകനും മനഃശാസ്ത്രജ്ഞനുമായിരുന്ന ജോഹൻ നികൊളസ് ടെറ്റൻസ് (1736 സെപ്റ്റംബർ 16 - 17 ഓഗസ്റ്റ് 1807)

 ഒരു അമേരിക്കൻ എഴുത്തുകാരിയും യു.എസ്. സെനറ്ററും യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ജോൺ കെറിയുടെ ആദ്യ പത്നിയുമായിരുന്ന ജൂലിയ സ്റ്റിംസൺ സെപ്റ്റംബർ 16, 1944 – ഏപ്രിൽ 27, 2006).
......................

77281ff2-e5a9-497b-8648-477a260abfa2
സ്മരണാഞ്ജലി !!!
്്്്്്്്്്്്
മാവേലിക്കര ഉദയവര്‍മ്മ തമ്പുരാന്‍ മ.(1844 -1920)
ഡി. പങ്കജാക്ഷ ക്കുറുപ്പ് മ. (1923 - 2004)
എസ്. എൽ. പുരം സദാനന്ദൻ മ. (1926-2005)
സി.കെ. രാമകൃഷ്ണൻ നായർ മ. (1915-1994)
ഡോ. പി.കെ. മാത്യു തരകൻ   മ. (1944 - 2024)
ജഹനാര ബീഗം  മ. (1614 - 1681)
കേസർബായ് കേർകർ മ. (1892 - 1977)
തോമസ് ഡിബിൻ മ. (1771-1841)
അർജൻ സിംഗ്,  മ. (1919 -2017)
ഡാനിയൽ ഗബ്രിയൽ ഫാരൻ ഹീറ്റ് ഡച്ച് മ. (1736)
റൊണാൾഡ് റോസ് മ. (1857 -1932)

അംബോപദേശം, നളകഥാസാരം ആട്ടക്കഥ തുടങ്ങിയ കൃതികൾ രചിക്കുകയും ,വ്യാകരണം, തര്‍ക്കം, ജ്യോതിഷം, ആയുര്‍വേദം, സംഗീതം, എന്നിവയില്‍ വൈദദ്ധ്യമുണ്ടായിരുന്ന കവിയും സാഹിത്യകാരനും ആയിരുന്ന മാവേലിക്കര ഉദയവര്‍മ്മ തമ്പുരൻ( 1844 - സെപ്റ്റംബർ 16, 1920) ,

65502d60-4b24-4254-a6db-69ec67600b1b

സാമൂഹിക പ്രവർത്തകനും  തന്റെ ജന്മപ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്‌ ."ഉണ്ടല്ലോ, കൊണ്ടുപോകാം" എന്ന മുദ്രാവാക്യവുമായി അയൽക്കൂട്ടം പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയോടെ   അയൽക്കൂട്ടം തുടങ്ങുകയും  ഇങ്ങനെ ഉള്ള പല അയൽക്കൂട്ടങ്ങൾ ചേർന്ന് തറക്കൂട്ടവും തറക്കൂട്ടങ്ങൾ ചേർന്ന് ഗ്രാമക്കൂട്ടവും ഉണ്ടാക്കിയ  ഡി. പങ്കജാക്ഷക്കുറുപ്പ് (ജനുവരി 14, 1923 - സെപ്റ്റംബർ 16, 2004)

മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനും മലയാള സിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നേടിതരുകയും ചെയ്ത  എസ്. എൽ. പുരം സദാനന്ദൻ(ഏപ്രിൽ 15, 1926 - സെപ്റ്റംബർ 16, 2005),

2798ed73-a8b8-43fd-b8db-4645fdb60b72

വിദ്യാഭ്യാസ വിദഗ്ദ്ധനും ചരിത്രകാരനും ഗവേഷകനുമായിരുന്നു പ്രൊഫ. ഡോ. പി.കെ. മാത്യു തരകൻ (23 നവംബർ 1944-16 സെപ്റ്റംബർ 2024).

ഔറംഗസേബിന്റെ മൂത്ത സഹോദരിയും,  മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റേയും, പത്നി മുംതാസ് മഹലിന്റേയും മൂത്ത മകളും ആയിരുന്ന  ജഹനാര ബീഗം (ഏപ്രിൽ 2, 1614 – സെപ്തംബർ 16, 1681)

861a2c52-e091-4eda-b250-891d6768fc59

രവീന്ദ്രനാഥ ടാഗോർ ഇവരുടെ ആരാധകനാണെന്ന് പ്രസ്താവിക്കുകയും, സ്വരശ്രീ എന്നു വിശേഷിപ്പിക്കുകയും ചെയ്ത ജയ്പൂർ- അത്രൗളി ഘരാനയിലെ പ്രശസ്തയായ ഹിന്ദുസ്ഥാനി സംഗീതജ്ഞ കേസർബായ് കേർകർ(ജൂലൈ 13, 1892 – സെപ്റ്റംബർ16, 1977),

1965 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ വ്യോമസേനയുടെ കമാൻഡിലെ വിശിഷ്ട സേവനത്തിന് അദ്ദേഹത്തിന് പത്മവിഭൂഷൺ ലഭിച്ച, ഇന്ത്യൻ എയർ ഫോഴ്സിൽ  മാർഷൽ ഒഫ് എയർ ഫോഴ്സ് എന്ന റാങ്കിലെത്തപ്പെട്ട ഒരേ ഒരാളായ എയർ ചീഫ് മാർഷൻ അർജൻ സിംഗ്, ഡി എഫ് സി(15 ഏപ്രിൽ 1919 - 16 സെപ്റ്റംബർ 2017) 

77767aeb-5905-4edb-96e9-482a4507be24

ഒരു ജർമ്മൻ  ഭൗതികശാസ്ത്രജ്ഞനും  വ്യത്യസ്ത ഉപകരണങ്ങൾ ഉപയോഗിച്ച് വ്യത്യസ്ത നിരീക്ഷകർ തമ്മിലുള്ള താപനില അളവുകൾ താരതമ്യം ചെയ്യാൻ അനുവദിക്കുന്നതിന് കൃത്യവും സ്ഥിരവുമായ തെർമോമീറ്ററുകൾ കണ്ടുപിടിച്ച ഡാനിയൽ ഗബ്രിയൽ ഫാരൻഹീറ്റ് (24 മെയ് 1686 - 16 സെപ്റ്റംബർ 1736 )

bf4c8f7a-51e3-4e50-9987-215c9999f259

ഓപ്പറകളും കോമഡികളും ഗാനങ്ങളുമായി അനേകം രചനകൾ രചിച്ച്  വളരെയധികം പ്രശസ്തിനേതുകയും . മദർ ഗൂസ്, ദ് ഹൈമെറ്റിൽഡ് റേസർ എന്നീ ആംഗ്യനാടകങ്ങള്‍ ഉള്‍പ്പടെ  . ഇരുനൂറോളം നാടകങ്ങളും ഓപ്പറകളും  ദി ഓക്ക് ടേബിൾ, ദ് സ്നഗ് ലിറ്റിൽ ഐലന്റ് എന്നീ പ്രചാരം നേടിയ ഗാനങ്ങൾ അടക്കം   ഗാനസമാഹാരങ്ങളും പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നടനും നാടകകൃത്തും ഗാന രചയിതാവമായിരുന്ന തോമസ് ജോൺ ഡിബിൻ. (1771 മാർച്ച് 21-1841 സെപ്റ്റംബർ16)

 ഇന്ത്യയിൽ ജനിച്ച ബ്രിട്ടിഷ് മെഡിക്കൽ ഡോക്ടറും മലമ്പനിയെപ്പറ്റി നടത്തിയ ഗവേഷണത്തിനു 1902-ൽ ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച റൊണാൾഡ് റോസ് (13 മെയ് 1857 – 16 സെപ്തംബർ 1932)

af058a75-1bbe-447b-b5e1-affdd92f8f5c
.......................
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്

1620 - മെയ് ഫ്ലളവറിലെ തീർത്ഥാടകർ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് കുടിയേറ്റക്കാർ പ്ലൈമൗത്തിലെത്തി.

1821 - സ്പെയിനിന്റെ കോളനിയായിരുന്ന മെക്സിക്കോ സ്വതന്ത്രമായി.

ae52ad61-ea67-4757-9f6b-7dae771f520d

1908 - ജനറൽ മോട്ടേഴ്‌സ്‌  സ്ഥാപിതമായി.

1916 - ബ്രിട്ടീഷ് സൈന്യം യുദ്ധരംഗത്ത് ആദ്യമായി ടാങ്ക് എന്ന കവചിത വാഹനം ഉപയോഗിച്ചു. സോം യുദ്ധത്തിൽ ജർമൻ സൈന്യത്തിനെതിരെയാണ് ഇത് ഉപയോഗിച്ചത്.

1953 - ആദ്യ സിനിമാ സ്കോപ്പ് ചലച്ചിത്രം ആയ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് ന്യൂയോർക്കിൽ പ്രദർശിപ്പിച്ചു.

1967 - കുഞ്ചൻ നമ്പ്യാർ സ്മാരകം ( അമ്പലപ്പുഴ) തുടക്കം.

520089ae-28b2-4f3a-80f0-bff23a5a37b8

1968 - മലയാള ഭാഷയുടെ വികാസത്തിനും വിജ്ഞാന സാഹിത്യ പ്രവർത്തനങ്ങൾക്കും പ്രചാരണം നൽകുന്നതിനുമായി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായി.

1975 - പാപുവാ ന്യൂ ഗിനിയ  ഓസ്ട്രേലിയയിൽനിന്നും സ്വതന്ത്രമായി.

c94d54b0-79d1-4385-ab78-6d22d22bf0df

1906 - ആമുണ്ട് സെൻ ദക്ഷിണ ധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തിയായി.

1908 - ഏറ്റവും വലിയ വാഹന കമ്പനിയായ ജനറൽ മോട്ടോർസ് ( G M) നിലവിൽ വന്നു.

cc5be9a3-d235-472d-ad41-4533b7d6f99e

1931 - ഖരഗ്പൂരിൽ രാഷ്ട്രീയ തടവുകാരെ ബ്രിട്ടിഷ് സൈന്യം തീയിട്ട് കൊന്നു.

1954 - സ്പെഷൽ മാരേജ് ആക്ടിൽ divorce അവകാശം ഉൾപ്പെടുത്തി.

1963 - മലേഷ്യ സ്ഥാപക ദിനം !

daa2a231-7c98-497f-81eb-37b5c413f146

1978 - ഇറാനിൽ സർവ്വനാശം വിതച്ച 7.7 റിക്ടർ സ്കെയിൽ അളവുള്ള ഭൂകമ്പം !

2008 - ഓസോൺ പാളിയുടെ വിള്ളലിന്റെ വ്യാപ്തി 2.7 കോടി ച.കി.മീ ആണെന്ന് ആഗോള കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി.

dc30b020-1fb0-44a7-8e94-7986fe32b059

2014 - സിറിയൻ-കുർദിഷ് സേനയ്‌ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും ലെവന്റും കൊബാനി ആക്രമണം ആരംഭിച്ചു.

2019 - ക്യാൻസർ പരിചരണവുമായി ബന്ധപ്പെട്ട് കേരള സർക്കാരും ആർ‌സിസിയും സംയുക്തമായി മാലിദ്വീപുമായി ധാരണാപത്രം ഒപ്പിട്ടു.

e4bcb2c0-9d5d-4276-adc9-73964fdbe4b1

2021 - ചൈനയിലെ സിചുവാൻ, ലു കൗണ്ടിയിൽ 6.0 M w   തീവ്രതയുള്ള ഭൂകമ്പത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 88-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2022 - ലെറ്റ് യെറ്റ് കോൺ കൂട്ടക്കൊലയ്ക്കിടെ , മ്യാൻമറിലെ സാഗിംഗ് മേഖലയിലെ ഒരു സ്കൂൾ ആക്രമിച്ചതിന് ശേഷം 8 കുട്ടികൾ ഉൾപ്പെടെ 13 ഗ്രാമീണരെ ബർമീസ് സൈന്യം കൊലപ്പെടുത്തി 

c9656242-1f60-4a0e-9f80-84729f26ddaf

2024- ഗാസയിൽ ഇസ്രയേലിൻ്റെ അധിനിവേശം.
          
.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment