/sathyam/media/media_files/2025/07/16/new-project-july-16-2025-07-16-06-41-49.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 32
ഉത്രട്ടാതി / ഷഷ്ഠി
2025 ജൂലൈ 16,
ബുധൻ
ഇന്ന് ;
*99-ലെ വെള്ളപ്പൊക്കത്തിന്റെ നടുക്കുന്ന ഓർമ്മ ! [1099 - കർക്കിടകം 1, 1924 ജൂലൈ 16]
* ലോക പാമ്പ് ദിനം !!! [ പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക, അവയെക്കുറിച്ചുള്ള പൊതുജനാവബോധം വളർത്തുക, ഭൂമിയിൽ അവ വഹിക്കുന്ന പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജൂലൈ 16 പാമ്പ് ദിനമായി ആചരിക്കുന്നത്
പാമ്പുകൾകൂടി ഉൾക്കൊള്ളുന്ന ഈ ആവാസവ്യവസ്ഥയെ ആദരിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യം. ]
*ഗ്ലിയോബ്ലാസ്റ്റോമ അവബോധ ദിനം![ഗ്ലിയോബ്ലാസ്റ്റോമ മൾട്ടിഫോർമെ (ജിബിഎം) എന്നറിയപ്പെടുന്ന ഗ്ലിയോബ്ലാസ്റ്റോമ, അഥവാ ബ്രയിൻ ട്യൂമർ തലച്ചോറിൽ ഉണ്ടാവുന്ന ഏറ്റവും മോശവും സാധാരണവുമായ കാൻസറാണ്, ഈ അസുഖത്തിന് അതിജീവനത്തിനുള്ള സാധ്യത വളരെ കുറവാണ്. ഗ്ലിയോബ്ലാസ്റ്റോമയുടെ പ്രാരംഭ അടയാളങ്ങളും ലക്ഷണങ്ങളും നിർദ്ദിഷ്ടമല്ല. അവയിൽ തലവേദന, വ്യക്തിത്വ സ്വഭാവ മാറ്റങ്ങൾ, ഓക്കാനം, സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങൾ എന്നിവ ഉൾപ്പെടാം. ലക്ഷണങ്ങൾ പലപ്പോഴും അതിവേഗം വഷളാവുകയും വ്യക്തി അബോധാവസ്ഥയിലേയ്ക്കും നീങ്ങുകയും ചെയ്യാം.ഈ അസുഖത്തെക്കുറിച്ച് അറിയാനും പൊതുജനാവബോധം വളർത്താനും ഒരു ദിവസം.]
*കൃത്രിമ ബുദ്ധി അഭിനന്ദന ദിനം ![ Artificial intelligence Apprciation day - മനുഷ്യ ജീവിതത്തെ കൂടുതൽ മികച്ച രീതിയിലേയ്ക്ക് മാറ്റാൻ AI എന്ന സംവിധാനം എങ്ങനെ സഹായിച്ചു എന്നതിനെ കുറിച്ച് അറിയാൻ ഒരു ദിനം. നമ്മൾ ദിവസവും ഉപയോഗിക്കുന്ന നാവിഗേഷൻ ആപ്പുകൾ, ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക്സ്, സ്മാർട്ട് അസിസ്റ്റന്റുകൾ പോലും ഈ Al സംവിധാനങ്ങളാണ് നമുക്ക് ചെയ്തു തരുന്നത്. ഈ സ്മാർട്ട് സിസ്റ്റങ്ങൾ എങ്ങനെയാണ് നമ്മുടെ ജോലികൾ എളുപ്പമാക്കാൻ പ്രവർത്തിക്കുന്നതെന്ന് ഈ ദിനം നമ്മെ പഠിപ്പിയ്ക്കുന്നു. ]
*ഗിനിയപന്നിയെ അഭിനന്ദിക്കുന്നദിവസം! [ Guinea Pig Appreciation Day! ആയിരക്കണക്കിന് വർഷങ്ങളായി തെക്കേ അമേരിക്കയിൽ വളർത്തിയെടുത്ത ഗിനി പന്നികൾ, മനുഷ്യരോട് ഏറ്റവും കൂടുതൽ കാലം ഇണങ്ങി ജീവിയ്ക്കുന്ന ഒരു ജീവി വർഗ്ഗമാണ്. അവയെക്കുറിച്ചറിയാൻ ഒരു ദിനം. ]
* ഫ്രാൻസിൽ "ഹോളോകോസ്റ്റ് മെമ്മോറിയൽ ഡേ ! [ രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുൻപും അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത ജൂത വംശ കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ് ഹോളോകോസ്റ്റ്
ഏതാണ്ട് അറുപതു ലക്ഷത്തോളം ജൂതന്മാർ ഇക്കാലത്ത് വധിക്കപ്പെട്ടു എന്നാണ് കണക്ക്. ഇരകളിൽ 15 ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു എന്നതാണ ഇതിലെ ഏറ്റവും ക്രൂരമായ വസ്തുത. അങ്ങനെ യൂറോപ്പിൽ ഉണ്ടായിരുന്ന 90 ലക്ഷം ജൂതന്മാരിലെ മൂന്നിൽ രണ്ടുഭാഗവും കൂട്ടക്കുരുതിക്ക് ഇരയായി. നാസികൾ കൂട്ടക്കൊല ചെയ്ത ജൂതരല്ലാത്തവരെയും കൂടി കണക്കു കൂട്ടിയാൽ ഏതാണ്ട് 110 ലക്ഷം ആൾക്കാർ അക്കാലത്ത് കൊല്ലപ്പെടുകയുണ്ടായി.
ജൂതന്മാരെ കൂടാതെ ജിപ്സി (റോമനി) വംശജരും, കമ്യൂണിസ്റ്റ്കാരും, സോവ്യറ്റ് പൗരന്മാരും സോവ്യറ്റ് യുദ്ധത്തടവുകാരും പോളണ്ടുകാരും വികലാംഗരും, സ്വവർഗസ്നേഹികളായ പുരുഷന്മാരും യഹോവാസാക്ഷികളും രാഷ്ട്രീയപരമായും മതപരമായും നാസികളുടെ വൈരികളായിരുന്ന ജെർമൻ പൗരന്മാരും ആയിരുന്നു ഈ കൂട്ടക്കൊലയ്ക്ക് ഇരകളായത്.ഇതിനെക്കുറിച്ചറിയാൻ ഓർക്കാൻ ആദരാഞ്ജലി അർപ്പിയ്ക്കാൻ ഒരു ദിവസം.]
* ഇന്ന് ദേശീയ സ്കൂൾ സുരക്ഷ ദിനം !
* മയ്യഴി വിമോചന ദിനം (1789)
* എൻ.ഇ ബാലറാം ദിനം !
*ഹോൺഡുറാസ്: എഞ്ചിനീയേഴ്സ് ഡേ !
USA;
*ദേശീയ ഫ്രഷ് ചീര ദിനം![ Fresh Spinach Dayഫ്രഷ് ചീരയ്ക്കും ഒരു ദിവസം.]
*ദേശീയ കോൺ ഫ്രിറ്റർ ദിനം ![Corn Fritters Dayമാവ്, ചോളം എന്നിവയുടെ ഈ രുചികരവും ക്രിസ്പിയും വറുക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ദേശീയ കോൺ ഫ്രിറ്റർ ദിനം സൃഷ്ടിച്ചിരിക്കുന്നത്. ]
*ഗ്രാമീണ ഗതാഗത ദിനം ![ Rural Transit Dayഗ്രാമീണ ഗതാഗത സംവിധാനത്തെക്കുറിച്ച് അറിയാൻ ഒരു ദിവസം. ഗതാഗത സംവിധാനങ്ങൾ ഇനിയുമെത്താൻ മടിച്ചു നിൽക്കുന്ന ഗ്രാമീണ മേഖലകളിൽ അത്തരം സംവിധാനങ്ങൾ എത്തിയ്ക്കാനുള്ള പരിശ്രമം ആരംഭിയ്ക്കാൻ ഒരു ദിനം.]
*ദേശീയ അറ്റോമിക് വെറ്ററൻസ് ദിനം!National Atomic Veterans Dayചരിത്രപരമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിയ്ക്കാൻ കഴിഞ്ഞ മുതിർന്ന തലമുറയിൽ പെട്ട വ്യക്തികൾക്ക് ഒരു ദിവസം.
അവർ ചെയ്ത ത്യാഗങ്ങളും സംഭാവനകളും , നന്ദിയോടെ സ്മരിയ്ക്കാൻ ഒരു ദിനം. ]
*നാഷണൽ പേഴ്സണൽ ഷെഫ് ഡേ ! (യുണൈറ്റഡ് സ്റ്റേറ്റ്സ്): രാജ്യത്തുടനീളമുള്ള വ്യക്തിഗത പാചകക്കാരുടെ അർപ്പണബോധവും സർഗ്ഗാത്മകതയും അംഗീകരിക്കുന്നു.
* National Cherry Day
* National Ice Cream Day
ഇന്നത്തെ മൊഴിമുത്തകൾ
്്്്്്്്്്്്്്്്്്്്്്്
''ഏകാന്തത്തിലിരിക്കുമ്പോൾ ഒപ്പമുണ്ടു ചങ്ങാതിമാർ, അവരോടൊപ്പമിരിക്കുമ്പോൾ അവരെത്രയകലെ.''
''ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; ശരിതന്നെ, അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല, മുടി കറുപ്പിക്കാനുമല്ല.''
. [- അന്തോണിയോ മച്ചാദോ]
***********
ഇന്നത്തെ പിറന്നാളുകാർ
***********
ഫ്രാൻസിലെ ഐക്സ്-എൻ-പ്രോവൻസിൽ നാടക കലാകാരിയും കവിയുമായ യെവ്സ് ക്വിനിയോയുടെയും ശിൽപിയായ പട്രീഷ്യ ക്വിനിയോയുടെയും മകളും, കഥകളി നർത്തകനായ പള്ളിപ്പുറം സുനിലിൻ്റ ഭാര്യയും, അഞ്ജലി മേനോൻ്റെ ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ അഭിനയിച്ച സിനിമാനടിയും,വൈക്കത്ത് കലാശക്തി സ്കൂൾ ഓഫ് ആർട്സ് നടത്തുന്ന പാരീസ് ലക്ഷ്മി എന്ന മിറിയം സോഫിയ ലക്ഷ്മി ക്വിനിയോയുടെയും
(1991)
1977 ൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിൽ നിന്നും പിന്നീട് 1982 ൽ കുട്ടനാട് നിയോജകമണ്ഡലത്തിൽ നിന്നും 2006 വരെ 24 വർഷം കേരള നിയമസഭയിലെ അംഗവും 1982 ൽ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സർക്കാർ ചീഫ് വിപ്പായി നിയമിതനാവുകയും ഡെപ്യൂട്ടി ലീഡർ, കേരള കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ലീഡർ, കേരള കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി സിൻഡിക്കേറ്റ് അംഗം, കൊച്ചി സർവകലാശാല, കേരള കോൺഗ്രസ് (1979–91) ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുള്ള 1949 - ഡോ.കെ. സി. ജോസഫിൻ്റേയും (1949),
ധാരാളം മലയാളം/ തമിഴ് സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നടി അഞ്ജലി നായരുടേയും (1988),
ഹിന്ദി ടിവി സീരിയലുകളായ കഹീം തൊ ഹോഗയിലെ കാഷിഷ് നെയും കസൌട്ടി ജിംദഗീ കേ യിലെ കൊമോലികയെയും അവതരിപ്പിച്ച് പ്രശസ്തയായ ഒരു നടി, പിന്നീട് 2009 ൽ ബോളിവുഡ് ചിത്രമായ ആലു ചാറ്റ് എന്ന ചിത്രത്തിലൂടെ അഫ്താബ് ശിവദാസനിക്കൊപ്പം സിനിമയിൽ എത്തുകയും അതേ വർഷം തന്നെ ശിവദാസനിക്കൊപ്പം ആയോ വിഷ് കരീനിലും 2014 ൽ മോഹിത് സൂരിയുടെ ഏക് വില്ലനിലും അഭിനയിച്ച ആമ്ന ഷെരീഫിന്റേയും(1982),
9 അന്താരാഷ്ട്ര ടെസ്റ്റ് മൽസരങ്ങൾ കളിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം വെങ്കട്ടരാമൻ സുബൃഹ്മണ്യത്തിന്റേയും (1936),
'ബൽറാം വേഴ്സസ് താരാദാസ്' എന്ന മലയാള ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ഹോളിവുഡ് അഭിനേത്രിയും നായികയുമായ കത്രീന കൈഫിന്റെയും (1984),
ബന്ധുക്കൾ റെയിൽവെ ഉദ്യോഗസ്ഥരിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് രാജിവൈക്കേണ്ടി വന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര റെയിൽവെ മന്ത്രി പവൻകുമാർ ബൻസലിന്റെയും (1948)
ഒരു ഇന്ത്യൻ ഹോക്കി താരവും ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, പത്മശ്രീ എന്നീ പുരസ്കാരങ്ങൾ നേടിയ മുൻ ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റൻ ധൻരാജ് പിള്ളയുടേയും (1968),
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
ജോൺ ശങ്കരമംഗലം, ജ. (1934-2021)
ശങ്കരനാഥ ജ്യോത്സ്യർ ജ. (1790 -1859)
ഫാ. സി.കെ. മറ്റം ജ. (1888-)
പി ഗോപാലൻ ജ. (1906-1986)
ടി.ഇ വാസുദേവൻ ജ. (1917 -2014)
കൊരമ്പയിൽ അഹമ്മദ് ഹാജി ജ. (1930-2003)
അരുണ ആസിഫ് അലി ജ. (1909-1996)
അസ്സീസിയിലെ ക്ലാര ജ. (1194-1253)
റോആൾഡ് ആമുണ്ഡ്സെൻ ജ. (1872-1928),
ട്രിഗ്വെ ലീ ജ. (1896-1968)
ഗിൽബെർട് ആഷ് വെൽ ജ. (1916-2014)
നിക്കോളാസ് റോഡ്രിഗ്‌സ് ജ. (1927-2015)
ജഗദീഷ് ചന്ദ്ര മാത്തൂർ ജ (1917-1978)
ചലച്ചിത്രസംവിധായകനും പൂനെയിലെ എഫ്.ടി.ഐ.ഐയുടെ ഡയറക്ടറായി സേവനം ചെയ്ത ആദ്യ മലയാളിയുമായിരുന്ന ജോൺ ശങ്കരമംഗലം (16 ജൂലൈ 1934 - 30 ജൂലൈ 2018).
പ്രഗല്ഭനായ ഭരണതന്ത്രജ്ഞനും, ലാഹോർ സിംഹം എന്നറിയപ്പെടുന്ന പഞ്ചാബിലെ റാണാ രഞ്ജിത്ത് സിംഹിന്റെ മുഖ്യഉപദേഷ്ടാവും പ്രധാനമന്ത്രിയും, തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിന്റെ ക്ഷണമനുസരിച്ച് സദർകോടതി ജഡ്ജി, കൊട്ടാരത്തിൽ ചൌസദാരി കമ്മീഷണർ എന്നീ നിലകളിലും ഉന്നതപദവികൾ അലങ്കരിച്ച ശങ്കരനാഥ ജ്യോത്സ്യർ (1790 ജൂലൈ 16 -1859),,
അർണോസ് പാതിരി, പരിത്യാഗ പരമകാഷ്ഠ (അഥവാ ഈശോയുടെ പീഡാനുഭവം), യേശുക്രിസ്തു (അഥവാ ക്രിസ്തുവിന്റെ കഥ കള്ളക്കഥയോ) തുടങ്ങിയ കൃതികൾ രചിച്ച പ്രശസ്ത സാഹിത്യകാരനും മാര്‍ത്തോമ്മാ മലയാള സമാജത്തിന്‍റെ സ്ഥിരാദ്ധ്യക്ഷനുമായിരുന്ന ഫാ. സി.കെ. മറ്റം (മറ്റത്തില്‍ കുര്യന്‍ കത്തനാര്‍)
(ജ: ജൂലൈ 16, 1888)
പത്തനാപുരം എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി. ബോർഡ് ഒഫ് ഡയറക്റ്റേഴ്സംഗം, സ്വാതന്ത്ര്യ സമര സേനാനി, ഒന്നാം കേരളനിയമസഭയിൽ പുനലൂരിനെ പ്രതിനിധീക അംഗവും, പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്ത പി. ഗോപാലൻ (16 ജൂലൈ 1906 - 1986)
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ആയിരത്തോളം ചിത്രങ്ങൾ വിതരണം ചെയ്യുകയും അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാൽ, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിൻ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചർ ബിസ്ക്കറ്റ്, കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ഭാര്യമാർ സൂക്ഷിക്കുക തുടങ്ങി പല ചലച്ചിത്രങ്ങളും നിര്‍മ്മിക്കുകയും ചിലതിനു വി ദേവന്‍ എന്ന പേരില്‍ കഥ എഴുതുകയും ചെയ്ത ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായിരുന്ന
ടി.ഇ വാസുദേവൻ (ജൂലൈ 16,1917 - 2014),
പാർലമെന്റംഗം, പതിനാലു വർഷം നിയമസഭാംഗം, ഡപ്യൂട്ടി സ്പീക്കർ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കൊരമ്പയിൽ അഹമ്മദ് ഹാജി(1930 ജൂലൈ 16 -2003 മെയ് 13 ),
1942 ഓഗസ്റ്റ് 8-ന് എ.ഐ.സി.സി ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതിനു ബ്രിട്ടീഷ് ഗവണ്മെന്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്യുകയും, ഓഗസ്റ്റ് 9ന് സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുകയും ഗോവാലിയ ടാങ്ക് മൈതാനത്തിൽ കോൺഗ്രസ് പതാക ഉയർത്തുകയും, ഡൽഹിയിൽ രണ്ടു പ്രാവിശ്യം മേയർ ആകുകയും ഭാരതരത്ന പുരസ്കാരം ലഭിക്കുകയും ചെയ്ത അരുണ ആസഫ് അലി (ജൂലൈ 16, 1909, ജൂലൈ 29, 1996),
ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ സ്ത്രീകൾക്കായി "പാവപ്പെട്ട സ്ത്രീകളുടെ സഭ" എന്ന സന്യാസിനീസമൂഹം സ്ഥാപിച്ച ഒരു ഇറ്റാലിയൻ പുണ്യവതിയും ഫ്രാൻസിസ് പുണ്യവാളന്റെ ആദ്യാനുയായികളിൽ ഒരുവളുമായ അസ്സീസിയിലെ ക്ലാര(1194 ജൂലൈ 16- 1253 ആഗസ്റ്റ് 11),
1910-നും 1912-നും ഇടയ്ക്കു ദക്ഷിണധ്രുവത്തിലേക്കുള്ള ആദ്യത്തെ അന്റാർട്ടിക് പര്യവേഷണം നയിച്ച നോർവെക്കാരൻ റോആൾഡ് എങ്കെൽബ്രെഗ്റ്റ് ഗ്രാവ്നിങ് ആമുണ്ഡ്സെൻ (ജൂലൈ 16, 1872 – c. ജൂൺ 18, 1928),
നോർവേയുടെ പ്രവാസഭരണകൂടത്തിൽ വിദേശകാര്യമന്ത്രിയും, ഐക്യരാഷ്ട്രസഭ പ്രഥമ സെക്രട്ടറി-ജനറലും,തൊഴിലാളി നേതാവും , എഴുത്തുകാരനുമായിരുന്ന ട്രിഗ്വെ ലീ(16 ജൂലായ് 1896 – 30 ഡിസംബർ 1968),
വിൽസൺ ഡിസീസ് എന്ന രോഗത്തിൽ സെറുലോപ്ലാസ്മിന്റെ പങ്ക് കണ്ടെത്താനായി ഗ്ലൈക്കോപ്രോടീൻ സിറം വേർതിരിച്ചെടുക്കുകയും, കോശ റിസപ്റ്റർ ആദ്യമായി വേർതിരിച്ചെടുക്കുകയും ചെയ്ത യു എസിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിട്യൂട്ടിലെ ജീവരസതന്ത്രജ്ഞനും ദേശീയ ശാസ്ത്ര അക്കാദമിയുടെ അദ്ധ്യക്ഷനുമായിരുന്ന ഗിൽബെർട് ആഷ് വെൽ (ജൂലൈ16, 1916 - ജൂൺ27, 2014),
കേരള കർഷക സംഘത്തിന്റെ എറണാകുളം ഏരിയാ സെക്രട്ടറിയും, ജില്ലാ കമ്മിറ്റിയംഗവും, എട്ടാം കേരള നിയമസഭയിലെ എൽ.ഡി.എഫിന്റെ നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും ആയിരുന്ന നിക്കോളാസ് റോഡ്രിഗ്‌സ്(1927 ജൂലൈ 16-2015 ജൂലൈ 4) ,
ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരൻ ജഗദീഷ് ചന്ദ്ര മാത്തൂർ(16 ജൂലൈ 1917 - 14 മേയ് 1978),
*********
ഇന്നത്തെ സ്മരണ !!!
********
എൻ.ഇ. ബാലറാം മ. (1919 -1994)
സി.എച്ച്. കുഞ്ഞപ്പ മ. (1907-1980 )
കെ. ബാലകൃഷ്ണൻ മ. (1924-1984 )
കെ പി എ സി അസീസ് മ. (1934-2003)
ദേബപ്രസാദ് ദാസ് മ. (1932-1986)
സുരേഖ സിക്രി മ. (1945-2021)
ഡി കെ പട്ടമ്മാൾ മ. (1919-2009)
ശ്രിങ്കാർ നാഗരാജ് മ. (1939-2013)
ഹെയ്ൻ റിച്ച് ബോൾ മ. (1917-1985)
ജോൺ എഫ് കെന്നഡി(ജൂനിയർ) മ. (1960-1999)
സ്റ്റീഫൻ കോവെ മ. (1932-2012)
അൽസിഡിസ് ഗിഗ്ഗിയ മ. (1926-2015)
കുന്തഗോഡു സുബ്ബണ്ണ മ(1932-2005)
മുൻ വ്യവസായവകുപ്പ് മന്ത്രിയും സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ സെക്രട്ടറി, സി.പി.ഐ. ദേശീയ കൗൺസിലംഗം, എക്സിക്യൂട്ടിവ് അംഗം മുതലായ പദവികള്‍ അലങ്കരിച്ചിരുന്ന മുന്‍ രാജ്യസഭാംഗം എൻ.ഇ. ബാലറാം(20 നവംബർ 1919 - 16 ജൂലൈ 1994),
42 വര്‍ഷം മാതൃഭൂമിയുടെ സബ് എഡിറ്റര്‍, ലീഡര്‍ റൈറ്റര്‍, എഡിറ്റര്‍ , ജോയന്റ് എഡിറ്റർ എന്നീ തസ്തികകളിൽ പ്രവർത്തിക്കുകയും ഏറെ ശ്രദ്ധിക്കപ്പെട്ട വിചാരകോരകം എന്ന നിരൂപണ ഗ്രന്ഥമെഴുതുകയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തല്‍ എന്നീ കൃതികള്‍ ഉള്‍പ്പെടെ പല പ്രശസ്ത കൃതികളും വിവര്‍ത്തനം ചെയ്യുകയും ചെയ്ത പ്രശസ്തനായ എഴുത്തുകാരനും , പത്ര പ്രവർത്തകനും അദ്ധ്യാപകനും നിരുപകനും ആയിരുന്ന സി.എച്ച്. കുഞ്ഞപ്പ ( 1907, ജൂൺ -1980 ജൂലായ് 16),
റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളും മുഖ്യമന്ത്രി സി കേശവന്റെ മകനും, നിയമസഭ അംഗവും ലോക സഭ അംഗവും, എഴുത്തുകാരനും എഡിറ്ററും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന കെ. ബാലകൃഷ്ണൻ എന്ന കേശവൻ ബാലകൃഷ്ണൻ(1924 ആഗസ്റ്റ് 12 – 1984 ജൂലൈ 16),
മലയാള ചലച്ചിത്രരംഗത്ത് സഹനടന്മാരിൽ ഒരാളായിരുന്ന കെ.പി.എ.സി. അസീസ് എന്ന പേരിൽ അറിയപ്പെടുന്ന അസീസ്(1934-2003 ജുലെ 16)
ഭാരതീയ നർത്തകനും, ഒഡീസി നൃത്തകലയിലെ ആദ്യതലമുറയിലെ ആചാര്യന്മാരിലൊരാളുമായിരുന്ന ദേബപ്രസാദ് ദാസ്(1932- 16 ജൂലൈ 1986),
നാടകം , സിനിമകൾ , ടെലിവിഷൻ എന്നിവയിലെ അഭിനയത്തിന് പരക്കെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയായിരുന്നു . ഫിലിം ഫെയർ അവാർഡും മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുള്ള സുരേഖ സിക്രി(19 ഏപ്രിൽ 1945 - 16 ജൂലൈ 2021)
പ്രമുഖ കർണ്ണാടക സംഗീതജ്ഞയും വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കു വേണ്ടി പാടുകയും ചെയ്തിട്ടുള്ള ഡി കെ പട്ടമ്മാൾ എന്ന ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ (മാർച്ച് 28, 1919 – ജൂലൈ 16, 2009) ,
പുഷ്പകവിമാന എന്ന ഭാരതത്തിലെ ആദ്യത്തെ നിശബ്ദചിത്രം നിർമ്മിച്ച് പ്രസിഡന്റ് ഗോൾഡ് മെഡൽ വാങ്ങിയ കന്നഡ അഭിനേതാവും, ച്ഛായഗ്രാഹകനും നിർമ്മിതാവും ആയിരുന്ന ശ്രിങ്കാർ നാഗരാജ് എന്ന് അറിയപ്പെട്ടിരുന്ന ഗംഗോള്ളി രാമാസേത്ത് നാഗരാജ്(16 ജൂലൈ 1939 – 16 ജൂലൈ 2013),
സാഹിത്യത്തിന് നോബൾ സമ്മാനം ലഭിച്ച വ്യക്തിയും ജർമ്മനിയിൽ എറ്റവും കൂടുതൽ വായിക്കപ്പെടുന്ന പുതു തലമുറയിലെ എഴുത്തുകാരനും ആയിരുന്ന ഹെയ്ൻറിച്ച് തിയോഡോർ ബോൾ(21 ഡിസംബർ 1917 – 16 ജൂലൈ 1985) ,
അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെയും ജാക്വിലിന്റെയും മകനും, വക്കീലും, പത്രപ്രവർത്തകനും, മാഗസീൻ പ്രസാധകനും സ്വയം പറത്തിയ വിമാന അപകടത്തിൽ സഹോദരിയും ഭാര്യ ക്കൊപ്പം മരണമടഞ്ഞ ജോൺ ഫിറ്റ്സ്ജെരാൾഡ് കെന്നഡി (ജൂനിയർ). (നവംബർ 25, 1960 – ജൂലൈ16, 1999),
സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫ് ക്റ്റീവ് പീപ്പിൾ എന്ന പുസ്തകം എഴുതിയ പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ദ്ധനും ഫ്രാങ്ക്ളിൻ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയർമാനുമായിരുന്ന സ്റ്റീഫൻ കോവെ(24 ഒക്ടോബർ 1932 - 16 ജൂലൈ 2012),
1950 ലോകകപ്പ് ഫൈനലിൽ ഉറൂഗ്വായുടെ വിജയഗോൾ നേടി പ്രശസ്ഥനായ ഇറ്റാലിയൻ - ഉറൂഗ്വൻ ഫുട്ബോൾ കളിക്കാരൻ അൽസിഡിസ് എഡ്ഗാർദോ ഗിഗ്ഗിയ (22 ഡിസംബർ 1926 – 16 ജൂലൈ 2015),
ഇന്ത്യയിലെ അറിയപ്പെടുന്ന നാടകകൃത്തും 'നിനാസം ധർമ്മ സൻസ്ത'യുടെ സ്ഥാപകനും കന്നഡ നാടകവേദിയുടെ 'രാമൺ മഗ്‌സസെ അവാർഡ്' ജേതാവുമായ കുന്തഗോഡു വിഭൂതി സുബ്ബണ്ണ (20 ഫെബ്രുവരി 1932 - 16 ജൂലൈ 2005),
ചരിത്രത്തിൽ ഇന്ന് …
*********
622 ഇസ്ലാമിക് കലണ്ടറിന്റെ തുടക്കം.
622 - 622 AD-ൽ മുസ്ലീം യുഗത്തിൻ്റെ ആരംഭം, അന്നു മുതൽ മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്ര ആരംഭിച്ചു.
1054 -ന്, ഹഗിയ സോഫിയയുടെ അൾത്താരയിൽ ഒരു പാപ്പാ കാളയെ പുറത്താക്കിയപ്പോൾ ഔപചാരികമായി. ഈ സംഭവങ്ങൾ, മറ്റുള്ളവയിൽ, ലോക ചരിത്രത്തിൻ്റെ ഘടനയിൽ മായാത്ത മുദ്ര പതിപ്പിച്ചു,
1228 – അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കാനോനൈസേഷൻ
1232 – സ്പാനിഷ് നഗരമായ അർജോണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സ്വദേശിയായ മുഹമ്മദ് ഇബ്ൻ യൂസഫിനെ ഭരണാധികാരിയായി പ്രഖ്യാപിച്ചു.
1519 ജൂലൈ 16-ന് മാർട്ടിൻ ലൂഥറും ദൈവശാസ്ത്രജ്ഞനായ ജോഹാൻ എക്കും തമ്മിൽ നടന്ന ഒരു പൊതു സംവാദവും പ്രൊട്ടസ്റ്റൻ്റ് നവീകരണത്തെ അടയാളപ്പെടുത്തി.
1548- പര്യവേക്ഷണ മേഖലയിൽ, ബൊളീവിയയിലെ ലാ പാസ് നഗരം സ്ഥാപിതമായി.
1661 – യൂറോപ്പിലെ ആദ്യത്തെ ബാങ്ക് നോട്ടുകൾ സ്വീഡിഷ് ബാങ്ക് സ്‌റ്റോക്ക്‌ഹോംസ് ബാങ്കോ (Stockholms Banco ) പുറത്തിറക്കി.
1683 - രാജ്യദ്രോഹി കമാൻഡർ ഷി ലാങ്ങിൻ്റെ കീഴിലുള്ള മഞ്ചു ക്വിംഗ് രാജവംശത്തിൻ്റെ നാവിക സേന പെസ്കാഡോർസ് ദ്വീപുകൾക്ക് സമീപമുള്ള പെൻഗു യുദ്ധത്തിൽ ടങ്‌നിംഗ് സാമ്രാജ്യത്തെ പരാജയപ്പെടുത്തി .
1769 - പിതാവ് ജുനിപെറോ സെറ കാലിഫോർണിയയുടെ ആദ്യ ദൗത്യം, മിഷൻ സാൻ ഡിയാഗോ ഡി അൽകാല കണ്ടെത്തി . തുടർന്നുള്ള ദശകങ്ങളിൽ, ഇത് കാലിഫോർണിയയിലെ സാൻ ഡിയാഗോ നഗരമായി പരിണമിച്ചു .
1779 - അമേരിക്കൻ വിപ്ലവ യുദ്ധം : സ്റ്റോണി പോയിൻ്റ് യുദ്ധത്തിൽ ഒരു അർദ്ധരാത്രി ബയണറ്റ് ആക്രമണത്തിൽ കോണ്ടിനെൻ്റൽ ആർമിയുടെ ലൈറ്റ് ഇൻഫൻട്രി ഒരു ഉറപ്പുള്ള ബ്രിട്ടീഷ് ആർമി സ്ഥാനം പിടിച്ചെടുത്തു .
1790 വാഷിങ്ടൺ, ഡി.സി. സ്ഥാപിതമായി.
1790 - ഈ ദിവസം യുഎസ് കോൺഗ്രസ് കൊളംബിയ സ്ഥാപിച്ചു.
1856 - ഹിന്ദു വിധവകളുടെ പുനർവിവാഹത്തിന് നിയമപരമായ അംഗീകാരം ലഭിച്ചു.
1910 – ജോൺ റോബർട്ട്‌സൺ ഡുയിഗൻ ഓസ്‌ട്രേലിയയിൽ നിർമ്മിച്ച ആദ്യത്തെ വിമാനമായ ഡ്യുഗാൻ പുഷർ ബൈപ്ലെയ്‌നിന്റെ ആദ്യ പറക്കൽ നടത്തി.
1931 – ചക്രവർത്തി ഹെയ്ൽ സെലാസി എത്യോപ്യയുടെ ആദ്യ ഭരണഘടനയിൽ ഒപ്പുവച്ചു.
1942 – ഹോളോകോസ്റ്റ്: പാരീസിലെ Vélodrome d'Hiver ൽ തടവിലാക്കപ്പെട്ട 13,152 ജൂതന്മാരെ Awitz-ലേക്ക് നാടുകടത്തുന്നതിന് മുമ്പ് കൂട്ട അറസ്റ്റിന് വിച്ചി ഫ്രാൻസ് സർക്കാർ ഉത്തരവിട്ടു.
1945 - അമേരിക്ക അണുബോംബിൻ്റെ ആദ്യ പരീക്ഷണം നടത്തി.
1948 – ടോക്കൺ പ്രതിരോധത്തെത്തുടർന്ന്, ക്രിസ്ത്യാനികൾ യേശുവിന്റെ ജന്മനഗരമായി ആദരിക്കുന്ന നസ്രത്ത് നഗരം 1948 അറബ്-ഇസ്രായേൽ യുദ്ധത്തിലെ ഓപ്പറേഷൻ ഡെക്കൽ വേളയിൽ ഇസ്രായേൽ സൈന്യത്തിന് കീഴടങ്ങി.
1950 - ചാപ്ലിൻ-മെഡിക് കൂട്ടക്കൊല: അമേരിക്കൻ യുദ്ധത്തടവുകാരെ ഉത്തര കൊറിയൻ സൈന്യം കൂട്ടക്കൊല ചെയ്യുന്നു.
1950 - ഫുട്ബോൾ ലോകകപ്പിൻ്റെ നാലാം പതിപ്പിൻ്റെ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് ഉറുഗ്വേ ചാമ്പ്യന്മാരായി.
1951 - ഏഷ്യയിലെ ഒരു രാജ്യമായ നേപ്പാൾ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി..
1954 - മയ്യഴി ഫ്രഞ്ചുകാരിൽ നിന്നും മോചിപ്പിച്ചു.
1969 - അപ്പോളോ 11 ഫ്ലോറിഡയിലെ കേപ്പ് കെന്നഡിയിൽ നിന്നും വിക്ഷേപിച്ചു. ചന്ദ്രനിലേക്ക് മനുഷ്യനേയും വഹിച്ചു കൊണ്ടു പോകുന്ന് ആദ്യവാഹനമായി അപ്പോളോ.
1970 - ഇറാഖിൻ്റെ ഭരണഘടന നിലവിൽ വന്നത് ഈ ദിവസമാണ്.
1979 – ഇറാഖി പ്രസിഡന്റ് അഹമ്മദ് ഹസൻ അൽ-ബക്കർ രാജിവെക്കുന്നു.പകരം സദ്ദാം ഹുസൈൻ പ്രസിഡന്റ് ആയി.
1981 - ഈ ദിവസം ഇന്ത്യ ആണവപരീക്ഷണങ്ങൾ നടത്തി.
1985 - ജർമ്മൻ എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായ ഹെൻറിച്ച് ബോൾ അന്തരിച്ചു.
1994 - അമേരിക്കൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ജൂലിയൻ സെയ്‌മോർ ഷ്വിംഗർ അന്തരിച്ചു.
2003 - പാകിസ്ഥാൻ, സൗദി അറേബ്യ, മറ്റ് 53 ഇസ്ലാമിക രാജ്യങ്ങൾ എന്നിവ 2005 വരെ അംഗീകരിക്കാൻ സമ്മതിച്ചു.
2004 - വടക്കൻ ചൈനയിലെ ഏറ്റവും വലിയ തീരനഗരമായ ടിയാൻചിനിൽ ചൈന ആദ്യ ഓൺലൈൻ വ്യോമ പ്രതിരോധ അഭ്യാസം നടത്തി.
2005 - ജെ.കെ. റൗളിംഗിന്റെ ഹാരിപോട്ടർ ആന്റ് ദ ഹാഫ് ബ്ലഡ് പ്രിൻസ് എന്ന ഗ്രന്ഥം പുറത്തിറങ്ങി. 9 ദശലക്ഷം കോപ്പികൾ 24 മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞു,
2006 - യുഎൻ സെക്യൂരിറ്റി കൗൺസിൽ കൊറിയയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള പ്രമേയം പാസാക്കി.
2007 - ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജിദ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി.
2007 - ജപ്പാനിലെ നൈഗാറ്റ തീരത്ത് 6.8 ഉം 6.6 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 800 പേർക്ക് പരിക്കേൽക്കുകയും ഒരു ആണവ നിലയത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
2008 - മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഗാസ മേഖലയിലേക്കുള്ള തൻ്റെ നിർദ്ദിഷ്ട സന്ദർശനം റദ്ദാക്കി.
2009 - മലേഷ്യയിലെ ഒരു രാഷ്ട്രീയക്കാരന്റെ സഹായിയായ ടിയോ ബെങ് ഹോക്ക് അഴിമതി വിരുദ്ധ കമ്മീഷന്റെ ഓഫീസിനോട് ചേർന്നുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കണ്ടെത്തി , ഇത് രാജ്യവ്യാപകമായി ശ്രദ്ധ നേടിയ ഒരു അന്വേഷണത്തിന് കാരണമായി.
2013 - കിഴക്കൻ ഇന്ത്യയിലെ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് 27 കുട്ടികൾ മരിക്കുകയും 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു .
2013 - സിറിയൻ ആഭ്യന്തരയുദ്ധം : പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റുകളും (YPG) ഇസ്ലാമിസ്റ്റ് ശക്തികളും തമ്മിലുള്ള റാസ് അൽ-ഐൻ യുദ്ധം പുനരാരംഭിച്ചു , ഇത് റോജാവ-ഇസ്ലാമിസ്റ്റ് സംഘർഷത്തിന് തുടക്കമിട്ടു .
2015 - ടെന്നസിയിലെ ചട്ടനൂഗയിൽ സൈനിക സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വെടിവയ്പിൽ നാല് യുഎസ് നാവികരും ഒരു തോക്കുധാരിയും മരിച്ചു .
2015 - ഈ ദിവസം പ്ലൂട്ട ഗ്രഹത്തിൻ്റെ ക്ലോസപ്പ് ഫോട്ടോകൾ ശാസ്ത്രജ്ഞർ പുറത്തുവിട്ടു.
2019 - ഇന്ത്യയിലെ മുംബൈയിൽ 100 വർഷം പഴക്കമുള്ള ഒരു കെട്ടിടം തകർന്നു, കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും നിരവധി പേർ കുടുങ്ങിക്കിടക്കുകയും ചെയ്തു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya