ഇന്ന് മാര്‍ച്ച് 23: ഭഗത് സിംഗ് രക്തസാക്ഷിദിനം! എ. വിജയരാഘവന്റെയും സ്മൃതി ഇറാനിയുടേയും  കങ്കണയുടെയും ജന്മദിനം: ഇറ്റലിയിൽ മുസോളിനി ഫാസിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതും തിരുകൊച്ചിയില്‍ പനമ്പിള്ളി മന്ത്രിസഭ രാജിവച്ചതും ഇന്നേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്

New Update
New Project March 23

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                    ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം1200  
മീനം 9
പൂരാടം  / നവമി
2025 മാർച്ച് 23, 
ഞായർ

Advertisment

ഇന്ന്;

* ഭഗത്‌ സിംഗ്‌ രക്തസാക്ഷിദിനം![ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര പോരാളികളായിരുന്ന ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് ഇന്നേ ദിവസമാണ് (1931 മാർച്ച് 23-).]publive-image

* ലോക നേത്ര സംരക്ഷണദിനം![world optometry day : നേത്രാരോഗ്യ സംരക്ഷണത്തെ കുറിച്ചറിയാൻ ഒരു ദിനം.  ലോകമെമ്പാടുമുള്ള ഒപ്‌റ്റോമെട്രിസ്റ്റുകളുടെ പ്രവർത്തനത്തിലേയ്ക്കും സംഭാവനയിലേയ്ക്കും 
ശ്രദ്ധ കൊടുക്കാൻ ഒരു ദിവസം]

publive-image

. *കാലാവസ്ഥാ ശാസ്ത്രദിനം ![World Meteorological Day;  (WMO)  മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിയ്ക്കുന്ന കാലാവസ്ഥയെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ ഒരു ദിനം.]

.*നിരീശ്വരവാദി ദിനം ![Atheist Day ;നമ്മുടെ ലോകത്തിലെ നിരവധി വിശ്വാസങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ഇടയിൽ വിശ്വാസമില്ലാതെയും ജീവിയ്ക്കാൻ, ഈ വൈവിധ്യത്തെ വിലമതിക്കാൻ ഒരു ദിനം!]publive-image

* ലോക കരടി ദിനം![ World Bear Day ; ഓസ്‌ട്രേലിയയും അൻ്റാർട്ടിക്കയും ഒഴികെ, ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി എട്ട് ഇനം കരടികൾ ഉണ്ടെന്നാണ് അറിവ്. അവയിൽ 6എണ്ണം വംശനാശഭീഷണി നേരിടുന്നു അവ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവയായതിനാൽ അവയ്ക്കും ഒരു ദിനം.]

* അഹമ്മദീയ : വാഗ്ദത്ത രക്ഷക ദിനം !
* പാക്കിസ്ഥാൻ : പാക്കിസ്ഥാൻ ദിനം !
* ഹങ്കറി പോളണ്ട്: ഹംങ്കറിയൻ- പോളിഷ് മൈത്രി ദിനം !
* ബൊളീവിയ : കടൽ ദിനം !
* ദക്ഷിണ ആഫ്രിക്ക: കുടുംബ ദിനം !
* അസർബൈജാൻ: പരിസ്ഥിതി -  പ്രകൃതി വിഭവ വകുപ്പ് ദിനം !
* USA;*ദേശീയ നായ്ക്കുട്ടി ദിനം ![National Puppy Day]

publive-image

*ദേശീയ നിയർ മിസ് ഡേ ![National Near Miss Day ; ഒരു വലിയ ഛിന്നഗ്രഹം ഭൂമിയെ വെറും 500,000 മൈൽ അകലെ കാണാതെ പോയ ദിവസത്തെ അനുസ്മരിയ്ക്കാൻ ഒരു ദിനം. ]

* ദേശീയ ചിയ  ദിനം ![National Chia Day ; ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ചെറിയ വിത്തുകൾ പോഷകങ്ങൾ എളുപ്പത്തിൽ വർദ്ധിപ്പിക്കുന്നതിന് സ്മൂത്തികൾ, തൈര് അല്ലെങ്കിൽ ഓട്സ് എന്നിവയിൽ മികച്ചതാണ്. അവയ്ക്കായി ഒരു ദിനം.]publive-image

*National Chip and Dip Day ![ദേശീയ ചിപ്പ് ആൻഡ് ഡിപ്പ്  ദിനം -ക്രിസ്പി ബൈറ്റ്‌സും വിവിധതരം സ്വാദുള്ള ഡിപ്പുകളും സംയോജിപ്പിച്ച്,  ഒരു തൃപ്തികരമായ ലഘുഭക്ഷണ അനുഭവംഅതിനായി ഒരു ദിനം. ]

*National Melba Toast Day ![ദേശീയ മെൽബ ടോസ്റ്റ്  ദിനം -മെൽബ ടോസ്റ്റ് പോലെ ലളിതവും രുചികരവുമായ ഒരു ലഘുഭക്ഷണത്തെ അറിയുന്നതിനായി ഒരു ദിവസം. ]

publive-image

*National Tamale Day ![ദേശീയ തമാലെ  ദിനം -മാംസം, പാൽക്കട്ടികൾ അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ നിറച്ച ചോളപ്പൊടിയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ലാറ്റിൻ അമേരിക്കൻ വിഭവമായ ടമൽസ് ആസ്വദിക്കാൻ ഒരു ദിനം. ]

*Ravenclaw Pride Day !

.    ഇന്നത്തെ മൊഴിമുത്ത്
.   ്്്്്്്്്്്്്്്്്്്
''ഇക്കാണും ലോകങ്ങളീശ്വരന്റെ മക്കളാണെല്ലാമൊരുജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം, നോക്കിയിരിപ്പില്ലേ 
യോഗപ്പെണ്ണേ-തീണ്ടൽ ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണെ ?''

.   [ - പണ്ഡിറ്റ്‌ കെ.പി കറുപ്പൻ ]
**************

publive-image
ഇന്നത്ത പിറന്നാളുകാർ
*********
ലോക്സഭാംഗമായും  രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുള്ള, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും, കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറിയും ആയ എ. വിജയരാഘവന്റെയും (1956),publive-image

തെന്നിന്ത്യന്‍ ചലച്ചിത്രനടിയും 1988ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച അഞ്ജുവിൻ്റെയും(1975),

സ്ത്രീകൾ നയിക്കുന്ന സിനിമകളിലെ ശക്തമായ ഇച്ഛാശക്തിയുള്ള, പാരമ്പര്യേതര സ്ത്രീകളുടെ ചിത്രീകരണത്തിന് പ്രശസ്തയും നാല് ദേശീയ ഫിലിം അവാർഡുകളും അഞ്ച് ഫിലിം ഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ അവാർഡായ പത്മശ്രീയും നേടിയിട്ടുള്ള ബോളിവുഡ് ചലച്ചിത്ര നടിയും നിർമ്മാതാവുമായ കങ്കണ റണാവത്ത് എന്ന  കങ്കണ അമർദീപ് റണാവത്തിന്റേയും (1987),

"ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി,‘ ‘എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ" എന്നീ ഗാനങ്ങൾ പാടി ഹിറ്റ് ആക്കിയ, കേരളക്കരയാകെ കോലക്കുഴൽ വിളി കേൾപ്പിച്ചു കൊണ്ട് കണ്ണനും രാധയുമായി  ശ്വേതാമോഹനൊപ്പം എത്തി ഗാനരംഗത്ത്‌ സ്വന്തം സ്ഥാനമുറപ്പിച്ച വിജയ് യേശുദാസ് (1979)ന്റേയും,publive-image

ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷയും പതിനാറാം ലോക്സഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയും  ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള ലോക്സഭാ അംഗവും മുൻ സീരിയൽ താരവും മോഡലുമായിരുന്ന  സ്മൃതി ഇറാനിയുടേയും (1976), 

ന്യൂയോർക്കിലും റോമിലും ചെന്നൈയിലുമായി യാത്ര ചെയ്ത്, എണ്ണഛായ, ജലച്ചായ, പേസ്റ്റൽ, പ്രിന്റ് മാധ്യമങ്ങൾ സർഗ സൃഷ്ടിക്കായി ഉപയോഗിക്കാറുള്ള, നാടോടി കലാകാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇറ്റാലിയൻ ചിത്രകാരൻ ഫ്രാൻചെസ്കോ ക്ലെമൻതെയുടേയും (1952) ജന്മദിനം !
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രിയങ്കരരായ പൂർവ്വികരിൽ ചിലർ 
കൊട്ടാരത്തിൽ ശങ്കുണ്ണി ജ. (1855 -1937 )
സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള ജ. (1878  -1938 )
മഞ്ചേശ്വര ഗോവിന്ദ പൈ ജ. (1883-1963)
എം പി നാരായണമേനോൻ ജ. (1887- -2022)
രാം മനോഹർ ലോഹിയ ജ. (1910 - 1967 )
ഹർകിഷൻ സിംഗ് സുർജിത്ത് ജ.  ( 1916- 2008)
ഭക്തി ഹൃദയ ബോൺ ജ. (1901-1982)
നസ്രത്ത് ഭൂട്ടോ ജ. (1929-2011)
പിയേർ സിമോ ലാപ്ലാസ് ജ. (1749-1827)
അകിര കുറൊസാവ ജ. (1910 – 1998 ) publive-image

ഐതിഹ്യമാല എന്ന ഗ്രന്ഥമടക്കം,    മണിപ്രവാള കൃതികൾ, നാടകങ്ങൾ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളല്പ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ രചിച്ച  വാസുദേവൻ എന്ന കൊട്ടാരത്തിൽ ശങ്കുണ്ണി (1855 മാർച്ച് 23-1937 ജൂലൈ 2)

കവി, ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനും മലയാള സാഹിത്യവിമർശന പ്രസ്ഥാനത്തിന് പുതിയ വഴി വെട്ടിത്തുറന്ന വിമർശക പ്രതിഭയും ആയിരുന്ന  സാഹിത്യ പഞ്ചാനനൻ പി.കെ. നാരായണപിള്ള  (1878 മാർച്ച് 23 -1938 ഫെബ്രുവരി 10),

കവിതകളും നാടകങ്ങളും നിബന്ധങ്ങളും അടങ്ങുന്ന സാഹിത്യപരവും സാമൂഹിക പരവുമായ പ്രവർത്തനങ്ങളിലൂടേ മഞ്ചേശ്വരം എന്ന നാടിനു സാംസ്കാരിക ഭുപടത്തിൽ ഒരു പേരുണ്ടാക്കി കൊടുത്ത രാഷ്ട്ര കവി മഞ്ചേശ്വര ഗോവിന്ദ പൈ (1883 മാർച്ച് 23–1963 സെപ്റ്റംബർ 6 ),

publive-image

അഭിഭാഷകനും  സ്വാതന്ത്ര്യ സമരസേനാനിയും 1917-ലെ കർഷക സമരത്തിലും 1920- കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ അഭിഭാഷക ജോലി രാജിവച്ച് സ്വാതന്ത്ര്യ സമര രംഗത്ത് എത്തുകയും 1921-ൽ ഖിലാഫത്ത് പ്രസ്ഥാനം പൊട്ടിപ്പുറപ്പെട്ടപ്പോൾ  മുസ്ലീം ഖിലാഫത്ത് നേതാക്കളെ സമാധാനിപ്പിക്കാനും ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മാപ്പിളമാരുടെ പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും  പൊലീസ് അറസ്റ്റ് ചെയ്ത് രാജാവിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിൻ്റെ പേരിൽ ജീവപര്യന്തം നാടുകടത്തുകയും 1934-ൽ ജയിൽ മോചിതനായ ശേഷം മദ്രാസ് സ്റ്റേറ്റിലെ സർട്ടിഫൈഡ് സ്കൂളുകളുടെ ചീഫ് ഇൻസ്പെക്ടറായി  അറുപതാം വയസ്സിൽ സർവീസിൽ നിന്ന് വിരമിച്ച എം പി നാരായണ മേനോൻ (1887-1964 ഒക്ടോബർ 6),

രണ്ട് പ്രാവശ്യം പാർലമെൻറ് അംഗമായിരിക്കുകയും രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിക്കുകയും ചെയ്ത  സ്വാതന്ത്ര്യ സമര സേനാനിയും  രാഷ്ട്ര  തന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹർ ലോഹിയ  (1910 മാർച്ച് 23- 1967 ഒക്ടോബർ 12),publive-image

1964-ലെ സി.പി.ഐ. (എം)-ന്റെ ആദ്യ പൊളിറ്റ് ബ്യൂറോ മുതൽ 2008-ൽ പൊളിറ്റ് ബ്യൂറോയിൽ വരെ അംഗമായിരിക്കുകയും  പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുകയും ചെയ്ത അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിളർപ്പിനു ശേഷം ഉണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ടെ ജനറൽ സെക്രട്ടറി യാകുകയും ചെയ്ത ഹർകിഷൻ സിംഗ് സുർജിത് (മാർച്ച് 23, 1916- ഓഗസ്റ്റ് 1, 2008),

ഗുരു ഭക്തിസിദ്ധാന്ത സരസ്വതി ഥകുരയുടെ  ശിഷ്യനും ഗൌദിയ മഠത്തിലെ ചൈതംയ മഹാപ്രഭുവിന്റെ ഗൗഡീയ വൈഷ്ണവ ദൈവശാസ്ത്രം അനുസരിക്കുന്ന ഒരു സന്യാസിയും  ഇന്ത്യയിൽ ആയിരക്കണക്കിന് ബംഗാളി ശിഷ്യന്മാരെ സൃഷ്ടിക്കുകയും ചെയ്ത സ്വാമി ബോൺ എന്നറിയപ്പെടുന്ന ഭക്തി ഹൃദയ ബോൺ (, 23 മാർച്ച് 1901- , 7 ജൂലൈ 1982),publive-image

1971 മുതൽ 1977 ൽ നടന്ന പട്ടാള അട്ടിമറി വരെ പാകിസ്താന്റെ പ്രസിഡന്റും, പ്രധാനമന്ത്രിയും ആയിരുന്ന സുൾഫിക്കർ അലി ഭൂട്ടോയുടെ ഭാര്യയും പാകിസ്താന്റെ പ്രഥമ വനിതയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്ന ബീഗം നസ്രത്ത് ഭൂട്ടോ എന്ന നസ്രത്ത് ഭൂട്ടോ (23 മാർച്ച് 1929 -  2011 ഒക്ടോബർ 23),

സൗരയൂഥം ഒരു വാതക നിഹാരികയിൽ നിന്നു ആവിർഭവിച്ചുവെന്ന ലാപ്ലാസ് സമവാക്യം എന്ന ഗണിതശാസ്ത്രത്തിലെ ഒരു നിർദ്ധാരണത്തിന്റെ പേരിൽ അറിയപ്പെടുന്ന ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന പിയേർ സിമോ ലാപ്ലാസ് (23 മാർച്ച് 1749 –  5 മാർച്ച് 1827),

 publive-image

അറുപത്തഞ്ച്‌ വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു റാഷോമോൺ എന്ന ചിത്രത്തിന്റെ സംവിധായകനും സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ സ്വാധീക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന  ലോക പ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്ന 'അകിര കുറൊസാവ  (1910 മാർച്ച് 23 – 1998 സെപ്റ്റംബർ 6) 
*********
ഇന്നത്തെ സ്മരണ  !!!
*********
പണ്ഡിറ്റ് കറുപ്പൻ മ. (1885 -1938).
ആന്റണി പടിയറ മ. ( 1921 —  2000)
തായാട്ട് ശങ്കരൻ മ. (1926 - 1985 )
ടി. കെ. ചന്തൻ മ. (1921 -1989) 
പ്രൊ. വി രമേശ് ചന്ദ്രൻ മ. (1941  - ,2000) 
ഭഗത് സിംഗ്  മ. (1907–1931)
ഹരി ശിവറാം രാജ്ഗുരു മ. (1908-1931)
സുഖ്ദേവ് മ. (1907-1931)
അശോകമിത്രൻ മ. (1931-2017)
സുഹാസിനി ഗാംഗുലി മ. (1909-1965)
കനു സന്യാൽ മ. (1928-2010)
ഉദ്ദം സിങ്ങ് ( ഹോക്കി) മ. (1928-2000)
പിയാര സിങ് ഗിൽ മ. ( 1911 –  2002)
വില്ല്യം നേപ്പിയർ ഷാ  മ  (1854 - 1945)
റാവുൽ ഡ്യുഫി മ. (1877 - 1953)
എലിസബത്ത് ടൈലർ മ. (1932 -  2011 )
ഡയറസ് മാര്‍ഷൽ മ. (1949-2023)

publive-image

പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന കണ്ടത്തിപ്പരമ്പിൽ പാപ്പു കറുപ്പൻ എന്ന  പണ്ഡിറ്റ് കറുപ്പൻ (24 മേയ് 1885 - 23 മാർച്ച് 1938), 

സീറോ-മലബാർ സഭയുടെ രണ്ടാമത്തെ കർദ്ദിനാളും പ്രഥമ മേജർ ആർച്ച് ബിഷപ്പുമായിരുന്ന മാർ ആന്റണി പടിയറ(ഫെബ്രുവരി 11, 1921-മാർച്ച് 23, 2000)publive-image

 വിപ്ലവംപത്രത്തിന്റെ ആദ്യ പത്രാധിപരും,. പിന്നീട് ദേശാഭിമാനി വാരികയുടെ പത്രാധിപരും കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പ്രസിഡന്റ്റും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതാവും  ഗദ്യ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു തായാട്ട് ശങ്കരൻ (1926 ഓഗസ്റ്റ് 6 -1985 മാർച്ച് 23),

ചീമേനി, തിമിരി, കൊടക്കാടു് എന്നിവിടങ്ങളിൽ കർഷക സംഘവും, കമ്മ്യൂണിസ്റ്റു് പാർട്ടിയും കെട്ടിപടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റും  സി.പി.ഐ.(എം) കാസർഗോഡ് ജില്ലാക്കമ്മിറ്റി അംഗവും നാലാം നിയമസഭയിൽ, കാസർഗോഡ് ജില്ലയിലെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ  സി.പി.ഐ.(എം) സ്ഥാനാർത്ഥിയായി മൽസരിച്ച് ജയിക്കുകയും ചെയ്ത കർഷക തൊഴിലാളി നേതാവുമായിരുന്ന ടി. കെ. ചന്തൻ  (1921 ഒക്ടോബർ 20-1989 മാർച്ച് 23),

publive-image

1959 കാലഘട്ടത്തിലായിരുന്നു. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓള്‍ ഇന്ത്യ കാര്‍ റാലിയിലും വിജയക്കൊടി പാറിച്ച, കോഴിക്കോടുകാർ കാർ ഡോക്ടർ എന്ന് വിളിക്കുകയും' പോണ്ടിയാക്ക് ' ഉൾപ്പടെ നിരവധി കാറുകളുടെ ഉടമസ്ഥനുമായിരുന്ന ഡയറസ് മാർഷൽ (1949-23 മാർച്ച് 2023), 

സമൂഹത്തോടുള്ള പ്രതിബദ്ധത സാഹിത്യ കൃതികളുടെ അടിസ്ഥാനഗുനങ്ങളില്‍ ഒന്നാണ് എന്ന് വിശ്വസിക്കുകയും അത് ഉയർത്തിപ്പിടക്കുമ്പോഴും ഒരു കൃതിയുടെ ശില്പ ചതുര്യത്തെ അവഗണിക്കാത്ത നിരൂപകനും അദ്ധ്യാപകനും പൊതുപ്രവര്‍ത്തകനും  ആയിരുന്ന പ്രൊ. വി രമേശ് ചന്ദ്രൻ (19 ഒക്ടോബര്‍ 28 - മാര്‍ച്ച്‌ 23 ,2000) ,publive-image

ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കിയ  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്ന ഭഗത് സിംഗ്  (28 സെപ്റ്റംബർ 1907 – 23 മാർച്ച് 1931),

മഹാരാഷ്ട്രയിൽ നിന്നുള്ള (അന്നത്തെ ബോംബെ പ്രസിഡൻസി ) ഒരു ഇന്ത്യൻ വിപ്ലവകാരിയായിരുന്ന പ്രധാനമായും ജോൺ സോണ്ടേഴ്‌സ് എന്ന ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൽ പങ്കാളിയായ ശിവറാം ഹരി രാജ്ഗുരു(24 ഓഗസ്റ്റ് 1908 - 23 മാർച്ച് 1931),

ഭഗത് സിംഗിന്റെ വളരെ അടുത്ത സഹപ്രവർത്തകനായിരുന്ന സുഖ്ദേവ്(: 15 മെയ് 1907 - മാർച്ച് 23, 1931).

തമിഴ്‌സാഹിത്യത്തിലെ സജീവ സാന്നിധ്യമായിരുന്ന അശോകമിത്രൻ എന്ന തൂലികാ നാമത്തിലെഴുതുന്ന ജെ. ത്യാഗരാജൻ (ജഗദീശ ത്യാഗരാജൻ) ( 22 സെപ്റ്റംബർ 1931 - 23 മാർച്ച് 2017).

publive-image

2) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു ഇന്ത്യൻ വനിതാ സ്വാതന്ത്ര്യ സമര സേനാനി സുഹാസിനി ഗാംഗുലി (3 ഫെബ്രുവരി 1909 - 23 മാർച്ച് 1965),

അമേരിക്കയുടെ മാൻഹാട്ടൻ പദ്ധതിയിൽ പങ്കെടുത്ത ഇന്ത്യൻ അണു ശാസ്ത്രഞ്ഞനും കോസ്മിക് ആണവഭൗതികത്ത് ശാസ്ത്രജ്ഞനുമായിരുന്ന  പിയാര സിങ് ഗിൽ  (28 ഒക്ടോബർ 1911 – 23 മാർച്ച് 2002),

ഇന്ത്യയിലെ നക്സൽ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ  നക്സൽബാരി മുന്നേറ്റത്തിന്റെ നേതാക്കളിലൊരാൾ കൂടിയായിരുന്ന  കനുദാ എന്നു അനുയായികൾ ഇദ്ദേഹത്തെ വിളിച്ചിരുന്ന കനു സന്യാൽ(2010 മാർച്ച് 23-ന് ആത്മഹത്യ ചെയ്തു),publive-image

ഇന്ത്യയിലെ പഞ്ചാബിലെ ജലന്ധറിലെ സൻസാർപൂരിൽ നിന്നുള്ള ഒരു ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്നു ഉദ്ദം സിംഗ് കുലാർന (4 ഓഗസ്റ്റ് 1928 - 23 മാർച്ച് 2000 ) ,

വായുമർദ്ദത്തിന്റെഏകകമായ മില്ലിബാർ, താപനിലയുടെ മാറ്റം ചിത്രീകരിക്കാനുള്ള ഒരു രേഖാചിത്രമായടെഫിഗ്രാം എന്നിവ അവതരിപ്പിച്ച ബ്രിട്ടീഷ് മെറ്റിയോറോളജിസ്റ്റ് വില്ല്യം നേപ്പിയർ ഷാ(മാർച്ച് 4, 1854 - മാർച്ച് 23, 1945),

ജീവിതത്തിലെ ആഹ്ലാദകരമായ സന്ദർഭങ്ങൾ ക്യാൻവാസിലേക്കു പകർത്തുന്നതിൽ തൽപ്പരനായിരുന്ന ഫ്രഞ്ച് ചിത്രകാരൻ റാവുൽ ഡ്യുഫി(1877 ജൂൺ 3- മാർച്ച് 23 1953),

publive-image

ബട്ടർഫീൽഡ്,  ഹൂ ഈസ് എഫ്രൈഡ് ഓഫ് വെർജിനീയ വൂൾഫ് , തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിക്കുകയും  റിച്ചാര്‍ഡ്  ബര്ടനെ അടക്കം ഏഴു തവണ വിവാഹം കഴിക്കുകയും ചെയ്ത ഹോളിവുഡ് ചലച്ചിത്ര നടി  എലിസബത്ത് ടൈലർ (Dame Elizabeth Rosemond Taylor), എന്ന ലിസ് ടെയ്‌ലർ(27 ഫെബ്രുവരി 1932 - 23 മാർച്ച്‌ 2011 ) ,publive-image

ചരിത്രത്തിൽ ഇന്ന് .…
*********
1839 - OK എന്ന വാക്ക് ആദ്യമായി ബോസ്റ്റൻസ് മോർണിംഗ് പോസ്റ്റ് എന്ന പത്രത്തിൽ അച്ചടിച്ചു വന്നു.

1840 - ഡോ. ജെ.ഡബ്ല്യു. ഡ്രേപ്പർ ചന്ദ്രന്റെ വിശദമായ ചിത്രം ആദ്യമായി അഭ്രപാളികളിൽ പകർത്തി.  ലുണാർ പോട്രൈറ്റ് എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്.

1882 - അമേരിക്കയിൽ ബഹുഭാര്യത്വം നിരോധിക്കുന്ന എഡ്മൻസ് നിയമം നിലവിൽ വന്നുpublive-image

1903 - റൈറ്റ് സഹോദരന്മാർ വിമാനത്തിന്റെ പേറ്റന്റ്‌ ലഭിക്കുന്നതിനു അപേക്ഷിച്ചു.

1918 - ലിത്വാനിയ സ്വാന്തന്ത്ര്യം പ്രഖ്യാപിച്ചു.

1919 - ഇറ്റലിയിൽ മുസോളിനി ഫാസിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചു.publive-image

1919 - സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 8 മത് കോൺഗ്രസിൽ ലെനിൻ , സ്റ്റാലിൻ, ട്രോട്സ്കി ഉൾപ്പെടുന്ന 5 അംഗ പി.ബി. വീണ്ടും രൂപീകരിച്ചു.

1921 - ഒറ്റപ്പാലത്ത് നടന്ന KPCC സമ്മാനം ഐക്യ കേരള പ്രസ്ഥാനത്തിന് നാന്ദി കുറിച്ചു.

1931 - ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളായ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു.publive-image

1933 - ഹിറ്റ്ലറിന് തന്റെ ഏകാധിപത്യപരമായ നടപടികൾ പ്രഖ്യാപിക്കാൻ അധികാരം നൽകിയ Enabling Act പാർലമെന്റ് പാസാക്കി.

1936 - ഡോ. ജോസഫ് ജി.ഹാമിൽട്ടൻ, ലുക്കേമിയ രോഗം ഭേദമാക്കുന്നതിനു വേണ്ടി ആദ്യമായി ഒരു രോഗിയിൽ സോഡിയം റേഡിയോ ഐസോടോപ് പരീക്ഷിച്ചു..

1940 - മുസ്ലിം ലീഗ് ലാഹോർ സമ്മേളനം, ഇന്ത്യ മതാടിസ്ഥാനത്തിൽ വിഭജിച്ച് പാക്കിസ്ഥാൻ രൂപീകരിക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചു.

publive-image

1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ സൈന്യം, ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാൻ ദ്വീപുകൾ പിടിച്ചടക്കി.

1948 - രാജ്യത്തെ ആണവ ശക്തിയാക്കുന്നതിനുള്ള അറ്റോമിക് എനർജി ബിൽ നെഹ്റു പാർലമെൻറിൽ അവതരിപ്പിച്ചു.

1956 - പാകിസ്താൻ ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ആയി.publive-image

1956 - തിരുകൊച്ചിയിൽ പനമ്പിള്ളി മന്ത്രിസഭ രാജിവച്ചു.

1970 - അച്യുതമേനോൻ മന്ത്രിസഭ നിയമസഭയിൽ വിശ്വാസ വോട്ട് നേടി.

1980 - പാക്കിസ്ഥാനെതിരായുള്ള ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ അലൻ ബോർഡർ ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും 150 + നേടുന്ന ഏക കളിക്കാരനായി. ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു.

1982 - ഗ്വാട്ടിമാലയിൽ ജനറൽ എഫ്റെയ്‌സ് റിയോ മോണ്ടിന്റെ നേതൃത്വത്തിൽ പട്ടാള അട്ടിമറി… പ്രസിഡന്റ് റോമിയോ ലൂക്കാസ് രാജ്യം വിട്ടു.

publive-image

1983 - അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ്‌ റീഗൻ, സ്റ്റാർ വാർഴ്സ് പദ്ധതി പ്രഖ്യാപിച്ചു.

1994 - കപിൽദേവ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന്‌ വിരമിച്ചു.

2001 - 15 വർഷത്തെ പ്രവർത്തനം കഴിഞ്ഞ റഷ്യൻ സപെയ്സ് സ്റ്റേഷൻ 'മിർ' നശിപ്പിച്ചു.publive-image

2009 - ഓട്ടോമൊബൈൽ വ്യവസായത്തെ അത്ഭുതമായ വില കുറഞ്ഞ കാർ ടാറ്റായുടെ നാനോ മുംബൈയിൽ ഔദ്യോഗികമായി പുറത്തിറങ്ങി.

2010 - കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിലേക്ക് ബസ് മറിഞ്ഞ് 11 മരണം.

2013 - ജപ്പാനിൽ നിന്നുള്ള യൂയി ചിറോമീയൂര എവറസ്റ്റ് കീഴടക്കി. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 80 കാരനായ ഇദ്ദേഹം.

publive-image

2018 - പെറുവിന്റെ പുതിയ പ്രസിഡന്റ് ആയി മാർട്ടിൻ വിസ്കാര ചുമതലയേറ്റു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment