ഇന്ന് ജൂണ്‍ 25, അടിയന്തിരാവസ്ഥയുടെ 50മത്‌ വർഷം! ശാരദയുടേയും കരിഷ്മ കപൂറിന്റെയും ജന്മദിനം: മുഗൾ ഭരണാധികാരി ബാബർ ബംഗാൾ കീഴടക്കിയ ശേഷം തൻ്റെ തലസ്ഥാനമായ ആഗ്രയിലേക്ക് മടങ്ങിയതും ഇന്ന്; ചരിത്രത്തില്‍ ഇന്ന്

New Update
New Project june 25

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                    ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200 
മിഥുനം 11
മകയിരം  / അമാവസി
2025 ജൂൺ 25, 
ബുധൻ

ഇന്ന് ;

                വിശ്രുത സാഹിത്യകാരൻ   
         അഭയദേവിന്റെ 112മത്‌ ജന്മദിനം !

*അടിയന്തിരാവസ്ഥയുടെ 50മത്‌ വർഷം!

Advertisment

* ലോക വെള്ളപ്പാണ്ട്  ദിനം![ World Vitiligo Day, 1986 മുതൽ വെള്ളപാണ്ടു ബാധിച്ച മൈക്കൽ ജാക്സണിന്റെ ചരമദിനമായ ഇന്ന്  അദ്ദേഹത്തോടുള്ള ആദരസൂചകമായി 2011  മുതൽ  ലോകം വെളളപ്പാണ്ടു ദിനമായി ആചരിക്കുന്നു ]

0b5972d8-f859-4b26-86f6-4919984620f4

* ഗ്ലോബൽ സ്മർഫ്സ് ദിനം ! [ Global Smurfs Day ; പെയോ സൃഷ്ടിച്ച പ്രിയപ്പെട്ട നീല കഥാപാത്രങ്ങളെ ആഘോഷിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട ചെറിയ നീല സുഹൃത്തുക്കളെ, അവരുടെ സ്മർഫിനസ്, അവർ ലോകമെമ്പാടും പ്രചരിപ്പിക്കുന്ന സന്തോഷം, അവർ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങൾ (ബഹുമാനം, സഹിഷ്ണുത, ടീം സ്പിരിറ്റ്, വിനോദം, പ്രകൃതിയോടും പരസ്‌പരം കരുതലോടും ഒപ്പം ഭാവിയിൽ വിശ്വസിക്കുകയും ചെയ്യുന്നു. സ്മർഫുകളെ കുറിച്ച് കൂടുതലറിയാനുള്ള മികച്ച ദിനം കൂടിയാണിത്.  "ഒന്ന് സ്മർഫിന്, സ്മർഫ് എല്ലാവർക്കും! ] 

* നാവികരുടെ ദിനം :[ International Seafarers Day ;  ആഗോള തലത്തിൽ നാവികർ നൽകിയ അതുല്യമായ സംഭാവനകളെ അംഗീകരിക്കുന്നതിനായി ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ അംഗീകരിച്ച ദിവസം.]

69d9b8e8-d571-49b5-8aca-d7d3a89d936b

* ഗ്ലോബൽ ബീറ്റിൽസ് ഡേ ! [ Global Beatles Day ; ബീറ്റിൽസിൻ്റെ സംഗീതത്തെയും സന്ദേശത്തെയും ബഹുമാനിക്കുന്നതിനായി ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷിക്കുന്നു.

* അന്താരാഷ്ട്ര ബോർഡെയ്ൻ ദിനം! [ Bourdain Day ;  ഷെഫ്, എഴുത്തുകാരൻ, ട്രാവൽ ഡോക്യുമെൻ്റേറിയൻ ആൻ്റണി ബോർഡെയ്ൻ ൻ്റെ ജീവിതവും പാരമ്പര്യവും ആഘോഷിക്കുന്നതിനുള്ള  ദിവസം.]

 *കളർ ടിവി ദിനം( Color TV Day) ![1967 - ആഗോള തലത്തിൽ 26 രാജ്യങ്ങളിൽ ആദ്യത്തെ ലൈവ് കളർ ടിവി സംപ്രേക്ഷണം ചെയ്തതിനെ അനുസ്മരിയ്ക്കുന്നതിന് ഒരു ദിനം.]

USA ;

9db19d9d-d88f-439e-85bc-f043402343df

* നാഷണൽ ക്യാറ്റ്ഫിഷ് ഡേ! [ National Catfish Day ; ഫാമിൽ വളർത്തുന്ന ക്യാറ്റ്ഫിഷിൻ്റെ മൂല്യം തിരിച്ചറിയുന്നതിനായി രാഷ്ട്രപതിയുടെ പ്രഖ്യാപനം വഴി സ്ഥാപിച്ചതാണ് ഈ ദിനം.

* ആടിൻ്റെ ചീസ് ദിനം! [ Goat’s Cheese Day ; ആട്ടിൻ പാലു കൊണ്ടുണ്ടാക്കുന്ന  ചീസിൻ്റെ രുചിയറിയാൻ ഒരു ദിനം.]

*  ദേശീയ സ്‌ട്രോബെറി പർഫെയ്റ്റ് ദിനം![ National Strawberry Parfait Day ;  മികച്ച വേനൽ ട്രീറ്റ്: കട്ട് അപ്പ് വാനില പൗണ്ട് കേക്കിൻ്റെ അടിത്തറ, തുടർന്ന് തൈര് അല്ലെങ്കിൽ കസ്റ്റാർഡ്, സ്ട്രോബെറി എന്നിവയുടെ പാളികൾ, ഗ്ലാസ് നിറയുന്നത് വരെ.]

7c5ce39b-58f9-4302-a92b-5e49b071fbba

* National Strawberry Parfait Day! 
* National Leon Day!

* മൊസാംബിക് ഇൻഡിപെൻഡൻസ് ഡേ "[ Mozambique Independence Day ; 'ദിയാ ഡാ ഇൻഡിപെൻഡൻസിയ നാഷണൽ' എന്നും അറിയപ്പെടുന്നു,  ജൂൺ 25- ന് നടക്കുന്ന വാർഷിക ആഘോഷമാണ്.]

* ഫിലിപ്പൈൻസ്  ആർബർ ഡേ !  (വൃക്ഷാരോപണ ദിനം)
* ക്രോയേഷ്യ, സ്ലോവേനിയ, വിർജീനിയ: Statehood day (രാഷ്ട്ര പദവി ലഭിച്ച ദിനം)
* ഗ്വാട്ടിമാല : അദ്ധ്യാപക ദിനം!7c0eee2b-2f85-4876-b3e3-3615cb6fd42a

      ഇന്നത്തെ മൊഴിമുത്തുകൾ
    ്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്
 "സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവർ നിങ്ങളോടു കൂടുതൽ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക; അവരെ നേടാൻ നിങ്ങൾക്കു കഴിയും"

''ചെലവിനെപ്പറ്റി കരുതിയിരിക്കുക. എത്ര വലിയ കപ്പലിനെ മുക്കാനും ഒരു ചെറിയ ചോർച്ച മതി''

 .     [- ബെഞ്ചമിൻ ഫ്രാൻക്ലിൻ ]6c1b1b30-8687-42ff-99ab-840c67900f28
      ***********
ഇന്നത്തെ പിറന്നാളുകാർ
***********
മികച്ച അഭിനയത്തിന് മൂന്നു തവണ ദേശീയ പുരസ്കാരവും ഉർവ്വശി പുരസ്കാരവും ലഭിച്ച ,1996 മുതൽ 1998 വരെ തെനാലി മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി ശാരദയുടേയും ( 1945) ,

ഹിന്ദി ചലചിത്ര നടൻ അഫ്താബ് ശിവ്ദസാനിയുടെയും (1978),

രൺധീർ കപൂറിന്റെ മകൾ ഹിന്ദിനടി കരിഷ്മ കപൂറിന്റെയും (1974),5cd76ede-39bf-4f2a-bd65-b47232a172a6

ചലച്ചിത്ര രംഗത്തെ ഒരു ഹാസ്യനടനും, ടെലിവിഷൻ റിയാലിറ്റി പരിപാടിയിലെ വിധി കർത്താവുമായ സതീഷ് ഷായുടെയും (1951),

 ലൈഫ് ഓഫ് പൈ എഴുതിയ യാൻ മാർട്ടലിന്റെയും (1963),

4d517dd0-09be-491d-bc6e-7703a4d840b1

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം നിയോജകമണ്ഡലത്തെ  പ്രതിനിധീകരിച്ച് പതിനേഴാമത് ലോക്സഭയിലെ അംഗവും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി നേതാവും ഒപ്പം ചലച്ചിത്ര നിർമ്മാതാവുമായ എം. വി. വി. സത്യനാരായണയുടേയും (1966),

1984ൽ മുംബൈയിൽ ത്രിനേത്ര ഛൗ നൃത്തപഠന സ്കൂൾ തുടങുകയും 2012ലെ പത്മശ്രീ ജേതാവും ഛൗ നൃത്ത അവതാരകനും ഗവേഷകനും മുഖ്യമായും ഛൗ നൃത്തത്തിലെ സരൈകേല ഭേദം അവതരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിറ്റ് ഗോപാൽ പ്രസാദ് ദുബെയുടേയും(1957),

4bf2da03-c84c-4585-b205-0578f7da9795

ഹോളിവുഡ് അഭിനയ ലോകത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ലിൻഡ കാർഡെല്ലിനിയുടേയും (1975),

 2006 ജൂൺ 25 ന് ജനിച്ച മക്കന്ന ഗ്രേസ്, ഹോളിവുഡ് വിനോദ വ്യവസായത്തിൽ പെട്ടെന്ന് തന്നെ പേരെടുത്ത പ്രതിഭാധനയായ  യുവ നടി മക്കന്ന ഗ്രേസിന്റേയും ( 2006)   ജന്മദിനം !!
***********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
അഭയദേവ് ജ. (1913 -2000)
സന്തോഷ് ജോഗി ജ. (1975 -2010)
സുചേതാ കൃപലാനി ജ. (1908 -1974 )
വി. പി. സിംഗ് ജ. (1931-2008)
ജോർജ്ജ് ഓർവെൽ ജ. (1903-1950)
ആന്റണി ബോർഡെയിൻ ജ. (1956-2018)
ഡാനിയൽ കാൻവെയ്ലർ ജ.(1884-1979)
മനോജ് കുമാർ പാണ്ഡെ ജ(1975-1999)

633c1e19-f4f2-4b10-b79b-903cb2e38f9e

വിശ്വഭാരതി എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം ആരംഭിക്കുകയും, ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ തുടങ്ങിയ കൃതികൾ ഹിന്ദിയിൽനിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയും, ജീവിക്കാൻ മറന്നുപോയ സ്ത്രീ, അവൻ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവർത്തനം നിർവഹിക്കുകയും, 50 ൽ അധികം ചലചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ രചിക്കുകയും, ഹിന്ദി-മലയാളം ബൃഹത്‌ നിഘണ്ടു രചിക്കുകയും ചെയ്ത ചലച്ചിത്രഗാന രചയിതാവും, ഹിന്ദിപണ്ഡിതനും, നിഘണ്ടുകാരനും ആയിരുന്ന കെ.കെ അയ്യപ്പൻ പിള്ള എന്ന അഭയദേവ് (1913 ജൂൺ 25-26 ജൂലൈ 2000),

61236e79-c67b-43da-9a40-e667fe57d4d2

മുംബൈയിലെ ജോഗീസ് എന്ന ഹിന്ദുസ്ഥാനി സംഗീതസംഘത്തിൽ ഗായകനായി പ്രവർത്തിക്കുകയും പിന്നീട്
ഏകദേശം മുപ്പതോളം ചിത്രങ്ങളിൽ അഭിനയിക്കുകയും ദുരുഹ കാരണത്താൽ അകാലത്തിൽ ആത്മഹത്യ ചെയ്ത മലയാളചലച്ചിത്ര  നടൻ സന്തോഷ് ജോഗി(25 ജൂൺ1975 – ഏപ്രിൽ 13, 2010)

ഉത്തർ പ്രദേശിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലോകസഭാംഗമാകുകയും, ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ സി.ബി ഗുപ്ത  രാജിവച്ചതിനെ തുടർന്നു  ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുകയും ചെയ്ത സുചേതാ കൃപലാനി(1908 ജൂൺ 25- 1974 ഡിസംബർ 1),

6448b44a-390a-4e28-9b08-57155c93692a

സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയും,  പിന്നോക്ക വിഭാഗങ്ങൾക്ക്‌ തൊഴിൽസംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കുകയും ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയിൽ വൻമാറ്റങ്ങൾ വരുത്തുകയും ചെയ്ത വിശ്വനാഥ് പ്രതാപ് സിംഗ് എന്ന വി. പി. സിംഗ്(ജൂൺ 25, 1931 - നവംബർ 27 2008),

ടൈം മാസിക 1923 മുതൽ 2005 വരെയുള്ള ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളിലൊന്നായി  തിരഞ്ഞെടുത്ത ആനിമൽ ഫാം ന്റെ ഗ്രന്ഥ കർത്താവും, പത്രപ്രവർത്തകനും രാഷ്ട്രീയലേഖകനും നോവലിസ്റ്റും സാമൂഹികനിരീക്ഷകനും ആയിരുന്ന ജോർജ്ജ് ഓർവെൽ എന്ന തൂലികാ നാമത്തിൽ പ്രശസ്തനായ എറിക്ക് ആർതർ ബ്ലെയർ(ജൂൺ 25, 1903 - ജനുവരി 21, 1950),

ഒരു ജെർമൻ കലാചരിത്രകാരനും, കലാവസ്തുക്കളുടെ ശേഖരീതാവും ഫ്രാൻസിൽ 20-ാം നൂറ്റാണ്ടിലെ പ്രധാന ചിത്രവില്പനക്കാരനും, പാബ്ലോ പിക്കാസോ, ജോർജെസ് ബ്രാക്ക്വ എന്നിവരുടെ ക്യൂബിസം പെയിന്റിങ്ങുകൾ അണിനിരത്തി 1907-ൽ പാരീസിൽ സ്ഥാപിതമായ ഒരു പ്രമുഖഗാലറിയുടെ ഉടമയും, ഡാനിയൽ ഹെന്റ്രി കാൻവെയ്ലർ(25 ജൂൺ 1884 - 11 ജനുവരി 1979).

4809d12b-2620-4ea6-822b-cebd458b1d67

 2002 മുതൽ ‘എ കുക്ക്‌സ് ടൂർ’ ടിവി പരമ്പരയിലൂടെ ബോർഡെയിൻ വിവിധ നാടുകളിലെ സവിശേഷ രുചികളെ പരിചയപ്പെടുത്താൻ തുടങ്ങിയ, 2005ൽ ഡിസ്‍കവറി ചാനലിൽ ചേർന്നു പുതിയ ഭക്ഷ്യസഞ്ചാരപരിപാടിക്കു തുടക്കമിട്ട
വിഖ്യാതനായ ഷെഫും പാചക കലാ വിമർശകനും എഴുത്തുകാരനുമായിരുന്ന ആന്റണി ബോർഡെയിൻ (25 ജൂൺ 1956 – 8 ജൂൺ 2018), 

 1999-ലെ കാർഗിൽ യുദ്ധസമയത്ത് ധീരമായ ധൈര്യത്തിനും നേതൃത്വത്തിനും ഇന്ത്യയുടെ പരമോന്നത സൈനിക അലങ്കാരമായ പരമവീര ചക്ര മരണാനന്തരം ലഭിച്ച ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന
ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെ , പിവിസി(25 ജൂൺ 1975 - 3 ജൂലൈ 1999)
*********

2322edf7-2d7f-432f-b41a-ff702c0d622b
ഇന്നത്തെ സ്മരണ !!!
*********
മൂർക്കോത്ത് കുമാരൻ മ. (1874-1941)
കെ.ആർ. മോഹനൻ മ. (1947-2017)
മ.ജി.എം. ബനാത്ത്‌വാല മ. (1933-2008)
പണ്ഡിറ്റ് വിത്തൽ റാവു മ. (1929 -2015)
ജോർജ് ടെലിമാൻ മ. (1681-1767 )
ബോണീഫേസ് മ. (1916-1990 )
മിഖൈൽ അൽബോവ് മ. (1851-1911)
മൈക്കൽ  ജാക്സൺ മ. (1958- 2009)
നവാബ് ബഹദൂർയാർജംഗ് മ(1905-1949)
സ്വാമി സഹജാനന്ദസരസ്വതി മ. (1889-1950)

653b14cb-d735-4ea7-8399-3b8c247bdbd7

 മലയാളത്തിലെ ഒരു സാമൂഹിക പരിഷ്കർത്താവും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന തലശ്ശേരിയിലെ  ഒരു തിയ്യ കുടുംബത്തിൽ നിന്നുവന്ന നാരായണ ഗുരുവിൻ്റെ ശിഷ്യനായിരുന്ന  ഗുരുവിൻ്റെ ആദ്യ ജീവചരിത്രം രചിച്ച മലയാളത്തിലെ ആദ്യകാല ചെറുകഥകളും നോവലുകളും പ്രസിദ്ധീകരിച്ച  മൂർക്കോത്ത് കുമാരൻ(1874-1941 ജൂൺ 25)1894be6a-03e5-4a13-ae05-18281535200b

ചലച്ചിത്രഅക്കാദമി മുൻ ചെയർമാനും മലയാളചലച്ചിത്രസംവിധായകനുമായിരുന്ന  പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരി നിരവധി ഡോക്യുമെന്ററികളും, ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്ത കെ. ആർ. മോഹനൻ (1947- ജൂൺ 25,2017)

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, പാർലമെന്റേറിയനും ആയിരുന്നു്‌ ജി.എം.ബനാത്ത്‌വാല . ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡൻറ്,പാർലമെൻറേറിയൻ,നിയമസഭാ സാമാജികൻ എന്നീ സ്ഥാനങ്ങൾ നിർവ്വഹിച്ചിട്ടുള്ള മ.ജി.എം. ബനാത്ത്‌വാല (1933- ജൂൺ 25 ,2008)

 "എക് ചമേലി കെ മണ്ട്വെ ചലെ",കെ.ആർ. മോഹനൻ മ. (1947-2017) "മൈനെ തേരി ആഖോം മെ രഹാ.. നിന്ത്യാ ന ആയി" തുടങ്ങിയ പ്രശസ്ത ഗസലുകൾ സൂഫി സ്റ്റൈലിൽ ആലപിച്ച ഗസൽ ഗായകൻ പണ്ഡിറ്റ് വിത്തൽ റാവു (1929 - 25 ജൂൺ 2015)873db034-e6cb-43ce-aadd-1303a8202483

നാല്പതോളം ഓപ്പറകളും, പന്ത്രണ്ടിലേറെ മോട്ടറ്റ് പരമ്പരകളും, 44 പാഷനുകളും, 32 ഇൻസ്റ്റലേഷൻ നമ്പറുകളും , 14 വിവാഹഗാനങ്ങളും, 12 മരണശുശ്രൂഷാ ഗാനങ്ങളും, 600-ലേറെ ചേംബർ സംഗീത ശകലങ്ങൾക്കും  ജന്മം നൽകിയ സംഗീതജ്ഞൻ ജോർജ് ഫിലിപ്പ് ടെലിമാൻ (1681 മാർച്ച് 14-1767 ജൂൺ 25),

തിരുവനന്ദപുരം ജില്ലയിലെ മേനംകുളത്തിന് അടുത്തുള്ള സെന്റ് ആൻഡ്രൂസ് ഗ്രാമത്തിൽ ജനിക്കുകയും,  ദീരദേശാഭിമാനിയും [ഐ.എൻ.എ]യുടെ ആത്മഹത്യാ സ്ക്വാഡിലെ അംഗവുമായിരുന്ന ബോണീഫേസ് (1916 ജൂൺ 5-1990 ജൂൺ 25),

.The Memoirs of an Underground Lodger തുടങ്ങിയ കൃതികൾ രചിച്ച റഷ്യക്കാരനായ എഴുത്തുകാരൻ മിഖൈൽ അൽബോവ്(നവംബർ 20, 1851 – ജൂൺ 25, 1911),

91a3b304-afc2-4db1-8370-af6abc2de253

പോപ്പ് സംഗീതത്തിന്റെ രാജാവ് (King of Pop) എന്നറിയപ്പെടുകയും, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ വരികയും ചെയ്ത ഒരു അമേരിക്കൻ സംഗീതജ്ഞനും, നർത്തകനും, അഭിനേതാവുമായ മൈക്കൽ ജോസഫ് ജാക്സൺ(ഓഗസ്റ്റ് 29, 1958 – ജൂൺ 25, 2009),

ബ്രിട്ടീഷ് ഇന്ത്യയിലെ ഹൈദരാബാദ് നാട്ടുരാജ്യത്തിലെ മുൻനിര മുസ്ലീം നേതാവും, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ്റെയും ഹൈദരാബാദിലെ ഖക്‌സർമാരുടെ ശാഖകളുടെയും സ്ഥാപകനും അറിയപ്പെട്ടിരുന്നു. ശക്തനായ ഒരു മതപ്രഭാഷകനായ നവാബ് ബഹാദൂർ യാർ ജംഗ് (3 ഫെബ്രുവരി 1905 - 25 ജൂൺ 1944),444f80cd-24e6-4f81-8e9a-36b35b24b6a3

ഒരു ഇന്ത്യൻ ദേശീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും. ഇന്ത്യയിലെ 'കർഷക പ്രസ്ഥാനത്തിൻ്റെ' പിതാവായിരുന്നു സ്വാമിജി. ആദിശങ്കരാചാര്യ വിഭാഗത്തിലെ 'ദസ്നാമി സന്യാസി' അഖാരയിലെ ദണ്ഡി സന്യാസിയായിരുന്ന ഒരു ബുദ്ധിജീവി, എഴുത്തുകാരൻ, സാമൂഹിക പരിഷ്കർത്താവ്, വിപ്ലവകാരി, ചരിത്രകാരൻ, കർഷക നേതാവായ സ്വാമി സഹജാനന്ദ് സരസ്വതി
 (22 ഫെബ്രുവരി 1889 - 25 ജൂൺ 1950),

acb3aec9-16a1-4687-9a4c-11c67e61a12e

ചരിത്രത്തിൽ ഇന്ന്…
********
1529 - മുഗൾ ഭരണാധികാരി ബാബർ ബംഗാൾ കീഴടക്കിയ ശേഷം തൻ്റെ തലസ്ഥാനമായ ആഗ്രയിലേക്ക് മടങ്ങി.

1678 - പാദുവ സർവ്വകലാശാലയിൽ നിന്ന് തത്ത്വചിന്തയിൽ ഡോക്ടറേറ്റ് നേടിയ ആദ്യ വനിത, വെനീഷ്യൻ എലീന കൊർണരോ പിസ്കോപ്പിയ, വിദ്യാഭ്യാസത്തിൽ സ്ത്രീകൾക്ക് ഒരു മാതൃക സൃഷ്ടിച്ചുകൊണ്ട് ഈ ദിനം ഓർമ്മിക്കപ്പെടുന്നു. ee0bcd07-ed01-44cd-a6ed-dfa805919a42

1788 - വിർജീനിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിച്ചു, യൂണിയനിൽ ചേരുന്ന പത്താമത്തെ സംസ്ഥാനമായി.

1864 - ഒരു ജർമ്മൻ രസതന്ത്രജ്ഞനും രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവുമായ വാൾതർ നേൺസ്റ്റ് ജനിച്ചു.

1876 -  ലിറ്റിൽ ബിഗോൺ യുദ്ധവും കണ്ടു, അത് കസ്റ്റേഴ്‌സ് ലാസ്റ്റ് സ്റ്റാൻഡ് എന്നറിയപ്പെടുന്നു, അവിടെ സിറ്റിംഗ് ബുൾ,ക്രേസി ഹോഴ്‌സ് എന്നിവയുൾപ്പടെ തദ്ദേശീയ അമേരിക്കൻ സേനകൾ യുഎസ് ഏഴാമത്തെ കുതിരപ്പടയെ പരാജയപ്പെടുത്തി. 

 1907 - ജെ. ഹാൻസ് ഡി ജെൻസൻ ഒരു ജർമ്മൻ ആണവ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ജനിച്ചു.cad562e8-0a50-4742-a918-1416b67e1343

1911  -  അമേരിക്കൻ ബയോകെമിസ്റ്റും നോബൽ സമ്മാന ജേതാവുമായ വില്യം ഹോവാർഡ് സ്റ്റെയ്ൻ ജനിച്ചു.

 1913 - ബാബാ സോഹൻ സിങ്ങിൻ്റെ അധ്യക്ഷതയിൽ ഗദ്ദർ പാർട്ടി രൂപീകരിച്ചു.

1918  - ഇംഗ്ലീഷ് നോവലിസ്റ്റും നോബൽ സമ്മാന ജേതാവുമായ പി.എച്ച് ന്യൂബി ജനിച്ചു.c30ef340-8570-4df1-83bb-df3e5f6e9aa3

1928  - സോവിയറ്റ്-റഷ്യൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ അലക്സി അബ്രിക്കോസോവ് ജനിച്ചു.

1932 - ലണ്ടനിലെ ലോഡ്സിൽ ഇന്ത്യ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു. സി.കെ നായിഡു ആയിരുന്നു ക്യാപ്റ്റൻ.

1935 - ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മീഷനെ നിയമിച്ചു

1938 - ഡഗ്ലസ് ഹൈഡ് അയർലന്റിന്റെ ആദ്യ പ്രസിഡണ്ടായി.

bbd0fefb-ff21-4a53-a3ee-e70bea71d051

1940 - രണ്ടാം ലോകമഹായുദ്ധം:ഫ്രാൻസ് ഔപചാരികമായി ജർമ്മനിയോട് കീഴടങ്ങി.

1941  - ഫിൻലാൻഡ് സോവിയറ്റ് യൂണിയനെതിരെ ആക്രമണം പ്രഖ്യാപിച്ചു.

 1947 - ആൻ ഫ്രാങ്കിൻ്റെ "ഒരു പെൺകുട്ടിയുടെ ഡയറി" ഈ ദിവസം പ്രസിദ്ധീകരിച്ചു. ഇത് 30 ദശലക്ഷം കോപ്പികൾ വിറ്റു, 67 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.b1174b41-47ab-4ea0-bf65-9f0022bfe705

1950  - ഈ ദിവസമാണ് കൊറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ സ്വാതന്ത്ര്യത്തിനായി പോരാടി തുടങ്ങിയ ഈ ആഭ്യന്തരയുദ്ധം പിന്നീട് ഒരു അന്താരാഷ്ട്ര ശീതയുദ്ധത്തിൻ്റെ രൂപമെടുത്തു.

1960  - ഈ ദിവസം മഡഗാസ്കർ ഫ്രാൻസിൽ നിന്ന് സ്വതന്ത്രമായി.

1963  - കനേഡിയൻ എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായ യാൻ മാർട്ടൽ ജനിച്ചു.b9dae7ab-f7c1-42a0-bbe7-316873987e56

1967 - ആഗോള തലത്തിൽ 26 രാജ്യങ്ങളിൽ ആദ്യത്തെ ലൈവ് ടിവി സംപ്രേക്ഷണം ചെയ്തു.

1975  - ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൻ്റെ ഉപദേശപ്രകാരം, ഇന്ത്യൻ പ്രസിഡൻ്റ് ഫക്രുദ്ദീൻ അലി അഹമ്മദ് ഈ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

1975 - മൊസാംബിക് സ്വാതന്ത്ര്യം നേടി.

1982 - ഗ്രീസിൽ സൈന്യത്തിൽ ചേരുന്നവരുടെ തല മുണ്ഡനം ചെയ്യുന്ന രീതി നിർത്തലാക്കി.0932062f-b358-492c-9951-ca0946d04173

1983 - കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം, വെസ്റ്റിൻഡീസിനെ 43 റണ്ണിന്‌ പരാജയപ്പെടുത്തി ലോകകപ്പ് നേടി.

1989 - കോട്ടയം ജില്ല സമ്പൂർണ്ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചു.

f4f0794a-4446-4596-a8ad-30a746a25974

1991 - ക്രൊയേഷ്യയും സ്ലൊവേനിയയും യൂഗോസ്ലാവ്യയിൽ നിന്നും സ്വാതന്ത്യം പ്രഖ്യാപിച്ചു.

1993 - കിം കാംബെൽ കാനഡയുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി.

1997 - റഷ്യയുടെ പ്രോഗ്രസ് എന്ന ശൂന്യാകാശപേടകം മിർ ശൂന്യാകാശനിലയവുമായി കൂട്ടിയിടിച്ചു.

faf2674f-ef2c-448b-a3ae-1793cb98b917

 1999 - യുഗോസ്ലാവിയൻ പ്രസിഡൻ്റ് സ്ലോബോഡൻ മിലോസെവിച്ചിൻ്റെ അറസ്റ്റിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 മില്യൺ ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചു.

 2004 - ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള റഷ്യയുടെ തീരുമാനം.

 2008 - രജിസ്ട്രി വിലകുറച്ച് കൊണ്ട് ഉത്തർപ്രദേശ് സർക്കാർ വീടിൻ്റെയും പ്ലോട്ടിൻ്റെയും സ്റ്റാമ്പ് ഡ്യൂട്ടി 8% ൽ നിന്ന് 5% ആയി കുറച്ചു.

f3492570-4de3-4acf-82e5-f774d3771e42

2005 - സൽമാൻ റുഷ്ദിയ്ക്ക് സർ പദവി ലഭിച്ചു.

2017 - യമനിൽ 200,000 കോളറ കേസുകൾ ഉള്ളതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട്‌ ചെയ്തു.

2017 - ശ്രീകാന്ത് ഓസ്‌ട്രേലിയ ഓപ്പൺ സൂപ്പർ സീരീസ് കിരീടം നേടി.f6390f14-2b17-4742-96d9-9ba57ead56e9

2019 - ആമസോൺ ഇന്ത്യ മേധാവി അമിത് അഗർവാളിനെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു.

 2023 - അമേരിക്കൻ മെറ്റീരിയൽ ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ജോൺ ബി ഗുഡ്‌നഫ് അന്തരിച്ചു.ee128505-252c-4b2f-be57-bd1a73a69649

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.      **************
   Rights Reserved by Team Jyotirgamaya

Advertisment