ഇന്ന് ആഗസ്റ്റ് 16, ദേശീയ വ്യോമാക്രമണ ദിനം ഇന്ന്, അരവിന്ദ് കെജരിവാളിന്റെയും ജെയിംസ് കാമറൂണിന്റെയും മനീഷ കൊയ്രാളയുടെയും ജന്മദിനവും അടൽ ബിഹാരി വാജ്പേയിയുടെ ഓർമ ദിനവും ഇന്ന്, ചരിത്രത്തിൽ ഇന്ന്

New Update
New Project august 16

. ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
.**************

.                     ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
കർക്കടകം 31
കാർത്തിക  / അഷ്ടമി
2025 ആഗസ്റ്റ് 16, 
ശനി

ഇന്ന്
ആടിയറുതി ആടിമാസത്തിൻ്റെ (കർക്കടം) അവസാനത്തെ ദിവസം 

Advertisment

0afc0ced-b843-4844-b89d-2eb623c4ccc8

*മാർ ഇവാനിയോസ്‌ ഹിദായത്തുള്ള  ഓർമ്മദിനം !(മുളന്തുരുത്തി 1684)

* ലോക റം ദിനം ![ ലോകത്ത ഏറ്റവും ജനപ്രിയ പാനീയമായ റമ്മിനും ഒരു ദിവസം. ]

*അന്താരാഷ്ട്ര ഭവനരഹിത മൃഗ  ദിനം! [ലോകമെമ്പാടുമുള്ള നാഥനില്ലാത്ത മൃഗങ്ങളെ സഹായിക്കാൻ ഒരു ദിവസം. ]

5a25876e-2aa6-42eb-a7bc-150c50e66f45

ലോക തേനീച്ച  ദിനം[തേനീച്ചകൾക്കും ഒരു ദിവസം. ]

*പുരുഷന്മാരുടെ ഗ്രൂമിംഗ്  ദിനം ![താടിയും മുടിയും കളഞ്ഞ് വൃത്തിയായി നടക്കാൻ ഒരു ദിനം. ഷേവ് ചെയ്യാനും ട്രിം ചെയ്യാനും അല്ലെങ്കിൽ ഒരു പ്രൊഫഷണൽ സലൂൺ അല്ലെങ്കിൽ ഒരു ബാർബർ ഷാപ്പ് സന്ദർശിക്കാൻ ഒരു ദിവസം]

* നാഷണൽ ടെൽ എ ജോക് ദിനം ![ ചിരിക്ക് തമാശകൾക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും  സമ്മർദ്ദ ഹോർമോണുകളുടെ അളവ് കുറയ്ക്കാനും അതുവഴി രക്തസമ്മർദ്ദം കുറയ്ക്കാനും കഴിയും. അതിനാൽ ചിരിക്കായി തമാശകൾ പറയാനായി ഒരു ദിനം. ]

4d6201b2-9211-40b4-99cb-0d8d6fa5ce9e

*ദേശീയ വ്യോമാക്രമണ ദിനം![ National Airborne Day - 1940-ലെ ആദ്യത്തെ ഔദ്യോഗിക യുഎസ് ആർമി പാരച്യൂട്ട് ജമ്പിൻ്റെ ഓർമ്മയ്ക്കായി ഒരു ദിനം.  വ്യോമസേനയിലെ ധീരരായ എല്ലാ പുരുഷന്മാരെയും സ്ത്രീകളെയും ആദരിക്കുന്നതിനാണീ ദിനം.സായുധ സേനയിലെ അംഗങ്ങളുടെ ധൈര്യത്തിനും അർപ്പണബോധത്തിനും ആദരവ് അർപ്പിക്കാനുള്ള ദിനം. ]

  *ദേശീയ റോളർ കോസ്റ്റർ ദിനം![ ഒരു റോളർകോസ്റ്റർ റൈഡിന്  ലോകമെമ്പാടുമുള്ള റോളർകോസ്റ്ററുകളുടെ ഫെയർഗ്രൗണ്ടുകളും ആരാധകരും ഈ ദിനം ആഘോഷിക്കുന്നു. ]

3c673c73-0c1c-4851-874c-2caba339196a

*നിരീക്ഷണ ദിനം ![ നിരീക്ഷണ ക്യാമറകൾക്കും ഒരു ദിനം. സാധാരണ പൗരന്മാരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനാലും അധികാരികൾക്കും സർക്കാരുകൾക്കും പൗരന്മാരുടെ ജീവിതത്തിൽ വളരെയധികം നിയന്ത്രണം അനുവദിക്കുന്നതിനാലും വിമർശിക്കപ്പെട്ടിട്ടുള്ള ഈ സംവിധാനം,  സമൂഹത്തിന് മൊത്തത്തിൽ നൽകുന്ന  നന്മകൾ വച്ച് നിരീക്ഷണ ക്യാമറകളെ അനുകൂലിയ്ക്കാൻ ഒരു ദിനം. ]

*ദേശീയ ആധികാരികതാ  ദിനം![വ്യാജങ്ങളും, ഫിൽട്ടറുകളും, നിർബന്ധിത പുഞ്ചിരികളും നിറഞ്ഞ ഒരു ലോകത്ത്, ദേശീയ ആധികാരികതാ ദിനം നവോന്മേഷദായകമായ ഒന്നാണ് - 

3b51dd2e-1aac-4c4c-8b0b-f03625f0f5b4

അതായത് സ്വയം സത്യസന്ധത പുലർത്തുന്ന ആളുകളുടെ ആഘോഷമാണിത്. ഉച്ചത്തിൽ സംസാരിക്കുന്നവരായാലും ശാന്തമായി പറയുന്നവരായാലും, എന്തും ധീരമായി പറയുന്നവരായാലും മൃദുഭാഷി ആയാലും, അവർ പറയുന്നതിലെ സത്യസന്ധത എല്ലാവർക്കും യഥാർത്ഥമായ എന്തെങ്കിലും വാഗ്ദാനം ചെയ്യാനുണ്ട് എന്ന് ഊന്നി പറയാൻ ഒരു ദിനം. ]

*കൂൾ എയ്ഡ് ദിനം ! [വിനോദത്തിനും സർഗ്ഗാത്മകതയ്ക്കും ഒപ്പം ഗൃഹാതുരത്വത്തിൻ്റെ ഒരു കുത്തൊഴുക്കും കൂടിയുളള്ള ആഘോഷമാണീ ദിനം]. 

8a492c54-1456-43ce-b72c-ea8c1082e97f

*ലോക ബ്രാറ്റ്വർസ്റ്റ്  ദിനം ![ പ്രാദേശിക പലചരക്ക് കടയിലോ ഇറച്ചി വിപണിയിലോ എത്തി, പന്നിയിറച്ചി, ബീഫ് അല്ലെങ്കിൽ കിടാവിൻ്റെ മാംസം എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഉയർന്ന നിലവാരമുള്ള ജർമ്മൻ സോസേജായ സ്വാദിഷ്ടമായ ബ്രാറ്റ്വുർസ്റ്റ് വീട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ദിനം]

77f52633-9424-4a93-a687-80fae472c6f6

* പരാഗ്വെ : ശിശു ദിനം!
* ക്യോറ്റൊ, ജപ്പാൻ: ഗോസൻ നൊ  ഒകുറുബി !
* ഗാബൊൺ: സ്വാതന്ത്ര്യ ദിനം !
* ഡൊമിനിക്കൻ റിപ്പബ്ലിക്:   പുനസ്ഥാപന ദിനം      
  ***********
  ഇന്നത്തെ മൊഴിമുത്ത്
 ്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്
ബാപ്പുജീ,
വാഗ്ദാന ലംഘകരായ
ഈ കുറ്റവാളികൾക്ക്
മാപ്പു തരൂ!
രാജ്ഘട്ടിനെ ഞങ്ങൾ
കളങ്കപ്പെടുത്തി.

[ - അടൽ ബിഹാരി വാജ്പേയ് ]
**************

61d6b179-7236-4d38-b7e3-94657844d15f
ഇന്നത്തെ പിറന്നാളുകാർ
**********
1970-80 കാലഘട്ടങ്ങളിൽ മലയാള ചലച്ചിത്രങ്ങളിൽ സജീവമായിരുന്നിരുന്ന, ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത വേനൽ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981-ലെ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും  കേരളസംസ്ഥാന സർക്കാറിന്റെ മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്കാരവും നേടിയ മലയാളചലച്ചിത്ര അഭിനേത്രി  ജലജയുടേയും (1961) ,

 AAP പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ഡെൽഹിയുടെ മുഖ്യമന്ത്രിയും ആയ അരവിന്ദ് കേജരിവാളിന്റെയും (1968),

20ac335f-7de7-4e5e-aae5-461579c6a8eb

ദ ടെർമിനേറ്റർ , ഏലിയൻസ് , ദി അബിസ് , ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ , ട്രൂ ലൈസ് ,   ടൈറ്റാനിക് , അവതാർ  തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത   ചലച്ചിത്രസം‌വിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ജെയിംസ് ഫ്രാൻസിസ് കാമറൂണിന്റെയും (1954 )

ബോളിവുഡ് ചലച്ചിത്ര രംഗത്ത് പ്രധാനമായും അഭിനയിക്കുന്ന നേപ്പാളി ചലച്ചിത്ര അഭിനേത്രിയും സാമൂഹൃ പ്രവർത്തകയുമായ മനീഷ കൊയ്‌രാളയുടെയും (1970),

19b5fb96-00d0-4d27-af19-4391215bc8bc

മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും   ശർമിള ടാഗോറിന്റേയും മകനും ചലചിത്ര അഭിനേതാവുമായ സൈഫ് അലി ഖാന്റെയും (1970),

ഗാനരചയിതാവ് സംഗീത നിർമ്മാതാവ്,   നർത്തകി, അഭിനേത്രി, എന്നീ നിലകളിലും ശ്രദ്ധ നേടിയ അമേരിക്കൻ പോപ്പ് ഗായിക   മഡോണ ലൂയിസ് ചിക്കോനെ റിച്ചീ അഥവാ മഡോണയുടെയും (1958),

83e86df6-a5f9-4244-91c2-db8236ef1be6

അമേരിക്കൻ നടനും ഹാസ്യനടനുമായ ലൈഫ് മാസിക  "അമേരിക്കയിലെ ഏറ്റവും രസകരമായ മനുഷ്യൻ" ആയി അംഗീകരിച്ച സ്റ്റീവൻ ജോൺ കാരെലിൻ്റെയും (1962) ,

 വെസ്റ്റ്‌ ഇൻഡീസിനു വേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന ഇപ്പോഴത്തെ അവസ്ഥ അമേരിക്കൻ വനിതാ ക്രിക്കറ്റ് ടീമിന്റെയും അണ്ടർ  ശിവനരൈൻ ചന്ദർ  പോളിന്റെയും (1974) ജന്മദിനം!!!
***********

6728293f-2e62-48f9-af65-b836f783f2f1
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*************
സിസ്ററർ മരിയ സെലെസ്റ്റ് ജ.(1600-1634)
വിൽഹെം വൂണ്ഡ് ജ. (1832-1920) 
ഉമറു യാർ അദുവ  ജ. (1951-2010)
സീതി ഹാജി    ജ.( 1932 - 1991)

0879ac99-cb5f-419e-a013-e5b59842341d

സുപ്രസിദ്ധ ഇററാലിയൻ ശാസ്ത്രജ്ഞനായിരുന്ന ഗലീലിയോ ഗലീലിക്ക് മരിയാ ഗാംബയിലുണ്ടായ പ്രഥമ സന്താനവും, അമ്മയെ നിയമാനുസൃതമായി വിവാഹം ചെയ്തിരുന്നില്ലെന്ന കാരണത്താൽ പുത്രിമാരും വിവാഹയോഗ്യരല്ലെന്നു വരുകയും കന്യാസ്ത്രീ മഠത്തിൽ ചേർക്കുകയും ചെയ്ത വിർജീനിയ എന്ന സിസ്ററർ മരിയ സെലെസ്റ്റ്(16 ഓഗസ്ററ് 1600 - 2 ഏപ്രിൽ 1634),

554f8bc6-63d5-472d-8ddf-753ff0a16fee

പരീക്ഷണോന്മുഖ മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ജർമ്മൻകാരനായ മനഃശാസ്ത്രജ്ഞനും ശരീരശാസ്ത്രകാരനും ആയിരുന്ന വിൽഹെം മാക്സിമിലിയൻ വുണ്ട് ( ഓഗസ്റ്റ്16, 1832 – ഓഗസ്റ്റ് 31, 1920),

നൈജീരിയൻ പ്രസിഡണ്ടും, രാജ്യത്തിന്റെ പതിമൂന്നാമത്തെ തലവനുമായിരുന്ന അൽഹാജി ഉമറു മുസാ യാർ അദുവാ എന്നുമറിയപ്പെടുന്ന  ഉമറു യാർ അദുവ (ഓഗസ്റ്റ് 16 1951– മേയ് 5 2010 )

303c7cca-2d4e-4bbb-9754-ede70d3ed962

അഞ്ചും ആറും ഏഴും എട്ടും ഒൻപതും കേരള നിയമസഭകളിലെ അംഗവും 1991 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ചീഫ് വിപ്പുമായിരുന്നു പത്തായക്കോടൻ സീതി ഹാജ] എന്ന പി. സീതി ഹാജി (16 ഓഗസ്റ്റ് 1932 - 05 ഡിസംബർ 1991)
***********
ഇന്നത്തെ സ്മരണ !!!
********
സി അച്യുതമേനോൻ മ. (1913 -1991)
വി എം കുട്ടികൃഷ്ണമേനോൻ മ.(1907-1995)
നുസ്രത്ത് ഫത്തേ അലിഖാൻ മ.(1948-1997)
ശ്രീരാമകൃഷ്ണ പരമഹംസൻ മ.(1836-1886)
അടൽ ബിഹാരി വാജ്പേയി മ.(1924-2018)
എൽവിസ് പ്രെസ്‌ലി മ. (1935-1977)
മസനൊബു ഫുകുവൊക മ. (1913-2008)
അൽ-ബന്ന എന്ന അബു നിദാൽ(1937-2002)
ഇദി അമീൻ മ. (1925- 2003 )

c1a67206-181a-42fc-8b3f-3554dcd215d0

സി.പി.ഐ. യിൽ അംഗവും, മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസ്സിൽ കേന്ദ്രകമ്മിറ്റിയിലും, കൊച്ചി പ്രജാമണ്ഡലത്തിലും ,പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടർന്ന് അതിന്റെ എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമാകുകയും, തൃശ്ശൂർ മുനിസിപ്പിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വിജയിക്കുകയും, ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ  ധനകാര്യമന്ത്രിയായും,1968-ൽ രാജ്യസഭാംഗമാകുകയും,1969 മുതൽ1977 വരെ കേരള മുഖ്യമന്ത്രിയാവുകയും ചെയ്ത സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായ ചേലാട്ട് അച്യുതമേനോൻ (ജനുവരി 13, 1913 - ഓഗസ്റ്റ് 16, 1991),

de855578-121d-4410-a7e4-fefc3f204a7a

അഷ്ടാംഗഹൃദയത്തിന്‍റെ ആറു അദ്ധ്യായങ്ങള്‍  സാധാരണക്കാര്‍ക്ക് മനസിലാകുന്ന വിധം വിവര്‍ത്തനം ചെയ്യുകയും,  വിഷ ചികത്സ പ്രത്യേകിച്ചും പാമ്പ്‌ കടിക്കുള്ള ശുശ്രുഷ പ്രതിപാദിക്കുന്ന  "ക്രീയ കൌമുദി" എന്നൊരു ഗ്രന്ഥo  എഴുതുകയും, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായും എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അധ്യാപകനായും ജോലി ചെയ്യുകയും,  ആദ്യത്തെ സാഹിത്യ പരിഷത്തിന്റെ സജീവ പങ്കാളിയും, കൃഷിഗീതയുടെ അഞ്ച്‌ പാഠഭേദങ്ങളും സമാഹരിക്കാന്‍ വാമൊഴിയായി ചൊല്ലികൊടുത്ത് സഹായിക്കുകയും, 'മംഗളോദയ'ത്തിന്റെ പത്രാധിപസമിതിയംഗവും, അപ്പൻതമ്പുരാന്റെ 'ഭൂതരായർ' സിനിമയാക്കാൻ സംഘടിപ്പിച്ച കേരള സിനിടോണിന്റെ ഡയറക്ടറും, തൃശൂർ വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന വി എം കുട്ടികൃഷ്ണ മേനോൻ ( 1907- ആഗസ്റ്റ് 16, 1995),

സുഫികളുമായി ബന്ധപ്പെട്ട ഭക്തിഗാനശാഖയായ കവ്വാലിക്ക് ലോകവ്യാപകമായ ആസ്വാദകശ്രദ്ധ നേടിക്കൊടുത്ത പ്രശസ്ത കവ്വാലി ഗായകനും ,സംഗീതജ്ഞനുമായിരുന്ന നുസ്രത്ത് ഫത്തേ അലി ഖാൻ(13 ഒക്ടോ: 1948 – 16 ഓഗസ്റ്റ് 1997),

d630300a-fa68-44ef-8a1e-863f2d1dc69b

'ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനും സ്വാമി വിവേകാനന്ദന്റെ ഗുരുവും ആയിരുന്ന
 ശ്രീരാമകൃഷ്ണ പരമഹംസൻ(ഫെബ്രുവരി 18, 1836 - ഓഗസ്റ്റ് 16, 1886),

ബി ജെ പി നേതാവും, കവിയും, വാഗ്മിയും സ്വാതന്ത്ര്യ സമര സേനാനിയും , മൂന്നു പ്രാവിശ്യം ഇൻഡ്യയുടെ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്പേയി (1924 ഡിസംബർ 25-ഓഗസ്റ്റ് 16, 2018),

ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികൾ വിറ്റുപോയിട്ടുള്ള റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമായ  എൽവിസ് ആരോൺ പ്രെസ്‌ലി എന്ന എൽവിസ് പ്രെസ്‌ലി(ജനുവരി 8, 1935 - ഓഗസ്റ്റ് 16, 1977),

d5848b6e-e4e8-4121-9f13-0efad621ae00

ഫത്താഹ് : ദി റെവല്യൂഷണറി കൗൺസിലിന്റെ സ്ഥാപകനും,പലസ്തീൻ ഗ്രൂപ്പുകളിൽ ഏറ്റവും ക്രൂരമായി കണക്കാക്കപ്പെടുന്ന അബു നിദാൽ ഓർഗനൈസേഷന്റെ പേരിൽ അറിയപ്പെടുന്ന സബ്രി ഖലീൽ അൽ-ബന്ന എന്ന അബു നിദാൽ(മേയ് 1937 - 16 ഓഗസ്റ്റ് 2002)

അനേകമാളുകൾ   കൊല്ലപ്പെടുകയും, ഏഷ്യൻ വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തുകയും എതിരാളിയുടെ ശരീരാവയവങ്ങൾ മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി നടക്കുന്നതു  വിനോദമാക്കിയിരുന്ന ക്രൂരനായ ഒരു ഭരണാധികാരിയും,  ടാൻസാനിയയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ  പുറത്താക്കപ്പെടുകയും ചെയ്ത  ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്ന ഇദി അമീൻ(1925-16 ഓഗസ്റ്റ് 2003 ),

d3f4421d-b065-43b2-9149-431f27b71f8f

ജൈവ കൃഷിരീതിയുടെ ആധുനികകാലത്തെ പ്രധാന പ്രയോക്തളിൽ ഒരാളും ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക (ഫെബ്രുവരി 2, 1913- ഓഗസ്റ്റ് 16 2008) 

ചരിത്രത്തിൽ ഇന്ന് …
********
942 - അബ്ബാസിദ് തലസ്ഥാനമായ ബാഗ്ദാദിൻ്റെ നിയന്ത്രണത്തെച്ചൊല്ലി മൊസൂളിലെ ഹംദാനിഡുകളും ബസ്രയിലെ ബാരിദികളും തമ്മിൽ അൽ-മദാഇൻ എന്ന നാലു ദിവസത്തെ യുദ്ധത്തിൻ്റെ തുടക്കം .

963 - നിക്കെഫോറോസ് II ഫോക്കാസ് ബൈസൻ്റൈൻ സാമ്രാജ്യത്തിൻ്റെ ചക്രവർത്തിയായി .

1328 - മാൻറുവയിലെ ഡച്ചിയിൽ ഗോൺസാഗ ഹൗസ് അധികാരം പിടിച്ചെടുത്തു , 

e5dd441b-449b-4f84-b2c6-2918d390c4c6

1513 - സ്പർസ് യുദ്ധം (ഗിനിഗേറ്റ് യുദ്ധം): ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവും അദ്ദേഹത്തിൻ്റെ സാമ്രാജ്യത്വ സഖ്യകക്ഷികളും ഫ്രഞ്ച് സേനയെ പരാജയപ്പെടുത്തി പിൻവാങ്ങാൻ നിർബന്ധിതരായി.

1570 - ജോൺ രണ്ടാമൻ സാപോളിയ സ്പെയർ ഉടമ്പടിയിൽ ഹംഗറിയിലെ രാജാവെന്ന അവകാശവാദം നിരസിച്ചതിന് ശേഷം ട്രാൻസിൽവാനിയയുടെ പ്രിൻസിപ്പാലിറ്റി സ്ഥാപിക്കപ്പെട്ടു .

1652 - പ്ലിമൗത്ത് യുദ്ധം : ഒന്നാം ആംഗ്ലോ-ഡച്ച് യുദ്ധത്തിൽ മൈക്കൽ ഡി റൂയിറ്ററിൻ്റെയും ജോർജ്ജ് ഐസ്‌ക്യൂവിൻ്റെയും കപ്പലുകൾ തമ്മിലുള്ള അനിശ്ചിതത്വത്തിലുള്ള നാവിക പ്രവർത്തനം .

1777 - അമേരിക്കൻ വിപ്ലവ യുദ്ധം : ന്യൂയോർക്കിലെ വാലൂംസാക്കിൽ നടന്ന ബെന്നിംഗ്ടൺ യുദ്ധത്തിൽ ജനറൽ ജോൺ സ്റ്റാർക്കിൻ്റെ നേതൃത്വത്തിലുള്ള അമേരിക്കക്കാർ ഫ്രെഡറിക് ബോമിൻ്റെ കീഴിൽ ബ്രിട്ടീഷ്, ബ്രൺസ്വിക്ക് സൈനികരെ പരാജയപ്പെടുത്തി .

ed22c714-b25a-4ab8-9789-314c54b8a91a

1819 - പീറ്റർലൂ കൂട്ടക്കൊല : ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ സെൻ്റ് പീറ്റേഴ്‌സ് ഫീൽഡിൽ നടന്ന ഒരുപൊതുയോഗത്തിൽ കുതിരപ്പടയുടെ ആക്രമണത്തിൽ 17പേർ മരിക്കുകയും 600-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

1841 - യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ സെക്കൻഡ് ബാങ്ക് പുനഃസ്ഥാപിക്കുന്നതിനുള്ള ബില്ല് യുഎസ് പ്രസിഡൻ്റ് ജോൺ ടൈലർ വീറ്റോ ചെയ്തു . രോഷാകുലരായ വിഗ് പാർട്ടി അംഗങ്ങൾ വൈറ്റ് ഹൗസിന് പുറത്ത് കലാപം നടത്തി, യുഎസ് ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ പ്രകടനമാണ് വൈറ്റ് ഹൗസ് മൈതാനത്ത് നടന്നത്.

1844 - ഫിലിപ്പീൻസിൻ്റെ ഗവർണർ ജനറൽ നാർസിസോ ക്ലവേരിയ , 1844 മുതൽ നിലനിന്നിരുന്ന അപാകതകൾക്ക് പരിഹാരമായി ഡിസംബർ 31 ചൊവ്വാഴ്ച ഒഴിവാക്കിക്കൊണ്ട് രാജ്യത്തിൻ്റെ കലണ്ടർ പരിഷ്കരിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ചു .

1858 - വാർത്താവിനിമയ ആവശ്യങ്ങൾക്കായി അറ്റ്ലാൻറിക് സമുദ്രത്തിനടിയിലൂടെ ടെലിഗ്രാഫ് കേബിളുകൾ സ്ഥാപിക്കപ്പെട്ടു.

ed3903b9-4c6f-42d1-a98d-f20bf20ef8f6

1892 - ഒ ചന്തുമേനോൻ രചിച്ച ശാരദയുടെ പ്രസിദ്ധീകരണം നടത്തി.

1904 - മുഹമ്മദ് ഇക്ബാൽ രചിച്ച ' 'സാരെ ജഹാം സേ അച്ഛാ' എന്ന ഗാനം ഇത്തെഹാദ് എന്ന ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.

1932 - സമസ്ത കേരള സാഹിത്യ പരിഷത്ത് ത്രൈമാസികം ആരംഭിച്ചു.

1960 - സൈപ്രസ് യു.കെയിൽനിന്നും സ്വതന്ത്രമായി

f56d6ecd-0feb-4210-bfb5-e0fd1a3029db

2012 - റസ്റ്റൻബർഗിനടുത്തുള്ള മരികാനയിൽ വ്യാവസായിക തർക്കത്തിനിടെ ദക്ഷിണാഫ്രിക്കൻ പോലീസ് 34 ഖനിത്തൊഴിലാളികളെ വെടിവച്ചു കൊല്ലുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

2013 - സെന്റ് തോമസ് അക്വിനാസ് എന്ന കടത്തുവള്ളം ഒരു ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് ഫിലിപ്പീൻസിലെ സെബുവിൽ മുങ്ങി 61 പേർ കൊല്ലപ്പെടുകയും 59 പേരെ കാണാതാവുകയും ചെയ്തു.

2015 - വിമതരുടെ നിയന്ത്രണത്തിലുള്ള ഡൗമയിലെ മാർക്കറ്റ് ടൗണിൽ സിറിയൻ അറബ് വ്യോമസേന നടത്തിയ വ്യോമാക്രമണ പരമ്പരയെ തുടർന്ന് 96-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു ..

f91460d0-9d4b-4943-a052-48ba514460c6

2015 - ട്രിഗാന എയർ ഫ്ലൈറ്റ് 267 , എടിആർ 42 , ബിൻതാങ് മൗണ്ടൻസ് റീജൻസിയിലെ ഒക്സിബ്ലിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 54 പേരും മരിച്ചു .

2020 - കാലിഫോർണിയയിലെ ഓഗസ്റ്റ് കോംപ്ലക്സ് തീപിടിത്തത്തിൽ ഒരു ദശലക്ഷത്തിലധികം ഏക്കർ ഭൂമി കത്തിനശിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment