ഇന്ന് ഒക്ടോബര്‍ 28: അന്താരാഷ്ട്ര ആനിമേഷന്‍ ദിനവും വൈൽഡ് ഫുഡ്സ് ദിനവും ഇന്ന്: ബില്‍ ഗെയ്റ്റ്‌സിന്റെയും പ്രീയ വാര്യരുടെയും ജന്മദിനം: സ്‌പെയിനിലെ ആദ്യത്തെ റെയില്‍ റോഡ് ബാഴ്‌സിലോണക്കും മറ്റാറോയ്ക്കുമിടയില്‍ പ്രവര്‍ത്തനമാരംഭിച്ചതും സ്‌പെയിന്‍ മൊറോക്കോയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                
                    ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
1201 തുലാം 11
പൂരാടം  / ഷഷ്ഠി
2024/ ഒക്ടോബര്‍ 28, 
ചൊവ്വ

Advertisment

ഇന്ന് ;

അന്താരാഷ്ട്ര ആനിമേഷൻ ദിനം ![ World Animation day -ചിത്രകാരന്റെ പേനയുടെ ഓരോ വരയിലും കഥാപാത്രങ്ങൾ ജീവസുറ്റതാക്കി വിചിത്ര ലോകങ്ങളിലേക്ക് നമ്മെ അറിയാതെ  കൊണ്ടുപോകുന്ന ഈ ചലിക്കുന്ന കാർട്ടൂണുകൾ, നമ്മുടെ കാഴ്ചപ്പാടുകൾ വ്യത്യസ്ഥതയോടെ രൂപപ്പെടുത്തുന്നതിൽ പലപ്പോഴും ഒരു പാട് പങ്കു വഹിച്ചിട്ടുണ്ടാവാം. അതിനെക്കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിനം. ]

 * വൈൽഡ് ഫുഡ്സ് ദിനം ! [Wild Foods Day ; പ്രകൃതിയുടെ കലവറയെക്കുറിച്ച് പര്യവേക്ഷണം ചെയ്യുവാൻ, 
വന്യമായ ആ നിധികൾ കണ്ടെത്തുവാൻ, പ്രകൃതിദത്തമായ ആ നിധികൾ ശേഖരിക്കുന്നതിലൂടെ ഭൂമിയുമായി നമ്മെ ബന്ധിപ്പിക്കുവാൻ. കാട്ടുപൂക്കളും സരസഫലങ്ങളും മുതൽ കൂൺ, പഴങ്ങൾ, കടൽപ്പായൽ, കെൽപ്പ് വരെ, കാട്ടിലും കടലിലും വളരുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിനും ആസ്വദിക്കുന്നതിനനുമായി മാത്രം ഒരു ദിനം.]

0c75aae6-e2fc-4afb-8154-367dcb14d217

* ദേശീയ കുടിയേറ്റ ദിനം ![National Immigrants Day -* മറ്റെവിടെയെങ്കിലും നിന്ന് വന്നവരാകാം; അതേ ഭൂഖണ്ഡത്തിൽ നിന്നോ ഇതര ഭൂഖണ്ഡങ്ങളിൽ നിന്നോ വന്നവരാവാം, എന്നാൽ അവരെല്ലാം ഇപ്പോൾ ഒരു നാട്ടിൽ ജീവിയ്ക്കുന്നവരാണ് അവരാ നാടിനെ സ്വന്തം നാടിനെക്കാൾ സ്നേഹിയ്ക്കുന്നവരാണ്. അവരെക്കുറിച്ച്,  യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽത്തന്നെ അങ്ങനെ ഉറച്ചുനിൽക്കുന്നവരെ അഭിസംബോധന ചെയ്യാനായി ഒരു ദിനം അതാണി ദേശീയ കുടിയേറ്റ ദിനം.]

*നാഷണൽ മേക്ക് എ ഡിഫറൻസ് ഡേ ! [National Make a Difference Day ; ഒരു കൈ കടം കൊടുത്തും ദയ പ്രചരിപ്പിച്ചും  മറ്റുള്ളവർക്ക് ശോഭയുള്ള ദിവസങ്ങൾ സംഭാവന ചെയ്ത്, ശക്തമായ ഒരു സമൂഹത്തെ വളർത്തി
 ലോകത്തെ മാറ്റിമറിക്കാൻ നമുക്കെല്ലാവർക്കും ഒരു ദിനം 

1cd5b48b-3da8-46a1-b388-f2b53b542863

*പ്ലഷ് മൃഗസ്നേഹികളുടെ ദിനം ![Plush Animal Lover’s Day ; നിങ്ങളുടെ പ്രിയപ്പെട്ട സ്റ്റഫ് ചെയ്ത കളിപ്പാട്ടത്തിന് ചില പ്രത്യേക സ്നേഹവും വിലമതിപ്പും കാണിക്കുന്നതിനായി എല്ലാ വർഷവും ആഘോഷിക്കുന്ന ഒരു ദിനം )  (അമേരിക്കൻ പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റ് ഒരു കരടിയെ വേട്ടയാടുന്നതിനിടയിൽ കണ്ട്, അതിനെ വെടിവയ്ക്കാൻ വിസമ്മതിച്ചപ്പോൾ ലോകത്തിലെ ഏറ്റവും ജനപ്രിയമായ വളർത്തുമൃഗങ്ങളിലൊന്നായ ടെഡി ബിയർ കണ്ടുപിടിച്ചതായി ഒരു നഗര ഐതിഹ്യമുണ്ട്.]

*ചെക്ക് സ്വാതന്ത്ര്യ  ദിനം ![ചെക്ക് റിപ്പബ്ലിക്കിന് ചെക്ക് സ്വാതന്ത്ര്യ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്. രാജ്യത്തിൻ്റെ സ്വാതന്ത്ര്യവും സ്വത്വവും ആഘോഷിക്കുന്ന അഭിമാനത്തിൻ്റെയും ഐക്യത്തിൻ്റെയും ഒരു നിമിഷത്തെ ഇത് അടയാളപ്പെടുത്തുന്നു.ഈ ദിവസം സ്വയം ഭരണത്തിൻ്റെ തുടക്കത്തെ പ്രതീകപ്പെടുത്തുന്നു, രാജ്യത്തിൻ്റെ സംസ്ഥാനം സ്ഥാപിക്കുന്നതിനുള്ള യാത്രയെ പ്രതിഫലിപ്പിക്കുന്നു.ഈ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും പരിപാടികളും ദേശീയ അഭിമാനബോധം വളർത്തുകയും പൗരന്മാരെ പരസ്പരം ബന്ധിപ്പിക്കുന്ന പങ്കിട്ട മൂല്യങ്ങളും ചരിത്രവും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.]

1d7a5c86-2547-43a6-bb1a-bdb5a5e81abd

*ദേശീയ ആദ്യ പ്രതികരണ ദിനം[National First Responders Day ; പാരാമെഡിക്കുകൾ, ആംബുലൻസ് ഡ്രൈവർമാർ, അഗ്നിശമന സേനാംഗങ്ങൾ, ഇഎംടികൾ എന്നിവർ  ആവശ്യം വരുമ്പോഴെല്ലാം ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ തയ്യാറാണ് . ഇവരോട്  നന്ദിയും അഭിനന്ദനവും പ്രകടിപ്പിക്കുന്നതിന് ഒരു ദിനം ]

* തുർക്കി: ജനാധിപത്യ ദിനം!
* കംമ്പോഡിയ : കിരീടധാരണ ദിനം!
* ഇറാൻ : മഹാനായ സൈറസ് ദിനം!
* ഇന്തോനേഷ്യ : യുവ പ്രതിജ്ഞ ദിനം !
* ഗ്രീസ്/ സൈപ്രസ്: ഓഹി ദിനം !

1a0bd267-37a1-4db1-a9aa-7d71602d8d72

* ഇന്ത്യയിലെ ആദ്യ ആണവ വൈദ്യുത നിലയം (1969-മഹാരാഷ്ട്രയിലെ താരാപൂർ) രാഷ്ട്രത്തിന് സമർപ്പിച്ചു.
.           *******

* ഇന്നത്തെ മൊഴിമുത്ത്‌ *
്്്്്്്്്്്്്്്്്്്്്
"വിജയം ആഘോഷിക്കുന്നത് നല്ലതാണ്, പക്ഷേ പരാജയത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളുക എന്നതാണ് കൂടുതൽ പ്രധാനം."

     [ - ബിൽ ഗേറ്റ്സ് ]
***********
ഇന്നത്തെ പിറന്നാളുകാർ
***********

0e634232-7f03-4519-8338-d365269107ab
ഇന്ത്യൻ സിനിമാരംഗത്തുള്ള, പ്രധാനമായും ഹിന്ദി, തമിഴ്  ഭാഷയിലുള്ള ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന
 ഒരു നടിയും ഗായികയും,  ഹൈദരാബാദുകാരിയുമായ അദിതി റാവു ഹൈദരി(1986)

മുതിർന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിനേതാവും മുൻ എം എൽ എയും
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ   കൺ‌വീനറുമായിരുന്ന വൈക്കം വിശ്വന്റെയും (1939),

3a1957d9-0676-416f-bf59-0700a5c0887e

ഏറ്റവും വലിയ പേഴ്സണൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും നിലവിലെ ടെക്നോളജി അഡ്വൈസറും,  സംരംഭകനും, സാമൂഹ്യ പ്രവർത്തകനുമായ ബിൽ ഗെയ്റ്റ്സിന്റെയും (1955),

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷണ കമ്പനിയായ   പെപ്സിയുടെ   മുൻ ചെയർ‌ വുമണും, ആമസോൺ കമ്പനിയുടെയും, ഇൻറ്റർനാഷണൽ ക്രിക്കറ്റ് കൌൺസിലിൻ്റെയും ഡയറക്റ്ററുമായ  ഇന്ദ്ര കൃഷ്ണമൂർത്തി നൂയിയുടെയും (1955),
7b7a7e41-5095-48d1-a844-9714ef27cff9

പ്രശസ്തനായ ഒരു ബാംസുരി വാദകനും ഹിന്ദുസ്ഥാനി സംഗീതജ്ഞനും തന്ത്രകാരി രീതിയിലുള്ള ഓടക്കുഴൽ വാദനത്തിൽ  സമർത്ഥനും ഭാരതീയ രീതിയും പാശ്ചാത്യരീതിയും കൂട്ടിച്ചേർത്തുള്ള ഫ്യൂഷൻ സംഗീതത്തിലും വലിയ സംഭാവനകൾ നൽകിയിട്ടുള്ള, ഒപ്പം പരിചയ സമ്പന്നനായ ഇലക്ട്രിക്കൽ എഞ്ചിനീയർ കൂടിയായ പണ്ഡിറ്റ് പ്രവീൺ ഗോദ്ഖിണ്ഡിയുടേയും (1973),

അഡാർ ലൌ എന്ന തന്റെ ആദ്യ ചിത്രത്തിൽ ഒറ്റ കണ്ണിറുക്കിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടി പ്രിയ പ്രകാശ് വാര്യരുടെയും (1999),

5ae9e8af-3730-445c-9e22-af7f3bf4b138

'പ്രെറ്റി വുമൺ' എന്ന ചിത്രം    വൻവിജയമായതോടെ ഹോളിവുഡ് താരപദവിയിലെത്തുകയും എറിൻ ബ്രോക്കോവിച്ച്  എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അക്കാഡമി അവാർഡ് നേടുകയും ചെയ്ത   അമേരിക്കൻ അഭിനേത്രി ജൂലിയ ഫിയോന റോബർട്ട്സിന്റെയും (1967),

മ്യൂസിക് വീഡിയോ സംവിധായകൻ, നിർമ്മാതാവ്, സംഗീതജ്ഞൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലും അറിയപ്പെടുന്ന അമേരിക്കൻ അഭിനേതാവ്   ജൊവാക്വിൻ റാഫേൽ ഫീനിക്സിന്റയും (1974),

9e1db105-c72e-4ec2-a281-1695e89cddae

ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും റിട്ടയേർഡ് ഡെക്കാത്‌ലെറ്റും., മാധ്യമ പ്രവർത്തകയുമായ വില്യം ബ്രൂസ് ജെന്നർ എന്ന പേരിൽ ജനിച്ച കെയ്റ്റ്ലിൻ മേരി ജെന്നറിന്റെയും (1949),ജന്മദിനം!
********
*ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
**********

46b564cf-84d6-47d9-b35c-02234ed78a3c
എസ്.വരദരാജൻ നായർ ജ. (1914-1989)
ഈച്ചരവാര്യർ ജ. ( 1921  -2006  )
തോമസ് പാല ജ. (1934-   1997)
എം.ജി. സോമൻ ജ. ( 1941 -1997)
വി. രമേഷ് ചന്ദ്രൻ ജ. (1942 - 2000)
പിയാര സിങ് ഗിൽ  ജ. (1911- 2002)
സ്വാമിനി നിവേദിത ജ. (1867 -1911)
(മാർഗ്ഗരറ്റ്‌ എലിസബത്ത്‌ നോബിൾ)
സുര്യകാന്തം ജ. ( 1924 -1994 )
ഇവാൻ തുർഗെനേവ് ജ. (1818 - 1883)
അഡോൾഫ് എഡ്വാർഡ് ഡ്രിയെഷ്. ജ.( 1867 - 1941)
ജോനസ്  സാൽക് ജ. (1914 - 1995) 
ഫ്ലോറെൻസ് അർതോ ജ. (1957 - 2015)
കമീൽ മുഫാത്ത് ജ. (1989- 2015).

45fd5cf0-a5a2-44d7-a2bb-6b60c49a878f

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്, കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയന്റെയും സിറാമിക്സ് കോൺഗ്രസിന്റെയും നേതാവ്, തിരുവനന്തപുരം മേയർ, കെ.പി.സി.സി വൈസ് പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ്, പി.കെ.വി മന്ത്രി സഭയിൽ സംസ്ഥാന ധനമന്ത്രി എന്നീ പദവികൾ വഹിച്ച എസ്. വരദരാജൻ നായർ(28 ഒക്ടോബർ 1914 - 14 ഒക്ടോബർ 1989),

അടിയന്തരാവസ്ഥക്കാലത്ത്‌ പോലീസ്‌ മർദ്ദനത്തിൽ കൊല്ലപ്പെട്ട മകൻ രാജനെ തേടിയുളള അന്വേഷണത്തിലൂടെയും തുടർന്നുളള നിയമ പോരാട്ടത്തിലൂടെയും ശ്രദ്ധേയനായ അദ്ധ്യാപകനും പൗരാവകാശപ്രവർത്തകനും എഴുത്തുകാരനുമായ ഈച്ചരവാരിയർ( 1921 ഒക്‌ടോബർ 28-2006 ഏപ്രിൽ 13 ),

43b8c14e-09ff-45b7-8c5a-26935bd5a946

മദ്ധ്യതിരുവിതാംകൂറിലെ  വര്‍ത്തമാന ഭാഷ ഉപയോഗിച്ച്, ആനമുട്ട, അപ്പുപ്പന്‍ , നാലു നാടകങ്ങള്‍, വധുവിനെ ആവശ്യമുണ്ട്, വേളാങ്കണ്ണിമാതാവിന്റെ ചെക്ക് , പള്ളികൂടം കഥകള്‍ (ഭാഗം ഒന്നും രണ്ടും ), അടി എന്നടി കാമാച്ചി , സൈഡ് കര്‍ട്ടന്‍,സിദ്ധന്‍ കേരളത്തില്‍,  ചാത്തന്മാരും സിദ്ധന്മാരും, ചാച്ചികുട്ടി മെമ്മോറിയല്‍,അരങ്ങിലെ അമിളികള്‍ , അന്തോണിപുരത്തെ രാത്രികള്‍, മൂരിപ്പാറയിലെ വിശേഷങ്ങള്‍ തുടങ്ങിയ കൃതികള്‍  രചിച്ച്,  കേരളത്തിന്‍റെ  പി ജി വോഡ്‌ഹൌസ്  എന്ന്  അറിയപ്പെട്ടിരുന്ന മലയാളം അധ്യാപകനും ഹാസ്യ സാഹിത്യകാരനും സാമുദായിക പ്രശ്നങ്ങളുടെ ഗവേഷകനും  ആയിരുന്ന  തോമസ് പാല (1934 ഒക്ടോബർ 28-  ഡിസംബർ 7,  1997),

മലയാള സിനിമക്ക് ഒട്ടനേകം അനശ്വര കഥാപാത്രങ്ങളെ തന്ന ഒരു പ്രമുഖ മലയാളചലച്ചിത്ര നടനായിരുന്ന എം.ജി. സോമൻ  ( 1941 ഒക്ടോബർ 28 - ഡിസംബർ 12, 1997),

41c87a60-378c-4f68-bccd-3f3084925394

മംഗളോദയത്തിൽ ലേഖനങ്ങൾ എഴുതുകയും, ദേശാഭിമാനിയിൽ പുസ്തകനിരൂപണം നടത്തുകയും സി.പി.ഐ(എം), പുരോഗമന  കലാ സാഹിത്യസംഘം , കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സാഹിത്യ പ്രവർത്തക സഹകരണസംഘം, എന്നീ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്ത അദ്ധ്യാപകനും സാഹിത്യഗവേഷകനും നിരൂപകനുമായിരുന്ന പ്രഫസർ വി. രമേഷ് ചന്ദ്രൻ (1942 ഒക്ടോബർ 28 - 2000),

സാമൂഹ്യ പ്രവർത്തകയും അദ്ധ്യാപികയും ഗ്രന്ഥകാരിയും, സ്വാമി വിവേകാനന്ദന്റെ ഒട്ടുമിക്ക ഇംഗ്ലീഷ്‌ അമേരിക്കൻ പ്രഭാഷണങ്ങളിലും പങ്കെടുക്കുകയും, പിന്നീട്‌ ഇന്ത്യയിലെത്തി സന്യാസ സംഘാംഗമാകുകയും  ചെയ്ത സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന  മാർഗരറ്റ്‌ എലിസബത്ത്‌ നോബിൾ എന്ന സ്വാമിനി നിവേദിത (ഒക്ടോബർ 28, 1867 - ഒക്ടോബർ 13, 1911),

61af32c2-e58d-413e-9b9d-6c7c023e3e69

ക്രൂരയായ അമ്മായി അമ്മയുടെ വേഷത്തിൽ തിളങ്ങിയ തെലുങ്കു സ്വഭാവനടിയും ആദ്യകാല  നായികയും ആയിരുന്ന സുര്യകാന്തം (28 ഒക്ടോബർ 1924 – 18 ഡിസംബർ 1994),

ആസ്യ , ആദ്യപ്രേമം , പിതാക്കളും പുത്രന്മാരും , വാസന്ത പ്രവാഹങ്ങൾ തുടങ്ങിയ നോവലുകളും,അനേകം കഥകളും നാടകങ്ങളും രചിച്ച റഷ്യൻ സാഹിത്യകാരൻ ഇവാൻ തുർഗെനേവ് (1818 ഒക്ടോബർ 28- സെപ്റ്റംബർ 31883),

68f437be-4ba7-4956-b629-f1c99c2b3d0a

അമേരിക്കയുടെ മാൻഹാട്ടൻ പദ്ധതിയിൽ പങ്കെടുത്ത ഇന്ത്യൻ അണു ശാസ്ത്രജ്ഞ്നും കോസ്മിക് ആണവഭൗതികത്ത് ശാസ്ത്രജ്ഞനുമാണ്‌ പിയാര സിങ് ഗിൽ(28 ഒക്ടോബർ 1911 – 23 മാർച്ച് 2002)

ജീവശാസ്ത്രജ്ഞൻ, ഭ്രൂണശാസ്ത്ര രംഗത്തെ പുരോഗതിയെ സഹായിച്ച വ്യക്തി; നവ്യപ്രാണ തത്ത്വവാദത്തിന്റെ (neovitalism) സുപ്രധാന വക്താവ് എന്നീ നിലകളിൽ വിഖ്യാതനായ ജർമൻ തത്ത്വചിന്തകനായിരുന്നു ഹാൻസ് (28 ഒക്ടോബർ 1867 -17 ഏപ്രിൽ 1941)

66dfea40-66ce-41e9-b489-590aacf4e35e

  പോളിയോ വാക്സിൻ വിജയകരമായി വികസിപ്പിച്ചെടുത്ത അമേരിക്കൻ ഭിഷഗ്വരനും ഔഷധഗവേഷകനും വൈറോളജിസ്റ്റുമായിരുന്ന ജോനസ് എഡ്വാർഡ് സാൽക്( ഒക്ടോബർ 28, 1914 – ജൂൺ 23, 1995)  

"അറ്റ്ലാന്റിക്കിന്റെ പ്രതിശ്രുതവധു എന്ന വിളിപ്പേരിലറിയപ്പെട്ട"  ഒറ്റയ്ക്ക് പായ്ക്കപ്പലിൽ, അറ്റ്‌ലാന്റിക് മുറിച്ചുകടന്ന വനിതയായിരുന്നു ഫ്ലോറെൻസ് അർതോ (28 ഒക്ടോബർ 1957 – 9 മാർച്ച് 2015). '

63cda489-c839-4e91-9085-c13d11189a37

നിരവധി അന്തർദേശീയ നീന്തൽ മത്സരങ്ങളിൽ വിജയിച്ച താരമായിരുന്നു കമീൽ മുഫാത്ത്(28 ഒക്ടോബർ 1989 – 9 മാർച്ച് 2015)

ഇന്നത്തെ സ്മരണ !!!
********

75ed711b-c0d1-4326-b14e-bc3e0f0b7200

കെ. എൻ. എഴുത്തച്ഛൻ മ. (1911  - 1981) 
ചെറുകാട് (ഗോവിന്ദപ്പിഷാരടി) മ.(1914-1976)
കെ.ഒ. അയിഷാ ബായ് മ. (1926 - 2005)
പി .ഉദയഭാനു മ. (1956 - 2008 )
നളിനി അമ്പാടി മ.  (1959 - 2013)
ചക്രവർത്തി ജഹാംഗീർ മ. (1569-1627)
ഗുലാം അഹമ്മദ് മ. (1928 -1998 )
അന്നദാ ശങ്കർ റായ് മ. (1904 - 2002)
ആലിസ് ബ്രേഡി മ. (1892- 1939) 
മേരി മേനാർഡ് ഡാലി മ.  (1921- 2003)
ജോൺ ലോക്ക് മ. (1632 -1704)
വില്യം ഡോബ്സൻ മ. (1611- 1646)
മാക്സ് മുള്ളർ മ. (1823-1900)
ഹാൻസ് അഡോൾഫ് എഡ്വാർഡ് ഡ്രിയെഷ് (1867- 1941)

3448ef1d-d449-4d55-9433-8921645d7d15

സാഹിത്യത്തെ സാമൂഹിക പശ്ചാത്തലത്തിൽ വിലയിരുത്തണമെന്ന ആശയ ഗതിയുടെ  മുഖ്യ വക്താക്കളിലൊരാളും, മാർക്സിസ്റ്റ് നിരൂപണ ശൈലിയെ പിന്തുണക്കുകയും, ഭാരതീയ കാവ്യ ശാസ്ത്രഗ്രന്ഥങ്ങളെ മാർക്സിയൻ സൗന്ദര്യ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിയ്ക്കുകയും ചെയ്ത മലയാള ഭാഷാ പണ്ഡിതനും നിരൂപകനും ആയിരുന്ന കെ. എൻ. എഴുത്തച്ഛൻ (1911 മെയ് 21 -1981 ഒക്ടോബർ28),

നോവലിസ്റ്റും നാടകകൃത്തും. കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ നായകനുമായിരുന്ന ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദ പിഷാരോടി  (ഓഗസ്റ്റ് 26, 1914 - ഒക്ടോബർ 28, 1976),

918b1d5b-73fe-4c60-b089-b8a3d2f7bd6b

ഒന്നും രണ്ടും കേരളാ നിയമസഭയിൽ   കായംകുളം നിയോജക മണ്ഡലത്തിൽ   നിന്നും കമ്മ്യൂണിസ്റ്റ്    പ്രതിനിധിയായി നിയമസഭയിലെത്തുകയും ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആകുകയും ചെയ്ത  കെ.ഒ.അയിഷാ ബായി(25 ഒക്ടോബർ 1926 - 28 ഒക്ടോബർ 2005),

അടിയന്തരാവസ്ഥ കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ച കവിയും ആകാശവാണി കോഴിക്കോട്‌ പ്രോഗ്രാം എക്‌സിക്യൂട്ടീവുമായിരുന്ന പി ഉദയഭാനു (1956- 2008 ഒക്ടോബർ  28),  

646b25a5-7090-4beb-adf3-7645e0b3ff4f

പ്രശസ്ത സാമുഹ്യ മനശാസ്ത്രജ്ഞയും, സ്റ്റാഫോര്‍ഡ് സര്‍വകലാശാല   പ്രഫസറുമായിരുന്ന രക്താർബുദത്തിനു ചികിത്സ തേടി ലോകം എമ്പാടും  കോശ ദാതാക്കളെ കണ്ടെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട് അകാലത്തിൽ മൃത്യു വരിച്ച നളിനി അമ്പാടി (മാർച്ച് 20, 1959 – ഒക്റ്റോമ്പർ 28, 2013) ,

പിതാവായ അക്ബറുടെ മരണത്തിന് 8 ദിവസങ്ങൾക്കു ശേഷം സലീം ബലപ്രയോഗ ത്തിലൂടെ അധികാരം പിടിച്ചെടുത്ത മുഗൾ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തി ജഹാംഗീർ(1569 ഓഗസ്റ്റ് 31 – 1627 ഒക്ടോബർ 28),

596efb92-5a60-4f9d-817a-85b8eb31ffbe

ഒരു ബംഗാളി സാഹിത്യകാരനായിരുന്നു അന്നദാ ശങ്കർ റായ് (1904 – ഒക്ടോബർ 28, 2002).

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓഫ് സ്പിൻ ബൌളറും പിൽക്കാലത്ത് ബി.സി.സി.ഐ സെക്രട്ടറിയും, മുൻ പാകിസ്താനി ക്യാപ്റ്റനായിരുന്ന ആസിഫ് ഇക്ബാലിന്റെ അമ്മാവനും, സാനിയ മിർസയുടെ മുൻ തലമുറക്കാരനും ആയിരുന്ന ഗുലാം അഹമ്മദ്(1922 ജൂലൈ 4 - 1998 ഒക്ടോബർ 28),

873527d4-9fe0-46c7-9f1f-f3ba06cce512

ചാൾസ് I-ന്റെ കൊട്ടാരത്തിൽ ആസ്ഥാന ഛായാചിത്രകാരനായി പ്രവർത്തിച്ചിരുന്ന വില്യം ഡോബ്സൻ (1611 ഫെബ്രുവരി 24 – 1646ഒക്ടോബർ 28),

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇംഗ്ലീഷ് ദാർശനികനായിരുന്നു ജോൺ ലോക്ക് (ഓഗസ്റ്റ് 29 1632 - ഒക്ടോബർ 28 1704)

aa35c27c-7eeb-445f-b56b-39d595f2b8ed

മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടിയ  അമേരിക്കൻ നടിയായിരുന്ന ആലിസ് ബ്രേഡി, ( നവംബർ 2, 1892 - ഒക്ടോബർ 28, 1939 )

ഋഗ്വേദത്തിന്റെ സംസ്കൃത വ്യാഖ്യാനവും പഠനങ്ങളും നടത്തി പാശ്ചാത്യലോകത്ത് പൌരസ്ത്യ തത്ത്വചിന്തയെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് തുടക്കമിട്ട ലോകപ്രശസ്തനായ ഭാഷാതത്ത്വജ്ഞനും, പൗരസ്ത്യപൈതൃക ഗവേഷകനുമായിരുന്ന മാക്സ് മുള്ളർ എന്നറിയപ്പെട്ടിരുന്ന ജർമൻകാരനായിരുന്ന ഫ്രീഡ്റിക് മാക്സ് മുള്ളർ ( ഡിസംബർ 6 1823- ഒക്ടോബർ 28, 1900),

a12ba380-a7e9-417e-ac54-fc69d5903909

ഒരു അമേരിക്കൻ ജൈവശാസ്ത്രജ്ഞയായിരുന്ന അമേരിക്കൻ ഐക്യനാടുകളിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ കറുത്ത അമേരിക്കൻ വനിതയായിരുന്നു രസതന്ത്രത്തിൽ മേരി മേനാർഡ് ഡാലി (ഏപ്രിൽ 16, 1921 - ഒക്ടോബർ 28, 2003)

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1492 - കൊളംബസ് ക്യൂബ കണ്ടു പിടിക്കുന്നു, juana എന്ന പേരിൽ സ്പെയിനിന് കൈമാറുന്നു.

1848 - സ്പെയിനിലെ ആദ്യത്തെ റെയിൽ റോഡ് ബാഴ്സിലോണക്കും മറ്റാറോയ്ക്കുമിടയിൽ പ്രവർത്തനമാരംഭിച്ചു.

64289444-3116-4c9c-b3ad-1325d8528838

1859 - സ്പെയിൻ   മൊറോക്കോ യ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

1863 - പതിനാറു രാജ്യങ്ങൾ   ജനീവയിൽ  സമ്മേളിച്ച് റെഡ് ക്രോസ് സ്ഥാപിക്കാൻ തീരുമാനമെടുത്തു.

1868 - തോമസ് ആൽ‌വ എഡിസൺ തന്റെ ആദ്യ പേറ്റന്റ്റിന്‌ (വൈദ്യുത വോട്ടിങ്ങ് യന്ത്രം) അപേക്ഷിച്ചു.

c042677d-0b05-41e1-be09-142de48d84e1

1886 - USA യിലെ 'statue of liberty' പ്രസിഡണ്ട് Grover Devland രാഷ്ട്രത്തിന് സമർപ്പിച്ചു.

1900 - അഞ്ചുമാസം നിണ്ട പാരിസ് ഒളിമ്പിക്സിന് സമാപനം.

1913 - എൽ സാൽവഡോറിൽ വെള്ളപ്പൊക്കം; ആയിരങ്ങൾ മരണമടഞ്ഞു.

d2fd586f-3c0e-4d4d-aff3-5d69ef631910

1914 - അമേരിക്കയുടെ ജോർജ്ജ് ഈസ്റ്റ്മാൻ കളർ ഫോട്ടോഗ്രാഫി പ്രക്രിയയുടെ കണ്ടെത്തൽ പ്രഖ്യാപിച്ചു.

1918 - ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് ചെക്കോസ്ലോവാക്യ സ്വതന്ത്രമായി.

1922 - ഇറ്റാലിയൻ ഫാസിസ്റ്റുകൾ ബെനിറ്റോ മുസ്സോളിനിയുടെ നേതൃത്വത്തിൽ റോമിലേക്കു മാർച്ച് നടത്തി അധികാരം പിടിച്ചെടുത്തു.
ഇറ്റലിയിലെ രാജാവായിരുന്ന വിക്ടർ ഇമ്മാനുവൽ മൂന്നാമൻ ബെനിറ്റോ മുസ്സോളിനിയെ പ്രധാനമന്ത്രിയാക്കി.

1923 - ഓട്ടോമാൻ സാമ്രാജ്യം ഇല്ലാതായതോടെ ടർക്കി റിപ്പബ്ലിക്കായി.

1938 - പതിനേഴായിര ത്തോളം ഹോളണ്ട് കാരായ ജൂതൻമാരെ നാസി ജർമനി തിരിച്ചയച്ചു.

d0aec879-5bf3-4206-9e53-c619c932792d

1948 - സ്വിറ്റ്‌സർലൻഡുകാരൻ പോൾ മുള്ളർ രസതന്ത്രത്തിലുള്ള നോബൽ സമ്മാനത്തിന് അർഹനായി.

1960 - അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ്‌വില്ലിൽ കാഷ്യസ് ക്ലേ (മുഹമ്മദ് അലി) തന്റെ ആദ്യ പ്രഫഷണൽ ബോക്സിങ്ങ് മൽസരം ജയിച്ചു.

cc15cf05-09b5-4249-94bc-272dc55bf452

1969 - ആദ്യത്തെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധം അർപാനെറ്റിൽ സാധ്യമായി.

1969 - ഇന്ത്യയിലെ ആദ്യ ആണവ വൈദ്യുത നിലയമായ മഹാരാഷ്ട്രയിലെ താരാപൂർ രാഷ്ട്രത്തിന് സമർപ്പിച്ചു.

1972 - എയർബസ് എ300 ആദ്യത്തെ പറക്കൽ നടത്തി.

c50731fc-6b0b-4715-8ae8-64e101e4eead

1983 - ടർക്കിയിൽ ഭൂകമ്പം - 1300 മരണം.

1995 - അസർബൈജാൻ മെട്രോ റെയിൽ തീപിടുത്തം, നിരവധി മരണം.

1999 - ഒറീസ്സയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് 9615 ൽ‌പ്പരം പേരുടെ അന്തകനാകുന്നു. ആയിരങ്ങൾ ഭവനരഹിതരായി.

2000 - പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു വിരമിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്നു.

d15aa17a-02b8-4570-b234-0cd0c4508c89

2005 - ഡെൽഹിയിൽ ബോംബ് സ്ഫോടനം, 60 മരണം.

2007 - ക്രിസ്റ്റീന ഫർണാണ്ടസ് ഡിക്ച്ച്നർ അർജന്റീനയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിതാ പ്രസിഡണ്ടായി.  തെരഞ്ഞുപ്പിലൂടെയല്ലാതെ നേരത്തെ 1974 ജൂലൈ 1ന് ഇസബൽ മാർട്ടിനസ് പ്രസിഡണ്ടായിരുന്നു.

2012 - അയർലണ്ടിലെ അബോർട്ടർ നിയമത്തിലെ പ്രതിസന്ധികൾ മൂലം ജിവൻ നഷ്ടപ്പെടാനിടായ ഇന്ത്യൻ ഡന്റിസ്റ്റ് സവിതാ ഹാലപ്പവർ ചരമമടഞ്ഞു .

fd85f49d-4d09-4a7c-8f9e-26ea71dc2c87

2015-  ലോക ആരോഗ്യ സംഘടന എച്ച്ഐവിക്കൊപ്പം ക്ഷയരോഗത്തെയും ലോകത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധികളുടെ പട്ടികയിൽ ഉൾപ്പെടുത്തി, 2014-ൽ 1.2 ദശലക്ഷം പേർ മരിച്ചു.

2019 - ബ്രെക്സിറ്റ് 2020 ജനുവരി 31 വരെ നീട്ടാൻ EU സമ്മതിച്ചു.

2021-  ചോർന്ന ആന്തരിക രേഖകളുടെ പേരിൽ പൊതുജനങ്ങളുടെ പരിശോധന വർദ്ധിച്ച സാഹചര്യത്തിൽ, ഫേസ്ബുക്ക് അതിന്റെ കോർപ്പറേറ്റ് പേര് മെറ്റ എന്നാക്കി മാറ്റുമെന്ന് മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചു.

2024 യുകെയിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക് രേഖപ്പെടുത്തി -

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment