/sathyam/media/media_files/2025/06/04/fWWC3cwRvOYxYq2x8mVy.jpg)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
എടവം 21
ഉത്രം/ നവമി
2025 ജൂൺ 4,
ബുധൻ
ഇന്ന് ;
* ലോക അസിസ്റ്റീവ് ടെക്നോളജി ദിനം! [ World Day for Assistive Technology; അസിസ്റ്റീവ് ടെക്നോളജി (എടി) എന്നാൽ വൈകല്യമുള്ളവരെ പഠിക്കുക, അഥവാ അവർക്കു വേണ്ടി ജോലി ചെയ്യുവാനും, അവർക്കു വേണ്ടി ജീവിക്കുവാനും അവരെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങളും സംവിധാനങ്ങളും ഉപകരണങ്ങളും ഉണ്ടാക്കുന്നതിനും രൂപകല്പന ചെയ്യുന്നതിനും വേണ്ടി പ്രവർത്തിയ്ക്കുന്നവരും, അവരുടെ പ്രവർത്തനങ്ങളും പ്രവർത്തന ഫലവുമടങ്ങിയ സാങ്കേതിക വിദ്യയാണ്. ഈ സാങ്കേതിക വിദ്യകളിൽ ബ്രെയിൽ, സ്‌ക്രീൻ റീഡിംഗ് സോഫ്‌റ്റ്‌വെയർ, ടെക്‌സ്‌റ്റ്-ടു-സ്പീച്ച്, തുടങ്ങി വലിയ പ്രിൻ്റ് മെറ്റീരിയലുകൾ, ശ്രവണസഹായികൾ, റീഡിംഗ് ഗൈഡുകൾ എന്നിവയും ഉൾപ്പെടും. ഇത്തരം കാര്യങ്ങളെക്കുറിച്ചറിയുവാനും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിയ്ക്കുന്നവരെ ആദരിയ്ക്കാനുമാണ് ഈ ദിനം, ഈ ദിനാചരണം. ]/sathyam/media/media_files/2025/06/04/8a18fe0d-7c13-434a-8737-2a11ed8681f4-923704.jpg)
* ആക്രമണങ്ങൾക്ക് ഇരയായ നിഷ്കളങ്ക കുട്ടികളുടെ അന്താരാഷ്ട്ര ദിനം.! [International Day of Innocent Children Victims of Attacks.; ആക്രമണങ്ങൾക്ക് ഇരയാവുന്ന നിഷ്കളങ്ക ബാല്യത്തെ ചേർത്തു നിർത്തി ആശ്വസിപ്പിയ്ക്കാനും അവരെ ആക്രമിച്ച ആക്രമണകാരികളെ നിയമത്തിൻ്റെ മുന്നിലെത്തിച്ച് കർശനമായ ശിക്ഷ വാങ്ങിച്ചു കൊടുക്കാനും വേണ്ടി പ്രയത്നിയ്ക്കുവാനും അപ്രകാരം പ്രയത്നിയ്ക്കുന്നവരെ ആദരിയ്ക്കാനും ഒരു ദിനം.]/sathyam/media/media_files/2025/06/04/06dbcb99-812e-49f3-8648-93ce9144838b-437265.jpg)
*ഗ്ലോബൽ റണ്ണിംഗ് ഡേ![ആഗോള കൂട്ടയോട്ട ദിനം!സ്വന്തം ആരോഗ്യ ആവശ്യത്തിനും അന്യൻ്റെ സമൂഹത്തിൻ്റെ അടിയന്തിരാവശ്യങ്ങൾക്ക് അടിയന്തിര ശ്രദ്ധ കിട്ടുന്നതിനും വേണ്ടി ഒരു കൂട്ടം ആളുകൾ സ്വന്തം തെരുവിലിറങ്ങി ഓടുന്നതിന് ഒരു ദിവസം.]
* അന്താരാഷ്ട്ര കോർഗി ദിനം/sathyam/media/media_files/2025/06/04/6e8d9458-788d-44c2-82e0-de1fa9178813-468236.jpg)
എല്ലാത്തരം കാരണങ്ങളാലും കോർഗിസ് ജനപ്രിയരും ശാന്തരമായ, ജീവികളാണ്. അവ മനുഷ്യരുമായി കളിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നു, അതിൻ്റെ യജമാനൻ മോശം മാനസികാവസ്ഥയിലാണെങ്കിൽ പോലും അവയ്ക്ക് തൻ്റെ യജമാനനെ എങ്ങനെ സന്തോഷിപ്പിക്കണമെന്ന് നന്നായി അറിയാം യജമാനൻ്റെ മുഖത്ത് ഒരു നല്ല പുഞ്ചിരി വിടരുന്നത് കാണുന്നതുവരെ അവ യജമാനനെ ശല്യപ്പെടുത്തിക്കൊണ്ടെ ഇരിയ്ക്കം അത്രമാത്രം കുട്ടിത്തമുള്ള യജമാനസ്നേഹിയായ ഈ നായ വർഗ്ഗത്തെ ആദരിയ്ക്കാനും ഒരു ദിനം.]/sathyam/media/media_files/2025/06/04/10a3a94d-a172-4402-b384-a828575ca76c-831484.jpg)
* ഫ്രാൻസ് ; ദേശീയ കോണിയാക് ദിനം! [ National Cognac Day ; ഫ്രാൻസിലെ ഒരു പ്രത്യേക പ്രദേശത്ത് വളരുന്ന മുന്തിരിയിൽ നിന്ന് നിർമ്മിയ്ക്കുന്ന കോണിയാക് എന്ന വൈനിനും ഒരു ദിനം ഇത് യഥാർത്ഥത്തിൽ ബ്രാണ്ടിയുടെ തന്നെ ഒരു ഉന്നത രൂപമായാണ് കരുതപ്പെടുന്നത്. ]
USA ;
* ദേശീയ സുരക്ഷിതത്വ ദിനം/sathyam/media/media_files/2025/06/04/27f3222d-9e51-4e2b-8988-df6b5e5cfd2e-869573.jpg)
ഇത്തരത്തിൽ അരക്ഷിതരായ ഈ കമ്മ്യൂണിറ്റികളുടെയും കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടി സർക്കാർ മുൻകൈ എടുത്ത് ചെയ്യുന്ന നടപടിയുടെ ഭാഗമായാണ് ഈ ദേശീയ സുരക്ഷിതത്വ ദിനം അമേരിയ്ക്കയിൽ ആചരിയ്ക്കുന്നത്.]
* അദൃശ്യ ദിനം ! [ Invisible day ; ഒരു ബന്ധിത ലോകത്തിൻ്റെ ആവശ്യങ്ങളാൽ നമുക്കെല്ലാവർക്കും അൽപ്പം അദൃശ്യമോ അമിതഭാരമോ അനുഭവപ്പെടുന്ന നിമിഷങ്ങളെ അംഗീകരിച്ചുകൊണ്ട്, നമ്മുടെ ദൈനംദിന പ്രശ്‌നങ്ങളിൽ നിന്ന് പിന്മാറാനും ഏകാന്തതയിൽ ആശ്വാസം കണ്ടെത്താനും നമ്മെ ക്ഷണിക്കുന്ന ഒരു ദിവസമാണിത്.]
/sathyam/media/media_files/2025/06/04/0ecdc0cb-2628-49e0-a828-2ab15717bd01-203602.jpg)
* ദേശീയ ക്രിസ്ത്യൻ ടി-ഷർട്ട് ദിനം ! [ National Christian T-Shirt Day ; ക്രിസ്ത്യൻ സന്ദേശങ്ങളുള്ള ടി-ഷർട്ടുകൾ ധരിക്കുന്നതിന് ഒരു ദിനം. ഈ പാരമ്പര്യം ഒരു ഫാഷൻ മാത്രമല്ല. ക്രിസ്ത്യാനികൾക്കിടയിലെ വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും ധീരമായ പ്രസ്താവനകൂടിയാണ്.]/sathyam/media/media_files/2025/06/04/59a23c56-4db7-427f-8c63-116a308a9db4-285300.jpg)
* ദേശീയ ഓൾഡ് മെയ്ഡ്സ് ഡേ ![ National Old Maids Day ; ഈ ദിവസം വിവാഹപ്രായമായി കണക്കാക്കപ്പെട്ടിരുന്നവരിൽ ഇന്നും അവിവാഹിതരായി തുടരുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയുകയും സാമൂഹിക സമ്മർദ്ദങ്ങൾക്കെതിരായ അവരുടെ പ്രതിരോധശേഷി, സംഭാവനകൾ, അസ്തിത്വം എന്നിവ ആദരിയ്ക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിന് ഒരു ദിനം.]
* ഷോപ്പിംഗ് കാർട്ട് ഡേ /Shopping Cart Day! [ ഓരോ ദിവസവും ഓരോന്നായി വാങ്ങിക്കൂട്ടുന്നവരുടെയും ഉപഭോക്താക്കളുടെയും ജീവിതത്തിലേക്ക് ഷോപ്പിംഗ് കാർട്ടുകൾ കൊണ്ടുവരുന്ന സൌകര്യങ്ങളെ കുറിച്ച് അറിയാനും അനുഭവിയ്ക്കാനുമുള്ള ഒരു ചെറിയ അവസരമാണ് ഈ ദിനാചരണം.]/sathyam/media/media_files/2025/06/04/784d8d81-1e64-41ba-914c-9427719d71ad-532298.jpg)
* National Hug Your Cat Day![ പൂച്ചയെ കെട്ടിപ്പിടിക്കുന്നതിന് ഒരു ദിനം.]
* National Cheese Day ![ചീസിന്റെ വലിയ ആരാധകരായവർക്ക്, ഈ ദിവസം അത് എത്ര വേണമെങ്കിലും ചീസ് കഴിക്കാൻ പറ്റിയ അവസരം നൽകുന്നതിന് ഒരു ദിനം]/sathyam/media/media_files/2025/06/04/81a66754-d637-4c51-8365-7be418e3a438-288777.jpg)
*ഫിൻലാൻഡ്: കാൾ ഗുസ്റ്റാഫ് ന്റെ ജന്മദിനം!
*ഫിന്നിഷ് പ്രതിരോധ സൈന്യത്തിന്റെ പതാക ദിനം !
*ടോൻഗ: സ്വാതന്ത്ര്യ ദിനം !
*എസ്റ്റോണിയ: പതാക ദിനം !
*ഹങ്കറി: ദേശീയ ഏകത ദിനം!
ഇന്നത്തെ മൊഴിമുത്ത്
**********
/sathyam/media/media_files/2025/06/04/4619dec6-ee57-49af-99a9-9ebb5e6c570a-608803.jpg)
"ഒരിക്കലും പ്രണയിക്കാതിരിക്കുന്നതിനേക്കാൾ നല്ലത് പ്രണയിച്ച് തോറ്റുപോകുന്നതാണ്. "
[-ആൽഫ്രഡ് ലോർഡ് ടെന്നിസൺ ]
*************
ഇന്നത്തെ പിറന്നാളുകാർ
*********
ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയും അനിൽ ധിരുബായി അംബാനി ഗ്രൂപ്പ് എന്ന കമ്പയിലെ പ്രധാന ഓഹരി പങ്കാളിത്തവും ചെയർമാൻ സ്ഥാനവും വഹിക്കുന്ന അനിൽ അംബാനിയുടെയും( 1959),/sathyam/media/media_files/2025/06/04/3634cb25-498f-41eb-8214-7081164f495b-272704.jpg)
കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാവും മുൻ രാജ്യസഭ അംഗവും മുൻ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രിയുമായിരുന്ന വയലാർ രവി (1937)യുടേയും,
കോൺഗ്രസ് നേതാവും മുൻകേന്ദ്ര തൊഴിൽ സഹമന്ത്രിയും, ലോകസഭാംഗവുമായ കൊടിക്കുന്നിൽ സുരേഷിന്റെയും (1962),
/sathyam/media/media_files/2025/06/04/5288bde0-03cc-4605-a940-c9bfab33e96e-825304.jpg)
നാടക രചനക്കുള്ള സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ചിട്ടുള്ള പ്രമുഖ നാടക രചയിതാവും സംവിധായകനും എഴുത്തുകാരനുമായ ജി. മണിലാലിന്റെയും (1954),
മുൻ ആൾ ഇൻഡ്യ തൃണമുൽ കോൺഗ്രസ്സ് നേതാവും മുൻ ഇൻഡ്യൻ റെയിൽവെ വകുപ്പു മന്ത്രിയും മുൻ എംപിയും ഇപ്പോൾ ബി ജെ പി അംഗവുമായ ദിനേഷ് ത്രിവേദിയുടെയും (1950),/sathyam/media/media_files/2025/06/04/87c7ab06-b8a8-43d4-bb5a-8131b92290a5-499666.jpg)
'പരുത്തിവീരൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച പാലക്കാട്ടുകാരി, ബോളിവുഡ് നടി വിദ്യ ബാലന്‍ ബന്ധുവും കൂടിയായ തെന്നിന്ത്യൻ നടി പ്രിയാമണി എന്ന പ്രിയാമണി വാസുദേവ് മണി അയ്യരുടെയും(1984),
മുൻ വോളിബോൾതാരവും തമിഴ്, തെലുങ്ക്, മലയാളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത പ്രശസ്ത ചലച്ചിത്ര - ടെലിവിഷന്‍ നടിയും പിന്നീട് സ്വാമി നിത്യാനന്ദയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് നിത്യാനന്ദമയി എന്ന പേരും സ്വീകരിക്കുകയും ചെയ്ത രഞ്ജിതയുടേയും(1975),/sathyam/media/media_files/2025/06/04/964beeae-2a78-4797-b929-5ee606fbdfa2-248394.jpg)
ഒരു ഇന്ത്യൻ ചലച്ചിത്ര, സ്റ്റേജ് നടനും ഹാസ്യനടനും. നിരവധി മറാത്തി ഭാഷാ സിനിമകളിലും സ്റ്റേജ് നാടകങ്ങളിലും പ്രധാന വേഷങ്ങളിലും ഹിന്ദി ഭാഷാ സിനിമകളിലും ടിവി സീരിയലുകളിലും സഹകഥാപാത്രങ്ങളായും അദ്ദേഹം പ്രത്യക്ഷപ്പെട്ട അശോക് സരഫിൻ്റെയും(1947),
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് അനിൽ കുമാർ ശാസ്ത്രിയുടെയും ( 1948) /sathyam/media/media_files/2025/06/04/28919468-3dfc-49f9-8802-cd8e7a268f85-851712.jpg)
അദ്ധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വാണിദാസ് എളയാവൂരിന്റെയും (1935) ജന്മദിനം!
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ !!
**********
എസ് പി ബാലസുബ്രഹ്മണ്യം ജ.(1946-2020)
മങ്കട രവിവർമ്മ ജ. (1926-2010)
ഭായി പുരൺ സിംഗ് ജ. (1904-1992)
നൂതൻ ജ. (1936-1991)
ഷെഫ് ജേക്കബ് ജ. (1974-2012)
മിലോവൻ ജിലാസ് ജ. (1911-1995)/sathyam/media/media_files/2025/06/04/9354af4d-a599-45c2-8e7a-c3765fcc6ae3-159117.jpg)
അവൾ, ഓളവും തീരവും എന്നീ ചിത്രങ്ങൾക്കും ജി അരവിന്ദന്റെ ഉത്തരായനത്തിനും , അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം , കൊടിയേറ്റം , എലിപ്പത്തായം, മുഖാമുഖം, അനന്തരം,മതിലുകൾ, വിധേയൻ , നിഴൽക്കുത്ത്, കഥാപുരുഷൻ എന്നീ സിനിമകൾക്ക് ഛായാഗ്രാഹകനും നോക്കുകുത്തി എന്ന സിനിമയുടെ സംവിധായകനും ആയിരുന്ന മലയാളചലച്ചിത്രരംഗത്തെ ഛായാഗ്രാഹകനായ മങ്കട രവിവർമ്മ എന്ന എം.സി. രവിവർമ്മ രാജ.(1926 ജൂൺ 4 - 2010 നവംബർ 22)/sathyam/media/media_files/2025/06/04/87714151-1ffc-46de-bbc4-5c3ed4b96e66-799081.jpg)
എഴുത്തുകാരനും, പ്രസാധകനും, ജീവകാരുണ്യ പ്രവർത്തകനും, പരിസ്തിതി പ്രവർത്തകനുമായരുന്ന ഭായി പുരൺ സിംഗ്(ജൂൺ 4, 1904 – ആഗസ്ത് 5, 1992),
ശോഭന സമർത്ഥിന്റെ മകളും 1952 ൽ മിസ്സ്. ഇന്ത്യയും, അഞ്ചു തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്ത ബോളിവുഡ് ചലച്ചിത്ര മേഖലയിലെ നടി നൂതൻ(ജൂൺ 4, 1936 - ഫെബ്രുവരി 21, 1991),
/sathyam/media/media_files/2025/06/04/48216e2a-782f-4e3d-b10a-4b3efe4347d2-882225.jpg)
ഗായകനും നടനും സംഗീത സംവിധായകനും നിർമ്മാതാവുമായിരുന്ന എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം ( 4 ജൂൺ.1946 - 25 സെപ്റ്റംബർ 2020)
24 മണിക്കുർ 5 മിനുട്ട് തുടരെ പാചകം ചെയ്ത് ഏറ്റവും ദീർഘമായ ബാർബ ക്യൂ കുക്കിങ്ങ് മാരത്തോൺ നടത്തി ഗിന്നിസ് ബുക്കിൽ കയറിയ ഷെഫ് ജേക്കബ് എന്ന് അറിയപ്പെട്ടിരുന്ന ജേക്കബ് സഹായകുമാർ അരുൺ (4 ജൂൺ 1974 – 4 നവംബർ 2012),
/sathyam/media/media_files/2025/06/04/cda25b6b-e9be-47c3-ac55-ec94f3b256b6-322743.jpg)
യുഗോസ്ലാവിയയിലെ മുൻ കമ്യൂണിസ്റ്റു നേതാവായിരുന്ന മിലോവൻ ഡിജിലാസ് (മിലോവൻ ജിലാസ് എന്നാണ്, യുഗോസ്ലാവിയൻ ഉച്ചാരണം ) ( 1911 ജൂൺ 4 - 1995 ഏപ്രിൽ 20)
********
ഇന്നത്തെ സ്മരണ !!
********
ബി.ആർ. പി ഭാസ്കർ (1932-2024)
ടി കെ ജി നായര്‍ മ. (1928-1992 )
സുരാസു മ. ( -1995)
(ബാലഗോപാലക്കുറുപ്പ്)
മുണ്ടൂർ കൃഷ്ണൻകുട്ടി മ. (1935-2005 ).
അഡ്വ എം. കൃഷ്ണന്‍കുട്ടി മ.(1929-2009)
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ മ. (1932-2010)
ദീപേന്ദ്ര ബീർ ബിക്രം ഷാ മ. (1971-2001)
ജിയോവാനി കാസനോവ മ. (1725-1798)
നിക്കോളോയ് അബിൽഡ്‌ഗാർഡ് മ. (1743-1809)
ജോർജ് ലൂക്കാച്ച് മ. (1885 -1971)
/sathyam/media/media_files/2025/06/04/b6319b16-e31f-4be5-8c3e-7f53bb1cf105-530781.jpg)
കേരളത്തിലെ മുതിർന്ന ഒരു മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ (12 മാർച്ച് 12 1932-4 ജൂൺ 2024 ).
മലയാള പത്രപ്രവര്‍ത്തന രംഗത്ത്, സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ ഒരു സവ്യസാചി കണക്കെ നിറഞ്ഞു നിൽക്കുകയും, കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രസിഡന്റും, കേരള പ്രസ്സ് അക്കാദമിയുടെ ചെയര്‍മാനും, മരണം വരെ പത്രപ്രവര്‍ത്തനം എന്ന അപൂര്‍വ ഭാഗ്യം സിദ്ധിച്ച പ്രതിഭാശാലിയും, ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഇംഗ്ളീഷ് കൃതിയുടെ പരിഭാഷയായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന കൃതി അടക്കം ചില പുസ്തകങ്ങളും വിവർത്തനങ്ങളും രചിച്ച, അടുപ്പമുള്ളവരും ഉറ്റവരും ഉണ്ണ്യേട്ടന്‍ എന്നു വിളിച്ചിരുന്ന, ടി കെ ജി നായർ (1928 ജൂണ്‍ 15 -1992 ജൂണ്‍ 4)
/sathyam/media/media_files/2025/06/04/d33e98a2-1370-44e6-abee-cafcabb630c4-182810.jpg)
നാടകരംഗത്തും ചലച്ചിത്ര രംഗത്തും ഒരുപോലെ തിളങ്ങി നിന്ന ഒരു കലാകാരനും,കവിതയും നാടകവും സമന്വയിപ്പിച്ച് മൊഴിയാട്ടം എന്നൊരു കലാരൂപത്തിനു രൂപം നൽകുകയും ചെയ്ത നടനും, സംവിധായകനും, കവിയുമൊക്കെയായിരുന്ന. ബാല ഗോപാലക്കുറുപ്പെന്ന സുരാസു ( -1995 ജൂണ്‍ 4)
മാതുവിന്റെ കൃഷ്ണതണുപ്പ് , ഏകാകി, മനസ്സ് എന്ന ഭാരം, ആശ്വാസത്തിന്റെ മന്ത്രച്ചരട്, മൂന്നാമതൊരാൾ നിലാപ്പിശുക്കുള്ള രാത്രിയിൽ, എന്നെ വെറുതെ വിട്ടാലും തുടങ്ങിയ കൃതികൾ രചിക്കുകയും, ചില ടി.വി.സീരിയുകളിലും അഭിനയിക്കുകയും , കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന "സഖി" വാരികയുടെ പത്രാധിപരാകുകയും ചെയ്ത മലയാള ചെറുകഥാകൃത്ത് മുണ്ടൂർ കൃഷ്ണൻകുട്ടി (1935 ജൂലൈ 17 - 2005 ജൂൺ 4)./sathyam/media/media_files/2025/06/04/a41f9150-c984-4d55-a11e-baf14ae42cc3-789093.jpg)
സാഹിത്യകാരനുംഅഭിഭാഷകനുമായിരുന്ന അഡ്വ എം. കൃഷ്ണന്‍കുട്ടി (മാർച്ച് 10, 1929 - ജൂൺ 4, 2009)
ലോകസിനിമയുടെ ചരിത്രം, ചലച്ചിത്രനിർമ്മാണം കേരളത്തിൽ, സിനിമാ കണ്ടുപിടുത്തങ്ങളുടെ കഥ, സിനിമാക്കാരും പാട്ടുകാരും,ഓണത്തിന്റെ ചരിത്രം,മറക്കപ്പെട്ട വിപ്ലവകാരികൾ, ജെ.സി. ഡാനിയലിൻെറ ജീവിതകഥ തുടങ്ങിയ കൃതികൾ ഉൾപ്പെടെചലച്ചിത്രം, ചരിത്രം, ബാലസാഹിത്യം, നോവൽ, കഥകൾ, തൂലികാ ചിത്രങ്ങൾ, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി 77 പുസ്തകങ്ങളും രണ്ടായിരത്തിലേറെ ലേഖനങ്ങളും എഴുതുകയും, തിരക്കഥാകൃത്ത്, പ്രൊഡക്‌ഷൻ മേൽനോട്ടക്കാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ,ഫിലിം അവാർഡ് കമ്മറ്റി, ചലച്ചിത്രോപദേശക സമിതി, പൊതുമേഖലാഫിലിം സ്‌റ്റുഡിയോ ഉപദേശക കമ്മറ്റി തുടങ്ങിയവയിൽ അംഗവും ആയിരുന്ന മലയാളസിനിമാ ചരിത്രകാരനും ചലച്ചിത്രനിരൂപകനും പത്രപ്രവർത്തകനും ആയ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ (1932 ജൂൺ 5 - 2010 ജൂൺ 4),/sathyam/media/media_files/2025/06/04/d0939452-6fd0-46d4-8436-08f8d3483b7f-112104.jpg)
2001 ജൂൺ 1 മുതൽ 4 വരെ മൂന്ന് ദിവസം നേപ്പാളിലെ രാജാവായിരുന്നു. നേപ്പാളിലെ രാജകീയ കൂട്ടക്കൊല എന്നറിയപ്പെടുന്ന സംഭവത്തിൽ ജൂൺ 1 ന് തൻ്റെ പിതാവ് ബീരേന്ദ്ര രാജാവിനെയും അമ്മ ഐശ്വര്യ രാജ്ഞിയെയും ഇളയ സഹോദരനെയും സഹോദരിയെയും മറ്റ് അഞ്ച് രാജകുടുംബാംഗങ്ങളെയും തന്നെയും വെടിവച്ച ശേഷം കോമയിലായിലായി പിന്നീട് മരിച്ച ദീപേന്ദ്ര ബിർ ബിക്രം ഷാ ദേവ്( 27 ജൂൺ 1971 - 4 ജൂൺ 2001)
അതിരില്ലാത്ത സ്ത്രീലമ്പടതയുടെ പേരിൽ പ്രശസ്തനാകുകയും പേരു തന്നെ വശീകരണത്തിനു പര്യായമായി മാറുകയും, പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ സാമൂഹ്യജീവിതത്തെക്കുറിച്ച് അറിയാനുള്ള ഏറ്റവും ആധികാരികമായ സ്രോതസ്സുകളിലൊന്നായി കണക്കാക്കപ്പെടുന്ന ആത്മകഥയുടേയും സ്മരണകളുടേയും ചേരുവയായ "എന്റെ ജീവിതകഥ"(Histoire de ma vie) എഴുതിയ വെനീസുകാരനായ ഒരു രതി സാഹസികനും എഴുത്തുകാരനുമായിരുന്ന ജിയോവാനി യാക്കോപ്പോ കാസനോവ ( ഏപ്രിൽ 2, 1725 – ജൂൺ 4, 1798),/sathyam/media/media_files/2025/06/04/e683e98b-dcc7-45c6-927c-81cc226dbb7d-631715.jpg)
ഷേക്സ്പിയർ കൃതികളിലെ പല രംഗങ്ങളും വർണാഞ്ചിതമായ പല ചിത്രീകരണങ്ങൾക്ക് വിഷയമാക്കിയ ഒരു ഡാനിഷ് ചിത്രകാരനായിരുന്ന നിക്കോളോയ് അബ്രഹാം അബിൽഡ്‌ഗാർഡ് (1743 സെപ്റ്റംബർ 13-1809 ജൂൺ 4)
ഹംഗേറിയൻ തത്ത്വചിന്തകനും , പ്രമുഖനായ മാർക്സിസ്റ്റ് നിരൂപകനും ലാവണ്യശാസ്ത്രകാരനും പടിഞ്ഞാറൻ മാർക്സിസത്തിന്റെ പ്രധാനപ്രയോക്താക്കളിൽ ഒരാളും കുറച്ചുകാലം മാത്രം നീണ്ടുനിന്ന സോവിയറ്റ് ഹംഗറി റിപ്പബ്ലിക്കിൽ മന്ത്രിതുല്യമായ സ്ഥാനം വഹിക്കുകയും ചെയ്ത ജോർജ് ലൂക്കാച്ചിൻ(1885 ഏപ്രിൽ 13-1971 ജൂൺ 4) ,
/sathyam/media/media_files/2025/06/04/eb788044-d414-489a-a31c-d725d08a71de-286873.jpg)
ചരിത്രത്തിൽ ഇന്ന് …
********
ബി.സി.ഇ. 780 - ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണംചൈനയിൽ നിരീക്ഷിച്ചു.
1039 - ഹെൻറി മൂന്നാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായി സ്ഥാനമേറ്റു.
1944 - രണ്ടാം ലോകമഹായുദ്ധം: റോം സഖ്യകക്ഷികൾക്കു മുൻപാകെ കീഴടങ്ങി. കീഴടങ്ങിയ ആദ്യ അച്ചുതണ്ടു ശക്തി തലസ്ഥാമാണ് റോം./sathyam/media/media_files/2025/06/04/dd36377a-df36-4b70-9c73-5cf7a342193b-500609.jpg)
1962 - സി.ഐ.സി.സി ബുക്ക് ഹൗസ് (എറണാകുളം) ആരംഭം.
1989 - ടിയാൻമെൻ സ്ക്വയർ പ്രതിഷേധം ബീജിംഗിൽ പീപ്പിൾസ് ലിബറേഷൻ ആർമി അടിച്ചമർത്തപ്പെട്ടു , 241 നും 10,000 നും ഇടയിൽ മരിച്ചു (അനൗദ്യോഗിക കണക്ക്).
1989 - 1989 പോളിഷ് നിയമസഭാ തിരഞ്ഞെടുപ്പിൽ സോളിഡാരിറ്റിയുടെ വിജയം , കമ്മ്യൂണിസ്റ്റ് പോളിഷ് യുണൈറ്റഡ് വർക്കേഴ്സ് പാർട്ടി അധികാരത്തിന്റെ കുത്തക ഉപേക്ഷിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. കിഴക്കൻ യൂറോപ്പിൽ1989-ലെ വിപ്ലവങ്ങൾക്ക് ഇത് തുടക്കമിടുന്നു ./sathyam/media/media_files/2025/06/04/e45d0c04-7d87-4c2c-9aed-61d52fca22d3-401909.jpg)
1989 - ഉഫ ട്രെയിൻ ദുരന്തം : റഷ്യയിലെ ഉഫയ്ക്ക് സമീപം പ്രകൃതിവാതക സ്ഫോടനത്തിൽ 575 പേർ മരിച്ചു, പരസ്പരം കടന്നുപോകുന്ന രണ്ട് ട്രെയിനുകൾ ചോർന്നൊലിക്കുന്ന പൈപ്പ്ലൈനിന് സമീപം തീപ്പൊരി എറിഞ്ഞു.
1996 - ഏരിയൻ 5 ന്റെ ആദ്യ വിമാനം ഏകദേശം 37 സെക്കൻഡുകൾക്ക് ശേഷം പൊട്ടിത്തെറിച്ചു. അത് ഒരു ക്ലസ്റ്റർ ദൗത്യമായിരുന്നു .
1998 - ഒക്ലഹോമ സിറ്റി ബോംബാക്രമണത്തിൽ ടെറി നിക്കോൾസിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു .
2005 - കോവാസ്ന, ഹർഗിത, മ്യൂറെസ് എന്നിവിടങ്ങളിലെ റൊമാനിയക്കാരുടെ സിവിക് ഫോറം സ്ഥാപിതമായി. /sathyam/media/media_files/2025/06/04/eeb736ac-f0e5-414e-b343-e60b4148a33e-300527.jpg)
2005 - കറാച്ചിയിൽ മുഹമ്മദ് ജിന്നയെ ഒരു മതേതര വ്യക്തിയെന്നാണ് എൽ കെ അദ്വാനി വിശേഷിപ്പിച്ചത്.
2006 - മുൻ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവിയ മോണ്ടിനെഗ്രോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
2008 - ഹരിയാന സർക്കാർ കുടുംബ പെൻഷൻ്റെ ആനുകൂല്യം 25 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കും വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
2008 – ന്യൂയോർക്ക് സെനറ്റർ ഹിലരി ക്ലിൻ്റനെ പിന്തള്ളി ബരാക് ഒബാമ ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം നേടി.
/sathyam/media/media_files/2025/06/04/ed57fb45-228b-4e08-9c1b-ff1dfd596331-381948.jpg)
2010 - ഫാൽക്കൺ 9 ഫ്ലൈറ്റ് 1 എന്നത് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ആദ്യ വിമാനമാണ് , ഇത് കേപ് കനാവറൽ എയർഫോഴ്‌സ് സ്‌റ്റേഷൻ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40 ൽ നിന്ന് വിക്ഷേപിച്ചു .
,
2011 - മുതിർന്ന അൽ ഖ്വയ്ദ കമാൻഡർ ഇല്യാസ് കശ്മീരി വസീറിസ്ഥാനിലെ (പാകിസ്ഥാൻ) ഗോത്രമേഖലയിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു./sathyam/media/media_files/2025/06/04/fa6527c2-5125-422d-8e9c-aa58cc5b607c-321519.jpg)
2011 - സെൻട്രൽ ഇറാഖിലെ ഒരു പള്ളിയിലും ആശുപത്രിയിലും ബോംബ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു
2023 - ഡൂഡ സർക്കാരിനെതിരെ പോളണ്ടിൽ പ്രതിഷേധം ആരംഭിച്ചു .
2023 - വിർജീനിയയിലെ അഗസ്റ്റ കൗണ്ടിയിലെ മൈൻ ബാങ്ക് പർവതത്തിൽ സെസ്ന സൈറ്റേഷൻ V തകർന്ന് നാല് പേർ മരിച്ചു ./sathyam/media/media_files/2025/06/04/f49c75b4-ab7a-4f45-bb1d-bf2f708847f2-159770.jpg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us