ഇന്ന് ആ​ഗസ്റ്റ് 18, ദേശീയ ദമ്പതി ദിനം,  അഡ്വക്കറ്റ് സണ്ണി ജോസഫിൻ്റെയും നിര്‍മ്മല സീതാറാമന്റെയും അരുണ ഇറാനിയുടെയും ജന്മദിനം, റിഗ നഗരം സ്ഥാപിതമായതും മഹാത്മജിയുടെ പ്രഥമ കേരള സന്ദർശനം തുടങ്ങിയതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project august 18

.     ചരിത്രത്തിൽ ഇന്ന്, വർത്തമാനവും
.      ¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢

Advertisment

.                        ' JYOTHIRGAMAYA '
.                         °°°°°°°°°°°°°°°°°°°°°°°°
.                         🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201   
ചിങ്ങം 2
മകയിരം  / ദശമി
2025  ആഗസ്റ്റ് 18,
 തിങ്കൾ

ഇന്ന്;

ദേശീയ ദമ്പതി  ദിനം![National Couple’s Day][ ദമ്പതികൾക്കും ഒരു ദിനംപരസ്പരം ഒരു ബന്ധവുമില്ലാത്ത ഏതു നിമിഷവും വേർപെടാൻ സൗകര്യവുമുള്ള രണ്ട് വ്യക്തികൾ ഒരുമിച്ച് ചേരുമ്പോൾ ഉണ്ടാക്കപ്പെടുന്നതാണ് ഇന്നീ ലോകത്ത്  കാണപ്പെടുന്ന നാം ശക്തമെന്ന് പലപ്പോഴും കരുതുന്ന രക്തബന്ധമടക്കമുള്ള സകല ബന്ധങ്ങളും. അതാണി ദാമ്പത്യത്തിൻ്റെ ശക്തിയും സൗന്ദര്യവും. ഏത് വെല്ലുവിളിയെയും ഏത് സാഹസികതയെയും ഏത് പ്രണയ നിമിഷങ്ങളെയും അനുഭവിയ്ക്കാനും നേരിടാനും കഴിയുന്ന ഒരു അതുല്യമായ  ബന്ധം രണ്ടുപേർ തമ്മിൽ സൃഷ്ടിക്കപ്പെടുമ്പോൾ പുതിയൊരു ലോകം അവർക്കു മുന്നിൽ തുറക്കപ്പെടുന്നു. അതിനാൽ പരസ്പരം പ്രതിബദ്ധതയുള്ള ഇത്തരം ദമ്പതികളെ അനുസ്മരിയ്ക്കാനായി നമുക്ക് ഈ ഒരു ദിനം തിരഞ്ഞെടുക്കാം ] 

2b0aa632-8a46-4b85-8884-04c800229ab2

*ലോക സ്തനാർബുദ ഗവേഷണ  ദിനം![ലോക സ്തനാർബുദ ഗവേഷണ ദിനം ആരംഭിക്കുന്നത് വ്യക്തമായ ഒരു ദൗത്യത്തോടെയാണ്: ജീവൻ രക്ഷിക്കുന്ന ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് പിന്നിലുള്ള ആളുകളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.സ്തനാർബുദത്തെ മനസ്സിലാക്കാനും പരാജയപ്പെടുത്താനും പ്രവർത്തിക്കുന്ന ഗവേഷകർ, ഡോക്ടർമാർ, വക്താക്കൾ എന്നിവരിലേക്ക് ഈ വാർഷിക ദിനം ശ്രദ്ധ ക്ഷണിക്കുന്നു. ]

9c05d23c-db09-4ae4-b5e8-88675623dd18

  *ഹീലിയം ഡിസ്കവറി ഡേ ![ ഹീലിയം ആദ്യമായി കണ്ടെത്തിയ ദിവസമാണിന്ന്. 1868-ൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ പിയറി ജൂൾസ് സീസർ ജാൻസെൻ സൂര്യൻ്റെ ഘടനയെക്കുറിച്ച് പഠിക്കാനുള്ള പ്രതീക്ഷയിൽ സൂര്യഗ്രഹണം കാണാൻ വേണ്ടി ഇന്ത്യയിലെ ഗുണ്ടൂരിലേക്ക് പോയി. അവിടെ വച്ച് ഓഗസ്റ്റ് 18 ന്, ഒരു പ്രിസം ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിനിടയിൽ, സോഡിയം പോലെ കാണപ്പെടുന്ന ഒരു മഞ്ഞ വെളിച്ചം അദ്ദേഹം കണ്ടെത്തി, പക്ഷേ ആ വെളിച്ചത്തിന് ആ മൂലകത്തിൻ്റെ അതേ തരംഗദൈർഘ്യം ഇല്ലെന്ന് കണ്ടെത്തിയതിനാൽ അത് സോഡിയമല്ലെന്ന് തിരിച്ചറിഞ്ഞു.പിന്നീട് അതിനെക്കുറിച്ചുള്ള ദീർഘമായ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം അദ്ദേഹം കണ്ടെത്തിയത് പുതിയ ഒരു മൂലകമാണെന്നും അതിന് ഹീലിയം എന്നും പേരിട്ടു അങ്ങനെ ഈ ലോകത്തിനു മുന്നിൽ ഹീലിയം എന്ന ഒരു പുതിയ മൂലകം പ്രത്യക്ഷപ്പെട്ടതിൻ്റെ ഓർമ്മയ്ക്കായി ആഗസ്റ്റ് 18 ഹീലിയം ഡേ ആയി അനുസ്മരിയ്ക്കപ്പെടുന്നു ]

9bec0aea-fc2b-4877-b308-608c3d32809a

* അന്താരാഷ്ട്ര ഡെലിവറി ഡ്രൈവർമാരെ അനുസ്മരിയ്ക്കാൻ ഒരു  ദിനം ! *[ദീർഘനേരം ട്രാഫിക്കിൽ കുടുങ്ങിക്കിടന്ന് ജനങ്ങളിലേക്ക്  സാധനങ്ങൾ/മരുന്നുകൾ / ഇന്ധനങ്ങൾ എന്തിന് ആഹാരപദാർത്ഥങ്ങൾ വരെ എത്തിക്കുന്ന,ഡെലിവറി ഡ്രൈവർമാരെ അനുസ്മരിയ്ക്കുന്നതിന് ഒരു ദിനം. ] 

*ദേശീയ ഐസ്ക്രീം പൈ ഡേ ![National Ice Cream Pie Day )- സ്വാദിഷ്ടവും രുചികരവുമായ  ഐസ് ക്രീം ട്രീറ്റിനെ അനുസ്മരിയ്ക്കുന്നതിനും ആഘോഷിക്കുന്നതിനുമായാണ് ദേശീയ ഐസ്ക്രീം പൈ ദിനം ആചരിയ്ക്കുന്നത്]

*ദേശീയ ഫജിത  ദിനം ![ചൂടുള്ള കുരുമുളകും ഉള്ളിയും ചീഞ്ഞ രുചിയുള്ള മാംസവും കലർത്തി, എല്ലാം കൂടി ഒരു ചൂടുള്ള ടോർട്ടിലയിൽ പൊതിഞ്ഞ് - രുചികരമായ ഒരു ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിനായി ആഘോഷിക്കുന്നതാണി ദിനം ]

7ce0cbeb-c964-4faf-9e23-48ede6d2f50e

*ദേശീയ മോശം കവിതാ  ദിനം ![ National Bad Poetry Day-എല്ലാവർക്കും മികച്ച എഴുത്തുകാരനോ ഗാനരചയിതാവോ കവിയോ ആകാൻ കഴിയില്ല. എന്നിരുന്നാലും, അവരെ മോശക്കാരെന്നു കരുതി അതിൽ നിന്ന് പിന്തിരിപ്പിയ്ക്കാൻ ശ്രമിയ്ക്കരുത് എന്ന ഉദ്ദേശത്തോടെ അന്താരാഷ്ട തലത്തിൽ ആരംഭിച്ച ദിനമാണിന്ന് !

*സെറൻഡിപ്പിറ്റി ദിനം ![Serendipity Day- ജീവിതത്തിൽസംഭവിയ്ക്കുന്ന  നല്ലതുംചീത്തയുമായ എല്ലാ അപ്രതീക്ഷിതസംഭവങ്ങളും നമ്മെ പലപ്പോഴും നമ്മുടെ മികച്ച ജീവിതനിമിഷങ്ങളിലേക്ക് ആനയിക്കാറുണ്ട്.കാലശേഷം ആ സന്തോഷകരമായ ജീവിത-ആത്യാഹിതങ്ങളെ നമുക്ക് പിന്നീട് പുഞ്ചിരിയോടെ ഓർക്കാനും അതിനെക്കുറിച്ച് കഥകൾ മെനയാനും കഴിയുന്നുണ്ടെങ്കിൽ അവയെ മധുരമായി തിരിച്ചറിയാനായിട്ടാണ് ഇങ്ങനെ ഒരു ദിവസം അന്താരാഷ്ട്ര തലത്തിൽ 
തിരഞ്ഞെടുത്തിരിയ്ക്കുന്നത് ]

4ff4eac7-2320-48b3-834b-3d3d5215ade5

*നെവർ ഗിവ് അപ് ഡേ ! [Never Give Up Day - നിശ്ചയദാർഢ്യത്തിൻ്റെ ഒരു മാനസികാവസ്ഥ വളർത്തിയെടുക്കുന്നതിനാണ് ഇന്നേ ദിവസം നാം തീരുമാനമെടുക്കേണ്ടത്, അത് ജീവിതം നമ്മുടെ മുന്നിലേയ്ക്ക് കൊണ്ടുവരുന്ന എല്ലാ പ്രയാസകരമായ പ്രതിബന്ധങ്ങളെയും തരണംചെയ്യാൻ നമ്മെ സഹായിക്കുന്നു. അത് നമ്മെയും നമ്മുടെ ചുറ്റുമുള്ള മറ്റുള്ളവരെയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നു, അതുപോലെ തന്നെ നമ്മുടെ ആപത്തു കാലത്ത് നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത ആളുകളെ എപ്പൊഴും ഓർമ്മിക്കുവാനും ഉപകരിയ്ക്കുന്നു. കൂടാതെ ഇന്നേ ദിവസം ഏതൊരു വ്യക്തിയേയും അവരുടെ ലക്ഷ്യത്തിൽ എത്തിയതിന് അഭിനന്ദിക്കാൻ മാത്രമുള്ളതല്ല എന്നോർക്കുക, അവരവരുടെ ലക്ഷ്യങ്ങൾ നേടാൻ ഇപ്പോഴും കഠിനമായി പരിശ്രമിക്കുന്നവരെയും, ഇതുവരെയും തങ്ങളുടെ ലക്ഷ്യത്തിൽ എത്തിയിട്ടില്ലാത്തവരെയും പിന്തുണയ്ക്കാനുമുള്ള ദിവസമാണ്.] 

99bd6cf7-64ba-49ea-865b-4a4dfee2b03a

*ദേശീയ മെയിൽഓർഡർ കാറ്റലോഗ്  ദിനം ![ ഗ്രാമങ്ങളിലോ, നഗരപ്രദേശങ്ങളിൽ നിന്നും വളരെയധികം അകലത്തോ  താമസിക്കുന്ന ആളുകൾക്ക് പ്രത്യേകിച്ചും, വളരെയധികം സഹായകമായ, മെയിൽ ഓർഡർ കാറ്റലോഗുകളെ കുറിച്ച് അന്താരാഷ്ട്ര തലത്തിൽ അനുസ്മരിയ്ക്കുന്ന ദിവസമാണ് ഇന്ന്  ]

* ആസ്ട്രേലിയ : ലോങ്ങ്‌ ടാൻ ഡേ ! 
[ വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത മുൻ പട്ടാളക്കാർക്കുള്ള ദിനം]
* തായ്‌ലാൻഡ്‌ : നാഷണൽ സയൻസ്‌ ദിനം !
* പാകിസ്ഥാൻ: വൃക്ഷാരോപണ ദിനം !
* മകഡോണിയ: സശസ്ത്ര സേന ദിനം!
* ഇൻഡോനേഷ്യ: ഭരണഘടന ദിനം !
¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢

526561e0-eb9b-4666-9e12-d092f8300699
*ഇന്നത്തെ മൊഴിമുത്ത്!
¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢             
"ഒരു വ്യക്തി ഒരു ആശയത്തിനായി മരിക്കാം, എന്നാൽ ആ ആശയം, അവൻ്റെ മരണശേഷം, ആയിരം ജീവിതങ്ങളിൽ പുനരവതരിക്കണം." അതിനാൽ
"നാം നമ്മുടെ സ്വാതന്ത്ര്യമെന്ന ആശയത്തിന് വേണ്ടി നമ്മുടെ സ്വന്തം രക്തം കൊണ്ടാണ് പ്രതിഫലം നൽകേണ്ടത് അത് നമ്മുടെ കടമയാണ്

 [ - സുഭാഷ് ചന്ദ്ര ബോസ് ]
¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢
ഇന്നത്തെ പിറന്നാളുകാർ
¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢
2011 മുതൽ പേരാവൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്(ഐ) എം.എൽ.എ യും കെ പി സി സി പ്രസിഡൻ്റുമായ  അഡ്വക്കറ്റ് സണ്ണി ജോസഫിൻ്റെയും ( 1952)

990b1658-505d-40e1-8334-fe0243e65c3f

ഭാരതീയ ജനതാ പാർട്ടി  നേതാവും, രാജ്യസഭാഗംവും പതിനാറാമത് ലോക്സഭയിലെ മുൻ വാണിജ്യ മന്ത്രിയും, മുൻപ്രതിരോധ മന്ത്രിയും ഇപ്പോൾ ധനകാര്യ മന്ത്രിയുമായ നിർമ്മല സീതാരാമന്റെയും  (1960),

ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ച   നടിയും നർത്തകിയുമായ   അരുണ ഇറാനിയുടെയും (1952),

മറാത്തി നാടകങ്ങളിലും ഹിന്ദി ഇഗ്ലീഷ് മലയാളം   മറാത്തി   സിനിമകളിലും അഭിനയിച്ച അഭിനേത്രി നേഹ മഹാജന്റെയും (1990),

921ad940-d6d5-4f2e-bdfe-56e7cb936247

ഹിന്ദി മലയാളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിയും അറിയപ്പെടുന്ന ഒരു മോഡലുമായ പ്രീതി ഝംഗിയാനിയുടെയും (1980) ജന്മദിനം !
¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢
പി നരേന്ദ്രനാഥ്‌ ജ. (1934 -1991)
പണ്ഡിറ്റ്  പലുസ്കർ ജ. (1872-1931)
ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ ജ. (1886 -1969)
ഹർഭജൻ സിങ് ജ. (1920-2002)
പാട്രിക് സ്വെയ്സ്  .ജ(1952- 2009 )
ലുക്ക് മൊണ്ടാഗ്നിയർ ജ. (1932- 2022 )
ഉലാവ് ഹേഗ്  ജ. (1908-1994)

762c8feb-4f92-4ddc-a59a-5279eec38bcc

വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ തുടങ്ങി  ബാലസാഹിത്യവും നോവലുകളും നാടകങ്ങളും ഉൾപ്പടെ  30-ൽ പരം കൃതികളുടെ കർത്താവായ പി നരേന്ദ്രനാഥ് (1934 ഓഗസ്റ്റ് 18- 1991 നവംബർ 3),.

ഉത്തരേന്ത്യയിൽ ഗന്ധർവ മഹാവിദ്യാലയത്തിന്റെ ശൃംഖല സ്ഥാപിച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംഗീതനവോത്ഥാനത്തിന് നേതൃത്വം നൽകിയ പ്രതിഭാശാലിയായിരുന്ന പണ്ഡിറ്റ് വിഷ്ണുദിഗംബർ പലുസ്കർ(18 ആഗസ്റ്റ് 1872 – 21 ആഗസ്റ്റ് 1931)

30750832-9875-4fe0-af25-071e22532828

സ്ത്രീകളുടെ, പ്രത്യേകിച്ച്, ബ്രാഹ്മണവിധവകളുടെ, വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ച ഒരു സാമൂഹ്യപ്രവർത്തകയായിരുന്നആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ(ഓഗസ്റ്റ് 18, 1886 -ഡിസംബർ 20, 1969),

17 കവിതാ സമാഹാരങ്ങളും 19 സാഹിത്യപരമായ ചരിത്രങ്ങളും ഹിന്ദിയിലും , ഇഗ്ലീഷിലും പഞ്ചാബിയിലും കവിതകൾ രചിച്ച പഞ്ചാബി കവിയും വിമർശകനുമായിരുന്ന ഹർഭജൻ സിങ് (18 ഓഗസ്റ്റ് 1920 – 21 ഒക്ടോബർ  2002)

എയ്ഡ്സിനു കാരണമാകുന്ന എച്ച്ഐവി വൈറസിനെ കണ്ടെത്തിയ ഫ്രഞ്ച് ശാസ്ത്രനായ ലുക് മൊണ്ടാഗ്നിയർ[18 ഓഗസ്റ്റ് 1932-8 ഫെബ്രുവരി 2022 ] 

 ഒരു നോർവീജിയൻ കവിയും പരിഭാഷകനുമായിരുന്ന ഉലാവ് ഹാക്കൺസൺ ഹേഗ്(1908 ഓഗസ്റ്റ് 18 - മ:1994 മേയ് 23)
¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢¢
സ്മരണഞ്ജലി !!!
*****

c3f3afcc-a9b7-4ebb-8977-e01897abefdd
നമുക്ക് വഴികാട്ടികളായി നമുക്കുമുന്നെ കടന്നു പോയവരുടെ
* ചരമവാർഷികദിനങ്ങൾ !*

നേതാജി സുഭാഷ് ചന്ദ്ര ബോസ് മ. (സംശയാസ്പദം, 1897-1945)
വൈക്കത്ത്‌ പാച്ചു മൂത്തത് മ. (1814-1882 )
പ്രൊ. സി. അയ്യപ്പൻ മ. (1949- 2011)
ജോൺസൺ മാസ്റ്റർ മ. (1953-2011)
നടൻ സുബൈർ മ .(1962 - 2010)
സമീർ ചന്ദ മ. (1957 -2011)
അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ മ. (1431-1503)
മോറി സൊസൻ മ. (1747 –1821)
ബൽസാക്  മ. (1799- 1850)

ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ മലയാളം സിനിമാ സ്വഭാവ നടനായിരുന്ന, രണ്ട് പതിറ്റാണ്ടോളം  200 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സുബൈർ(25 മെയ് 1962 - 18 ഓഗസ്റ്റ് 2010)

തിരുവിതാംകൂറില്‍  ആദ്യമായി ഭാഗ്യക്കുറിക്കു തുടക്കമിടുകയും, ഇന്ന് നമ്മള്‍ സെല്‍ഫി എടുക്കുന്നപോലെ , ഒരു പക്ഷേ സ്വന്തം രൂപം സ്വയംചിത്രീകരണം (സെൽഫ് പോർട്രെയ്റ്റ്) നടത്തിയ കേരളത്തിലെ ആദ്യത്തെ ചിത്രകാരനും, മലയാളത്തിലെ ആദ്യത്തെ ആത്മകഥയും ആദ്യത്തെ ബാലസാഹിത്യകൃതിയും രചിച്ച, ആദ്യമായി തിരുവിതാംകൂര്‍ ചരിത്രവും ആദ്യത്തെ സമ്പൂര്‍ണ ഭാഷാവ്യാകരണവും രചിച്ച, വൈദ്യൻ, സാഹിത്യകാരൻ, സാമ്പത്തിക വിദഗ്ദ്ധൻ തുടങ്ങിയ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച നീലകണ്ഠൻ പരമേശ്വരൻ മൂത്തത് പാച്ചു മൂത്തത്(1814 ജൂൺ 6- 1882 ആഗസ്റ്റ് 18)

b6742b05-6dd8-46f4-a314-4355d6e776b6

ദളിത്‌ ജീവിതത്തെ ശക്തവും സ്വാഭാവികവും അതിതീക്ഷ്ണവുമായ ഭാഷയിലൂടെ ആവിഷ്കരിക്കുകയും അതുവഴി പരമ്പരാഗത സാഹിത്യഭാവുകത്വത്തെ പൊളിച്ചുപണിയുകയും ചെയ്ത ദളിതെഴുത്തിന്റെ ശക്തനായ വക്താവായിരുന്ന കഥാകൃത്ത് പ്രൊഫ. സി. അയ്യപ്പൻ(1949- 2011 ഓഗസ്റ്റ് 18)

മലയാളത്തിലെ സം‌വിധായകരായ ഭരതനും പത്മരാജനും,സത്യൻ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതൽ സിനിമാസം‌ഗീതം നൽകിയ സംഗീത സംവിധായകൻ ജോൺസൺ(1953-2011 ഓഗസ്റ്റ് 18)

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാനനേതാവും  തുടർച്ചയയി രണ്ടു തവണ  ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെപ്രസിഡന്റ്റും ,ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന  രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനും  പതിനൊന്നു തവണ  ബ്രിട്ടീഷ് അധികാരികളാല്‍ ജയിലിലടക്കപ്പെടുകയും ചെയ്ത നേതാജി സുഭാഷ്ചന്ദ്രബോസ്
(ജനുവരി 23, 1897 - ഓഗസ്റ്റ് 18, 1945),വിയോഗം ഇന്നും സ്ഥിരീകരിച്ചിട്ടില്ല

b48c5f99-e53b-4b6f-b6ff-43e071910847

മണിരത്നം, രാം ഗോപാൽ വർമ്മ, ശ്യാം ബെനഗൽ, ബുദ്ധദേവ് ദാസ്ഗുപ്ത, ഗൗതം ഘോഷ് എന്നീ സംവിധായകർക്കൊപ്പവും മലയാളം, ഹിന്ദി, ബംഗാളി ഭാഷകളിലും പ്രവർത്തിച്ച ഇന്ത്യൻ ചലച്ചിത്ര കലാസംവിധായകനും, നിർമ്മാണ രൂപകൽപകനും, സംവിധായകനുമായിരുന്ന സമീർചന്ദ (മ: 2011 ഓഗസ്റ്റ് 18),

ക്രിസ്റ്റഫർ കൊളംബസിന്റെ സാഹസയാത്രകളുടെ ദശകത്തിൽ മാർപ്പാപ്പ ആയിരുന്ന സ്പെയിൻ സ്വദേശിയും, യൂറോപ്പിനു കണ്ടുകിട്ടിയ 'നവലോകം' ആയി പരിഗണിക്കപ്പെട്ട പശ്ചിമാർദ്ധ ഗോളത്തിലെ ഭൂവിഭാഗങ്ങളുടേയും ജനതകളുടേയും മേലുമുള്ള കൊളോണിയിൽ അധികാരം സ്പെയിനിന് എഴുതിക്കൊടുത്ത "അതിർ-തീർപ്പു തിരുവെഴുത്ത്" (Bull of Demarcation) പുറപ്പെടുവിക്കുകയും ചെയ്ത നവോത്ഥാനകാലത്തെ മാർപ്പാപ്പാമാരിൽ ഏറ്റവും വലിയ വിവാദപുരുഷനായിരുന്ന റോഡെറിക് ലാങ്കോൾ ഡി ബോർഹ എന്ന മുൻപേരുണ്ടായിരുന്ന അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ(1431 ജനുവരി 1-1503 ആഗസ്ത് 18),

എഡോ കാലഘട്ടത്തിലെ ഷിജോ സ്കൂളിലെ ജാപ്പനീസ് ചിത്രകാരനായിരുന്ന മോറി സൊസൻ (1747 – ഓഗസ്റ്റ്18, 1821)

a266df29-18d2-462e-8ccd-21cd289da03c

സൂക്ഷ്മ നിരീക്ഷണപാടവവും, വസ്തുനിഷ്ഠമായ ആഖ്യാന രീതിയും, സങ്കീർണ്ണവ്യക്തിത്വവും, സദാചാരമൂല്യങ്ങളോടുള്ള സമീപനത്തിൽ ആശയഭിന്നതയും (moral ambiguity) പ്രകടിപ്പിച്ച പച്ച മനുഷ്യരെ കഥാപാത്രങ്ങളാക്കി നെപ്പോളിയന്റെ പതനത്തിനു ശേഷമുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രാൻസിലെ സാമൂഹ്യ ജീവിതത്തിന്റെ വിശാലദൃശ്യം  വരച്ചു കാട്ടുന്ന നോവൽ, നിരൂപണം, ചെറുകഥകൾ എന്നിവയുൾപ്പെടെ 91 പൂർണ രചനകളും 46 അപൂർണ രചനകളും ഉൾപ്പെട്ട  ലാ കോമെഡീ ഹുമേൺ എന്ന സമാഹാരമെഴുതിയ പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രെഞ്ച് നോവലിസ്റ്റും, നാടകകൃത്തും ആയ 
ഹോണോറെ ഡി ബൽസാക്  (20 മേയ് 1799-18 ആഗസ്റ്റ് 1850)

ചരിത്രത്തിൽ ഇന്ന് …
********

1201 - റിഗ നഗരം സ്ഥാപിതമായി.

1800- കൊൽക്കത്തയിലെ ഫോർട്ട് വില്യം കോളജ് സ്ഥാപിച്ചു.

1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ ഹീലിയം കണ്ടെത്തി.

1877 – അമേരിക്കൻ ശാസ്ത്രജ്ഞനായ അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി.

c7c5bdcc-1567-4042-81b6-246518e8a838

1886 - എസ്‌.ടി റെഡ്യാർ പ്രസ്സ്‌ തുടക്കം.

1914 - യു എസ് പ്രസിഡണ്ട് വുഡ്രോ വിൽസണിന്റെ പ്രശസ്തമായ നിഷ്പക്ഷതയുടെ പ്രഖ്യാപനം
(' Procclamation of neutrality')

1920 - മഹാത്മജിയുടെ പ്രഥമ കേരള സന്ദർശനം തുടങ്ങി.

c09a66d0-fc86-4418-905a-516020334fed

1938 - യു എസ്സും കാനഡയും ബന്ധിപ്പിക്കുന്ന thousand Island bridge ഉദ്ഘാടനം ചെയ്തു.

1945 - നേതാജി അപ്രത്യക്ഷമായ ദിവസം ( ടൈം സോൺ വ്യത്യാസം കാരണം വ്യത്യസ്ത ദിവസം വരുന്നുണ്ട് ) വിമാനപകടത്തിൽ കൊല്ലപ്പെട്ടു എന്നു വിശ്വസിക്കുന്നവരും നിഷേധിക്കുന്നവരും ഉണ്ട്. ഇന്നും സമസ്യയായി തുടരുന്നു.

c623445a-e84b-4d6c-ab9e-48714e4cb81b

1951- ഖരഗ്‌ പൂർ IIT പ്രവർത്തനം ആരംഭിച്ചു.

1958 - വ്ലാഡിമിർ നബക്കോവിന്റെ ലോലിത എന്ന വിവാദനോവൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

cca4fb3a-0cf6-412b-a080-17d5f816dacc

1964 - വർണ വിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ നിന്ന് വിലക്കാൻ തീരുമാനം.

1971 - വിയറ്റ്നാം യുദ്ധം: ഓസ്ട്രേലിയയും ന്യൂസീലാന്റും വിയറ്റ്നാമിൽ നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു.

2016 - ഏറ്റവും വലിയ വിമാനം (നീളം കൊണ്ട് ) ബ്രിട്ടന്റെ 'എയർ ലാൻസറി'ന്റെ കന്നിപ്പറക്കൽ.

e798d87e-f6b4-43fc-9e14-6e449cb76d4e

2017 - ഫിൻലൻഡിൽ കുറ്റകൃത്യമായി വിധിക്കപ്പെട്ട ആദ്യത്തെ ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2019 - ഐസ്‌ലാൻഡിലെ നൂറ് ആക്ടിവിസ്റ്റുകളും ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ട പൗരന്മാരും ഒക്‌ജൂകുൾ ഹിമാനിയുടെ ശവസംസ്‌കാരം നടത്തി , അത് ഒരിക്കൽ ആറ് ചതുരശ്ര മൈൽ (15.5 കി.മീ 2 ) പിന്നിട്ട ശേഷം പൂർണ്ണമായും ഉരുകിപ്പോയി .

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment