ഇന്ന് മാര്‍ച്ച് 28: സുധീഷിന്റെയും ശ്രീജിത്ത് വിജയിയുടെയും അനു ഇമ്മാനുവൽൻ്റെയും ജന്മദിനം: ഗ്വാട്ടിമാല ബ്യൂണ്‍സ് ഐരിസ് പകര്‍പ്പവകാശ ഉടമ്പടിയില്‍ ഒപ്പു വെച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project March 28

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200 
 മീനം 14
പൂരുരുട്ടാതി  / ചതുർദശി
2025 മാർച്ച് 28, 
വെള്ളി

Advertisment

ഇന്ന്;

* അന്തർദേശീയ വനിതാ സംഗീത ദിനം "[International Women in Music Day ; കഴിവുറ്റ വനിതാസംഗീതജ്ഞർ  പുരുഷ സംഗീതജ്ഞർക്കൊപ്പമോ അവർക്ക് മുൻപേയോ ആചരിയ്ക്കേണ്ട ദിനം.]publive-image

* ബാർനം & ബെയ്‌ലി  ദിനം ![Barnum & Bailey Day ; ഇതിഹാസ സർക്കസ് ജോഡികളായ ഫിനിയസ് ബാർണനെയും ജെയിംസ് ബെയ്‌ലിയെയും അനുസ്മരിക്കാൻ ഒരു ദിനം. വിനോദത്തിനും സർക്കസ് വ്യവസായത്തിനും അവർ നൽകിയ സംഭാവനകളെ ആദരിയ്ക്കുന്നതിന് ഒരു ദിനം.]

* ഒരു തൊപ്പി ദിവസം ധരിക്കുക ![Wear A Hat Day ; ഒരു തൊപ്പിയോ വീതിയുള്ള ഫെഡോറയോ ആകട്ടെ, ഏത് ശിരോവസ്ത്രത്തിനും വ്യക്തിത്വം നൽകാനും സൂര്യനിൽ നിന്ന് നിങ്ങളുടെ മുഖത്തെ സംരക്ഷിക്കാനും കഴിയും അതിനായി തൊപ്പിയെക്കുറിച്ച് അറിയാൻ ഒരു ദിനം .]publive-image

* ദേശീയ കള അഭിനന്ദന  ദിനം ![National Weed Appreciation Day ; വിളകൾക്കൊപ്പം വളരുന്ന കളകളെ കുറിച്ച് അറിയാൻ ഒരു ദിവസം.]

* മേജർ ലീഗ് ബേസ്ബോൾ ഉദ്ഘാടന ദിനം ![ ബേസ്ബോളിനെക്കുറിച്ച് അറിയാൻ ഒരു ദിവസം.]

*ദേശീയ ഹോട്ട് ടബ്  ദിനം![അന്തരീക്ഷത്തിലെ തണുപ്പിനെ അറിയാൻ,അകറ്റാൻ ഒരു ദിനം . ]publive-image

* ഒരു വടിയിൽ ലഘുഭക്ഷണദിനം![National Something On a Stick Day ! ഒരു വടിയിൽ കോർത്തിരിക്കുന്ന ചോളം മുതൽ കബാബുകൾ വരെയുള്ള ലഘുഭക്ഷണങ്ങളെക്കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൻ ഒരുദിനം.]

*ദേശീയ ട്രൈഗ്ലിസറൈഡ്സ്  ദിനം![ ട്രൈഗ്ലിസറൈഡുകൾ നിങ്ങളുടെ രക്തത്തിലെ കൊഴുപ്പുകളാണ്, അവ നിങ്ങളുടെ ശരീരം ഊർജ്ജത്തിനായി ഉപയോഗിക്കുന്നു. അതിനെക്കുറിച്ച് അറിയുവാൻ അവയെക്കുറിച്ച് അറിയുവാൻ ഒരു ദിവസം ]

* Respect Your Cat Day ![ പൂച്ചകളെക്കുറിച്ച് അറിയുവാൻ ഒരു ദിവസം.!]
* National Black Forest Cake Day![ബ്ലാക്ക് ഫോറസ്റ്റ് എന്ന കേക്കിനെക്കുറിച്ചറിയുവാൻ ഒരു ദിവസം.]publive-image

*വെർച്വൽ അഡ്വക്കസി  ദിനം![സാങ്കേതികവിദ്യ സാധാരണക്കാരുടെ ശബ്ദത്തെ എങ്ങനെ ശക്തമായ (ശക്തന്മാരുടെ) ശബ്ദങ്ങളാക്കി മാറ്റുന്നു എന്നതിനെക്കുറിച്ചറിയുവാൻ ഒരു ദിനം.]

*ടിബറ്റ്: സെൽഫ് ഇമാൻസിപ്പേഷൻ ഡേ![ടിബറ്റിലെ ജന്മിത്വത്തെ തുടച്ചു നീക്കിയ വിമോചന ദിനത്തെ അനുസ്മരിയ്ക്കാൻ ഒരു ദിനം. ]

* ചെക്ക് റിപ്പബ്ലിക് / സ്ലൊവാക്കിയ :   അദ്ധ്യാപക ദിനം !
* ജപ്പാൻ : സെൻ റിക്യു ചായ സൽക്കാര ചടങ്ങിന്റെ സ്മരണ ദിനം !

.    ഇന്നത്തെ മൊഴിമുത്തുകൾ
.  ്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
''ഒരു ദിവസം കൊണ്ടു ധനികനാകാൻ ആഗ്രഹിക്കുന്നവർ ഒരു കൊല്ലത്തിനുള്ളിൽ കഴുവേറുകയും ചെയ്യും''publive-image

''ഒരിക്കൽ ആകാശത്തു നിങ്ങൾ പറന്നുവെന്നിരിക്കട്ടെ, പിന്നെ ഭൂമിയിൽ നടക്കുമ്പോഴും നിങ്ങളുടെ കണ്ണുകൾ ആകാശത്തേയ്ക്കായിരിക്കും; കാരണം, നിങ്ങൾ അവിടെ പോയിരുന്നു, അവിടെയ്ക്കു മടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നു.''

''ആളുകൾ മൂന്നു തരമാണ്‌: കാണുന്നവർ, കാണിച്ചുകൊടുത്താൽ കാണുന്നവർ, ഒരിയ്ക്കലും കാണാത്തവർ.''

.        [  -ലിയനാർഡോ ഡാവിഞ്ചി  ].     
         ************

publive-image
ഇന്നത്തെ പിറന്നാളുകാർ
**********
ഡോ. സുകുമാർ അഴീക്കോട്‌ -തത്ത്വമസി പുരസ്കാരജേതാവും (2023) പ്രമുഖ ഗാന്ധിയനും മികച്ച പ്രഭാഷകനും ഗ്രന്ഥകാരനുമായ ഡോ. പ്രൊഫ. എം.പി. മത്തായി എന്ന മുണ്ടക്കൽ പൗലോസ് മത്തായിയുടെയും (1947),

1987-ൽ റിലീസായ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് സിനിമാരംഗത്തെത്തി മുദ്ര (1989) , വേനൽക്കിനാവുകൾ (1991) , വല്യേട്ടൻ (2000) , തീവണ്ടി (2018) എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സുധീഷിൻ്റെയും ( 1976),publive-image

മലയാള സിനിമകളിലും ടെലിവിഷൻ സോപ്പ് ഓപ്പറകളിലും പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനായ ശ്രീജിത്ത് വിജയിൻ്റെയും (1986),

ഒരു ഇന്ത്യൻ ചലച്ചിത്രനടിയും സ്വപ്ന സഞ്ചാരി എന്ന മലയാളം സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറൊ ബിജുവിലൂടെ നായികയായി  അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവൽൻ്റെയും (1996),

publive-image

ബോളിവുഡിലെ പ്രശസ്ത ചലചിത്ര നടൻ വിനോദ് ഖന്നയുടെ ഇളയ മകനും ചലചിത്ര നായക നടനുമായ അക്ഷയ് ഖന്നയുടെയും (1975),

ബംഗാളി ചിത്രങ്ങളിലും കൂടാതെ ഹിന്ദിയിലും, തമിഴ്, തെലുങ്ക്,   മലയാളം, മറാത്തി, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിലഭിനയിച്ച മൂൺ മൂൺ സെന്നിന്റെയും (1948),publive-image

സാഹിത്യത്തിനു 2011 ൽ നോബൽ സമ്മാനം നേടിയ  എഴുത്തുകാരൻ, രാഷ്ട്രീയ പ്രവർത്തകൻ, കോളേജ് അദ്ധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ വിഖ്യാതനായ   ഹോർഹെ മരിയോ പെഡ്രോ വർഗാസ് യോസയുടെയും  (1936 ),

ഒരു അമേരിക്കൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമായ സ്റ്റെഫാനി ജോവന്നെ ആൻജലിന ജെർമനോട്ടെ എന്ന ലേഡി ഗാഗയുടെയും (1986) ജന്മദിനം !      
*********

publive-image
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത  നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
**************
കെ.കെ. രാജ. ജ. (1893-1968)
ഐ. വി ശശി ജ. (1948-2017)
ഡി കെ  പട്ടമ്മാൾ ജ. (1919-2009)
നഫീസ ജോസഫ് ജ. (1978-2004) 
സിൽവെയ്ൻ ലെവി ജ. (1863-1935)
മാക്സിം ഗോർക്കി ജ. ( 1868-1936)
അലക്സാണ്ടർ ഗ്രൊതെൻഡിക് ജ. (1928–2014) 
പോളി ഉമ്രിഗർ ജ. (1926-2006)publive-image

 മലനാട്ടിൽ, കവനകുസുമാഞ്ജലി, തുളസീദാമം, വെള്ളിത്തോണി, ബാഷ്പാഞ്ജലി, ഹർഷാഞ്ജലി തുടങ്ങിയ കൃതികൾ എഴുതിയ  കവി കെ. കെ. രാജ (മാർച്ച് 28 1893 – ഏപ്രിൽ 6 1968),

മലയാളത്തിലെ ഒരു പ്രശസ്ത സം‌വിധായകനും സീമയുടെ ഭർത്താവുമായിരുന്ന ഇരുപ്പം വീട് ശശിധരൻ എന്ന ഐ.വി. ശശി(1948 മാർച്ച് 28 - 2017 ഒക്ടോബർ 24),

ഒരു മോഡലും എം.ടി.വി വീഡിയോ ജോക്കിയും മിസ്സ് ഇന്ത്യ യൂണിവേർസും  ചെറുപ്പത്തിലെ അഞ്ജാത കാരണത്താൽ ആത്മഹത്യ ചെയ്യുകയും ചെയ്ത നഫീസ ജോസഫ് (മാർച്ച് 28, 1978 - ജുലൈ 29, 2004),publive-image

പ്രമുഖ കർണ്ണാടകസംഗീതജ്ഞയും വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കു വേണ്ടി പാടുകയും ചെയ്തിട്ടുള്ള ഡി കെ പട്ടമ്മാൾ എന്ന ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ(മാർച്ച് 28, 1919 – ജൂലൈ 16, 2009) ,

തിയറ്റർ ഇൻഡീ എന്ന ആധികാരിക ഗ്രന്ഥവും, ക്ഷേമേന്ദ്രന്റെ ബൃഹദ് കഥാമജ്ഞരിയെക്കുറിച്ചുള്ള പഠനം രചിച്ച പൗരസ്ത്യ ഭാഷകളെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള ഗവേഷണപഠനങ്ങൾക്ക് നേതൃത്വം നൽകിയ ഒരു ഫ്രഞ്ച് പണ്ഡിതനായിരുന്ന സിൽവെയ്ൻ ലെവി ( മാർച്ച് 28, 1863 – ഒക്ടോബർ 30, 1935),publive-image

അമ്മ എന്ന നോവൽ എഴുതി നമുക്കെല്ലാം സുപരിചിതനായ റഷ്യൻ സാഹിത്യകാരൻ അലക്സി മാക്സിമോവിച്ച് പെഷ്കോവ് എന്ന മാക്സിം ഗോർക്കി (28 മാർച്ച്  1868 – 18 ജൂൺ 1936),

ബീജഗണിത ജ്യാമിതി എന്ന ആധുനിക ഗണിത സിദ്ധാന്തത്തിന്റെ പ്രയോക്താവും യുദ്ധ വിരുദ്ധ പ്രചാരകനുമായിരുന്ന അലക്സാണ്ടർ ഗ്രൊതെൻഡിക് (28 മാർച്ച് 1928 – 13 നവംബർ 2014). 

ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ1962 കളിച്ച  ബോംബെയ്ക്കും ഗുജറാത്തിനും വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്കളിച്ച പഹ്ലൻ രത്തൻജി " പോളി " ഉമ്രിഗർ(28 മാർച്ച് 1926 - 7 നവംബർ 2006) 
********

publive-image
ഇന്നത്തെ സ്മരണ !
********
എസ്. സത്യമൂർത്തി മ. (1887-1943)
കെ. രാമകൃഷ്ണപിള്ള  മ. (1878-1916)
പ്രൊഫ. സി.കെ. മൂസ്സത് മ. (1922-1990)
ചമ്പാടൻ വിജയൻ മ. (1947-2007 )
ടി. ദാമോദരൻ മ. (1936-2012)‌
ബൻസിലാൽ മ. (1927-2006 )
അംഗദ്ഗുരു മ. (1504-1552)
പീറ്റർ ഉസ്തിനോവ്  മ. (1921-2004)
വിർജിനിയ വുൾഫ് മ. (1882-1941)
യൂജിൻ അയനെസ്കൊ മ. (1909-1994)

publive-image

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന മദ്രാസ് പ്രസിഡൻസിയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻനിര രാഷ്ട്രീയക്കാരിൽ ഒരാളായ സുന്ദര ശാസ്ത്രി സത്യമൂർത്തി (ഓഗസ്റ്റ് 19, 1887  - 28 മാർച്ച് 1943)

 പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്ന സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള (1878 മേയ് 25 - 1916 മാർച്ച് 28),

 publive-image

നിരൂപകനും അദ്ധ്യാപകനും ഗവേഷകനും ശാസ്ത്രസാഹിത്യകാരനും മുൻ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടറും ആയിരുന്ന  പ്രൊഫ. സി.കെ. മൂസ്സത് (1922 ജൂലൈ 22- 1990 മാർച്ച് 28),publive-image

ശ്രീനാരായണഗുരുവിനെക്കുറിച്ച് ആര് എവിടെ എന്തൊക്കെ എഴുതി എന്നന്വേഷിച്ചറിഞ്ഞ് അവയെല്ലാം പുതിയ തലമുറയ്ക്കായി സ്വരുക്കൂട്ടി വയ്ക്കുമായിരുന്ന ചമ്പാടൻ വിജയൻ(1947 - 2007 മാർച്ച് 28),

അങ്ങാടി, ഈ നാട്, വാർത്ത, ആവനാഴി, ഇൻസ്പെക്ടർ ബൽ‌റാം, 1921, അടിമകൾ ഉടമകൾ,ആര്യൻ, അദ്വൈതം, അഭിമന്യു, കാലാപാനി   തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും,മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയിലും റഫറി എന്ന നിലയിലും കോഴിക്കോട്ടെ ഫുട്‌ബോള്‍ ലോകത്തും പ്രശസ്തനായിരുന്ന  ടി. ദാമോദരൻ(15 സെപ്തംബർ 1936 - 28 മാർച്ച് 2012)‌,publive-image

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ പ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രിയും ആധുനിക ഹരിയാനയുടെ ശില്പിയുമായിരുന്ന ബൻസി ലാൽ ലേഘ (26 ഓഗസ്റ്റ് 1927 - 28 മാർച്ച് 2006),

രണ്ടാമത്തെ സിക്കുഗുരുവും ഗ്രന്ഥ് സാഹിബ് (വിശുദ്ധമായ ഗ്രന്ഥം) എന്ന സിക്കുകാരുടെ മതഗ്രന്ഥത്തിൽ, ഗുരുവായ നാനാക്കിന്റെ സിദ്ധാന്തങ്ങളെ സമാഹരിച്ച് അനശ്വരമാക്കുകയും തന്റേതായ ചില പുതിയ ആശയങ്ങളും ഇതിൽ ഉൾപ്പെടുത്തുകയും, ഈ ഗ്രന്ഥത്തിന്റെ വിശുദ്ധ സ്വഭാവം വ്യക്തമാക്കുന്നതിന് ഒരു പുതിയ ലിപിയായ ഗുരുമുഖി ഏർപ്പെടുത്തുകയും ചെയ്ത അംഗദ്ഗുരു  (31 മാർച്ച് 1504 - 28 മാർച്ച് 1552),publive-image

ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകാരിയും ആയിരുന്ന വിർജിനിയ വുൾഫ് (ജനുവരി 25, 1882 – മാർച്ച് 28, 1941),

ദ് ബാൾഡ് പ്രിമഡോണ, റിനോസറസ്, തുടങ്ങിയ നാടകങ്ങൾ എഴുതി അസംബന്ധ നാടകവേദിയിലേ ഒരു പ്രധാന    റുമാനിയൻ നാടകകൃത്തായിരുന്ന യൂജിൻ അയനെസ്കൊ (1909 നവംബർ 26 - 1994 മാർച്ച് 28),publive-image

ഒരു ബ്രിട്ടീഷ് നടനും ചലച്ചിത്രകാരനും എഴുത്തുകാരനുമായിരുന്ന അന്തരാഷ്‌ട്രതലത്തിൽ അറിയപ്പെടുന്ന ഒരുവിഖ്യാതനായ തൻ്റെ കരിയറിൻ്റെ ഭൂരിഭാഗം സമയത്തും ടെലിവിഷൻ ടോക്ക് ഷോകളിലും ലെക്ചർ സർക്യൂട്ടുകളിലും  അംഗമായിരുന്ന സർ പീറ്റർ അലക്സാണ്ടർ ഉസ്റ്റിനോവ് ( 16 ഏപ്രിൽ 1921 - 28 മാർച്ച് 2004),publive-image

ചരിത്രത്തിൽ ഇന്ന്…
*********
1556 - ഫസലി വർഷാരംഭം. മുഗൾ ചക്രവർത്തി അക്ബർ, ഉത്തരേന്ത്യയിലെ വസ്തു സംബന്ധമായ കാര്യങ്ങൾക്കു വേണ്ടി അവതരിപ്പിച്ച വർഷ ക്രമം.

1891- ലോകത്തിലെ ആദ്യത്തെ ദ്വാരോദാഹന ചാമ്പ്യൻഷിപ്പിൽ, എഡ്വാർഡ് ലോറൻസ് ചാമ്പ്യൻ പട്ടം അണിഞ്ഞു.

publive-image

1910 - ഹെൻറി ഫേബർ ആദ്യത്തെ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനത്തിന്റെ പൈലറ്റായി.

1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു.

1920 - ചെക്കോസ്ലോവാക്കിയയുടെ പിതാവ് എന്നറിയപ്പെടുന്ന Tomáš Garrigue Masaryk രണ്ടാമതും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

publive-image

1922 - ആദ്യത്തെ മൈക്രോഫിലിം ഉപയോഗിക്കുന്ന ഉപകരണം പുറത്തിറക്കി.

1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം   ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.

publive-image

1935 - ഗൈറോസ്കോപ്പ് ഉപയോഗിച്ചു റോക്കറ്റ് നിയന്ത്രിക്കാമെന്നു റോക്കറ്റ് രംഗത്തെ അതികായൻ റോബർട്ട് എച്ച്. ഗോദ്ദാർഡ് തെളിയിച്ചു.

1939 - സ്പാനിഷ് ആഭ്യന്തര യുദ്ധം അവസാനിച്ചു. ഫ്രാൻസിസ്കോ ഫ്രാങ്കോ ഏകാധിപതിയായി ചുമതലയേറ്റു

1959 - ടിബറ്റിലെ ആഭ്യന്തര വിഷയങ്ങളെ തുടർന്ന് ചൈന ടിബറ്റൻ സർക്കാരിനെ പിരിച്ചു വിട്ടു. ദലൈലാമയ്ക്കു പകരം പഞ്ചൻലാമയെ വാഴിച്ചു.publive-image

1963 - ഹൊറർ സിനിമ ചരിത്രങ്ങളിലെ അത്ഭുതങ്ങളിലൊന്നായ ആൽഫ്രഡ് ഹിച്ച് കോക്കിന്റെ “ദ ബേർഡ്സ്‌ ” റിലീസായി.

1989 - രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ 61 മത് ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഇന്ത്യയിലെ വോട്ടിങ്ങ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ചു.publive-image

1990 - 1936ൽ ജർമനിയിലെ ബർലിനിൽ ഹിറ്റ്ലറുടെ ഭരണകാലത്ത് നടന്ന ഒളിമ്പിക്സിൽ അമാനുഷിക പ്രകടനം നടത്തിയ അത്ലറ്റ്, ജെസ്സി ഓവൻസിന് യു.എസ് കോൺഗ്രസ് മരണാനന്തരം സ്വർണ മെഡൽ നൽകി ആദരിച്ചു. (ഓവൻസ് 1980ൽ മരിച്ചു )

2008- ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്പ് പൂന്തോട്ടമായ ശ്രീനഗറിലെ ഇന്ദിരാഗാന്ധി സ്മാരക ടുലിപ്പ് ഗാർഡൻ രാഷ്ട്രത്തിന് സമർപ്പിച്ചു.

publive-image

2013 - ഫ്രാൻസിസ് മാർപ്പാപ്പ, പെസഹാ വ്യാഴാഴ്ച്ചയിലെ കാൽ കഴുകൽ ശുശ്രൂഷയിൽ ഒരു വനിതയുടെ കാൽ കഴുകുന്ന ആദ്യ മാർപ്പാപ്പ ആയി.

2015 - എം.ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചു.publive-image

2018 - ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും, ചൈനീസ് പ്രസിഡന്റ് ക്സി ജിൻ പിങും തമ്മിൽ ബീജിങ്ങിൽ ചർച്ച നടത്തി.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment