/sathyam/media/media_files/2025/01/26/Kwr722inV1fouxGv8WJR.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************************************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മകരം 13
തൃക്കേട്ട / ദ്വാദശി
2025 ജനുവരി 26,
ഞായർ
ഇന്ന്;
എഴുപത്തിയഞ്ചാം ഗണതന്ത്ര ദിനം !
[റിപ്പബ്ലിക്ക് ഡേ][ 1950 ൽ ഇന്നേ ദിവസമാണ് ഇന്ത്യക്ക് സ്വന്തമായി ഒരു ലിഖിത ഭരണഘടന നിലവിൽ വന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായി ഡോക്ടർ. രാജേന്ദ്രപ്രസാദ് ചുമതല ഏറ്റതും ഇന്നാണ്.]/sathyam/media/media_files/2025/01/26/1f361bef-d4e6-40a7-90f6-c750aaa74a1d.jpeg)
*ലോക കുഷ്ഠരോഗ ദിനം![ലോക കുഷ്ഠരോഗ ദിനം മനുഷ്യരെ നൂറ്റാണ്ടുകളായി ഭയപ്പാടിലാക്കിയിരിയ്ക്കുന്ന കുഷ്ഠരോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സമർപ്പിക്കപ്പെട്ട ഒരു ദിവസമാണ് ഇന്ന്. ഒരിക്കൽ ഈ രോഗം നിർണയിയ്ക്കാൻ ചികിത്സിയ്ക്കാൻ ഭേദമാക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു, എന്നാൽ ഇന്ന് ഈ രോഗം വളരെ നന്നായി കൈകാര്യം ചെയ്യപ്പെടുന്നുണ്ട്, അതിനു വേണ്ടി നടന്നുകൊണ്ടിരിക്കുന്ന ഗവേഷണത്തിനും ആധുനിക വൈദ്യശാസ്ത്രത്തിനും പ്രത്യേകം നന്ദി പറയണം.]
*അന്താരാഷ്ട്ര ശുദ്ധ ഊർജ്ജ ദിനം! [എല്ലാ ജനുവരി 26 നും ഇൻ്റർനാഷണൽ ക്ലീൻ എനർജി ദിനം ആചരിയ്ക്കുന്നു. ഈ ദിനം ശുദ്ധമായ ഊർജ്ജത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും അതിനു വേണ്ടതായ നടപടികൾ എടുക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനമായാണ് ആരംഭിച്ചത്./sathyam/media/media_files/2025/01/26/1b527d19-153c-4bc8-9d28-7a0c052c50e6.jpeg)
ഇത് വ്യക്തികൾക്കും വീടിനും വളരെ പ്രയോജനകരമാണ്. എണ്ണ, കൽക്കരി, വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിൽ നിന്ന് മാറേണ്ടതിൻ്റെ കാര്യത്തെക്കുറിച്ച് ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു, പഠിപ്പിയ്ക്കുന്നു. പകരം, ശുദ്ധവും നമുക്ക് സ്വീകരിയ്ക്കാവുന്നതും താങ്ങാനാവുന്നതും സുസ്ഥിരവും വിശ്വസനീയവുമായ ഊർജ്ജ സ്രോതസ്സുകളെ സ്വീകരിയ്ക്കാൻ ഉപയോഗിയ്ക്കാൻ ഈ ദിനം നമ്മളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.]
* അന്താരാഷ്ട്ര കസ്റ്റംസ് ദിനം ! [International customs Day!-ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കിടയിൽ ഇറക്കുമതിയും കയറ്റുമതിയും പോലെ ചരക്കുകൾ പങ്കിടുന്നത് കൈകാര്യം ചെയ്യാൻ കഠിനാധ്വാനം ചെയ്യുന്ന ആളുകളെ ജീവനക്കാരെ കുറിച്ച് അറിയാൻ പഠിയ്ക്കാൻ ഒരു ദിനം.!]/sathyam/media/media_files/2025/01/26/1ec3e67d-6cb4-430b-b4f6-afa1f41577b0.jpeg)
* പനാമ : എഞ്ചിനീയേഴ്സ് ഡേ !
* ഉഗാണ്ട: വിമോചന ദിനം!
* ഓസ്ട്രേലിയ ദിനം ![Australia Day ; ന്യൂ സൗത്ത് വെയിൽസിൽ 1788-ൽ ആദ്യ ബ്രിട്ടീഷ് കപ്പൽ വന്നിറങ്ങിയതിന്റെയും ആ സ്ഥലത്ത് ഗ്രേറ്റ് ബ്രിട്ടന്റെ പതാക ആദ്യമായി ഉയർത്തിയതിന്റെയും വാർഷികം ആഘോഷിയ്ക്കുന്നതിന് ഒരു ദിനം.]
* ഡണ്ടി ഡേ ![Dundee Day ; യാത്രകൾ ഇഷ്ടപ്പെടുന്നവർ, കൗതുകകരമായ ഈ സ്കോട്ടിഷ് നഗരത്തെക്കുറിച്ചറിയാൻ അവിടേയ്ക്ക് ഒരു യാത്ര ആസൂത്രണം ചെയ്യാൻ ഒരു ദിനം. ]/sathyam/media/media_files/2025/01/26/5bd3198d-9566-459f-aeb8-05b68016a612.jpeg)
* ടോഡ് ഹോളോ പ്രോത്സാഹന ദിനം ![Toad Hollow Day of Encouragement : മിഷിഗണിലെ കലാമസൂവിലുള്ള ടോഡ് ഹോളോ കൗണ്ടി സ്കൂളിന്റെ പേരിനെക്കുറിച്ച് കേട്ടിട്ടുള്ള ഒരു അധ്യാപകനും കഥാകൃത്തുമായിരുന്ന റാൽഫ് സി. മോറിസൺ, "ടോഡ് ഹോളോ" എന്ന പേര് അദ്ദേഹത്തിന് ഇഷ്ടമായതിനാൽ, അദ്ദേഹം പറഞ്ഞ ചില കഥകളിൽ അത് ക്രിയാത്മകമായി ഉപയോഗിക്കാൻ തുടങ്ങിയതിൻ്റെ ഓർമ്മയ്ക്കായി ഈ ദിനം ആചരിയ്ക്കപ്പെടുന്നു. ]
USA;
* ദേശീയ പങ്കാളികളുടെ ദിനം ![National Spouses Day ;
ജീവിതപങ്കാളിയ്ക്കായി ഒരു ദിനം.]
ദേശീയ പ്രീ സ്‌കൂൾ ആരോഗ്യ & ഫിറ്റ്‌നസ് ദിനം[National Preschool Health & Fitness Day ;.]/sathyam/media/media_files/2025/01/26/7f896bde-4ea2-44e4-9a73-95a2d4869afa.jpeg)
'ദേശീയ ഹരിതനീര് ദിനം ![National Green Juice Day ; ഇലക്കറികളുടേയും രുചികരമായ പഴങ്ങളുടേയും ഉന്മേഷദായകമായ പാനീയം കുടിക്കുന്നതിന് ഒരു ദിനം! ]
*ദേശീയ ബൈബിൾ ഞായറാഴ്ച[ചരിത്രത്തിലുടനീളം എണ്ണമറ്റ ജീവിതങ്ങളെ സ്വാധീനിച്ച ഒരു പുസ്തകത്തിൽ നിന്നുള്ള പുരാതന വിജ്ഞാനം, കഥകൾ, കാലാതീതമായ മാർഗ്ഗനിർദ്ദേശം എന്നിവ പര്യവേക്ഷണം ചെയ്യുന്നതിന് ഒരു ദിനം.
/sathyam/media/media_files/2025/01/26/8f7c7eba-6935-4bfc-aa29-b8554ff5b03d.jpeg)
വിശുദ്ധ ഗ്രന്ഥങ്ങളും പുരാണകഥകളും വായിക്കുന്ന സമ്പ്രദായം യഹൂദമതം, ഹിന്ദുമതം, ബുദ്ധമതം, ഇസ്ലാം മതം എന്നിവയുൾപ്പെടെ ലോകത്തിലെ എല്ലാ മതങ്ങളിലും നിലവിലുണ്ട്. ഓർത്തഡോക്സ്, കത്തോലിക്കർ, പ്രൊട്ടസ്റ്റൻ്റ് എന്നിങ്ങനെ പരിഗണിക്കപ്പെടുന്ന വിവിധ ഇനം ക്രിസ്ത്യാനികളും ആദരിയ്ക്കുകയും നിത്യേന ഉപയോഗിക്കുകയും ചെയ്യുന്ന അവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ കുറിച്ച് പഠിയ്ക്കാൻ അറിയാൻ ഒരു ദിവസം.]
* ദേശീയ നിലക്കടല പൊട്ടുന്ന ദിനം!
. *ഇന്നത്തെ മൊഴിമുത്ത്*
. ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
*** "മനുഷ്യർ എന്നോട് നന്ദിയുള്ളവരല്ല എന്നതിൽ എനിക്ക് അത്ഭുതമില്ല; എന്നാൽ പ്രകൃതി എന്നെ അവർക്കായുള്ള ഒരു ഉപകരണമാക്കിയതിന് അവർ ഈ പ്രകൃതിയോട് തന്നെ നന്ദിയുള്ളവരല്ലെന്ന് ഞാൻ അത്ഭുതപ്പെടുന്നു. " ***
എഡ്വേർഡ് ജന്നർ
********************
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
*****************************
'ദ ബെറ്റർ മാൻ', ലേഡീസ് കൂപ്പെ , വേർ ദി റെയിൻ ഈസ് ബോൺ, മിസ്ടൃസ് , മലബാർ മൈൻഡ്‌സ് തുടങ്ങിയ കൃതികൾ രചിച്ച പ്രശസ്ഥ ഇൻഡോ ഇഗ്ലീഷ് സാഹിത്യകാരിയും മലയാളിയും ആയ അനിത നായരുടെയും (1966),/sathyam/media/media_files/2025/01/26/3ca28d32-1ddd-4a49-89d6-5b7d8d6ffdd8.jpeg)
300-ലധികം ചലചിത്രങ്ങളിലും ടി.വി. സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിക്കുകയും ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ കൂടുതൽ ശ്രദ്ധേയയാകുകയും ചെയ്ത മലയാള സിനിമയിലെ മികച്ച അഭിനയത്തിലൂടെ അറിയപ്പെടുന്ന ചലച്ചിത്ര നടി പൊന്നമ്മ ബാബുവിന്റെയും (1964),
ചലചിത്രഗാനരംഗത്തും സംഗീത ആൽബങ്ങളിലും കർണ്ണാടക സംഗീതത്തിലും ശ്രദ്ധേയനായ മലയാളി ഗായകൻ പ്രദീപ് സോമസുന്ദരന്റെയും (1967),/sathyam/media/media_files/2025/01/26/5d5b10f3-d23c-49cf-a188-1748e4afad0d.jpeg)
തീവ്ര ഇടതുപക്ഷ ചിന്താഗതി വച്ചു പുലർത്തുന്ന അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും എഴുത്തുകാരിയുമായ ഏഞ്ചല വോൺ ഡേവിസ് എന്ന ഏഞ്ചലഡേവിസിന്റെയും (1944),
ഹൈജമ്പിൽ പാരാലിമ്പിക്സ് മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായ ഗിരീഷ് ഹൊസനഗര നാഗരാജ ഗൗഡയുടെയും(1988),/sathyam/media/media_files/2025/01/26/1bbdd405-3275-4354-af38-7fdfc2116eb4.jpeg)
ഓസ്ക്കാർ, ഗ്രാമി, പ്രൈം ടൈം എമ്മി എന്നീ അവാർഡ് ദാന ചടങ്ങുകളിൽ അവതാരകയായും, ഫൈൻഡിംഗ് നീമോ, ഫൈൻഡിംഗ് ഡോറി എന്നീ അനിമേഷൻ ചിത്രങ്ങളിൽ ഡോറി എന്ന കഥാപാത്രത്തിന് ശബ്ദം നൽകുകയും , അമേരിക്കൻ ഐഡൽ എന്ന റിയാലിറ്റി ഷോയുടെ 9-ആം സീസണിൽ വിധികർത്താവാക്കുകയും ചെയ്ത ഒരു അമേരിക്കൻ കൊമേഡിയനും നടിയും ടെലിവിഷൻ അവതാരികയും നിർമാതാവുമായ എലൻ ഡിജെനറസിൻ്റെയും (1958),
ഒരു കനേഡിയൻ മുൻ പ്രൊഫഷണൽ ഐസ് ഹോക്കി താരവും മുൻ മുഖ്യ പരിശീലകനുമായ വെയ്ൻ ഡഗ്ലസ് ഗ്രെറ്റ്‌സ്‌കിയുടെയും (1961),/sathyam/media/media_files/2025/01/26/5b41f047-63fb-473f-9dae-368490218e5b.jpeg)
പോർച്ചുഗീസ് ഫുട്ബോൾ മാനേജരും ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നീ പ്രൊഫഷണൽ ക്ലബ്ബുകളുടെ പരിശീലകനായി സേവനമനുഷ്ഠിച്ച മുൻ കളിക്കാരനുമായ ജോസ് മൗറീഞ്ഞോയുടെയും (1963),
സ്‌ട്രേഞ്ചർ തിംഗ്‌സ് സീസൺ നാലിൽ എഡ്ഡി മൺസൺ എന്ന ലോഹ്യനായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് കുതിച്ച ബ്രിട്ടീഷ് നടൻ ജോസഫ് ക്വിൻ്റെയും (1993) ,ജന്മദിനം !!!/sathyam/media/media_files/2025/01/26/9e3c2574-2167-47bb-8c02-c580e79e6e05.jpeg)
************************
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
**************************
എ.എ. കൊച്ചുണ്ണി ജ.( 1921- 2007).
മാക്സിം റോഡിൻസൺ ജ.(1915- 2004)
ചൗഷസ് ക്യൂ ജ(1918- 1989)
പോള്‍ ന്യു മാന്‍ ജ. (1925- 2008 )
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും ആലുവ നിയമസഭാമണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലെത്തിയ എ.എ. കൊച്ചുണ്ണി (26 ജനുവരി 1921-21 ജൂലൈ 2007)./sathyam/media/media_files/2025/01/26/19b979ac-f3b8-4572-ace2-e05f914dee11.jpeg)
മുഹമ്മദ് എന്ന മുഹമ്മദ് നബിയുടെ ജീവചരിത്രമടക്കം ഒരുപാട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഫ്രാൻസിലെ പ്രമുഖ മാർക്സിസ്റ്റ് ചരിത്രകാരൻ, സാമൂഹിക ശാസ്ത്രജ്ഞൻ, ഓറിയന്റലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന മാക്സിം റോഡിൻസൺ (26 ജനുവരി 1915 - 23 മേയ് 2004),
റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു നിക്കോളെ ചൗഷസ്ക്യു ( 26 ജനുവരി 1918– 25 December 1989)/sathyam/media/media_files/2025/01/26/24d5578f-8b8c-4368-9a94-65a590ac87f9.jpeg)
'ദ ഹസ്റ്റ്‌ലര്‍, ദ കളർ ഓഫ് മണി, തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ബാഫ് റ്റ പുരസ്‌കാരം,ഓസ്‌കർ അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം,സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരം, കാൻ ചലച്ചിത്രോത്സവ പുരസ്കാരം, എമ്മി പുരസ്കാരം,എന്നിവ ഉൾപ്പെടെ അനേകം ബഹുമതികൾ ലഭിച്ചിട്ടുള്ള അമേരിക്കൻ ചലച്ചിത്ര നടനും ചലച്ചിത്ര സംവിധായകനും സംരംഭകനും സാമൂഹ്യപ്രവർത്തകനുമായിരുന്ന പോൾ ലിയനാർഡ് ന്യൂമാൻ എന്ന പോള്‍ ന്യു മാൻ (ജനുവരി 26, 1925 -സെപ്റ്റംബർ 26, 2008),
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
സർദാർ ഗോപാലകൃഷ്ണൻ മ. (1914-1950)
ഡി സി കിഴക്കെമുറി മ.( 1914- 1999)
(ഡോമിനിക് ചാക്കോ)
എം.ഒ.എച്ച്. ഫാറൂഖ് മ. (1937- 2012)
കെ. പി. ഹോർമിസ് മ.(1917- 2015 )
ആര്‍ കെ ലക്ഷ്മണ്‍ മ. (1921- 2015)
എഡ്വേർഡ് ജെന്നർ മ. ( 1749 –1823)
എഡ്വേഡ് ഡേവി മ.(1806- 1885 )
നിക്കോളായ് വാവിലോവ് മ.( 1887-1943)
കോബി ബീൻ ബ്രയന്റ് മ. (1978-2020)
അന്റൊണോവിച്ച് ഡെൽവിഗ് മ. (1798-1831)/sathyam/media/media_files/2025/01/26/48a6050a-1295-4c86-bd62-a07839275192.jpeg)
ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യത്തെ രക്തസാക്ഷി. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുകയെന്ന തത്വത്തിൽ ഉറച്ചുനിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ നൽകിയ മഹാനായ വിപ്ലവകാരി സർദ്ദാർ ഗോപാലകൃഷ്ണൻ(1914- 1950 ജനുവരി 26 )
മലയാളസാഹിത്യഊ കാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്സിന്റെ സ്ഥാപകനുമായിരുന്നു ഡി.സി. കിഴക്കേമുറി എന്ന ഡൊമിനിക് ചാക്കോ ഡി സി കിഴക്കെമുറി(ജനുവരി 12, 1914 - ജനുവരി 26 1999 )
/sathyam/media/media_files/2025/01/26/48a6050a-1295-4c86-bd62-a07839275192.jpeg)
ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയും മൂന്നു തവണ ഇദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിസ്ഥാനം വഹിക്കുകയും മൂന്നുതവണ പോണ്ടിച്ചേരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എം.പി. യാകുകയും . കേന്ദ്രവ്യോമയാന, ടൂറിസം സഹമന്ത്രിയും സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറാകുകയും ജാർഖണ്ഡിന്റെയും കേരളത്തിലെയും ഗവർണ്ണറും ആയിരുന്ന എം.ഒ. ഹസൻ ഫാറൂഖ് മരിക്കാർ എന്ന എം.ഒ.എച്ച്. ഫാറൂഖ്(6 സെപ്റ്റംബർ 1937 - 26 ജനുവരി 2012)
ഫെഡറൽ ബാങ്കിന്റെ സ്ഥാപകൻ കുളങ്ങര പൗലോസ് ഹോർമിസ് എന്ന കെ. പി. ഹോർമിസ് (1917 ഒക്ടോബർ 18 - 2015 ജനുവരി 26)/sathyam/media/media_files/2025/01/26/40f2b945-bac1-45b7-a6b5-b9064f81a85e.jpeg)
കോമൺ മാൻ എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ സൃഷ്ടികര്‍ത്താവും ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാർട്ടൂണിസ്റ്റും ആയ രാശിപുരം കൃഷ്ണസ്വാമി അയ്യർ ലക്ഷ്മൺ എന്ന ആര്‍ കെ ലക്ഷ്മൺ ( ഒക്ടോബർ 23, 1924 - ജനുവരി 26, 2015)
ലോകത്തിലെ ആദ്യത്തെ വാക്സിൻ എന്നറിയപ്പെടുന്ന വസൂരി വാക്സിൻ കണ്ടുപിടിച്ചതിന്റെ പേരിൽ ലോകപ്രശസ്തനായ , രോഗപ്രതിരോധ ശാസ്ത്രത്തിന്റെ (Immunology) പിതാവ് എന്ന് പേരിൽ കൂടി അറിയപ്പെടുന്ന എഡ്വേർഡ് ജെന്നർ (Edward Jenner), FRS (17 മെയ് 1749 – 26 ജനുവരി 1823). /sathyam/media/media_files/2025/01/26/672193c3-99bc-4a18-8e02-b3fd406fa58d.jpeg)
കൃഷി വിളകളുടെ ഉത്ഭവ കേന്ദ്രം (centres of origin) കണ്ടെത്തിയയാളെന്ന നിലയിൽ പ്രശസ്തനും, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളുടെ പഠനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച വിശ്രുതനായ റഷ്യൻ സസ്യശാസ്ത്രജ്ഞൻ നിക്കോളായ് വാവിലോവ് (25 നവംബർ 1887 - 26 ജനുവരി 1943),
വിദ്യുത്കാന്തിക ആവർത്തനിയുടെ കണ്ടുപിടിത്തത്തിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് ഭിഷഗ്വരനും രസതന്ത്രജ്ഞനുമായിരുന്ന എഡ്വേഡ് ഡേവി (1806 ജൂൺ 16-1885 ജനുവരി 26),/sathyam/media/media_files/2025/01/26/57edb7e1-b5ef-4c09-b028-b9fde02743ec.jpeg)
തന്റെ കവിതകളിലൂടെ റഷ്യയിലെ നവക്ലാസിസിസത്തിന്റെ പാരമ്പര്യത്തിന്റെ തളർച്ചയെ ഉയർത്തിക്കാണീച്ച റഷ്യൻ കവിയും പത്രപ്രവർത്തകനും ആയിരുന്ന ആന്റൺ അന്റൊണോവിച്ച് ഡെൽവി ( 17 ഓഗസ്റ്റ് 1798 - 26 ജനുവരി 1831),
ഒരു അമേരിക്കൻ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരനായിരുന്നു കോബി ബീൻ ബ്രയന്റ് (ഇംഗ്ലീഷ്: Kobe Bean Bryant, (ഓഗസ്റ്റ് 23, 1978 - ജനുവരി 26, 2020)/sathyam/media/media_files/2025/01/26/91cc2693-9996-453b-93aa-83ad251ff040.jpeg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1340 - ഇംഗ്ലീഷ് രാജാവായ എഡ്വേർഡ് മൂന്നാമനെ ഫ്രാൻസിന്റെ രാജാവായി പ്രഖ്യാപിച്ചു.
1565 - തളിക്കോട്ട യുദ്ധം . വിജയനഗര സാമ്രാജ്യവും ഡെക്കാൺ സുൽത്താനെയ്റ്റും തമ്മിലുള്ള യുദ്ധം അവസാനത്തെ ഹിന്ദു രാജ്യത്തിന്റെ തകർച്ചക്കും ഭാരതത്തിന്റെ ഭൂരിഭാഗവും ഇസ്ലാം ഭരണത്തിൻ കീഴിലാകുന്നതിന്റെ തുടക്കം.
/sathyam/media/media_files/2025/01/26/63a97a10-3d26-43d3-9aff-700a95507362.jpeg)
1788 - ബ്രിട്ടീഷ് ക്യാപ്റ്റൻ ആർതർ ഫിലിപ്പ് ന്യൂ സൗത്ത് വെയിൽസിലെ സിഡ്‌നി കോവിൽ യൂണിയൻ പതാക ഉയർത്തി, പ്രദേശത്തെ ഒരു ബ്രിട്ടീഷ് കോളനിയായി അടയാളപ്പെടുത്തി, അതിനുശേഷം ആ ദിവസം ഓസ്‌ട്രേലിയ ദിനമായി ആഘോഷിക്കപ്പെട്ടു.
1887 - പാരീസിലെ ഈഫൽ ടവറിന്റെ നിർമ്മാണം ആരംഭിച്ചു./sathyam/media/media_files/2025/01/26/0477f33a-2cf2-48bb-a9e5-fde757c02f69.jpeg)
1905 - 3106 കാരറ്റ് ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ വജ്രമായ കള്ളിനൻ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി.
1913 - അമേരിക്കൻ അത്‌ലറ്റ് ജിം തോർപ്പ് ഒളിമ്പിക്‌സിന് മുമ്പ് ഒരു അമേച്വർ ബേസ്ബോളറായി പങ്കെടുത്തതിന് 1912-ലെ തന്റെ രണ്ട് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ ഉപേക്ഷിച്ചു./sathyam/media/media_files/2025/01/26/13133440-190b-4fcd-8084-d2762dcab8b4.jpeg)
1926 - ജോൺ ലോഗി ബെയർഡ് തന്റെ ലണ്ടൻ ലബോറട്ടറിയിൽ ടെലിവിഷന്റെ വിപ്ലവകരമായ കണ്ടുപിടുത്തത്തിന്റെ ആദ്യ പൊതുപ്രദർശനം നടത്തി.
1928 - മലയാള മനോരമ ദിനപ്പത്രമായി.
1930 - ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനുവരി 26 "പൂർണ സ്വരാജ്" അല്ലെങ്കിൽ സമ്പൂർണ്ണ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചു./sathyam/media/media_files/2025/01/26/e8be4ca7-598d-43dc-b19a-27703ee0a0cf.jpeg)
1936 - സോവിയറ്റ് തലവൻ ജോസഫ് സ്റ്റാലിൻ ദിമിത്രി ഷോസ്തകോവിച്ചിന്റെ "ലേഡി മാക്ബെത്ത്" എന്ന ഓപ്പറ കണ്ടു, എന്നാൽ തന്റെ ഉദ്യോഗസ്ഥർക്കൊപ്പം നേരത്തെ പോയി, നാടകം പിന്നീട് പത്രങ്ങളിൽ അപലപിക്കപ്പെട്ടു.
1941 - കൊച്ചി പ്രജാമണ്ഡലം തുടക്കം.
1942 - രണ്ടാം ലോകമഹായുദ്ധസമയത്ത് യൂറോപ്പിലേക്ക് പോയ ആദ്യത്തെ യുഎസ് സൈനിക സേന വടക്കൻ അയർലണ്ടിൽ ഇറങ്ങി.
/sathyam/media/media_files/2025/01/26/ede3abe1-e47b-4d7a-a906-cb96aea0a595.jpeg)
1950 - ഇന്ത്യ റിപ്പബ്ലിക് ആയി. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതി ആയി ചുമതലയേറ്റു.
1950 - അശോകസ്തംഭത്തിന് ദേശീയ ചിഹ്നം എന്ന അംഗീകാരം ലഭിച്ചു.
1950 - ഇന്ത്യൻ ഫെഡറൽ കോടതി സുപ്രീം കോടതിയായി.
1950 - ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഒറിസ, ആസാം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ നിലവിൽ വന്നു./sathyam/media/media_files/2025/01/26/a23e6667-dcd9-43ee-96d8-c21e9acca9e8.jpeg)
1950 - ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭരണഘടന അംഗീകരിച്ച് ബ്രിട്ടനിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യ ഒരു റിപ്പബ്ലിക്കായി.
1950 - സർദാർ ഗോപാലകൃഷ്ണൻ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രക്തസാക്ഷിയായി. തൃശൂർ ജില്ലയിലെ നാട്ടികയിൽ ജന്മിത്വത്തിനും മാടമ്പിത്വത്തിനുമേതിരെ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ‘പൗരാവകാശജാഥ’യ്ക്ക് നേതൃത്വം നൽകിയ സർദാർ ഗോപാലകൃഷ്ണനെ പോലീസുകാർ നിഷ്ഠുരമായി തല്ലിച്ചതച്ചു കൊന്ന് വലപ്പാട്ട് കടപ്പുറത്ത് മറവുചെയ്തു./sathyam/media/media_files/2025/01/26/d55fe14a-ea31-4490-849b-5b817ec722f3.jpeg)
1957 - ജമ്മു-കാശ്മീരിൽ പ്രത്യേക ഭരണഘടന നിലവിൽ വന്നു.
1957 - ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവം കൊച്ചിയിൽ തുടങ്ങി.
1963 - മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി ഭാരത സർക്കാർ പ്രഖ്യാപിച്ചു.
1965 - ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി./sathyam/media/media_files/2025/01/26/d27f205d-3cd0-4d4c-a126-9b21258b395f.jpeg)
1966 - ഡച്ച് സ്പീഡ് സ്കേറ്റർ ആർഡ് ഷെങ്ക് 1500 മീറ്റർ സ്കേറ്റിംഗിന്റെ റെക്കോർഡ് സ്ഥാപിച്ചു, 2 മിനിറ്റിൽ താഴെയുള്ള ആദ്യ വ്യക്തിയായി.
1968 - കേരള ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ്.
1972- ഇടുക്കി ജില്ല നിലവിൽ വന്നു.
1988 - പ്രശസ്ത ഇംഗ്ലീഷ് സംഗീതസംവിധായകൻ ആൻഡ്രൂ ലോയ്ഡ് വെബ്ബറിന്റെ സംഗീതസംവിധാനമായ ദി ഫാന്റം ഓഫ് ദി ഓപ്പറ, ഗാസ്റ്റൺ ലെറോക്‌സിന്റെ നോവലിനെ അടിസ്ഥാനമാക്കി, ബ്രോഡ്‌വേയിൽ പ്രീമിയർ ചെയ്യുകയും ബ്രോഡ്‌വേയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷോയായി മാറുകയും ചെയ്തു.
/sathyam/media/media_files/2025/01/26/af68c9dd-38b2-4e26-8e07-1b4e4020cf4e.jpeg)
1993- ദൂരദർശൻ മെട്രോ ചാനലുകൾ നിലവിൽ വന്നു.
1998- കൊങ്കൺ റെയിൽവേയിൽ യാത്രാ വണ്ടി ഉദ്ഘാടനം ചെയ്തു.
2001 -ഗുജറാത്തിലെ ഭുജിൽ ഒരു വിനാശകരമായ ഭൂകമ്പം (7.6 തീവ്രത) ഉണ്ടായി, ഏകദേശം 13,000-20,000 ആളുകൾ കൊല്ലപ്പെടുകയും കാര്യമായ നാശനഷ്ടങ്ങളും പരിക്കുകളും ഉണ്ടാക്കുകയും ചെയ്തു.
2002- ഡി ഡി ഭാരതി ആരംഭിച്ചു
2002- പുതിയ പതാക നിയമം നിലവിൽ വന്നു./sathyam/media/media_files/2025/01/26/b6dc7efd-cd51-413f-b91e-f3755e89f1af.jpeg)
2004 - അഫ്ഘാനിസ്ഥാന്റെ പുതിയ ഭരണഘടനയിൽ പ്രസിഡണ്ട് ഹമീദ് കർസായി ഒപ്പു വച്ചു.
2005 - കോണ്ടലീസ റൈസ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായി.
2006 - തേജസ് ദിനപത്രം പ്രസിദ്ധികരണം തുടങ്ങി.
2007 - ഇന്ത്യക്കാരനായ അജിത് ബജാജ് ദക്ഷിണ ധ്രുവത്തിൽ എത്തി../sathyam/media/media_files/2025/01/26/ec802e41-85ba-4613-bf87-18b0f9325f64.jpeg)
2019 - ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ തോൽപ്പിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയതിന് ശേഷം ജാപ്പനീസ്-അമേരിക്കൻ ടെന്നീസ് താരം നവോമി ഒസാക്ക ലോകത്തിലെ ഒന്നാം നമ്പർ കളിക്കാരനായി.ൃ
2009 - നാദിയ സുലെമാൻ ലോകത്തിലെ ആദ്യത്തെ ഒക്ടപ്ലെറ്റ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
2009 - അമേരിക്കൻ നടനും ഹാസ്യനടനുമായ ജാമി ഫോക്സ്, ടി-പെയിൻ ഫീച്ചർ ചെയ്യുന്ന "ബ്ലേം ഇറ്റ് (ഓൺ ദ ആൽക്കഹോൾ)" എന്ന സിംഗിൾ പുറത്തിറക്കി, ഈ ഗാനം ബിൽബോർഡ് സോംഗ് ഓഫ് ദ ഇയർ അവാർഡ് നേടി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************************************
*Rights Reserved by Team Jyotirgamaya*
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us