ഇന്ന് ജൂലൈ 14, സ്രാവ് അവബോധ ദിനം ഇന്ന്, നടൻ ശരത് കുമാറിന്റെയും നടി ഗീതയുടേയും കെ ആർ ഗൗരിയമ്മയുടെയും ജന്മദിനം ഇന്ന്, ലൂയി എട്ടാമന്‍ തന്റെ പിതാവായ ഫിലിപ്പ് രണ്ടാമന്റെ മരണത്തോടെ ഫ്രാന്‍സിന്റെ രാജാവായതും ഇന്നേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project3233

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅

Advertisment

1199 മിഥുനം 30
ചോതി / അഷ്ടമി
2024  ജൂലൈ 14, ഞായർ

ഇന്ന് ;

  * സ്രാവ് അവബോധ ദിനം !                     
 ***********
[ Shark Awareness Day ;
കടൽ ആവാസവ്യവസ്ഥയെ പ്രവർത്തിപ്പിക്കുകയും അപൂർവ്വമായി മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന മനോഹരമായ ജീവികളായ സ്രാവുകളുടെ യാഥാർത്ഥ്യത്തെക്കുറിച്ച് അവബോധം വളർത്തുക.]

 *പാൻഡെമോണിയം ദിനം !                  
 ***********
  [ Pandemonium Day ;
ചിട്ടയായ ജീവിതത്തിൻ്റെ സ്തംഭനാവസ്ഥയിൽ നിന്ന് സ്വയം മോചിതരാവുക, കോലാഹലങ്ങൾ വാഴട്ടെ. നിങ്ങൾ ആഗ്രഹിക്കുന്നത് ധരിക്കുക, നിങ്ങൾ ആഗ്രഹിക്കുന്നത് ഭക്ഷിക്കുക, നിങ്ങൾ "വേണം" എന്ന് കരുതുന്നതിനാൽ ഒന്നും ചെയ്യരുത്. ബഹളമയമായ ദിനം, ശാന്തരാകാൻ പരിശീലിക്കാം ഈ ദിനത്തിൽ ]

z9hCUd4jzSF1WQS4qOCefOcdLwV

* ഫ്രാൻസ് :ബാസ്റ്റ്യൽ ഡേ !
* ഇറാക്ക്:   റിപ്പബ്ലിക് ദിനം!
* സ്വീഡൻ : പതാകദിനം !
* ഹോൺഡുറാസ് : ഹോൺഡൂറൻ ഡേ !
* ബ്രിട്ടൻ : ബ്ലാക്ക് കൺട്രി ഡേ !

* USA ;
^^^^^^^^^
[ National Nude Day
അലക്കൽ വെറുക്കുകയും പ്രകൃതിയിൽ പോകാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നവർക്ക് , ദേശീയ നഗ്നദിനം വർഷത്തിലെ അവരുടെ പ്രിയപ്പെട്ട ദിവസമായി മാറിയേക്കാം]Screenshot 2024-07-14 062632

*ദേശീയ മാക് & ചീസ്  ദിനം !
[ National Mac & Cheese Day
സി നന്മയുടെ ഊഷ്മളവും ആശ്വാസദായകവുമായ ഒരു പാത്രത്തിലേക്ക് ഡൈവിംഗ്, ഓരോ നാൽക്കവലയും ക്രീമിയും രുചികരവുമായ ആനന്ദത്തിൻ്റെ ആനന്ദകരമായ മിശ്രിതം. ]

*ദേശീയ ഗ്രാൻഡ് മാർനിയർ  ദിനം  !
[  National Grand Marnier Day
നൂതനമായ ഒരു മദ്യം, ഗ്രാൻഡ് മാർനിയർ പല കാര്യങ്ങളുമായി നന്നായി പോകുന്നു. ഇത് ഷാംപെയ്നുമായി മിക്സ് ചെയ്യുക, അല്ലെങ്കിൽ ടെക്വില ഉപയോഗിച്ച് ഗ്രാൻഡ് മാർനിയർ അടിസ്ഥാനമാക്കിയുള്ള മാർഗരിറ്റ ഉണ്ടാക്കുക.]647_041317012209_0

*ദേശീയ ടേപ്പ് അളവ്  ദിനം !
[ കരകൗശല വിദഗ്ധരുടെ കൈകളിൽ കൃത്യമായ ടൂളുകൾ, എല്ലാ പ്രോജക്റ്റുകളും സൂക്ഷ്മമായി പൂർണ്ണതയിലേക്ക് രൂപപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു, എല്ലാ വിശദാംശങ്ങളും അളക്കുന്നു.]
***********

      ഇന്നത്തെ മൊഴിമുത്ത്
    ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
‘'ഇരു വഴിയിൽ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതീ.
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകിൽ
പലതുണ്ടേ ദുരിതങ്ങൾ.
വഴിവെട്ടാൻ പോകുന്നവനോ
പല നോമ്പുകൾ നോൽക്കേണം
പലകാലം തപസ്സു ചെയ്ത്‌
പല പീഡകളേൽക്കേണം…’'

.       [- എന്‍.എന്‍. കക്കാട് ]
       *********

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, തെലുഗു, കന്നഡ സിനിമകളിൽ അഭിനയിക്കുന്ന മുൻ രാജ്യസഭ അംഗവും സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റുമായ ആർ ശരത് കുമാറിന്റെയും (1954),

സി.പി.എം. നേതാവും മുൻ പൊതുമരാമത്ത് മന്ത്രിയും മുൻ എം.പിയുമായ ടി കെ ഹംസയുടെയും (1937),

322962

പഞ്ചാഗ്നി, വാൽസല്യം, ആവനാഴി, വൈശാലി, ആധാരം , സുഖമൊ ദേവി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട തെന്നിന്ത്യൻ നടി ഗീതയുടേയും (1962),

ചലച്ചിത്ര നിർമ്മാതാവും മലയാള സിനിമയിൽ   2011-ൽ പുറത്തിറങ്ങിയ   ആഷിഖ് അബു സംവിധാനം ചെയ്ത,  ജനപ്രിയ സിനിമക്ക് കേരള സംസ്ഥാന അവാർഡ് നേടിയ ഈ വർഷത്തെ ബ്ലോക്ക് ബസ്റ്റർ ആയിരുന്ന 'സാൾട്ട് എൻ പെപ്പർ' മലയാളം സിനിമയുടേയും    പിന്നീട് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയുടേയും നിർമ്മാതാവ്‌  സദാനന്ദൻ രങ്കോരത്തിന്റേയും(1980),

ഇന്ത്യയിലെ ഐ.ടി കമ്പനിയായ എച്ച്.സി.എൽ. എന്റർപ്രൈസിന്റെ സ്ഥാപകനും ചെയർമാനും  വ്യവസായിയുമായ ശിവ നാടാറി ന്റേയും(1954),

MV5BODhiZmUxMWUtMjc2ZC00NTY3LWFkZDMtNjIyMDUyMTY4NGQ0XkEyXkFqcGdeQXVyNDUzOTQ5MjY@._V1_

 മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സൂപ്പർ മോഡലും 1992-ൽ ഫെമിന മിസ് ഇന്ത്യയും  2003-ൽ പുറത്തിറങ്ങിയ ബൂം എന്ന ചിത്രത്തിൽ അഭിനേത്രിയുമായ മധു സപ്രെയുടേയും(1971), 

അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, കേന്ദ്രഭരണ പ്രദേശങ്ങളിലെ കേഡറിലെ 1979 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും  മുൻ സി ബി ഐ മേധാവിയായിരുന്ന അലോക് കുമാർ വർമ്മയുടേയും (1957),

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനും ശ്രീലങ്കയുടെ മുൻ ടെസ്റ്റ് ക്യാപ്റ്റനുമായ ദേശബന്ദു ഹഷൻ പ്രസന്ത തിലകരത്നെയുടേയും (1957) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
********
എം.എസ്. വിശ്വനാഥൻ മ. (1928-2015)
സി.ജെ. തോമസ് മ. (1918 -1960) 
എ.കെ. രാമൻകുട്ടി മ. (1912 -1994)
അനൂപ് സദാശിവൻ മ. ( -2015)
രജു ഭയ്യ  മ. (1922-2003 ) 
(രാജേന്ദ്ര സിംഗ് തോമർ)
ഹാൻസ് ഡെൽബ്രൂക് മ. (1848-1929 )

Screenshot 2024-07-14 062352

കെ ആർ ഗൌരിയമ്മ ജ. (1919 -2021)
എൻ.എൻ. കക്കാട് ജ. (1927-1987)
പി.കെ. വേണുക്കുട്ടൻ നായർ ജ. (1934-2012)
ജേക്കബ് ചെറിയാൻ ജ. (1923–2007)
മുൻഷി വേണു ജ. (1954-2017)
ജീൻ ബാപ്റ്റിസ്റ്റ് ഡ്യൂമാ ജ. (1800-1884)
ഇങ്മർ ബർഗ്‍മൻ ജ. (1918-2007)

സ്മരണകൾ
*******
*പ്രധാനചരമദിനങ്ങൾ!!!

അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതസം‌വിധാനം ചെയ്യുകയും,  സിനിമകളിൽ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്ത തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതസം‌വിധായകനും ലളിത സംഗീതത്തിന്റെ രാജാവായ ( മെല്ലിസൈ മന്നർ) എം.എസ്. വിശ്വനാഥനെയും (എം.എസ്.വി.) (ജൂൺ 24, 1928 - ജൂലൈ 14, 2015),Screenshot 2024-07-14 062403

മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു് വഹിച്ച പത്രപ്രവർത്തകനും ചിത്രകാരനും എന്നീ നിലകളിലും അറിയപ്പെട്ടിരുന്ന നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്ന സി.ജെ. തോമസ് എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസിനെയും (നവംബർ 14, 1918 - ജൂലൈ 14, 1960) , 

ഒന്നും, രണ്ടും കേരള നിയമസഭകളിൽ എലപ്പുള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യുണിസ്റ്റ് നേതാവ്,,,േ  എ.കെ. രാമൻകുട്ടിയെയും (ഒക്ടോബർ 1912 - 14 ജൂലൈ 1994),

എൽ. പൊറിഞ്ചുക്കുട്ടി, കാനായി കുഞ്ഞിരാമൻ എന്നിവരുടെ ശിഷ്യനും അക്കാഡമി പുരസ്ക്കാരം ലഭിച്ച ചിത്രകാരനും ആയിരുന്ന അനൂപ് സദാശിവനെയും  ( മ - ജൂലൈ 14, 2015)

രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ നാലാമത്തെ സർസംഘചാലകൻ ആയിരുന്ന  1994 മുതൽ 2000 വരെ ആർ.എസ്.എസ് നേതൃസ്ഥാനത്ത് തുടർന്ന 1960 വരെ അലഹബാദ് യൂണിവേഴ്സിറ്റി ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ആയിരുന്ന ജു ഭയ്യ എന്ന പേരിൽ പൊതുവേ അറിയപ്പെട്ടിരുന്ന പ്രൊഫസർ: 
രാജേന്ദ്ര സിംഗിനേയും (ജനുവരി 29, 1922-2003 ജൂലായ്‌ 14 )Screenshot 2024-07-14 062413

രാഷ്ട്രീയ ചരിത്രവും സൈനിക ചരിത്രവും വിഷയമാക്കി ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ ജർമൻ ഭാഷയിൽ രചിച്ച ചരിത്രകാരന് ഹാൻസ് ഗോട്ട്ലിബ് ഡെൽബ്രൂകിനെയും(1848 നവംബർ 11-1929 ജൂലൈ 14)

*പ്രധാനജന്മദിനങ്ങൾ!!!

കേരളത്തിലെ ആദ്യ നിയമവിദ്യാര്‍ഥിനിയും, ആദ്യ വനിതാമന്ത്രിയും, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന് സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളുമായിരുന്ന കളത്തിപ്പറമ്പിൽ രാമൻ ഗൗരിയമ്മ എന്ന കെ ആർ ഗൌരിയമ്മയെയും ( ജൂലൈ 14, 1919- 11 മെയ് 2021),

ആസ്വാദകലോകത്ത് ഏറെ ശ്രദ്ധയാകർഷിച്ച സഫലമീയാത്ര എന്ന കവിത സംഗ്രഹം രചിക്കുക മാത്രമല്ല തന്റെ തൂലികയിലൂടെ പ്രതിഷേധത്തിന്റെയും അതിജീവനത്തിന്റെയും പുതിയ വഴികള്‍ ഒരു ജനസമൂഹത്തിനു മുന്നില്‍ വെട്ടിത്തെളിച്ച് മാര്‍ഗദര്‍ശനം നല്‍കുകയും , സാംസ്കാരിക പ്രക്ഷോഭത്തിനുള്ള ആയുധമാക്കി തന്റെ കവിതയെ മാറ്റുകയും ചെയ്ത പ്രമുഖ കവിയും ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്ന എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാടിനെയും (ജൂലൈ 14 1927- ജനുവരി 6 1987),

Screenshot 2024-07-14 062449

അന്നാ കരീനീന, ഒഥല്ലോ, കിങ് ലിയർ തുടങ്ങി ഒട്ടേറെ വിശ്വസാഹിത്യ കൃതികൾ മലയാളി നാടകാസ്വാദകർക്ക് മുമ്പിൽ ആദ്യമായി എത്തിച്ച പ്രമുഖനായ നാടക പ്രവർത്തകനും നാടക സംവിധായകനുo സിനിമ നടനും ആയിരുന്ന പി.കെ. വേണുക്കുട്ടൻ നായരെയും (14 ജൂലൈ 1934 - 26 നവംബർ 2012),

ഒരു ഇന്ത്യൻ സർജനും വിദ്യാഭ്യാസ വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായിരുന്നു അയ്യ എന്നറിയപ്പെടുന്ന ജേക്കബ് ചെറിയാൻ( 1923 ജൂലൈ14 -4 ഒക്ടോബർ 2007),

മുൻഷി എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനാകുകയും പിന്നീട് സിനിമാ താരമായി മാറുകയും ചെയ്ത മലയാളിയായമുൻഷി വേണുവേയും യഥാർത്ഥനാമം:വേണു നാരായണൻ (1954 ജൂലൈ 14   -2017 ഏപ്രിൽ 13 )

Screenshot 2024-07-14 062533

രാസപദാർഥങ്ങളെ വിദ്യുത്ധന (അമ്ലം), വിദ്യുത് ഋണ (ക്ഷാരം) എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിക്കുന്ന ദ്വൈതസങ്കല്പ (dualism)വും ഡാൾട്ടന്റെ അറ്റോമിക സിദ്ധാന്തവും ആശ്രയിച്ച് കാർബണിക സംയുക്തങ്ങളുടേയും മൂലകങ്ങളുടേയും വർഗീകരണത്തിൽ ഗവേഷണം നടത്തി കാർബണിക രസതന്ത്രത്തിൽ വിപ്ലവകരമായ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച ഫ്രഞ്ച് രസതന്ത്രജ്ഞൻ ജീൻ ബാപ്റ്റിസ്റ്റ് ആൻഡ്രേ ഡ്യൂമായെയും( 1800 ജൂലൈ 14-10 ഏപ്രിൽ 1884),

അറുപതോളം വർഷം കലാരംഗത്ത് പ്രവർത്തിച്ച്, 62 ചലച്ചിത്രങ്ങളും (ഇവയിൽ മിക്കവയും സ്വയം രചിച്ചത്) 170-ലധികം നാടകങ്ങളും സം‌വിധാനം ചെയ്ത ആധുനിക സിനിമയിലെ അതികായന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വിഖ്യാത സ്വീഡിഷ് ചലച്ചിത്ര, നാടക, ഓപ്പെറ സംവിധായകൻ ഇങ്മർ ബർഗ്‍മനെയും ( 1918 ജൂലൈ 14,  2007 ജൂലൈ 30)ഓർമ്മിക്കുന്നു!!

ചരിത്രത്തിൽ ഇന്ന്…
********
982 - തെക്കൻ ഇറ്റലിയിലെ കേപ് കൊളോണയിൽ അൽ-ഖാസിമിൻ്റെ മുസ്ലീം സൈന്യം ഓട്ടോ രണ്ടാമൻ രാജാവിനെയും ഫ്രാങ്കിഷ് സൈന്യത്തെയും പരാജയപ്പെടുത്തി .

1223 - ലൂയി എട്ടാമൻ തൻ്റെ പിതാവായ ഫിലിപ്പ് രണ്ടാമൻ്റെ മരണത്തോടെ ഫ്രാൻസിൻ്റെ രാജാവായി .Screenshot 2024-07-14 062544

1420 - വിറ്റ്‌കോവ് കുന്നിലെ യുദ്ധം , വിശുദ്ധ റോമൻ ചക്രവർത്തിയായ സിഗിസ്‌മണ്ടിൻ്റെ നേതൃത്വത്തിലുള്ള കുരിശുയുദ്ധ സൈന്യത്തിനെതിരെ ജാൻ സിസ്കയുടെ നേതൃത്വത്തിൽ ചെക്ക് ഹുസൈറ്റ് സേനയുടെ നിർണായക വിജയം .

1430 - മെയ് മാസത്തിൽ ബർഗണ്ടിയക്കാർ പിടിച്ചെടുത്ത ജോവാൻ ഓഫ് ആർക്ക് , ബ്യൂവായിസിലെ ബിഷപ്പ് പിയറി കൗച്ചന് കൈമാറി .

1596 - ആംഗ്ലോ-സ്പാനിഷ് യുദ്ധം : അടുത്ത ദിവസം പുറപ്പെടുന്നതിന് മുമ്പ് ഇംഗ്ലീഷ്, ഡച്ച് സൈനികർ സ്പാനിഷ് നഗരമായ കാഡിസ് കൊള്ളയടിച്ചു

Screenshot 2024-07-14 062556

1789 - പാരീസിലെ ബാസ്റ്റില്ലിലെ സംഭവം.ഈ സംഭവം വ്യാപകമായ അസംതൃപ്തിയെ ഫ്രഞ്ച് വിപ്ലവത്തിലേക്ക് ഉയർത്തുന്നു.  ഫ്രാൻസിൽ ഇപ്പോഴും വർഷം തോറും ബാസ്റ്റിൽ ദിനം ആഘോഷിക്കപ്പെടുന്നു.

1808 - ഫിന്നിഷ് യുദ്ധം : ലാപുവ യുദ്ധം നടന്നു. 

1853 - ന്യൂയോർക്ക് സിറ്റിയിൽ എല്ലാ രാജ്യങ്ങളുടെയും വ്യവസായ പ്രദർശനമായ ആദ്യത്തെ പ്രധാന യുഎസ് ലോക മേളയുടെ ഉദ്ഘാടനം.

1865 - മാറ്റർഹോണിൻ്റെ ആദ്യ കയറ്റം എഡ്വേർഡ് വൈമ്പറും സംഘവും പൂർത്തിയാക്കി , അവരിൽ നാല് പേർ ഇറക്കത്തിൽ മരിച്ചു.

 Screenshot 2024-07-14 062607

1874 - 1874-ലെ ചിക്കാഗോ തീപിടിത്തത്തിൽ നഗരത്തിൻ്റെ 47 ഏക്കർ കത്തി നശിച്ചു, 812 കെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടു, 20 പേർ മരിച്ചു, അതിൻ്റെ ഫലമായി ഫയർ ഇൻഷുറൻസ് വ്യവസായം ചിക്കാഗോ സിറ്റി കൗൺസിലിൽ നിന്ന് മുനിസിപ്പൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടു.

1881 - അമേരിക്കൻ നിയമലംഘകനായ ബില്ലി ദി കിഡ് ന്യൂ മെക്സിക്കോയിലെ ഫോർട്ട് സംനറിലെ മാക്സ്വെൽ ഹൗസിൽ ഷെരീഫ് പാറ്റ് ഗാരറ്റ് വെടിയേറ്റു മരിച്ചു . 

1900 - ബോക്സർ കലാപത്തിനിടെ എട്ട് -രാഷ്ട്ര സഖ്യത്തിൻ്റെ സൈന്യം ടിൻസിൻ പിടിച്ചെടുത്തു .

1874 -1874-ലെ ചിക്കാഗോ തീപിടിത്തം നഗരത്തിന്റെ 47 ഏക്കർ കത്തിനശിച്ചു, 812 കെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടു, 20 പേർ കൊല്ലപ്പെട്ടു,

 Screenshot 2024-07-14 062620

1916 - 1916 സെപ്റ്റംബർ 3 വരെ നീണ്ടുനിൽക്കുന്ന സോം യുദ്ധത്തിനുള്ളിലെ ഒരു പ്രവർത്തനമായി ഡെൽവില്ലെ വുഡ് യുദ്ധം ആരംഭിച്ചു 

1933 - ഗ്ലീഷ്ചാൽട്ടുങ് എന്ന പേരിൽ അഡോൾഫ് ഹിറ്റ്ലർ നാസികൾ ഒഴികെയുള്ള എല്ലാ ജർമ്മൻ രാഷ്ട്രീയ പാർട്ടികളെയും ഇല്ലാതാക്കി 

1950 - കൊറിയൻ യുദ്ധം: ടെയ്ജോൺ യുദ്ധത്തിന്റെ തുടക്കം.

1957 - ഈജിപ്‌ത് ദേശീയ അസംബ്ലിയിൽ റവ്യ ആതേയ അവളുടെ ഇരിപ്പിടം നേടുകയും അതുവഴി അറബ് ലോകത്തെ ആദ്യ വനിതാ പാർലമെന്റേറിയൻ ആകുകയും ചെയ്‌തു.unnamed

1958 - ഇറാഖിലെ 14 ജൂലൈ വിപ്ലവത്തിൽ രാജ്യത്തിന്റെ പുതിയ നേതാവായി മാറുന്ന അബ്ദുൽ-കരീം ഖാസിമിന്റെ നേതൃത്വത്തിലുള്ള ജനകീയ ശക്തികൾ രാജവാഴ്ചയെ അട്ടിമറിച്ചു.

1958 - ഇറാഖിലെ വിപ്ലവത്തിൽ രാജഭരണത്തെ അട്ടിമറിച്ച് അബ്‌ദുൾ കരീം കാസിം ഭരണമേറ്റെടുത്തു.

2002 - ബാസ്റ്റിൽ ഡേ ആഘോഷത്തിനിടയ്ക്ക്, ഫ്രഞ്ച് പ്രസിഡണ്ട് ജാക്വെസ് ചിരാക് വധശ്രമത്തിൽനിന്നും രക്ഷപ്പെട്ടു.

Screenshot 2024-07-14 062643

2011 - ദക്ഷിണ സുഡാൻ യു എൻ അംഗത്വം നേടി

2016 - ഫ്രാൻസിലെ നൈസിൽ നടന്ന ബാസ്റ്റിൽ ദിനാഘോഷത്തിൽ ഒരാൾ  ട്രക്ക് ജനക്കൂട്ടത്തിലേക്ക്‌ ഇടിച്ചു കയറ്റി. 86 പേർ കൊല്ലപ്പെടുകയും 434 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya
.

Advertisment