ഇന്ന് ജനുവരി ഒന്ന്, പുതുവത്സര ആശംസകൾ. മഞ്ഞളാംകുഴി അലിയുടെയും ബിജു നാരായണന്റെയും നഞ്ചിയമ്മയുടെയും ജന്മ​ദിനം. ജൂലിയൻ കലണ്ടർ നിലവിൽ വന്നതും റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറിയതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project JANUARY 1

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                  ' JYOTHIRGAMAYA '
.                 ്്്്്്്്്്്്്്്്
.                 🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200 
ധനു 17
 ഇത്രാടം  / ദ്വിതീയ
2025 ജനവരി 1, 
ബുധൻ

ഇന്ന് ;

.*പുതുവത്സര ആശംസകൾ !
.* ക്രിസ്തുവർഷം (2025) ആരംഭം !
**[New Year’s Day ;!]

* ശിവഗിരി തീർത്ഥാടനം - സമാപനം!

*  ലോക കുടുംബ ദിനം ! [Global Family Day!world Peace Day !ലോകം മുഴുവൻ ഒരു കുടുംബം പോലെ സമാധാനത്തോടെ സഹവർത്തിത്വത്തോടെ പുതുവത്സരദിനം ആചരിയ്ക്കുന്ന   ജനുവരി 1, ലോക കുടുംബദിനമായും ലോക സമാധാനദിനമായും ആചരിയ്ക്കപ്പെടുന്നു]publive-image

*പ്രതിബദ്ധതാ ദിനം ![Commitment Day; അവനവനോടും അന്യരോടും പ്രതിബദ്ധത കാണിയ്ക്കാൻ,
നൽകിയ വാഗ്ദാനങ്ങളിൽ ഉറച്ചുനിൽക്കുവാൻ, ആ വാഗ്ദാനങ്ങൾ പാലിയ്ക്കുവാൻ, അവ ചെയ്തു തീർക്കുവാൻ ഒരു ദിനം.]

*യൂറോ ദിനം  ![Euro day:  1960 മുതൽ യൂറോപ്യൻ രാഷ്ട്രങ്ങളുടെ  ലക്ഷ്യമായിരുന്ന, 1999 ജനുവരി 1  നിലവിൽ വന്ന, യൂറോ എന്ന നാണയത്തിൻ്റെ പ്രചരണത്തിന് വിനിമയത്തിന് ഒരു ദിനം.]
USA;
* ദേശീയ 'ബ്ലഡി മേരി' ദിനം! [National Bloody Mary Day ; തക്കാളി ജ്യൂസും വോഡ്ക കോക്ടെയ്ലും ഉപയോഗിച്ച് നിർമ്മിച്ച ഒരു പാനീയമാണ് ബ്ലഡി മേരി.ഇംഗ്ലീഷ് രാജ്ഞി മേരി ഒന്നാമൻ്റെയോ ഹോളിവുഡ് താരം മേരി പിക്ക്ഫോർഡിൻ്റെയോ അല്ലെങ്കിൽ ചിക്കാഗോയിലെ ബക്കറ്റ് ഓഫ് ബ്ലഡ് ബാറിൽ ജോലി ചെയ്തിരുന്ന മേരി എന്ന പരിചാരികയുടെയോ പേരിലാണ് ഈ പാനീയത്തിന് ഈ പേരിട്ടിരിക്കുന്നത് എന്നാണ് വിവിധ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.publive-image

ഈ പാനീയം പ്രധാനമായും തക്കാളി ജ്യൂസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്ന വസ്തുതയുമായി ബന്ധപ്പെട്ടാണ് എന്നതിനപ്പുറം; രക്തത്തിൻ്റെ നിറവും രൂപവും ഉള്ളതുകൊണ്ടാണ് ഇതിന് ബ്ലഡി എന്ന വിശേഷണം വരാൻ കാരണം. ]

*ദേശീയ ഹാംഗോവർ ദിനം![National Hangover Day ;  ഡിസംബർ 31, ക്രിസ്മസ് ആഘോഷങ്ങൾക്കും പുതുവത്സരാഘോഷങ്ങൾക്കും പരിസമാപ്തി കുറിയ്ക്കുന്ന ദിവസമായതിനാൽ ജനുവരി 1 ന് കാലത്ത്, പലർക്കും ഹാംഗ് ഓവർ വരാൻ സാധ്യതയുണ്ട്. ആ ഹാംഗ് ഓവർ എങ്ങനെ മറികടക്കാം എന്ന് ആലോചിക്കുന്നതിന് ഒരു ദിവസം ആ ഹാംഗ് ഓവർ മാറ്റാൻ ഒന്നു കൂടി മധുപാനം നടത്താൻ പൊതുസമ്മതമുള്ള ഒരു ദിവസം ]

*ദേശീയ ആദ്യ കാൽവയ്പ്പ് ദിനം![National First Foot Day ; 

പരമ്പരാഗതമായി സ്കോട്ടിഷ്, യൂറോപ്യൻ പുതുവത്സര ദിനത്തിൽ ആൺകുട്ടികൾ അവരവരുടെ സമീപ പ്രദേശത്തെ വീടുകൾ സന്ദർശിക്കുന്നതും. മാങ്ക്‌സ് ഭാഷയിൽ ഒരു കവിത ചൊല്ലുന്നതും ശുഭ സൂചകമായാണ് കരുതപ്പെടുന്നത്. അതിനെ അനുസ്മരപ്പിയ്ക്കുന്ന ആചാരമാണ് നാഷണൽ ഫസ്റ്റ് ഫൂട്ട് ഡേ.publive-image

അങ്ങനെ പുതുവത്സരത്തിൽ തങ്ങളുടെ വീട്ടിലേയ്ക്ക് ആദ്യമായി വലതുകാൽ വച്ച് കടന്നുവരുന്ന കുട്ടി കറുത്ത മുടിയുള്ള ഒരു ആൺകുട്ടിയാണെങ്കിൽ അത് ആ വീട്ടുകാർക്ക് ഭാഗ്യം കൊണ്ടു വരുമെന്ന അവർ വിശ്വസിച്ചിരുന്നു. ] 

*പബ്ലിക് ഡൊമെയ്ൻ ദിനം ! [Public Domain Day ;  ഒരു സൃഷ്ടിയുടെ പകർപ്പാവകാശം കാലഹരണപ്പെടുമ്പോൾ, അത് പൊതുസഞ്ചയത്തിൽ പ്രവേശിക്കുന്ന ദിവസമാണ് പുതുവത്സരദിനം അതിനാൽത്തന്നെ പുതുവത്സരദിനത്തെ ലോകമെമ്പാടും പബ്ലിക് ഡൊമെയ്ൻ ദിനമായി കണക്കാക്കുന്നു.  ഇതിൻ്റെ നിയമങ്ങൾ ആഗോളതലത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ , ചില സൃഷ്ടികളുടെ പകർപ്പവകാശനില ഏകീകൃതമല്ല എന്നതും വാസ്തവമാണ്.

വ്യക്തികളുടെ സർഗ്ഗാത്മക സ്വാതന്ത്ര്യം കണ്ടെത്തുക, അവ പര്യവേക്ഷണം ചെയ്യാനും എല്ലാവർക്കും ഉപയോഗിക്കാനും കഴിയുന്ന പ്രചോദനാത്മകമായ വിധത്തിലുള്ള  വിശാലമായ ഒരു ലോകത്തിലേക്ക് അവയെ ഏകീകരിയ്ക്കുവാൻ കഴിയുക എന്നീ ഉദ്ദേശമാണ് ഈ ദിനാചരണം കൊണ്ടുള്ള ലക്ഷ്യം ]publive-image

*ന്യൂ ഇയർ ഡിസോണർ ലിസ്റ്റ് ദിനം ! [New Year’s Dishonor List Day;  എല്ലാ വർഷവും ജനുവരി 1-ന് ഭാഷാ പ്രേമികൾ ഒഴികെ അധികമാരും അറിയാതെ ആഘോഷിയ്ക്കപ്പെടുന്ന ഒരു ദിനമാണ് ന്യൂ ഇയർ ഡിഷോണർ ലിസ്റ്റ് ദിനം. ഓരോ വർഷവും സ്വന്തം ഭാഷയിൽ കടന്നു കൂടുന്ന ഭാഷാപരമായ പ്രയോഗങ്ങളിലെ തെറ്റിദ്ധാരണകളും തെറ്റുകളും വാക്കുകളിലെ തെറ്റുകളും കുറ്റങ്ങളും കണ്ടെത്തി പൊതുജനമദ്ധ്യത്തിൽ ഒരു ലിസ്റ്റുണ്ടാക്കി പ്രദർശിപ്പിച്ച് ആ തെറ്റ് തിരുത്താൻ വേണ്ടി പ്രയത്നിയ്ക്കുന്നതിനാണ് ഈ ദിനം ആചരിയ്ക്കുന്നത്. 

1976-ൽ ലേക്ക് സുപ്പീരിയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് പുതുവർഷ ഡിഷോണർ ലിസ്റ്റ് ദിനം ആദ്യമായി ആഘോഷിച്ചത്. യൂണിവേഴ്സിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഡബ്ല്യുടി റാബെ, ഉപയോഗശൂന്യമോ അനാവശ്യമോ ആയി കരുതുന്ന വാക്കുകൾ നീക്കം ചെയ്തും അവയെ തിരുത്തിയും ഇംഗ്ലീഷ് ഭാഷയെ ബഹുമാനിക്കുന്നതിനായി ശ്രമിച്ചു. അങ്ങനെ ഓരോ വർഷവും
ആ വർഷത്തെ ഒരു പുതുവത്സര പാർട്ടിയിൽ, സ്വന്തം ഭാഷയിൽ നിന്ന് പുറത്താക്കുന്നതിനായി അത്തരം വാക്കുകളുടെയും ശൈലികളുടെയും ഒരു ലിസ്റ്റ് തന്നെ സൃഷ്ടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അങ്ങനെ 2020 ൽ ആ ലിസ്റ്റിൽ ഇടം നേടിയ ആദ്യത്തെ പദമാണ് COVID-19

publive-image

ഏതൊരു ഭാഷയ്ക്കും ഈ പരിശീലനത്തിലൂടെ, നന്നായി ക്രമീകരിച്ചതും മിനുക്കിയതുമായ ഒരു  ഭാഷ നിലനിർത്താനാവുമെന്ന കാര്യം സർവകലാശാല ഊന്നിപ്പറയുന്നുണ്ട്, അമിതവും അനാവശ്യവുമായ ഇത്തരം പദപ്രയോഗങ്ങൾ നിരുത്സാഹപ്പെടുത്തുന്നതു തന്നെ. ഭാഷാപരമായ മികവിനോടുള്ള ഒരു തരം പ്രതിബദ്ധത കൊണ്ടാണ് എന്നതാണ്  എല്ലാ ജനുവരി 1 നും പുതുവർഷ ഡിസോണർ ലിസ്റ്റ് ദിനം ആചരിക്കുന്നതിനുള്ള പ്രധാന കാരണം]

*Z ഡേ ![Z Day ,; ഇസഡ് ഡേ എന്നത് ടോം സാഗർ എന്ന വ്യക്തി സ്ഥാപിച്ച ഒരു ആഘോഷമാണ്.  ഇംഗ്ലീഷ് അക്ഷരമാലയുടെ  അവസാനമായി വരുന്ന Z എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള  ആളുകളെ ആദരിക്കുന്നതിനായി ഒരു ദിനം. ]

*പകർപ്പവകാശ നിയമ ദിനം ![Copyright Law Day ;  ]ഏതൊരു വ്യക്തിക്കും തൻ്റെ കണ്ടുപിടിത്തത്തിൻ്റെ രചനയുടെ നിയമപരമായ ഉപയോഗം ഉറപ്പാക്കുന്നതിൽ പകർപ്പവകാശ നിയമത്തിൻ്റെ പ്രാധാന്യം തിരിച്ചറിയുന്നതിനാണ് പകർപ്പവകാശ നിയമ ദിനം ആചരിക്കുന്നത്. publive-image

അക്കാര്യത്തിൽ ഏന്തെങ്കിലും ലംഘനമോ തിരുത്തോ ദുരുപയോഗമോ നടത്തുകയാണെങ്കിൽ  അതിനെതിരെ നിയമനടപടികൾ സ്വീകരിയ്ക്കാൻ രചയിതാവിന് അവകാശം നൽകുന്നതിനെക്കുറിച്ച് ബോധവൽക്കരിയ്ക്കാൻ ഒരു ദിനം ]

*ധ്രുവക്കരടി മുങ്ങുന്ന ദിവസം ![Polar Bear Plunge Day ;  'മഞ്ഞുകാലത്ത്, വളരെ താഴ്ന്ന താപനിലയിലും ജീവിയ്ക്കുന്നവർ തടാകങ്ങളിലേയ്ക്ക് ചാടുന്ന ഒരു പരിപാടിയാണ് ധ്രുവക്കരടി കുതിച്ചുചാട്ടം.  യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഒരു ചാരിറ്റബിൾ ഓർഗനൈസേഷന് പണം സ്വരൂപിക്കുന്നതിനായി ധ്രുവക്കരടി കുതിച്ചുചാട്ടം നടത്താറുണ്ട്.  കാനഡയിൽ, പുതുവത്സരം ആഘോഷിക്കുന്നതിനായി ധ്രുവക്കരടി നീന്തൽ പുതുവർഷ ദിനത്തിൽ നടത്താറുണ്ട്.
ഈ ആചാരങ്ങളെ അനുസ്മരിയ്ക്കാൻ ഒരു ദിനം. ]

*മേരിയുടെ മഹത്വം ![Solemnity of Mary ;യേശുക്രിസ്തുവിൻ്റെ മാതാവായ മേരി മാതാവിനെ ആരാധിയ്ക്കുന്നതിനും ക്രിസ്മസ് ആഘോഷത്തിനിടയിൽ അവരെ അനുസ്മരിയ്ക്കുന്നതിനും 
ഒരു ദിനം ]publive-image

*സെന്റ് ബേസിൽ ദിനം ![Saint Basil’s Day ;  ഓർത്തഡോക്സ് ക്രിസ്ത്യാനിറ്റിയിൽ ആരാധിയ്ക്കപ്പെടുന്ന ഒരു വിശുദ്ധനായ സെൻ്റ് ബേസിലിൻ്റെ തിരുനാൾ ആചരിയ്ക്കുന്നതിനും പരമ്പരാഗതമായി ആഘോഷിയ്ക്കുന്നതിനും ഒരു ദിനം.]

*റോസ് ബൗൾ ഗെയിം ![Rose Bowl Game ; റോസ് ബൗൾ ഗെയിം ഒരു വാർഷിക അമേരിക്കൻ കോളേജ് തലത്തിലുള്ള കാലു കൊണ്ടും കൈ കൊണ്ടും കളിയ്ക്കാവുന്ന ഫുട്ട്ബോൾ - ബൗൾ ഗെയിമാണ്. ഇത് പരമ്പരാഗതമായി ജനുവരി 1-ന് (പുതുവത്സര ദിനം) കാലിഫോർണിയയിലെ പസഡെനയിലെ റോസ് ബൗളിൽ വച്ചാണ് കളിയ്ക്കാറുള്ളത് . പുതുവത്സര ദിനം ഞായറാഴ്ച വരുമ്പോൾ, ജനുവരി 2 തിങ്കളാഴ്ചയായിരിയ്ക്കു ആ വർഷം ഗെയിം കളിയ്ക്കുക. ഈ ഗെയിമിനെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ കളിയ്ക്കാൻ ഒരു ദിനം. ]

ആപ്പിൾ സമ്മാന ദിനം ! [Apple Gifting Day ; വർഷത്തിൽ ഒരിയ്ക്കൽ ആപ്പിൾ വാങ്ങാൻ കഴിയ്ക്കാൻ പങ്കുവയ്ക്കാൻ ഒരു ദിവസം.]publive-image

വിപ്ലവത്തിന്റെ വിജയം ![Triumph of the Revolution ;ഫിഡൽ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ; ബാറ്റിസ്റ്റ എന്ന ക്യൂബൻ ഏകാധിപതിയ്ക്കെതിരെയുള്ള വിജയത്തിൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജനുവരി 1 ന് ക്യൂബ വിമോചന ദിനം എന്നറിയപ്പെടുന്ന തങ്ങളുടെ ഈ വിപ്ലവത്തിൻ്റെ വിജയം ആഘോഷിക്കുന്നു. 

ക്യൂബൻ പ്രസിഡൻ്റായിരുന്ന ഏകാധിപതി ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരായി നടന്ന ഒരു സായുധ കലാപമായിരുന്നു ക്യൂബൻ വിപ്ലവം. 1953-ൽ ആരംഭിച്ച് 1959-ൽ  അവസാനിച്ച ആ വിപ്ലവത്തിൻ്റെ അന്ത്യത്തിൽ ഫിഡൽകാസ്ട്രോ ക്യൂബയിൽ തൻ്റെ സർക്കാർ സ്ഥാപിച്ചതോടെ ഏകാധിപതി യുഎസിലേക്ക് പലായനം ചെയ്തു.

 ക്യൂബയിലുടനീളം അതിൻ്റെ ആഘോഷമായി സൈനിക പരേഡുകൾ, വിപ്ലവ പോസ്റ്ററുകൾ, ജനകീയ മാർച്ചുകൾ, സംഗീതകച്ചേരികൾ, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയാൽ മുഖരിതമായി അതിൻ്റെ അനുസ്മരണാർത്ഥം ക്യൂബയിൽ ഇന്നും ഈ ദിവസം വിമോചന ദിനം ആചരിയ്ക്കുന്നു.

ആർമി മെഡിക്കൽ കോർപ്പസ്  സ്ഥാപക ദിനം !
* അഫ്ഗാനിസ്ഥാൻ:  ജന്മദിനം !
* ക്യുബ: ക്യൂബൻ വിപ്ലവത്തിന്റെ വിജയദിനം!
* ഇറ്റലി: ഭരണഘടന ദിനം!
* ലിത്തുവാനിയ: പതാകദിനം 
* ബ്രൂണെ, കാമറൂൺ, ഹൈത്തി,
  സുഡാൻ : സ്വാതന്ത്ര്യ ദിനം !
* ടാൻസാനിയ: ദേശീയ വൃക്ഷാരോപണദിനം !
*ഹെയ്തി സ്വാതന്ത്ര്യ ദിനം !

 *എല്ലിസ് ദ്വീപ് ദിനം !

   ഇന്നത്തെ മൊഴിമുത്ത്
.  ്്്്്്്്്്്്്്്്്‌്‌്‌്‌
''എല്ലാ പ്രേമവും വികാസമാണ് എന്നാൽ  സ്വാർത്ഥമോ സങ്കോചവും. അതിനാൽ സ്‌നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. സ്‌നേഹിക്കുന്നവൻ ജീവിക്കുന്നു, സ്വാർത്ഥി മരിക്കുന്നു. അതിനാൽ സ്‌നേഹിക്കുവാനായി സ്‌നേഹിക്കുക; കാരണം, അത് ജീവിക്കുവാൻ ശ്വസിക്കുക എന്നതുപോലെ ഉപയുക്തമായ ജീവിതത്തിന്റെ നിയമമാണ്.''

     [ -സ്വാമി വിവേകാനന്ദൻ ]
 ************
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
**********
ബഹുഭാഷ പണ്ഡിതനും, പ്രാസംഗികനും, ചിന്തകനും, എഴുത്തുകാരനും, രണ്ടുതവണ പാർലമെൻറ് അംഗവും ഒരുതവണ കേരള നിയമസഭാംഗവും ആയിരുന്ന, രാഷ്ട്രീയ പ്രവർത്തകനുമായ എം പി അബ്ദുസമദ് സമദാനിയുടെയും (1959),publive-image

ഹാസ്യസാഹിത്യത്തിനുള്ള 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം'കളിയും കാര്യവും' എന്ന കൃതിക്ക് നേടിയ സാഹിത്യകാരി ജെ. ലളിതാംബികയുടെയും (1942),

കേരളീയനായ ചിത്രകാരൻ പാരീസ് വിശ്വനാഥന്റെയും (1940),

മുസ്ലീം ലീഗ് നേതാവും, മുൻ നഗരവികസന മന്ത്രിയും, പെരുന്തൽമണ്ണ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗവും, വ്യവസായിയും, ചലച്ചിത്ര നിർമ്മാതാവുമായ 'മാക് അലി' എന്നും അറിയപ്പെടുന്ന   മഞ്ഞളാംകുഴി അലിയുടെയും (1952),

മലയാളത്തിലെ അറിയപ്പെടുന്ന പിന്നണിഗായകൻ ബിജു നാരായണന്റെയും  (1970),

പ്രമുഖ വിമർശകൻ എസ് ഗുപ്തൻ നായരുടെ മകനും ചരിത്ര പണ്ഡിതനും അദ്ധ്യാപകനുമായ  മേമന ഗുപ്തൻ നായർ ശശിഭൂഷൺ എന്ന ഡോ. എം.ജി. ശശിഭൂഷണിന്റെയും (1951),

മരിച്ചവർക്കുള്ള കുപ്പായം, ഭൂമിയോളം ജിവിതം, ചുരം കയറുകയാണ് ഇറങ്ങുകയാണ്, മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും തുടങ്ങിയ കൃതികൾ രചിച്ച   സാഹിത്യകാരൻ അർഷാദ് ബത്തേരിയുടെയും (1975),publive-image

ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന  ചലച്ചിത്ര അഭിനേത്രി വിദ്യ ബാലന്റെയും ( 1979),

ഹിന്ദി സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമായ വിശ്വനാഥ് എന്ന നാന പട്ടേക്കറുടെയും(1951),

 ദ് ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹങ്ഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ ( നോവലുകൾ), ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ), ഇൻ അൻ ആന്റീക്ക് ലാന്ഡ്, ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ   (യാത്രാ വിവരണങ്ങൾ/ഉപന്യാസങ്ങൾ) തുടങ്ങി കൃതികൾ എഴുതിയ   അമിതാവ് ഘോഷ് ന്റെയും (1956),

ഹിന്ദി, ഗുജറാത്തി ചലച്ചിത്രനടനായ അസ്രാണി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗോവർദ്ധൻ അസ്രാണിയുടെയും(1941),

publive-image

റിട്ടയേഡ് ക്രൊയേഷ്യൻ ഫുട്ബോൾ കളിക്കാരനും ക്രോയക് ഫുട്ബോൾ ഫെഡറേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും ആയ ഡ്യൂവർ സുക്കറിന്റെയും (1968),

അക്കാദമി അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പട്ടിട്ടുള്ളതും, ജെനീ അവാർഡ് ലഭിച്ചിട്ടുള്ളതുമായ ചലച്ചിത്രസംവിധായകയും, തിരക്കഥാകൃത്തുമായ ദീപ മേഹ്തയുടെയും (1950),

ശാസ്ത്ര വ്യാവസായിക ഗവേഷണ കൌൺസിൽ മുൻ ഡയറക്ടർ ജനറലായിരുന്ന രഘുനാഥ് അനന്ത് മഷേൽക്കർ എന്ന ഡോ. ആർ.എ. മഷേൽക്കറിന്റെയും  (1943),publive-image

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതഞ്ജനും മല്ലികാർജുൻ മൻസൂറിന്റെ മകനുമായ പണ്ഡിറ്റ് രാജശേഖർ മൻസൂറിന്റെയും (1942),

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ പ്രമുഖ ഒഡീസി നർത്തകിയായ ശർമിള ബിശ്വാസിന്റെയും (1942),

സാഹിത്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ച ഹിന്ദി കവി  സുനിൽ ജോഗിയുടെയും(1971),

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും ഒരു മോഡലുമായ  സോണാലി ബേന്ദ്രയുടെയും(1975),publive-image
 
മുൻ വിദേശകാര്യ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ   സൽമാൻ ഖുർഷിദിന്റെയും (1953),

അയ്യപ്പനും കോശി എന്ന ചിത്രത്തിലെ കലക്കാത്ത... എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ആദിവാസി കലാകാരി നഞ്ചിയമ്മയുടെയും (1960),

മലയാള ചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസിന്റെയും (1986),

ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു മലയാള ചലച്ചിത്ര സം‌വിധായകനായ ഷാജി എൻ. കരുണിന്റെയും (1952),

മലയാള ചലചിത്ര നടി ജോമോള്‍ എന്ന ഗൗരി ചന്ദ്രശേഖര പിള്ളയുടെയും ( 1982),publive-image

മലയാള ചലച്ചിത്ര നടിയും, പിന്നണി ഗായികയും, ടെലിവിഷൻ താരവും അവതാരകയുമായ രമ്യ നമ്പീശന്റെയും (1986)

പ്രശസ്ത ചലച്ചിത്ര ടെലിവിഷന്‍ താരവും തമിഴ് സിനിമാനടനുമായ രവി രാഘവേന്ദ്രയുടെയും (1962) , ജന്മദിനം !
*****"
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ

പി.വി. ഉലഹന്നാന്‍ മാപ്പിള ജ.( 1905-1993)
പി.ജെ. ആന്റണി ജ.  (1925 -1979)
കെ.എ. റഹ്‌മാൻ ജ.( 1940- 1999)
കലാഭവൻ മണി ജ (1971 - 2016)
ജോസ് ചിറമ്മൽ ജ.(1953.. 2006) - 
കനു സന്യാൽ ജ. (1928-2010)
മല്ലികാർജുൻ മൻസൂർ  ജ.(1911- 1992)
മഹാദേവ് ദേശായ് ജ. (1892-1942)
സത്യേന്ദ്രനാഥ് ബോസ് ജ. (1894-1974)
ഹസ്രത്ത് മേഹാനി ജ(1875-1951)
അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ ജ. (1431-1503)
പിയേർ ദെ കൂബെർത്തേന ജ. (1863-1937)
ആൽഫ്രഡ് സ്റ്റീഗ്ലിറ്റ്സ്‌ ജ. (1864-1946)
ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിൽ ജ.(1774-1860)
ഇ.എം.ഫോസ്റ്റർ ജ. (1879- 1970)
കിം ഫിൽബി ജ. (1912-1988)
 ഡേവിഡ് സാലിംഗർ ജ.  ( 1919-2010)
പിയറി ഡി കുബർട്ടിൻ  ജ(1863-1937)

publive-image

കേരള യൂണിവേഴ്‌സിറ്റിയിലെ ആദ്യ ത്തെ യു.ജി.സി. പ്രൊഫസറും, എസ്.ബി. കോളേജിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായിരുന്ന യശഃശരീനായ പ്രൊഫ. പി.വി. ഉലഹന്നാന്‍ മാപ്പിള
 (1905 1 ജനുവരി - 1993)  ,

രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന്‌ അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ ചലച്ചിത്ര - നാടക രംഗത്തെ ഒരു അതുല്യ നടൻ ആയിരുന്ന പി.ജെ. ആന്റണി  (1 ജനുവരി 1925 – 14 മാര്‍ച്ച്‌ 1979)  ,publive-image

ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപകനേതാവായിരുന്ന അദ്രേയാക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന   കാവുങ്ങൽ ആമക്കോട് അബ്ദുൽ റഹ്‌മാൻ  (കെ.എ. റഹ്‌മാൻ) (1940 ജനുവരി 1 -1999 ജനുവരി 11),

മാക്ബത്ത്, ലെപ്രസി പേഷ്യന്റ്‌സ്,  റെയിൻബോ, മുദ്രാരാക്ഷസം,  സൂര്യവേട്ട,  ഭോമ,  അച്യുതന്റെ സ്വപ്നം,   പാടിക്കുന്ന്,   രംഗഭൂമി ഭോമ തുടങ്ങിയ നാടകങ്ങള്‍  സംവിധാനം ചെയ്ത  ജോസ് ചിറമ്മൽ  ( 1953 ജനുവരി 1- 2006 സെപ്റ്റംബർ 17),publive-image

 കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമാകുകയും, കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട്, പിൽക്കാലത്ത് നായകനായി വളരുകയും,  നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിക്കുകയു ചെയ്ത്ത് അകാലത്തിൽ മരണമടഞ്ഞ കലാഭവൻ മണി (1 ജനുവരി 1971-6 മാർച്ച് 2016)

ജയ്പൂർ - അത്രൗളി ഘരാനയിലെ  പ്രസിദ്ധനായ  ഹിന്ദുസ്ഥാനി ഗായകന്‍   മല്ലികാർജ്ജുൻ ഭീമരായപ്പ മൻസൂർ എന്ന  മല്ലികാർജുൻ മൻസൂർ    (1911 ജനുവരി 1 –1992 സെപ്റ്റംബര്‍ 12 ),

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും  സാഹിത്യകാരനും  ഗാന്ധിജിയുടെ ആദ്യ നാല് അനുയായികളിലൊരാളും പേഴ്സണൽ സെക്രട്ടറിയും ആയിരുന്ന   മഹാദേവ് ദേശായി(1892 ജനുവരി 1-1942 ഓഗസ്റ്റ് 15),

publive-image

 ആൽബർട്ട്‌ ഐൻസ്റ്റീന്റെ പേരിനൊപ്പം ചേർത്ത്‌ വായിക്കപ്പെടുന്ന ഏക ഇന്ത്യൻ ശാസ്ത്രജ്ഞനും ബോസ്‌- ഐൻസ്റ്റൈൺ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്‌ എന്നിവയുടെ   സംഭാവനകളാല്‍ അറിയപ്പെടുന്ന ഭൗതിക ശാസ്‌ത്രജ്ഞന്‍  സത്യേന്ദ്രനാഥ് ബോസ് (1894 ജനുവരി 1 -1974 ഫെബ്രുവരി 4 ),  

ക്രിസ്റ്റഫർ കൊളംബസിന്റെ സാഹസയാത്രകളുടെ ദശകത്തിൽ മാർപ്പാപ്പ ആയിരുന്ന സ്പെയിൻ സ്വദേശിയും, യൂറോപ്പിനു കണ്ടുകിട്ടിയ 'നവലോകം' ആയി പരിഗണിക്കപ്പെട്ട പശ്ചിമാർത്ഥ ഗോളത്തിലെ ഭൂവിഭാഗങ്ങളുടേയും ജനതകളുടേയും മേലുമുള്ള കൊളോണിയിൽ അധികാരം സ്പെയിനിന് എഴുതിക്കൊടുത്ത "അതിർ-തീർപ്പു തിരുവെഴുത്ത്" (Bull of Demarcation) പുറപ്പെടുവിക്കുകയും ചെയ്ത നവോത്ഥാനകാലത്തെ മാർപ്പാപ്പാമാരിൽ ഏറ്റവും വലിയ വിവാദപുരുഷനായിരുന്ന റോഡെറിക് ലാങ്കോൾ ഡി ബോർഹ എന്ന മുൻപേരുണ്ടായിരുന്ന അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ (1431 ജനുവരി 1-1503 ആഗസ്ത് 18),

ഫ്രഞ്ച് പ്രകൃതിശാസ്ത്ര മ്യൂസിയത്തിലെ ശരീരശാസ്ത്രവിഭാഗം പ്രൊഫസ്സർ ആയിരുന്ന ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിലിൻ(1 ജനുവരി 1774-14 ഓഗസ്റ്റ് 1860), 

ബ്രിട്ടീഷ്‌ ഭരണകാലത്തെ ഇന്ത്യയെ ക്കുറിച്ചുള്ള ഏറ്റവും മികച്ച നോവലായ :'എ പാസേജ് ടു ഇന്ത്യ'. എഴുതിയ പ്രശസ്തനായ ഇംഗ്ലീഷ് നോവലിസ്റ്റ്‌ ഇ.എം.ഫോസ്റ്റർ  ( 1879 ജനുവരി 1 - 1970 ജൂൺ 7 ), 

ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് കാരനും റഷ്യക്ക് വേണ്ടിയും ബിട്ടനു വേണ്ടിയും  ഒരേ  സമയം    2 രാജ്യങ്ങൾക്കു വേണ്ടി അമേരിക്കയിൽ ചാരപ്പണി നടത്തിയ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിൾ ‍ഏജന്റ്  കിം ഫിൽബി (1-ജനുവരി-1912- 11 മെയ് 1988),publive-image

ദ് കാച്ചർ ഇൻ ദ് റൈഎന്ന ഒറ്റ കൃതികൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന   അമേരിക്കൻ  സാഹിത്യകാരന്‍ ജെറോം ഡേവിഡ് സാലിംഗർ   ( ജനുവരി 1,1919- ജനുവരി 27 2010),

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
പി .എം. ജോസഫ്  മ.( 1909-1985)
കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ മ. (1919-2004) 
പ്രൊഫസര്‍ ജി. ശങ്കരപിള്ള മ.(1930-1989)
ഹെൻറിച്ച് ഹെർട്സ്‌ മ. ( 1857-1894)
ഹെലൻ സുസ്മാൻ മ. (1917-2009)
ശാന്തി സ്വരൂപ് ഭട്നഗർ മ (1894-1955)
എഡ്വിൻ  ലൂട്ടെൻസ്. (1869- 1944)

നാടകത്തിനായി ജീവിതം നല്‍കിയ, നടകത്തിന്റെ ശക്തിയും ദൗര്‍ബല്യവും വ്യപ്തിയും പരിമിതിയും നന്നായി അറിഞ്ഞ, സ്വന്തം നാടക ദര്‍ശനങ്ങള്‍ നാടക വേദിക്ക് നല്‍കിയ ഒരു താപസനെ പോലെ പ്രൊഫസര്‍ ജി .ശങ്കരപിള്ള   (22 ജൂണ്‍ 1930 - 1 ജനുവരി 1989),

പഴയ ചിറക്കൽ താലൂക്കിലെ ഒരു പ്രധാന കർഷകസംഘം നേതാവും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്ന കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ(1919 -2004 ജനുവരി 1 ),

കോൺഗ്രസ് പാർട്ടി പ്രവർത്തകനും മുൻ കേരളാ നിയമസഭാ സാമാജികനുമായ ഒരു രാഷ്ട്രീയ നേതാവായിരുന്ന പി.എം. ജോസഫ് (27 നവംബർ1909- ജനുവരി 1, 1985),publive-image

കഴിവുറ്റ ഒരു ശാസ്‌ത്രജ്‌ഞനെന്നതിനൊപ്പം തന്നെ ഭാരതത്തിലെ ശാസ്‌ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ ആസൂത്രണം, സംഘാടനം എന്നിവയിൽ മികവ്‌ തെളിയിച്ച പ്രതിഭാശാലിയായിരുന്നു ശാന്തി സ്വരൂപ്‌ ഭട്‌നഗർ (ഫെബ്രുവരി 21, 1894 - ജനുവരി 1, 1955).

 1894, ബോൺ , ജർമ്മനി) ഒരു ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു, സ്കോട്ടിഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് ക്ലർക്ക് മാക്സ്വെല്ലിൻ്റെ വൈദ്യുതകാന്തിക സിദ്ധാന്തം ശരിയാണെന്നും പ്രകാശവും താപവും വൈദ്യുതകാന്തികതയാണെന്നും തെളിയിച്ച
ഹെൻറിച്ച് ഹെർട്സ് ( ഫെബ്രുവരി 22, 1857, - 1894 ജനുവരി 1, )publive-image

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യു ഡെൽഹി രൂപകൽപ്പന ചെയ്ത,ബ്രിട്ടീഷ് രാജ്യകാലത്തെ ഒരു പ്രധാന ആർക്കിടെക്ട് ആയിരുന്നു സർ. എഡ്‌വിൻ ലാൻഡ്‌സീയർ ലൂട്ടെൻസ്.(29 മാർച്ച് 1869 – 1 ജനുവരി 1944).

13 വർഷക്കാലം ലിബറൽ പ്രോഗ്രസ്സീവ് പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റംഗമായും  ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ  സമരം ചെയ്യുകയും ചെയ്ത ഹെലൻ സുസ്മാൻ
 ( 7 നവമ്പർ 1917 – 1 ജനുവരി 2009),
*********
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
45 ബി.സി. - ജൂലിയൻ കലണ്ടർ  നിലവിൽവന്നു.

404 - റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.

630 - പ്രവാചകൻ മുഹമ്മദും  അനുയായികളും മക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.

1600 - സ്കോട്ലന്റ് തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി.

1700 - റഷ്യ ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.publive-image

1788 - ദ് ടൈംസ് (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി.

1800 -  ഡച്ച് ഈസ്റ്റിന്ത്യ കമ്പനി  പിരിച്ചു വിട്ടു.

1801 - സിറിസ് എന്ന കുള്ളൻ ഗ്രഹം ഗ്വിസ്സെപ്പി പിയാസി  കണ്ടെത്തി.

1808 - അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.

1818 -  മേരി ഷെല്ലിയുടെ   ഫ്രാങ്കൈസ്റ്റീൻ  എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.

1863 - അമേരിക്കയിൽ അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് പ്രസിഡണ്ട് ലിങ്കൺ ഉത്തരവിറക്കി.publive-image

1873 - ജപ്പാൻ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.

1881- കൊച്ചി കേരള മിത്രം പ്രസിദ്ധീകരണം ആരംഭിച്ചു (ദേവ്‌ജി ഭീംജി).

1887 - വിക്ടോറിയ രാജ്ഞിയെ  ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.

1891- മലയാളം മെമ്മോറിയൽ നിവേദനം ശ്രി മുലം തിരുനാളിന് സമർപ്പിച്ചു.

1896 - വിൽഹം കോൺറാഡ് റോണ്ട് ജൻ എക്സ് റെ കണ്ടുപിടിച്ചു.

1906 -  ബ്രിട്ടീഷ് ഇന്ത്യ  ഔദ്യോഗികമായി ഇന്ത്യൻ സ്റ്റാൻഡാർഡ് സമയംഉപയോഗിച്ചു തുടങ്ങി.

1912 - ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്നു.

1918 - കൊല്ലം- തിരുവനന്തപുരം റെയിൽ പാത നിലവിൽ വന്നു

1933 - ആദ്യ ശിവഗിരി തീർഥാടനം നടന്നു.publive-image

1945 - കോട്ടയം നാഷണൽ ബുൿ സ്റ്റാൾ ഒരു സ്വകാര്യസ്ഥാപനമായി തുടങ്ങി.

1957 - പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ നിലവിൽ വന്നു

1958 - യുറോപ്യൻ യൂനിയന്റെ മുൻഗാമിയായ ഇ ഇ സി നിലവിൽ വന്നു.

1970 - കേരള ഭൂപരിഷ്കരണ നിയമം നിലവിൽ വന്നു.

1985 - തിരുവനന്തപുരം ദൂരദർശൻ മലയാളം സംപ്രേഷണം തുടങ്ങി..

1988 - ഉത്തരാഖണ്ഡിലെ നന്ദാദേവി ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു.

1989 - ഓസോൺ പാളിയുടെ ശോഷണം തടയാനുള്ള മോൺട്രിയൽ ഉടമ്പടി പ്രാബല്യത്തിൽ വന്നു.

1991 - യു .പി യിലെ നറോറ ആണവ നിലയം ഉദ്ഘാടനം ചെയ്തു..publive-image

1991 - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമായി.

1992 - യു എസ് എസ് ആർ ന്റെ തകർച്ചക്ക് ശേഷം റഷ്യ നിലവിൽ വന്നു.

1992 - അഗസ്ത്യ വനം ബയോളജിക്കൽ പാർക്കിന് തറക്കല്ലിട്ടു.

1993 - വെൽ വറ്റ് ഡൈവോഴ്സ് എന്ന് ചരിത്രം രേഖപ്പെടുത്തിയ ചെക്കോസ്ലോവക്യ വിഭജിച്ച് ചെക്കും സ്ലോവാക്യയും നിലവിൽ വന്നു…

1995 - ഡബ്ല്യ ടി ഒ നിലവിൽ വന്നു..

1996 - ഇന്ദിരാ ആവാസ് യോജന നിലവിൽ വന്നു.

1999 - 11 യൂറോപ്യൻ രാജ്യങ്ങളിൽ ഏകീകൃത കറൻസി യൂറോ നിലവിൽ വന്നു.

2004 - ദേശീയ പെൻഷൻ പദ്ധതി ആരംഭിച്ചു.

2009 -  ദേശിയ കുറ്റാന്വേഷണ ഏജൻസി ( എൻ ഐ.എ) നിലവിൽ വന്നു.

2013 -  ഡയറക്ട് ബെനിഫിഷറി ട്രാൻസ്ഫർ പദ്ധതി ആരംഭിച്ചു…

2015 - പ്ലാനിങ്ങ് കമ്മിഷൻ നിർത്തൽ ചെയ്ത് നീതി ആയോഗ് നിലവിൽ വന്നു.

2017 - ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറിയായി അന്റോണിയോ ഗുട്ടറസ് സ്ഥാനമേറ്റു.

2018 - വിദർഭക്ക് രഞ്ജി ട്രോഫി ക്രിക്കറ്റിൽ കന്നി കിരിടം.

2018 - 300 പ്രമുഖ ഹോളിവുഡ് സ്ത്രീകൾ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്നതിനുള്ള “ടൈംസ് അപ്പ്” സംരംഭത്തിന് തുടക്കമിട്ടു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment