/sathyam/media/media_files/2025/01/05/57elyc0oNGQFh7epnFMo.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
ധനു 21
പൂരുരുട്ടാതി / ഷഷ്ഠി
2025, ജനുവരി 5,
ഞായർ
ഇന്ന്;
* ദേശീയ പക്ഷി ദിനം ![National Bird Day ; ദേശീയ പക്ഷിദിനം, രാജ്യത്തുടനീളമുള്ള പ്രകൃതി സ്നേഹികളും പക്ഷിസ്നേഹികളും പക്ഷിനിരീക്ഷകരും വർഷംതോറും ജനുവരി 5 ന് ദേശീയ പക്ഷിദിനമായി ആചരിക്കുന്നു.പക്ഷി നിരീക്ഷണം നടത്തുക പക്ഷികളെ കുറിച്ച് പഠിയ്ക്കുവാൻ പരിശീലിപ്പിയ്ക്കുക എന്നിവയാണ് ദേശീയപക്ഷി ദിനത്തിൽ ഒരോരുത്തരും ചെയ്യേണ്ട പ്രവൃത്തി.!]/sathyam/media/media_files/2025/01/05/98f79c03-f859-4d90-97c2-cf55226e8be8.jpeg)
* ദേശീയ കീറ്റോ ദിനം ![National Keto Day ; സ്വാദിഷ്ടമായ പാചകക്കുറിപ്പുകളും നാവിന് തൃപ്തികരമായ ഭക്ഷണങ്ങളും ഒഴിവാക്കി, ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന കൊഴുപ്പു കുറഞ്ഞ കാർബോ ഭക്ഷണവുമാണ്, കെറ്റോ ഭക്ഷണരീതി. കഴിഞ്ഞ കുറേ വർഷങ്ങളായി ഫലം നേടുകയും ജനപ്രീതി വർദ്ധിക്കുകയും ചെയ്ത ഭക്ഷണക്രമങ്ങളിൽ ഒന്നാണ് ഈ കീറ്റോ ഡയറ്റ്. ഈ ഭക്ഷണരീതിയെ കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.]
*ദേശീയ തിരക്കഥാകൃത്തുക്കളുടെ ദിനം![National Screenwriters Day ; ചലച്ചിത്രത്തിനുവേണ്ടി തയ്യാറാക്കുന്ന തിരനാടകത്തിൻ്റെ കർത്താക്കളായ തിരക്കഥാകൃത്തുക്കളെ അറിയാൻ ഒരു ദിനം.]/sathyam/media/media_files/2025/01/05/347b52f8-3eb0-410e-9a32-9974a86fc4c1.jpeg)
* ദേശീയ വിപ്പ് ക്രീം ദിനം ![National Whipped Cream Day ; ]
* ആസ്ട്രേലിയ : മകനെയും മകളെയും ജോലിക്ക് കൊണ്ടുപോകാൻ ഒരു ദിനം!
* ലാറ്റിൻ ചർച്ച്: ക്രിസ്ത് മസ് കഴിഞ്ഞ 12-ാം ദിനം!
*ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്‌്‌്‌്‌്
''ജീവിതം അനിശ്ചിതത്വമാണെങ്കില്‍ മരണം എന്താണ്? എന്നാണു മരണം? ശാശ്വത സത്യമോ? ഈ ജനപ്രവാഹത്തില്‍ ജീവിതം വെറുക്കുന്നവര്‍. മരണത്തെ സ്‌നേഹിക്കുന്നവര്‍,ആത്മഹത്യ
ചെയ്യാന്‍ ധൈര്യമില്ലാത്തവര്‍ അങ്ങനെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ കാണില്ലേ? ജീവിതത്തിന്റെ ദൈര്‍ഘ്യം വെറും മണിക്കൂറുകളില്‍ ഒതുങ്ങി നില്‍ക്കുന്നുവെന്ന ബോധമുള്ളവര്‍ കാണില്ലേ അവരിലൊരാളാണ് ഞാൻ ?'' /sathyam/media/media_files/2025/01/05/6fad3579-969f-418e-986e-5a211ea39e5a.jpeg)
[ - നന്തനാർ ]
[നന്തനാര്‍ എന്ന പി.സി. ഗോപാലന്‍ അവസാന നാളുകളില്‍ എഴുതിയ കഥയിലെ വരികളാണിത്. 'ജീവിതം അവസാനിക്കുന്നില്ല' എന്ന കഥയിലേത്] . ***********
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
***********
മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ച. 'അഭിനയ പ്രതിഭ ' ജഗതി ശ്രീകുമാറിന്റെയും (1950),
സംഗീതജ്ഞനും സിനിമാ സംഗീത സംവിധായകനുമായ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിൻ്റെയും( 1944) ,
/sathyam/media/media_files/2025/01/05/4e9bbd59-a3c8-4c7c-92d3-058d5002e842.jpeg)
ആശാൻ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം എന്ന കൃതി രചിച്ചതിനു കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം ലഭിച്ച മലയാള സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായ പ്രൊഫ. എസ്. സുധീഷിന്റെയും (1952),
പശ്ചിമബംഗാളിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകയും ഇപ്പോഴത്തെ മുഖ്യമന്ത്രിയും, തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകയും, അദ്ധ്യക്ഷയുമായ മമത ബാനർജിയുടെയും (1955) ,
/sathyam/media/media_files/2025/01/05/809dd56e-5ea3-4e1f-9ce9-ae947d92a720.jpeg)
മുൻകേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി, മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ്സ് നേതാവ് ആനന്ദ് ശർമയുടെയും (1953),
ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളും, മോഡലും, അഭിനേത്രിയും ആയ ദീപിക പദുകോണിന്റെയും (1986),
ബോളിവുഡ് ചലച്ചിത്ര രംഗത്തെ അഭിനേതാവായ ഉദയ് ചോപ്രയുടെയും (1973),/sathyam/media/media_files/2025/01/05/9a8b2b27-f12d-4c3c-bf43-8c0b8a82b116.jpeg)
തന്റെ തലമുറയിലെ ഏറ്റവും ആദരണീയനും പ്രഗത്ഭനുമായ നടന്മാരിൽ ഒരാളും, പ്രശസ്ത അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവുമായ റോബർട്ട് ഡുവാളിന്റെയും (1931),
"സിൽവർ ലൈനിംഗ്സ് പ്ലേബുക്ക്", "അമേരിക്കൻ സ്‌നൈപ്പർ", "എ സ്റ്റാർ ഈസ് ബോൺ" തുടങ്ങിയ ചിത്രങ്ങളിലെ ചലനാത്മക പ്രകടനത്തിന് നിരൂപക പ്രശംസ നേടിയ അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവുമായ ബ്രാഡ്‌ലി കൂപ്പറിന്റെയും (1975),
അക്കാദമി അവാർഡ്, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, എഎഫ്‌ഐ ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് എന്നിവയുൾപ്പെടെ ആറ് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ച ഒരു അമേരിക്കൻ അഭിനേത്രിയും സംവിധായികയുമായ ഡയാനെ കീറ്റണിന്റെയും (1946),/sathyam/media/media_files/2025/01/05/0cb1204b-c1e7-4211-9600-4fc6af5917c6.jpeg)
"മാഡ് മെൻ" എന്ന ഹിറ്റ് പരമ്പരയിലെ ബെറ്റി ഡ്രെപ്പർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയും മോഡലും ഒരു ഫാഷൻ ഐക്കണുമായ ജനുവരി ക്രിസ്റ്റൻ ജോൺസിന്റെയും ( 1978) ,
ഒരു അമേരിക്കൻ റോക്ക് സംഗീതജ്ഞനും, തന്റെ പേര് പങ്കിടുന്ന ബാൻഡിന്റെ പ്രധാന ഗായകനും വിവാദ സ്റ്റേജ് വ്യക്തിത്വത്തിന് പേരുകേട്ടയാളും , സ്റ്റേജ് നാമം (ബാൻഡിന്റെ മറ്റ് സ്ഥാപക അംഗങ്ങളെ പോലെ) രണ്ട് എതിർ അമേരിക്കൻ സാംസ്കാരിക ഐക്കണുകളായ നടി മെർലിൻ മൺറോയുടേയും, കൾട്ട് നേതാവ് ചാൾസ് മാൻസണിന്റെയും പേരുകൾ സംയോജിപ്പിച്ച് രൂപീകരിച്ച , മെർലിൻ മാൻസൺ എന്നറിയപ്പെടുന്ന ബ്രയാൻ ഹ്യൂ വാർണറിന്റെയും (1969) ,
ലോകത്തെ ഏറ്റവും വലിയ അനിമേറ്ററായി കണക്കാക്കപ്പെടുന്ന ജാപ്പനീസ് സംവിധായകനും, സിനിമ നിർമ്മാതാവും, സ്ക്രീൻറൈറ്ററും, അനിമേറ്ററും, എഴുത്തുകാരനും, മാങ്ക ആർട്ടിസ്റ്റുമായ ഹയായോ മിയാസാക്കിയുടെയും(1941),ജന്മദിനം !/sathyam/media/media_files/2025/01/05/04244c8e-c053-47aa-93aa-bc5e734947d8.jpeg)
******"
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
**********
നന്തനാർ ജ.(1926-1974)
എ.സി. ഷൺമുഖദാസ് ജ.(1939-2013)
ജോയ് കുളനട ജ. ( 1950 -2015)
കല്യാൺ സിംഗ് ജ. (1932-2021)
ഷാജഹാൻ ചക്രവർത്തി ജ. (1592-1666)
പരമഹംസ യോഗാനന്ദൻ ജ.(1893-1952)
സുൽഫിക്കർ അലി ഭൂട്ടോ ജ(1928-1979)
മൻസൂർ അലി ഖാൻ പട്ടൗഡി ജ.(194-2011)
റുഡോൾഫ് ക്രിസ്റ്റഫ് യൂക്കെൻ ജ. (1846-1926)
കോൺറാഡ് അഡനോവെർ ജ. (1876-1967)
ഈവ ടാങ്ഗ്വേ ജ. (1900 -1955)
ബദരിന്ദ്ര കുമാർ ഘോഷ് ജ. (1880-1959)
ജോസഫ് എർലാംഗർ ജ. (1874-1965)
ഉംബർട്ടോ ഇക്കോ ജ. (1932-2016)/sathyam/media/media_files/2025/01/05/32c7b7a6-2887-4450-882e-8085adfb78ea.jpeg)
ആത്മാവിന്റെ നോവുകൾ , അനുഭൂതികളുടെ ലോകം ,ഉണ്ണിക്കുട്ടന്റെ ഒരു ദിവസം ഉണ്ണിക്കുട്ടൻ സ്കൂളിൽ, തുടങ്ങിയ നോവലുകളും ചെറുകഥകളും എഴുതിയ നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളസാഹിത്യകാരൻ നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പി.സി. ഗോപാലൻ(1926 ജനുവരി 5-ഏപ്രിൽ 24, 1974 ) /sathyam/media/media_files/2025/01/05/7ddabd74-b0ca-4340-b7a0-cf62d4c12d5c.jpeg)
തുടർച്ചയായി 25 വർഷം എം.എൽ.എ, , ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത്, പതിനൊന്ന് നിയമസഭകളിലെ അംഗം, കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന സെക്രട്ടറി, മലബാർ മേഖലാ കാൻഫെഡ് ചെയർമാൻ, സികെജി സിംപോസിയം സ്ഥിരംസമിതി അംഗം, കേരള ഗ്രന്ഥശാലാ സംഘം കൺട്രോൾ ബോർഡ് അംഗം, കോഴിക്കോട്, മലപ്പുറം ഡി.സി.സി സെക്രട്ടറി, കോഴിക്കോട് ഡിസിസി പ്രസിഡന്റ്, കെ.പി.സി.സി. സെക്രട്ടറി ആരോഗ്യ വകുപ്പ് മന്ത്രി, എന്നീ സ്ഥാനങ്ങൾ വഹിച്ച എ.സി. ഷൺമുഖദാസ് (5 ജനുവരി 1939 - 27 ജൂൺ 2013),
നമ്മളില്‍ പലര്‍ക്കും സോഷ്യല്‍ മീഡിയിലൂടെ സുപരിചിതന്‍ ആയിരുന്ന, പ്രസിദ്ധ കാര്‍ട്ടൂനിസ്റ്റും, കേരള അനിമേഷൻ അക്കാദമി ചെയർമാൻ, കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ എന്നി പദവികള്‍ വഹിച്ചിരുന്ന ജോയ് കുളനട(5 ജനുവരി 1950 - 19 നവംബര്‍ 2015), /sathyam/media/media_files/2025/01/05/c8b97e68-bd0f-44db-9f2a-e5112dd3c2f6.jpeg)
മുഗൾ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ താജ് മഹൽ, ആഗ്രയിലെ മോത്തി മസ്‌ജിദ്, ദില്ലിയിലെ ചെങ്കോട്ട, ജുമാ മസ്‌ജിദ് എന്നിവ സ്ഥാപിച്ച മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തി ആയിരുന്ന ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ എന്ന ഷാജഹാൻ(1592 ജനുവരി 5 – 1666 ജനുവരി 22),
ശ്രീ അരബിന്ദോയുടെ ഇളയ സഹോദരനും, ബംഗാളിലെ ഒരു വിപ്ലവ സംഘടനയായിരുന്ന ജുഗന്തറിലെ സ്ഥാപക അംഗങ്ങളിൽ ഒരാളും, ഒരു ഇന്ത്യൻ വിപ്ലവകാരിയും പത്ര പ്രവർത്തകനുമായിരുന്ന ബരീന്ദ്ര ഘോഷ് അഥവാ ബരീന്ദ്ര നാഥ് ഘോസ് (ജനുവരി 5, 1880 - ഏപ്രിൽ 18, 1959),
/sathyam/media/media_files/2025/01/05/cac874f8-1b77-4ace-aeb5-e7f63f04a7c1.jpeg)
പാശ്ചാത്യർക്ക് തന്റെ ആത്മകഥയായ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന കൃതിയിലൂടെ ക്രിയ യോഗയുടെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കി ക്കൊടുത്ത ഋഷിവര്യനും യോഗിയുമായിരുന്ന ശ്രീ മുകുന്ദലാൽ ഘോഷ് എന്ന പരമഹംസ യോഗാനന്ദൻ( ജനുവരി 5, 1893–മാർച്ച് 7, 1952),
മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന തകഴി, എസ്.കെ. പൊറ്റെക്കാട്ട് , മലയാറ്റൂർ രാമകൃഷ്ണൻ, പി.കെ.ബാലകൃഷ്ണൻ, കാരൂർ നീലകണ്ഠപ്പിള്ള എന്നിവരുടെ വിഖ്യാത കൃതികൾ തമിഴിലേക്കു വിവർത്തനം ചെയ്യുകയും തമിഴിലെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളിലെല്ലാം കഥകള്‍ പ്രസിദ്ധീകരിക്കുകയും (തമിഴ് വിദ്യാര്‍ത്ഥികളുടെ പാഠ്യ വിഷയമായും കഥകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.) 2002-07 കാലയളവില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിദഗ്ധ സമിതി അംഗമായും ട്രിവാന്‍ഡ്രം തമിഴ് സംഘത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായി പ്രവർറ്റ്ജിക്കുകയും ചെയ്തിട്ടുള്ള അ. മാധവൻ (7 ഫെബ്രുവരി, 1934-2021 ജനുവരി 5)/sathyam/media/media_files/2025/01/05/9619660d-3622-445c-a18b-5daf1b23c6b0.jpeg)
3) മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളും ആയ ടൈഗർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡി(: 5 ജനുവരി 1941 - :22 സെപ്റ്റംബർ 2011),
രാജസ്ഥാൻ ഗവർണർ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി, ലോക്സഭാംഗം, ഉത്തർപ്രദേശ് ബി.ജെ.പിയുടെ മുൻ സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ അറിയപ്പെട്ട ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ മുതിർന്ന നേതാവായിരുന്ന കല്യാൺ സിംഗ് (5 ജനുവരി 1932- ഓഗസ്റ്റ് 21,2021)/sathyam/media/media_files/2025/01/05/dddeb5c8-0e33-4638-bc3a-a48bdf2397bf.jpeg)
നാഡിനാരുകളെക്കുറിച്ചുള്ള കണ്ടുപിടുത്തങ്ങൾക്ക് 1944-ൽ നോബൽ സമ്മാനം നേടിയ അമേരിക്കൻ ശരീരശാസ്ത്രജ്ഞനും ന്യൂറോ സയന്റിസ്റ്റുമായ ജോസഫ് എർലാംഗർ(ജനുവരി 5, 1874 - ഡിസംബർ 5, 1965)
പാകിസ്താനിലെ സുപ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി.)യുടെ സ്ഥാപക നേതാവും പാകിസ്താന്റെ നാലാമത്തെ പ്രസിഡന്റും, പത്താമത്തെ പ്രധാനമന്ത്രിയും രാഷ്ട്രീയ പകപോക്കലില്‍ തൂക്കി കൊല്ലപ്പെടുകയും ചെയ്ത സുൽഫിക്കർ അലി ഭൂട്ടോ (ജനുവരി 5, 1928–ഏപ്രിൽ 4, 1979),
1908 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജർമ്മൻ തത്വചിന്തകനായിരുന്ന റുഡോൾഫ് ക്രിസ്റ്റഫ് യൂക്കെൻ( 5 ജനുവരി 1846 – 15 സെപ്തംബർ 1926 ),/sathyam/media/media_files/2025/01/05/b63e5991-e337-4a86-844c-0403ffe8eae5.jpeg)
നാസിഭരണം താറുമാറാക്കിയ ജർമനിയെ പുനർനിർമ്മാണംമൂലം ഒരു സമ്പന്നരാഷ്ട്രമാക്കിയതിൽ വലിയ പങ്കു വഹിച്ച ജർമൻ ഫെഡറൽ റിപ്പബ്ളിക്കിന്റെ ആദ്യത്തെ ചാൻസലർ ആയിരുന്ന കോൺറാഡ് അഡനോവെർ( 1876 ജനുവരി 5-1967 ഏപ്രിൽ 19)/sathyam/media/media_files/2025/01/05/dad367ae-77b7-406c-978a-da3db6ef1c3e.jpeg)
മൗലികമായ ചില രചനാ സങ്കേതങ്ങൾക്കായുള്ള അന്വേഷണം നടത്തുകയും ഓട്ടോമാറ്റിക് എന്നു വിളിക്കപ്പെട്ട ഒരു ശൈലിയുടെ ഉപഞ്ജാതാവാകുകയും, വൈയക്തിക സ്വപ്നങ്ങളുടെ വിശാലവും വിശദാംശങ്ങളടങ്ങിയതുമായ ചിത്രങ്ങൾ വരച്ച ഒരു ഫ്രഞ്ച് -അമേരിക്കൻ ചിത്രകാരനായിരുന്ന ഈവ ടാങ്ഗ്വേ(1900 ജനുവരി 5-1955 ജനുവരി 15),/sathyam/media/media_files/2025/01/05/b63e5991-e337-4a86-844c-0403ffe8eae5.jpeg)
ദി നെയിം ഓഫ് ദി റോസ്(1980ൽ) എന്ന നോവലിലൂടെ പ്രശസ്തനായ ഇറ്റാലിയൻ മധ്യകാലവാദി, തത്ത്വചിന്തകൻ, സെമിയോട്ടിഷ്യൻ, നോവലിസ്റ്റ്, സാംസ്കാരിക, രാഷ്ട്രീയ സാമൂഹിക നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ഉമ്പർട്ടോ ഇക്കോ (5 ജനുവരി 1932-19 ഫെബ്രുവരി 2016)
സ്മരണാഞ്ജലി !!!
്്്്്്്്്്്്
കലാമണ്ഡലം ഹൈദരാലി മ.(1946- 2006)
കെ.പി. ഉദയഭാനു മ. (1936-2014)
അ. മാധവൻ മ. (1934-2021)
എലിസബത്ത് മ. (1709-1762)
(റഷ്യയിലെ ചക്രവർത്തിനി)
കൊബയാഷി ഇസ്സ മ.(1763-1828)
ജോൺ നോമിയൻ മ.(1811-1860)
ആമി ജോൺസൻ മ.(1903-1941)
മാക്സ് ബോൺ മ. (1882-1970)
യഹ്യ അയ്യശ് മ.(1966-1996)
യുസേബിയോ മ.(1942-2014 )
മോമോഫുകു ആൻഡോ മ. (1910-2007)/sathyam/media/media_files/2025/01/05/c3311e74-af76-4087-b716-0906d3cc7608.jpeg)
ഹൈന്ദവ ക്ലാസ്സിക്കൽ കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമും ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളിസംഗീതത്തെ ജനപ്രിയമാക്കിയ കഥകളിഗായകന്‍ കലാമണ്ഡലം ഹൈദരാലി (1946 ഒക്ടോബർ 6 - 2006 ജനുവരി 5),/sathyam/media/media_files/2025/01/05/d9765d24-829e-4158-b299-61e365f14945.jpeg)
വെള്ളിനക്ഷത്രമേ നിന്നെ നോക്കി..., അനുരാഗനാടകത്തിൽ..., താമരത്തുമ്പീവാവാ..., പൊൻവളയില്ലെങ്കിലും..., കരുണാസാഗരമേ.., പെണ്ണാളേ പെണ്ണാളേ.. കാനനഛായയിൽ.., തുടങ്ങി നല്ല ഇമ്പമുള്ള പാട്ടുകള്‍ നമുക്ക് സമ്മാനിച്ച ഗായകനും സംഗീത സംവിധായകനും കെ പി കേശവമേനോന്റെ അന്തിരവനും ആയിരുന്ന കെ.പി. ഉദയ ഭാനു (6 ജൂൺ 1936 - 5 ജനുവരി 2014), /sathyam/media/media_files/2025/01/05/b045d147-84bf-4473-bcc4-093f7f2adcc1.jpeg)
തന്റെ ഭരണകാലത്ത് ഒരു വ്യക്തിയെപ്പോലും വധിക്കില്ലെന്ന തീരുമാനവും, നിരവധി നിർമ്മാണ പദ്ധതികളും പ്രഷ്യൻ നയങ്ങളോടുള്ള ശക്തമായ എതിർപ്പും കാരണംഏറ്റവും പ്രശസ്‌തയായി ഭരണം നടത്തിയ റഷ്യൻ രാജ്ഞി എലിസബത്ത് എന്ന എലിസവേറ്റ പെട്രോവ്ന ( 29ഡിസംബർ 1709 – 5 ജനുവരി 1762)
ദീർഘമായ തന്റെ സാഹിത്യസപര്യക്കിടയിൽ ഇരുപതിനായിരത്തോളം ഹൈക്കു രചിച്ച ( മിക്കവയും ചെറുപ്രാണികളെയും ജന്തുജീവികളെയും പരാമർശിച്ച് ) ഒരു ജാപ്പനീസ് കവിയും ബുദ്ധ സന്യാസിയുമായിരുന്ന കൊബയാഷി ഇസ്സ ( ജൂൺ 15, 1763 – ജനുവരി 5, 1828),/sathyam/media/media_files/2025/01/05/b77a943c-63d4-44d0-8b17-b87f1260331f.jpeg)
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും വടക്കേ അമേരിക്കയിൽ നിന്നുള്ള ആദ്യ വിശുദ്ധനുമായ ജോൺ നോമിയൻ(1811, മാർച്ച് 28 - 1860, ജനുവരി 5),
സ്വന്തമായി വിമാനം വാങ്ങി ബ്രിട്ടനിൽ നിന്നും ഓസ്ട്രേലിയക്ക്, 1930ൽ ലോകത്ത് ആദ്യമായി ഒറ്റയ്ക്ക് വിമാനം പറപ്പിച്ച വനിത എന്ന പദവി നേടുകയും വിമാന അപകടത്തിൽ പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ബ്രിട്ടീഷുകാരി ആമി ജോൺസൺ (1903 ജൂലൈ 1- 1941 ജനുവരി 5)/sathyam/media/media_files/2025/01/05/bf1088af-4e6b-480b-9ebb-0aa052e91e93.jpeg)
ഖര പദാർഥങ്ങളെ പറ്റിയും ഒപ്റ്റിക്സിലും വിലപ്പെട്ട സംഭാവനകൾ നൽകുകയും, ക്വാണ്ടം മെക്കാനിക്സിലെ പഠനത്തിനു നോബൽ സമ്മാനം കിട്ടിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനും ആയിരുന്ന മാക്സ് ബോൺ (1882 ഡിസംബർ 11- 1970 ജനുവരി 5),
ഹമാസിന്റെ പ്രധാന ബോംബു നിർമ്മാതാവും, ദി എഞ്ചിനീയർ, (അൽ-മുഹന്തിസ്) എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന, ഇസ്സദ് ദിൻ അൽ ഖസം ബ്രിഗേഡിന്റെ (വെസ്റ്റ് ബാങ്ക് ബറ്റാലിയന്റെ ) നേതാവുമായിരുന്ന യഹ്യ അബ്ദ്-അൽ-ലത്തീഫ് അയ്യശ്(ഫെബ്രുവരി 1966 – 5 ജനുവരി 1996),/sathyam/media/media_files/2025/01/05/5458b009-1488-433a-ba4b-5950cad291df.jpeg)
തൽക്ഷണ നൂഡിൽസിന്റെ (രാമൻ നൂഡിൽസ്) ഉപജ്ഞാതാവായും ടോപ്പ് റാമെൻ, കപ്പ് നൂഡിൽസ് എന്നീ ബ്രാൻഡുകളുടെ സ്രഷ്ടാവായും അറിയപ്പെടുന്ന, Go Pek-Hok കൂടാതെ Nissin Food Products Co., Ltd സ്ഥാപിച്ച വ്യവസായി മോമോ ഫുകു ആൻഡോ(മാർച്ച് 5, 1910 - ജനുവരി 5, 2007),
1966 ലോകകപ്പിലെ ടോപ് സ്‌കോററും, 745 പ്രഫഷണൽ മത്സരങ്ങളിൽ നിന്ന് 745 ഗോളുകൾ എടുത്ത 'ബ്ലാക്ക് പാന്തർ' എന്നറിയപ്പെട്ടിരുന്ന പോർച്ചുഗൽ ഫുട്ബോൾ താരം യുസേബിയോ (1942 ജനവരി 25-2014 ജനുവരി 5)
/sathyam/media/media_files/2025/01/05/ec032439-7b85-4185-b35b-4a64dbcbd8e9.jpeg)
**********
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1316- മാലിക് കഫൂർ അലാവുദ്ദീൻ ഖിൽജിയെ വിഷം കൊടുത്തു കൊന്നു.
1769- ജയിംസ് വാട്ടിന് സ്റ്റീം എൻജിന് പേറ്റന്റ് ലഭിച്ചു./sathyam/media/media_files/2025/01/05/dfdf7b0b-3640-4211-8521-454ad2206a53.jpeg)
1895 - ഫ്രഞ്ച് ഓഫീസർ ആൽഫ്രഡ് ഡ്രെഫസ് രാജ്യദ്രോഹക്കുറ്റം ചുമത്തി, പരസ്യമായി വസ്ത്രം വലിച്ചെറിഞ്ഞ്, ഡെവിൾസ് ദ്വീപിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു, ഇത് ഡ്രെഫസ് അഫയറിന് കാരണമായി.
1896- റോൺജന്റെ എക്സ് റേ കണ്ടുപിടിത്തം സ്ഥിതീകരിച്ചു./sathyam/media/media_files/2025/01/05/f1cc1904-a7b8-4093-b602-c0f18b1d0119.jpeg)
1919 - ആന്റൺ ഡ്രെക്സ്ലർ തീവ്ര വലതുപക്ഷ ജർമ്മൻ വർക്കേഴ്സ് പാർട്ടി സ്ഥാപിച്ചു, അത് ഒടുവിൽ ഹിറ്റ്ലറുടെ നാസി പാർട്ടിയിലേക്ക് നയിച്ചു.
1933 - സാൻഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു.
1952 - ഇന്ത്യയിലെ ഒന്നാമത്തെ പൊതു തെരഞ്ഞെടുപ്പ് പൂർത്തിയായി./sathyam/media/media_files/2025/01/05/d021673a-3975-4cdd-a67c-36deab904621.jpeg)
1954 - ഭാരതരത്നയും പത്മ അവാർഡു കളുമടക്കമുള്ള ദേശീയ ബഹുമതികൾ നിലവിൽ വന്നു.
1964 - പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം റോമൻ കത്തോലിക് -ഓർതോഡക്സ് വിഭാഗങ്ങൾ ജറുസലമിൽ കൂടിക്കാഴ്ച നടത്തി.
1968 - പ്രാഗ് വസന്തത്തിന് നേതൃത്വം നൽകി അലക്സാണ്ടർ ഡ്യൂബെക്ക് ചെക്കിൽ തെരഞ്ഞെടുക്കപ്പെട്ടു.
1969 - USSR വിനസ് ഒന്ന് വിക്ഷേപിച്ചു./sathyam/media/media_files/2025/01/05/fd83d7d2-f368-4e2f-9766-182a1af3dd70.jpeg)
1971 - മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ചരിത്രത്തിലെ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം നടന്നു.
1972 - അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ സ്‌പേസ് ഷട്ടിൽ പ്രോഗ്രാം പ്രഖ്യാപിച്ചു, അത് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയും ദൂരദർശിനികളിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും പ്രവർത്തിക്കുകയും ചെയ്തു
1994 - കല്ലട ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു./sathyam/media/media_files/2025/01/05/ebb1690b-8c12-4315-8807-0a7754ed30d4.jpeg)
1997 - ചെച്നിയയിലെ റഷ്യൻ സൈനിക നീക്കം പൂർണമായി പിൻവലിച്ചു.
2005- പ്ലൂട്ടാെയെ തരം താഴ്ത്താൻ കാരണമായ പ്ലൂട്ടോയുടെ അതേ സവിശേഷതകളോട് കൂടിയ കുള്ളൻ ഗ്രഹം എറിസ് കണ്ടു പിടിച്ചു./sathyam/media/media_files/2025/01/05/ebb1690b-8c12-4315-8807-0a7754ed30d4.jpeg)
2014 - വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-14 വിക്ഷേപിച്ചതോടെയാണ് ഇന്ത്യൻ ക്രയോജനിക് എഞ്ചിന്റെ ആദ്യ വിജയകരമായ പറക്കൽ നടന്നത്.
2016 - 15 കാരനായ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി പ്രണവ് ധനവാഡെ ക്രിക്കറ്റിൽ ഒരു ഇന്നിംഗ്‌സിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി./sathyam/media/media_files/2025/01/05/d0987b1a-556a-4d1f-b400-c60f10f5357d.jpeg)
2022 - കസാഖ് പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് പ്രധാനമന്ത്രി അസ്കർ മാമിനെ പിരിച്ചുവിടുകയും 2022 ലെ കസാഖ് അശാന്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us