ഇന്ന് ജൂണ്‍ 14; ചെഗുവേര ദിനം! ഡൊണാൾഡ് ട്രംപിന്റേയും എം. ജയചന്ദ്രന്റേയും കിരണ്‍ ഖേറിന്റെയും ജന്മദിനം: താബോ എംബെക്കി ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project JUNE 14

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                     ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200 
എടവം 31
ഉത്രാടം  / തൃതീയ
2025  ജൂൺ 14, 
ശനി

ഇന്ന്;

. *ചെ ഗുവേര ദിനം! (1928)

Advertisment

.* ലോക രക്തദാതാക്കളുടെ ദിനം ! [ World Blood Donor Day  ;  ആശുപത്രികൾ, ക്ലിനിക്കുകൾ, മറ്റ് മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവയ്ക്ക് എപ്പോഴും രക്തം ആവശ്യമാണ്.  നിങ്ങളുടെ അടുത്തുള്ള ഒരു രക്തദാന കേന്ദ്രം കണ്ടെത്തി ഒരു സന്ദർശനം കൊണ്ട് ഒരു ജീവൻ രക്ഷിക്കൂ. - രക്തദാനം മഹാദാനം ]publive-image

*ലോക ജിൻ ദിനം  ![ World Gin Day ; ലോക ജനതയ്ക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഒരു പാനീയമായ ജിന്നിനും ഒരു ദിവസം. ചൂരച്ചെടിയുടെ കായകളിൽ നിന്ന് വാറ്റിയെടുത്തതാണ് ഇത്, ഇതിൻ്റെ ഉത്ഭവം നെതർലാൻഡിൽ നിന്നുള്ള ജെനെവർ എന്നറിയപ്പെടുന്ന ഒരു പഴയ പാനീയത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്.ജുനൈപ്പർ സരസഫലങ്ങളിൽ നിന്ന് വാറ്റിയെടുത്ത ജിൻ ഏറ്റവും മധുരമുള്ളതും സൂക്ഷ്മമായി രുചിയുള്ളതുമായ മദ്യങ്ങളിൽ ഒന്നാണ് ഇത്.]

* ലോക പാവ ദിനം !![ World Doll Day  ;  പാവകൾക്കും ഒരു ദിനം.നിങ്ങളുടെ കുട്ടിക്കാലത്തെ പാവകൾ കണ്ടെത്തി ആ ഓർമ്മകളിലൂടെ നടക്കുക, അല്ലെങ്കിൽ പഴയപാവകൾ നിങ്ങളുടെ കുട്ടികൾക്ക് സമ്മാനിക്കുക. അങ്ങനെ നിങ്ങൾ നിങ്ങളുടെ പാവകളെ അനുസ്മരിയ്ക്കുക.]publive-image

* Worldwide Knit in Public Day ; [ നെയ്ത്തിനെക്കുറിച്ചും നെയ്ത്തിൻ്റെ പാരമ്പര്യത്തെക്കുറിച്ചും അറിയാൻ ഒരു ദിനം. ]

* അന്താരാഷ്ട്ര ബാത്ത് ദിനം ! [ International Bath Day; ദൈനംദിന ജീവിതത്തിലെ പിരിമുറുക്കത്തിൽ നിന്ന് വിശ്രമിക്കാൻ ഒരു എണ്ണ തേച്ചുകുളി വളരെ നല്ലതാണ് അതിനായി ഒരു ദിനം.]

* ന്യൂ മെക്‌സിക്കോ ദിനം! [ National New Mexico Day  ;  ന്യൂ മെക്‌സിക്കോയെ അറിയുന്നതിന് അതിൻ്റെ വൈവിധ്യമാർന്ന സംസ്‌കാരങ്ങളിലൂടെയും അതിശയകരമായ പ്രകൃതിദൃശ്യങ്ങളിലൂടെയും സഞ്ചരിയ്ക്കാൻ ഒരു ദിവസം.]

*വെള്ളരിയ്ക്ക ദിനം![പ്രാദേശിക ഭക്ഷണക്രമത്തിൽ വലിയ പങ്കുവഹിക്കുന്ന വെള്ളരിയ്ക്കയ്ക്കും ഒരു ദിവസം.!]

*ദേശീയ തുമ്പി  ദിനം ![ തുമ്പികൾക്കായി ഒരു ദിനംതിളങ്ങുന്ന ചിറകുകളും വിചിത്രമായ രൂപവുമുള്ള ഉള്ള ഈ ജീവികൾ ലോകത്തിന് വശ്യതയുടെ ഒരു മാന്ത്രികസ്പർശം നൽകുന്നു.നമുക്കറിയില്ലെങ്കിലും പലപ്പോഴും നമുക്ക് വളരെ ഉപകാരിയായ ഒരു പ്രാണിയാണ് തുമ്പി, ഓരോ ദിവസവും നൂറുകണക്കിന് കൊതുകുകളെ ഭക്ഷിച്ചുകൊണ്ട് നമ്മെ മഹാമാരികളിൽ നിന്നും സംരക്ഷിയ്ക്കുന്ന തുമ്പികൾ നമ്മുടെ ബാല്യത്തിലെ കളിക്കൂട്ടുകാർ കൂടിയാണ്.]publive-image

USA  ; 
* സൈന്യത്തിൻ്റെ ജന്മദിനം ! [Army Birthday  ; യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക അതിൻ്റെ സൈന്യത്തിൻ്റെ സ്ഥാപന ദിവസമായി കണക്കാക്കുന്നത് ഇന്നാണ്.]

* ദേശീയ പതാക ദിനം ! [ National Flag day ; അമേരിയ്ക്കയുടെ ദേശീയപതാക നിലവിൽ വന്നത് ഇന്നേ ദിവസമാണ്.]

* ദേശീയ സിനിമാ രാത്രി ! [ National Movie Night   ;  ]publive-image

* ദേശീയ ബർബൺ ദിനം  ! [ National Bourbon Day  ;  എല്ലാ മദ്യങ്ങളിലും വച്ച് ഏറ്റവും മൃദുലവും സ്വാദുള്ളതുമായ ബർബണിനും ഒരു ദിവസം !] 

* National Strawberry Shortcake Day !
* National Cupcake Day ! 

* എസ്റ്റോണിയ, ലിത്വേനിയ: ദേശീയ അനുശോചന ദിനം !
* ഫാൽക് ലാൻഡ് ഐലൻഡ് /  കിഴക്കൻ ജോർജിയ / കിഴക്കൻ  സാൻഡ്വിച്ച് ഐലൻഡ്: വിമോചന   ദിനം!
* മലാവി: സ്വാതന്ത്ര്യ ദിനം !

publive-image

   * ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്്്്
" കല്പണിക്കാരനും കവിക്കും ഒരേ പരിഗണന കിട്ടാത്ത ഒരു സംസ്ക്കാരത്തേയും 
ശ്രേഷ്ഠമെന്ന് വിളിക്കാനാവില്ല"

 ബുക്കർ ടി  വാഷിംഗ് ടൺ 
***********
ഇന്നത്തെ പിറന്നാളുകാർ
***********
2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, 2003, 2004, 2007, 2008, 2010, 2012 എന്നീ വര്‍ഷങ്ങളിലെ കേരള സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം,  2005ല്‍ കേരള സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും തുടങ്ങി നിരവധി അംഗീകാരങ്ങളാൽ പുരസ്കൃതനായ പ്രശസ്ത സംഗീത സംവിധായകനും ഗായകനും ഒപ്പം സംഗീത റിയാലിറ്റി പരിപാടികളില്‍ വിധികര്‍ത്താവായും അവതാരകനായും പ്രവർത്തിക്കുന്ന എം. ജയചന്ദ്രന്റേയും (1971 )publive-image

ഗായകൻ, അവതാരകൻ, പ്രോഗ്രാമർ, സംഗീത സംവിധായകൻ, ഇൻഡി-പോപ്പ്, പിന്നണി ഗായകൻ എന്നീ നിലകളിൽ പ്രശസ്തനുമായ ജുബിൻ നൗട്ടിയാലിന്റെയും ( 1989),

ബോളിവുഡ് അഭിനേത്രിയും ടെലിവിഷൻ അവതാരകയും അനുപം ഖേറിന്റെ പത്നിയുമായ കിരൺ ഖേറിന്റെയും (1955),

publive-image

സംഗീത സംവിധായകൻ, ഇൻസ്ട്രുമെൻ്റലിസ്റ്റ്, ഇലക്ട്രോണിക് ഗിറ്റാർ വാദകൻ, ഗായകൻ. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ പാശ്ചാത്യ സ്വാധീനങ്ങളുമായി നന്നായി സമന്വയിപ്പിച്ചുകൊണ്ട് ഉള്ള രചനകൾക്ക് പേരുകേട്ട ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സംഗീത സംവിധായകരിൽ ഒരാളുമായ (പ്രീതം ചക്രവർത്തിയുടെയും(1970),

മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ   സ്ഥാപക നേതാവായ രാജ് താക്കറെയുടെയും (1968),

publive-image

ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും,  അമേരിക്കൻ  പ്രസിഡന്റുമായ ഡോണാൾഡ് ട്രംപിന്റെയും(1946),

24 സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടി, ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന  സ്റ്റെഫി ഗ്രാഫിൻ്റെയും (1969),

ഇന്ത്യൻ ശതകോടീശ്വര വ്യവസായിയും ആദിത്യ ബിർള ഗ്രൂപ്പിൻ്റെ ചെയർമാനും ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി & സയൻസിൻ്റെ ചാൻസലറും ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് അഹമ്മദാബാദിൻ്റെയും ചെയർമാനും രാജസ്ഥാൻ സംസ്ഥാനത്തിൽ നിന്നുള്ള മാർവാരി ബിർള കുടുംബത്തിലെ നാലാം തലമുറ അംഗമായ ( കുമാർ മംഗളം ബിർളയുടേയും -1967),

publive-image

തെലങ്കാനയിൽ ചന്ദ്രയാൻഗുട്ടയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട. എംഐഎം പാർട്ടിയുടെ നിയമസഭ കക്ഷി നേതാവും, വിവാദ പ്രസംഗകനുമായ അക്ബറുദീൻ ഉവൈസിയുടെയും (1970) ജന്മദിനം !
*********"
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**********
നീലകണ്ഠ സോമയാജി ജ.(1444-1544)
ചെ ഗുവേര ജ. (1928-1967)
ടി. ശിവദാസമേനോൻ ജ. (1932- 2022)
ആർ. രാഘവ മേനോൻ ജ. ( 1892 -1972)
അരീക്കൽ വർഗ്ഗീസ് ജ. (1938 -1970) 
എ. വിൻസെന്റ് ജ. ( 1928 -2015) 
കെ ആസിഫ്  ജ. ( 1922-1971) 
ചാൾസ്  കൂളോം ജ. (1736-1806 )
അൽഷിമർ ജ. (1864-1915) 
യസുനാരി കവാബത്ത ജ. (1899-1972) 
കെ. ജെ. ജോയ് ജ. (1946 - 2024)publive-image

പൈ'  ഒരു അഭിന്നകസംഖ്യയാണെന്ന്‌ (irrational number) ആധുനികഗണിത ശാസ്‌ത്രത്തിൽ സ്ഥാപിച്ചത്‌ 1671-ൽ ലാംബെർട്ടാണെങ്കിലും, അതിന്‌ രണ്ടു നൂറ്റാണ്ട്‌ മുമ്പ്‌ ഇതേ ആശയം  തന്റെ ആര്യഭട്ടീയഭാഷ്യത്തിൽ അവതരിപ്പിക്കുകയും വൃത്തത്തിന്റെ ചുറ്റളവ്‌ അതിന്റെ വ്യാസത്തിന്റെ ഗുണിതമായി കൃത്യമായി കണക്കുകൂട്ടാൻ കഴിയില്ലെന്ന് വാദിക്കുകയും, വ്യാസത്തെ Pi എന്ന അഭിന്നകം കൊണ്ട്‌ ഗുണിച്ചാലാണ്‌ ചുറ്റളവു കിട്ടുക എന്നും, അനന്തഗുണോത്തര അഭിസാരി ശ്രേണിയുടെ (infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്‌ക്കരിക്കുകയും ചെയ്ത കേരളീയനായ പ്രശസ്ത ഗണിതശാസ്ത്രഞജ്ഞൻ കേളല്ലൂർ നീലകണ്ഠ സോമയാജി(1444, 14 ജൂൺ–1544),publive-image

കേരളത്തിലെ ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മലമ്പുഴ മണ്ഡലത്തിൽ നിന്ന് നാലു തവണ (1987, 1991, 1996)  കേരള നിയമസഭയിലോട്ട് വിജയിക്കുകയും മൂന്നാമത്തെ ഇ. കെ നായനാർ മന്ത്രിസഭയിൽ കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രിയും രണ്ടാമത്തെ ഇ.കെ നയനാർ മന്ത്രിസഭയിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്ന ടി. ശിവദാസമേനോൻ
(14, ജൂൺ 1932- -2022 ജൂൺ 28),

അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോര് ഉൾപ്പെടെയുള്ള സായുധ പോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ച  ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന, 
അർജന്റീനയിൽ ജനിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്ന ചെ ഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന (  1928 ജൂൺ 14 - 1967 ഒക്ടോബർ 09). publive-image

ടി. പ്രകാശത്തിന്റെ നേതൃത്തത്തിലുള്ള മദ്രാസ് മന്ത്രിസഭയിലെ(1946-47) ഭക്ഷ്യം, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുകയും, ഒന്നും, രണ്ടും കേരളനിയമസഭകളിൽ പാലക്കാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത  ആർ. രാഘവ മേനോൻ (14 ജൂൺ 1892 - 1972).

ആദ്യം സി.പി.ഐ.എം നു വേണ്ടി പ്രവർത്തിക്കുകയും, വയനാട്ടിലെ ആദിവസികൾക്കിടയിലെ പ്രവർത്തന കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയും പോലീസ് പിടിയിലായി  പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു ആദ്യം ഔദ്യോഗികവിശദീകരണം വന്നെങ്കിലും  മരിച്ച് 18 വർഷങ്ങൾക്കു ശേഷം പോലീസ് പിടിയിൽ വെടിവെച്ചു കൊല്ലപ്പെട്ട നക്സ‌ലൈറ്റു് നേതാവ് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസ് (ജൂൺ 14, 1938  - ഫെബ്രുവരി 18, 1970) ,

publive-image

ഭാർഗവീനിലയം, മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധർവക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങൾ, വയനാടൻ തമ്പാൻ, കൊച്ചു തെമ്മാടി  തുടങ്ങിയ ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച മലയാള ചലച്ചിത്ര സംവിധായകനും,മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടള്ള എ. വിൻസെൻ്റ്( ജൂൺ 14 1928 - ഫെബ്രുവരി 25, 2015)

മുഗൾ എ ആജം എന്ന ഇതിഹാസ സിനിമ പിടിച്ച സിനിമ നിർമിതാവും, സംവിധായകനും തിരക്കഥാകൃത്തും ആയിരുന്ന കെ ആസിഫ്  (14 ജൂൺ 1922 – 9 മാർച്ച് 1971) ,

വൈദ്യുതാകർഷണത്തിലെ അടിസ്ഥാന നിയമമായ കൂളോം നിയമം  കണ്ടെത്തിയ ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ചാൾസ് അഗസ്റ്റിൻ കൂളോം (1736 ജൂൺ 14-1806 ഓഗസ്റ്റ് 23),

ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമായ  സ്മൃതിനാശം അഥവാ അൽഷിമേഴ്സ് രോഗം (Alzheimer's disease) ആദ്യമായി രേഖപെടുത്തിയ  ജർമൻ മാനസികരോഗ ശാസ്ത്രജ്ഞനും  ന്യൂറോപാത്തോളജിസ്റ്റുമായ അലിയോസ് -അൽഷിമർ  (Alios Alzheimer ) (14 ജൂണ്‍ 1864 - 19 ഡിസംബര്‍ 1915),publive-image

ഹൌസ് ഓഫ് ദി സ്ലീപ്പിങ്ങ് ബ്യൂട്ടിസ്, ദി ലെക്, തുടങ്ങിയ കൃതികൾ രചിക്കുകയും നോബൽ    പുരസ്ക്കാരത്തിനു അർഹനാകുകയും  ചെയ്ത ആദ്യത്തെ ജപ്പാൻകാരനായ നോവലിസ്റ്റും ചെറുകഥാകൃത്തു മായിരുന്ന യസുനാരി കവാബത്ത (14 ജൂൺ 1899 – 16 ഏപ്രിൽ 1972 

1975 ൽ പുറത്തിറങ്ങിയ ലവ് ലെറ്റർ എന്ന മലയാള ചലച്ചിത്രത്തിലൂടെ സംഗീത സംവിധായകനായ
 മലയാള ചലച്ചിത്രമേഖലയിലെ പ്രഗത്ഭനും പ്രശസ്തനുമായ ഒരു സംഗീത സംവിധായകനും
 71 ഓളം സിനിമകൾക്ക്  സംഗീതം നൽകിയിട്ടുള്ള വ്യക്തിയും.  വിവിധ സംഗീത സംവിധായകർക്ക് വേണ്ടി അക്കോഡിയൻ റെക്കോർഡിംഗ് ആർട്ടിസ്റ്റായി പ്രവർത്തിച്ച സംഗീതജ്ഞനും, പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം എസ് വിശ്വനാഥൻ്റെ ശിഷ്യനുമായ കെ.ജെ. ജോയിയുടെയും ജന്മദിനം ,(14 ജൂൺ 1946 - 15 ജനുവരി 2024)
********publive-image
ഇന്നത്തെ സ്മരണ !!!
*********
പി.കെ. കുഞ്ഞച്ചൻ മ. (1925-1991)
ഇന്ദുചൂഡൻ മ. (1923-1992)
(കെ.കെ നീലകണ്ഠൻ )
കെ.എസ്‌. കൃഷ്‌ണൻ മ. (1898-1961)
ജെയിംസ് ചാക്കോ മ.  (1955 -2007)
തെലങ്കാന ശകുന്തള മ. (1951-2014),
മാക്സ് വെബർ മ. (1864-1920)
ജെറോം കെ ജെറോം  മ. (1859-1927)
ജി കെ ചെസ്റ്റർട്ടൺ മ. (1874-1936) 
ഫക്കീർ മോഹൻ സേനാപതി മ. (1843-1918)
ശ്രീപതി ചന്ദ്രശേഖർ മ. (1918 - 2001)
മനോഹർ മൽഗോങ്കർ മ. (1913 -2010)
സുശാന്ത് സിംഗ് രജ്പുത് മ. (1986 – 2020)

സി.പി.ഐ.എം.ന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗം, കേന്ദ്രകമ്മിറ്റി യംഗം, സംസ്ഥാന ഭവനവികസന കോർപ്പറേഷൻ അംഗം, അഖിലേന്ത്യാ കർഷകതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയും, ഒന്നും, രണ്ടും കേരളനിയമസഭകളിൽ മാവേലിക്കര നിയോജക മണ്ഡലത്തേയും മൂന്നാം നിയമ സഭയിൽ  പന്തളം നിയോജക മണ്ഡലത്തേയും പ്രതിനിധീകരിച്ച പി.കെ. കുഞ്ഞച്ചൻ (ഒക്ടോബർ 1925 - 14 ജൂൺ 1991),

publive-image

കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും, 1979-ൽ : സൈലന്റ് വാലി പ്രക്ഷോഭം നയിക്കുകയും, കേരള തനതു ചരിത്രം (കേരള നാച്യുറൽ ഹിസ്റ്ററി) എന്ന സംഘടനയുടെ അദ്ധ്യക്ഷനും,വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (വ.വ.എഫ്) എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തിന്റെ വിശിഷ്ടാംഗവും , പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനും ആയിരുന്ന ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ (1923 ഏപ്രിൽ 15 - ജൂൺ 14, 1992),

ഭാരതത്തിലെ ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകുകയും, ശാസ്‌ത്രത്തിന്‌ പുറമേ ശാസ്‌ത്ര സാഹിത്യത്തിലും സ്‌പോർട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭയും, അറ്റോമിക്‌ എനർജി കമ്മീഷൻ, കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌ (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളർച്ചയിൽ സഹകരിക്കുകയും, മികച്ച അദ്ധ്യാപകൻ, ഗവേഷണാചാര്യൻ, ശാസ്‌ത്രജ്ഞൻ ,സി.വി. രാമന്‌ നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്‌ട്‌ എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായി, 1928 മാർച്ച്‌ ലക്കം 'നേച്ചറിൽ' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവ്, എന്നി നിലകളിലും പ്രവർത്തിച്ച കരിമാണിക്കം ശ്രീനിവാസ കൃഷ്‌ണൻ എന്ന കെ.എസ്‌. കൃഷ്‌ണൻ ( 1898 ഡിസംബർ 4-ജൂൺ 14, 1961),publive-image

150 ലധികം മലയാള ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച ഇന്ത്യൻ നടനായിരുന്ന, ന്യൂഡൽഹി , മീശ മാധവൻ , പത്രം , ഒരു മറവത്തൂർ കനവ് , പെരുവണ്ണാപ്പുറത്തെ വിശേഷങ്ങൾ എന്നിവയിൽ പ്രധാന വേഷങ്ങൾ ചെയ്ത ജെയിംസ് ചാക്കോ  (16 ഒക്ടോബർ 1955 -14 ജൂൺ 2007),

ഓസെ രാമുലമ്മ, നൂവു നേനു,  ഒക്കടു തുടങ്ങിയ ചിത്രങ്ങളിൽ ഹാസ്യവും ക്രൂരവും ആയ കഥാപാത്രങ്ങൾ വിജയകരമായി  അവതരിപ്പിക്കുകയും ടി വി സീരിയലുകളിലും തമിഴ് സിനിമയിലും (സ്വർണ്ണക്ക എന്ന പേരിൽ ) അഭിനയിക്കുകയും രായൽ സീമ / തെലങ്കാന ചുവയുള്ള  തെലുങ്കു ഭാഷയിൽ   സംസാരിക്കുന്നതിൽ പ്രഗൽഭയും ആയിരുന്ന രവീന എന്ന തെലങ്കാന ശകുന്തള(9 ജൂൺ1951 – 14ജൂൺ 2014),publive-image

അഭിഭാഷകൻ, ചരിത്രകാരൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ മാത്രമല്ല, സാമൂഹ്യസിദ്ധാന്തത്തെയും  -സാമൂഹ്യശാസ്ത്രത്തെത്തന്നെയും കാര്യമായി സ്വാധീനിക്കുകയും, സാമൂഹ്യശാസ്ത്രത്തിൽ ക്രിയകളെ ബാഹ്യനിരീക്ഷണത്തിലൂടെയല്ല, പങ്കാളിത്തത്തിലൂടെയാണ്‌ മനസ്സിലാക്കേണ്ടതെന്ന് പറയുന്ന methodological antipositivism എന്ന സിദ്ധാന്തം വികസിപ്പിച്ചെടുക്കുകയും ചെയ്ത ജർമ്മൻ  സാമൂഹ്യ ശാസ്ത്രജ്ഞനായിരുന്ന മാക്സ് വെബർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാക്സിമിലിയൻ കാൾ എമിൽ വെബർ(ഏപ്രിൽ 21 1864 - ജൂൺ 14 1920),

ത്രിമെൻ ഇൻ എ ബോട്ട്, ഐടിൽ തോട്ട്സ് ഓഫ് അൻ ഐടിൽ ഫെല്ലൊ, തുടങ്ങിയ കൃതികൾ രചിച്ച ഇഗ്ലീഷ് ഹാസ്യ സാഹിത്യകാരൻ ജറോം ക്ലാപ്ക ജറോം എന്ന ജെറോം കെ ജെറോം (2 മെയ് 1859 – 14 ജൂൺ 1927)publive-image

 തത്ത്വചിന്ത, സത്താമീമാംസ (ontology), കവിത, നാടകം, പത്രപ്രവർത്തനം, പ്രഭാഷണം, സം‌വാദം, ജീവചരിത്രം, ക്രിസ്തീയ പക്ഷസ്ഥാപനം(Christian apologetic), ഫാന്റസി, കുറ്റാന്വേഷണ കഥകൾ എന്നീ മേഖലകളെ തൊട്ടു നിൽക്കുന്ന ബഹുലവും, വൈവിധ്യ പൂർണ്ണവുമായ രചനാജീവിതം നയിച്ച "വൈരുദ്ധ്യങ്ങളുടെ രാജാവ്" എന്ന് അറിയപ്പെട്ടിരുന്ന  ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ(29 മേയ് 1874 - 14 ജൂൺ 1936),

ഒഡിയ ദേശീയതയുടെയും ആധുനിക ഒഡിയ സാഹിത്യത്തിൻ്റെയും പിതാവായി കണക്കാക്കപ്പെടുന്ന എഴുത്തുകാരൻ, കവി, തത്ത്വചിന്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ അറിയപ്പെടുന്ന ഫക്കീർ മോഹൻ സേനാപതി  (13 ജനുവരി 1843 - 14 ജൂൺ 1918),publive-image

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ജനസംഖ്യാശാസ്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹ്യ ശാസ്ത്രജ്ഞനും പണ്ഡിതനുമായ ശ്രീപതി ചന്ദ്രശേഖർ(22 നവംബർ 1918 - 14 ജൂൺ 2001),

ഇംഗ്ലീഷ് ഭാഷയിൽ ഫിക്ഷനും നോൺ ഫിക്ഷനും രചിച്ച ഒരു ഇന്ത്യൻ രചയിതാവാണ്. അദ്ദേഹം ഒരു സൈനിക ഉദ്യോഗസ്ഥൻ, ഒരു വലിയ വേട്ടക്കാരൻ,  സിവിൽ സർവീസ് ഉദ്യോഗസ്ഥൻ , ഒരു ഖനി ഉടമ, ഒരു കർഷകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭ ആയിരുന്ന മനോഹർ മൽഗോങ്കർ (ജൂലൈ 12, 1913 - 14 ജൂൺ 2010),publive-image

പൈതൃകമായി ആരുടെയും സഹായമില്ലാതെ ഹിന്ദി ചലച്ചിത്രമേഖലയിലെത്തി, കൈ പോ ചെ (2013), ഡിറ്റക്ടിവ് ബയോംകേഷ് ബക്ഷി (2015)എം.എസ് ധോണി, ദ അൺടോൾഡ് സ്റ്റോറി (2016) കേദാർനാഥ് (2018) സോഞ്ചിരിയ, ചിച്ചോർ (2019) എന്നീ സിനിമകളിലൂടെ പെട്ടന്ന് ജനപ്രിയനായ ഒരു നടനും, ഫോർബ്സ് ഇന്ത്യയുടെ സെലിബ്രറ്റി 100 പട്ടികയിൽ രണ്ടു തവണ ഇടം നേടിയ നടനും, മൂന്ന് തവണ ഫിലിംഫെയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അഭിനേതാവുമായ . സുശാന്ത് സിംഗ് രജ്പുതിൻ്റെ ചരമ ദിനമാണ് ഇന്ന് (21 ജനുവരി 1986 – 14 ജൂൺ 2020)

publive-image

ചരിത്രത്തിൽ ഇന്ന്…
********
1634  - റഷ്യയും പോളണ്ടും തമ്മിലുള്ള പോളിയാനോവ് സമാധാന ഉടമ്പടി ഈ ദിവസം ഒപ്പുവച്ചു.

1658  - ഡ്യൂൺസ് യുദ്ധത്തിൽ ബ്രിട്ടീഷ്, ഫ്രഞ്ച് സൈന്യങ്ങൾ സ്പെയിനിനെ പരാജയപ്പെടുത്തി.

 1775 - ഈ ദിവസമാണ് യുഎസ് ആർമി സ്ഥാപിതമായത്.publive-image

1777 - നക്ഷത്രങ്ങളും വരകളും അടങ്ങിയ അമേരിക്കയുടെ‍ ദേശീയ പതാക അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.

1822 - ഡിഫറൻസ് എഞ്ചിന്റെ രൂപരേഖ, ചാൾസ് ബാബേജ്, റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിക്ക് സമർപ്പിച്ചു.

publive-image

1868  - കാൾ ലാൻഡ്‌സ്റ്റൈനർ - ഒരു ഓസ്ട്രിയൻ വംശജനായ അമേരിക്കൻ ബയോളജിസ്റ്റും, ഫിസിഷ്യനും, ഇമ്മ്യൂണോളജിസ്റ്റും - ജനിച്ചു.

1872 - കാനഡയിൽ തൊഴിലാളി യൂണിയനുകൾ നിയമവിധേയമാക്കി.publive-image

1900 - ഹവായ്, അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.

1901  - ഈ ദിവസമാണ് ആദ്യത്തെ ഗോൾഫ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.publive-image

1907 ജൂൺ 14 - ഈ ദിവസം നോർവേയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.

1917 - അഖില റഷ്യൻ സോവിയറ്റുകളുടെ പ്രഥമ കോൺഗ്രസ്‌.publive-image

1917  - ഇംഗ്ലണ്ടിൽ ജർമ്മനിയുടെ ആദ്യത്തെ വ്യോമാക്രമണം നടന്നു, അതിൽ ഈസ്റ്റ് ലണ്ടനിൽ നൂറിലധികം പേർ മരിച്ചു.

1922 - യുഎസ് പ്രസിഡൻ്റ് വാറൻ ജി. ഹാർഡിംഗ് തൻ്റെ ആദ്യ റേഡിയോ പ്രസംഗം നടത്തി.publive-image

1924  - സ്കോട്ടിഷ് ഫാർമക്കോളജിസ്റ്റും നോബൽ സമ്മാന ജേതാവുമായ ജെയിംസ് ഡബ്ല്യു ബ്ലാക്ക് ജനിച്ചു.

1934  - ഹിറ്റ്ലറും ബെനിറ്റോ മുസ്സോളിനിയും ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ കണ്ടുമുട്ടി.

1938 - ആക്ഷൻ കോമിക്സ്, ആദ്യത്തെ സൂപ്പർമാൻ കോമിക് പുറത്തിറക്കി.publive-image

1940  - രണ്ടാംലോകമഹായുദ്ധസമയത്ത് ജർമ്മൻ സൈന്യം ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരീസ് പിടിച്ചെടുത്തു.

1940  - കീഴടക്കിയ പോളണ്ടിൽ നാസികൾ ഒരു കോൺസെൻട്രേഷൻ ക്യാമ്പ് തുറന്നു.publive-image

1947 - 1947ലെ ഇന്ത്യാ വിഭജനത്തിനായുള്ള മൗണ്ട് ബാറ്റൺ പദ്ധതിയുടെ സ്വീകാര്യത കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ വെച്ചു.

1949  - ഈ ദിവസമാണ് വിയറ്റ്നാം രാഷ്ട്രം രൂപീകൃതമായത്.publive-image

1951 - ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറിന്റെ പ്രവർത്തനം ഫിലാഡെൽഫിയായിലെ സെൻസസ് ബ്യൂറോയിൽ പ്രദർശിപ്പിക്കപ്പെട്ടു

 1958 - ഡോ. സി.വി. രാമന് ക്രെംലിനിൽ ലെനിൻ സമാധാന സമ്മാനം ലഭിച്ചു.publive-image

1962 - ഇപ്പോൾ യുറോപ്യൻ സ്പേസ് ഏജൻസി എന്നറിയപ്പെടുന്ന, യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പാരീസിൽ സ്ഥാപിതമായി.

1967 - ശുക്രപര്യവേഷത്തിനായുള്ള മാറിനർ 5 പേടകം വിക്ഷേപിച്ചു.

1967 - ചൈന അതിന്റെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തി.publive-image

1980  - അർജൻ്റീനിയൻ പട്ടാളക്കാർ ഫോക്‌ലാൻഡ് ദ്വീപുകളിൽ ബ്രിട്ടീഷ് സൈന്യത്തിന് മുന്നിൽ കീഴടങ്ങി.

1982 - ഫോക്ക്‌ലാൻഡ്‌ യുദ്ധത്തിന്റെ അന്ത്യം. അർജന്റീന ബ്രിട്ടീഷ് സേനയോട് നിരുപാധികം കീഴടങ്ങി.

1985 - അമേരിക്കയിലെ ട്രാൻസ് വേൾഡ് എയർലൈൻസിന്റെ 847 നമ്പർ വിമാനം ഹിസ്ബുള്ള തീവ്രവാദികൾ റാഞ്ചി.

 1999 - ഈ ദിവസം താബോ എംബെക്കി ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.

 2001 - ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഷാങ്ഹായ് കോഓപ്പറേഷൻ (എസ്‌സിഒ) എന്നിവയുടെ സംഘടന രൂപീകരിച്ചു.publive-image

 2004 - പഞ്ചശീല സിദ്ധാന്തത്തിൻ്റെ 50-ാം വാർഷികത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര സെമിനാർ ബീജിംഗിൽ നടന്നു.

2005 - 9.77 സെക്കന്റിൽ നൂറു മീറ്റർ ദൂരം ഓടി, ജമൈക്കയുടെ അസഫ പവൽ പുതിയ ലോകറെക്കോഡ് സ്ഥാപിച്ചു.

2007  - ഭീമാകാരമായ പക്ഷിയെപ്പോലെയുള്ള ദിനോസറുകളുടെ ഫോസിലുകൾ ഈ ദിവസം ചൈനയിലെ ഗോവി മരുഭൂമിയിൽ കണ്ടെത്തി.

 2008 - പ്രത്യേക ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കാനുള്ള സാധ്യത കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു.

2012  - വിശാഖപട്ടണത്തെ ഇന്ത്യൻ സ്റ്റീൽ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

publive-image

2017 - ലണ്ടൻ: നോർത്ത് കെൻസിങ്ടണിലെ ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 72 പേർ മരിക്കുകയും 74 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2017 - ലൂസിയാനയിലെ യുഎസ് റിപ്പബ്ലിക്കൻ ഹൗസ് മെജോറിറ്റി വിപ്പ് സ്റ്റീവ് സ്കാലിസിനും മറ്റ് മൂന്ന് പേർക്കും വാർഷിക കോൺഗ്രസ് ബേസ്ബോൾ ഗെയിമിനായി പരിശീലിക്കുന്നതിനിടെ വെടിയേറ്റ് പരിക്കേറ്റു

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment