ഇന്ന് ആഗസ്റ്റ് 25, ചട്ടമ്പിസ്വാമി ജയന്തി!, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെയും റോമയുടെയും ആല്‍വിന്‍ ആന്റണിയുടേയും ജന്മദിനം, ഗലീലിയോ തന്റെ ആദ്യത്തെ ദൂരദര്‍ശിനി വെനീസിലെ നിയമനിര്‍മ്മാതാക്കളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചതും ബ്രിട്ടിഷ് ആര്‍മിയില്‍ ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് ഉന്നത പദവി നല്‍കി തുടങ്ങിയതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project august 25

  ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
   °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Advertisment

.                 ' JYOTHIRGAMAYA '
.                    °=°=°=°=°=°=°=°=°
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201  
ചിങ്ങം 9
ഉത്രം / ദ്വിതീയ
2025 ആഗസ്റ്റ് 25, 
തിങ്കൾ

ഇന്ന്,             
 *ചട്ടമ്പിസ്വാമി ജയന്തി !

 *സംസ്ഥാന ജീവകാരുണ്യദിനം !

* ഉറുഗ്വേ :സ്വാതന്ത്ര്യ ദിനം ![ഉറുഗ്വേ ബ്രസീലിൽ നിന്ന് ഔദ്യോഗികമായി വേർപിരിഞ്ഞ് ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയതിൻ്റെ വാർഷികമായ ഓഗസ്റ്റ് 25-ന് ഉറുഗ്വേ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.]

0f14d23c-597b-43ca-9612-253bddf689d4

* ഫ്രാൻസ് : വിമോചന ദിനം ![നാസി അധിനിവേശത്തിൽ നിന്ന്  1944 ഓഗസ്റ്റ് 25 ന്, പാരീസ് മോചിപ്പിക്കപ്പെടുകയും ജർമ്മൻ പട്ടാളം കീഴടങ്ങുകയും ചെയ്ത ദിനമാണ് ഇന്ന്.] 

* ബ്രസിൽ: സൈനിക ദിനം ![1961 ൽ ബ്രസീലിലെ പ്രസിഡൻ്റ് ജാനിയോ ക്വാഡ്രോസ് അധികാരത്തിൽ നിന്ന് രാജിവച്ചു, ഇത് ബ്രസീലിൽ ഒരു രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമിട്ടു, അതു മൂലം 1964 ൽ ബ്രസീലിൽ സൈനിക അട്ടിമറിയ്ക്ക് കാരണമായതിൻ്റെ ഓർമ്മദിനം ]

3fbd7570-d77f-434b-a0b4-edd5aecd3b3e

* വടക്കൻ കൊറിയ : സോൻഗൺ ഡേ ! [1960 ൽ വടക്കൻ കൊറിയയിൽ  കിം ജോൻഗിന്റെ പട്ടാള ഭരണത്തിനു തുടക്കമിട്ടതിന്റെ ഓർമ്മക്ക് ഒരു ദിനം ! ]

അമേരിക്കയിലെ ദേശീയദിനങ്ങൾ

bc79e824-1470-4396-a813-47e1db48c68e

* National Kiss And Make Up Day !(ദേശീയചുംബന ദിനം)[ മെച്ചപ്പെട്ട ഹൃദയാരോഗ്യം ലഭിയ്ക്കുന്നതിനും, താഴ്ന്ന തലത്തിലുള്ള സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ പെട്ടന്ന് മാറുന്നതിനും, ശക്തമായതും കൂടുതൽ പിന്തുണ നൽകുന്നതുമായ ബന്ധങ്ങൾ ഉണ്ടാവുന്നതിനും പരസ്പരം ചുംബിക്കുന്നതുകൊണ്ട് വളരെ വേഗം   കഴിയുമെന്ന് പറയപ്പെടുന്നു. പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനും വിശ്വാസം പുനർനിർമ്മിക്കുന്നതിനും ആഴമേറിയതും കൂടുതൽ സ്ഥിരതയുള്ളതുമായകുടുംബ ബന്ധം നിലനിർത്തുന്നതിനും, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിങ്ങനെ അകന്നിരിക്കുന്ന ആരുമായും അനുരഞ്ജനം നടത്തുന്നതിനും ദേഷ്യം, പക, നീരസം എന്നിവ ഉപേക്ഷിക്കുന്നതിനും ചുംബനം കൊണ്ട് സാധിയ്ക്കുന്നു. അതിനാൽ തർക്കങ്ങൾ, വഴക്കുകൾ, കലഹങ്ങൾ എന്നിവ അവസാനിപ്പിക്കാനും അഭിപ്രായവ്യത്യാസമുണ്ടായ ആരുമായും ഒത്തുതീർപ്പിലെത്താനുമായി ഈ ദിനം ആചരിയ്ക്കുക . ]

2bab475d-17ea-41ab-9dbb-363dcdb6465f

* National Whiskey Sour Day[ചിലപ്പോൾ ഒരു പാനീയം ശരിക്കും രുചികരമാക്കുന്നത് അത് നൽകുന്ന ആനന്ദമാണ് ' ഒരു വിസ്കി സോർ അത്തരം സുഗന്ധങ്ങളുടെ ഒരു മിശ്രിതം വാഗ്ദാനം ചെയ്യുന്നു. ഇത് അസാധാരണമായ ഒരു ചെറിയ മിശ്രിതമാണ്, പക്ഷേ ചൂടുള്ള ദിവസത്തിൽ തണുത്ത വിസ്‌കി സോറിനേക്കാൾ മെച്ചമില്ലെന്ന് യഥാർത്ഥ വിദഗ്‌ധർക്ക് അറിയാം. അതിനാൽ തന്നെ ദേശീയ വിസ്‌കി സോർ ഡേ ഈ അത്ഭുതകരമായ പാനീയം ആസ്വദിക്കാനുള്ള അവസരമായാണ് അമേരിയ്ക്കൻ ജനത കാണുന്നത്] 

d05091ea-b3a9-4324-8e95-cc44e177e2fe

* National Banana Split Day ![ബനാന സ്പ്ലിറ്റ് പ്രേമികൾ,അമേരിയ്ക്കയിൽ വളരെ പ്രശസ്തമായ ഈ പലഹാരത്തിൻ്റെ രുചികരമായ സ്വാദും എന്നാൽ ആരോഗ്യകരമായ പതിപ്പും കണ്ടെത്തുന്നതിനായാണ് ഈ ദിനം ആചരിയ്ക്കുന്നത്] 
1c259391-6332-4061-9ffd-5baf561c4a40

*നാഷണൽ പാർക്ക് സർവീസ് സ്ഥാപക ദിനം |  [ പാർക്കുകളും അവയുടെ ചരിത്രവും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുന്നതിന് ഒരു ദിനം. പ്രകൃതിയെ പര്യവേക്ഷണം ചെയ്യാനും തങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് വരും തലമുറകൾക്ക് അറിയാനും ഈ ദിനാചരണം കൊണ്ട ദേശീയ പാർക്കുകൾ എല്ലാവർക്കും അവസരം നൽകുന്നു. ]

      *ഇന്നത്തെ മൊഴിമുത്ത് !
        *********
''എന്തും അമിതമായാൽ മോശമാണ്, എന്നാൽ നല്ല വിസ്കി അമിതമായാൽ മതിയാകും. "

               [ -മാർക്ക് ട്വെയിൻ ]
++++++++++++++++++++

1c0a442b-6bc3-485c-a692-64f3e123e4c6
ഇന്നത്തെ പിറന്നാളുകാർ
+++++++++++++++++++++
കേരളത്തിലെ പ്രശസ്തനായ തായമ്പക വാദ്യ കലാകാരൻ   മട്ടന്നൂർ ശങ്കരൻ കുട്ടിയുടെയും (1954),

മലയാളത്തിനുപുറമേ തമിഴ്,  കന്നട സിനിമകളിൽ അഭിനയിക്കുന്ന പ്രമുഖ നടി റോമ എന്നറിയപ്പെടുന്ന   റോമ അസ്രാണിയുടെയും (1984),

മലയാള ചലച്ചിത്ര നിര്‍മ്മാതാവും സംവിധാനസഹായിയും അഭിനേതാവുമായ ആല്‍വിന്‍ ആന്റണിയുടേയും (1962),

04e9c1aa-b913-4ed3-b353-47bceba6e31e

ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനും ശ്രീലങ്കൻ ടെസ്റ്റ് ടീമിന്റെ നായകനുമായിരുന്നു ദുലീപ് മെൻഡിസ് എന്ന് അറിയപ്പെടുന്ന ലൂയിസ് റോഹൻ ദുലീപ് മെൻഡിസിൻ്റേയും (1952)

ആദ്യകാലത്ത് ഡോക്ടറായിരുന്നവരും പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷ പ്രവർത്തക, മനുഷ്യാവകാശപ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ ബംഗ്ലാദേശ് എഴുത്തുകാരിയും, 'ലജ്ജ' എന്ന നോവൽ എഴുതി മതമൗലിക വാദികളുടെ നോട്ടപ്പുള്ളിയാകുകയും ചെയ്ത തസ്ലീമ നസ്റിനിന്റെയും (1962),

4de8f6f5-c692-49b7-8554-c99fefbd50d9

ഫാസിസത്തിനും മതമൗലികവാദത്തിനു മെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിയിൽ തന്നെ ഉള്ള   ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  ബോംബെ (ഐ.ഐ.ടി. ബോംബെ) യിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് അധ്യാപകനായിരുന്ന   രാം പുനിയാനിയുടെയും (1945),

dfd30695-9fe4-4598-bb88-53b39ac6ead9

പുരുഷ സഹൃദത്തിന്റെ കഥയായ മാൻ ബുക്കർ പ്രൈസ് ലഭിച്ച "ദി ഫിങ്ക്ലർ ക്വസ്ട്യൻ " എഴുതിയ പ്രസിദ്ധ ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ ഹോവാഡ് ജേകബ്സണിന്റെയും(1942 ),

4a485e7d-e905-4125-a2d6-e4aa11e395c7

ലോസ് ഏഞ്ചൽസിൽ ജനിച്ച ഒരു അമേരിക്കൻ നടിയും നടൻ എർണി ലൈവ്‌ലിയുടെ മകളും അദ്ദേഹത്തിന്റെ സംവിധാന സംരംഭമായ സാൻഡ്‌മാൻ (1998) എന്ന ചിത്രത്തിലൂടെ പ്രൊഫഷണലായി അരങ്ങേറ്റം കുറിച്ച ബ്ലേക്ക് എല്ലെൻഡർ ലൈവ്ലിയുടേയും (1987),

ഏഴാം വയസ്സിൽ അഭിനയിക്കാൻ തുടങ്ങിയ  ഒരു സ്വീഡിഷ് നടനും നടൻ സ്റ്റെല്ലൻ സ്‌കാർസ്‌ഗാർഡിന്റെ മകനുമായ സ്റ്റോക്ക്‌ഹോമിൽ ജനിച്ച അലക്സാണ്ടർ  സ്കാർസ്ഗാർഡിൻ്റേയും (  1976) ,

06bb926b-ab04-43a8-ad87-dbb26468d1fc

ബീറ്റിൽജ്യൂസ്‌, എഡ്‌വാർഡ് സ്സിസ്സോർഹാൻഡ്സ്, സ്വീനി റ്റോഡ്: ദ ഡെമൺ ബാർബർ ഓഫ് ദ ഫ്ലീറ്റ് സ്ട്രീറ്റ്, എഡ് വുഡ്, സ്ലീപി ഹോളോ, ചാർളി ആന്റ് ദ ചോക്കളേറ്റ് ഫാക്ടറി, ആലീസ് ഇൻ വണ്ടർലാൻഡ്‌  തുടങ്ങിയ ചിത്രങ്ങൾ സൃഷ്ടിച്ച   അമേരിക്കൻ ചലച്ചിത്ര സം‌വിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും, നടനുമായ   റ്റിമോത്തി വില്ല്യം "റ്റിം" ബർട്ടന്റെയും (1958) ജന്മദിനം !
+++++++++++++++++++++

4a0a5765-85f9-4553-9a31-21cbf2c454b6
* ഇന്നേ ദിവസം ജന്മദിനമാചരിയ്ക്കുന്ന ഇപ്പോൾ നമ്മുടെ കൂടെ ഇല്ലാത്ത  നമ്മുടെ മുൻഗാമികൾ !
+++++++++++++++++++++++
ചട്ടമ്പിസ്വാമികൾ ജ. (1853 -1924)
കണ്ടത്തിൽ മാർ ആഗസ്തീനോസ് ജ. (1874 -1956 )
പി. ആർ. രാമവർമ്മരാജ ജ. (1904-2001)
ഡോ.കെ.ഭാസ്‌കരന്‍നായർ ജ.(1913-1982)
കെ.പി. അപ്പൻ ജ. (1936 - 2008)

f3e08098-ad1b-4454-b166-9fd5e1164e6b


മേരി ഫൗസ്റ്റീന കൊവാൾസ്ക ജ. (1905-1938)
ഷോൺ കോണറി ജ. (1930- 1920)
വിജയ്കാന്ത് ജ (1952-2023 )
അലാമ മഷ്റിഖി ജ. (1888- )
[പാക്കിസ്ഥാൻ ഗണിത ശാസ്ത്രജ്ഞൻ. ഖാസ്കർ പ്രസ്ഥാനം സ്ഥാപിച്ചു.]

9a71d3fd-8ea5-42f7-82ee-74aaad1bd74f

ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യുകയും, വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ  പൊതുവേദികളിൽ അവതരിപ്പിക്കുകയും, മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയും ചെയ്ത് ശ്രീ നാരായണ ഗുരുദേവൻ്റെ ഗുരു സ്ഥാനീയനായി ഭവിച്ച സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്ന ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ(ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) ,

81e15dda-9097-478a-a33b-bf9c305a0fac

ഇന്ത്യയിലെ സുറിയാനി കത്തോലിക്കരിലെ മുഖ്യവിഭാഗമായ സിറോ-മലബാർ സഭയുടെ മെത്രാപ്പോലീത്താ പദവിയിൽ വാഴ്ചനടത്തിയ ആദ്യത്തെ വ്യക്തി ആയിരുന്ന കണ്ടത്തിൽ മാർ ആഗസ്തീനസ്(1874 ആഗസ്റ്റ് 25-1956 ജനുവരി 10)

കേരളത്തിന്റെ ചരിത്ര പ്രാധാന്യമുള്ള സാമൂഹിക പരിവർത്തനത്തിനും സാമ്പത്തിക പുരോഗതിക്കും തുടക്കം കുറിച്ച വ്യക്തികളിൽ ഒരാളായിരുന്ന പുരാതനമായ പൂഞ്ഞാർ ക്ഷത്രിയ രാജകുടുംബത്തിലെ പ്രമുഖ അംഗം ശ്രീ. പി. ആർ. രാമവർമ്മരാജ (ആഗസ്റ്റ് 25 ,1904 - ആഗസ്റ്റ് 11, 2001),

16c73c15-4109-4ee3-99d6-ec70f54660b5

ദീര്‍ഘകാലം വിവിധ കോളജുകളില്‍ സുവോളജി അധ്യാപകനായും, 1957ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്റെ പ്രിന്‍സിപ്പാളായും, 1960ല്‍ കേരളത്തിലെ ആദ്യത്തെ കോളജ്‌ വിദ്യാഭ്യാസ ഡയറക്‌ടറായും, കേരള സാഹിത്യഅക്കാദമിയുടെ എക്‌സ്‌ ഒഫീഷ്യോ സെക്രട്ടറിയായും സേവന മനുഷ്ഠിക്കുകയും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആദ്യത്തെ പ്രസിഡണ്ടും മലയാളത്തിലെ ഏറ്റവും പ്രമുഖരായ ശാസ്‌ത്ര സാഹിത്യകാരന്മാരില്‍ ഒരാളുമായ ഡോ.കെ.ഭാസ്‌കരന്‍നായർ (1913 ആഗസ്റ്റ്‌ 25- ജൂൺ 8,  1982)

13c27e07-0a59-443d-b69d-46e5d0eeee54

ക്ഷോഭിക്കുന്നവരുടെ സുവിശേഷം, കലഹവും വിശ്വാസവും, മലയാള ഭാവന: മൂല്യങ്ങളും സംഘർഷങ്ങളും, വരകളും വർണ്ണങ്ങളും, ബൈബിൾ വെളിച്ചത്തിന്റെ കവചം, കലാപം, വിവാദം, വിലയിരുത്തൽ, സമയപ്രവാഹവും സാഹിത്യകലയും, കഥ: ആഖ്യാനവും അനുഭവസത്തയും, ഉത്തരാധുനികത വർത്തമാനവും, വംശാവലിയും, ഇന്നലെകളിലെഅന്വേഷണപരിശോധനകൾ, വിവേകശാലിയായ വായനക്കാരാ, രോഗവും സാഹിത്യഭാവനയും, മധുരം നിന്റെ ജീവിതം, തുടങ്ങിയ കൃതികൾ രചിക്കുകയും, മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാ പ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകൻ കെ.പി. അപ്പൻ(ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008),

9d852b38-15d3-4e6f-bd1c-1c3587ac803f

റോമൻ കത്തോലിക്കാ സഭയിലെ ഒരു മിസ്റ്റിക്കും ദാർശനികയും കന്യാസ്ത്രീയും ആയിരുന്ന വിശുദ്ധ മേരി ഫൗസ്റ്റീന കൊവാൾസ്ക (ഓഗസ്റ്റ് 25, 1905 - ഒക്ടോബർ 5, 1938),

ഏഴ് ജയിംസ് ബോണ്ട്   ചിത്രങ്ങളിൽ നായകനായ   സ്കോട്ടിഷ് നടനും, അക്കാദമി, BAFTA അവാർഡുകൾ ജേതാവുമായ സർ തോമസ്   ഷോൺ കോണറി (ആഗസ്റ്റ് 25, 1930- ഒക്റ്റോബർ 31,1920)

83d47687-c31f-4be4-833f-fd26768f49ea

തമിഴ് ചലച്ചിത്രമേഖലയിലെ  നടനും,   രാഷ്ട്രീയപ്രവർത്തകനുമായ വിജയകാന്ത് എന്ന എ. വിജയ്കാന്ത് (1952 ഓഗസ്റ്റ് 25- 2023 ഡിസംബർ 28),
+++++++++++++++++++++
സ്മരണാഞ്ജലി !!!
*****
എം. രാമവർമ്മ രാജ മ. (1880-1970)
ടി.സി. ജോൺ മ. (1949-2013 )
ചേമഞ്ചേരി നാരായണൻ നായർ മ. (1932-2014)
ജോസഫ് കലസാൻസ് മ. (1557-1648)
ജെയിംസ് വാട്ട് മ. (1736-1819)
വില്യം ഹെർഷൽ മ. (1738 -1822 )
മൈക്കേൽ ഫാരഡേ മ. (1791-1867)
ഫ്രീഡ്രിക്ക് നീച്ച മ. ( 1844 - 1900
ഹെൻറി ബെക്വറൽ മ.  (1852 -1908)
നീൽ ആംസ്ട്രോങ് മ. (1930 -2012)
ചെങ്കിസ് ഖാൻ മ. ( - 1227)
പ്ലീനി (Gaius Plinius Secundus)(AD23- 79)

1557e4cc-85b0-4011-92ee-22c9bed5b2b9

മാവേലിക്കര മുനിസിപ്പാലിറ്റി ആദ്യ പ്രസിഡന്റും, തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ 1930 - 32 കാലയളവിൽ അംഗവും, 1962 മുതൽ 63 വരെ കേരള ലളിത കലാ അക്കാദമിയുടെ ആദ്യ ചെയർമാനും, ആദ്യ സ്കൗട്ട്സ് കമീഷണറും, രാജ രവിവർമ്മയുടെ മകനും ചിത്രകാരനുമായിരുന്ന എം. രാമവർമ്മ രാജ(1880 - 25 ഓഗസ്റ്റ് 1970)

ബാലസാഹിത്യകാരനും  നോവലിസ്റ്റും ചലച്ചിത്രഗാന രചയിതാവുമായിരുന്ന ടി.സി. ജോൺ (മരണം 2013 ഓഗസ്റ്റ് 25),

420cd4fb-d201-4166-a404-7d7d9e0739ea

ഒരു പിടി വറ്റ്, കിം കരണീയം തുടങ്ങി മുന്നൂറിലേറെ നാടകങ്ങളിലും, തൂവൽ കൊട്ടാരം, ബാലേട്ടൻ, ഉമ്മാച്ചു, ആമീന ടെയ്ലേഴ്‌സ് ,നടൻ അമ്മക്കിളിക്കൂട് തുടങ്ങി ഇരുപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച  ചേമഞ്ചേരി നാരായണൻ നായർ (1932- 25 ഓഗസ്റ്റ് 2014),

389d589d-a68d-4c21-bc4f-09c7b88b0c78

2000 പുസ്തകങ്ങൾ വായിച്ച് അവയിൽ നിന്ന് 20000 ത്തോളം വിവരങ്ങൾ കുറച്ചെടുത്ത് ക്രോഡീകരിച്ച് സ്വന്തംനിരീക്ഷണങ്ങളോടൊപ്പം ചേർത്ത് അക്കാലത്ത് റോമിൽ ലഭ്യമായിരുന്ന മുഴുവൻ ശാസ്ത്രവിജ്ഞാനവും സാങ്കേതിക വിദ്യകളെ സംബന്ധിച്ച വിവരങ്ങളും അതിൽ  ഉൾപ്പെടുത്തി 36 വോള്യങ്ങളുള്ള ലോകചരിത്രത്തിൽ ആദ്യമായി വിശ്വവിജ്ഞാനകോശം രചിച്ച പണ്ഡിതൻ പ്ലീനി (Gaius Plinius Secundus) (AD 23- ഓഗസ്റ്റ് 25, 79),

പിയാറിസ്റ്റ്സ് എന്ന ഒരു വൈദികരുടെ സഭ സ്ഥാപിച്ച കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ ജോസഫ് കലസാൻസ് (1557, സെപ്റ്റംബർ 11- 1648, ഓഗസ്റ്റ് 25),

96e13f87-5e4c-48f0-9622-b3f36115f1e7

ഗ്ലാസ്ഗോ സർവ്വകലാശാലയിൽ ഉപകരണനിർമാതാവായി ജോലി ചെയ്യുമ്പോൾ ആവിയന്ത്രങ്ങളുടെ സാങ്കേതികവിദ്യയിൽ ആകൃഷ്ടനാകുകയും ഒരു പ്രത്യേക കണ്ടൻസർ ഉപയോഗിക്കുന്നതിലൂടെ യന്ത്രങ്ങളുടെ ശക്തി വർദ്ധിപ്പിക്കാനും ഊർജ്ജനഷ്ടം കുറയ്ക്കാനുമുതകുന്ന ഒരു സാങ്കേതിക സംവിധാനം അവതരിപ്പിക്കുകയും ഇത്  വ്യവസായ വിപ്ലവം മൂലമുണ്ടായ മാറ്റങ്ങൾക്ക് അടിസ്ഥാനമിടുകയും ചെയ്ത സ്കോട്ടിഷ് മെക്കാനിക്കൽ എഞ്ചിനിയർ ജെയിംസ് വാട്ട് (1736 ജനുവരി 19 – 1819 ഓഗസ്റ്റ് 25),

ഇൻഫ്രാറെഡ് തരംഗങ്ങളെയും യുറാനസ് എന്ന ഗ്രഹത്തെയും കണ്ടെത്തിയ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനും ഒപ്പം സംഗീതജ്ഞനും ആയിരുന്ന വില്യം ഹെർഷൽ(1738 നവംബർ 15 -1822 ഓഗസ്റ്റ് 25),

08567c68-79c6-49d3-8dea-a1f18ed4c12a

വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടു പിടിച്ച വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ മൈക്കേൽ ഫാരഡേ(1791 സെപ്റ്റംബർ 22 - 1867 ഓഗസ്റ്റ് 25),

37144b32-b79b-43fc-b232-14895c776ffd

സരത്തുസ്ട്രാ അങ്ങനെ പറഞ്ഞു " എന്ന വിഖ്യാത കൃതിയടക്കം  മതം, സന്മാർഗം, സംസ്കാരം, തത്ത്വചിന്ത, ശാസ്ത്രം എന്നീ വിഷയങ്ങളിൽ അനേകം ഗ്രന്ഥങ്ങൾ രചിക്കുകയും  ക്രിസ്തുമതത്തേയും, അംഗീകൃതചിന്തകന്മാരായ പ്ലേറ്റോ, കാന്റ് തുടങ്ങിയവരേയും ദൈവദൂഷണസമാനം പ്രകോപനപരമായ ശൈലിയിൽ വിമർശിക്കുകയും, "ചുറ്റികകൊണ്ട് തത്ത്വവിചാരം നടത്തുന്നവൻ " (Philosopher of the hammer) എന്ന്  സ്വയം വിശേഷിപ്പിക്കുകയും ചെയ്ത ജർമ്മൻ തത്ത്വചിന്തകനും ക്ലാസ്സിക്കൽ ഭാഷാശാസ്ത്രജ്ഞനും ആയ ഫ്രീഡ്രിക്ക് വിൽഹെം നീച്ച(ഒക്ടോബർ 15, 1844 – ഓഗസ്റ്റ് 25, 1900),

22783f47-0fee-462c-922a-4efa13863b83

ഭൂമിയുടെ കാന്തിക മണ്ഡലത്തെയും ഇൻഫ്രാറെഡ് വികിരണത്തെപറ്റിയും ശ്രദ്ധേയമായ പഠനങ്ങൾ നടത്തുകയും   റേഡിയോ ആക്ടീവത കണ്ടു പിടിക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവായ ഭൌതീക ശാസ്ത്രജ്ഞൻ  അന്ത്വാൻ ഹെൻറി ബെക്വറൽ ( 1852 ഡിസംബർ 15- ഓഗസ്റ്റ് 25, 1908),

11640fbb-2154-4256-8a4e-68f61d36ffc7

ചന്ദ്രോപരിതലത്തിൽ ആദ്യമായി കാലുകുത്തുകയും  അവിടെ ബെസ് ആൽഡ്രിനിനോടൊപ്പം   2.5 മണിക്കൂർ  ചെലവഴിച്ച ഒരു മുൻ അമേരിക്കൻ   ബഹിരാകാശ സഞ്ചാരിയും ടെസ്റ്റ് പൈലറ്റും സർവകലാശാല അദ്ധ്യാപകനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പൈലറ്റും ആയിരുന്നു   നീൽ ആൽഡെൻ ആംസ്ട്രോങ് (1930 ആഗസ്റ്റ് 5 -2012 ഓഗസ്റ്റ് 25)

6031e68b-d69a-4187-81bc-f5b1ddbf2a3d

ചരിത്രത്തിൽ ഇന്ന് ……
********

1609 - ഗലീലിയോ തന്റെ ആദ്യത്തെ ദൂരദർശിനി വെനീസിലെ  നിയമനിർമ്മാതാക്കളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു.

a4bd6d15-de84-47d8-987d-dcf3eef54879

1917 - ബ്രിട്ടിഷ് ആർമിയിൽ ഇന്ത്യൻ ജവാൻമാർക്ക് ഉന്നത പദവി നൽകി തുടങ്ങി.

1944 - രണ്ടാം ലോകമഹായുദ്ധം:   പാരീസ് സഖ്യകക്ഷികൾ പിടിച്ചെടുത്തു സ്വതന്ത്രമാക്കി

ac019796-71b8-46f4-b756-b988a3cc743c

1957 - ഇന്ത്യൻ പോളോ ടീം ലോകകപ്പ് നേടി

1977 - 'Ocean to sky' (ഗംഗ മുതൽ എവറസ്റ്റ് വരെ) എന്ന സാഹസിക യജ്ഞം എഡ്മണ്ട് ഹിലാരി തുടങ്ങി.

ac87de37-084b-47e7-8fa7-85582d36ecd3

1981 - വൊയേജർ 2   ശൂന്യാകാശ വാഹനം ശനിയോട് ഏറ്റവും അടുത്ത് എത്തുന്നു.

1991 - ബൈലോറഷ്യ സോവ്യറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.

a187a435-259c-4ac9-8f00-1b8305ed91cb

1991 - മൈക്കൽ ഷൂമാക്കർ ഫോർമുല വൺ കാറോട്ട മത്സരത്തിൽ അരങ്ങേറി

2003 - മുംബെയിൽ 52 പേർ മരിച്ച സ്ഫോടനപരമ്പര.

a32a7194-0176-4e17-af94-06a16034417d

2012 - വോയേജർ 1 സൗരയൂഥം  കടക്കുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവായി.

2017 - ഹാർവി ചുഴലിക്കാറ്റ് ടെക്സാസിൽ ശക്തമായ കാറ്റഗറി 4 ചുഴലിക്കാറ്റായി , 2004 ന് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ കരകയറുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് . കിഴക്കൻ ടെക്സസിന്റെ ഭൂരിഭാഗവും വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമാകുകയും 106 പേർ കൊല്ലപ്പെടുകയും 125 ബില്യൺ ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു.

b5bd46cd-8e5a-447c-8f5a-87442bfea906

2017 - റാഖൈൻ സ്റ്റേറ്റിലെ സംഘർഷം (2016-ഇന്ന് വരെ) : അരാക്കൻ റോഹിങ്ക്യ സാൽവേഷൻ ആർമി നടത്തിയ 26 വ്യത്യസ്ത ആക്രമണങ്ങളിൽ നൂറ്റി എഴുപത് പേർ കൊല്ലപ്പെട്ടു , ഇത് മ്യാൻമറിലെയും മലേഷ്യയിലെയും സർക്കാരുകളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment