/sathyam/media/media_files/2025/07/05/new-project-july-5-2025-07-05-07-53-51.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 21
ചോതി / ദശമി
2025 ജൂലൈ 5,
ശനി
ഇന്ന്;
* അന്തർദേശീയ ബിക്കിനി ദിനം![ National Bikini Day ; 1946-ൽ ഇതേ ദിവസം പാരീസിലെ ഫാഷൻ ഡിസൈനറായിരുന്ന ലൂയിസ് റിയാർഡ് കണ്ടു പിടിച്ച ബിക്കിനി എന്ന വസ്ത്രത്തിനെ കുറിച്ച് അറിയാൻ ഒരു ദിനം.]
*അന്താരാഷ്ട്ര സഹകരണ ദിനം ![എല്ലാ വർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചയാണ് അന്താരാഷ്ട്ര സഹകരണ ദിനം ആഘോഷിക്കുന്നത്. സഹകരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുവാനും
അവയുടെ കാര്യക്ഷമത വർദ്ധിപ്പിയ്ക്കുവാനും ആണ് ഈ ദിനം ആചരിയ്ക്കുന്നത്. ]
* മെക്കാനിക്കൽ പെൻസിൽ ദിനം : [ international Mechanical Pencil Day ;പെൻസിലുകൾ വളരെക്കാലമായി പ്രചാരത്തിലുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിൽ ഗ്രാഫൈറ്റ് ഖനികൾ കണ്ടെത്തിയ സമയത്താണ് ആദ്യത്തെ പെൻസിലുകൾ സൃഷ്ടിക്കപ്പെട്ടത്. 1565-ൽ കോൺറാഡ് ഗെസ്‌നർ ആണ് പെൻസിലിന്റെ ആദ്യ പ്രോട്ടോടൈപ്പ് രൂപകൽപ്പന ചെയ്തത്. അദ്ദേഹം ഒരു സ്വിറ്റ്സർലൻഡുകാരൻ ആയിരുന്നു. ആദ്യത്തെ പെൻസിലുകൾ ചരടിൽ പൊതിഞ്ഞ ഗ്രാഫൈറ്റ് സ്റ്റിക്കുകളായിരുന്നു! പിന്നീട് അവ മൂർച്ച കൂട്ടുന്നതിനായി മര ട്യൂബുകളിൽ തിരുകി. ഇപ്രകാരമുള്ള ഒരു മരപെൻസിൽ ഉപയോഗിച്ച് കയ്യിൽ കരിപുരളാതെ എഴുതാനും എളുപ്പമായിരുന്നു.
1822-ൽ ബ്രിട്ടനിലെ സാംസൺ മോർഡനും ജോൺ ഐസക് ഹോക്കിൻസും ചേർന്നാണ് ആദ്യത്തെ മെക്കാനിക്കൽ പെൻസിൽ വികസിപ്പിച്ചെടുത്തത്. ഈ പെൻസിലുകളിൽ ലെഡ് നീക്കുന്നതിനുള്ള പ്രത്യേക ഉപകരണങ്ങൾ ഉണ്ടായിരുന്നു, അതായത് ഉപയോക്താവിന് ഇനി ഈയം സ്വമേധയാ മൂർച്ച കൂട്ടേണ്ടതില്ല. ഇതിന്റെ കണ്ടുപിടുത്തത്തെത്തുടർന്ന്, പല കമ്പനികളും മെക്കാനിക്കൽ പെൻസിലുകൾ വൻതോതിൽ ഉത്പാദിപ്പിക്കാൻ തുടങ്ങി.
ഇന്ന് മെക്കാനിക്കൽ പെൻസിലുകൾ മൂന്ന് തരത്തിലാണ് വരുന്നത്: റാച്ചെ അധിഷ്ഠിതം, ക്ലച്ച് അധിഷ്ഠിതം, സ്ക്രൂ അധിഷ്ഠിതം. കൂടാതെ മെക്കാനിക്കൽ പെൻസിലുകൾ വ്യത്യസ്ത തരം ലെഡ് വീതികളിൽ ലഭ്യവുമാണ്, അതോടൊപ്പം ഒരു മെക്കാനിക്കൽ പെൻസിലിന് പ്ലാസ്റ്റിക്, ലോഹം അല്ലെങ്കിൽ മരം കൊണ്ടുള്ള ഒരു ബോഡിയും ഉണ്ടായിരിക്കാം. പ്രധാനമായും ഇത് എഴുതാനാണ ഉപയോഗിക്കുന്നതെങ്കിലും വരയ്ക്കാനും ഡിസൈനുകൾ സൃഷ്ടിയ്ക്കാനുമാണ് ഇവ കൂടുതൽ ഉപയോഗിയ്ക്കുന്നത്, ഇതിനെ കുറിച്ച് അറിയാൻ ഒരു ദിനം.]
* വളർത്തുമൃഗങ്ങളുടെ അനുസ്മരണ ദിനം![ Pet Remembrance Day ; വളർത്തു മൃഗങ്ങൾക്കും ഒരു ദിനം ]
* കോമിക് സാൻസ് ദിനം![ Comic Sans Day ; കോമിക് സാൻസ് എന്നത് വിൻസെന്റ് കോണെയർ സൃഷ്ടിച്ച് രൂപകൽപ്പന ചെയ്ത് 1994-ൽ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ പുറത്തിറക്കിയ ഒരു സാൻസ്-സെരിഫ് ഫോണ്ട് ആണ് . കണക്റ്റിംഗ് അല്ലാത്ത സ്ക്രിപ്റ്റായി രൂപകൽപ്പന ചെയ്ത ഈ ടൈപ്പ്ഫേസ് , കോമിക് ബുക്ക് ലെറ്ററിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് , സംഭാഷണ കുമിളകളുടെ അനൗപചാരികവും കാർട്ടൂണിഷ് ടോണും അനുകരിക്കുന്നു . ഇത് ആദ്യം മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയറിൽ ഉപയോഗിക്കുന്നതിനായാണ് വികസിപ്പിച്ചെടുത്തത്, അതിനുശേഷം കുട്ടികളുടെ പുസ്തകങ്ങൾ, വ്യക്തിഗത ഡോക്യുമെന്റേഷൻ, വിദ്യാഭ്യാസ വിഭവങ്ങൾ എന്നിവ പോലുള്ള സാധാരണ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിന് ഇത് വളരെ വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതിനെ കുറിച്ച് അറിയാൻ ഒരു ദിനം. ]
USA ; * ദേശീയ ഹവായ് ദിനം![National Hawaii Day ; ഹവായിയൻ ദ്വീപുകളെ കുറിച്ച് അറിയാൻ ഒരു ദിനം.]
* ദേശീയ വർക്ക്ഹോളിക്സ് ദിനം![ National Workaholics Day ; തങ്ങളുടെ ജോലിയിൽ എന്നും എപ്പോഴും പ്രതിജ്ഞാബദ്ധമായി പ്രവർത്തിയ്ക്കുന്നവരുടെ അർപ്പണബോധവും കഠിനാധ്വാനവും അംഗീകരിക്കുന്നതിനുള്ള ഒരു ദിവസം.]
* നാഷണൽ ഗ്രഹാം ക്രാക്കർ ഡേ![ National Graham Cracker Day ;1800-കളുടെ തുടക്കത്തിൽ സിൽവസ്റ്റർ ഗ്രഹാം കണ്ടുപിടിച്ച ഗ്രഹാം ക്രാക്കറിനെ തിരിച്ചറിയുന്നത്, പലപ്പോഴും ലഘുഭക്ഷണമായോ പാചക കുറിപ്പുകളികൂടെയോ ആണ്.]
* അൾജീരിയ: സ്വാതന്ത്ര്യദിനം!
* വെനസ്വേല: സ്വാതന്ത്ര്യ ദിനം!
*********
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
"ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കിൽ, സ്ത്രീ പുരുഷ ജാതി മത ഭേദമെന്യേ സർവ്വർക്കും പരമ രസികൻ വരട്ടു ചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണ്ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല"
. [ - വൈക്കം മുഹമ്മദ് ബഷീർ ]
**********
ഇന്നത്തെ പിറന്നാളുകാർ
***********
1979-ൽ പുറത്തിറങ്ങിയ മോചനമെന്ന അരങ്ങേറ്റ ചിത്രത്തിലൂടെ രംഗപ്രവേശം ചെയ്ത് ഏകദേശം 40 മലയാളം സിനിമകൾക്ക് ഗാനങ്ങൾ എഴുതുകയും ഏതാനും സിനിമകൾക്കും ആൽബങ്ങൾക്കും സംഗീതം നൽകുകയും 'നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ' എന്ന പേരിൽ പാട്ടുകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള, ഉണ്ട് ആകാശവാണി ഉദ്യോഗസ്ഥനും (2012വരെ ) ഒരു മലയാള കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ എം.ഡി രാജേന്ദ്രന്റേയും (1952),
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക സാഹിത്യത്തിനുള്ള 2007-ലെ എൻ.വി. കൃഷ്ണവാരിയർ സാഹിത്യപുരസ്ക്കാരം നേടിയ എഴുത്തുകാരൻ വി വിജയകുമാറിന്റെയും(1962),
തമിഴ് തെലുങ്ക് മലയാളം ചലചിത്രങ്ങളിൽ അഭിനയിക്കുന്ന മുംതാസ് എന്ന നഗ്മ ഖാന്റെയും (1980),
പ്രശസ്തമായ കാൽവിൻ ആന്റ് ഹോബ്സ് എന്ന കാർട്ടൂൺ പംക്തിയുടെ കർത്താവായ വില്യം ബി. "ബിൽ" വാട്ടേഴ്സൺ II ന്റെയും (1958),
ഡിസ്കസ് ത്രോ ഇനത്തിൽ അന്തർദേശീയ മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയ വികാസ് ഗൌഡയുടെയും (1983),
അർജന്റീനയുടെ രാജ്യാന്തര ഫുട്ബോൾ താരവും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസീക്കുവേണ്ടി കളിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളിലൊരാളായി ഗണിക്കപ്പെടുന്ന ഹെർനാൻ ജോർഗേ ക്രെസ്പോയുടെയും (1975) ജന്മദിനം !
കഴിഞ്ഞ മുപ്പത് വർഷമായി ഹിന്ദി ഭാഷയുടെ സാഹിത്യ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന, ഇന്ത്യയിലെ മിക്കവാറും എല്ലാ സാഹിത്യ പത്രങ്ങളിലും മാസികകളിലും AIR, ദൂരദർശൻ, സോഷ്യൽ മീഡിയ എന്നിവയിലും ഒരുപോലെ സജീവവും ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ജ്യോതി ഖരെയുടേയും (1956 ),
അഞ്ച് ചെറുകഥാ സമാഹാരങ്ങളും ആറ് നാടകങ്ങളുടെയും തെരുവ് നാടകങ്ങളുടെയും സമാഹാരങ്ങളും നാല് നോവലുകളും പ്രസിദ്ധീകരിച്ചിട്ടുള്ള, ഒപ്പം ഫിക്ഷൻ എഴുത്തുകാരൻ, നോവലിസ്റ്റ്, നാടകകൃത്ത്, സ്വതന്ത്ര ഡോക്യുമെൻ്ററി ഫിലിം മേക്കർ, ടെലിവിഷൻ തിരക്കഥാകൃത്ത്, പ്രൊഫസർ. നാടകം, കഥ, നോവൽ, യാത്രാവിവരണം, വിവർത്തനം എന്നീ മേഖലകളിൽ നിരവധി കൃതികളുടെ രചയിതാവും ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ജമീല മില്ലിയ ഇസ്ലാമിയയുടെ ഹിന്ദി വിഭാഗത്തിൻ്റെ ചെയർമാനും ഡിഗ്രി സ്റ്റോറി അവാർഡ്, ഇന്ദു ശർമ്മ കഥാ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ നേടുകയും ചെയ്തിട്ടുള്ള ഹിന്ദിഭാഷപണ്ഡിതനുമായ അസ്ഗർ വജാഹത്ത് ന്റേയും (1946 ),
2013 ഓഗസ്റ്റ് 10-ന് ലോക ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയും 2016ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ സിംഗിൾസ് ബാഡ്മിൻ്റൺ മത്സരത്തിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ താരവും നിലവിൽ ഇന്ത്യയുടെ ദേശീയ ചാമ്പ്യനുമായ ഇന്ത്യയിലെ പ്രശസ്ത ബാഡ്മിൻ്റൺ താരം പി.വി സിന്ധുവിന്റെയും (1995 ) ജന്മദിനം
***********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*************
കെ കരുണാകരൻ ജ. (1918-2010 )
മാമുക്കോയ ജ. (1946-2023)
മഞ്ചേരി രാമയ്യർ ജ. (1858 - 1958)
വെട്ടൂർ രാമൻ നായർ ജ. (1919 -2003 )
ഇനായത്ത് ഖാൻ ജ. (1882-1927)
വി. സുത്യയെവ് ജ. (1903-1993)
രാം വിലാസ് പാസ്വാൻ ജ.(1946 - 2020)
നാലുതവണ കേരള മുഖ്യമന്ത്രിയും ദീർഘകാല കോൺഗ്രസ് നേതാവും പല കോൺഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്ന കണ്ണോത്ത് കരുണാകരൻ മാരാർ എന്ന
"ലീഡർ " കെ കരുണാകരനൻ(ജൂലൈ 5, 1918-ഡിസംബർ 23, 2010 ),
കോഴിക്കോടൻ സംഭാഷണ ശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മലയാള ചലച്ചിത്ര ഹാസ്യ സ്വഭാവ നടൻ മുഹമ്മദ് എന്ന മമ്മുക്കോയ (1946 ജൂലൈ 5 - ഏപ്രിൽ 26, 2023),
ജാതിക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള ബ്രാഹ്മണരെ സംഘടിപ്പിച്ച് ലീഗ് ഓഫ് ലിബറല്‍ ബ്രാഹ്മിണ്‍സ് എന്നൊരു സംഘടന രൂപീകരിക്കുകയും അധകൃതരുടെ ഉന്നമനത്തിനു വേണ്ടി പോരാടുകയും , തിയോ സഫിക്കൽ സൊസയ്റ്റി കോഴിക്കോട്ട് തുടങ്ങുകയും ചെയ്ത മഞ്ചേരി രാമയ്യർ (1858 ജൂലൈ 5- ഏപ്രിൽ 28, 1958),
പാക്കനാർ വിനോദ മാസികയുടെ സ്ഥാപക പത്രാധിപരും, പാലാ സഹൃദയ സമിതിയുടെ സ്ഥാപക അദ്ധ്യക്ഷനും, ജീവിക്കാൻ മറന്നു പോയ സ്ത്രീ, ഒരു വെറും പ്രേമകഥ, തുടങ്ങിയ കൃതികളുടെ കർത്താവും ആയ വെട്ടൂർ രാമൻ നായർ(1919 ജൂലൈ 5- 2003 ആഗസ്റ്റ് 11 )
അള്ളാഹുവിന്റെ കാരുണ്യം ലഭിക്കാന്‍ വ്യക്തിപരമായ അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മ നിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അള്ളാഹുവിലേക്ക് കൂടുതല്‍ അടുക്കാം എന്നും വിശ്വസിക്കുന്ന സുഫികളുടെ മതമായ സൂഫിസത്തെ പടിഞ്ഞാറൻ രാജ്യങ്ങളിൽ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഹസ്റത്ത് ഇനായത്ത് ഖാൻ (ജൂലൈ 5, 1882 – ഫെബ്രുവരി 5, 1927) ,
പഴയ സോവിയറ്റ് യൂണിയനിലെ (റഷ്യ)യിലെ അനിമേറ്റഡ് കാർട്ടൂൺ വ്യവസായത്തിന്റെ സ്ഥാപകനായിരുന്ന എഴുത്തുകാരനും ചിത്രകാരനുമായിരുന്ന നിരവധി ബാല സാഹിത്യ കൃതികൾ, അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വ്‌ളാദിമിർ ഗ്രഗൊറേവിച്ച് സുത്യയെവ് എന്ന വി. സുത്യയെവ്(5 ജൂലൈ 1903— 10 മാർച്ച് 1993).
ലോക് ജനശക്തി പാർട്ടിയുടെ അധ്യക്ഷനും ഇന്ത്യൻ ദളിത് രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളും പതിനേഴാം ലോക്‌സഭയിൽ ഉപഭോക്തൃകാര്യ-ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിൻ്റെ ചുമതലയുള്ള മന്ത്രിയും ആയിരുന്ന
രാം വിലാസ് പാസ്വാൻ(5 ജൂലൈ 1946 - 8 ഒക്ടോബർ 2020, )
**********
ഇന്നത്തെ സ്മരണ !!!
********
വൈക്കം മുഹമ്മദ് ബഷീർ മ.(1908-1994)
തിരുനല്ലൂർ കരുണാകരൻ മ.(1924-2006 )
പാമടത്ത് ജനാർദ്ദനമേനോൻ മ. (193-2012 )
ടി. അബ്ദുൾ മജീദ് മ. (1921- 1980)
വി.ആര്‍ പരമേശ്വരന്‍ പിള്ള മ. (1904-1992)
പി. ഗോപിനാഥന്‍ നായർ മ.(1922-2022)
പി രാഘവന്‍ മ. (1946-2022)
എ എൻ സിൻഹ മ. (1887-1957)
ജൂലെസ് ബ്രെട്ടൺ മ. (1827-1906 )
പൊർഫീറിയോ ഡിയാസ് മ. (1830-1915)
രാജാ ലാലാ ദീൻ ദയാൽ മ. (1844- 1905)
ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളും നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന്‍ സ്നേഹത്തോടെ ആരാധകര്‍ വിളിച്ചിരുന്ന വൈക്കം മുഹമ്മദ് ബഷീർ( 21 ജനുവരി 1908 - 5 ജൂലൈ 1994) ,
ലഘുവായ ഭാവഗീതങ്ങൾ,ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിൻറെ ലളിത്യമുള്ള ഗാനങ്ങൾ ,പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള രചനകൾ നടത്തിയ കവിയും ജനയുഗം വാരികയുടെ മുഖ്യ പത്രാധിപരും , സാഹിത്യകാരനും വിവർത്തകനും അദ്ധ്യാപകനുമായിരുന്ന തിരുനല്ലൂർ കരുണാകരൻ(1924 ഒക്റ്റോബർ 8-2006 ജൂലൈ 5 ),
അഡീഷണൽ ലെജിസ്ലേറ്റീവ് കൗൺസൽ, ഇൻകംടാക്‌സ് അപ്പലറ്റ് ട്രിബ്യൂണൽ ജുഡീഷ്യൽ മെമ്പർ, കോമൺവെൽത്ത് സെക്രട്ടേറിയറ്റ് നിയമിച്ച ലീഗൽ എക്സ്പർട്ട് എന്ന നിലയിൽ ഗയാന ഗവൺമെന്റിന്റെ ഉപദേശകൻ എന്നീ തസ്തികകളിൽ പ്രവർത്തിച്ച മലയാള സാഹിത്യ രംഗത്തെ ശ്രദ്ധേയനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന ജയദേവൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പാമടത്ത് ജനാർദ്ദനമേനോൻ(1930 ജൂൺ 23-2012 ജൂലൈ 5 ),
സി.പി.ഐ.യുടെ സ്റ്റേറ്റ് കൗൺസിൽ, ചീഫ് വിപ്പ്, എന്നീ നിലകളിലും പ്രഭാതം, മലയാള രാജ്യം, ജനയുഗം എന്നീ പത്രങ്ങളുടെ എഡിറ്റോറിയൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുള്ള കേരളത്തിലെ ആദ്യത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സി.പി.ഐ പ്രവർത്തകനുമായിരുന്ന ടി. അബ്ദുൾ മജീദ്(1921 ജനുവരി - 5 ജൂലൈ 1980),
ചിന്താസരണി ,വിസ്മൃതിയില്‍ നിന്ന് , ഗധ്യോപഹാരം , വിജ്ഞാനാരാമം , നമ്മുടെ ചരിത്രസാമാഗ്രികള്‍ ,ചരിത്രഗവേഷണത്തിന്റെ പുരോഗതി , പ്രാചീന ലിഖിതപഠനം , പുരാവൃത്തദീപിക ,പ്രാചീനലിഖിതങ്ങള്‍ തുടങ്ങി 36 മലയാള കൃതികളുടെ രചയിതാവും,ഒപ്പം Temple Culture of South Indiaഎന്ന ഇംഗ്ലീഷ് കൃതിയുടെയും കര്‍ത്താവും, കേരള ചരിത്രരചനയില്‍ ഗണ്യമായ സംഭാവന നല്‍കുകയും ചെയ്ത ചരിത്ര പണ്ഡിതന്‍ ആയിരുന്ന വി.ആര്‍ പരമേശ്വരന്‍ പിള്ള (1904-1992 ജൂലൈ 5)
ഒരു ഇന്ത്യൻ സാമൂഹിക പ്രവർത്തകനും ഗാന്ധിയനും സ്വാതന്ത്ര്യ സമര പ്രവർത്തകനും മഹാത്മാഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്റ്റിൻ്റെ (ഗാന്ധി സ്മാരക നിധി എന്നറിയപ്പെടുന്നു) ചെയർമാനും ജമ്‌നാലാൽ ബജാജ് അവാർഡും ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും നേടിയ പി. ഗോപിനാഥൻ നായർ എന്ന പത്മനാഭ പിള്ള ഗോപിനാഥൻ നായർ (7 ജൂലൈ 1922 - 5 ജൂലൈ 2022),
ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രാഷ്ട്രീയക്കാരനായിരുന്ന 1991 മുതൽ 2001 വരെ അദ്ദേഹം കേരള നിയമസഭയിൽ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ച പി. രാഘവൻ(ഒക്ടോബർ 15,1945- ജൂലൈ 5, 2022)
സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിജിയുടെ അടുത്ത അനുയായിയും ബീഹാറിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി / ധനകാര്യ മന്ത്രിയും, ഭരണഘടന എഴുതിയ അസംബ്ലി അംഗവും കൂടാതെ തൊഴിൽ ,പൊതുമരാമത്ത്, പ്രാദേശിയ സ്വയംഭരണ വകുപ്പ്, ആരോഗ്യം , കൃഷി തുടങ്ങിയ വിവിധ വകുപ്പുകളും കൈകാര്യം ചെയ്ത ബാബു സാഹിബ് എന്ന് വിളിച്ചിരുന്ന എ എൻ സിൻഹ (സിംഗ്) എന്ന അനുഗ്രഹ നാരായൺ സിൻഹയെയും(18 ജൂൺ 1887 – 5 ജൂലൈ 1957)
ഗ്രാമപ്പ്രദേശങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, ഗ്രാമീണസൗന്ദര്യത്തിന്റെയും പ്രശാന്തതയുടെയും വശ്യത തുളുമ്പുന്ന പെയിന്റിങ്ങുകൾ വരച്ച 19ആം നൂറ്റാണ്ടിലെ ഒരു ഫ്രെഞ്ച് റിയാലിസ്റ്റിക് പെയിന്ററായ ജൂലെസ് അഡോൾഫ് എയ്മി ലൂയിസ് ബ്രെട്ടൺ (1827 മെയ് 1 - 1906 ജൂലൈ 5)
1876 മുതൽ 80 വരേയും 84 മുതൽ 1911 വരേയും മെക്സിക്കൻ ഭരണം നിയന്ത്രിക്കുകയും ഒരു സേച്ഛാധിപതിയായും കണക്കാക്കപ്പെടുന്ന മെക്സിക്കോയിലെ മുൻ പ്രസിഡന്റായിരുന്ന ജോസ് ഡി ലാ ക്രൂസ് പൊർഫീറിയോ ഡിയാസ് എന്ന പൊർഫീറിയോ ഡിയാസ്(1830 സെപ്റ്റംബർ15 – 1915 ജൂലൈ 5),
1870-കളുടെ മധ്യത്തിൽ ഫോട്ടോഗ്രാഫറായി കരിയർ ആരംഭിക്കുകയും, ഇൻഡോർ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ സ്റ്റുഡിയോകൾ സ്ഥാപിക്കുകയും ഹൈദരാബാദിലെ ആറാമത്തെ നിസാം, മഹ്ബൂബ് അലി ഖാൻ, ആസിഫ് ജാ ആറാമൻ എന്നിവരുടെ കോടതി ഫോട്ടോഗ്രാഫറായി, രാജാ ബഹദൂർ മുസവ്വിർ ജംഗ് ബഹാദൂർ എന്ന പദവി നേടുകയും, 1885-ൽ ഇന്ത്യയുടെ വൈസ്രോയിയുടെ ഫോട്ടോഗ്രാഫറായി നിയമിതനാവുകയും ചെയ്ത രാജാ ലാലാ ദീൻ ദയാൽ (1844- ജൂലൈ 5,1905),
ചരിത്രത്തിൽ ഇന്ന്…
*********
1658 - മുഗൾ ഭരണാധികാരി ഔറംഗസേബ് തൻ്റെ ജ്യേഷ്ഠൻ മുറാദ് ബക്ഷിനെ തടവിലാക്കി.
1687 - ചലനനിയമങ്ങളും ഗുരുത്വാ കർഷണ സിദ്ധാന്തവും അടങ്ങുന്ന പ്രിൻസിപിയ മാത്തമറ്റിക ഐസക് ന്യൂട്ടൺപുറത്തിറക്കി.
1715-ലെ കൊരിന്ത് ഉപരോധത്തിനായി ഓർമ്മിക്കപ്പെടുന്നു, അവിടെ ഓട്ടോമൻ സൈന്യം അക്രോകൊരിന്തിൻ്റെ കോട്ട പിടിച്ചടക്കി, ഇത് ദാരുണമായ കൂട്ടക്കൊലയിലേക്കും ജനങ്ങളെ അടിമകളാക്കുന്നതിലേക്കും നയിച്ചു.
1770 - റഷ്യൻ നാവികസേന ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ മേൽ വിജയം നേടിയ ചെസ്മ യുദ്ധത്തിനും ഈ ദിവസം സാക്ഷ്യം വഹിച്ചു,
1811 - വെനെസ്വെല സ്പെയിനിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1830 - ഫ്രാൻസ് അൾജീരിയയിൽ അധിനിവേശം നടത്തി.
1884 - ജർമ്മനി കാമറൂണിന്റെ നിയന്ത്രണം ഏറ്റെടുത്തു.
1888 - പ്രശസ്ത ഡച്ച് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ഹെർബർട്ട് സ്പെൻസർ ഗാസ് ജനിച്ചു .
1891 - പ്രശസ്ത ബയോകെമിസ്റ്റും നോബൽ സമ്മാന ജേതാവുമായ ജോൺ ഹോവാർഡ് നോർത്ത്റോപ്പ് ജനിച്ചു.
1936 - ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ജെയിംസ് അലക്സാണ്ടർ മിർലീസ് ജനിച്ചു.
1946 - പ്രശസ്ത ഡച്ച് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ജെറാർഡ് ഹൂഫ്റ്റ് ജനിച്ചു.
1951 - വില്യം ഷോക്ലി ജങ്ഷൻ ട്രാൻസിസ്റ്റർ കണ്ടുപിടിച്ചു.
1954 - ബി.ബി.സി. ആദ്യമായി ടെലിവിഷനിലൂടെ വാർത്താപ്രക്ഷേപണം നടത്തി.
1954 - ആന്ധ്രാപ്രദേശ് ഹൈ ക്കോടതി സ്ഥാപിക്കപ്പെട്ടു.
1955 - ബ്രിട്ടനിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചു.
1955 - BBC ആദ്യത്തെ ടെലിവിഷൻ സംപ്രേക്ഷണം നടത്തി. അതിൻ്റെ ദൈർഘ്യം 20 മിനിറ്റായിരുന്നു, അത് മുൻകൂട്ടി തയ്യാറാക്കിയതാണ്.
1957 - ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെൻ്റിൽ അവതരിപ്പിച്ചു, അതിന് പിന്നീട് രാജകീയ അംഗീകാരം ലഭിച്ചു.
1962 - ഈ ദിവസം ഫ്രാൻസിൽ നിന്ന് അൾജീരിയ സ്വാതന്ത്ര്യം നേടി, കൊളോണിയൽ ഭരണത്തിന് അന്ത്യവും രാജ്യത്തിൻ്റെ ഒരു പുതിയ യുഗത്തിൻ്റെ തുടക്കവും അടയാളപ്പെടുത്തി. അൾജീരിയയിലെ ഒറാനിൽ നടന്ന കൂട്ടക്കൊലയിൽ 96 പേർ മരിച്ചു.
1968 - സോവിയറ്റ് റഷ്യയിൽ നിന്ന് ഇന്ത്യയുടെ ആദ്യത്തെ അന്തർവാഹിനി എത്തിയത് ഈ ദിവസമാണ്.
1975 - അമേരിക്കൻ ടെന്നീസ് താരം ആർതർ ആഷെ, 31, ഈ ദിവസം ഒരു വിംബിൾഡൺ സിംഗിൾസ് ഇനത്തിൽ വിജയിച്ച ആദ്യത്തെ കറുത്തവർഗ്ഗക്കാരനായി.
1975 - കേപ്പ് വെർഡ് പോർച്ചുഗലിൽനിന്ന് സ്വാത്രന്ത്ര്യം നേടി.
1977 - പട്ടാള അട്ടിമറിയെ ത്തുടർന്ന് പാകിസ്താനിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടൊ സ്ഥാനഭ്രഷ്ടനായി.
1998 - ജപ്പാൻ ചൊവ്വയിലേക്ക് ഒരു പര്യവേഷണവാഹനം അയച്ചു. ഇതോടെ റഷ്യയോടും അമേരിക്കയോടും ഒപ്പം ശൂന്യാകാശ പര്യവേഷക രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനും ഇടം നേടി.
2002 - 80-ലധികം സിനിമകളിൽ അഭിനയിച്ച ഒരു മെക്സിക്കൻ-അമേരിക്കൻ നടി കാറ്റി ജുറാഡോ അന്തരിച്ചു.
2004 - ഇന്തോനേഷ്യയിലെ ആദ്യത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഈ ദിവസം നടന്നു.
2007 – മെക്സിക്കോയുടെ തെക്കൻ പ്രവിശ്യയായ തുബാലയിലുണ്ടായ മണ്ണിടിച്ചിലിൽ 60 പേർ മരിച്ചു.
2008 – നേപ്പാളിൻ്റെ ഇടക്കാല കാബിനറ്റ് ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാനുള്ള പ്രമേയം പാസാക്കി.
2009 - ആൻഡി റോഡിക്കിനെ പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡിൻ്റെ റോജർ ഫെഡറർ വിംബിൾഡൺ കിരീടം നേടി.
2013 - ഇറാഖിൻ്റെ തലസ്ഥാനമായ ബാഗ്ദാദിലെ പള്ളിയിലുണ്ടായ ബോംബാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു.
2015 - ജാപ്പനീസ് അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ യോചിറോ നമ്പു അന്തരിച്ചു.
2024-ലേബർ പാർട്ടി നേതാവായ കെയർ സ്റ്റാർമർ യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രിയായി,
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya