ഇന്ന് മാര്‍ച്ച് 15: ലോക പ്രസംഗ ദിനം ! എ.പി. അനിൽകുമാറിന്റേയും മനോജ് കെ ജയന്റേയും മുകേഷിന്റേയും ജന്മദിനം: റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസര്‍ ബ്രൂട്ടസിന്റെ കുത്തേറ്റു മരിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
q8cXECVLGbwT5nreFaRs

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
മീനം 1
ഉത്രം  / പ്രഥമ
2025 മാർച്ച് 15, 
ശനി

Advertisment

ഇന്ന് ;

*സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നു. (1950)

* ലോക പ്രസംഗ ദിനം ![ World Speech Day ;  "എനിക്കൊരു സ്വപ്നമുണ്ട്.." തുടങ്ങി, "നിങ്ങളുടെ രാജ്യത്തിന് നിങ്ങൾക്കായി എന്തുചെയ്യാനാകുമെന്ന് ചോദിക്കരുത്.." വരെയുള്ള പ്രസംഗങ്ങൾക്ക് ലോകത്തെ പ്രചോദിപ്പിക്കാനും മാറ്റാനും കഴിയും.
അതിനാൽ പ്രസംഗിയ്ക്കാനും പ്രസംഗം കേൾക്കാനും പ്രസംഗത്തെക്കുറിച്ച് അറിയാനും ഒരു ദിവസം.]publive-image

* ലോക ഉപഭോക്തൃ അവകാശ ദിനം![ World Consumer Rights Day ;  നിങ്ങൾ എന്തെങ്കിലും ഒരു ഉൽപ്പന്നം എവിടെ നിന്നെങ്കിലും വാങ്ങുമ്പോൾ നിങ്ങൾക്ക്  ആ ഒരു ഉൽപ്പന്നം മാത്രമല്ല ലഭിക്കുന്നത്, അതോടൊപ്പം നിങ്ങൾക്ക് അവകാശപ്പെട്ട നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നുള്ള കാര്യം കൂടിയാണ് നിങ്ങൾ ഉറപ്പാക്കേണ്ടത്. മറിച്ചാണെങ്കിൽ നിങ്ങൾക്ക് ഒരു ഉപഭോക്താവിൻ്റെ നിയമപരമായ അവകാശങ്ങൾ വിനിയോഗിക്കാം എന്ന കാര്യം ഓർമ്മിപ്പിയ്ക്കാൻ കൂടിയാണ് ഈ ദിവസം ആചരിയ്ക്കുന്നത്. ]

* വെള്ളപ്പരുന്ത്  (പ്രാപ്പിടിയൻ) ദിനം![ Buzzards Day ;  അതിമനോഹരമായി ആകാശത്തിൻ്റെ ഉയരത്തിലേയ്ക്ക് പറന്നുകയറുന്ന ഈ  പക്ഷി ആകാശത്തിൻ്റെ അധിപനാണ്, അനായാസമായ പറക്കലും തീക്ഷ്ണമായ കാഴ്ചയും കൊണ്ട് ഇത് മറ്റു പറവകളിൽ നിന്ന് തീർത്തും വ്യത്യസ്ഥനാണ്. അതിനെക്കുറിച്ചറിയുവാൻ കാണാൻ ഒരു ദിനം.]publive-image

* ദേശീയ ബ്രൂട്ടസ് ദിനം![ National Brutus Day ;  ബ്രൂട്ടസ്സിനും ഒരു ദിനം. സൗഹൃദത്തിൻ്റെ പേരിൽ പരസ്പരം വിശ്വസ്ഥത പുലർത്തിയിരുന്നവർ തമ്മിൽ ഏതെങ്കിലും അവസരത്തിൽ എന്തിൻ്റെ എങ്കിലും പേരിൽ പരസ്പരം ഒറ്റികൊടുക്കാം എന്ന കാര്യം ഓർക്കാൻ ഓർമ്മിപ്പിയ്ക്കാൻ ഒരു ദിനം. ]

*  യഥാർത്ഥ കുമ്പസാര ദിനം !!![ True Confessions Day ;  കുമ്പസാരത്തെ നമ്മൾ വീക്ഷിക്കുന്ന രീതി മാറ്റാനും, വ്യക്തതയുള്ള മനസ്സാക്ഷിയും ആരോഗ്യകരമായ ബന്ധങ്ങളും മൊത്തത്തിലുള്ള ക്ഷേമബോധവും കൊണ്ടുവരാൻ ആളുകൾക്ക് ഉപയോഗിക്കാവുന്ന ഒരു ഉപകരണമാക്കി മാറ്റാനും ട്രൂ കൺഫെഷൻസ് ഡേ ലക്ഷ്യമിടുന്നു. കുമ്പസാരം പ്രാചീനമാണ്, ഇതിന് 3,000 വർഷത്തിലേറെ പഴക്കമുണ്ട്.  യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെ ലോകത്തിലെ വിവിധ  മതങ്ങളിലും അവയുടെ വിശുദ്ധ ഗ്രന്ഥങ്ങളിലും ഇത് പരാമർശിയ്ക്കപ്പെട്ടിട്ടുണ്ട്. മതത്തിന് പുറമേ, കുമ്പസാരം വളരെക്കാലമായി നിയമത്തിൻ്റെയും ക്രിമിനൽ പ്രോസിക്യൂഷൻ്റെയും ഒരു പ്രധാന വശവുമായിരുന്നു. അതിനെ കുറിച്ചറിയാൻ അനുസ്മരിയ്ക്കാൻ ഒരു ദിവസം. ]

publive-image

* World Contact Day !UFO-കളുടെ നിഗൂഢത ആകർഷകമായി തുടരുന്നു. എക്സ്ട്രാ ടെറസ്ട്രിയലായ ഇ.ടി.യിൽ നിന്നുള്ള എലിയറ്റ് ആധുനിക യുഗത്തിൻ്റെ സാങ്കേതിക പുരോഗതിയിലും,  ഭൂമി എന്ന ഗ്രഹത്തിനപ്പുറം എവിടെയെങ്കിലും ജീവൻ ഉണ്ടോ ഇല്ലയോ എന്ന ആശയം ഇപ്പോഴും ചോദിയ്ക്കപ്പെടുന്ന ഒരു ചോദ്യമാണ്. അതിനെക്കുറിച്ചറിയാൽ ഒരു ദിവസം]

* ദേശീയ ഷൂ ലോക ദിനം![ National Shoe the World Day ;  നിരവധി ആളുകൾക്ക് ഷൂസിൻ്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിയ്ക്കുവാൻ ഒരു ദിവസം.]

* മാർച്ചിലെ വിശ്വാസങ്ങൾ![ Ides of March ;  മാർച്ച് 15 എന്ന് പറയുന്നതിനുള്ള ഒരു പഴയ റോമൻ രീതിയാണ് ഐഡ്‌സ് ഓഫ് മാർച്ച്. " ഐഡ്‌സ് " എന്ന വാക്ക് പുരാതന റോമൻ കലണ്ടറിൽ നിന്നാണ് വന്നത്, അവിടെ മാസങ്ങളെ മൂന്ന് ദിവസങ്ങളിലായി ആണ് ക്രമീകരിച്ചിരുന്നത്. - കലണ്ട്‌സ് , നോൺസ് , ഐഡ്‌സ് - ഇവയിൽ ഓരോന്നും മാസത്തിലെ മറ്റ് ദിവസങ്ങൾ എണ്ണുന്നതിനുള്ള ഒരു റഫറൻസ് പോയിന്റായി ആണ് അവർ ഉപയോഗിച്ചു വന്നിരുന്നത് .publive-image

കലണ്ട് എന്നാൽ ഓരോ മാസത്തിന്റെയും ആദ്യ ദിവസമായിരുന്നു.മാർച്ച്, മെയ്, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ ഏഴാം ദിവസവും മറ്റെല്ലാ മാസങ്ങളിലെ അഞ്ചാം ദിവസവും ആയിരുന്നു നോൺസ് . മാർച്ച്, മെയ്, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ 15 -ാം ദിവസവും മറ്റെല്ലാ മാസങ്ങളിലെ13-ാം ദിവസവും ആണ് ഐഡെസ് .

ഓരോ മാസത്തെയും ബാക്കി ദിവസങ്ങൾ കലണ്ടുകൾ , നോൺസ് അല്ലെങ്കിൽ ഐഡസ് എന്നിവയിൽ നിന്ന് പിന്നിലേക്ക് എണ്ണിയാണ് ദിവങ്ങൾ തിരിച്ചറിഞ്ഞിരുന്നത് . ഉദാഹരണത്തിന്, മാർച്ച് 11 എന്നാൽ V (5) ഐഡസ് എന്നാണ് അവർ പറഞ്ഞിരുന്നത്. അല്ലെങ്കിൽ മാർച്ച് ഐഡസിന് അഞ്ച് ദിവസം മുന്നെ എന്നോ.

അതുപോലെ പുരാതനറോമിൽ, യുദ്ധദേവനായ ചൊവ്വയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ഉത്സവ ദിവസം കൂടിയായിരുന്നു മാർച്ച് ഐഡ്‌സ് , അഥവാ മാർച്ച് 15.  പുരാതന റോമാക്കാർ സാധാരണയായി ഒരു സൈനിക പരേഡ് നടത്തിയാണ് ഈ ദിവസം ആഘോഷിച്ചിരുന്നത്. അതു കൂടാതെ  ജൂലിയസ് സീസർ റോമൻ സെനറ്റിൽ വച്ച് കൊല്ലപ്പെട്ടത് ഇതേ ദിവസമാണ് (ബിസി 44 മാർച്ച് 15)ഇതെല്ലാം കൊണ്ടാണ് മാർച്ച് ഐഡസ് (മാർച്ച് 15) ചരിത്രത്തിലെ പ്രധാനപ്പെട്ട തീയ്യതിയായി മാറിയത്.]publive-image

*നിങ്ങൾ കരുതുന്നതെല്ലാം തെറ്റായ ദിവസം ![National Everything You Think Is Wrong Day ; നിങ്ങളുടെ ചിന്തകൾ  തെറ്റായതിനാൽ, തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കേണ്ട ഒരു ദിവസമാണിന്ന്, തെറ്റാണെന്ന് നിങ്ങൾ കരുതുന്നതെല്ലാം മാർച്ച് 15 തിരിച്ചറിയുന്നു. തങ്ങൾ എല്ലായ്‌പ്പോഴും  ശരിയല്ലെന്ന് മനസ്സിലാക്കാൻ ചിലർക്ക് വേണ്ടി സൃഷ്ടിച്ച ഒരു ദിവസം കൂടിയാണിത്]

*ദേശീയ ക്വിൽറ്റിംഗ്  ദിനം![ദേശീയ ക്വിൽറ്റിംഗ് ദിനത്തിന്റെ വർണ്ണാഭമായ ലോകത്തിലേക്ക് നമുക്ക് ഇറങ്ങാം! കല, പാരമ്പര്യം, സമൂഹം എന്നിവ സമന്വയിപ്പിക്കുന്ന ഒരു കരകൗശലവസ്തുവായ ക്വിൽറ്റുകളുടെ അനുസ്മരണത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസം.]

publive-image

*അന്താരാഷ്ട്ര സ്‌പോർട്‌സ് കാർ റേസിംഗ്  ദിനം![ലോകമെമ്പാടുമുള്ള മോട്ടോർസ്പോർട്സ് ആരാധകർക്ക് ആവേശകരമായ ഒരു ദിവസമാണ് ഇന്ന്.  എല്ലാ വർഷവും മാർച്ചിലെ മൂന്നാമത്തെ ശനിയാഴ്ച ഇത് അവർ ആഘോഷിക്കുന്നു.
വേഗത, വൈദഗ്ദ്ധ്യം, ഉയർന്ന പ്രകടനമുള്ള വാഹനങ്ങൾ എന്നിവ സംയോജിപ്പിച്ച് ഉത്സവാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്പോർട്സ് കാർ റേസിംഗിന്റെ ആവേശകരമായ നിമിഷത്തെ ഈ ദിവസം അനുസ്മരിയ്ക്കുന്നു. ]

* കടൽ നായ്ക്കൾക്കായുള്ള അന്തഃരാഷ്ട്ര ദിനം ! [International Day Of Action For The Seals -എല്ലാ മാർച്ച് 15 നും, കനേഡിയൻ സീലുകളെ കൊല്ലുന്നതിനെതിരായ അന്താരാഷ്ട്ര ദിനം ആചരിയ്ക്കുന്നു. ഈ ദിവസം ഒരു ഗുരുതരമായ പ്രശ്നത്തെ എടുത്തുകാണിക്കുന്നതിനുള്ളതാണ്. കാനഡയിലെ വാണിജ്യ സീൽ വേട്ടയ്‌ക്കെതിരെ ലോകമെമ്പാടുമുള്ള ആളുകൾ ഒന്നിച്ചു ശബ്ദമുയർത്തുന്നതിനായി ഒരു ദിവസം. ]publive-image

* ബേലാറസ്: ഭരണഘടന ദിനം!
* ജപ്പാൻ: ഹോനൻ മത്സുരി !
* ഹങ്കറി: ദേശീയ ദിനം!
* പലാവു: യുവത ദിനം ! 

     ഇന്നത്തെ മൊഴിമുത്ത്
    ്്്്്്്്്്്്്്്്്്്്്
''ഓർമ്മ നഷ്ടമായിത്തുടങ്ങുമ്പോഴേ നമുക്കു ബോദ്ധ്യമാവൂ, ഓർമ്മയാണു നമ്മുടെ ജീവിതമെന്ന്. ഓർമ്മയില്ലാതുള്ള ജീവിതം ജീവിതമേയല്ല. നമ്മുടെ യുക്തി, നമ്മുടെ വികാരം, നമ്മുടെ പ്രവൃത്തി പോലും ഓർമ്മയാണ്‌. അതില്ലാതെ നാമാരുമല്ല.''

.      [ - ലൂയി ബുനുവേൽ ]
     *********
ഇന്നത്തെ പിറന്നാളുകാർ
**********
വിനോദസഞ്ചാരം,സാംസ്കാരികം, പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള  ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും തുടർച്ചയായി അഞ്ചു തവണ (2001, 2006, 2011, 2016, 2021) നിയമസഭയിലെ വണ്ടൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത  എ.പി. അനിൽകുമാറിന്റേയും (1965),publive-image

1990-ൽ റിലീസായ പെരുന്തച്ചൻ 1992-ൽ പുറത്തിറങ്ങിയ സർഗ്ഗം എന്നീ സിനിമകളിലൂടെ മലയാളിമനസ്സിൽ കുടിയേറിപ്പാർത്ത,1992-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ 
 സംഗീത്ജ്ഞനും കൂടിയായ മനോജ്‌ കെ ജയന്റേയും (1966 മാർച്ച് 15),

1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെ  ചലച്ചിത്രരംഗത്ത് പ്രവേശിക്കുകയും പിന്നീട്  നിരവധി ഹാസ്യചിത്രങ്ങളിൽ അഭിനയിക്കുകയും 2016, 2021 വർഷങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും സി.പി.എം സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത  മുകേഷ് ബാബു എന്ന മുകേഷിന്റേയും (1956),

publive-image

പന്ത്രണ്ടും പതിമൂന്നും കേരള നിയമസഭകളിലെ താനൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമായ അബ്ദുറഹ്മാൻ രണ്ടത്താണിയുടെയും ( 1961),

ബോളിവുഡ് നടനായ ധർമേന്ദ്രയുടെ അനന്തിരവനും ഹിന്ദി സമാന്തര സിനിമയിൽ സങ്കീർണ്ണമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നല്ല ഒരു നടനുമായ അഭയ് ഡിയോളിന്റെയും (1976),

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് മഹേഷ് ഭട്ടിൻ്റെ മകളും പ്രശസ്ത ബോളിവുഡ് നടൻ രൺബീർ കബീറിൻറെ ഭാര്യയും പ്രശസ്ത ബോളിവുഡ് നടിയുമായ ആലിയ ഭട്ട് (1993 മാർച്ച് 15)

publive-image

അമേരിക്കൻചലച്ചിത്ര, ടെലിവിഷൻ നടി ഇവ മരിയ ഒലിവിയ അമൂറി മാർട്ടിനോ എന്ന ഇവ അമൂറിയുടെയും (1985),

ഇംഗ്ലീഷ് അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും, മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്കളിക്കാരനുമായ  റിച്ചാഡ് കെറ്റിൽബെറോയുടെയും (1973) ,

ഡെസ്പറേറ്റ് ഹൗസ് വൈവ്‌സിലെ ഗബ്രിയേൽ സോളിസിൻ്റെ വേഷത്തിന് ആഗോള അംഗീകാരം നേടിയ മെക്സിക്കൻ-അമേരിക്കൻ നടിയും നിർമ്മാതാവും സംവിധായികയുമായ ഇവാ ലോംഗോറിയയുടേയും(1975),

ഒരു അമേരിക്കൻ നടനും മോഡലുമായ  2004 മുതൽ വ്യവസായത്തിൽ ഉണ്ട്, ഇപ്പോൾ ആധുനിക ഹോളിവുഡിലെ വാഗ്ദാന താരങ്ങളിൽ ഒരാളായി മാറിയിരിക്കുന്നു. ട്വിലൈറ്റ് സാഗ ഫിലിം സീരീസിലെ എമെറ്റ് കുള്ളൻ എന്ന കഥാപാത്രത്തിലൂടെ അറിയപ്പെടുന്ന കെല്ലൻ ലൂട്സിൻ്റെയും (1985),publive-image

ഇന്ത്യയിലെ ഏറ്റവും വിജയകരവും ഉയർന്ന പ്രതിഫലം വാങ്ങുന്നതുമായ സംഗീത കലാകാരന്മാരുടെ പട്ടികയിൽ ഉൾപ്പെടുന്ന ഒരു ഇന്ത്യൻ റാപ്പർ, പോപ്പ് ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവുമായ യോ യോ ഹണി സിംഗിൻ്റെയും(1983) ജന്മദിനം !
**********
ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
**********
മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍  ജ. (1977-2008)
ആൻഡ്രൂ ജാക്സൺ ജ. (1767-1845)
എമിൽ വോൺ ബെയ്റിങ്  ജ. (1854-1917)
പോൾ ഹെയ്സ്  ജ. (1830-1914)
വാലന്റൈൻ റാസ്പുടിൻ ജ. (1937- 2015) 
റോബർട്ട് നെയ് ജ. (1939-2016) 
ജൂലി ടുല്ലിസ് ജ. (1939-1986) 
ഫ്രാങ്ക് ഡോബ്സൺ ജ. (1940-2019)
നികൊളാസ് ലൂയി ദെ ലകലൈൽ ജ. (1713-1762)

publive-image

മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനിടയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച സൈനികന്‍ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ (മാർച്ച് 15, 1977 – നവംബർ 28, 2008),

യുഎസ്എയുടെ ഏഴാമത്തെ പ്രസിഡൻ്റും 'ഡെമോക്രാറ്റിക് പാർട്ടി' തിരഞ്ഞെടുക്കപ്പെട്ട ആദ്യയാളുമായ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള യുഎസ് പ്രസിഡൻ്റുമാരിൽ ഒരാളായി  കണക്കാക്കപ്പെടുന്ന ആൻഡ്രൂ ജാക്സൺ (മാർച്ച് 15, 1767 - ജൂൺ 8, 1845)

ശിശുമരണത്തിനു കാരണമായിരുന്ന   ഡിഫ്തീരിയാ(തൊണ്ടമുള്ള്) രോഗത്തിനു പ്രതിരോധമരുന്ന് കണ്ടുപിടിച്ചതിന് നൊബേൽ സമ്മാനംലഭിച്ച  ശിശുക്കളുടെ രക്ഷകൻ എന്ന്‍  വിളിച്ചിരുന്ന ജർമ്മൻ ശരീരശാസ്ത്രജ്ഞന്‍  എമിൽ വോൺ ബെയ്റിങ്(15 മാർച്ച് 1854 – 31 മാർച്ച് 1917),

publive-image

ഹാൻസ്‌ലാങ്, മഗ്‌ദലയിലെ മേരി, സബയിൽ സ്ത്രീകൾ തുടങ്ങിയ നാടകങ്ങളും  കഥയും നോവലുമടക്കം ഇരുനൂറ്റമ്പതോളം കൃതികൾ രചിച്ച് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജർമൻ നാടകകൃത്ത് പോൾ ജൊഹാൻ ലുഡ്‌വിഗ് വോൺ ഹെയ്സെ എന്ന പോൾ ഹെയ്സിൻ (1830 മാർച്ച് 15 -1914 ഏപ്രിൽ 2),

മൂന്ന് ദശകങ്ങളിൽ  നിരവധി നോവലുകൾ പ്രസിദ്ധീകരിച്ച - പലതും റഷ്യൻ വായനക്കാർക്കിടയിൽ വ്യാപകമായി പ്രചാരം നേടുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത വാലന്റൈൻ റാസ്പുടിൻ( 15 മാർച്ച് 1937-14 മാർച്ച് 2015),

ദശകത്തിലെ ഏറ്റവും അഭിലഷണീയവും മോഹിപ്പിക്കുന്നതുമായ നോവൽ രചയിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട,
ദി ഹത്തോൺഡൻ പ്രൈസും ഗാർഡിയൻ ഫിക്ഷനും നേടിയ ഒരു ഇംഗ്ലീഷ് കവിയും എഴുത്തുകാരനും ആയിരുന്ന റോബർട്ട് നൈ എഫ്ആർഎസ്എൽ  (15 മാർച്ച് 1939 - 2 ജൂലൈ 2016),

publive-image

ഒരു ബ്രിട്ടീഷ് ബ്രിട്ടീഷ്പർവതാരോഹകയും ചലച്ചിത്ര നിർമ്മാതാവുമാര, ഒരു കൊടുങ്കാറ്റിൽ K2ൻ്റെ ഉച്ചകോടിയിൽ നിന്ന് ഇറങ്ങുന്നതിനിടെ, "കറുത്തങ്ങളിൽ നിന്ന് നിരവധി പര്യവേഷണങ്ങളിൽ നിന്നുള്ള മറ്റ് നാല് പർവതാരോഹകർക്കൊപ്പം മരിച്ച
ജൂലി ടുല്ലിസ് (15 മാർച്ച് 1939 - 6/7 ഓഗസ്റ്റ് 1986),

 ഒരു ബ്രിട്ടീഷ് ലേബർ പാർട്ടി രാഷ്ട്രീയക്കാരനായിരുന്ന 1979 മുതൽ 2015 വരെ ഹോൾബോണിൻ്റെയും സെൻ്റ് പാൻക്രാസിൻ്റെയും പാർലമെൻ്റ് അംഗമായും ( എംപി)  1997 മുതൽ 1999 വരെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് ഹെൽത്ത് ആയി കാബിനറ്റലും സേവനമനുഷ്ഠിച്ച ഫ്രാങ്ക് ഗോർഡൻ ഡോബ്സൺ (15 മാർച്ച് 1940 - 11 നവംബർ 2019),

88 നക്ഷത്രസമൂഹങ്ങളിൽ 15 എണ്ണത്തിന് നാമകരണം ചെയ്ത ഒരു ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായിരുന്ന നികൊളാസ് ലൂയി ദെ ലകലൈൽനേ(15 മാർച്ച് 1713 - 21 മാർച്ച് 1762) 
publive-image
ഇന്നത്തെ സ്മരണ !!!
********
ജി ദേവരാജൻ (1927-2006)
പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ മ. (1916-2021)
ആമഞ്ചാടി തേവൻ മ. (-1968)
ജി അരവിന്ദന്‍ മ.(1935-1991)
കെ.എം ചെറിയാൻ മ. (1897-1973)
തൃപ്പേക്കുളം അച്യുതമാരാർ മ.(1921- 2014)
പി.സി. രാഘവൻ നായർ മ. (1916-1991)
ആർതർ ഹോളി കോം‌പ്റ്റൺ മ. (1892-1962)
സ്റ്റാനിസ്ലോ ലോറെന്റ്സ് മ. (1899-1991)
റോബർട്ട് ക്ലാറ്റ്‌വർത്ത് മ. (1928-2015 )
സാലി ഫോറസ്റ്റ്  മ. (1928-2015)
ബാർബറ മേയർ ഗസ്റ്റേൺ മ. (1935-2022)
ജൂലിയസ് സീസർ മ. (44 ബിസി)

publive-image

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രഗത്ഭരും പ്രസിദ്ധരുമായ യേശുദാസ് ജയചന്ദ്രൻ മാധുരി ഇളയരാജ എം.കെ അർജ്ജുനൻ ആർ കെ ശേഖർ തുടങ്ങിയ സംഗീതജ്ഞരുടെ ഗുരുസ്ഥാനിയനും പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീത സംവിധായകനുമായ
പറവൂർ ഗോവിന്ദൻ ദേവരാജൻ എന്ന ജി ദേവരാജൻ മാസ്റ്റർ (1927–2006).

നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദർശിപ്പിച്ച കലാകാരനും അദ്ധ്യാപകനും 1977-ൽ മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട്‌ കലാലയവും 1983-ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിക്കുകയും പത്തു കൊല്ലം കേരളസർക്കാർ നടനഭുഷണം എക്‌സാമിനറായും മൂന്നു വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗ‌ൺസിൽ അംഗമായും സേവനമനുഷ്ടിക്കുകയും ചെയ്ത പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (26 ജൂൺ 1916-15 മാർച്ച് 2021),

കേരളത്തിലെ സ്വാതന്ത്ര്യ സമരങ്ങളോടനുബന്ധിച്ചു നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഒരു വിപ്ലവകാരിയായിരുന്ന ആമചാടി തേവൻ(-മാർച്ച് 15,1968),publive-image

പ്രശസ്തിയിലേക്കുയർത്തുകയും , കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത   പ്രശസ്തനായ   സമാന്തര സിനിമാ  സംവിധായകനും   കാർട്ടൂണിസ്റ്റുമായിരുന്ന  ഗോവിന്ദൻ അരവിന്ദൻ എന്ന  ജി അരവിന്ദൻ(1935 ജനുവരി 21- 1991 മാർച്ച് 15),

മലയാള മനോരമയുടെ മുൻ ചീഫ് എഡിറ്ററും മൂന്നാമത്തെയും നാലാമത്തെയും ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡുകളായ പത്മഭൂഷൺ , പത്മശ്രീ എന്നിവ നേടിയിട്ടുള്ള മാധ്യമ പ്രവർത്തകനുമായ കെ. എം ചെറിയാൻ എന്ന കണ്ടത്തിൽ മാമ്മൻ ചെറിയാൻ (28 ഫെബ്രുവരി 1897 - 15 മാർച്ച് 1973), 

ചെണ്ട, തിമില, ഇടയ്ക്ക, പാണി, കൊട്ടിപ്പാടിസേവ, തകിൽ ഇവയിലെല്ലാം ഒരേപോലെ പ്രാഗല്ഭ്യം തെളിയിച്ച കലാകാരനായിരുന്ന 'മേളകുലപതി 'തൃപ്പേക്കുളം അച്യുതമാരാർ  (1921 - 15 മാർച്ച് 2014),

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്ന പി.സി. രാഘവൻ നായർ (സെപ്റ്റംബർ 1916 - 15 മാർച്ച് 1991),publive-image

വൈദ്യുതകാന്തിക തരംഗങ്ങളുടെ കണിക സ്വഭാവം വ്യക്തമാക്കുന്ന കോം‌പ്റ്റൺ പ്രതിഭാസം കണ്ടു പിടിച്ചതിന്  നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ഭൌതിക ശാസ്ത്രജ്ഞൻ ആർതർ ഹോളി കോം‌പ്റ്റൺ. (1892 സെപ്റ്റംബർ 10 - 1962 മാർച്ച് 15),

സെം എന്നു വിളിക്കപ്പെടുന്ന പോളിഷ് പാർലമെന്റിന്റെ ഡെപ്യൂട്ടിയായും, സ്മാരകങ്ങളുടേയും, ചരിത്ര സ്ഥലങ്ങളുടേയും സംരക്ഷണത്തിനായുള്ള ഒരു യുനെസ്കോ വിദഗ്ദനായും പ്രവർത്തിച്ചിട്ടുള്ള, മുസിയോളജിയിലും കലാ ചരിത്രത്തിലും അതീവ പാണ്ഡിത്യമുള്ള പോളണ്ടുകാരനായ സ്റ്റാനിസ്ലോ ലോറെന്റ്സ്(1899 ഏപ്രിൽ 28 - 1991 മാർച്ച് 15),

ഒരു ബ്രിട്ടീഷ് ശില്പിയും കലയുടെ അദ്ധ്യാപകനുമായിരുന്ന 1971 മുതൽ 1975 വരെ ലണ്ടനിലെ സെൻട്രൽ സ്കൂൾ ഓഫ് ആർട്ട് ആൻഡ് ഡിസൈനിലെ ഫൈൻ ആർട്ട് ഡിപ്പാർട്ട്‌മെൻ്റിൻ്റെ തലവനായിരുന്നറോബർട്ട് ഏണസ്റ്റ് ക്ലാറ്റ്‌വർത്തി ആർഎ (31 ജനുവരി 1928 - 15-16 മാർച്ച് 2015)

 publive-image

ഒരു അമേരിക്കൻ വോക്കൽ കോച്ചും ഗായികയുമായിരുന്ന ബ്ലോണ്ടി ഗായിക ഡെബ്ബി ഹാരി, ടെയ്‌ലർ മാക്, ജസ്റ്റിൻ വിവിയൻ ബോണ്ട്, ഡയമണ്ട ഗാലസ്, കാത്‌ലീൻ ഹന്ന എന്നിവരുൾപ്പെടെ നിരവധി ശ്രദ്ധേയരായ വിദ്യാർത്ഥികൾ ഉണ്ടായിരുന്ന ബാർബറ ജോവാൻ ഗസ്റ്റേൺ(ഫെബ്രുവരി 10, 1935 - മാർച്ച് 15, 2022) , 
 
ഒരു അമേരിക്കൻ ചലച്ചിത്ര, സ്റ്റേജ്, ടിവി നടിയായിരുന്നു. ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ച അവർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ തന്നെ മെട്രോ- ഗോൾഡ്വിൻ-മേയർ കരാറിൽ ഒപ്പുവച്ചസാലി ഫോറസ്റ്റ് (  മെയ് 28, 1928 - മാർച്ച് 15, 2015)

ലോകം കണ്ട ഏറ്റവും മികച്ച യുദ്ധ തന്ത്രജ്ഞരിൽ ഒരാളായി കണക്കാക്കപ്പെടുന്ന റോമൻ രാഷ്ട്രതന്ത്രജ്ഞനും ഭരണാധികാരിയും  റോമൻ റിപ്പബ്ലിക്കിനെ ഒരു സാമ്രാജ്യമാക്കുന്നതിൽ  മുഖ്യപങ്കുവഹിക്കുകയും  റോമാ സാമ്രാജ്യത്തിന്റെ സ്വാധീനം യൂറോപ്പിലാകമാനം എത്തിക്കുകയും ചെയ്ത ജൂലിയസ് സീസർ (ജൂലൈ 100 ബിസി -  15 മാർച്ച് 44 BC)publive-image

ചരിത്രത്തിൽ ഇന്ന്....
********
ക്രി. മു. 44 - റോമൻ ചക്രവർത്തി ജൂലിയസ് സീസർ ബ്രൂട്ടസിന്റെ കുത്തേറ്റു മരിക്കുന്നു.

1493 - ക്രിസ്റ്റഫർ കൊളംബസ് പുതിയ ലോകത്തിലേക്കുള്ള തൻ്റെ ആദ്യ യാത്രയ്ക്ക് ശേഷം സ്പെയിനിലേക്ക് മടങ്ങി.

1672 - ചാൾസ് രണ്ടാമൻ രാജാവ് ദണ്ഡവിമോചന പ്രഖ്യാപനം നടത്തി.publive-image

1820 - മെയ്ൻ ഇരുപത്തിമൂന്നാമത് യു. എസ് സംസ്ഥാനമായി.

1867-ൽ, ഒരു സർവ്വകലാശാലയെ പിന്തുണയ്ക്കുന്നതിനായി വസ്തുവകകൾക്ക് നികുതി ചുമത്തുന്ന ആദ്യത്തെ സംസ്ഥാനമായി മിഷിഗൺ മാറി.

1877 - ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം (ഓസ്ട്രേലിയ - ഇംഗ്ലണ്ട്) മെൽബണിൽ ആരംഭിച്ചു.

1877 - മെൽബണിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ചാൾസ് ബാനർമാൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി തികച്ചു. publive-image

1892 - ലിവർപൂൾ ഫുട്ബോൾ ക്ലബ് ആരംഭിച്ചു.

1895 - ഹേയ്ൻ ദേവാലയം സ്ഥാപിക്കപ്പെട്ടു.

1906 - റോൾസ്-റോയ്സ് ലിമിറ്റഡ് സംയോജിപ്പിച്ചു.

1907 -  സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി ഫിൻലാൻഡ് മാറി. 

1916 -  ഗെൻ്റ് യൂണിവേഴ്സിറ്റി ഡച്ച് നിയന്ത്രണത്തിലായി.publive-image

1925 - ഗാന്ധിജി തിരുവല്ലയ്ക്ക് അടുത്തുള്ള മുത്തൂർ ആൽത്തറയിൽ പ്രസംഗിച്ചു. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് ഇവിടെയെത്തിയത്.

1937 - ലോകത്തിലെ ആദ്യത്തെ ബ്ലഡ് ബാങ്ക് ഷിക്കാഗോയിലെ കുക്കുകൗണ്ടി ആശുപത്രിയിൽ ഡോ. ബർണാഡിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു.

1939 - ജർമ്മനി ചെക്കോസ്ലോവാക്യ കീഴടക്കി . publive-image

1943 - രണ്ടാം ലോകമഹായുദ്ധം : മൂന്നാം ഖാർകിവ് യുദ്ധം : സോവിയറ്റ് സൈന്യത്തിൽ നിന്ന് ജർമ്മനി ഖാർകിവ് നഗരം തിരിച്ചുപിടിച്ചു . 

1945 -  ബിംഗ് ക്രോസ്ബിയും ഇൻഗ്രിഡ് ബെർഗ്മാനും 17-ാമത് അക്കാദമി അവാർഡിൽ "ഗോയിംഗ് മൈ വേ" എന്ന ചിത്രത്തിന് ഓസ്കാർ നേടി. 

1946 -  ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമൻ്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തോട് യോജിച്ചു.

1949 - ക്രിക്കറ്റ് താരം ഡോൺ ബ്രാഡ്മാൻ ഓസ്‌ട്രേലിയയുടെ ഗവർണർ ജനറലിൽ നിന്ന് നൈറ്റ്‌ഹുഡ് നേടി.

1950 - സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നു.

1954 - വാൾട്ടർ ക്രോങ്കൈറ്റ് & ജാക്ക് പാർ എന്നിവർ അഭിനയിച്ച "CBS മോർണിംഗ് ഷോ" പ്രീമിയർ ചെയ്തു. 

1951 - ഇറാനിയൻ എണ്ണ വ്യവസായം ദേശസാൽക്കരിച്ചു . 

1961 - ദക്ഷിണാഫ്രിക്ക ബ്രിട്ടീഷ് കോമൺവെൽത്തിൽ നിന്ന് പിന്മാറി.publive-image
ഈ ദിവസത്തെ ചരിത്ര സംഭവങ്ങൾ

1961 - ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രധാന ജല സംഭരണിയായ പമ്പാ.ഡാം ഗവർണർ വി.വി ഗിരി രാഷ്ട്രത്തിന് സമർപ്പിച്ചു.

1962 - അമേരിക്കൻ ഗവൺമെൻറ് ലോകത്തിൽ ആദ്യമായി ഉപഭോക്ത സംരക്ഷണനിയമം പാസാക്കി.

1962 - വിൽറ്റ് ചേംബർലെയ്ൻ ഒരു NBA സീസണിൽ 4,000 പോയിൻ്റ് നേടുന്ന ആദ്യ കളിക്കാരനായി. 

1963 - അമേരിക്കൻ പ്രസിഡൻറ് ജോൺ എഫ് കെന്നഡി ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് നിയമനിർമാണസഭയിൽ പ്രസംഗിച്ചു.

1965 - കെ.എസ്.ആർ.ടി.സി ( കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) സ്ഥാപിതമായി.publive-image

1989 - കോട്ടയത്തുനിന്ന് മംഗളം ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചു.

1972 -  മർലോൺ ബ്രാൻഡോയും അൽ പാസിനോയും അഭിനയിച്ച "ദി ഗോഡ്ഫാദർ" NYC-ൽ പ്രീമിയർ ചെയ്തു. 

1975 - യുവകലാസാഹിതി രൂപീകരണം കെ.പി.എ.സി അങ്കണത്തിൽ വെച്ച്‌.  സി. അച്യുതമേനോൻ, വയലാർ രാമവർമ്മ, പി. കേശവദേവ്‌, വൈക്കം ചന്ദ്രശേഖരൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ.

1989 - മംഗളം ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചു.

1990 - മിഖായേൽ ഗോർബച്ചേവ് സോവ്യറ്റ് യൂണിയന്റെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

2008 - അൽബേനിയയിലെ ഗോർഡെക് ഗ്രാമത്തിലെ ഒരു മുൻ സൈനിക വെടിമരുന്ന് ഡിപ്പോയിൽ കാലഹരണപ്പെട്ട വെടിമരുന്ന് ശേഖരം പൊട്ടിത്തെറിച്ച് 26 പേർ മരിച്ചു

.publive-image

2011 - സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം.

2017 - വാങ്നൂയി നദിക്ക് മനുഷ്യ തുല്യപദവി നൽകി കൊണ്ട് ന്യൂസിലാൻഡ് പാർലമെൻറ് പ്രഖ്യാപനം നടത്തി. നിയമപരമായി ഈ പദവി ലഭിക്കുന്ന ലോകത്തിലെ ആദ്യ നദിയാണ്  വാങ്നൂയി.

2019 - മാർച്ച് 15 ന് നടന്ന ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ 51 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

2019 - 2019-20 ഹോങ്കോംഗ് പ്രതിഷേധങ്ങളുടെ തുടക്കം .

 publive-image

2019 - കാലാവസ്ഥാ വ്യതിയാനത്തിൽ പ്രതിഷേധിച്ച് 123 രാജ്യങ്ങളിലായി ഏകദേശം 1.4 ദശലക്ഷം യുവാക്കൾ പണിമുടക്കി .

2020 -  കോവിഡ് മരണങ്ങളുടെ നാടകീയമായ വർദ്ധനവിൻ്റെ ഫലമായി യൂറോപ്യൻ രാജ്യങ്ങൾ ഒത്തു ചേരലുകളിലും അതിർത്തികളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 

2021 - ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിലും മറ്റ് രാജ്യങ്ങളിലും COVID-19 AstraZeneca നിർത്തലാക്കി. 
ഇന്ന് സ്പോർട്സ് ഇവൻ്റുകൾ

publive-image

2022 - ശ്രീലങ്കയുടെ സാമ്പത്തിക തകർച്ചയ്ക്കിടയിൽ 2022 ശ്രീലങ്കൻ പ്രതിഷേധം ആരംഭിക്കുന്നു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment