/sathyam/media/media_files/2025/08/30/new-project-2025-08-30-06-47-02.jpg)
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
. ' JYOTHIRGAMAYA '
. °=°=°=°=°=°=°=°=°
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
ചിങ്ങം 14
വിശാഖം/ സപ്തമി
2025 ആഗസ്റ്റ് 30
ശനി
*******
ഇന്ന്;
*കാണാതായവരുടെ അന്താരാഷ്ട്ര ദിനം! [ നാട്ടിൽ അറിയാതെ അന്യനാട്ടിലെ ജയിലുകളിൽ ന്യായം കിട്ടാതെ കുടുങ്ങി കഴിയുന്നവരുടെ കാര്യം ഓർമ്മിക്കുന്നതിന് ഒരു ദിവസം. അവരുടെ ബന്ധുക്കൾക്കും കൂടാതെ/ നിയമ പ്രതിനിധികൾക്കും അറിയാത്ത സ്ഥലങ്ങളിലും മോശം സാഹചര്യങ്ങളിലും തടവിലാക്കപ്പെട്ട വ്യക്തികളുടെ അവസ്ഥയിലേക്ക് ശ്രദ്ധ ആകർഷിക്കുന്ന ഒരു ദിവസമാണ് ഇന്ന് . 1981-ൽ Costa Rica- യുടെ ഒരു അസോസിയേഷനായി സ്ഥാപിതമായ ഒരു സർക്കാരിതര സംഘടനയായ ലാറ്റിനമേരിക്കൻ ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഫോർ റിലേറ്റീവ്സ് ഓഫ് ഡിറ്റെയ്ൻഡ്-ഡിസ്പിയേർഡ് (Federación Latinoamericana de Asociaciones de Familiares de Detenidos-Desaparecidos അല്ലെങ്കിൽ FEDEFAM) ആണ് ഈ ദിനത്തിനായുള്ള പ്രചോദനം ലോകത്തിന് നല്കിയത്]
/filters:format(webp)/sathyam/media/media_files/2025/08/30/1b408d76-8742-4503-a886-182afaab7b66-2025-08-30-06-36-51.jpeg)
*അന്താരാഷ്ട്ര കോസ്‌പ്ലേ ദിനം![വർഷത്തിലൊരിക്കൽ, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആരാധകർ അവരുടെ തയ്യൽ കിറ്റുകൾ, പെയിന്റ് ബ്രഷുകൾ, നുര എന്നിവ പുറത്തെടുത്ത് കോസ്‌പ്ലേയുടെ അതിശയകരമായ ലോകത്തേക്ക് നീങ്ങുന്നു. ആഗസ്റ്റ് മാസത്തിലെ അവസാന വാരാന്ത്യത്തിൽ ആഘോഷിക്കുന്ന അന്താരാഷ്ട്ര കോസ്‌പ്ലേ ദിനം വെറുമൊരു ദിവസമല്ല. സർഗ്ഗാത്മകതയുടെയും കരകൗശലത്തിന്റെയും സിനിമകൾ, ടിവി ഷോകൾ, കോമിക്‌സ്, വീഡിയോ ഗെയിമുകൾ എന്നിവയിൽ നിന്നുള്ള പ്രിയപ്പെട്ട കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നതിന്റെ അതിയായ സന്തോഷത്തിന്റെയും ഒരു ഊർജ്ജസ്വലമായ ആഘോഷമാണിത്.]
/filters:format(webp)/sathyam/media/media_files/2025/08/30/080b7fa5-1bf9-4fcc-8014-50b852e727d2-2025-08-30-06-36-51.jpeg)
*അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനം ![നമുക്ക് കടലിൽ ജീവിയ്ക്കുന്ന ഈ അത്ഭുത ജീവികളെ അടുത്ത് കാണാനും അറിയാനും അവയെക്കുറിച്ച് പഠിയ്ക്കാനും ഒരു ദിവസം. ലോകത്തിൽ തിമിംഗല സ്രാവുകളുടെ എണ്ണം ഗണ്യമായി കുറയുന്നതിനാൽ അവയെ സംരക്ഷിക്കുന്നതിനു കൂടിയാണീ ദിനം ആചരിയ്ക്കുന്നത്]
* ദേശീയ ബീച്ച് ദിനം ![ ഭൂമിയിലെ അമൂല്യമായ പല പ്രദേശങ്ങളേയും പോലെ, മനുഷ്യൻ്റെ ഇടപെടലും ആഗോള കാലാവസ്ഥാ വ്യതിയാനവും കാരണം ലോകത്തിലെ പല കടൽത്തീരങ്ങളും നശിക്കുന്നുണ്ട്. അവയെ സംരക്ഷിക്കാനും അവിടെ പോയിരുന്ന സമയം ചെലവഴിക്കാനും ആളുകളെ പ്രേരിപ്പിയ്ക്കുന്നതിനുകൂടിയാണ് ഈ ദിനം ആചരിയ്ക്കുന്നത്]
/filters:format(webp)/sathyam/media/media_files/2025/08/30/45a0b176-be33-447c-bf0f-36d560df309c-2025-08-30-06-36-51.jpeg)
*ദേശീയ ടോസ്റ്റഡ് മാർഷ്‌മാലോ ദിനം ![ഒട്ടുമിക്ക ആളുകൾക്കും കുട്ടിക്കാലത്തെ കുറിച്ച് നല്ല ഓർമ്മകളുണ്ട്, ജ്വലിയ്ക്കുന്ന ക്യാമ്പ് ഫയറിന് സമീപം ഇരുന്നു മരത്തടികൾ കത്തിച്ചു ആ തീയിലും ചൂടിലും വല്ലതു വറുത്തു തിന്നുന്നതിനായി ഉള്ള ഒരു അവസരമാണ്, ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത് ]
*ദേശീയ കോളേജ് കളർസ് ഡേ ![കോളേജുകൾ നമ്മുടെ ജീവിതത്തിൽ അക്കാദമിക് പാഠങ്ങൾക്കൊപ്പം ഒരു പിടി നല്ല കൂട്ടുകെട്ടുകൾ പ്രദാനം ചെയ്യുകയും ഒരുപാട് ജീവിതപാഠങ്ങൾ പഠിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്, അക്കാലത്തെ ഓർമ്മകൾ പുനരുജ്ജീവിപ്പിയ്ക്കുന്നതിനായി അക്കാലത്ത് നാം ഉപയോഗിച്ചിരുന്ന സ്പോർട്സ് / ആർട്സ് വസ്ത്രങ്ങൾ ധരിച്ച് ആ നല്ല ദിനങ്ങളെ ഓർമ്മിയ്ക്കാനായി ശ്രമിയ്ക്കുന്നതിന് ഒരു ദിവസം ]
*ദേശീയ ഹോളിസ്റ്റിക് പെറ്റ് ദിനം ![ വളർത്തുമൃഗത്തിൻ്റെ ആരോഗ്യം ഒരു പുതിയ രീതിയിൽ പരിഗണിക്കുക, നിങ്ങളുടെ വളർത്തുമൃഗത്തിൻ്റെ ആരോഗ്യത്തിൻ്റെ എല്ലാ വശങ്ങളും ഒരേ സമയം പരിഗണിക്കേണ്ട രീതികളെ ഓർക്കുന്ന ദിനം ]
/filters:format(webp)/sathyam/media/media_files/2025/08/30/9b5e378e-c811-4477-a9c7-3a6c6c65884a-2025-08-30-06-36-51.jpeg)
*ഫ്രാങ്കെൻസ്റ്റൈൻ ദിനം![മേരി ഷെല്ലിയുടെ യഥാർത്ഥ കഥ ആസ്വദിക്കുന്നതിന്നും. സയൻസ് ഫിക്ഷനും ഹൊറർ വശങ്ങളും ഉള്ള ശക്തമായ വായനക്കും അവയിലെ കഥാപാത്രങ്ങളുടെ തനതുരൂപങ്ങളെ ആസ്വദിക്കാനും ഉപയോഗിക്കാൻ ഒരു ദിനം]
*തുർക്കി: വിജയ ദിനം !
*പെറു: ലിമയിലെ സെന്റ് റോസ് ന്റെ ദിനം!
*ടാർടർസ്ഥാൻ: സ്വാതന്ത്ര്യ ദിനം!
*കസാഖ്സ്ഥാൻ, ടർക്സ്കൈകോസ് ദ്വീപ്: ഭരണഘടന ദിനം !
ഇന്നത്തെ മൊഴിമുത്ത്
^^^^^^^^^^^^^^^^^^^^^^^^^
/filters:format(webp)/sathyam/media/media_files/2025/08/30/5b4cad2c-d6f2-499b-800e-3d385ac7e3a2-2025-08-30-06-36-51.jpeg)
വ്യക്തി മെച്ചപ്പെടുമ്പോൾ
സമൂഹം മെച്ചപ്പെടുന്നു എന്നതു പോലെ
സത്യമാണ് സമൂഹം മെച്ചപ്പെടുമ്പോൾ വ്യക്തിയും മെച്ചപ്പെടുന്നു എന്നുള്ള കാര്യം
ഞാൻ ജനിച്ചത് മരിയ്ക്കാനല്ല
സൂര്യനെയും ചന്ദ്രനേയും പോലെ ജീവിയ്ക്കാനാണ്...
മഞ്ഞു പോലെ മരവിയ്ക്കപ്പെടാതെ ഞാൻ ഇറങ്ങുന്നു
ദുഷ്ടൻ്റെ മടയിൽ ഒരു വലിയ ആക്രമണമായി
ഒരു മാന്യൻ്റെ ആത്മാവായി ചുഴലുന്നു
ഡോ. എം.എം. കൽബുർഗ്ഗി
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇന്നത്തെ പിറന്നാളുകാർ
+++++++++++++++++++
/filters:format(webp)/sathyam/media/media_files/2025/08/30/98b53c63-4ca8-4b85-b2e1-9ca3d9a27bc0-2025-08-30-06-38-36.jpeg)
കാർട്ടൂണിസ്റ്റും, ചിത്രകാരനും, ഗ്രാഫിക് ഡിസൈനറുമായ ശേഖർ ഗുരേര എന്ന ചന്ദർ ശേഖർ ഗുരേരയുടെയും (1965),
ചലച്ചിത്ര ചിത്രീകരണത്തിന് നൂതന മാർഗ്ഗമായ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് എത്തിയ സംവിധായകൻ സതീഷ് കളത്തിലിന്റെയും (1971),
ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലെ അഭിനേത്രിയായ ഋചാ പല്ലോദിൻ്റേയും,(1980)
ഫെമിനിസ്റ്റ് സിദ്ധാന്തം, ലെസ്ബിയൻ ഫെമിനിസം, ക്വിയർ തിയറി, ക്രിട്ടിക്കൽ റേസ് തിയറി, പോസ്റ്റ് കൊളോണിയലിസം എന്നിവയിൽ പഠനം നടത്തുന്ന ഒരു ബ്രിട്ടീഷ്-ഓസ്‌ട്രേലിയൻ പണ്ഡിതയായ സാറാ അഹമ്മദിൻ്റേയും( 1969)
/filters:format(webp)/sathyam/media/media_files/2025/08/30/29374971-1054-4523-a2e3-bff44c855475-2025-08-30-06-38-37.jpeg)
തീയേറ്റർ ആർട്ടിസ്റ്റും സിനിമ, ടെലിവിഷൻ മേഖകളിൽ സജീവ സാന്നിദ്ധ്യവുമായ അമേരിക്കൻ നടി എലിസബത്ത് ആഷ്‌ലിയുടെയും(1939),
എം.എ ഇംഗ്‌ളീഷ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കലാലയകവിതയ്ക്കുവേണ്ടിയുള്ള എന്‍.എന്‍.കക്കാട് അവാര്‍ഡും കുഞ്ചുപിള്ള അവാര്‍ഡും 1992-ല്‍ വി.ടി കുമാരന്‍ പുരസ്‌കാരവും 2000-ല്‍ രാജരാജവര്‍മ്മ കവിതാപുരസ്‌കാരവും നേടിയ, അന്‍പതിലധികം സീരിയലുകള്‍ക്ക് ശീര്‍ഷകഗാനങ്ങളും ധാരാളം ആല്‍ബങ്ങള്‍ക്കുവേണ്ടിയും പാട്ടുകളെഴുതുകയും ഗാനരചനയ്ക്കും ശ്രദ്ധേയമായ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള, കമന്‍േററ്റര്‍, നടന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനായ കവി ഗിരീഷ് പുലിയൂരിന്റെയും (1966)
/filters:format(webp)/sathyam/media/media_files/2025/08/30/7045ee5b-8bd2-4bc3-a426-9f4b1fb3e030-2025-08-30-06-38-37.jpeg)
രാജ്യസഭാംഗവും മന്ത്രിയും ഭാരതീയ ജനതാപാർട്ടിനേതാവും അഭിഭാഷകനുമായ രവിശങ്കർ പ്രസാദിന്റെയും (1954) ജന്മദിനം !
+++++++++++++++
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
........................
ഗോവിന്ദ് വല്ലഭ് പന്ത് ജ(1887 - 1961)
സർദാർ ഹുക്കം സിങ് ജ ( 1895 - 1983)
ഴാക് ലൂയി ദാവീദ് ജ(1748 -1825 )
ജേക്കബ്സ് വാൻ ഹോഫ് ജ(1852-1911)
/filters:format(webp)/sathyam/media/media_files/2025/08/30/595c376f-8201-440c-b97a-97112a2a1ba3-2025-08-30-06-38-37.jpeg)
സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെആദ്യത്തെ മുഖ്യമന്ത്രിയും , ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുകയും ഭാരതരത്നം എന്ന ബഹുമതിയാല്‍ പുരസ്ക്രുതനാകുകയും ചെയ്ത ഗോവിന്ദ് വല്ലഭ് പന്ത്(1887 ആഗസ്റ്റ് 30 - 1961മാർച്ച് 7),
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലെ ഒരംഗവും,രാജസ്ഥാനിലെ ഗവർണറും, അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമായിരുന്ന സർദാർ ഹുക്കം സിങ്(ആഗസ്റ്റ് 30 1895 - . 27 മേയ് 1983),
നെപ്പോളിയന്റെ ജീവിതത്തിലെ ഒട്ടനവധി വിജയ മുഹൂർത്തങ്ങൾ രേഖപ്പെടുത്തുന്നതിനായി തന്റെ സർഗവൈഭവം പ്രയോഗിച്ച ഫ്രഞ്ച് നിയോക്ലാസിക്കൽ ചിത്രകലാകാരൻ ഴാക് ലൂയി ദാവീദ്(1748 ഓഗസ്റ്റ് 30-1825 ഡിസംബർ 29 ),
/filters:format(webp)/sathyam/media/media_files/2025/08/30/0509f5cc-9f1a-4daf-8d57-c2f96d768f0c-2025-08-30-06-38-37.jpeg)
രസതന്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാനം നേടിയ ഭൗതിക രസതന്ത്രജ്ഞനും, ഓർഗാനിക് രസതന്ത്രജ്ഞനും ആയിരുന്ന ഡച്ച് കാരൻ ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ് (30 ഓഗസ്റ്റ് 1852 – 1 മാർച്ച് 1911),
------------------------------------
സ്മരണാഞ്ജലി !!"
******
വിദ്വാൻ കെ. പ്രകാശം മ(1909 - 1976)
എൻ.ഭാസ്കരൻനായർ മ( 1919 - 1998).
എ പി കുര്യൻ മ.( 1930 - 2001)
വിൻസെന്റ് മ.(1948 -1991 )
ബിപൻ ചന്ദ്ര മ (1928 - 2014)
ഡോ.എം.എം.കൽബുർഗി മ(1938-2015 )
ദാരാ ഷിക്കോഹ് മ(1615 – 1659)
വിൽഹെം വീൻ മ(1864 - 1928)
ജോസഫ് തോംസൺ മ (1856 - 1940)
ഓൾഗ ജോനാസൻ, മ ( 1934 - 2006) .
ടി. എ നസീർ (30 ആഗസ്റ്റ് 1989)
/filters:format(webp)/sathyam/media/media_files/2025/08/30/a0e7707d-b1f9-4760-ba31-7f1652484c8f-2025-08-30-06-42-05.jpeg)
വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവർത്തകൻ എന്ന നിലയിൽ പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനും അദ്ധ്യാപകനു മായിരുന്ന വിദ്വാൻ കെ. പ്രകാശം (22 ജൂൺ 1909 - 30 ഓഗസ്‌റ്റ് 1976),
ചങ്ങനാശ്ശേരി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്കും മാവേലിക്കരയിൽ നിന്ന് അഞ്ചാം നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മുൻ മന്ത്രിയുമായിരുന്ന എൻ.ഭാസ്കരൻനായർ (10 ജൂലൈ 1919 - 30 ഓഗസ്റ്റ് 1998).
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ കേരള നിയമസഭാസ്പീക്കറുമായിരുന്നു എ.പി. കുര്യൻ
(06 ഒക്ടോബർ 1930 - 30 ഓഗസ്റ്റ് 2001)
/filters:format(webp)/sathyam/media/media_files/2025/08/30/cc4b8363-0b75-4633-8302-589e14df363a-2025-08-30-06-42-05.jpeg)
1970-കളിലെ പ്രമുഖ നായകനടൻമാരിൽ ഒരാളായിരുന്ന 200-ലേറെ മലയാളചലച്ചിത്രങ്ങളിൽ നായകനായും സഹനടനായും അഭിനയിച്ചിട്ടുള്ള ആ കാലഘട്ടത്തിലെ കാല്പനിക നായകനായും സാഹസിക നായകനായും അറിയപ്പെട്ടവിൻസെന്റ് (1948 നവംബർ 15 -1991 ഓഗസ്റ്റ് 30)
സ്വാതന്ത്ര്യസമരകാലഘട്ടത്തെകുറിച്ചും രാഷ്ട്രീയത്തെകുറിച്ചും നിരവധി പുസ്തകങ്ങൾ രചിച്ച ചരിത്രകാരൻ ബിപൻ ചന്ദ്ര (27 മേയ് 1928 - 30 ഓഗസ്റ്റ് 2014),
വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനു മെതിരെ തീവ്ര നിലപാടുകൾ സ്വീകരിച്ച കാരണത്താൽ വെടിയേറ്റു മരിച്ച കന്നഡ സാഹിത്യകാരനും കന്നട സർവകലാശാലാ മുൻ വി.സിയുമായിരുന്ന ഡോ. എം.എം. കൽബുർഗി എന്ന മല്ലേഷപ്പ മാടിവലപ്പ കൽബുർഗി (1938-2015 ഓഗസ്റ്റ് 30 ),
ഒഡിഷയിലെ പരമ്പരാഗത, ആദിവാസി, നാടോടി, ഗ്രാമീണ, സമകാലിക കലാരൂപങ്ങളെക്കുറിച്ച് ഇംഗ്ളീഷ്, ഒഡിയ, ജർമൻ ഭാഷകളിൽ 50ൽപരം പുസ്തകങ്ങൾ രചിച്ച പ്രമുഖ ഒഡിയ എഴുത്തുകാരനും ചിത്രകാരനും ചരിത്രകാരനുമായിരുന്ന ദിനനാഥ് പതി(2016 ഓഗസ്റ്റ് 30 )
/filters:format(webp)/sathyam/media/media_files/2025/08/30/c1ec5d52-d3d8-488b-a93f-ff8f7c67ce97-2025-08-30-06-42-05.jpeg)
മുഗൾ സാമ്രാട്ട് ഷാജഹാൻറെയും പത്നി മുംതാസ് മഹലിൻറെയും മൂത്ത പുത്രനും കിരീടാവകാശിയുമായിരുന്നെങ്കിലും അധികാരത്തർക്കത്തിൽ ഇളയ സഹോദരൻ ഔറംഗസേബ്എന്ന് ചരിത്രത്തിലറിയപ്പെടുന്ന മുഹിയുദ്ദീനാൽ തടവിൽ ആക്കപ്പെട്ട് കൊല്ലപ്പെട്ട മുഹമ്മദ് ദാരാ ഷിക്കോഹ്(മാർച്ച് 20, 1615 – ഓഗസ്റ്റ് 30, 1659) ,
താപത്തെയും വൈദ്യുത കാന്തികതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു ബ്ലാക്ബോഡിയിൽ നിന്നും പ്രസരിക്കുന്ന വികിരണങ്ങളുടെ അളവ് കണ്ടെത്തുന്നതിനായുള്ള വീൻസ് സ്ഥാനാന്തര നിയമം(Wien's displacement law) ആവിഷ്കരിച്ചതിന് നോബൽ സമ്മാനം നേടിയ ജെർമൻ ശാസ്ത്രജ്ഞൻ വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ(1864 ജനുവരി 13 - ഓഗസ്റ്റ് 30, 1928)
/filters:format(webp)/sathyam/media/media_files/2025/08/30/b9eb3d9f-f4c4-47f8-8cc3-1c585645a821-2025-08-30-06-42-05.jpeg)
കാഥോഡ് രശ്മികൾ വൈദ്യുത മേഖലയിൽ വ്യതിചലിക്കപ്പെടും എന്നു കണ്ടെത്തുകയും കൂടാതെ ഈ സൂക്ഷമകണങ്ങൾ പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണമായ പരമാണുവിനേക്കാൾ ചെറുതാണെന്നും മനസ്സിലാക്കുകയും, അണുവിന്റെ സൂക്ഷ്മകണത്തെ ഇലക്ട്രോൺ എന്നുവിളിക്കുകയും, കണ്ടുപിടുത്തങ്ങൾക്ക് നോബൽ സമ്മാനം ലഭിക്കുകയും ചെയ്ത ആറ്റത്തിന്റെ (പരമാണു) ഉള്ളറകളിലേക്ക് ആധുനിക ഭൗതികശാസ്ത്രത്തെ വഴിതെളിയിച്ചുവിട്ട ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ജോസഫ് ജോർജ് തോംസൺ(ഡിസംബർ 18, 1856 - ഓഗസ്റ്റ് 30, 1940),
ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ നടത്തിയ ഒരു അമേരിക്കൻ ട്രാൻസ്പ്ലാൻറ് സർജനായിരുന്ന ഓൾഗ ജോനാസൻ, (ഓഗസ്റ്റ് 12, 1934 - ഓഗസ്റ്റ് 30, 2006) .
/filters:format(webp)/sathyam/media/media_files/2025/08/30/a60c8e53-9d1b-4125-9fea-e8a0c424443d-2025-08-30-06-42-05.jpeg)
ചരിത്രത്തിൽ ഇന്ന് …
********
70 - ഹെരോദാവിൻ്റെ ക്ഷേത്രം തകർത്ത് ടൈറ്റസ് ജറുസലേം ഉപരോധം അവസാനിപ്പിച്ചു
1282 - സിസിലിയൻ വെസ്പേഴ്‌സ് യുദ്ധത്തിൽ ഇടപെടാൻ അരഗോണിലെ പീറ്റർ മൂന്നാമൻ ട്രാപാനിയിലെത്തി .
1464 - പോൾ രണ്ടാമൻ മാർപാപ്പ പയസ് രണ്ടാമൻ്റെ പിൻഗാമിയായി 211-ാമത്തെ മാർപ്പാപ്പയായി .
1574 - ഗുരു രാം ദാസ് നാലാമത്തെ സിഖ്ഗുരുവായി.
/filters:format(webp)/sathyam/media/media_files/2025/08/30/d3cf6cf2-984b-4a46-846e-84c318517a93-2025-08-30-06-43-19.jpeg)
/filters:format(webp)/sathyam/media/media_files/2025/08/30/d8cf0bde-336e-491e-ad03-a37db9004cc5-2025-08-30-06-43-19.jpeg)
1727 - ഗ്രേറ്റ് ബ്രിട്ടനിലെ ജോർജ്ജ് രണ്ടാമൻ രാജാവിൻ്റെ മൂത്ത മകൾ ആനിക്ക് രാജകുമാരി എന്ന പദവി ലഭിച്ചു .
1757 - ഗ്രോസ്-ജാഗേഴ്‌സ്‌ഡോർഫ് യുദ്ധം : ഫീൽഡ് മാർഷൽ സ്റ്റെപാൻ ഫ്യോഡോറോവിച്ച് അപ്രാക്‌സിൻ്റെ കീഴിലുള്ള റഷ്യൻ സേന ഏഴ് വർഷത്തെ യുദ്ധത്തിൽ ഫീൽഡ് മാർഷൽ ഹാൻസ് വോൺ ലെഹ്‌വാൾഡിൻ്റെ നേതൃത്വത്തിൽ ഒരു ചെറിയ പ്രഷ്യൻ സേനയെ പരാജയപ്പെടുത്തി
/filters:format(webp)/sathyam/media/media_files/2025/08/30/f191437c-9ee5-40b8-91ec-6e381cdc24e6-2025-08-30-06-43-19.jpeg)
1813 - ഒന്നാം കുൽം യുദ്ധം : ഫ്രഞ്ച് സേനയെ ഓസ്ട്രിയൻ- പ്രഷ്യൻ -റഷ്യൻ സഖ്യം പരാജയപ്പെടുത്തി .
1835 - ഓസ്‌ട്രേലിയ: മെൽബൺ, വിക്ടോറിയ സ്ഥാപിതമായി.
1836 - സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാൻ അല്ലെനും ജോൺ കിർബി അല്ലെനും ബഫല്ലോ ബേയോയുടെ തീരപ്രദേശങ്ങളിൽ ഹ്യൂസ്റ്റൻ സ്ഥാപിച്ചു.
1862 - അമേരിക്കൻ ആഭ്യന്തരയുദ്ധം : റിച്ച്മണ്ട് യുദ്ധം : എഡ്മണ്ട് കിർബി സ്മിത്തിൻ്റെ കീഴിലുള്ള കോൺഫെഡറേറ്റുകൾ ജനറൽ വില്യം "ബുൾ" നെൽസൻ്റെ കീഴിൽ യൂണിയൻ സേനയെ പരാജയപ്പെടുത്തി .
/filters:format(webp)/sathyam/media/media_files/2025/08/30/eff6b40b-3625-4dab-be94-6e9b92aa26a4-2025-08-30-06-43-19.jpeg)
1873 - ഓസ്ട്രിയൻ പര്യവേക്ഷകരായ ജൂലിയസ് വോൺ പേയറും കാൾ വെയ്പ്രെക്റ്റും ആർട്ടിക് കടലിൽ ഫ്രാൻസ് ജോസഫ് ലാൻഡിൻ്റെ ദ്വീപസമൂഹം കണ്ടെത്തി .
1896 - ഫിലിപ്പൈൻ വിപ്ലവം : സാൻ ജുവാൻ ഡെൽ മോണ്ടെ യുദ്ധത്തിൽ സ്പാനിഷ് വിജയത്തിന് ശേഷം , ഫിലിപ്പൈൻസിലെ എട്ട് പ്രവിശ്യകൾ സ്‌പാനിഷ് ഗവർണർ ജനറൽ റാമോൺ ബ്ലാങ്കോ വൈ എറേനാസ് സൈനിക നിയമത്തിന് കീഴിൽ പ്രഖ്യാപിച്ചു .
1909 - ബർഗെസ് ഷെയ്ൽ ഫോസിലുകൾ ചാൾസ് ഡൂലിറ്റിൽ വാൽക്കോട്ട് കണ്ടെത്തി .
/filters:format(webp)/sathyam/media/media_files/2025/08/30/eddb3a9e-45ea-4a89-bfcb-6efb8977211b-2025-08-30-06-43-19.jpeg)
1914 - ഒന്നാം ലോകമഹായുദ്ധം : ടാനൻബർഗ് യുദ്ധത്തിൽ ജർമ്മനി റഷ്യക്കാരെ പരാജയപ്പെടുത്തി .
1916 - ഏണസ്റ്റ് ഷാക്കിൾട്ടൺ അൻ്റാർട്ടിക്കയിലെ എലിഫൻ്റ് ഐലൻഡിൽ ഒറ്റപ്പെട്ട തൻ്റെ എല്ലാവരെയും രക്ഷപ്പെടുത്തി .
1917 - വിയറ്റ്നാമീസ് ജയിൽ ഗാർഡുകൾ ട്രാൻ വാൻ കോൺ നയിച്ചത് പ്രാദേശിക ഫ്രഞ്ച് അധികാരത്തിനെതിരായ തായ് എൻഗുയൻ തടങ്കലിൽ കലാപമുണ്ടാക്കി
1945 - ജപ്പാനിൽ നിന്നു് ബ്രിട്ടീഷ്സൈന്യത്തിന്റെ സഹായത്തോടെ ഹോങ്കോങ്ങിന് മോചനം.
1957 - തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാലയായി നിലവിൽവന്നു.
1998 - രണ്ടാം കോംഗോ യുദ്ധം : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (ഡിആർസി) സായുധ സേനയും അവരുടെ അംഗോളൻ , സിംബാബ്‌വെ സഖ്യകക്ഷികളും ആർസിഡി , റുവാണ്ടൻ സൈനികരിൽ നിന്ന് പടിഞ്ഞാറൻ ഡിആർസിയിലെ മാറ്റാഡി , ഇംഗ അണക്കെട്ടുകൾ തിരിച്ചുപിടിച്ചു .
2002 - റിക്കോ ലിൻഹാസ് എരിയാസ് ഫ്ലൈറ്റ് 4823 റിയോ ബ്രാങ്കോ ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് അടുക്കുമ്പോൾ തകർന്നുവീണു , വിമാനത്തിലുണ്ടായിരുന്ന 31 പേരിൽ 23 പേർ മരിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/30/d63a0688-c08d-45c3-890f-5a6588d2b739-2025-08-30-06-43-19.jpeg)
2008 - കോൺവിയാസ ബോയിംഗ് 737 ഇക്വഡോറിലെ ഇല്ലിനിസ അഗ്നിപർവ്വതത്തിൽ ഇടിച്ച് വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു.
2014 - സൈന്യം അട്ടിമറി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ലെസോത്തോ പ്രധാനമന്ത്രി ടോം തബാനെ ദക്ഷിണാഫ്രിക്കയിലേക്ക് പലായനം ചെയ്തു .
2021 - അവസാനമായി ശേഷിക്കുന്ന അമേരിക്കൻ സൈനികരും അഫ്ഗാനിസ്ഥാൻ വിട്ടു , യുദ്ധത്തിൽ യുഎസ് ഇടപെടൽ അവസാനിപ്പിച്ചു .
2023 - ഗാബോണീസ് അട്ടിമറി : അലി ബോംഗോ ഒൻഡിംബയെ വീണ്ടും തിരഞ്ഞെടുത്തതിന് ശേഷം , ഒരു സൈനിക അട്ടിമറി അദ്ദേഹത്തെ പുറത്താക്കി, ഗാബോണിലെ 56 വർഷത്തെ ബോംഗോ കുടുംബ ഭരണത്തിന് അന്ത്യം കുറിച്ചു
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us