/sathyam/media/media_files/2025/08/13/new-project-aug-13-2025-08-13-07-32-40.jpg)
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
. **************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കർക്കടകം 28
ഉത്രട്ടാതി / പഞ്ചമി
2025 ആഗസ്റ്റ് 13
ബുധൻ
ഇന്ന് ;
*ലോക കാലിഗ്രാഫി ദിനം![ആഗസ്റ്റ് മാസത്തിലെ എല്ലാ രണ്ടാമത്തെ ബുധനാഴ്ചയും ലോക കാലിഗ്രാഫി ദിനമായി ആചരിയ്ക്കുന്നു. കാലിഗ്രാഫി എന്ന മനോഹരമായ കലയിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിന് ഒരു ദിവസം. ലോകമെമ്പാടുമുള്ള ആളുകൾക്ക് ഈ കൈയക്ഷര വൈവിദ്ധ്യത്തെയും വൈദഗ്ധ്യത്തെയും സർഗ്ഗാത്മകതയെയും അഭിനന്ദിക്കാൻ ഒരു ദിവസം. ഇതിനകം തന്നെ അതിൽ പ്രാവീണ്യമുള്ളവർക്ക് മാത്രമല്ല, ഇതിലെ തുടക്കക്കാർക്കും ഇതിലേയ്ക്കു കടന്നുവരാനുള്ള സന്ദർഭമാണ് ഇന്ന്. കാലിഗ്രാഫിയുടെ സൗന്ദര്യവും വൈവിധ്യവും എല്ലാവരുമായും പങ്കിടു വാൾ ഒരു ദിവസം. ]
/filters:format(webp)/sathyam/media/media_files/2025/08/13/2e930378-0c27-4cb1-8ef2-dda4f6b810f9-2025-08-13-07-24-35.jpg)
*ലോക അവയവദാന ദിനം ! [ World Organ Donation Day - അവയവദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിയ്ക്കുന്നതിനായി ഒരു ദിനം. ]
*ഇടതുകയ്യന്മാരുടെ അന്തർദേശീയ ദിനം ![ International Lefthanders Day ; ഭൂരിപക്ഷവും വലതുകൈയന്മാർ ഉള്ള ലോകത്ത് ഇടതു കൈയന്മാർക്കും ഒരു ദിവസം ]
/filters:format(webp)/sathyam/media/media_files/2025/08/13/6bbb4736-bcfd-4638-a4f8-6872b62dcacf-2025-08-13-07-24-35.jpg)
*ദേശീയ പ്രോസെക്കോ ദിനം! [ National Prosecco Day ; ബബ്ലി വൈറ്റ് വൈൻ ആയ ഇറ്റലിയിലെ ഈ ജനപ്രിയ പാനീയത്തിനും ഒരു ദിനം.]
*ദേശീയ ഫിലറ്റ് മിഗ്നോൺ ദിനം! [ National Filet Mignon Day ; ഫിലറ്റ് മിഗ്നോൺ എന്ന വിലയും രുചിയും ഏറിയ ഫ്രഞ്ച് സിഷിനും ഒരു ദിനം. ഫിലറ്റ് മിഗ്നോൺ എന്നതിന്റെ ഫ്രഞ്ച് പേര് "ക്യൂട്ട് ഫില്ലറ്റ്" അല്ലെങ്കിൽ "ഡൈന്റി ഫില്ലറ്റ്" എന്നാണെങ്കിലും ഇതിനെ ഫ്രഞ്ചിൽ, ഫിലറ്റ് ഡി ബോഫ് എന്നും വിളിക്കാറുണ്ട്.
/filters:format(webp)/sathyam/media/media_files/2025/08/13/5c061de8-a436-49dd-ba2f-a6d12e2869c4-2025-08-13-07-24-35.jpg)
അതായത് ഫിലറ്റ് മിഗ്നോൺ എന്ന ഫ്രഞ്ച് ഡിഷിൻ്റെ ഇംഗ്ലീഷിൽ ഉള്ള പേര് ബീഫ് ഫില്ലറ്റ് എന്നാണ്. എന്നാൽ ഫ്രഞ്ച് മെനുവിൽ ഇത് കാണുമ്പോൾ, ബീഫിനേക്കാൾ പന്നിയിറച്ചിയെയാണ് സൂചിപ്പിക്കുന്നത്. അതിനാൽത്തന്നെഇത് ഏറ്റവും വിലയേറിയ ബീഫ് കഷണങ്ങളിൽ ഒന്നാണ്. അതുകൊണ്ട്, ഈ സ്റ്റീക്ക് ഏറ്റവും ചെലവേറിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുക.]
* മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക് : സ്വാതന്ത്യദിനം !
* ടുണീഷ്യ: വനിതാ ദിനം !
************
/filters:format(webp)/sathyam/media/media_files/2025/08/13/4d9e46a5-5b76-4799-b2d5-4aa557ac9f6b-2025-08-13-07-24-35.jpg)
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്്
*''മനുഷ്യനെക്കാൾ മഹത്തായ ബുദ്ധിശക്തികൾ ഈ ലോകത്തെ സൂക്ഷ്മമായും സൂക്ഷ്മമായും നിരീക്ഷിക്കുന്നുവെന്ന് പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാന വർഷങ്ങളിൽ ആരും വിശ്വസിക്കുമായിരുന്നില്ല."
"ഇതൊരു യുദ്ധമല്ല... മനുഷ്യരും ഉറുമ്പുകളും തമ്മിലുള്ള യുദ്ധം എന്നതിലുപരി അതൊരു യുദ്ധമായിരുന്നില്ല."
[ - എച്ച് ജി വെൽസ് ]
*************
/filters:format(webp)/sathyam/media/media_files/2025/08/13/0d8e2423-b718-431c-98e9-a4c96884e5d5-2025-08-13-07-24-35.jpg)
ഇന്നത്തെ പിറന്നാളുകാർ
**********
കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും പിന്നീട് ജനത പാർട്ടിയിലും അത് പിളർന്നപ്പോൾ എംപി വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) രൂപികരിക്കുകയും നാലു തവണ നിയമസഭ സാമാജികനാകുകയും മുൻ ജലവിഭവ മന്ത്രിയും ഇപ്പോൾ വനം വകുപ്പു മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെയും(1944),
കവിയും നോവലിസ്റ്റും കഥാകാരിയും കലാകായിക രംഗത്ത് തത്പരയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവും 2024 -ലെ ഡോ.സുകുമാർ അഴീക്കോട് തത്ത്വമസി ശ്രേഷ്ഠ പുരസ്കാര ജേതാവുമായ സിജിത അനിലിന്റേയും (1979),
/filters:format(webp)/sathyam/media/media_files/2025/08/13/7d27de69-7547-43dc-8aa5-f037ed1f4a47-2025-08-13-07-25-17.jpg)
തെലുഗുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുകയും പിന്നീട് കോൺഗ്രസിൽ ചേർന്ന മുൻ കേന്ദ്ര മന്ത്രിയും മുൻ രാജ്യസഭ അംഗം രേണുക ചൌധരിയുടെയും (1952),
1950-60 കളിലെ ബോളിവുഡ് മുൻ നിര നായിക നടിയും മുൻ രാജ്യസഭ അംഗവുമായിരുന്ന വൈജയന്തി മാലയുടെയും (1936) ജന്മദിനം !
***********
/filters:format(webp)/sathyam/media/media_files/2025/08/13/125c3b35-1c25-4625-a70b-b3259bf796d6-2025-08-13-07-25-18.jpg)
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*************
പ്രൊഫ പൻമന രാമചന്ദ്രൻ നായർ ജ. (1931-2018)
സി.ജി. സദാശിവൻ ജ. (1913 -1985)
ഡോ. പി.കെ. രാഘവവാര്യർ ജ.(1921-2011)
അഭിനേത്രി ശ്രീദേവി ജ. (1963-2018)
ആർ.സി. ദത്ത് ജ. (1848-1909)
ഫിദൽ കാസ്ട്രോ ജ. (1926-2016)
ജോൺ ലോഗി ബേർഡ് ജ. (1888-1946)
ആൽഫ്രെഡ് ഹിച്ച്‌കോക് ജ.(1899-1976)
ജോർജ് ഗബ്രിയൽസ്റ്റോക്സ് ജ(1819-1903)
ഇന്ത്യയിൽ നിന്നുള്ള ഒരു മലയാള ഭാഷാ എഴുത്തുകാരനും വിവർത്തകനും ഭാഷാ പണ്ഡിതനും അക്കാദമിക് വിദഗ്ധനുമായിരുന്നു. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള സാഹിത്യ അക്കാദമി വിവർത്തന സമ്മാനവും കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ച പ്രൊഫ. പന്മന രാമചന്ദ്രൻ നായർ (13 ഓഗസ്റ്റ് 1931 - 5 ജൂൺ 2018),
/filters:format(webp)/sathyam/media/media_files/2025/08/13/28a28229-9196-4905-a6e5-729222ae7d9d-2025-08-13-07-25-18.jpg)
അവിഭക്ത കമ്മ്യൂണിസ്റ്റ്പാർട്ടിയെ ഒന്നാം കേരളനിയമസഭയിൽ മാരാരിക്കുളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്ന സി.ജി. സദാശിവൻ (13 ഓഗസ്റ്റ് 1913 - 26 ഫെബ്രുവരി 1985),
ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും, എഴുത്തുകാരനും, സാമൂഹ്യ പ്രവർത്തകനും ആയിരുന്ന പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഡോ. പി.കെ. രാഘവ വാര്യർ (13 ഓഗസ്റ്റ് 1921- 26 മാർച്ച് 2011),
ഹിന്ദി സിനിമകളിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന തമിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ള ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളായ ശ്രീദേവി( ഓഗസ്റ്റ് 13 1963- ഫെബ്രുവരി 24, 2018)
/filters:format(webp)/sathyam/media/media_files/2025/08/13/8a6b3db2-f772-42b8-830e-4fe88916e812-2025-08-13-07-25-18.jpg)
ഒരു ഇന്ത്യൻ സിവിൽ സേവകനും സാമ്പത്തിക ചരിത്രകാരനും രാമായണത്തിൻ്റെയും മഹാഭാരതത്തിൻ്റെയും വിവർത്തകനുമായിരുന്ന ഇന്ത്യൻ സാമ്പത്തിക ദേശീയതയുടെ വക്താക്കളിൽ പ്രമുഖനായിരുന്ന റൊമേഷ് ചുന്ദർ ദത്ത് CIE ( 13 ഓഗസ്റ്റ് 1848 - 30 നവംബർ 1909) ,
നിശ്ശബ്ദ ചിത്രങ്ങളിൽ തുടങ്ങി ശബ്ദ ചിത്രങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ കടന്നുപോയി കളർ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന 60 വർഷത്തെ സിനിമാ ജീവിതത്തി നിടയിൽ സസ്പെൻസ്, ത്രില്ലർ ജനുസ്സുകളിൽ പല പുതിയ രീതികളും ആവിഷ്കരിക്കുകയും അൻപതിലധികം ചലച്ചിത്രങ്ങൾ സംവിധാനം
ചെയ്യുകയും ചെയ്ത ആൽഫ്രെഡ് ജോസഫ് ഹിച്ച്‌കോക് (ഓഗസ്റ്റ് 13,1899- ഏപ്രിൽ 29, 1976),
/filters:format(webp)/sathyam/media/media_files/2025/08/13/27a29055-781d-4b0e-85c8-a3b3270eb064-2025-08-13-07-25-18.jpg)
ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയും, മന്ത്രിസഭയുടെ അദ്ധ്യക്ഷനും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും, സ്വന്തം ഇച്ഛാശക്തിയിൽ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവൽക്കരിക്കുകയും,ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ ശ്രമിച്ച ഫിദൽ കാസ്ട്രോ എന്നറിയപ്പെടുന്ന, ഫിദൽ അലക്സാണ്ഡ്റോ കാസ്‌ട്രോ റുസ്(1926 ഓഗസ്റ്റ് 13- 2016 നവംബർ 25),
ടെലിവിഷൻ കണ്ടു പിടിക്കുകയും 1926 ജനുവരി 26 ന് ഈ കണ്ടുപിടിത്തം ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻപാകെ പ്രദർശിപ്പിക്കുകയും ചെയ്ത സ്കോട്ടിഷ് എഞ്ചിനീയർ ജോൺ ലോഗി ബേർഡ്(13 ഓഗസ്റ്റ് 1888-14 ജൂൺ 1946) .
/filters:format(webp)/sathyam/media/media_files/2025/08/13/354a300f-0aed-4a2f-ada2-accbf4b7e41c-2025-08-13-07-26-01.jpg)
ഐറിഷ് ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന അയർലണ്ടിൽ ജനിച്ച കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഔദ്യോഗിക ജീവിതം മുഴുവൻ ചെലവഴിച്ചസർ ജോർജ് ഗബ്രിയേൽ സ്റ്റോക്സ് (ഓഗസ്റ്റ്13, 1819 - 1ഫെബ്രുവരി1903),
***********
ഇന്നത്തെ സ്മരണ !!!
*********
/filters:format(webp)/sathyam/media/media_files/2025/08/13/663cdb7e-3df0-4f81-82ea-f38c1bcb4dd1-2025-08-13-07-26-01.jpg)
കെ.സി. അബ്ദുല്ല മൗലവി മ.(1920-1995)
ഞരളത്ത് രാമപ്പൊതുവാൾ മ. (1916-1996)
കോളാടി ഗോവിന്ദൻകുട്ടിമേനോൻ മ. (1928-2003)
ആറ്റിങ്ങൽ എൻ. ഗോപാലപിള്ള മ.(1919- 2011).
യു പി. കുനിക്കുല്ലായ മ. (1926- 2005)
ഒ കെ കുറ്റിക്കോൽ മ. (1943- 2017)
സ്വാമി നിർമ്മലാനന്ദയോഗി മ. (1924-2007)
ബിഷപ്പ് ഡോ ജേക്കബ് അച്ചാരുപറമ്പിൽ മ. (1919-1995)
സോമനാഥ് ചാറ്റർജി മ. 1929-2018
അഹല്യഭായ് ഹോൾക്കർ മ.(1725-1795)
മാഡം ഭിക്കാജി കാമ. (1861-1936)
നസിയ ഹസൻ (ഖുർബാനി)മ.(1965-2000)
ഓംപ്രകാശ് മുഞ്ജൽ മ. (1928-2015)
എച്ച്.ജി. വെൽസ് മ. (1866-1946)
ജോൺ ബെർക്കുമൻസ് മ. (1599-1621)
യൂജിൻ ഡെലാക്രോയിക്സ് മ. (1798-1863)
ഫ്ലോറൻസ് നൈറ്റിംഗേൽ മ. (1820-1910)
ടിഗ്രൻ പെട്രോഷ്യൻ മ. (1929-1984)
ആലിസൺ ഹർഗ്രീവ്സ് മ. (1962-1995 )
എഡ്വാഡ് ബുഷ്നർ മ. (1860 -1917)
/filters:format(webp)/sathyam/media/media_files/2025/08/13/642b66bc-ee81-4adf-ba45-eab970ddbdf3-2025-08-13-07-26-01.jpg)
ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവ്, മുസ്‌ലിം വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട ഇസ്‌ലാമിക പണ്ഡിതന്‍ കെ.സി. അബ്ദുല്ല മൗലവി (1920 ഫെബ്രുവരി 22-1995 ഓഗസ്റ്റ് 13) ,
ക്ഷേത്രങ്ങളിൽ ഭജനമോ പ്രാർത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാനസംഗീതത്തിന് 'ജനഹിത സോപാനം' എന്ന ജനകീയ രൂപം ആവിഷ്കരിച്ച പ്രശസ്തനായ അഷ്ടപദി/സോപാന സംഗീത കലാകാരനായിരുന്ന ഞരളത്ത് രാമപ്പൊതുവാൾ(ഫെബ്രുവരി 16, 1916 - ഓഗസ്റ്റ് 13, 1996)
/filters:format(webp)/sathyam/media/media_files/2025/08/13/483d5404-c6c0-4022-85bb-dd2b2a85759d-2025-08-13-07-26-01.jpg)
ഒന്നാം കേരള നിയമസഭയിൽ അണ്ടത്തോട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ഒരു രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കോളാടി ഗോവിന്ദൻകുട്ടി മേനോൻ
(1928 - 13 ഓഗസ്റ്റ് 2003),
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും തിരുവനന്തപുരം -1 നിയമസഭാമണ്ഡലത്തിൽ നിന്നും പി.എസ്.പി. പ്രതിനിധിയായി നാലാം കേരളനിയമസഭയിൽ അംഗവും, പിഎസ്‌പിയുടെ ചെയർമാനുമായിരുന്ന ആറ്റിങ്ങൽ എൻ ഗോപാലപിള്ള.(മേയ് 1919-13 ഓഗസ്റ്റ് 2011).
/filters:format(webp)/sathyam/media/media_files/2025/08/13/0313bea9-e3ff-4c56-8749-97a1af5462be-2025-08-13-07-26-01.jpg)
ഒരു രാഷ്ട്രീയ പ്രവർത്തകനും സാഹിത്യകാരനും മുൻ നിയമസഭാംഗവുമായിരുന്നു യു.പി എന്ന ഉമ്പ്രക്കള പ്രഭാകര കുനിക്കുല്ലായ(11 ജനുവരി 1926 - 13 ഓഗസ്റ്റ് 2005)
മലയാളനാടക പ്രവർത്തകനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതി അംഗവും,1997-ലെ ദേശീയ അദ്ധ്യാപക പുരസ്കാരം നേടിയിട്ടുള്ളയാളും കേരള സംഗീത നാടക അക്കാദമിയുടെ മുൻ സെക്രട്ടറിയും ആയ ഒ.കെ. കുറ്റിക്കോൽ(18 ജനുവരി 1943- ഓഗസ്റ്റ് 13, 2017)
/filters:format(webp)/sathyam/media/media_files/2025/08/13/762e6a95-2175-4ed6-aa1b-15276c89a9c2-2025-08-13-07-26-56.jpg)
ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയ, മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണി അഹല്യഭായ് ഹോൾക്കർ (1725 മെയ് 31 – 1795 ആഗസ്റ്റ് 13),
/filters:format(webp)/sathyam/media/media_files/2025/08/13/7065891e-8cf7-43b2-a45e-f9665bdc8ce2-2025-08-13-07-26-56.jpg)
1907 ൽ ജർമ്മനിയിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിൽ ഇന്ത്യയുടെ ദേശീയപതാക ഉയർത്തുകയും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടുകയും ചെയ്ത ധീര വനിത ഭിക്കാജി റസ്തം കാമ എന്ന മാഡം കാമ( 24 സെപ്റ്റംബർ 1861- 13 ഓഗസ്റ്റ് 1936),
ഹിന്ദി സിനിമയായ ഖുർബാനിയ്ക്ക് (Qurbani) (1980)വേണ്ടി "ആപ് ജൈസാ കോയി" എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം ആലപിച്ച പ്രസിദ്ധയായ പാകിസ്താനിലെ പോപ് ഗായികയും സിനിമാ പിന്നണിഗായികയുമായിരുന്ന നസിയാ ഹസൻ (3 ഏപ്രിൽ 1965 - 13 ആഗസ്റ്റ് 2000) ,
/filters:format(webp)/sathyam/media/media_files/2025/08/13/05898808-2e03-44c1-91f2-4ee326e80c6d-2025-08-13-07-26-56.jpg)
ഒരു ഇന്ത്യൻ വ്യവസായിയും കവിയും മനുഷ്യസ്‌നേഹിയുമായിരുന്നു. വോളിയം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സംയോജിത സൈക്കിൾ നിർമ്മാണ കമ്പനിയായ ഹീറോ സൈക്കിൾസിൻ്റെ സ്ഥാപകനും ചെയർമാനുമായിരുന്നഓം പ്രകാശ് മുഞ്ജൽ (26 ഓഗസ്റ്റ് 1928 - 13 ഓഗസ്റ്റ് 2015)
ആലത്തൂർ ആശ്രമത്തിന്റെ തലവനും ആനന്ദാശ്രമത്തിന്റെ പ്രസിഡന്റും, എഡ്യുക്കേഷനിസ്റ്റും, പ്രാസംഗികനും, സാഹിത്യകാരനും അന്ധ വിശ്വാസത്തിനെതിരെ യുദ്ധം ചെയ്ത സ്വാമി നിർമ്മലാനന്ദ യോഗി (1924- 2007 ഓഗസ്റ്റ് 13 )
1922ൽ അന്നത്തെ ബിഷപ്പായിരുന്ന മാർ തോമസ് കുര്യാളശേരി സ്ഥാപിച്ച ചങ്ങനാശ്ശേരി അതിരൂപതക്കു കീഴിൽ പ്രവർത്തിക്കുന്ന എസ്.ബി കോളജ് എന്ന സെൻറ് ബർക്ക്മാൻസ് കോളേജിന്റെ പേരിന്റെ പിന്നിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജോൺ ബെർക്കുമൻസ് (13 മാർച്ച് 1599 – 13 ഓഗസ്റ്റ് 1621),
/filters:format(webp)/sathyam/media/media_files/2025/08/13/743383dd-c141-4114-9358-a180173154a0-2025-08-13-07-26-56.jpg)
ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ സി.പി.ഐ.(എം) നേതാവും14-ാം ലോക്‌സഭ സ്പീക്കറും, 2008 ജൂലൈ 22-ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന പാർട്ടി നിർദ്ദേശം സ്വീകരിക്കാത്തതിനെ തുടർന്ന് ജൂലൈ 23-ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തസോമനാഥ് ചാറ്റർജി (ജൂലൈ 25, 1929 - ഓഗസ്റ്റ് 13, 2018).
19-ആം നൂറ്റാണ്ടിലെ കാല്പനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരിലൊരാളും, ഇംപ്രഷനിസ്റ്റു പ്രസ്ഥാനത്തിന് വഴിയൊരുക്കിയവരിൽ ഒരാളും, ചിത്രകാരനെന്നതിനു പുറമെ മികച്ചൊരു എഴുത്തുകാരനുമായിരുന്ന യൂജിൻ ഡെലാക്രോയിക്സ് (1798 ഏപ്രിൽ 26-1863 ഓഗസ്റ്റ് 13 ),
/filters:format(webp)/sathyam/media/media_files/2025/08/13/548034b1-017c-4d38-a046-cd43f16c5b19-2025-08-13-07-26-56.jpg)
വിളക്കേന്തിയ വനിത എന്ന് അറിയപ്പെടുന്ന, ആധുനിക നേഴ്‌സിങ്ങിന് അടിത്തറപാകിയ, എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേൽ(1820 മെയ് 12 - 1910 ഓഗസ്റ്റ് 13)
1963 മുതൽ1969 വരെ ലോക ചെസ്സ് ചാമ്പ്യനുമായിരുന്ന അയൺ ടിഗ്രൻ‘ എന്ന് ചെസ്സ് ലോകത്ത് വിശേഷിപ്പിയ്ക്കപ്പെടുന്ന സോവിയറ്റ്-അർമേനിയൻ ഗ്രാൻഡ്‌മാസ്റ്റർ ടിഗ്രൻ വർത്തനോവിച്ച് പെട്രോഷ്യ ( ജൂൺ 17,1929-ഓഗസ്റ്റ് 13 1984)
മറ്റാരുടെയും സഹായമോ ഓക്സിജൻ സിലിണ്ടറോ ഇല്ലാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയശേഷം തിരിച്ചിറങ്ങുമ്പോൾ ചുഴലിക്കാറ്റിൽപ്പെട്ട് മരണമടഞ്ഞ ബ്രിട്ടീഷ് പർവ്വതാരോഹക ആലിസൺ ജെയ്ൻ ഹർഗ്രീവ്സ് (1962 ഫെബ്രുവരി 17 - 1995 ഓഗസ്റ്റ് 13),
/filters:format(webp)/sathyam/media/media_files/2025/08/13/54990363-6cd5-4e6d-8f10-2081491a0787-2025-08-13-07-29-37.jpg)
ദി വാർ ഓഫ് ദി വേൾഡ്സ്, ദി റ്റൈം മെഷീൻ, ദി ഇൻവിസിബിൾ മാൻ, ദി ഐലൻഡ് ഓഫ് ഡോക്ടർ മൊറ്യു തുടങ്ങിയ ശാസ്ത്രകഥകൾ എഴുതുകയും,നോവൽ സാഹിത്യം, രാഷ്ട്രീയം, സാമൂഹികവിവരണം, പാഠപുസ്തകങ്ങൾ, യുദ്ധനിയമങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായ ഇംഗ്‌ളീഷ് എഴുത്തുകാരൻ
ഹെർബെർട്ട് ജോർജ്ജ്''എച്ച്.ജി." വെൽസ്(21 സെപ്റ്റംബർ 1866 – 13 ഓഗസ്റ്റ് 1946),
യീസ്റ്റ് കോശത്തിലെ ജീവനില്ലാത്ത ഘടകങ്ങൾ ഉപയോഗിച്ച് പുളിപ്പിക്കൽ നടത്തുകയും, ജീവനുള്ള യീസ്റ്റു കോശങ്ങൾ പുളിപ്പിക്കലിനു ആവശ്യമല്ല എന്ന് കാണിച്ചുതന്നതിന് നോബൽ സമ്മാനം ലഭിച്ച ജർമ്മൻ കാരനായ രസതന്ത്ര ശാസ്ത്രജ്ഞനും കിണ്വന ശാസ്ത്രജ്ഞനും(zymologist) ആയിരുന്ന എഡ്വാഡ് ബുഷ്നർ (20 മെയ് 1860 – 13 ആഗസ്റ്റ് 1917),
/filters:format(webp)/sathyam/media/media_files/2025/08/13/c51d149f-2028-4214-a84f-ad7ed1b57009-2025-08-13-07-29-37.jpg)
ചരിത്രത്തിൽ ഇന്ന്…
*********
29 ബിസി - ഡാൽമേഷ്യൻ ഗോത്രങ്ങൾക്കെതിരായ വിജയം ആഘോഷിക്കാൻ റോമിൽ നടന്ന തുടർച്ചയായ മൂന്ന് വിജയങ്ങളിൽ ആദ്യത്തേത് ഒക്ടാവിയൻ സ്വന്തമാക്കി .
523 - ഹോർമിസ്‌ദാസ് മാർപാപ്പയുടെ മരണശേഷം ജോൺ ഒന്നാമൻ പുതിയ മാർപ്പാപ്പയായി .
/filters:format(webp)/sathyam/media/media_files/2025/08/13/b95f5457-deaf-43d0-90ed-85686d88aa9e-2025-08-13-07-29-37.jpg)
554 - ജസ്റ്റിനിയൻ I ചക്രവർത്തി, പ്രാഗ്മാറ്റിക് അനുമതിയിലെ സേവനത്തിന് ലിബീരിയസിന് പ്രതിഫലം നൽകി , അദ്ദേഹത്തിന് ഇറ്റലിയിൽ വിപുലമായ എസ്റ്റേറ്റുകൾ അനുവദിച്ചു .
582 - മൗറീസ് ബൈസൻ്റൈൻ സാമ്രാജ്യത്തിൻ്റെ ചക്രവർത്തിയായി .
1600-ന് മുമ്പ് 29 ബിസി - ഡാൽമേഷ്യൻ ഗോത്രങ്ങൾക്കെതിരായ വിജയം ആഘോഷിക്കാൻ റോമിൽ നടന്ന തുടർച്ചയായ മൂന്ന് വിജയങ്ങളിൽ ആദ്യത്തേത് ഒക്ടാവിയൻ സ്വന്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/08/13/b4b3a55e-c320-41f9-9efd-3417deac8745-2025-08-13-07-29-37.jpg)
1792 - ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിനെ ദേശീയ ട്രൈബ്യൂണൽ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും ജനങ്ങളുടെ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു.
1806 - സെർബിയൻ വിപ്ലവകാലത്ത് മിസാർ യുദ്ധം ആരംഭിച്ചു. രണ്ട് ദിവസത്തിന് ശേഷം ഓട്ടോമൻസിന് എതിരായ സെർബിയൻ വിജയത്തോടെ യുദ്ധം അവസാനിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/08/13/affae943-d82e-4878-b92f-991433cb1d09-2025-08-13-07-29-37.jpg)
1814 - യുണൈറ്റഡ് കിംഗ്ഡവും യുണൈറ്റഡ് നെതർലാൻഡും തമ്മിലുള്ള ഉടമ്പടിയായ ലണ്ടൻ കൺവെൻഷൻ ഇംഗ്ലണ്ടിലെ ലണ്ടനിൽ ഒപ്പുവച്ചു.
1889 - കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിലെ വില്യം ഗ്രേയ്ക്ക് "ടെലിഫോണുകൾക്കായുള്ള നാണയം നിയന്ത്രിത ഉപകരണത്തിന്" യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് നമ്പർ 408,709 ലഭിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/13/c7625655-d897-4df1-bc04-4853eb551de6-2025-08-13-07-30-19.jpg)
1898 - സ്പാനിഷ്-അമേരിക്കൻ യുദ്ധം: സ്പാനിഷ്-അമേരിക്കൻ സേനകൾ മനിലയ്ക്കുവേണ്ടി ഒരു പരിഹാസ യുദ്ധത്തിൽ ഏർപ്പെട്ടു , അതിനുശേഷം നഗരത്തെ ഫിലിപ്പിനോ വിമതരുടെ കൈകളിൽ നിന്ന് അകറ്റി നിർത്താൻ സ്പാനിഷ് കമാൻഡർ കീഴടങ്ങി.
1898 - കാൾ ഗുസ്താവ് വിറ്റ് 433 ഈറോസ് കണ്ടെത്തി, ഭൂമിക്കടുത്തുള്ള ആദ്യത്തെ ഛിന്നഗ്രഹം കണ്ടെത്തി.
/filters:format(webp)/sathyam/media/media_files/2025/08/13/e1f6be20-3ec5-46d7-98e9-7acb3d0d3e5d-2025-08-13-07-30-19.jpg)
1905 - സ്വീഡനുമായുള്ള യൂണിയൻ അവസാനിപ്പിക്കാൻ നോർവീജിയൻസ് വോട്ട് ചെയ്തു.
1913 - ഹാരി ബ്രെയർലിയുടെ സ്റ്റെയിൻലെസ് സ്റ്റീലിന്റെ യുകെയിലെ ആദ്യ ഉത്പാദനം.
1918 - സ്ത്രീകൾ ആദ്യമായി യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ കോർപ്സിൽ ചേർന്നു. അംഗത്വമെടുക്കുന്ന ആദ്യ വനിതയാണ് ഓഫാ മേ ജോൺസൺ.
/filters:format(webp)/sathyam/media/media_files/2025/08/13/e00b50fa-cf89-4dc5-803e-9b9573c8d960-2025-08-13-07-30-19.jpg)
1918 - ബയേറിഷെ മോട്ടോറൻ വെർക്ക് എജി ( ബിഎംഡബ്ല്യു ) ജർമ്മനിയിൽ ഒരു പൊതു കമ്പനിയായി സ്ഥാപിതമായി.
1920 - പോളിഷ്-സോവിയറ്റ് യുദ്ധം : വാർസോ യുദ്ധം ആരംഭിച്ച് ഓഗസ്റ്റ് 25 വരെ നീണ്ടുനിൽക്കും . റെഡ് ആർമി പരാജയപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/08/13/d2318f16-26b7-4237-807d-ba588e417a4a-2025-08-13-07-30-19.jpg)
1923 - മുസ്തഫ കമാൽ തുർക്കി പ്രസിഡണ്ടായി.
1937 - രണ്ടാം ചൈന-ജാപ്പനീസ് യുദ്ധം : ഷാങ്ഹായ് യുദ്ധം ആരംഭിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/13/cf409dde-9559-4453-a963-e6d98664d2a9-2025-08-13-07-30-19.jpg)
1942 - യുഎസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാരുടെ മേജർ ജനറൽ യൂജിൻ റെയ്ബോൾഡ് , മാൻഹട്ടൻ പ്രോജക്റ്റ് എന്നറിയപ്പെടുന്ന "പകരം മെറ്റീരിയലുകളുടെ വികസനം" പ്രോജക്റ്റ് സ്ഥാപിക്കുന്ന സൗകര്യങ്ങളുടെ നിർമ്മാണത്തിന് അംഗീകാരം നൽകി.
1944 - രണ്ടാം ലോകമഹായുദ്ധം : ജർമ്മൻ സൈന്യം ക്രീറ്റിലെ അനോജിയയെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു , അത് സെപ്റ്റംബർ 5 വരെ തുടരും.
/filters:format(webp)/sathyam/media/media_files/2025/08/13/e8b52c13-6726-47a3-96c3-c30836cf0e2f-2025-08-13-07-31-02.jpg)
1947 - തിരുവിതാംകൂർ- ഇന്ത്യൻ യൂണിയൻ ലയന കരാർ ഒപ്പിട്ടു.
1949 - ഭാരതീയ സർക്കാർ ഒരു രൂപ നോട്ട് പുറത്തിറക്കി
1954 - റേഡിയോ പാകിസ്ഥാൻ
ആദ്യമായി പാകിസ്ഥാന്റെ ദേശീയ ഗാനമായ " ക്വൗമി തരാന " പ്രക്ഷേപണം ചെയ്തു.
1960 - മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/13/fc9237ff-879b-4794-ba23-b6db1a162a56-2025-08-13-07-31-02.jpg)
1961 - ശീതയുദ്ധം : കിഴക്കൻ ജർമ്മനി പടിഞ്ഞാറോട്ട് രക്ഷപ്പെടാനുള്ള തങ്ങളുടെ നിവാസികളുടെ ശ്രമങ്ങളെ തടയാൻ ബെർലിൻ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അതിർത്തി അടച്ചു, ബെർലിൻ മതിലിന്റെ നിർമ്മാണം ആരംഭിച്ചു. ഈ ദിവസം 'കമ്പിളി ഞായർ' എന്നറിയപ്പെടുന്നു.
1964 - ജോൺ അലൻ വെസ്റ്റിന്റെ കൊലപാതകത്തിന് പീറ്റർ അലനെയും ഗ്വിൻ ഇവാൻസിനെയും തൂക്കിലേറ്റി , യുണൈറ്റഡ് കിംഗ്ഡത്തിൽ വധിക്കപ്പെട്ട അവസാനത്തെ ആളുകളായി.
/filters:format(webp)/sathyam/media/media_files/2025/08/13/fa9fd685-2eaa-4017-bf13-ab6394e80fdb-2025-08-13-07-31-02.jpg)
1967 - മൊണ്ടാനയിലെ ഗ്ലേസിയർ നാഷണൽ പാർക്കിന്റെ 57 വർഷത്തെ ചരിത്രത്തിൽ വ്യത്യസ്ത സംഭവങ്ങളിൽ ഗ്രിസ്ലി കരടി ആക്രമണത്തിന് ഇരയായ ആദ്യത്തെ രണ്ട് യുവതികൾ.
1968 - ഗ്രീക്ക് ഏകാധിപതി കേണൽ ജോർജിയോസ് പപ്പഡോപൗലോസിനെ ഏഥൻസിലെ വർക്കീസയിൽ വച്ച് അലക്‌സാന്ദ്രോസ് പനഗൗലിസ് വധിക്കാൻ ശ്രമിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/13/ebd3c6d7-bb2e-4e07-8225-7852e20ecc34-2025-08-13-07-31-02.jpg)
2004 - ഗ്രീസ് ഒളിമ്പിക്സിന് തുടക്കം.
2004- ബുറുണ്ടിയിലെ ഗതുംബ അഭയാർത്ഥി ക്യാമ്പിൽ നൂറ് അൻപത്തിയാർകോംഗോയിലെ ടുട്സിഅഭയാർത്ഥികൾ കൂട്ടക്കൊല ചെയ്യപ്പെട്ടു .
2008 - റുസ്സോ-ജോർജിയൻ യുദ്ധം : റഷ്യൻ യൂണിറ്റുകൾ ജോർജിയൻ നഗരമായ ഗോറി കീഴടക്കി .
2009 – ആസിയാൻ കരാർ ഒപ്പിട്ടു.
/filters:format(webp)/sathyam/media/media_files/2025/08/13/ea485cb8-651f-4f8a-8bc0-e9320cbd0010-2025-08-13-07-31-02.jpg)
2015 - ഇറാഖിലെ ബാഗ്ദാദിൽ ഒരു ട്രക്ക് ബോംബാക്രമണത്തിൽ 76 പേർ കൊല്ലപ്പെടുകയും 212 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2020 - ഇസ്രായേൽ-യുണൈറ്റഡ് അറബ് എമിറേറ്റ്സ് ബന്ധം ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us